ഇഹപരസൗഖ്യം ലഭിക്കാൻ

ഇഹലോകത്തും പരലോകത്തും സൗഖ്യം ലഭിക്കുകയെന്നത് മഹാഭാഗ്യമാണ്. അതിനുള്ള ഏതാനും മാര്‍ഗങ്ങളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

(1) അല്ലാഹുവിലുള്ള യഥാർത്ഥ വിശ്വാസവും സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കലും

مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖുർആൻ:16/97)

ഈമാനുള്ളവരായി, നബി ﷺ യുടെ സുന്നത്തനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നവര്‍ക്ക് ഇഹത്തില്‍ നല്ല വിശിഷ്ടമായ ജീവിതം (حَيَوٰةً طَيِّبَةً) ലഭിക്കുന്നതാണ്.

قال الإمام ابن القيم رحمه الله : … وَلَا بُد لكل من عمل صَالحا ان يحييه الله حَيَاة طيبَة بِحَسب إيمَانه وَعَمله

ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ഏതൊരു സൽകർമ്മിക്കും തന്റെ ഈമാനിന്റെയും സൽക്കർമ്മത്തിൻ്റെയും തോതനുസരിച്ച് സന്തുഷ്ടമായ ജീവിതം അല്ലാഹു നൽകാതിരിക്കുകയില്ല. (مفتاح دار السعادة 1/35)

അനുവദനീയവും ഉത്തമവുമായ ഉപജീവനമാര്‍ഗ്ഗം ലഭിക്കുക, ഉള്ളതില്‍ സംതൃപ്തിയുണ്ടാകുക, അന്യരെ ആശ്രയിക്കേണ്ടിവരാതിരിക്കുക, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ചു ജീവിക്കുവാന്‍ സാധിക്കുക, മോക്ഷം സിദ്ധിക്കുക, സല്‍ക്കാര്യങ്ങളില്‍ ചെയ്യുന്നതില്‍ താല്‍പര്യമുണ്ടായിരിക്കുക എന്നിങ്ങിനെ حَيَاةً طَيِّبَةً (നല്ല ജീവിതം) എന്ന വാക്കിന് പലരും പല പ്രകാരത്തില്‍ വിവക്ഷ നല്‍കിക്കാണാം. ഇങ്ങിനെയുള്ള ചില രിവയത്തുകള്‍ ഉദ്ധരിച്ചശേഷം ഇബ്നു കഥീര്‍ رحمة الله പറയുകയാണു: “ഇതെല്ലാംതന്നെ ഉള്‍പ്പെടുന്ന വാക്കാണു حَيَاةً طَيِّبَةً എന്നുള്ളതാണു ശരിയായിട്ടുള്ളത്.” (അമാനി തഫ്സീര്‍)

عن فضالة بن عبيد أنه سمع رسول الله – صلى الله عليه وسلم – يقول : قد أفلح من هدي إلى الإسلام ، وكان عيشه كفافا ، وقنع به

ഫദാലത്തുബ്നു ഉബൈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു:‘മുസ്‌ലിമായിത്തീരുകയും, അത്യാവശ്യത്തിനുള്ള ഉപജീവനമാര്‍ഗ്ഗം നല്‍കപ്പെടുകയും അല്ലാഹു അവനെ താന്‍ നല്‍കിയിട്ടുള്ളതില്‍ സംതൃപ്തനാക്കുകയും ചെയ്തവന്‍ തീര്‍ച്ചയായും വിജയം പ്രാപിച്ചിരിക്കുന്നു.’ (ഇബ്നുകസീര്‍)

പലരും ധരിക്കാറുള്ളതുപോലെ, കുറേ സമ്പത്തും ഭൗതികനേട്ടങ്ങളും കൈവരുകയെന്നല്ല ‘നല്ല ജീവിതം’ കൊണ്ടുദ്ദേശിക്കപ്പെടുന്നത്. സമ്പത്തും സുഖാഡംബര മാര്‍ഗ്ഗങ്ങളും എത്ര തന്നെ ഉണ്ടായിരുന്നാലും ശരി, മനസ്സമാധാനവും, സംതൃപ്തിയും ഇല്ലാത്തപക്ഷം ആ ജീവിതം ദുഷ്കരവും കുടുസ്സായതും തന്നെ.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ، وَلَكِنَّ الْغِنَى غِنَى النَّفْسِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഐശ്വര്യം എന്നത്‌ സമ്പത്തിന്റെ ആധിക്യമല്ല. പ്രത്യുത, മനസ്സിന്റെ ധന്യതയാണ്‌ ഐശ്വര്യം. (ബുഖാരി: 6446)

 അല്ലാഹു നൽകുന്ന സന്തോഷവും ആഹ്ലാദവും മനസ്സമാധാനവുമെല്ലാം ദുനിയാവില്‍ കിട്ടുന്ന പ്രതിഫലവും കണ്‍മുന്നിലുള്ള സ്വര്‍ഗവുമാണ്. ആ ജീവിതത്തോട് ദുനിയാവിലെ ഒരു രാജാവിന്റെ ജീവിതവും എത്തുകയില്ല.

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: എന്റെ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ رحمه الله പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്:

أن في الدنيا جنة من لم يدخلها لا يدخل جنة الآخرة

നിശ്ചയം! ദുനിയാവില്‍ ഒരു സ്വര്‍ഗമുണ്ട്. അതില്‍ പ്രവേശിക്കാത്തവര്‍ക്ക് പരലോകത്തെ സ്വര്‍ഗത്തിലും കടക്കാനാവില്ല.

അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു:

ما يصنع أعدائي بي؟ أنا جنتي وبستاني في صدري إن رحت فهي معي لا تفارقني إن حبسي خلوة وقتلي شهادة وإخراجي من بلدي سياحة

‘എന്റെ ശത്രുക്കള്‍ക്ക് എന്നെ എന്തു ചെയ്യാനാണ് പറ്റുക? എന്റെ സ്വര്‍ഗവും തോട്ടവുമൊക്കെ എന്റെ ഹൃദയത്തിലാണ്. ഞാന്‍ എവിടെ പോയാലും അവയെല്ലാം വേര്‍പിരിയാതെ എന്റെ കൂടെത്തന്നെയുണ്ട്. എന്റെ തടവറ എനിക്കുള്ള സ്വസ്ഥതയും എകാന്തതയുമാണ്. എന്റെ മരണമാകട്ടെ എന്റെ ശഹാദത്തും (രക്തസാക്ഷിത്വം) എന്നെ എന്റെ നാട്ടില്‍നിന്ന് പുറത്താക്കല്‍ എനിക്കുള്ള വിനോദയാത്രയുമാണ്’ (അല്‍ വാബിലുസ്സ്വയ്യിബ്)

ഈമാനിന്റെയും സുന്നത്തിന്റെയും ആളുകൾക്ക് പരലോകത്തും സൗഖ്യമുണ്ടെന്ന് ഈ ആയത്ത് അറിയിക്കുന്നു. മറ്റൊരു ആയത്ത് കാണുക:

وَمَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ

സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും. (ഖുർആൻ:40/40)

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍. (ഖു൪ആന്‍:18/107)

(2) ഇൽമ് നേടൽ

ﻗُﻞْ ﻫَﻞْ ﻳَﺴْﺘَﻮِﻯ ٱﻟَّﺬِﻳﻦَ ﻳَﻌْﻠَﻤُﻮﻥَ ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﻌْﻠَﻤُﻮﻥَ ۗ ﺇِﻧَّﻤَﺎ ﻳَﺘَﺬَﻛَّﺮُ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

……. പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.(ഖു൪ആന്‍: 39/9)

ﻳَﺮْﻓَﻊِ ٱﻟﻠَّﻪُ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻣِﻨﻜُﻢْ ﻭَٱﻟَّﺬِﻳﻦَ ﺃُﻭﺗُﻮا۟ ٱﻟْﻌِﻠْﻢَ ﺩَﺭَﺟَٰﺖٍ ۚ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ

നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 58/11)

അല്ലാഹുവിന്റെ ദീനിന്റെ ഇൽമ് നേടുന്നവര്‍ക്ക് ഇരുകോകത്തും പദവികൾ ഉയര്‍ത്തപ്പെടും. ദാരിദ്യത്തിന്റെ അവസ്ഥയിലും നബി ﷺ യെ എപ്പോഴും നിഴൽ പോലെ പിൻതുടർന്ന ഇൽമ് നേടിയ വ്യക്തിയായിരുന്നു അബൂഹുറൈറ رَضِيَ اللَّهُ عَنْهُ. ഇന്നും അദ്ദേഹത്തിന്റെ സ്ഥാനം ഉയര്‍ന്നുനില്കുക്കുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ ഇല്മിന്റെ മേഖലയിലെ പരിശ്രമമാണ്.

ഇൽമ് നേടി നേര്‍ക്കുനേരെ ചൊവ്വായ മാര്‍ഗത്തിലൂടെ ശരിക്ക് നടന്നുപോകുന്നവരും, ജഹാലത്തിന്റെ വക്രമായ വഴിയിലൂടെ മുഖം കുത്തിമറിഞ്ഞും വീണുംകൊണ്ടു പോകുന്നവരും ഒരിക്കലും സമമാകുകയില്ല.

أَفَمَن يَمْشِى مُكِبًّا عَلَىٰ وَجْهِهِۦٓ أَهْدَىٰٓ أَمَّن يَمْشِى سَوِيًّا عَلَىٰ صِرَٰطٍ مُّسْتَقِيمٍ

അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ? (ഖു൪ആന്‍: 67/22)

أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ ۚ إِنَّمَا يَتَذَكَّرُ

أُو۟لُوا۟ ٱلْأَلْبَٰبِ

അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. (ഖു൪ആന്‍:13/19)

(3) തഖ്‌വ

അല്ലാഹുവിന്‍റെ വിധിവിലക്കുകളും, നിയമനിര്‍ദ്ദേശങ്ങളും അനുസരിക്കുകവഴി അവനോടു ഭയഭക്തി ഉണ്ടായിരിക്കുക എന്നത്രെ ‘തഖ്‌വാ’ കൊണ്ടു ഉദ്ദേശിക്കപ്പെടുന്നത്.

قال طلق ابن حبيب رحمه الله : أن تعمل بطاعة الله، على نورٍ من الله، ترجو ثواب الله، وأن تترك معصية الله على، نورٍ من الله، تخاف عقاب الله

ത്വല്‍ഖു ബ്നു ഹബീബ് رحمه الله പറഞ്ഞു: അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്‌വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം വെടിയലാണ് (തഖ്‌വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)

وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ‎﴿٢﴾‏ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ‎﴿٣﴾‏

… ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അല്ലാഹു അവന് ഒരു പോംവഴി ഏര്‍പ്പെടുത്തി കൊടുക്കും. (ഖു൪ആന്‍:65/2)

عن ابن عباس، قوله: ( وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا ) يقول: نجاته من كل كرب في الدنيا والآخرة،

ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു: (അതായത്) ദുനിയാവിലെയും പരലോകത്തെയും എല്ലാ ദുരിതങ്ങളിൽ നിന്നും അല്ലാഹു അവനെ രക്ഷിക്കുന്നതാണ്. (ത്വബ്രി)

فَكُلُّ مَنِ اتَّقَى اللَّهَ تَعَالَى، وَلَازَمَ مَرْضَاتَهُ فِي جَمِيعِ أَحْوَالِهِ، فَإِنَّ اللَّهَ يُثِيبُهُ فِي الدُّنْيَا وَالْآخِرَةِ. وَمِنْ جُمْلَةِ ثَوَابِهِ أَنْ يَجْعَلَ لَهُ فَرَجًا وَمَخْرَجًا مَنْ كُلِّ شِدَّةٍ وَمَشَقَّةٍ، وَكَمَا أَنَّ مَنِ اتَّقَى اللَّهَ جَعَلَ لَهُ فَرَجًا وَمَخْرَجًا

അല്ലാഹുവിനെ സൂക്ഷിക്കുകയും, എല്ലാ സാഹചര്യങ്ങളിലും അവൻ്റെ തൃപ്തി മുറുകെ പിടിച്ച് ജീവിക്കുകയും ചെയ്യുന്നവർക്കെല്ലാം ഇഹത്തിലും പരത്തിലും അവൻ പ്രതിഫലം നൽകുന്നതാണ്. അവന്റെ പ്രതിഫലങ്ങളിൽ പെട്ടതാണ്, എല്ലാ പ്രയാസങ്ങളിൽ നിന്നും അവന് ഒരു ആശ്വാസവും തുറവിയും നൽകുകയെന്നത്. (തഫ്സീറുസ്സഅ്ദി)

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا

……അല്ലാഹുവിനെ ആര് സൂക്ഷിക്കുന്നുവോ അവന് തന്റെ കാര്യത്തെക്കുറിച്ച് അല്ലാഹു എളുപ്പം [സൗകര്യം] ഉണ്ടാക്കിക്കൊടുക്കുന്നതാണ്. (ഖു൪ആന്‍:65 /4)

(4) ശരീരം കൊണ്ടും സമ്പത്ത് കൊണ്ടുമുള്ള ദാനം

فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ ‎﴿٥﴾‏ وَصَدَّقَ بِٱلْحُسْنَىٰ ‎﴿٦﴾‏

എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും, ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ, (ഖുർആൻ:92/5-6)

{فَأَمَّا مَنْ أَعْطَى} أَيْ مَا أَمَرَ بِهِ مِنَ الْعِبَادَاتِ الْمَالِيَّةِ، كَالزِّكَوَاتِ، وَالنَّفَقَاتِ وَالْكَفَّارَاتِ، وَالصَّدَقَاتِ، وَالْإِنْفَاقِ فِي وُجُوهِ الْخَيْرِ، وَالْعِبَادَاتِ الْبَدَنِيَّةِ كَالصَّلَاةِ، وَالصَّوْمِ وَغَيْرِهِمَا. وَالْمُرَكَّبَةِ مِنْ ذَلِكَ، كَالْحَجِّ وَالْعُمْرَةِ وَنَحْوِهُمَا

{എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും}കല്‍പിക്കപ്പെട്ട ധനപരമായ ആരാധനകളില്‍; അതായത് സകാത്ത്, പ്രായച്ഛിത്തങ്ങള്‍, ഐച്ഛികദാനങ്ങള്‍, നല്ല കാര്യങ്ങള്‍ക്ക് നല്‍കല്‍ തുടങ്ങിയവ. നമസ്‌കാരം, നോമ്പ് പോലുള്ള ശാരീരിക ആരാധനകളും ഈ നല്‍കലില്‍ ഉള്‍പെടും. ഹജ്ജ്, ഉംറ പോലുള്ള ശാരീരികവും സാമ്പത്തികവുമായ ആരാധനകളും അതില്‍ പെട്ടതാണ്. (തഫ്സീറുസ്സഅ്ദി)

{وَاتَّقَى} مَا نُهِيَ عَنْهُ، مِنَ الْمُحَرَّمَاتِ وَالْمَعَاصِي، عَلَى اخْتِلَافِ أَجْنَاسِهَا.

{സൂക്ഷ്മത പാലിക്കുകയും} വിരോധിക്കപ്പെട്ട വ്യത്യസ്തങ്ങളായ നിഷിദ്ധങ്ങളെയും തെറ്റുകളെയും സൂക്ഷിക്കുക. (തഫ്സീറുസ്സഅ്ദി)

{وَصَدَّقَ بِالْحُسْنَى} أَيْ: صَدَّقَ بِـ” لَا إِلَهَ إِلَّا اللَّهَ” وَمَا دَلَّتْ عَلَيْهِ، مِنْ جَمِيعِ الْعَقَائِدِ الدِّينِيَّةِ، وَمَا تَرَتَّبَ عَلَيْهَا مِنَ الْجَزَاءِ الْأُخْرَوِيِّ.

{ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തു} അതായത്: അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നതും മതപരമായ എല്ലാ വിശ്വാസങ്ങളും പരലോകത്ത് പ്രതിഫലാര്‍ഹമായ എല്ലാ കാര്യങ്ങളും സത്യപ്പെടുത്തുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമോ:

فَسَنُيَسِّرُهُۥ لِلْيُسْرَىٰ

അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌. (ഖുർആൻ:92/7)

{فَسَنُيَسِّرُهُ لِلْيُسْرَى} أَيْ: نُيَسِّرُ لَهُ أَمْرَهُ، وَنَجْعَلُهُ مُسَهَّلًا لَهُ كُلُّ خَيْرٍ، مُيَسِّرًا لَهُ تَرْكُ كُلِّ شَرٍّ، لِأَنَّهُ أَتَى بِأَسْبَابِ التَّيْسِيرِ، فَيَسَّرَ اللَّهُ لَهُ ذَلِكَ.

{അവനു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്} എളുപ്പമായിത്തീരാനുള്ള കാരണങ്ങള്‍ അവനില്‍ നിന്നുമുണ്ടായതിനാല്‍ അവന്റെ കാര്യങ്ങളെല്ലാം എളുപ്പമാക്കുകയും നന്മകള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയും തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കല്‍ സാധ്യമാക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

ഇതിന് എതിര് പ്രവര്‍ത്തിക്കുകയാണെങ്കിലോ?

وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ ‎﴿٨﴾‏ وَكَذَّبَ بِٱلْحُسْنَىٰ ‎﴿٩﴾‏ فَسَنُيَسِّرُهُۥ لِلْعُسْرَىٰ ‎﴿١٠﴾

എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ. അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.  (ഖുർആൻ:92/8-10)

(5) തവക്കുല്‍

ദുനിയാവിന്റേയും പരലോകത്തിന്റേയും കാര്യങ്ങളില്‍ പെട്ട നന്മകള്‍ കിട്ടാനും തിന്മകള്‍ തടുക്കാനും സത്യസന്ധമായി അല്ലാഹുവിനെ ആശ്രയിക്കലാണ് തവക്കുല്‍. മറ്റാരെയും അവലംബിക്കാത്തവിധം അല്ലാഹുവിനെ കൊണ്ട് മാത്രമുള്ള ഹൃദയദാര്‍ഢ്യമാകുന്നു തവക്കുല്‍.

أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُ

അല്ലാഹുവിന്റെ അടിമക്ക് അവൻ (അല്ലാഹു) മതിയായവനല്ലേ? (ഖുര്‍ആൻ:39/36)

പ്രവാചകൻﷺ ഒരിക്കൽ ഇബ്നു അബ്ബാസിനോട് പറഞ്ഞു :

احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ

നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവൻ നിന്നെ സംരക്ഷിച്ചുകൊള്ളും. നീ അല്ലാഹുവിനെ സൂക്ഷിക്കുക. നിനക്കവനെ നിന്റെ മുന്നിൽ കാണാം. (തി൪മിദി: 37/2706)

ﻣَﻦ ﻳَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻬُﻮَ ﺣَﺴْﺒُﻪُۥٓ ۚ

വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. (ഖു൪ആന്‍ : 65/3)

قال الامام ابن رجب رحمه الله:- ‏والتوكل من أعظم الأسباب التي تطلب بها الحوائج ، فإن الله يكفي من توكل عليه ، كما قال ومن يتوكل على الله فهو حسبه – نور الاقتباس ٢١٢

ഇബ്നു റജബ്‌ رحمه الله പറഞ്ഞു : ആവശ്യങ്ങൾ നേടിയെടുക്കാനുള്ള മഹത്തായ കാരണങ്ങളിൽ പെട്ടതാണു തവക്കുൽ എന്നത്‌ , കാരണം അല്ലാഹുവിൽ ഭരമേൽപ്പിച്ചവനു അവൻ തന്നെ മതിയായവനാണു , അല്ലാഹു പറഞ്ഞത്‌ പോലെ : { വല്ലവനും അല്ലാഹുവിൽ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌ } – 3 : سورة الطلاق

عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ « لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا تُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا » -ترمذي

ഉമറുബ്‌നുല്‍ ഖത്താബ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയാണെങ്കില്‍, പക്ഷികള്‍ക്ക് ആഹാരം നല്‍കപ്പെടുംപോലെ നിങ്ങള്‍ക്കും ആഹാരം നല്‍കപ്പെടും. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു. (തിര്‍മിദി)

(6) ഇഹ്സാൻ

നന്മയില്‍ വര്‍ത്തിക്കുന്നതിനാണ് ഇഹ്‌സാന്‍ എന്ന് പറയുക. ഇഹ്‌സാന്‍ രണ്ടു തരമുണ്ട്:

ഒന്ന്: അല്ലാഹുവിനുള്ള ഇബാദത്തിലെ ഇഹ്‌സാന്‍

രണ്ട്: പടപ്പുകളോടുള്ള ഇഹ്‌സാന്‍

إِنَّ رَحْمَتَ ٱللَّهِ قَرِيبٌ مِّنَ ٱلْمُحْسِنِينَ

തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു. (ഖു൪ആന്‍:7/56)

سَنَزِيدُ ٱلْمُحْسِنِينَ

സല്‍കര്‍മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ്. (ഖു൪ആന്‍:7/161)

هَلْ جَزَآءُ ٱلْإِحْسَٰنِ إِلَّا ٱلْإِحْسَٰنُ

നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ? (ഖുര്‍ആൻ:55/60)

هَلْ جَزَاءُ مَنْ أَحْسَنَ فِي عِبَادَةِ الْخَالِقِ وَنَفْعِ عَبِيدِهِ، إِلَّا أَنْ يُحْسَنَ إِلَيْهِ بِالثَّوَابِ الْجَزِيلِ، وَالْفَوْزِ الْكَبِيرِ، وَالنَّعِيمِ الْمُقِيمِ، وَالْعَيْشِ السَّلِيمِ، فَهَاتَانِ الْجَنَّتَانِ الْعَالِيَتَانِ لِلْمُقَرَّبِينَ.

സ്രഷ്ടാവിനെ ശരിയായ രൂപത്തില്‍ ആരാധിക്കുകയും മറ്റു മനുഷ്യര്‍ക്ക് ഉപകാരം ചെയ്യുകയും ചെയ്തവര്‍ക്ക് ഉന്നതമായ പ്രതിഫലവും മഹത്തായ വിജയവും ശാശ്വതമായ സുഖാനുഗ്രഹങ്ങളും സമാധാന ജീവിതവുമല്ലാതെ മറ്റെന്തു പ്രതിഫലമാണ് നന്മയായി ലഭിക്കുക? (തഫ്സീറുസ്സഅ്ദി)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *