നബി ﷺ ചിരിച്ചു, അവിടുത്തെ അണപ്പല്ല് കാണുന്ന വിധം

عَنْ أَبِي هُرَيْرَةَـ رضى الله عنه ـ قَالَ بَيْنَمَا نَحْنُ جُلُوسٌ عِنْدَ النَّبِيِّ صلى الله عليه وسلم إِذْ جَاءَهُ رَجُلٌ، فَقَالَ يَا رَسُولَ اللَّهِ هَلَكْتُ‏.‏ قَالَ ‏”‏ مَا لَكَ ‏”‏‏.‏ قَالَ وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ هَلْ تَجِدُ رَقَبَةً تُعْتِقُهَا ‏”‏‏.‏ قَالَ لاَ‏.‏ قَالَ ‏”‏ فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ ‏”‏‏.‏ قَالَ لاَ‏.‏ فَقَالَ ‏”‏ فَهَلْ تَجِدُ إِطْعَامَ سِتِّينَ مِسْكِينًا ‏”‏‏.‏ قَالَ لاَ‏.‏ قَالَ فَمَكَثَ النَّبِيُّ صلى الله عليه وسلم، فَبَيْنَا نَحْنُ عَلَى ذَلِكَ أُتِيَ النَّبِيُّ صلى الله عليه وسلم بِعَرَقٍ فِيهَا تَمْرٌ ـ وَالْعَرَقُ الْمِكْتَلُ ـ قَالَ ‏”‏ أَيْنَ السَّائِلُ ‏”‏‏.‏ فَقَالَ أَنَا‏.‏ قَالَ ‏”‏ خُذْهَا فَتَصَدَّقْ بِهِ ‏”‏‏.‏ فَقَالَ الرَّجُلُ أَعَلَى أَفْقَرَ مِنِّي يَا رَسُولَ اللَّهِ فَوَاللَّهِ مَا بَيْنَ لاَبَتَيْهَا ـ يُرِيدُ الْحَرَّتَيْنِ ـ أَهْلُ بَيْتٍ أَفْقَرُ مِنْ أَهْلِ بَيْتِي، فَضَحِكَ النَّبِيُّ صلى الله عليه وسلم حَتَّى بَدَتْ أَنْيَابُهُ ثُمَّ قَالَ ‏”‏ أَطْعِمْهُ أَهْلَكَ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:ഞങ്ങൾ നബിﷺയോടൊപ്പം ഇരിക്കവെ ഒരിക്കൽ ഒരാൾ അവിടുത്തെ അരികിൽ വന്നു. അയാൾ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ! ഞാൻ നശിച്ചിരിക്കുന്നു!” നബി ﷺ ചോദിച്ചു: ‘നിനക്കെന്തു പറ്റി?” അയാൾ പറഞ്ഞു: ഞാൻ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടു.” നബി ﷺ പറഞ്ഞു: “നിന്റെ അടുക്കൽ മോചിപ്പിക്കാൻ ഒരു അടിമയുണ്ടോ?” അയാൾ പറഞ്ഞു: ഇല്ല. അവിടുന്ന് ചോദിച്ചു: “നിനക്ക് രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ഠിക്കാൻ കഴിയുമോ?!” അയാൾ പറഞ്ഞു: ഇല്ല. അവിടുന്ന് ചോദിച്ചു: “നിനക്ക് അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകാൻ കഴിയുമോ?” അയാൾ പറഞ്ഞു: ഇല്ല. അങ്ങനെ അയാൾ അവിടെ ഇരുന്നു. കുറച്ച് നേരം നബിﷺയുടെ അരികിൽ അയാൾ കഴിച്ചു കൂട്ടി. അങ്ങനെ നിൽക്കെ നബി ﷺ ക്ക് ഒരു കൊട്ടയിൽ ഈത്തപ്പഴം കൊണ്ട് വരപ്പെട്ടു. അവിടുന്ന് ചോദിച്ചു: (നേരത്തെ വന്ന) ചോദ്യകർത്താവ് എവിടെ?! അയാൾ പറഞ്ഞു: “ഇതാ.” നബിﷺ പറഞ്ഞു: നീ ഇതെടുത്ത് ദാനം നൽകുക. അപ്പോൾ അയാൾ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! എന്നെക്കാൾ ദരിദ്രരായ ആളുകൾക്കോ?! മദീനയുടെ രണ്ട് ലാബതുകൾക്കിടയിൽ (കല്ലുകൾ നിറഞ്ഞ പ്രദേശങ്ങള്‍ക്കിടയില്‌) എന്റെ വീട്ടുകാരെക്കാൾ ദരിദ്രരായ മറ്റൊരു വീടുമില്ല.” അപ്പോൾ നബി ﷺ അവിടുത്തെ അണപ്പല്ലുകൾ വെളിവാകും വരെ ചിരിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: “അത് നിന്റെ വീട്ടുകാർക്ക് നൽകുക.” (ബുഖാരി: 1936)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ جَاءَ حَبْرٌ مِنَ الأَحْبَارِ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ يَا مُحَمَّدُ، إِنَّا نَجِدُ أَنَّ اللَّهَ يَجْعَلُ السَّمَوَاتِ عَلَى إِصْبَعٍ وَالأَرَضِينَ عَلَى إِصْبَعٍ، وَالشَّجَرَ عَلَى إِصْبَعٍ، وَالْمَاءَ وَالثَّرَى عَلَى إِصْبَعٍ، وَسَائِرَ الْخَلاَئِقِ عَلَى إِصْبَعٍ، فَيَقُولُ أَنَا الْمَلِكُ‏.‏ فَضَحِكَ النَّبِيُّ صلى الله عليه وسلم حَتَّى بَدَتْ نَوَاجِذُهُ تَصْدِيقًا لِقَوْلِ الْحَبْرِ ثُمَّ قَرَأَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏{‏وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَوَاتُ مَطْوِيَّاتٌ بِيَمِينِهِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ‏}

അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു ജൂദ പണ്ഡിതൻ റസൂൽ ﷺ യുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: മുഹമ്മദേ, അല്ലാഹു അകാശങ്ങളെ ഒരു വിരലിലും മറ്റു ഇതര സൃഷ്ടികളെ മറ്റൊരു വിരലിലും വെച്ചുകൊണ്ട് ‘ഞാനാണ് രാജാവ്’ എന്ന് പറയുമെന്ന് ഞങ്ങൾ ഞങ്ങളുടെ വേദഗ്രന്ഥത്തിൽ കാണുന്നു. ആ പണ്ഡിതന്റെ വാക്ക് കേട്ട് അത് അംഗീകരിച്ച് കൊണ്ട് തന്റെ അണപ്പല്ല് കാണുന്ന വിധം നബി ﷺ ചിരിച്ചു. പിന്നെ റസൂൽ ﷺ പാരായണം ചെയ്തു: {അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.(ഖു൪ആന്‍:39/67)} (ബുഖാരി: 4811)

عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنِّي لأَعْلَمُ آخِرَ أَهْلِ الْجَنَّةِ دُخُولاً الْجَنَّةَ وَآخِرَ أَهْلِ النَّارِ خُرُوجًا مِنْهَا رَجُلٌ يُؤْتَى بِهِ يَوْمَ الْقِيَامَةِ فَيُقَالُ اعْرِضُوا عَلَيْهِ صِغَارَ ذُنُوبِهِ وَارْفَعُوا عَنْهُ كِبَارَهَا ‏.‏ فَتُعْرَضُ عَلَيْهِ صِغَارُ ذُنُوبِهِ فَيُقَالُ عَمِلْتَ يَوْمَ كَذَا وَكَذَا كَذَا وَكَذَا وَعَمِلْتَ يَوْمَ كَذَا وَكَذَا كَذَا وَكَذَا ‏.‏ فَيَقُولُ نَعَمْ ‏.‏ لاَ يَسْتَطِيعُ أَنْ يُنْكِرَ وَهُوَ مُشْفِقٌ مِنْ كِبَارِ ذُنُوبِهِ أَنْ تُعْرَضَ عَلَيْهِ ‏.‏ فَيُقَالُ لَهُ فَإِنَّ لَكَ مَكَانَ كُلِّ سَيِّئَةٍ حَسَنَةً ‏.‏ فَيَقُولُ رَبِّ قَدْ عَمِلْتُ أَشْيَاءَ لاَ أَرَاهَا هَا هُنَا ‏”‏ ‏.‏ فَلَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم ضَحِكَ حَتَّى بَدَتْ نَوَاجِذُهُ ‏.‏

അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വ൪ഗത്തില്‍ ആദ്യമായി പ്രവേശിക്കപ്പെടുന്ന മനുഷ്യനെയും അവസാനമായി നരകത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരുന്ന മനുഷ്യനെയും നിശ്ചയം, എനിക്കറിയാം. പുനരുത്ഥാന നാളില്‍ ഒരു മനുഷ്യനെ കൊണ്ടുവരും, എന്നിട്ട് ഇങ്ങനെ പറയപ്പെടും : അവന്റെ ചെറു ദോഷങ്ങള്‍ അവന്റെ മുമ്പില്‍ പ്രദ൪ശിപ്പിക്കുക, വന്‍ പാപങ്ങള്‍ അവനില്‍ നിന്ന് മറച്ചു വെക്കുകയും ചെയ്യുക. അങ്ങനെ അവന്റെ ചെറു ദോഷങ്ങള്‍ അവന്റെ മുമ്പില്‍ പ്രദ൪ശിപ്പിക്കപ്പെടും. എന്നിട്ടവനോട് ചോദിക്കപ്പെടും: നീ ഇന്ന ദിവസം ഇന്നിന്ന പ്രകാരമെല്ലാം പ്രവ൪ത്തിചില്ലേ? അവന്‍ പറയും: അതെ. അവ നിരസിക്കാതെ അവന്‍ അംഗീകരിക്കുന്നു. അവനാകട്ടെ അവന്റെ വന്‍ പാപങ്ങളെ അത് പ്രദ൪ശിപ്പിക്കുന്നതിനെ കുറിച്ച് ഭയപ്പെടുകയുമാണ്. അപ്പോള്‍ ഇങ്ങനെ പറയപ്പെടും: അവന്റെ എല്ലാ തിന്മകളുടെയും സ്ഥാനത്ത് നന്മ നല്‍കുക. അപ്പോള്‍ അവന്‍ പറയും: എനിക്ക് വേറെയും ചില പാപങ്ങള്‍ ഉണ്ടായിരുന്നുവല്ലോ, അതൊന്നും ഞാനിവിടെ കാണുന്നില്ലല്ലോ? അബൂദര്‍റ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ അവിടുത്തെ അണപ്പല്ലുകള്‍ വെളിവാകുമാറ് ചിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. (മുസ്ലിം:190)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ إِنِّي لأَعْلَمُ آخِرَ أَهْلِ النَّارِ خُرُوجًا مِنْهَا، وَآخِرَ أَهْلِ الْجَنَّةِ دُخُولاً رَجُلٌ يَخْرُجُ مِنَ النَّارِ كَبْوًا، فَيَقُولُ اللَّهُ اذْهَبْ فَادْخُلِ الْجَنَّةَ‏.‏ فَيَأْتِيهَا فَيُخَيَّلُ إِلَيْهِ أَنَّهَا مَلأَى، فَيَرْجِعُ فَيَقُولُ يَا رَبِّ وَجَدْتُهَا مَلأَى، فَيَقُولُ اذْهَبْ فَادْخُلِ الْجَنَّةَ‏.‏ فَيَأْتِيهَا فَيُخَيَّلُ إِلَيْهِ أَنَّهَا مَلأَى‏.‏ فَيَقُولُ يَا رَبِّ وَجَدْتُهَا مَلأَى، فَيَقُولُ اذْهَبْ فَادْخُلِ الْجَنَّةَ، فَإِنَّ لَكَ مِثْلَ الدُّنْيَا وَعَشَرَةَ أَمْثَالِهَا‏.‏ أَوْ إِنَّ لَكَ مِثْلَ عَشَرَةِ أَمْثَالِ الدُّنْيَا‏.‏ فَيَقُولُ تَسْخَرُ مِنِّي، أَوْ تَضْحَكُ مِنِّي وَأَنْتَ الْمَلِكُ ‏”‏‏.‏ فَلَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم ضَحِكَ حَتَّى بَدَتْ نَوَاجِذُهُ، وَكَانَ يُقَالُ ذَلِكَ أَدْنَى أَهْلِ الْجَنَّةِ مَنْزِلَةً‏.‏

അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിൽ നിന്ന് അവസാനമായി മോചിതനായി സ്വർഗ്ഗത്തിൽ അവസാനമായി പ്രവേശിക്കുന്നവൻ ആരാണെന്ന് എനിക്കറിയാം. അയാൾ ഒരു മനുഷ്യനാണ്. മുട്ടുകുത്തിക്കൊണ്ട് അയാൾ നരകത്തിൽ നിന്ന് പുറത്തുകയറും. അല്ലാഹു പറയും. നീ പോയി സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അയാൾ അങ്ങനെ സ്വർഗ്ഗത്തിൽ കടക്കും. അതു മുഴുവൻ സ്വർഗ്ഗമാണെന്ന് അയാൾ ഊഹിക്കും. അയാൾ തിരിച്ച് വന്ന് അല്ലാഹുവിനോട് പറയും: എന്റെ രക്ഷിതാവേ! ഞാനതു സമ്പൂർണ്ണമായി ദർശിച്ചു. അല്ലാഹു പറയും: നീ പോവുക സ്വർഗ്ഗത്തിൽ കടക്കുക. ആദ്യത്തേതു പോലെ അയാൾ പറയും. അതുപോലെ അല്ലാഹു മറുപടിയും നൽകും. ശേഷം അല്ലാഹു പറയും: പത്തു ദുൻയാവ് പോലെയുള്ളത് നിനക്കുണ്ട്. അപ്പോൾ അയാൾ ചോദിക്കും. നീ എന്നെ പരിഹസിക്കുകയാണോ? അതല്ല എന്റെ നേരെ ചിരിക്കുകയാണോ? നീ രാജാവാണ്. ഇതുപറഞ്ഞു നബി ﷺ തന്റെ പല്ലുകൾ കാണുന്നവിധം ചിരിച്ചു. (ബുഖാരി. 6571)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ النَّبِيُّ صلى الله عليه وسلم ‏”‏ تَكُونُ الأَرْضُ يَوْمَ الْقِيَامَةِ خُبْزَةً وَاحِدَةً، يَتَكَفَّؤُهَا الْجَبَّارُ بِيَدِهِ، كَمَا يَكْفَأُ أَحَدُكُمْ خُبْزَتَهُ فِي السَّفَرِ، نُزُلاً لأَهْلِ الْجَنَّةِ ‏”‏‏.‏ فَأَتَى رَجُلٌ مِنَ الْيَهُودِ فَقَالَ بَارَكَ الرَّحْمَنُ عَلَيْكَ يَا أَبَا الْقَاسِمِ، أَلاَ أُخْبِرُكَ بِنُزُلِ أَهْلِ الْجَنَّةِ يَوْمَ الْقِيَامَةِ قَالَ ‏”‏ بَلَى ‏”‏‏.‏ قَالَ تَكُونُ الأَرْضُ خُبْزَةً وَاحِدَةً كَمَا قَالَ النَّبِيُّ صلى الله عليه وسلم فَنَظَرَ النَّبِيُّ صلى الله عليه وسلم إِلَيْنَا، ثُمَّ ضَحِكَ حَتَّى بَدَتْ نَوَاجِذُهُ ثُمَّ قَالَ أَلاَ أُخْبِرُكَ بِإِدَامِهِمْ قَالَ إِدَامُهُمْ بَالاَمٌ وَنُونٌ‏.‏ قَالُوا وَمَا هَذَا قَالَ ثَوْرٌ وَنُونٌ يَأْكُلُ مِنْ زَائِدَةِ كَبِدِهِمَا سَبْعُونَ أَلْفًا‏.‏

അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യദിനത്തിൽ ഭൂമി പരമാധികാരിയായ അല്ലാഹുവിന്റെ കയ്യിലായിരിക്കും. നിങ്ങളിലൊരാൾ യാത്രാവേളയിൽ റൊട്ടി തിരിച്ചും മറിച്ചും ഇടുംപോലെ സ്വർഗ്ഗവാസികൾക്കുള്ളൊരു സൽക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ (ഭൂമിയെ) ഒരു റൊട്ടിപോലെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതൻ വന്നിട്ടു നബിﷺയോട് പറഞ്ഞു. അബുൽകാസിം, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. പരലോകദിവസം സ്വർഗ്ഗവാസികളുടെ സൽക്കാര വിഭവമെന്തായിരിക്കുമെന്ന് ഞാൻ താങ്കളെ അറിയിക്കട്ടെയോ? നബി ﷺ അരുളി: അതെ, ജൂതൻ പറഞ്ഞു: അന്ന് ഭൂമി ഒരു റൊട്ടി പോലെയായിരിക്കും. നബി ﷺ അരുളിയതുപോലെതന്നെ. അപ്പോൾ നബിﷺയുടെ അണപ്പല്ലുകൾ കാണുംവിധം അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: റൊട്ടിയിലേക്ക് അവർക്ക് കറി എന്തായിരിക്കുമെന്ന് ഞാൻ നിന്നെ അറിയിക്കട്ടെയോ? അവരുടെ കറി ബലാമും നൂനുമായിരിക്കും. സഹാബിമാർ ചോദിച്ചു: എന്താണത്? അവിടുന്ന് അരുളി: കാളയും മീനും. അതിന്റെ കരളിന്മേൽ വളർന്നു നിൽക്കുന്ന മാംസം എഴുപതിനായിരം പേർക്ക് തിന്നാനുണ്ടാവും. (ബുഖാരി:6520)

عن جابر بن عبدالله قَالَ : أقبَلَ أبو بَكرٍ يستأذِنُ على رسولِ اللهِ صلّى اللهُ عليه وسلَّمَ، والنّاسُ ببابِه جُلوسٌ، فلم يُؤذَنْ له، ثُم أقبَلَ عُمَرُ فاستأذَنَ، فلم يُؤذَنْ له، ثُم أُذِنَ لأبي بَكرٍ، وعُمَرَ فدَخَلا والنَّبيُّ صلّى اللهُ عليه وسلَّمَ جالسٌ، وحولَه نِساؤُه وهو ساكتٌ، فقال عُمَرُ: لأُكلِّمَنَّ النَّبيَّ صلّى اللهُ عليه وسلَّمَ لعَلَّه يَضحَكُ، فقال عُمَرُ: يا رسولَ اللهِ، لو رأيْتَ بنتَ زَيدٍ امرأةَ عُمَرَ، سألَتْني النَّفقةَ آنِفًا، فوجَأْتُ عُنُقَها، فضَحِكَ النَّبيُّ صلّى اللهُ عليه وسلَّمَ حتى بَدا ناجِذُه، قال: هُنَّ حَوْلي كما تَرى يَسألْنَني النَّفقةَ، فقامَ أبو بَكرٍ إلى عائشةَ لِيضرِبَها، وقامَ عُمَرُ إلى حَفصةَ كِلاهما يقولانُ: تَسألانِ رسولَ اللهِ صلّى اللهُ عليه وسلَّمَ ما ليس عنده؟! فنَهاهُما رسولُ اللهِ صلّى اللهُ عليه وسلَّمَ، فقُلْنَ نِساؤُه: واللهِ لا نَسألُ رسولَ اللهِ صلّى اللهُ عليه وسلَّمَ بعدَ هذا المَجلِسِ ما ليس عنده. قال: وأنزَلَ اللهُ عزَّ وجلَّ الخيارَ، فبدَأَ بعائشةَ، فقال: إنِّي ذاكِرٌ لكِ أمرًا، ما أُحِبُّ أنْ تَعجَلي فيه، حتى تَستَأْمِري أبويْكِ، قالت: ما هو؟ قال: فتَلا عليها: {يا أَيُّها النَّبِيُّ قُلْ لِأَزْواجِكَ} [الأحزاب: ٢٨] الآيةَ، قالت عائشةُ: أفيكَ أَستَأمِرُ أبوَيَّ؟ بل أختارُ اللهَ ورسولَه، وأَسألُكَ ألّا تذكُرَ لامرأةٍ من نِسائِكَ ما اختَرْتُ، فقال: إنَّ اللهَ لم يَبعَثْني مُعنِّفًا، ولكنْ بعَثَني مُعلِّمًا مُيسِّرًا، لا تَسألُني امرأةٌ منهُنَّ عمّا اختَرْتِ إلّا أخبَرْتُها.

