എല്ലാ പ്രവാചകന്മാരും എല്ലാ വേദങ്ങളും കൊണ്ടുവന്നത് ഒരേ ദീനാണ് അഥവാ ഇസ്ലാമാണ്. എല്ലാത്തിന്റെയും മൗലിക തത്വങ്ങളും മൂലസിദ്ധാന്തങ്ങളും ഒന്നു തന്നെ. പ്രായോഗിക ജീവിതത്തില്‍ അവയെ സാക്ഷാല്‍ക്കരിക്കുന്നതിനായി ഓരോ സമുദായത്തിനും – അതാതിന്‍റെ ബുദ്ധിപരവും മാനസികവും സാമൂഹികവുമായ വളര്‍ച്ചക്കും, കാലദേശ പരിതഃസ്ഥിതികള്‍ക്കും അനുസരിച്ചു – ഓരോ നിയമ നടപടിക്രമവും (ശരീഅത്ത്) ഓരോ വ്യക്തമായ കര്‍മ മാര്‍ഗവും (മൻഹജും) അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുണ്ട്. മൂല്യങ്ങളിലോ, അടിസ്ഥാനങ്ങളിലോ, ലക്ഷ്യങ്ങളിലോ അവയൊന്നും വിഭിന്നമല്ല.
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا
നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. (ഖു൪ആന്‍:5/48)
മുഹമ്മദ് നബി ﷺ യുടെ ശരീഅത്തിന്റെ കാര്യവും അങ്ങനെതന്നെ.
شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ ۚ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ ٱللَّهُ يَجْتَبِىٓ إِلَيْهِ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَن يُنِيبُ
നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം – നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം – അവന്‍ നിങ്ങള്‍ക്ക് ശറഅ് (മതനിയമം) ആയി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവര്‍ക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്‍റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നയിക്കുകയും ചെയ്യുന്നു. (ഖുര്‍ആൻ:42/13)
هَذِهِ أَكْبَرُ مِنَّةٍ أَنْعَمَ اللَّهُ بِهَا عَلَى عِبَادِهِ، أَنْ شَرَعَ لَهُمْ مِنَ الدِّينِ خَيْرَ الْأَدْيَانِ وَأَفْضَلَهَا، وَأَزْكَاهَا وَأَطْهَرَهَا، دِينَ الْإِسْلَامِ، الَّذِي شَرَعَهُ اللَّهُ لِلْمُصْطَفِينَ الْمُخْتَارِينَ مِنْ عِبَادِهِ، بَلْ شَرَعَهُ اللَّهُ لِخِيَارِ الْخِيَارِ، وَصَفْوَةِ الصَّفْوَةِ، وَهُمْ أُولُو الْعَزْمِ مِنَ الْمُرْسَلِينَ الْمَذْكُورُونَ فِي هَذِهِ الْآيَةِ، أَعْلَى الْخَلْقِ دَرَجَةً، وَأَكْمَلُهُمْ مِنْ كُلِّ وَجْهٍ، فَالدِّينُ الَّذِي شَرَعَهُ اللَّهُ لَهُمْ، لَا بُدَّ أَنْ يَكُونَ مُنَاسِبًا لِأَحْوَالِهِمْ، مُوَافِقًا لِكَمَالِهِمْ، بَلْ إِنَّمَا كَمَّلَهَمُ اللَّهُ وَاصْطَفَاهُمْ، بِسَبَبِ قِيَامِهِمْ بِهِ، فَلَوْلَا الدِّينُ الْإِسْلَامِيُّ، مَا ارْتَفَعَ أَحَدٌ مِنَ الْخَلْقِ، فَهُوَ رُوحُ السَّعَادَةِ، وَقُطْبُ رَحَى الْكَمَالِ، وَهُوَ مَا تَضَمَّنَهُ هَذَا الْكِتَابُ الْكَرِيمُ، وَدَعَا إِلَيْهِ مِنَ التَّوْحِيدِ وَالْأَعْمَالِ وَالْأَخْلَاقِ وَالْآدَابِ.
അല്ലാഹു തന്റെ ദാസന്മാർക്ക് ചെയ്ത ഏറ്റവും വലിയ അനുഗ്രഹമാണിത്. മതങ്ങളിൽ ഏറ്റവും ഉത്തമമായ മതം അവൻ അവർക്ക് നൽകി, നിയമമാക്കി. അത് ഏറ്റവും പരിശുദ്ധവും പരിപാവനവുമാണ്. തന്റെ ദാസന്മാരിൽ ഉത്തമർക്കും തെരഞ്ഞെടുക്കപ്പെട്ടവർക്കും അല്ലാഹു നൽകിയ മതമാണ് ഇസ്‌ലാം. ഈ ആയത്തിൽ പരാമർശിക്കപ്പെട്ട പ്രവാചകന്മാർ (ദൃഢമനസ്‌കർ) ആണ്. സ്വഭാവത്തിൽ ഉന്നതപദവിയിലുള്ളവർ. എല്ലാ നിലയ്ക്കും പൂർണത പ്രാപിച്ചവർ. അവർക്ക് അല്ലാഹു നിശ്ചയിച്ച നിയമം അവരുടെ സാഹചര്യങ്ങളോട് യോജിക്കുന്നതും അവരുടെ പൂർണതക്ക് നിരക്കുന്നതുമായിരിക്കും. അതെ, അല്ലാഹു അവരെ സമ്പൂർണരാക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തു. അവർ അത് നിർവഹിച്ചതുനിമിത്തം. ഇസ്‌ലാം മതം ഇല്ലായിരുന്നുവെങ്കിൽ ഒരു സൃഷ്ടിക്കും ഉയർച്ച പ്രാപിക്കാനാകുമായിരുന്നില്ല. അത് സൗഭാഗ്യജീവിതത്തിന്റെ ആത്മാവാണ്. സമ്പൂർണവൃത്തത്തിന്റെ കേന്ദ്രബിന്ദുവും. അതാണ് ഈ വിശുദ്ധ ഗ്രന്ഥത്തിലും ഉൾക്കൊള്ളുന്നത്. അതിൽപ്പെട്ട തൗഹീദ്, കർമങ്ങൾ, സ്വഭാവം, മര്യാദകൾ എന്നതിലേക്കാണ് ഇതും ക്ഷണിക്കുന്നത്. (തഫ്സീറുസ്സഅ്ദി)
وَلِهَذَا قَالَ: أَنْ أَقِيمُوا الدِّينَ أَيْ: أَمَرَكُمْ أَنْ تُقِيمُوا جَمِيعَ شَرَائِعِ الدِّينِ أُصُولِهِ وَفُرُوعِهِ، تُقِيمُونَهُ بِأَنْفُسِكُمْ، وَتَجْتَهِدُونَ فِي إِقَامَتِهِ عَلَى غَيْرِكُمْ، وَتُعَاوِنُونَ عَلَى الْبِرِّ وَالتَّقْوَى وَلَا تُعَاوِنُونَ عَلَى الْإِثْمِ وَالْعُدْوَانِ. وَلا تَتَفَرَّقُوا فِيهِ أَيْ: لِيَحْصُلَ مِنْكُمُ الِاتِّفَاقُ عَلَى أُصُولِ الدِّينِ وَفُرُوعِهِ، وَاحْرِصُوا عَلَى أَنْ لَا تُفَرِّقَكُمُ الْمَسَائِلُ وَتُحَزِّبَكُمْ أَحْزَابًا، وَتَكُونُونَ شِيَعًا يُعَادِي بَعْضُكُمْ بَعْضًا مَعَ اتِّفَاقِكُمْ عَلَى أَصْلِ دِينِكُمْ.وَمِنْ أَنْوَاعِ الِاجْتِمَاعِ عَلَى الدِّينِ وَعَدَمِ التَّفَرُّقِ فِيهِ، مَا أَمَرَ بِهِ الشَّارِعُ مِنَ الِاجْتِمَاعَاتِ الْعَامَّةِ، كَاجْتِمَاعِ الْحَجِّ وَالْأَعْيَادِ، وَالْجَمْعِ وَالصَّلَوَاتِ الْخَمْسِ وَالْجِهَادِ، وَغَيْرِ ذَلِكَ مِنَ الْعِبَادَاتِ الَّتِي لَا تَتِمُّ وَلَا تَكْمُلُ إِلَّا بِالِاجْتِمَاعِ لَهَا وَعَدَمِ التَّفَرُّقِ.
(നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക) മതത്തിന്റെ അടിസ്ഥാനപരവും ശാഖാപരവുമായ എല്ലാ കാര്യവും ശരിയായി നിലനിർത്താൻ അവൻ നിങ്ങളോട് കൽപിക്കുന്നു. നിങ്ങൾ സ്വന്തം ജീവിതത്തിൽ അത് നിലനിർത്തുകയും മറ്റുള്ളവരിൽ അത് നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്യണം. പുണ്യത്തിലും സൂക്ഷ്മതയിലും നിങ്ങൾ പരസ്പരം സഹായിക്കുക. പാപത്തിലും ശത്രുതയിലും നിങ്ങൾ പരസ്പരം സഹായിക്കുകയും ചെയ്യരുത്. (അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക). മതത്തിന്റെ അടിസ്ഥാനപരവും ശാഖാപരവുമായ എ ല്ലാ കാര്യത്തിലും നിങ്ങൾക്കിടയിൽ യോജിപ്പുണ്ടാകണം. മതപരമായ പ്രശ്‌നങ്ങളിൽ ഭിന്നത വരാതെ സൂക്ഷിക്കണം. അതിൽ കക്ഷികളായും വിഭാഗങ്ങളായും തിരിയരുത്. അന്യോന്യം ശത്രുത കാണിക്കുകയും ചെയ്യരുത്. മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ യോജിച്ചവരായിരിക്കണം. മതത്തിന്റെ കാര്യത്തിൽ ഒരുമിക്കണം, ഭിന്നിക്കരുത് എന്ന് പറയുമ്പോൾ ഒരുമിച്ച് ചേർന്നു നിർവഹിക്കാൻ കൽപിച്ച മതകാര്യങ്ങളുമാകാം. ഹജ്ജിനും പെരുന്നാളുകൾക്കും ജുമുഅക്കും ധർമസമരത്തിനും അതല്ലാത്ത ഒരുമിച്ചുചേരാതെ പൂർണമാവാത്ത മറ്റ് ആരാധനകളും ഉൾപ്പെടും. (തഫ്സീറുസ്സഅ്ദി)
മുഹമ്മദ് നബി ﷺ യുടെ സമുദായമായ ഈ സമുദായത്തിനു അല്ലാഹു കൽപിച്ചരുളിയിരിക്കുന്ന ഈ മതം ഒരു പുതിയ മതമൊന്നുമല്ല. നൂഹ്, ഇബ്രാഹിം, മൂസാ, ഈസാ عليهم السلام മുതലായ മുൻപ്രവാചകവര്യൻമാരോടു കൽപിക്കപ്പെട്ടിരുന്നതും, മുഹമ്മദ് നബി ﷺ ക്കു ബോധനം ലഭിച്ചിട്ടുള്ളതുമെല്ലാം ഈ ഒരേ മതം തന്നെയാകുന്നു.
ثُمَّ جَعَلْنَٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ
നബിയേ,) പിന്നീട് നിന്നെ നാം (മത) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്. (ഖുര്‍ആൻ:45/18)
ثُمَّ شَرَعْنَا لَكَ شَرِيعَةً كَامِلَةً تَدْعُو إِلَى كُلِّ خَيْرٍ وَتَنْهَى عَنْ كُلِّ شَرٍّ مِنْ أَمْرِنَا الشَّرْعِيِّ فَاتَّبِعْهَا فَإِنَّ فِي اتِّبَاعِهَا السَّعَادَةَ الْأَبَدِيَّةَ وَالصَّلَاحَ وَالْفَلَاحَ، وَلا تَتَّبِعْ أَهْوَاءَ الَّذِينَ لا يَعْلَمُونَ أَيِ: الَّذِينَ تَكُونُ أَهَوِيَتُهُمْ غَيْرَ تَابِعَةٍ لِلْعِلْمِ وَلَا مَاشِيَةٍ خَلْفَهُ، وَهُمْ كُلُّ مَنْ خَالَفَ شَرِيعَةَ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَوَاهُ وَإِرَادَتَهُ فَإِنَّهُ مِنْ أَهْوَاءِ الَّذِينَ لَا يَعْلَمُونَ.
പിന്നീട് എല്ലാ നന്മയിലേക്കും ക്ഷണിക്കുന്ന സമ്പൂർണമായ ഒരു ശരീഅത്തിനെ നിനക്ക് നാം നിശ്ചയിച്ചുതന്നു. നമ്മുടെ ഈ ശരീഅത്ത് എല്ലാ തിന്മകളെയും വിരോധിക്കുകയും ചെയ്യുന്നു. (നീ അതിനെ പിന്തുടരുക) തീർച്ചയായും അത് പിന്തുടരുന്നതിൽ നിത്യസൗഭാഗ്യവും നന്മയും വിജയവുമുണ്ട്. (അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്) അറിവിനെ പിൻപറ്റാത്ത, അതിനു പിന്നിൽ സഞ്ചരിക്കാത്ത തന്നിഷ്ടക്കാരെ. റസൂലിന്റെ ﷺ ഉപദേശങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും ആഗ്രഹിക്കുകയും ഇച്ഛിക്കുകയും ചെയ്യുന്ന എല്ലാവരും അറിവില്ലാത്തവർ എന്ന വിശേഷണത്തിൽ വരുന്നു. (തഫ്സീറുസ്സഅ്ദി)
ശരീഅത്തും മതവും രണ്ടല്ല, രണ്ടും ഒന്ന് തന്നെയാണ്. മതത്തിന്റ പര്യായമാണ് ശരീഅത്ത്. അഥവാ ശരീഅത്ത് തന്നെയാണ് മതവും. നബി ﷺ പഠിപ്പിച്ച കാര്യങ്ങളൊക്കെ ‘ശരീഅത്ത്’ ആണ്.
അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാതെ തോന്നിയ മതാചാരങ്ങളും നടപടിക്രമങ്ങളും സ്വീകരിച്ചു വരുന്ന ബഹുദൈവ വിശ്വാസികളുടെ ശ്രദ്ധയെ തട്ടിയുണർത്തുവാൻ വേണ്ടി അല്ലാഹു നബി ﷺ യോട് ചോദിക്കുകയാണ്:
أَمْ لَهُمْ شُرَكَٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ وَلَوْلَا كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ ۗ وَإِنَّ ٱلظَّٰلِمِينَ لَهُمْ عَذَابٌ أَلِيمٌ
അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്. (ഖുര്‍ആൻ:42/21)
يُخْبِرُ تَعَالَى أَنَّ الْمُشْرِكِينَ اتَّخَذُوا شُرَكَاءَ يُوَالُونَهُمْ وَيَشْتَرِكُونَ هُمْ وَإِيَّاهُمْ فِي الْكُفْرِ وَأَعْمَالِهِ، مِنْ شَيَاطِينِ الْإِنْسِ، الدُّعَاةِ إِلَى الْكُفْرِ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ مِنَ الشَّرَكِ وَالْبِدَعِ، وَتَحْرِيمِ مَا أَحَلَّ اللَّهُ، وَتَحْلِيلِ مَا حَرَّمَ اللَّهُ وَنَحْوَ ذَلِكَ مِمَّا اقْتَضَتْهُ أَهْوَاؤُهُمْ. مَعَ أَنَّ الدِّينَ لَا يَكُونُ إِلَّا مَا شَرَعَهُ اللَّهُ تَعَالَى، لِيَدِينَ بِهِ الْعِبَادُ وَيَتَقَرَّبُوا بِهِ إِلَيْهِ، فَالْأَصْلُ الْحَجْرُ عَلَى كُلِّ أَحَدٍ أَنْ يُشَرِّعَ شَيْئًا مَا جَاءَ عَنِ اللَّهِ وَعَنْ رَسُولِهِ، فَكَيْفَ بِهَؤُلَاءِ الْفَسَقَةِ الْمُشْتَرِكِينَ هُمْ وَآبَاؤُهُمْ عَلَى الْكُفْرِ.
ഇവിടെ അല്ലാഹു പറയുന്നത്, മുശ്‌രിക്കുകൾ അതിനോട് ആത്മബന്ധം പുലർത്തുകയും നിഷേധത്തിലും അതിന്റെ പ്രവർത്തനത്തിലും പങ്കാളികളെ സ്വീകരിക്കുകയും ചെയ്തു. നിഷേധത്തിലേക്ക് ക്ഷണിക്കുന്നവർ: {അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം, മതമായി അവർക്ക് നിശ്ചയിച്ചുകൊടുത്തു} ശിർക്ക് ബിദ്അത്തുകളുണ്ടാക്കിയ, അല്ലാഹു അനുവദിച്ചത് നിഷിദ്ധമാക്കിയും നിഷിദ്ധമാക്കിയത് അനുവദിച്ചും സ്വന്തം ദേഹേച്ഛകൾക്കനുസരിച്ച് പ്രവർത്തിച്ചും മതത്തിൽ നിയമമുണ്ടാക്കിയവർ. അല്ലാഹു നിയമമാക്കിയതുമാത്രമെ മതമാകൂ, അതിനാണ് അടിമകൾ കീഴ്‌പ്പെടേണ്ടത്. അതിലൂടെയാണ് അല്ലാഹുവിലേക്ക് അടുക്കേണ്ടതും. അല്ലാഹുവിൽനിന്നും അവന്റെ ദൂതനിൽനിന്നും വന്ന ദീനിൽ എന്തെങ്കിലും നിയമം നിർമിക്കൽ ആർക്കും പാടില്ലെന്നതാണ് മതത്തിന്റെ അടിസ്ഥാനം. എന്നിട്ടാണോ നിഷേധത്തിൽ പങ്കാളികളായ ഈ അധർമകാരികളും അവരുടെ പിതാക്കളും നിയമം നിർമിക്കുന്നത്? (തഫ്സീറുസ്സഅ്ദി)
ഏറ്റവും ഒടുവിലത്തെ സമുദായമായ ഈ സമുദായത്തിനു ഇസ്ലാമിന്റെ പ്രായോഗിക രൂപങ്ങളിൽവെച്ച് ഏറ്റവും പരിപൂർണ്ണവും ലോകാവസാനംവരെ നിലവിലിരിക്കുന്നതുമായ അന്തിമരൂപം അല്ലാഹു നിശ്ചയിച്ചുകൊടുത്തിരിക്കുകയാണ്.
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا
ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു. (ഖു൪ആന്‍: 5/3)
وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ مِنَ ٱلْكِتَٰبِ هُوَ ٱلْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرُۢ بَصِيرٌ
നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്. തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു. (ഖു൪ആന്‍:35/31)
അല്ലാഹു ഓരോ സമുദായത്തിനും വ്യക്തിക്കും അവന്റെ സാഹചര്യത്തിൽ അനുയോജ്യമായത് നൽകുന്നു. അതിനാൽ പൂർവിക മതനിയമങ്ങൾ ആ കാലത്തേക്കും സമയത്തേക്കും മാത്രം യോജിക്കുന്നതാണ്. അതിനാൽ അല്ലാഹു തുടരെ തുടരെ ദൂതന്മാരെ അയച്ചുകൊണ്ടേയിരുന്നു; അവരുടെ അവസാനത്തെ ദൂതനായി മുഹമ്മദ് നബി ﷺ നിയോഗിതനാകുന്നതുവരെ. അങ്ങനെ അന്ത്യനാൾ വരെ മനുഷ്യർക്ക് നല്ലതും ഉചിതവുമായ ഈ ശരീഅത്ത് അദ്ദേഹം കൊണ്ടുവന്നു. അത് എല്ലാ സമയത്തും നല്ലതിലേക്ക് നയിക്കുന്നു. ചിന്തയിലും യുക്തിയിലും മികച്ചവരും ഏറ്റവും സൗമ്യമായ സ്വഭാവത്തിൽ ഉള്ളവരും സംസ്‌കരിക്കപ്പെട്ടവരും ആയതിനാൽ, അല്ലാഹു അവരെ തെരഞ്ഞെടുത്തു. അവൻ അവർക്ക് ഇസ്ലാം മതത്തെ തിരഞ്ഞെടുത്ത് നൽകുയും ചെയ്തു. മതഗ്രന്ഥങ്ങളെ കാത്തുരക്ഷിക്കുന്ന ഒരു ഗ്രന്ഥം അവർക്ക് അനന്തരമായി നൽകി. (തഫ്സീറുസ്സഅ്ദി)
ഇസ്‌ലാമിക ശരീഅത്ത് സാര്‍വ്വജനീനം
കാലദേശ വ്യത്യാസമില്ലാതെ, സകല ജനങ്ങള്‍ക്കും റസൂലായി നിശ്ചയിക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ് നബി ﷺ മുഖേന ലോകരക്ഷിതാവായ അല്ലാഹു നല്‍കിയ നിയമ സംഹിതയാണ് ഇസ്‌ലാമിക ശരീഅത്ത്. അതിന്‍റെ മൂലപ്രമാണമാണ് വിശുദ്ധ ഖുര്‍ആന്‍. ആ നിയമ സംഹിത മനുഷ്യവര്‍ഗത്തിന്‍റെ ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതും, ജീവിതത്തിന്‍റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്നതുമായിരിക്കണം. അതിന്‍റെ മൂലപ്രമാണം അതിനു തക്കവണ്ണം സാര്‍വ്വജനീനവും, സാര്‍വ്വത്രികവുമായിരിക്കുകയും വേണം. അങ്ങിനെത്തന്നെയാണുള്ളതും. അല്ലാഹു പറയുന്നത് കാണുക:
وَنَزَّلْنَا عَلَيْكَ ٱلْكِتَٰبَ تِبْيَٰنًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ
എല്ലാ കാര്യങ്ങള്‍ക്കും വിവരണമായിക്കൊണ്ടും, മുസ്‌ലിംകള്‍ക്ക് മാര്‍ഗദര്‍ശനവും, കാരുണ്യവും, സന്തോഷവാര്‍ത്ത യുമായിക്കൊണ്ടും നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. (ഖു൪ആന്‍:16/89)
എന്നാല്‍, ലോകാവസാനം വരെയുള്ള മനുഷ്യരില്‍ നവംനവങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ കാര്യവും തൊട്ടെണ്ണി അവക്ക് പ്രത്യേകം പ്രത്യേകം വിധി നിര്‍ണയിക്കുക എന്നുള്ളത് – അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം പ്രയാസ കരമല്ലെങ്കിലും – മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റുവാങ്ങുക അസാധ്യമായിരിക്കുന്നതാണ്. അത് യുക്തിക്കും , മനുഷ്യ പ്രകൃതിക്കും അനുയോജ്യമായിരിക്കയുമില്ല. ആകയാല്‍, ഒരു സാര്‍വ്വലൗകിക മതഗ്രന്ഥവും, സാര്‍വ്വജനീനമായ നിയമസംഹിതയും – അഥവാ ഒരു ലോകഭരണഘടന – എന്ന നിലക്ക് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ള നയം സാമാന്യമായി ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:
(1) വിവിധ തുറകളിലുള്ള പലകാര്യങ്ങളെ കുറിച്ചും അവയുടെ മതവിധി ഇന്നതാണെന്ന് അത് വ്യക്തമായി പ്രസ്താവിച്ചു. പലതിന്‍റെയും അനുഷ്ഠാനക്രമങ്ങള്‍ പ്രത്യേകം വ്യക്തമാക്കുകയും ചെയ്തു.
(2) വ്യക്തമായ ഭാഷയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത എല്ലാ ഭാഗങ്ങളും – വചനം മൂലവും പ്രവൃത്തി മൂലവും – വിവരിച്ചു കൊടുക്കുവാന്‍ അത് നബി ﷺ യെ ചുമതലപ്പെടുത്തി. നബി ﷺ യോട് അല്ലാഹു ഇപ്രകാരം പറഞ്ഞു:
وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
ജനങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിനെ നീ അവര്‍ക്ക് വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി നാം നിനക്ക് ഉല്‍ബോധനം -ക്വുര്‍ആന്‍- ഇറക്കിത്തന്നിരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടിയും. (ഖു൪ആന്‍:16/44)
നബി ﷺ എന്ത്കാണിച്ചു തന്നുവോ, അതെല്ലാം സ്വീകരിക്കണമെന്നും, അവിടുന്നു എന്ത് നിരോധിച്ചുവോ അതെല്ലാം വര്‍ജ്ജിക്കണമെന്നും അവന്‍ നമ്മോടും കല്പിച്ചു.
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟
റസൂല്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ടുതന്നുവോ അത് നിങ്ങള്‍ എടുത്തുകൊള്ളുവിന്‍, അദ്ദേഹം നിങ്ങളോട് ഏതൊന്നിനെക്കുറിച്ച് വിരോധിച്ചുവോ അതില്‍ നിന്ന് നിങ്ങള്‍ വിരമിക്കുകയും ചെയ്യുവിന്‍. (ഖു൪ആന്‍:59/7)
അദ്ദേഹം പറഞ്ഞു തരുന്നതെല്ലാം അല്ലാഹുവിന്‍റെ സന്ദേശങ്ങളായിരിക്കുമെന്നും അവന്‍ നമ്മെ അറിയിച്ചിരിക്കുന്നു.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴿٣﴾ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ﴿٤﴾
അദ്ദേഹം ഇച്ഛയനുസരിച്ചു സംസാരിക്കുകയില്ല; അത് അദ്ദേഹത്തിന് നല്‍കപ്പെടുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:53/3-4)
ചുമതലപ്പെടുത്തപ്പെട്ട കൃത്യം അവിടുന്ന് ശരിക്കും നിര്‍വ്വഹിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് ഇങ്ങിനെ പ്രഖ്യാപനവും ചെയ്തു:
فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ
വര്‍ത്തമാനത്തില്‍ ഏറ്റവും ഗുണകരമായത് അല്ലാഹുവിന്‍റെ കിതാബും, ചര്യയില്‍ ഏറ്റവും ഗുണകരമായത് മുഹമ്മദിന്‍റെ ചര്യയുമാകുന്നു. കാര്യങ്ങളില്‍ ഏറ്റവും ദോഷകരമായത് പുതുതായി നിര്‍മിക്കപ്പെട്ടവയാകുന്നു. എല്ലാ നവീന നിര്‍മിതവും ദുര്‍മാര്‍ഗമാകുന്നു. (മുസ്‌ലിം)
(3) ഖുര്‍ആനില്‍ നിന്നോ, നബിചര്യയില്‍ നിന്നോ വ്യക്തമായി വിധി മനസ്സിലാക്കുവാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍, അവ രണ്ടിലും അടങ്ങിയിരിക്കുന്ന അംഗീകൃത തത്വങ്ങളുടെയും, സദൃശ വിധികളുടെയും വെളിച്ചത്തില്‍ ഏതു പ്രശ്‌നത്തിനും പരിഹാരം കാണുവാനും, മതവിധി മനസ്സിലാക്കുവാനും മുസ്‌ലിം സമുദായത്തിലെ ഉത്തരവാദപ്പെട്ട – കഴിവുറ്റ – ആളുകള്‍ക്ക് അത് അനുമതിയും, പ്രോത്സാഹനവും നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു:
كِتَٰبٌ أَنزَلْنَٰهُ إِلَيْكَ مُبَٰرَكٌ لِّيَدَّبَّرُوٓا۟ ءَايَٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَٰبِ
നിനക്ക് നാം അവതരിപ്പിച്ചു തന്നിട്ടുള്ള അനുഗൃഹീതമായ ഒരു ഗ്രന്ഥമാണിത്. അവര്‍ -ജനങ്ങള്‍- അതിന്‍റെ ആയത്തുകള്‍ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാര്‍ ചിന്തിക്കുവാനും വേണ്ടിയാണിത്. (ഖു൪ആന്‍:38/29)
عَنْ أَبِي قَيْسٍ، مَوْلَى عَمْرِو بْنِ الْعَاصِ عَنْ عَمْرِو بْنِ الْعَاصِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ إِذَا حَكَمَ الْحَاكِمُ فَاجْتَهَدَ ثُمَّ أَصَابَ فَلَهُ أَجْرَانِ، وَإِذَا حَكَمَ فَاجْتَهَدَ ثُمَّ أَخْطَأَ فَلَهُ أَجْرٌ ”.
അംറ്ബ്നുൽ ആസ്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: ഒരു വിധികർത്താവ് വിധി നടപ്പിലാക്കുമ്പോൾ നന്നായി ഇജ്തിഹാദ് ചെയ്ത് വിധി നൽകി. ആ വിധി ശരിയായാൽ അദ്ദേഹത്തിന് രണ്ടു പ്രതിഫലമുണ്ട്. അദ്ദേഹം വിധി നടപ്പാക്കുമ്പോൾ നന്നായി ഇജ്തിഹാദ് ചെയ്തു. വിധിച്ചപ്പോൾ അബദ്ധം പിണഞ്ഞാൽ അദ്ദേഹത്തിന് ഒരു പ്രതിഫലമുണ്ട്. (ബുഖാരി: 7352)
ഈ വിഷയത്തില്‍ – ക്വുര്‍ആനിലും, ഹദീഥിലും വ്യക്തമായി കാണാത്ത മതവിധികളെ അവയുടെ അടിസ്ഥാനത്തില്‍ കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നതിനെ – പുരസ്‌കരിച്ചുകൊണ്ടുള്ള ഒരു ശാസ്ത്രം തന്നെ ഇസ്‌ലാമിലുണ്ട്. أصول الفقه (കര്‍മ ശാസ്ത്ര നിദാനം) എന്ന പേരില്‍ അത് പ്രസിദ്ധമാണ്. ഇങ്ങിനെ, ലോകാവസാനംവരെ മനുഷ്യരില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാര്‍ഗം നല്‍കുന്ന സാര്‍വ്വജനീനമായ ഒരു മഹല്‍ ഗ്രന്ഥമത്രെ വിശുദ്ധ ക്വുര്‍ആന്‍.
مَافَرَّطْنَافِي الْكِتَابِ مِنْ شَيْءٍ
ഈ ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. (ഖുർആൻ:6/38)
വിവിധതുറകളിലുള്ള പല മതവിധികളും ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു പറഞ്ഞുവല്ലോ. ഏതെങ്കിലും തരത്തിലുള്ള പ്രാധാന്യത്തെ മുന്‍നിറുത്തിയായിരിക്കും ചില വിഷയങ്ങളെ അത് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുക. ക്വുര്‍ആന്‍ ഒന്നാമതായി അഭിമുഖീകരിക്കുന്നത് അന്നത്തെ അറബികളെയാണ്. അവര്‍ മുഖാന്തിരമാണ് മറ്റുള്ളവര്‍ക്കും, ഭാവിതലമുറകള്‍ക്കും അത് എത്തിച്ചേര്‍ന്നിരിക്കുന്നത്. ആ സ്ഥിതിക്ക് അന്ന് അവരുടെ ചുറ്റുപാടുകളും, പരിതഃസ്ഥിതികളും കണക്കിലെടുത്തുകൊണ്ടായിരിക്കണം വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. മുമ്പ് ആര്‍ക്കും തീരെ പരിചയമില്ലാത്ത കുറെ പുതിയ നിയമങ്ങളും, പദ്ധതികളും ആവിഷ്‌കരിച്ചുകൊണ്ട് ഇതങ്ങ് നടപ്പിലാക്കിക്കൊള്ളുക, ഇതഃപര്യന്തമുള്ള എല്ലാ നടപടിക്രമങ്ങളും വിട്ടേച്ചു കളയുക എന്നല്ല ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്. വേദക്കാരടക്കമുള്ള അന്നത്തെ ജനതാമദ്ധ്യെ നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളിലും മതപരമായ ആചാരാനുഷ്ഠാനങ്ങളിലും നല്ലത് നിലനിര്‍ത്തുക, പരിഷ്‌കരിക്കേണ്ടത് പരിഷ്‌കരിക്കുക, നീക്കം ചെയ്യേണ്ടത് നീക്കം ചെയ്യുക, അലങ്കോലപ്പെട്ടത് നന്നാക്കിത്തീര്‍ക്കുക ഇതാണ് ക്വുര്‍ആന്‍ ചെയ്തത്. ആരാധനകള്‍, ഇടപാടുകള്‍, വൈവാഹിക കാര്യങ്ങള്‍, കുടുംബപരവും സാമൂഹികവുമായ കാര്യങ്ങള്‍, ബലികര്‍മങ്ങള്‍, ദാനധര്‍മങ്ങള്‍ എന്നിവയിലെല്ലാം തന്നെ – പല പോരായ്മയും, കൊള്ളരുതായ്മയും ഉണ്ടായിരുന്നാലും ശരി – ചില പ്രത്യേക സമ്പ്രദായങ്ങളും, രീതികളും അവര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഉദാഹരണമായി , ഹജ്ജ് കര്‍മത്തിലും, ഉംറാകര്‍മത്തിലും ആചരിക്കേണ്ടുന്ന പ്രധാന ചടങ്ങുകളില്‍ പെട്ടതാണ് ‘സ്വഫാ-മര്‍വഃ’യുടെ ഇടയിലുള്ള നടത്തം. ഇതിനെകുറിച്ച് ക്വുര്‍ആനില്‍ ‘അതിന് തെറ്റില്ല’ (2:158) എന്നാണ് പറഞ്ഞിട്ടുള്ളത്. അത് നിര്‍ബ്ബന്ധമുണ്ടോ, അല്ലെങ്കില്‍ വേണ്ടപ്പെട്ടതാണോ എന്നൊന്നും പറഞ്ഞിട്ടില്ല. ജാഹിലിയ്യാകാലത്ത് സ്വഫായിലും, മര്‍വാഃയിലും ചില വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നത് കാരണമായി ഈ നടത്തം തെറ്റായ ഒന്നാണെന്ന ധാരണ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിത്തീര്‍ന്നതായിരുന്നു അങ്ങിനെ പറയുവാന്‍ കാരണം. ഇങ്ങിനെയുള്ള വസ്തുതകള്‍ ഗൗനിക്കാതെ, ക്വുര്‍ആന്‍റെ വാക്കുകളും, വാച്യാര്‍ത്ഥങ്ങളും മാത്രം നോക്കി എല്ലാ മതവിധികളും കണക്കാക്കുവാന്‍ മുതിരുന്നപക്ഷം പലപ്പോഴും സത്യത്തില്‍ നിന്ന് പിഴച്ചുപോയേക്കും.
kanzululoom.com