ജാബിര്‍ ബ്നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:. അദ്ദേഹം പറയുന്നു: അബൂബക്കര്‍  رضي الله عنه  നബി ﷺ യുടെ വാതില്‍ക്കല്‍ വന്നു പ്രവേശനത്തിനു അനുമതി ചോദിച്ചു. വാതില്‍ക്കല്‍ കുറെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീടു ഉമർ رضي الله عنه വും  വന്നു സമ്മതം തേടി. ആദ്യം സമ്മതം ലഭിച്ചില്ല. കുറെ കഴിഞ്ഞശേഷം രണ്ടുപേര്‍ക്കും അകത്തു കടക്കുവാന്‍ അനുമതി കിട്ടി. നബി ﷺ മൗനമായിരിക്കയായിരുന്നു. ഭാര്യമാര്‍ ചുറ്റുപുറവും കൂടിയിട്ടുമുണ്ട്. ഉമര്‍  رضي الله عنه  പറഞ്ഞു: ‘ഞാന്‍ നബി ﷺ യോട് സംസാരിക്കും, അവിടുന്നു ചിരിച്ചേക്കാം!’ അദ്ദേഹം നബി ﷺ യോട് പറഞ്ഞു : ‘അല്ലാഹുവിന്‍റെ റസൂലേ, സൈദിന്‍റെ മകള്‍ (എന്‍റെ ഭാര്യ) അൽപം മുമ്പ് എന്നോടു ചിലവിനു കൊടുക്കാനാവശ്യപ്പെട്ടു: അപ്പോള്‍ ഞാനവളുടെ കഴുത്തിനു കൊടുത്ത ഇടി അങ്ങുന്നു കണ്ടിരുന്നുവെങ്കില്‍!’ ഇതു കേട്ടപ്പോള്‍ നബി ﷺ അവിടുത്തെ അണപ്പല്ലുകള്‍ കാണപ്പെടുമാറു ചിരിച്ചുപോയി! നബി ﷺ തുടര്‍ന്നു പറഞ്ഞു: ‘നിങ്ങൾ കാണുന്നതുപോലെ, ‘ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ടു എന്‍റെ ചുറ്റുപാടും വന്നുകൂടിയിരിക്കുന്നു!’ അപ്പോള്‍ അബൂബക്കര്‍  رضي الله عنه  ആയിശാ رضي الله عنها യുടെയും, ഉമര്‍  رضي الله عنه  ഹഫ്സ്വയുടെയും നേരെ തിരിഞ്ഞു അവരെ അടിക്കുവാന്‍ ശ്രമിക്കുകയും ‘നബി ﷺ യുടെ കൈവശം ഇല്ലാത്തതിനു ആവശ്യപ്പെടുകയാണോ നിങ്ങള്‍?’ എന്നു അവരെ ആക്ഷേപിക്കുകയും ചെയ്തു. നബി ﷺ അവരെ തടഞ്ഞു. ഈ അവസരത്തില്‍ നബി ﷺ യുടെ ഭാര്യമാര്‍ നബി ﷺ യുടെ പക്കല്‍ ഇല്ലാത്തതു ഇനിമേലില്‍ ഞങ്ങള്‍ ആവശ്യപ്പെടുകയില്ലെന്നു പറഞ്ഞു. പിന്നീടു ആയത്ത് അവതരിച്ചു. ആദ്യമായി നബി ﷺ ആയിശാ رضي الله عنها  യോടു, ‘ഞാന്‍ നിന്നോടൊരു കാര്യം പറയുന്നു; നിന്‍റെ മാതാപിതാക്കളോടു ആലോചന ചെയ്യാതെ ബദ്ധപ്പെട്ട് അതിനു മറുപടി പറയരുത്’ എന്നു ഉണര്‍ത്തിക്കൊണ്ട് …يَا أَيُّهَا النَّبِيُّ قُل എന്നു (തുടങ്ങുന്ന ഈ വചനം) ഓതിക്കേള്‍പ്പിച്ചു. ആയിശാ  رضي الله عنها  ഉടനെ മറുപടി നല്‍കി: ‘അവിടുത്തെ കാര്യത്തിലാണോ ഞാന്‍ മാതാപിതാക്കളോടു ആലോചന നടത്തുന്നത്?! ഞാനിതാ അല്ലാഹുവിനെയും, റസൂലിനെയും തിരഞ്ഞെടുത്തിരിക്കുന്നു. മറ്റുള്ള ഭാര്യമാരോട് ഈ വിവരം (ഞാന്‍ പറഞ്ഞതു) അറിയിക്കരുത് എന്നു ഞാന്‍ അങ്ങയോടപേക്ഷിക്കയും ചെയ്യുന്നു’. നബി ﷺ പറഞ്ഞു: ‘അല്ലാഹു എന്നെ പരുഷസ്വഭാവിയാക്കിയിട്ടില്ല; സൗമ്യമായി പെരുമാറുന്ന അദ്ധ്യാപകനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. നീ എന്തു തിരഞ്ഞെടുത്തുവെന്ന് എന്നോടു ആര്‍ ചോദിച്ചാലും ഞാനതു പറയാതിരിക്കയില്ല’. (അഹ്മദ്)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *