സ്വദഖയുടെ ശ്രേഷ്ഠതകള്‍

അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന സല്‍കര്‍മങ്ങളിലൊന്നാണ് ദാനധ൪മ്മം. ഇക്കാര്യം നിര്‍ബന്ധ സ്വരത്തിലും (സക്കാത്ത്) പ്രോല്‍സാഹന രൂപത്തിലും (സ്വദഖ) ഇസ്‌ലാം ലോകത്തെ പഠിപ്പിക്കുന്നു. പണം മാത്രമല്ല വസ്തുക്കളും സേവനങ്ങളുമെല്ലാം സ്വദഖയുടെ വിശാല വിവക്ഷയില്‍ പെടുന്നു. ആപേക്ഷികമായി പണത്തിന് കൂടുതല്‍ സ്ഥാനമുണ്ടെന്ന് മാത്രം.

സമ്പത്ത് ചെലവഴിക്കുന്നത് സ്വന്തം ജീവിതാവശ്യങ്ങള്‍ പൂ൪ത്തീകരിക്കുന്നതിനോ, സകുടുംബത്തെ പരിപാലിച്ച് വള൪ത്തുന്നതിനോ, ബന്ധുക്കളേയും അയല്‍വാസികളേയും സഹായിക്കുന്നതിനോ, അഗതികളെ സംരക്ഷിക്കുന്നതിനോ, പൊതു നന്‍മക്കായുള്ള പ്രവ൪ത്തനങ്ങള്‍ക്കോ, ദീനിനെ പ്രചരിപ്പിക്കുന്നതിന്റേയും ധ൪മ്മസമരത്തിന്റേയും ലക്ഷ്യങ്ങള്‍ നേടുന്നതിനോ എന്തിന് വേണ്ടിയാകട്ടെ അല്ലാഹുവിന്റെ നിയമനി൪ദ്ദേശങ്ങള്‍ അനുസരിച്ചും അവന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുമാണെങ്കില്‍ അതെല്ലാം ‘അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍’ എന്നതില്‍ ഉള്‍പ്പെടുന്നു.

ധനം (സമ്പത്ത്‌) ചെലവഴിക്കുന്നതിനെപ്പറ്റിയും അത്‌ സമ്പാദിക്കുന്നതിനെപ്പറ്റിയുമെല്ലാം ഇസ്‌ലാമില്‍ കൃത്യമായ നിയമ നിര്‍ദേശങ്ങളുണ്ട്‌. ധനം കണക്കില്ലാതെ ധൂര്‍ത്തടിച്ച് കളയുന്നതിനെ വിരോധിക്കുന്ന മതം, സമ്പത്ത്‌ ചെലവഴിക്കാതെ സൂക്ഷിച്ച് വെക്കുന്നതിനെ താക്കീത് ചെയ്യുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്റാഫും (ധനം അമിതമായി ചെലവഴിക്കല്‍) തഫ്‌രീത്തും (ധനം ഒട്ടും ചെലവഴിക്കാതിരിക്കല്‍) ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയതായി കാണാം.

ﻭَﻻَ ﺗَﺠْﻌَﻞْ ﻳَﺪَﻙَ ﻣَﻐْﻠُﻮﻟَﺔً ﺇِﻟَﻰٰ ﻋُﻨُﻘِﻚَ ﻭَﻻَ ﺗَﺒْﺴُﻄْﻬَﺎ ﻛُﻞَّ ٱﻟْﺒَﺴْﻂِ ﻓَﺘَﻘْﻌُﺪَ ﻣَﻠُﻮﻣًﺎ ﻣَّﺤْﺴُﻮﺭًا

നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്‌. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.(ഖു൪ആന്‍:17/29)

ആവശ്യത്തിന്‌ പോലും ധനം ചിലവഴിക്കാതെ പിശുക്ക്‌ പിടിക്കരുതെന്നത്രെ, കൈ പിരടിയിലേക്ക്‌ ബന്ധിക്കപ്പെട്ടതാക്കരുത്‌ എന്ന്‌ പറഞ്ഞതിന്റെ താല്‍പര്യം. ആവശ്യവും കഴിവും നോക്കാതെ അമിതവ്യയം ചെയ്യരുതെന്നത്രെ കൈ മുഴുവനും അങ്ങ്‌ നീട്ടരുത്‌ എന്ന്‌ പറഞ്ഞതിന്റെ ഉദ്ദേശ്യം.

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് അവരുടെ ഒരു ഗുണമായി അല്ലാഹു എടുത്തു പറ‍ഞ്ഞിട്ടുള്ളത്, അവ൪ ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാത്തവരാണെന്നാണ്.

ﻭَٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﻧﻔَﻘُﻮا۟ ﻟَﻢْ ﻳُﺴْﺮِﻓُﻮا۟ ﻭَﻟَﻢْ ﻳَﻘْﺘُﺮُﻭا۟ ﻭَﻛَﺎﻥَ ﺑَﻴْﻦَ ﺫَٰﻟِﻚَ ﻗَﻮَاﻣًﺎ

ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കി പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍ (റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകള്‍)(ഖു൪ആന്‍:25/ 67)

ധനം ധനികന്‍മാരുടെ ഇടയില്‍ മാത്രം കൈമാറപ്പെടുന്ന ഒരു വസ്തു ആകാതിരിക്കാനാണ് അല്ലാഹു ദാനധര്‍മ്മങ്ങള്‍ സംവിധാനിച്ചിട്ടുള്ളത്.

ﻣَّﺎٓ ﺃَﻓَﺎٓءَ ٱﻟﻠَّﻪُ ﻋَﻠَﻰٰ ﺭَﺳُﻮﻟِﻪِۦ ﻣِﻦْ ﺃَﻫْﻞِ ٱﻟْﻘُﺮَﻯٰ ﻓَﻠِﻠَّﻪِ ﻭَﻟِﻠﺮَّﺳُﻮﻝِ ﻭَﻟِﺬِﻯ ٱﻟْﻘُﺮْﺑَﻰٰ ﻭَٱﻟْﻴَﺘَٰﻤَﻰٰ ﻭَٱﻟْﻤَﺴَٰﻜِﻴﻦِ ﻭَٱﺑْﻦِ ٱﻟﺴَّﺒِﻴﻞِ ﻛَﻰْ ﻻَ ﻳَﻜُﻮﻥَ ﺩُﻭﻟَﺔًۢ ﺑَﻴْﻦَ ٱﻷَْﻏْﻨِﻴَﺎٓءِ ﻣِﻨﻜُﻢْ ۚ

അല്ലാഹു അവന്റെ റസൂലിന് വിവിധ രാജ്യക്കാരില്‍ നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്‌. (ഖു൪ആന്‍:59/7)

വിശുദ്ധ ഖു൪ആനില്‍ സമ്പത്തിനെ കുറിച്ച് പറയുന്ന ഭാഗത്ത് അത് അല്ലാഹു നല്‍കിയതാണെന്നാണ് പറയുന്നത്.

ﻭَﺇِﺫَا ﻗِﻴﻞَ ﻟَﻬُﻢْ ﺃَﻧﻔِﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗَﻜُﻢُ ٱﻟﻠَّﻪُ ﻗَﺎﻝَ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺃَﻧُﻄْﻌِﻢُ ﻣَﻦ ﻟَّﻮْ ﻳَﺸَﺎٓءُ ٱﻟﻠَّﻪُ ﺃَﻃْﻌَﻤَﻪُۥٓ ﺇِﻥْ ﺃَﻧﺘُﻢْ ﺇِﻻَّ ﻓِﻰ ﺿَﻠَٰﻞٍ ﻣُّﺒِﻴﻦٍ

നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.(ഖു൪ആന്‍:36/47)

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭَ

തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(ഖു൪ആന്‍:35/29)

സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അത് കൈകാര്യം ചെയ്യാനുള്ള താല്‍ക്കാലികമായ അവകാശവും അവസരവും മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് മാത്രം. സമ്പത്ത് അല്ലാഹു നല്‍കിയതു കൊണ്ട് തന്നെ അവന്റെ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് അത് ചിലവഴിക്കേണ്ടത്.

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ ‏‏

അബൂബർസയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല.

1. തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്.
2. തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്.
3. തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്.
4. തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നത് ഒരിക്കലും നഷ്‌ടമല്ല. അതുവഴി ക്ലിപ്‌തപ്പെടുത്താന്‍ കഴിയാത്ത ധാരാളം പ്രതിഫലം ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ധനം ചെലവഴിക്കുന്നതിന് പ്രോല്‍സാഹനം നല്‍കുന്ന ധാരാളം വചനങ്ങള്‍ വിശുദ്ധ ഖു൪ആനിലും ഹദീസുകളിലും കാണാവുന്നതാണ്.

ﻗُﻞ ﻟِّﻌِﺒَﺎﺩِﻯَ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻳُﻘِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﻳُﻨﻔِﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻣِّﻦ ﻗَﺒْﻞِ ﺃَﻥ ﻳَﺄْﺗِﻰَ ﻳَﻮْﻡٌ ﻻَّ ﺑَﻴْﻊٌ ﻓِﻴﻪِ ﻭَﻻَ ﺧِﻠَٰﻞٌ

വിശ്വാസികളായ എന്റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന്‌, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ല വഴിയില്‍) ചെലവഴിക്കുകയും ചെയ്ത് കൊള്ളട്ടെ.(ഖു൪ആന്‍:14/31)

ﻓَﭑﺗَّﻘُﻮا۟ ٱﻟﻠَّﻪَ ﻣَﺎ ٱﺳْﺘَﻄَﻌْﺘُﻢْ ﻭَٱﺳْﻤَﻌُﻮا۟ ﻭَﺃَﻃِﻴﻌُﻮا۟ ﻭَﺃَﻧﻔِﻘُﻮا۟ ﺧَﻴْﺮًا ﻷَِّﻧﻔُﺴِﻜُﻢْ ۗ ﻭَﻣَﻦ ﻳُﻮﻕَ ﺷُﺢَّ ﻧَﻔْﺴِﻪِۦ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻔْﻠِﺤُﻮﻥَ

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര് മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.(ഖു൪ആന്‍:64/16)

ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢ ﺑِﭑﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻓَﻠَﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ

രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ യാതൊന്നും ഭയപ്പെ-ടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(ഖു൪ആന്‍:2/274)

ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺛُﻢَّ ﻻَ ﻳُﺘْﺒِﻌُﻮﻥَ ﻣَﺎٓ ﺃَﻧﻔَﻘُﻮا۟ ﻣَﻨًّﺎ ﻭَﻻَٓ ﺃَﺫًﻯ ۙ ﻟَّﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ട് അതിനെ തുടര്‍ന്ന്‌, ചെലവ് ചെയ്തത് എടുത്ത് പറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(ഖു൪ആന്‍:2/262)

ﻭَﺃَﻧﻔِﻘُﻮا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻭَﻻَ ﺗُﻠْﻘُﻮا۟ ﺑِﺄَﻳْﺪِﻳﻜُﻢْ ﺇِﻟَﻰ ٱﻟﺘَّﻬْﻠُﻜَﺔِ ۛ ﻭَﺃَﺣْﺴِﻨُﻮٓا۟ ۛ ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക. (പിശുക്കും ഉദാസീനതയും മൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.(ഖു൪ആന്‍:2/195)

ﻓَـَٔﺎﺕِ ﺫَا ٱﻟْﻘُﺮْﺑَﻰٰ ﺣَﻘَّﻪُۥ ﻭَٱﻟْﻤِﺴْﻜِﻴﻦَ ﻭَٱﺑْﻦَ ٱﻟﺴَّﺒِﻴﻞِ ۚ ﺫَٰﻟِﻚَ ﺧَﻴْﺮٌ ﻟِّﻠَّﺬِﻳﻦَ ﻳُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ۖ ﻭَﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻔْﻠِﺤُﻮﻥَ

ആകയാല്‍ കുടുംബബന്ധമുള്ളവന് നീ അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കനും (അവരുടെ അവകാശവും നല്‍കുക). അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കുന്നവര്‍ക്ക് അതാണ് ഉത്തമം. അവര്‍ തന്നെയാണ് വിജയികളും.(ഖു൪ആന്‍:30/38)

عَنْ حَكِيمِ بْنِ حِزَامٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: الْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى، وَابْدَأْ بِمَنْ تَعُولُ، وَخَيْرُ الصَّدَقَةِ عَنْ ظَهْرِ غِنًى، وَمَنْ يَسْتَعْفِفْ يُعِفَّهُ اللَّهُ، وَمَنْ يَسْتَغْنِ يُغْنِهِ اللَّهُ

നബി ﷺ പറഞ്ഞു: മുകളിലുള്ള കയ്യാകുന്നു താഴെയുള്ള കയ്യിനെക്കാളും ഉത്തമം (അഥവാ കൊടുക്കുന്ന കൈയ്യാണ് വാങ്ങുന്ന കൈയ്യിനേക്കാള്‍ ഉത്തമം), നീ നിർബന്ധമായും ചെലവ് ചെയ്യേണ്ടവരിൽ നിന്ന് ആദ്യം തുടങ്ങുക. ഏറ്റവും ഉത്തമമായ ധർമ്മം ധന്യാവസ്ഥയിലുള്ളത് തന്നെയാണ്. ചാരിത്ര്യം കാത്ത് സൂക്ഷിക്കുന്നവനെ അല്ലാഹു വിശുദ്ധനാക്കും. സംതൃപ്തി പ്രകടിപ്പിക്കുന്നവനെ അല്ലാഹു സംതൃപ്തനാക്കും (ബുഖാരി:1427)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കഴിയുന്നത്ര ധനം ചിലവഴിക്കണമെന്നും, പിശുക്ക് പിടിച്ച് നശിക്കാന്‍ ഇടവരാതെ സൂക്ഷിക്കണമെന്നും സത്യവിശ്വാസികളോട് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.ഇതേകാര്യം നബി ﷺ യും താക്കീത് ചെയ്തിട്ടുണ്ട്.

عَنْ أَسْمَاءَ ـ رضى الله عنها ـ قَالَتْ قَالَ لِي النَّبِيُّ صلى الله عليه وسلم ‏”‏ لاَ تُوكِي فَيُوكَى عَلَيْكِ ‏”‏‏.‏ حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، عَنْ عَبْدَةَ، وَقَالَ، ‏”‏ لاَ تُحْصِي فَيُحْصِيَ اللَّهُ عَلَيْكِ ‏

അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: ധനം സൂക്ഷിച്ച് വെച്ച് പാത്രത്തിന്റെ വായ് മൂടിക്കെട്ടി വെക്കരുത്. അപ്പോൾ അല്ലാഹുവും നിനക്ക് ഒന്നും തരാതെ മൂടിക്കെട്ടിവെക്കും. മറ്റൊരു റിപ്പോർട്ടിൽ, നീ എണ്ണിത്തിട്ടപ്പെടുത്തിവെക്കരുത്. അപ്പോൾ അല്ലാഹുവും നിനക്ക് (വിട്ടുതരാതെ) എണ്ണിത്തിട്ടപ്പെടുത്തിവെക്കും.(ബുഖാരി:1433)

عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ ـ رضى الله عنهما ـ أَنَّهَا جَاءَتْ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ :‏ لاَ تُوعِي فَيُوعِيَ اللَّهُ عَلَيْكِ، ارْضَخِي مَا اسْتَطَعْتِ

അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: (ആർക്കും നൽകാതെ) നീ (പണം) ഭാണ്ഡത്തിലാക്കി വെക്കരുത്, (എങ്കില്‍) അല്ലാഹുവും അങ്ങനെ ചെയ്യും.നീ സാധ്യമാകുന്നത്ര ദാനം ചെയ്യുക.. (ബുഖാരി:- 1434)

അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിന് കടം കൊടുക്കുന്നതായിട്ടാണ് അല്ലാഹു ഉപമിച്ചിട്ടുള്ളത്.

ﻣَّﻦ ﺫَا ٱﻟَّﺬِﻯ ﻳُﻘْﺮِﺽُ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻓَﻴُﻀَٰﻌِﻔَﻪُۥ ﻟَﻪُۥٓ ﺃَﺿْﻌَﺎﻓًﺎ ﻛَﺜِﻴﺮَﺓً ۚ ﻭَٱﻟﻠَّﻪُ ﻳَﻘْﺒِﺾُ ﻭَﻳَﺒْﺼُۜﻂُ ﻭَﺇِﻟَﻴْﻪِ ﺗُﺮْﺟَﻌُﻮﻥَ

അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്‌. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.(ഖു൪ആന്‍:2/245)

ﻣَّﻦ ﺫَا ٱﻟَّﺬِﻯ ﻳُﻘْﺮِﺽُ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻓَﻴُﻀَٰﻌِﻔَﻪُۥ ﻟَﻪُۥ ﻭَﻟَﻪُۥٓ ﺃَﺟْﺮٌ ﻛَﺮِﻳﻢٌ

ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്‌. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമുള്ളത്‌.(ഖു൪ആന്‍:57/11)

ﺇِﻥ ﺗُﻘْﺮِﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻳُﻀَٰﻌِﻔْﻪُ ﻟَﻜُﻢْ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ۚ ﻭَٱﻟﻠَّﻪُ ﺷَﻜُﻮﺭٌ ﺣَﻠِﻴﻢٌ

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തു തരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.(ഖു൪ആന്‍:64/17)

വിശുദ്ധ ഖു൪ആനില്‍ അല്ലാഹുവിന്റെ നേ൪മാ൪ഗ്ഗം ലഭിച്ചിട്ടുള്ള വിജയികളായ മുത്തഖികളുടെ ഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് ഒരു ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളത്, അവ൪ സമ്പത്ത് അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിക്കുന്നവരാണെന്നാണ്.

ٱﻟَّﺬِﻳﻦَ ﻳُﺆْﻣِﻨُﻮﻥَ ﺑِﭑﻟْﻐَﻴْﺐِ ﻭَﻳُﻘِﻴﻤُﻮﻥَ ٱﻟﺼَّﻠَﻮٰﺓَ ﻭَﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﻳُﻨﻔِﻘُﻮﻥَ

അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണവ൪. (ഖു൪ആന്‍:2/3)

ദാനധര്‍മങ്ങള്‍ അല്ലാഹുവിനോടുള്ള ഒരു കടമയാണെന്നതിനു പുറമെ സാമൂഹ്യമായ ഒരു കടമയും കൂടിയാകുന്നു. ഈ രണ്ടു കടമകളും നിറവേറ്റാത്തവര്‍ മുത്തക്വികളില്‍ ഉള്‍പ്പെടുകയില്ലെന്നും, അവര്‍ക്ക് ഖുര്‍ആന്റെ മാര്‍ഗദര്‍ശനം ഫലപ്പെടുകയില്ലെന്നും ഈ വചനങ്ങളില്‍നിന്നു വ്യക്തമാകുന്നു.

യഥാ൪ത്ഥത്തില്‍ ഒരാളുടെ സ്വത്ത് എന്ന് പറയാവുന്നത് അയാള്‍ചെലവഴിച്ചു കഴിഞ്ഞതു മാത്രമാണ്. അയാള്‍ ചെലവഴിക്കാതെ സൂക്ഷിച്ച് വെച്ചിരുന്നതൊന്നും അയാളുടേതല്ല.

عَنْ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ أَيُّكُمْ مَالُ وَارِثِهِ أَحَبُّ إِلَيْهِ مِنْ مَالِهِ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ مَا مِنَّا أَحَدٌ إِلاَّ مَالُهُ أَحَبُّ إِلَيْهِ‏.‏ قَالَ ‏”‏ فَإِنَّ مَالَهُ مَا قَدَّمَ، وَمَالُ وَارِثِهِ مَا أَخَّرَ ‏”‏‏.‏

ഇബ്നുമസ്ഊദ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: സ്വന്തം ധനത്തെക്കാൾ അനന്തരാവകാശിയുടെ സ്വത്തിനെ ഇഷ്ടപ്പെടുന്നവരായി നിങ്ങളിൽ ആരുണ്ട്? സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, തന്റെ സ്വന്തം ധനത്തെ കൂടുതലായി സ്നേഹിക്കുന്നവരല്ലാതെ ഞങ്ങളിൽ ആരുമില്ല. അപ്പോൾ നബി ﷺ പറഞ്ഞു: തന്റെ ധനം എന്നത് അവൻ ചെലവഴിച്ച് കഴിഞ്ഞതാണ്. അവൻ ചെലവഴിക്കാതെ ബാക്കിവെച്ചിരിക്കുന്നത് അനന്തരാവകാശിയുടെ ധനവും…(ബുഖാരി: 6442)

അതുകൊണ്ടുതന്നെ അയാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എത്രത്തോളം കൂടുതല്‍ ചെലവഴിക്കുന്നുവോ അത്രകണ്ട് അയാള്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതിന് പ്രയോജനം ലഭിക്കുന്നു.

ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു നബി ﷺ ആരെങ്കിലും വല്ലതും ചോദിച്ചുവന്നാല്‍ എന്തെങ്കിലും കൊടുക്കാതെ പ്രവാചകന്‍ തിരിച്ചയാക്കാറുണ്ടായിരുന്നില്ല എന്ന് ഹദീസുകളില്‍ കാണാം.റമളാനില്‍ ഈ സ്വഭാവം കൂടുതല്‍ പ്രകടമായിരുന്നുവെന്നു.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم أَجْوَدَ النَّاسِ

ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി ﷺ ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു ……….(ബുഖാരി:3554)

عَنْ جَابِرٍ ـ رضى الله عنه ـ قَالَ مَا سُئِلَ النَّبِيُّ صلى الله عليه وسلم عَنْ شَىْءٍ قَطُّ فَقَالَ لاَ‏.‏

ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ യോട്‌ എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. (ബുഖാരി: 78)

നബി ﷺ യില്‍ നിന്ന് ദീന്‍ പഠിച്ച സ്വഹാബത്തിന്റേയും നിലപാട് വ്യത്യസ്ഥമായിരുന്നില്ല.

عَنْ زَيْدِ بْنِ أَسْلَمَ، عَنْ أَبِيهِ، قَالَ سَمِعْتُ عُمَرَ بْنَ الْخَطَّابِ، يَقُولُ أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم أَنْ نَتَصَدَّقَ فَوَافَقَ ذَلِكَ عِنْدِي مَالاً فَقُلْتُ الْيَوْمَ أَسْبِقُ أَبَا بَكْرٍ إِنْ سَبَقْتُهُ يَوْمًا قَالَ فَجِئْتُ بِنِصْفِ مَالِي فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا أَبْقَيْتَ لأَهْلِكَ ‏”‏ ‏.‏ قُلْتُ مِثْلَهُ وَأَتَى أَبُو بَكْرٍ بِكُلِّ مَا عِنْدَهُ فَقَالَ ‏”‏ يَا أَبَا بَكْرٍ مَا أَبْقَيْتَ لأَهْلِكَ ‏”‏ ‏.‏ قَالَ أَبْقَيْتُ لَهُمُ اللَّهَ وَرَسُولَهُ قُلْتُ وَاللَّهِ لاَ أَسْبِقُهُ إِلَى شَيْءٍ أَبَدًا

സൈദുബ്നു അസ്ലം തന്റെ പിതാവില്‍ നിന്ന് പറയുന്നു: ഉമ൪ ഇബ്നു ഖത്താബ് (റ)പറയുന്നതായി ഞാന്‍ കേട്ടു: പ്രവാചകന്‍(സ്വ) സ്വദഖ നല്‍കുവാനായി ഞങ്ങളോട് കല്പിക്കുകയുണ്ടായി. അപ്പോള്‍ അത് ചെയ്യാനായി എന്റെയടുക്കല്‍ അല്പം സമ്പത്ത് ഉണ്ടായിരുന്നു.ആ സമയം എന്റെ മനസ്സില്‍ ഇന്ന് അബൂബക്കറിനെ മറികടക്കണമെന്ന് തോന്നി, കാരണം അദ്ദേഹം എന്നെ മറികടന്നിട്ടുണ്ട്. അങ്ങനെ ഞാന്‍ എന്റെ സമ്പത്തിന്റെ പകുതിയുമായി വന്നു. നബി ﷺ ചോദിച്ചു.എന്താണ് താങ്കളുടെ കുടുംബത്തിനായി അവശേഷിപ്പിച്ചത്. ഞാന്‍ പറഞ്ഞു. ഇത്രയും ഞാന്‍ ബാക്കിയാക്കി വെച്ചിട്ടുണ്ട്.അങ്ങനെ അബൂബക്ക൪ അതാ തന്റെയടുത്തുള്ളത് മുഴുവനും ആയി വരുന്നു. നബി ﷺ അബൂബക്കറിനോട് ചോദിച്ചു.അബൂബക്കറേ താങ്കളെന്താണ് കുടുംബത്തിന് അവശേഷിപ്പിച്ചത്. അപ്പോള്‍ അബൂബക്ക൪ പറഞ്ഞു. ഞാന്‍ അവ൪ക്ക് അവശേഷിപ്പിച്ചത് അല്ലാഹുവിനേയും അവന്റെ റസൂലിനേയുമാണ് (അഥവാ എന്റെ കൈയ്യില്‍ ഇനി ബാക്കിയൊന്നുമില്ല).അപ്പോള്‍ ഞാന്‍ (ഉമ൪) പറഞ്ഞു.അല്ലാഹുവാണ് സത്യം. ഒരിക്കലും അദ്ദേഹത്തെ എനിക്ക് മുന്‍കടക്കുവാന്‍ സാധ്യമല്ല.(തി൪മിദി:49/4038)

മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് രുചികരമായ വെള്ളം കുടിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. ഒരു ജൂതന്റെ കൈവശത്തിലുള്ള കിണര്‍ മാത്രമായിരുന്നു അഭയമായി അവര്‍ക്കുണ്ടായിരുന്നത്. അങ്ങനെ നബി ﷺ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ”ആരാണ് ജൂതനില്‍ നിന്നും റൂമാ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്ക് ദാനം ചെയ്യുന്നത് അവന് സ്വര്‍ഗമുണ്ട്.” അത് കേട്ടപ്പോള്‍ ഉസ്മാന്‍(റ) അതിനു വേണ്ടി തയ്യാറാവുകയും തന്റെ പണം കൊടുത്ത് ആ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്കായി ദാനം ചെയ്യുകയും ചെയ്തു.

عَنْ أَبِي عَبْدِ الرَّحْمَنِ، أَنَّ عُثْمَانَ ـ رضى الله عنه ـ حَيْثُ حُوصِرَ أَشْرَفَ عَلَيْهِمْ وَقَالَ أَنْشُدُكُمْ وَلاَ أَنْشُدُ إِلاَّ أَصْحَابَ النَّبِيِّ صلى الله عليه وسلم، أَلَسْتُمْ تَعْلَمُونَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ مَنْ حَفَرَ رُومَةَ فَلَهُ الْجَنَّةُ ‏”‏‏.‏ فَحَفَرْتُهَا

ഉസ്മാന്‍(റ)വില്‍ നിന്നും നിവേദനം; നബി ﷺ പറഞ്ഞു: ”വല്ലവനും റൂമാ കിണര്‍ കുഴിച്ചാല്‍ അവന് സ്വര്‍ഗമുണ്ട്.” ഉസ്മാന്‍(റ) പറയുന്നു: ”അങ്ങനെ ഞാനാണത് കുഴിച്ചത്” (ബുഖാരി 2778).

ദാനം ചെയ്യാന്‍ വലിയ സാമ്പത്തിക ശേഷിയൊന്നും ആവശ്യമില്ല. അതാണ് പ്രവാചകന്റെയും സഹാബികളുടെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. തന്റേയും കുടുംബത്തിന്റേയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് മിച്ചം വെച്ച് ദാനം ചെയ്യുക എന്നതായിരുന്നു അവരുടെ രീതി.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ بَيْنَمَا نَحْنُ فِي سَفَرٍ مَعَ النَّبِيِّ صلى الله عليه وسلم إِذْ جَاءَ رَجُلٌ عَلَى رَاحِلَةٍ لَهُ قَالَ فَجَعَلَ يَصْرِفُ بَصَرَهُ يَمِينًا وَشِمَالاً فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ كَانَ مَعَهُ فَضْلُ ظَهْرٍ فَلْيَعُدْ بِهِ عَلَى مَنْ لاَ ظَهْرَ لَهُ وَمَنْ كَانَ لَهُ فَضْلٌ مِنْ زَادٍ فَلْيَعُدْ بِهِ عَلَى مَنْ لاَ زَادَ لَهُ ‏”‏ ‏.‏ قَالَ فَذَكَرَ مِنْ أَصْنَافِ الْمَالِ مَا ذَكَرَ حَتَّى رَأَيْنَا أَنَّهُ لاَ حَقَّ لأَحَدٍ مِنَّا فِي فَضْلٍ ‏.‏

അബുസഈദ് നിവേദനം: ഞങ്ങൾ നബി ﷺ യുടെ കൂടെ ഒരു യാത്രയിൽ ആയിരുന്നപ്പോൾ ഒരു മനുഷ്യൻ വാഹനപ്പുറത്ത് വരികയുണ്ടായി. എന്നിട്ട് അദ്ദേഹം തന്റെ ഇടത്തോട്ടും വലത്തോട്ടും നോക്കി അപ്പോൾ നബി ﷺ പറയുകയുണ്ടായി: ആരുടെയെങ്കിലും കൂടെ അധികം വാഹനമുണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. ആർക്കെങ്കിലും അധികം ഭക്ഷണം ഉണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. അങ്ങനെ ഒരുപാട് വിഭാഗം സമ്പത്തുകൾ നബി ﷺ എണ്ണി പറഞ്ഞു.എത്രത്തോളമെന്നാൽ ആവശ്യം കഴിച്ച് ബാക്കിയുള്ളതിലൊന്നും ഞങ്ങൾക്ക് യാതൊരു അവകാശവുമില്ല എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. (മുസ്ലിം:1728)

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَمَرَنَا بِالصَّدَقَةِ انْطَلَقَ أَحَدُنَا إِلَى السُّوقِ فَتَحَامَلَ فَيُصِيبُ الْمُدَّ، وَإِنَّ لِبَعْضِهِمُ الْيَوْمَ لَمِائَةَ أَلْفٍ‏

അബൂമസ് ഊദ് അൽ അൻസാരി(റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് സ്വദഖ നൽകാൻ കൽപിച്ചാൽ ഞങ്ങളിലൊരാൾ അങ്ങാടിയിലേക്ക് പോകും. വിഷമിച്ച് ചുമടേറ്റും. അങ്ങിനെ അവൻ ഒരു മുദ്ദ് ലഭിക്കും. (എന്നിട്ട് ദാനം ചെയ്യും). ഇന്നാണെങ്കിലോ ചിലരുടെ കൈവശം ലക്ഷം തന്നെയുണ്ട്.(ബുഖാരി: 1416)

സ്വദഖയുടെ ശ്രേഷ്ടതകള്‍

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുവാന്‍ നാം ബാധ്യസ്ഥരാണ്‌. അത്‌ ഒരിക്കലും നഷ്‌ടമല്ല. അതുവഴി ക്ലിപ്‌തപ്പെടുത്താന്‍ കഴിയാത്ത നേട്ടങ്ങളാണ്‌ ഉണ്ടാവുന്നത്‌.

1.പാപങ്ങള്‍ മായ്ക്കപ്പെടും.

ﺇِﻥ ﺗُﻘْﺮِﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻳُﻀَٰﻌِﻔْﻪُ ﻟَﻜُﻢْ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ۚ ﻭَٱﻟﻠَّﻪُ ﺷَﻜُﻮﺭٌ ﺣَﻠِﻴﻢٌ

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു. (ഖു൪ആന്‍:64/17)

ﺇِﻥ ﺗُﺒْﺪُﻭا۟ ٱﻟﺼَّﺪَﻗَٰﺖِ ﻓَﻨِﻌِﻤَّﺎ ﻫِﻰَ ۖ ﻭَﺇِﻥ ﺗُﺨْﻔُﻮﻫَﺎ ﻭَﺗُﺆْﺗُﻮﻫَﺎ ٱﻟْﻔُﻘَﺮَآءَ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَّﻜُﻢْ ۚ ﻭَﻳُﻜَﻔِّﺮُ ﻋَﻨﻜُﻢ ﻣِّﻦ ﺳَﻴِّـَٔﺎﺗِﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ

നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(ഖു൪ആന്‍:2/271)

وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ

നബി ﷺ പറയുന്നു: ‘വെള്ളം ‘തീ’യെ അണക്കുന്നത് പോലെ ദാനധര്‍മം പാപത്തെ നീക്കിക്കളയും’.(തിര്‍മുദി:2616)

عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ أَلاَ أَدُلُّكَ عَلَى أَبْوَابِ الْخَيْرِ الصَّوْمُ جُنَّةٌ وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ وَصَلاَةُ الرَّجُلِ مِنْ جَوْفِ اللَّيْلِ

മുആദ്‌(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിവിധ ഇനം നൻമകൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ? നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്ന പ്രകാരം ധർമ്മവും രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരവും പാപങ്ങളെ കെടുത്തിക്കളയും.(Tirmidhi: 2616)

2.ധനം വ൪ദ്ധിപ്പിക്കുന്നു.

നല്ല മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്ന ധനം വാസ്തവത്തില്‍ നശിക്കുകയല്ല, വളരുകയാണ് ചെയ്യുന്നത്.

ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﺷَﻰْءٍ ﻓَﻬُﻮَ ﻳُﺨْﻠِﻔُﻪُۥ ۖ ﻭَﻫُﻮَ ﺧَﻴْﺮُ ٱﻟﺮَّٰﺯِﻗِﻴﻦَ

നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്‌. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.(ഖു൪ആന്‍:34/39)

{وَمَا أَنْفَقْتُمْ مِنْ شَيْءٍ} نفقة واجبة, أو مستحبة, على قريب, أو جار, أو مسكين, أو يتيم, أو غير ذلك، {فَهُوَ} تعالى {يُخْلِفُهُ} فلا تتوهموا أن الإنفاق مما ينقص الرزق, بل وعد بالخلف للمنفق, الذي يبسط الرزق لمن يشاء ويقدر {وَهُوَ خَيْرُ الرَّازِقِينَ} فاطلبوا الرزق منه, واسعوا في الأسباب التي أمركم بها.

{നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്} ബന്ധുക്കൾ, അയൽക്കാർ, ദരിദ്രർ എന്നിവർക്കായി നിർബന്ധദാനമായോ ഐച്ഛിക ദാനമായോ നൽകുന്നത്. {അവൻ} അല്ലാഹു {അതിന് പകരം നൽകും} അതിനാൽ ദാനം ചെയ്യുന്നത് ഒരാളുടെ സമ്പത്ത് കുറക്കുമെന്ന് വിചാരിക്കരുത്. മറിച്ച്, ചെലവഴിക്കുന്നവന് വീണ്ടും നൽകുമെന്നും ഉപജീവനം വിശാലമാക്കുമെന്നും ഉറപ്പ് നൽകുന്നു.{അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ} അതിന് വേണ്ടി കൽപിക്കപ്പെട്ട കാരണങ്ങളിൽ പരിശ്രമിക്കുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)

ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞു:അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിച്ചാൽ) അവൻ പകരം നൽകും എന്ന് വല്ലവനും ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ ധാരാളമായി ദാനധർമ്മം ചെയ്യുന്നതാണ്. روضة العقلاء لابن حبان【١٩٨】

ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺭِّﺑًﺎ ﻟِّﻴَﺮْﺑُﻮَا۟ ﻓِﻰٓ ﺃَﻣْﻮَٰﻝِ ٱﻟﻨَّﺎﺱِ ﻓَﻼَ ﻳَﺮْﺑُﻮا۟ ﻋِﻨﺪَ ٱﻟﻠَّﻪِ ۖ ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺯَﻛَﻮٰﺓٍ ﺗُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻀْﻌِﻔُﻮﻥَ

ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.(ഖു൪ആന്‍:30/39)

ﻳَﻤْﺤَﻖُ ٱﻟﻠَّﻪُ ٱﻟﺮِّﺑَﻮٰا۟ ﻭَﻳُﺮْﺑِﻰ ٱﻟﺼَّﺪَﻗَٰﺖِ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳُﺤِﺐُّ ﻛُﻞَّ ﻛَﻔَّﺎﺭٍ ﺃَﺛِﻴﻢٍ

അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. (ഖു൪ആന്‍:2/276)

ﻣَّﻦ ﺫَا ٱﻟَّﺬِﻯ ﻳُﻘْﺮِﺽُ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻓَﻴُﻀَٰﻌِﻔَﻪُۥ ﻟَﻪُۥٓ ﺃَﺿْﻌَﺎﻓًﺎ ﻛَﺜِﻴﺮَﺓً ۚ ﻭَٱﻟﻠَّﻪُ ﻳَﻘْﺒِﺾُ ﻭَﻳَﺒْﺼُۜﻂُ ﻭَﺇِﻟَﻴْﻪِ ﺗُﺮْﺟَﻌُﻮﻥَ

അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌? എങ്കില്‍ അല്ലാഹു അതവന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്‌. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.(ഖു൪ആന്‍:2/245)

ﻣَّﻦ ﺫَا ٱﻟَّﺬِﻯ ﻳُﻘْﺮِﺽُ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻓَﻴُﻀَٰﻌِﻔَﻪُۥ ﻟَﻪُۥ ﻭَﻟَﻪُۥٓ ﺃَﺟْﺮٌ ﻛَﺮِﻳﻢٌ

ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്‌. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമുള്ളത്‌.(ഖു൪ആന്‍:57/11)

ﺇِﻥَّ ٱﻟْﻤُﺼَّﺪِّﻗِﻴﻦَ ﻭَٱﻟْﻤُﺼَّﺪِّﻗَٰﺖِ ﻭَﺃَﻗْﺮَﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻳُﻀَٰﻌَﻒُ ﻟَﻬُﻢْ ﻭَﻟَﻬُﻢْ ﺃَﺟْﺮٌ ﻛَﺮِﻳﻢٌ

തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌.(ഖു൪ആന്‍:57/18)

പൂര്‍ണ മനസ്സോടും, അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ചും നല്‍കുന്ന ഏത് സംഭാവനയും, ദാന ധര്‍മങ്ങളും അല്ലാഹു സ്വീകരിക്കും. ഒന്നും ഒഴിവാകാതെ എല്ലാം അവന്‍ കണക്കുവെക്കുകയും, അതിനെ വളര്‍ത്തി അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അവസാനം ധാരാളക്കണക്കില്‍ ഇരട്ടിപ്പിച്ചുകൊണ്ട് ധാരാളക്കണക്കില്‍ പ്രതിഫലം നല്‍കുകയും ചെയ്യും.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‌‏: قَالَ اللَّهُ أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ ‏

അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ﷻ പറഞ്ഞു: ഓ മനുഷ്യാ നീ ചിലവഴിക്കുക. എന്നാൽ നിന്റെ മേൽ ചിലവഴിക്കപ്പെടും. (ബുഖാരി: 5352)

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏:‏ مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധർമ്മം ചെയ്തത് കാരണമായി ഒരു ധനത്തിലും കുറവ് വന്നിട്ടില്ല. വിട്ടുവീഴ്ച കാരണമായി അല്ലാഹു ഒരാൾക്കും പ്രതാപം വർദ്ധിപ്പിക്കാതിരുന്നിട്ടില്ല. അല്ലാഹുവിന്‌ വേണ്ടി ആരെങ്കിലും വിനയം കാണിച്ചാല്‍ അവരെ അല്ലാഹു ഉയർത്താതിരിക്കുകയുമില്ല.(മുസ്‌ലിം:2588)

3.ഉപജീവനം വിശലമാകും

ﻗُﻞْ ﺇِﻥَّ ﺭَﺑِّﻰ ﻳَﺒْﺴُﻂُ ٱﻟﺮِّﺯْﻕَ ﻟِﻤَﻦ ﻳَﺸَﺎٓءُ ﻣِﻦْ ﻋِﺒَﺎﺩِﻩِۦ ﻭَﻳَﻘْﺪِﺭُ ﻟَﻪُۥ ۚ ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﺷَﻰْءٍ ﻓَﻬُﻮَ ﻳُﺨْﻠِﻔُﻪُۥ ۖ ﻭَﻫُﻮَ ﺧَﻴْﺮُ ٱﻟﺮَّٰﺯِﻗِﻴﻦَ

നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്‌. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്‌. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.(ഖു൪ആന്‍:34/39)

അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ സമ്പത്ത് ചെലവഴിച്ചാല്‍ അല്ലാഹു ഉപജീവനം വിശലമാക്കി തരുമെന്ന് ഈ ആയത്തിന്റെ വിശദീകരണത്തില്‍ പണ്ഢിതന്‍മാ൪ രേഖപ്പെടുത്തിയിട്ടുണ്ട്.

4.സ്വദഖ സമ്പത്തിനെ കുറക്കുകയില്ല

عَنْ سَعِيدٍ الطَّائِيِّ أَبِي الْبَخْتَرِيِّ، أَنَّهُ قَالَ حَدَّثَنِي أَبُو كَبْشَةَ الأَنْمَارِيُّ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏”‏ ثَلاَثَةٌ أُقْسِمُ عَلَيْهِنَّ وَأُحَدِّثُكُمْ حَدِيثًا فَاحْفَظُوهُ ‏”‏ ‏.‏ قَالَ ‏”‏ مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ وَلاَ ظُلِمَ عَبْدٌ مَظْلِمَةً فَصَبَرَ عَلَيْهَا إِلاَّ زَادَهُ اللَّهُ عِزًّا وَلاَ فَتَحَ عَبْدٌ بَابَ مَسْأَلَةٍ إِلاَّ فَتَحَ اللَّهُ عَلَيْهِ بَابَ فَقْرٍ

അബൂകബ്ഷത്തല്‍ അന്‍മാരിയ്യില്‍(റ)നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങളെ സംബന്ധിച്ച് ഞാന്‍ സത്യം ചെയ്തു പറയുന്നു. ഞാന്‍ നിങ്ങളോട് ഒരു ഹദീസ് പറയാന്‍ പോകുന്നു, നിങ്ങള്‍ അത് ഗ്രഹിക്കണം. എന്നിട്ട് നബി ﷺ പറഞ്ഞു: സ്വദഖ ഒരു അടിമയുടെ ധനത്തെ കുറക്കുകയില്ല. അക്രമിക്കപ്പെട്ടിട്ടും ക്ഷമിക്കുന്ന അടിമക്ക് പ്രതാപമല്ലാതെ അല്ലാഹു വർദ്ധിപ്പിച്ചിട്ടില്ല. ഏതൊരു അടിമയാണോ യാചനയുടെ വാതില്‍ തുറക്കുന്നത് അവന് അല്ലാഹു ദാരിദ്ര്യമല്ലാതെ വർദ്ധിപ്പിച്ചിട്ടില്ല………… (തി൪മിദി :2325 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ :مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ

അബൂഹുറൈറയില്‍(റ)നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദാനം ധനത്തെ കുറക്കുകയില്ല. വിട്ടുവീഴ്ച ചെയ്യുന്ന ദാസന്റെ അന്തസ്സ് അല്ലാഹു വര്‍ധിപ്പിക്കുകയേയുള്ളൂ. അല്ലാഹുവിനുവേണ്ടി വിനയം കാണിക്കുന്നവനെ അല്ലാഹു ഉന്നതനാക്കും. (മുസ്‌ലിം:2588)

لَا يَنْقُصُ مَالٌ مِنْ صَدَقَةٍ فَتَصَدَّقُوا

നബി ﷺ പറഞ്ഞു: സ്വദഖ നൽകുന്നതിലൂടെ സമ്പത്ത് കുറയുകയില്ല. അതിനാൽ നിങ്ങൾ സ്വദഖ കൊടുക്കുക.(അഹ്മദ് : 1584 – സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് : 2462)

ഈ ഹദീസുകളെ വിശദീകരിച്ചുകൊണ്ട് സ്വദഖ സമ്പത്തില്‍ കുറവ് വരുത്തുകയില്ല എന്നതിനെ അഹ്ലുസുന്നത്തി വല്‍ ജമാഅയുടെ പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളത് പ്രധാനമായും മൂന്ന് രീതിയിലാണ്.

وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلْأَرْضِ

ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം?(ഖു൪ആന്‍:57/10)

ഈ ആയത്തിനെ വിശദീകരിച്ച് ഇമാം ഇബ്നു കസീർ (റഹി) പറഞ്ഞു:

أَنْفَقُوا وَلَا تخشَوا فَقْرًا وَإِقْلَالًا فَإِنَّ الَّذِي أَنْفَقْتُمْ في سبيله هو مالك السموات وَالْأَرْضِ، وَبِيَدِهِ مَقَالِيدُهُمَا، وَعِنْدَهُ خَزَائِنُهُمَا، وَهُوَ مَالِكُ الْعَرْشِ بِمَا حَوَى..

നിങ്ങൾ (അല്ലാഹുവിന്റെ മാർഗത്തിൽ)ചിലവഴിക്കുക, ദാരിദ്രത്തേയോ കുറഞ്ഞുപോകുന്നതിനെ കുറിച്ചോ ഭയപ്പെടരുത്. നിങ്ങളിൽ നിന്ന് അവന്റെ മാർഗത്തിൽ ചിലവഴിക്കുന്നവർക്ക് – അവനാണ് ആകാശഭൂമികളുടെ മാലിക്ക്, അവന്റെ കയ്യിലാണ് അവയുടെ താക്കോലുകൾ, അവന്റെ അടുക്കലാണ് അവയുടെ ഖജനാവുകൾ. അവനാണ് അർഷിന്റെയും അതിലടങ്ങുന്നതിന്റേയുമെല്ലാം മാലിക്ക്. (തഫ്സീർ ഇബ്നു കസീർ)

(1)മിച്ചമുള്ള സമ്പത്തില്‍ അല്ലാഹു ബറകത്ത് നല്‍കും
(2)സമ്പത്തില്‍ ബാധിക്കാവുന്ന വിപത്തുകളെ തടയും
(3)അല്ലാഹു പകരം സമ്പത്ത് നല്‍കും
5.ഐഹിക ജീവിതത്തില്‍ അല്ലാഹുവിന്റെ സഹായം ലഭിക്കും.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ بَيْنَا رَجُلٌ بِفَلاَةٍ مِنَ الأَرْضِ فَسَمِعَ صَوْتًا فِي سَحَابَةٍ اسْقِ حَدِيقَةَ فُلاَنٍ ‏.‏ فَتَنَحَّى ذَلِكَ السَّحَابُ فَأَفْرَغَ مَاءَهُ فِي حَرَّةٍ فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَدِ اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِي حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ فَقَالَ لَهُ يَا عَبْدَ اللَّهِ مَا اسْمُكَ قَالَ فُلاَنٌ ‏.‏ لِلاِسْمِ الَّذِي سَمِعَ فِي السَّحَابَةِ فَقَالَ لَهُ يَا عَبْدَ اللَّهِ لِمَ تَسْأَلُنِي عَنِ اسْمِي فَقَالَ إِنِّي سَمِعْتُ صَوْتًا فِي السَّحَابِ الَّذِي هَذَا مَاؤُهُ يَقُولُ اسْقِ حَدِيقَةَ فُلاَنٍ لاِسْمِكَ فَمَا تَصْنَعُ فِيهَا قَالَ أَمَّا إِذَا قُلْتَ هَذَا فَإِنِّي أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ وَآكُلُ أَنَا وَعِيَالِي ثُلُثًا وَأَرُدُّ فِيهَا ثُلُثَهُ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ  പറഞ്ഞു: ഒരാള്‍ ഒരു വിജനപ്രദേശത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു മേഘത്തില്‍ നിന്നും ‘ഇന്നയാളുടെ തോട്ടത്തില്‍ വര്‍ഷിക്കുക’ എന്നൊരു ശബ്ദം കേട്ടു. ആ ശബ്ദത്തിനു ശേഷം ഉടന്‍ തന്നെ ആ മേഘം നീങ്ങുകയും അതിലെ വെള്ളം കല്ലുനിറഞ്ഞ ഒരു പ്രദേശത്ത് പെയ്യുകയും ചെയ്തു. അപ്പോള്‍ അവിടെയുള്ള ഒരു നീര്‍ചാലിലൂടെ ആ വെള്ളം ഒഴുകാന്‍ തുടങ്ങി. ആ ശബ്ദം കേട്ടയാളും ആ വെള്ളമൊഴികിയ വഴിയെ നടന്നു. ആ വെള്ളം ഒരു തോട്ടത്തിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. അവിടെ ഒരാള്‍ തന്റെ തൂമ്പ കൊണ്ട് ആ വെള്ളം പല ഭാഗത്തേക്കായി തിരിച്ചുവിടുന്നുണ്ടായിരുന്നു. ആ തോട്ടക്കാരനോട് അദ്ദേഹം പേര് ചോദിച്ചു. അദ്ദേഹം മേഘത്തില്‍ നിന്ന് കേട്ട അതേ പേരു പറഞ്ഞു. അതുകേട്ടപ്പോള്‍ തോട്ടക്കാരന്‍ ചോദിച്ചു: താങ്കളെന്തിനാണ് എന്റെ പേര് ചോദിച്ചത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഏതു മേഘത്തില്‍ നിന്നാണോ ഈ വെള്ളം വന്നിട്ടുള്ളത് ആ മേഘത്തില്‍ നിന്ന് താങ്കളുടെ പേര് പറഞ്ഞുകൊണ്ട്, ഇന്നയാളിന്റെ തോട്ടത്തിന് വെള്ളം കൊടുക്കുക എന്നു പറയുന്ന ശബ്ദം ഞാന്‍ കേട്ടു. നിങ്ങള്‍ ഈ തോട്ടത്തില്‍ എന്താണ് ചെയ്യുന്നത്? അപ്പോള്‍ തോട്ടക്കാരന്‍ പറഞ്ഞു: താങ്കള്‍ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാന്‍ അക്കാര്യം തുറന്നുപറയാം. എന്റെ തോട്ടത്തിലെ വരുമാനം ഞാന്‍ മൂന്ന് ഓഹരിയാക്കി മാറ്റി ഒരു ഭാഗം ദാനം നല്‍കുകയും രണ്ടാമത്തെ ഭാഗം ഞാനും എന്റെ കുടുംബവും ആഹരിക്കുകയും അവശേഷിക്കുന്ന ഭാഗം ഈ തോട്ടത്തിന്റെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയുമാണ് ചെയ്യാറുള്ളത്. (മുസ്ലിം:2984)

6.നല്ല പ്രതിഫലം ലഭിക്കും.

ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢ ﺑِﭑﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻓَﻠَﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ

രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(ഖു൪ആന്‍:2/274)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَا تَصَدَّقَ أَحَدٌ بِصَدَقَةٍ مِنْ طَيِّبٍ – وَلاَ يَقْبَلُ اللَّهُ إِلاَّ الطَّيِّبَ – إِلاَّ أَخَذَهَا الرَّحْمَنُ بِيَمِينِهِ وَإِنْ كَانَتْ تَمْرَةً فَتَرْبُو فِي كَفِّ الرَّحْمَنِ حَتَّى تَكُونَ أَعْظَمَ مِنَ الْجَبَلِ كَمَا يُرَبِّي أَحَدُكُمْ فَلُوَّهُ أَوْ فَصِيلَهُ

നബി ﷺ പറഞ്ഞു: ‘ഒരാള്‍ പരിശുദ്ധമായ സമ്പാദ്യത്തില്‍നിന്ന് ഒരു കാരക്കയുടെ സമാനമായ വല്ലതും ധര്‍മം ചെയ്താല്‍- പരിശുദ്ധമായതല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ലതാനും- അല്ലാഹു അതവന്റെ വലം കൈ കൊണ്ട് സസന്താഷം സ്വീകരിക്കുന്നതാണ്. പിന്നീട് നിങ്ങെളാരാള്‍ തന്റെ കുതിരക്കുട്ടിയെ ലാളിച്ചു വളര്‍ത്തുന്നതുപോലെ അതിന്റെ ആള്‍ക്കുവേണ്ടി അവന്‍ അതിനെ വളര്‍ത്തിക്കൊണ്ടിരിക്കും. അങ്ങനെ, അത് മല പോലെ ആയിത്തീരും.’ (മുസ്ലിം:1014)

7.അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും.

ﺧُﺬْ ﻣِﻦْ ﺃَﻣْﻮَٰﻟِﻬِﻢْ ﺻَﺪَﻗَﺔً ﺗُﻄَﻬِّﺮُﻫُﻢْ ﻭَﺗُﺰَﻛِّﻴﻬِﻢ ﺑِﻬَﺎ ﻭَﺻَﻞِّ ﻋَﻠَﻴْﻬِﻢْ ۖ ﺇِﻥَّ ﺻَﻠَﻮٰﺗَﻚَ ﺳَﻜَﻦٌ ﻟَّﻬُﻢْ ۗ ﻭَٱﻟﻠَّﻪُ ﺳَﻤِﻴﻊٌ ﻋَﻠِﻴﻢٌ

അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.(ഖു൪ആന്‍:9/103)

ഒരാള്‍ ദാനധര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും.പിശുക്ക്‌, ആര്‍ത്തി മുതലായ ദുഃസ്വഭാവങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും ധര്‍മം ശുദ്ധിയാക്കുന്നു.

8.സ്വദഖ രോഗ ശമനമാണ്.

عَنِ الحَسَنِ رَضِي الله عنهما قال : قال رسول الله صلى الله عليه وسلم : دَاوُوا مَرْضَاكُمْ بِالصَّدَقَةِ

ഹസനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് ചികിൽസിക്കുക. (അബൂദാവൂദ് : അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു – സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് : 1/744)

9.മരണത്തോടെ മുറിഞ്ഞ് പോകാത്ത ക൪മ്മം.

നാം ചെയ്യുന്ന ക൪മ്മങ്ങളെല്ലാം മരണത്തോടെ മുറിഞ്ഞു പോകും.എന്നാല്‍ ചില ക൪മ്മങ്ങളുടെ പ്രതിഫലം മരണത്തോടെ മുറിയുന്നില്ല.അതില്‍ പെട്ട ഒന്നാണ് സ്വദഖ.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631)

ഒരാള്‍ ഒരു പള്ളി നി൪മ്മിക്കുന്നതിന് വേണ്ടി സ്വദഖ നല്‍കി.ശേഷം അയാള്‍ മരണപ്പെട്ടു.എന്നാല്‍ ആ പള്ളി നിലനില്‍ക്കുന്ന കാലത്തോലം അവിടെ നടക്കുന്ന എന്ത് നന്‍മയുടേയും ഒര് ഓഹരി ഈ മനുഷ്യനും ലഭിക്കുന്നതാണ്.

10.നരക മോചനം ലഭിക്കും.

 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ‎﴿١٠﴾‏ تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ‎﴿١١﴾

സത്യവിശ്വാസികളേ, വേദനാജനകമായ (നരക)ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം.അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്‌. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.(ഖു൪ആന്‍:61/10-11)

عَنْ عَدِيِّ بْنِ حَاتِمٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَا مِنْكُمْ أَحَدٌ إِلاَّ سَيُكَلِّمُهُ رَبُّهُ، لَيْسَ بَيْنَهُ وَبَيْنَهُ تَرْجُمَانٌ، فَيَنْظُرُ أَيْمَنَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ مِنْ عَمَلِهِ، وَيَنْظُرُ أَشْأَمَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ، وَيَنْظُرُ بَيْنَ يَدَيْهِ فَلاَ يَرَى إِلاَّ النَّارَ تِلْقَاءَ وَجْهِهِ، فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ

അദിയ്യ്ബ്നു ഹാതിം(റ) പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളില്‍ ഒരാളുമില്ല, അവനോട് അല്ലാഹു സംസാരിക്കാതെ. അവനും അല്ലാഹുവിനും ഇടയില്‍ യാതൊരു പരിഭാഷകരും ഉണ്ടായിരിക്കില്ല. ഒരാള്‍ തന്റെ വലത് ഭാഗത്തേക്ക് നോക്കും. താന്‍ കാലേകൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അയാ‍ള്‍ തന്റെ ഇടത്ത് ഭാഗത്തേക്ക് നോക്കും. അപ്പോഴും താന്‍ തനിക്ക് മുന്‍കൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അപ്പോള്‍ അയാ‍ള്‍ തന്റെ മുന്നിലേക്ക് നോക്കും. തന്റെ മുന്നില്‍ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാല്‍ ഒരു കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ കാക്കുക. (ബുഖാരി:7512)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي أَضْحًى ـ أَوْ فِطْرٍ ـ إِلَى الْمُصَلَّى، فَمَرَّ عَلَى النِّسَاءِ فَقَالَ ‏: يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ ‏.‏ فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ: تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ

നബി ﷺ സ്ത്രീ സമൂഹത്തോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്’അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ? നബി ﷺ പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’ (ബുഖാരി:304)

മുസ്ലിമിലെ റിപ്പോ൪ട്ടില്‍ ഇപ്രകാരം കാണാം:

تَصَدَّقْنَ فَإِنَّ أَكْثَرَكُنَّ حَطَبُ جَهَنَّمَ

നിങ്ങൾ സ്വദഖ കൊടുക്കുക കാരണം നിങ്ങൾ അധികപേരും നരകത്തിലെ വിറകുകളാണ്. (മുസ്ലിം: 885)

ഈ ഹദീസ് വിശകലനം ചെയ്ത് കൊണ്ട് ഇബ്നു ഹജര്‍(റ) എഴുതുന്നു: ‘സ്വദഖ, ശിക്ഷയെ തടയുമെന്നതിനും സൃഷ്ടികള്‍ക്കിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുമെന്നതിനും ഈ ഹദീസ് രേഖയാണ്’ (ഫത്ഹുല്‍ബാരി).

11.പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കും.

عن عُقْبةَ بنِ عَامِرٍ – رضي الله عنه – قال: سَمِعْتُ رَسُولَ اللهﷺ يَقُولُ: كُلُّ امْرِئٍ فِي ظِلِّ صَدَقَتِهِ حَتَّى يُفْصَلَ بَيْنَ النَّاسِ

ഉഖ്ബതുബ്നു ആമിറില്‍ നിന്ന്, നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: പരലോകത്ത് ഓരോ മനുഷ്യനും അവന്റെ സ്വദഖയുടെ തണലിലായിരിക്കും, ജനങ്ങള്‍ക്കിടയില്‍ വേ൪തിരിവുണ്ടാക്കുന്നത് വരെ അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വിധി നടപ്പിലാക്കുന്നത് വരെ. (അഹ്’മദ്: 17332)

നാളെ പരലോകത്ത് അല്ലാഹുവിന്റെ തണലൊഴികെ വേറെ യാതൊരു തണലും ഇല്ലാത്ത ദിവസം ഏഴ് വിഭാഗം ആളുകള്‍ക്ക് അല്ലാഹു തണല്‍ ഇട്ട് കൊടുക്കുമെന്ന് നബി ﷺ പറഞ്ഞിട്ടുള്ള ഹദീസില്‍, അതില്‍ ഒരു വിഭാഗം ‘വലംകൈകൊണ്ട് കൊടുക്കുന്നത് ഇടം കൈപോലും അറിയാത്ത വിധം വളരെ രഹസ്യമായി ദാനധര്‍മ്മങ്ങള്‍ ചെയ്ത വ്യക്തി’ എന്നാണ്.

12.എഴുന്നൂറ് ഇരട്ടി പ്രതിഫലം ലഭിക്കും.

ﻣَّﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻛَﻤَﺜَﻞِ ﺣَﺒَّﺔٍ ﺃَﻧۢﺒَﺘَﺖْ ﺳَﺒْﻊَ ﺳَﻨَﺎﺑِﻞَ ﻓِﻰ ﻛُﻞِّ ﺳُﻨۢﺒُﻠَﺔٍ ﻣِّﺎ۟ﺋَﺔُ ﺣَﺒَّﺔٍ ۗ ﻭَٱﻟﻠَّﻪُ ﻳُﻀَٰﻌِﻒُ ﻟِﻤَﻦ ﻳَﺸَﺎٓءُ ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌.(ഖു൪ആന്‍:2/261)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുകയെന്ന നന്മക്ക് എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുമെന്നും, അത്രയുമല്ല അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അതിലും കൂടുതലായും ലഭിക്കുമെന്നും ഈ വചനം മുഖേന അറിയിക്കുന്നു. എത്ര അധികം പ്രതിഫലം നല്‍കുന്നതിലും പിശുക്കോ, മടിയോ, വിഷമമോ ഇല്ലാത്തവനാണ് അവന്‍ എന്നും, ആര്‍ക്കെല്ലാമാണ് കൂടുതല്‍ നല്‍കേണ്ടതെന്നും, ഏതിനൊക്കെയാണ് അധികം നല്‍കേണ്ടതെന്നുമൊക്കെ അവനറിയാമെന്നും ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ جَاءَ رَجُلٌ بِنَاقَةٍ مَخْطُومَةٍ فَقَالَ هَذِهِ فِي سَبِيلِ اللَّهِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لَكَ بِهَا يَوْمَ الْقِيَامَةِ سَبْعُمِائَةِ نَاقِةٍ كُلُّهَا مَخْطُومَةٌ

ഒരാള്‍ ഒരു മൂക്കുകയറിട്ട ഒട്ടകവുമായിവന്ന് നബി ﷺ യോട് പറഞ്ഞു: ‘റസൂലേ, ഇത് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ളതാണ്.’ അപ്പോള്‍, തിരുമേനി പറഞ്ഞു: ‘അതിന് പകരം തനിക്ക് ക്വിയാമത്തുനാളില്‍ എഴുനൂറ് ഒട്ടകമുണ്ടായിരിക്കും.’ (മുസ്ലിം:1892)

13.സ്വ൪ഗ്ഗം ലഭിക്കും.

 تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ‎﴿١٧﴾

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് (സ്വ൪ഗ്ഗത്തില്‍) കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖു൪ആന്‍:32/16,17)

وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَٰٓئِكَ لَهُمْ عُقْبَى ٱلدَّارِ ‎﴿٢٢﴾‏ جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ‎﴿٢٣﴾‏ سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ ‎﴿٢٤﴾

തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം.അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും:നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം. അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്. (ഖു൪ആന്‍:13/22-24)

عن حذيفة بن اليمان: أسْنَدتُ النَّبيَّ صلّى اللهُ عليه وسلَّمَ إلى صَدْري، فقال: مَن قال: لا إلهَ إلّا اللهُ -قال حَسَنٌ: ابتِغاءَ وَجْهِ اللهِ- خُتِمَ له بها دَخَلَ الجَنَّةَ، ومَن صامَ يَومًا ابتِغاءَ وَجْهِ اللهِ خُتِمَ له بها دَخَلَ الجَنَّةَ، ومَن تَصدَّقَ بصَدَقةٍ ابتِغاءَ وَجْهِ اللهِ خُتِمَ له بها دَخَلَ الجَنَّةَ.

ഹുദൈഫ(റ) ല്‍ നിന്നും നിവേദനം:അദ്ധേഹം പറഞ്ഞു.ഞാന്‍ നബി ﷺ യെ എന്റെ നെഞ്ചിലേക്ക് ചേ൪ത്തു.അപ്പോള്‍ തിരുമേനി പറഞ്ഞു:വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ‘ലാഇലാഹ ഇല്ലല്ലാഹ്’ പറയുകയും അതോട് കൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവന്‍ സ്വ൪ഗ്ഗത്തില്‍ പ്രവേശിച്ചു.വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു ദിനം നോമ്പ് എടുക്കുകയും അതോട് കൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവന്‍ സ്വ൪ഗ്ഗത്തില്‍ പ്രവേശിച്ചു.വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു സ്വദഖ നല്‍കുകയും അതോട് കൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവനും സ്വ൪ഗ്ഗത്തില്‍ പ്രവേശിച്ചു. (മുസ്നദ് അഹമ്മദ്- ശൈഖ് അല്‍ബാനി ഈ ഹദീസിനെ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)

14.സ്വര്‍ഗത്തില്‍ പ്രത്യേക കവാടത്തിലൂടെയുള്ള പ്രവേശനം സാധ്യമാവുന്നു.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :مَنْ أَنْفَقَ زَوْجَيْنِ مِنْ شَىْءٍ مِنَ الأَشْيَاءِ فِي سَبِيلِ اللَّهِ دُعِيَ مِنْ أَبْوَابِ ـ يَعْنِي الْجَنَّةَ ـ يَا عَبْدَ اللَّهِ هَذَا خَيْرٌ، فَمَنْ كَانَ مِنْ أَهْلِ الصَّلاَةِ دُعِيَ مِنْ باب الصَّلاَةِ، وَمَنْ كَانَ مِنْ أَهْلِ الْجِهَادِ دُعِيَ مِنْ باب الْجِهَادِ، وَمَنْ كَانَ مِنْ أَهْلِ الصَّدَقَةِ دُعِيَ مِنْ باب الصَّدَقَةِ، وَمَنْ كَانَ مِنْ أَهْلِ الصِّيَامِ دُعِيَ مِنْ باب الصِّيَامِ، وَبَابِ الرَّيَّانِ

അബൂഹുറൈറ(റ) നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആരെങ്കിലും രണ്ട് ഇണകളെ ചെലവഴിച്ചാല്‍ സ്വര്‍ഗത്തിന്റെ കവാടത്തിലൂടെ അവന്‍ വിളിക്കപ്പെടും: ഹേ, അല്ലാഹുവിന്റെ അടിമേ, ഇത് ഒരു നന്മയാകുന്നു. ആരാണോ നമസ്ക്കാരക്കാരില്‍ പെട്ടത് അവന്‍ ബാബുസ്വലാത്തിലൂടെ ക്ഷണിക്കപ്പെടും. ആരാണോ ജിഹാദ് ചെയ്യുന്നവരില്‍പെട്ടത് അവന്‍ ബാബുല്‍ജിഹാദിലൂടെ ക്ഷണിക്കപ്പെടും.ആരാണോ നോമ്പുകാരില്‍പെട്ടത് അവന്‍ ബാബു൪റയ്യാനിലൂടെ ക്ഷണിക്കപ്പെടും.ആരാണോ സ്വദഖ നല്‍കുന്നവരില്‍പെട്ടത് അവന്‍ ബാബുസ്വദഖയിലൂടെ ക്ഷണിക്കപ്പെടും. (ബുഖാരി:3666)

15.മലക്കുകള്‍ പ്രാര്‍ത്ഥിക്കും.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: ‏ مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا

അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: എല്ലാ ദിവസവും പ്രഭാതത്തിൽ രണ്ട് മലക്കുകൾ ഇറങ്ങിവരികയും എന്നിട്ട് അവരിൽ ഒരു മലക്ക്‌ അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചിലവ് ചെയ്യുന്നവന് നീ പകരം കൊടുക്കേണമേ എന്നും മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് (പിശുക്ക് കാണിക്കുന്നവന്) നീ നാശം ഉണ്ടാക്കണമേ എന്നും പ്രാർത്ഥിക്കുന്നതാണ്.(ബുഖാരി: 1442 – മുസ്ലിം:1010)

قال ابن بطال رحمه الله :وَمَعْلُومٌ أنَّ دُعَاءَ المَلاَئِكَةِ مُجَابٌ

ഇബ്നു ബത്താൽ(റ) പറഞ്ഞു: തീർച്ചയായും മലക്കുകളുടെ പ്രാർത്ഥന ഉത്തരം ലഭിക്കപ്പെടുന്ന(പ്രാർത്ഥനയാണന്നത്) അറിയപ്പെട്ട കാര്യമാണ്. (ശറഹ് സ്വഹീഹുല്‍ ബുഖാരി : 3/439)

16.സ്വദഖ അന൪ഹരില്‍ എത്തിപ്പെട്ടാലും നിഷ്ഫലമാകില്ല.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ قَالَ رَجُلٌ لأَتَصَدَّقَنَّ بِصَدَقَةٍ‏.‏ فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدِ سَارِقٍ فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ عَلَى سَارِقٍ‏.‏ فَقَالَ اللَّهُمَّ لَكَ الْحَمْدُ لأَتَصَدَّقَنَّ بِصَدَقَةٍ‏.‏ فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدَىْ زَانِيَةٍ، فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ اللَّيْلَةَ عَلَى زَانِيَةٍ‏.‏ فَقَالَ اللَّهُمَّ لَكَ الْحَمْدُ عَلَى زَانِيَةٍ، لأَتَصَدَّقَنَّ بِصَدَقَةٍ‏.‏ فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدَىْ غَنِيٍّ فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ عَلَى غَنِيٍّ فَقَالَ اللَّهُمَّ لَكَ الْحَمْدُ، عَلَى سَارِقٍ وَعَلَى زَانِيَةٍ وَعَلَى غَنِيٍّ‏.‏ فَأُتِيَ فَقِيلَ لَهُ أَمَّا صَدَقَتُكَ عَلَى سَارِقٍ فَلَعَلَّهُ أَنْ يَسْتَعِفَّ عَنْ سَرِقَتِهِ، وَأَمَّا الزَّانِيَةُ فَلَعَلَّهَا أَنْ تَسْتَعِفَّ عَنْ زِنَاهَا، وَأَمَّا الْغَنِيُّ فَلَعَلَّهُ يَعْتَبِرُ فَيُنْفِقُ مِمَّا أَعْطَاهُ اللَّهُ

അബൂഹുറൈറ(റ) നിവേദനം: നബി ﷺ അരുളി: ഞാന്‍ ഇന്ന് ഒരു ദാനധര്‍മ്മം ചെയ്യുമെന്ന് ഒരാള്‍ പറഞ്ഞു. തന്റെ ദാനവുമായി അയാള്‍ പുറപ്പെട്ടു. ഒരു കള്ളന്റെ കയ്യിലാണ് അദ്ദേഹം അത് വെച്ചത്. പ്രഭാതത്തില്‍ ആളുകള്‍ പറഞ്ഞു. ഒരു കള്ളന് ദാനം ചെയ്തുവെന്ന് അയാള്‍ പറഞ്ഞു: അല്ലാഹുവേ, നിനക്ക് സ്തുതി, നിശ്ചയം ഞാന്‍ ഇന്നും മറ്റൊരു ദാനം ചെയ്യും. ദാനവസ്തുവുമായി അയാള്‍ പുറപ്പെട്ടു. അതു ഒരു വ്യഭിചാരിണിക്കാണ് നല്‍കിയത്. പിറ്റേന്ന് ജനങ്ങള്‍ പറഞ്ഞു: വ്യഭിചാരിണിക്ക് ദാനം ചെയ്തുവെന്ന്. അയാള്‍ പറഞ്ഞു: അല്ലാഹുവേ, നിനക്ക് സര്‍വ്വ സ്തുതിയും, ഞാന്‍ ഇന്നും ഒരു ദാനം തീര്‍ച്ചയായും ചെയ്യുന്നതാണ്. ദാനവസ്തുവുമായി അയാള്‍ പുറപ്പെട്ടു. അതു ഒരു ധനികന്റെ കൈയിലാണ് നിക്ഷേപിച്ചത്. ധനികന് ദാനം ചെയ്തുവെന്ന് പിറ്റേന്ന് ജനങ്ങള്‍ പറഞ്ഞു. അയാള്‍ പറഞ്ഞു: അല്ലാഹുവേ, കള്ളനും, വ്യഭിചാരിണിക്കും ധനികനും ദാനം ചെയ്യാന്‍ കഴിഞ്ഞതില്‍ നിനക്ക് സ്തുതി. അപ്പോള്‍ (അല്ലാഹുവിങ്കല്‍ നിന്ന്) ഒരാള്‍ പറഞ്ഞു: താങ്കള്‍ കള്ളന് കൊടുത്ത ദാനം മൂലം കളവില്‍ നിന്നും അയാള്‍ വിരമിക്കാനിടയുണ്ട്. വ്യഭിചാരിണി വ്യഭിചാരത്തില്‍ നിന്നും വിരമിച്ചേക്കാം. ധനികനാവട്ടെ, താങ്കളുടെ ദാനത്തില്‍ നിന്ന് ഗുണപാഠം പഠിച്ച് അല്ലാഹു നല്‍കിയ ധനത്തില്‍ നിന്ന് ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. (ബുഖാരി)

17.അല്ലാഹുവിന്റെ സഹായം ലഭിക്കുന്നു.

فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ ‎﴿٥﴾‏ وَصَدَّقَ بِٱلْحُسْنَىٰ ‎﴿٦﴾‏ فَسَنُيَسِّرُهُۥ لِلْيُسْرَىٰ ‎﴿٧﴾

എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയുംഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌. (ഖു൪ആന്‍:92/5-7)

18.ഖബ്റില്‍ സുരക്ഷിതത്വം ലഭിക്കുന്നു.

عَنْ عُقْبَةَ بْنِ عَامِرٍ، عَنْ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ الصَّدَقَةَ لَتُطْفِئُ عَلَى أَهْلِهَا حَرَّ الْقُبُورِ، وَإِنَّمَا يَسْتَظِلُّ الْمُؤْمِنُ يَوْمَ الْقِيَامَةِ فِي ظِلِّ صَدَقَتِهِ

നബി ﷺ പറഞ്ഞു: നിശ്ചയം ദാനം അതിന്റെ ആളുകളില്‍ നിന്ന് ഖബ്‌റിലെ ഉഷ്ണത്തെ കെടുത്തിക്കളയുന്നതാണ്. അന്ത്യദിനത്തില്‍ വിശ്വാസി തന്റെ ദാനധര്‍മങ്ങളുടെ തണലിലായിരിക്കും(ബൈഹഖി)

19.അല്ലാഹുവിന്റെ കോപത്തെ കെടുത്തിക്കളയും.

‏عن ابي أمامة الباهلي رضي الله عنه ان رسول الله ﷺ قال:صدقةُ السِّرِّ تُطفِيءُ غضبَ الرَّبِّ

നബി ﷺ പറയുന്നു: ‘നിശ്ചയം രഹസ്യമായുള്ള ദാനധര്‍മം അനുഗ്രഹ പൂര്‍ണനും ഉന്നതനുമായ റബ്ബിന്റെ കോപത്തെ കെടുത്തിക്കളയുന്നതാണ്’ (الطبراني ٨٠١٤ – സില്‍സിലത്തു സ്വഹീഹ).

20. ദുര്‍മരണത്തെ തടുക്കും.

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم-  إِنَّ الصَّدَقَةَ لَتُطْفِئُ غَضَبَ الرَّبِّ وَتَدْفَعُ مِيتَةَ السُّوءِ

നബി ﷺ പറഞ്ഞു: ദാനം രക്ഷിതാവിന്റെ കോപത്തെ കെടുത്തിക്കളയുകയും ദുര്‍മരണത്തെ തടുക്കുകയും ചെയ്യും.(തി൪മുദി)

21.ഒരിക്കലും നഷ്ടം സംഭവിക്കാത്ത കച്ചവടം.

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭَ

തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(ഖു൪ആന്‍:35/29)

സ്വദഖ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

1.അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് മാത്രമാണ് സദഖ ചെയ്യേണ്ടത്.

ഏതൊരു ക൪മ്മവും ആല്ലാഹു സ്വീകരിക്കണമെങ്കില്‍ അത് ഇഖ്’ലാസോടെയും (അല്ലാഹുവിന് വേണ്ടി മാത്രം) സുന്നത്തിന്റെ അടിസ്ഥാനത്തിലും (നബിചര്യ അനുസരിച്ച്) ആയിരിക്കണം. അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ധനം ചെലവഴിക്കുമ്പോഴും ഇത് ബാധകമാണ്.

ﻭَﻣَﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢُ ٱﺑْﺘِﻐَﺎٓءَ ﻣَﺮْﺿَﺎﺕِ ٱﻟﻠَّﻪِ ﻭَﺗَﺜْﺒِﻴﺘًﺎ ﻣِّﻦْ ﺃَﻧﻔُﺴِﻬِﻢْ ﻛَﻤَﺜَﻞِ ﺟَﻨَّﺔٍۭ ﺑِﺮَﺑْﻮَﺓٍ ﺃَﺻَﺎﺑَﻬَﺎ ﻭَاﺑِﻞٌ ﻓَـَٔﺎﺗَﺖْ ﺃُﻛُﻠَﻬَﺎ ﺿِﻌْﻔَﻴْﻦِ ﻓَﺈِﻥ ﻟَّﻢْ ﻳُﺼِﺒْﻬَﺎ ﻭَاﺑِﻞٌ ﻓَﻄَﻞٌّ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺑَﺼِﻴﺮٌ

അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിനൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:2/265)

അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യമാക്കിക്കൊണ്ടും, അവന്റെ സന്ദേശങ്ങളിലും വാഗദാനങ്ങളിലുമുള്ള വിശ്വാസത്തിന്റെ ദൃഢീകരണമായിക്കൊണ്ടും സല്‍കാര്യങ്ങളില്‍ ധനം ചിലവഴിക്കുന്നവരുടെ ഒരു ഉപമ ഈ വചനത്തില്‍ അല്ലാഹു വിവരിക്കുന്നു. സാധാരണമായ നിലപ്പരപ്പില്‍ നിന്നും കുറേ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മേട്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു തോട്ടം. അവിടത്തെ വായുവും മണ്ണും മാലിന്യത്തില്‍നിന്ന് ശുദ്ധമായിരി-ക്കുന്നതുകൊണ്ട് അതിലെ കായ്കനികള്‍ക്ക് പ്രത്യേകം ഗുണവും സ്വാദുമുണ്ടായിരിക്കുമല്ലോ. കൊടുക്കുന്ന വളങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും. അതോടുകൂടി നല്ല മഴയും കിട്ടിയാല്‍, ഇതരതോട്ടങ്ങളില്‍ നിന്ന് ലഭിക്കുന്നതിന്റെ രണ്ടിരട്ടി ഫലം അതില്‍നിന്ന് ലഭിക്കും. വേണ്ടത്ര മഴ കിട്ടിയില്ലെങ്കിലും നേരിയ മഴ കിട്ടിയാലും കുറേയൊക്കെ ഫലം ആ തോട്ടം നല്‍കാതിരിക്കുകയില്ല. ഇങ്ങനെ തന്നെയാണ് അവരുടെ ദാനധര്‍മങ്ങളും. പേരിനും പെരുമക്കും വേണ്ടിയല്ല അവര്‍ചിലവ് ചെയ്യുന്നത്. അവരുടെ ഉദ്ദേശ്യശുദ്ധിയും വിശ്വാസ ദൃഢതയും എത്രക്ക് കൂടുതലാകുന്നുവോ അതനുസരിച്ച് ആ ഫലം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്ന് സാരം. ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളും നിലപാടും മന:സ്ഥിതിയും സസൂക്ഷ്മം അല്ലാഹു കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നു എന്നുംകൂടി അവസാനം ഓര്‍മിപ്പിച്ചിരിക്കുന്നു.

ﻟَّﻴْﺲَ ﻋَﻠَﻴْﻚَ ﻫُﺪَﻯٰﻫُﻢْ ﻭَﻟَٰﻜِﻦَّ ٱﻟﻠَّﻪَ ﻳَﻬْﺪِﻯ ﻣَﻦ ﻳَﺸَﺎٓءُ ۗ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﻸَِﻧﻔُﺴِﻜُﻢْ ۚ ﻭَﻣَﺎ ﺗُﻨﻔِﻘُﻮﻥَ ﺇِﻻَّ ٱﺑْﺘِﻐَﺎٓءَ ﻭَﺟْﻪِ ٱﻟﻠَّﻪِ ۚ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻳُﻮَﻑَّ ﺇِﻟَﻴْﻜُﻢْ ﻭَﺃَﻧﺘُﻢْ ﻻَ ﺗُﻈْﻠَﻤُﻮﻥَ

അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല.എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി തന്നെയാണ്‌.അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്‌. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍:2/272)

ദഅവത്ത് ഓരോ മനുഷ്യന്റേയും ബാധ്യതയാണ്.സത്യം ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കല്‍ മാത്രമേ ഓരോരുത്ത൪ക്കും ബാധ്യതയുള്ളൂ.അവരെ അതിന് നി൪ബന്ധിക്കുകയോ ജനങ്ങള്‍ സത്യവിശ്വാസത്തിലേക്ക് വരുന്നതിന് വേണ്ടി ദാനധ൪മ്മങ്ങള്‍ കൊടുക്കുകയോ ചെയ്യേണ്ടതില്ലെന്ന് അല്ലാഹു അറിയിക്കുന്നു.അവര്‍ സന്‍മാര്‍ഗം സ്വീകരിച്ചിട്ടില്ലാത്തതിന്റെ ബാധ്യത നിങ്ങള്‍ക്കില്ല.അക്കാര്യം അല്ലാഹുവും അവരും തമ്മില്‍ ആയിക്കൊള്ളും. നിങ്ങള്‍ ചെലവഴിക്കുന്നുണ്ടെങ്കില്‍ അത് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് മാത്രമായിരിക്കണം.അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു ചെയ്യുന്ന ഏതൊരു ദാനധര്‍മവും അതെത്ര നിസ്സാരമായതായാലും ശരി ചെയ്യുന്നതിന്റെ ഫലം നിങ്ങള്‍ തന്നെയാണ് ആസ്വദിക്കുക. ഒന്നും അല്ലാഹു പാഴാക്കുകയില്ല.

قال الإمام ابن القيم رحمه الله :لو علِم المتصدق أن صدقته تقع في يد الله قبل يد الفقير لكانت لذة المعطي أكثر من لذة الآخذ

ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു:  ദാനധർമ്മം ചെയ്യുന്നവൻ തന്റെ ധർമ്മം ദരിദ്രന്റെ കരങ്ങളിൽ എത്തും മുമ്പ് അല്ലാഹുവിന്റെ കരങ്ങളിൽ എത്തും എന്ന കാര്യം മനസ്സിലാക്കിയിരുന്നെങ്കിൽ വാങ്ങുന്നവനെക്കാളും കൂടുതൽ ആസ്വാദനം കൊടുക്കുന്നവന് ലഭിക്കുമായിരുന്നു. (മദാരിജുസ്സാലിക്കീൻ – 1/26)

2. ദാനധര്‍മ്മങ്ങള്‍ രഹസ്യമായും പരസ്യമായും ചെയ്യാവുന്നതാണ്.

ദാനധര്‍മ്മങ്ങള്‍ രഹസ്യമായും പരസ്യമായും ചെയ്യാവുന്നതാണ്.രഹസ്യമായി ചെയ്യുന്നതിനാണ് കൂടുതല്‍ പ്രതിഫലം.പരസ്യമായി ചെയ്യുമ്പോഴും അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും മാത്രമേ ലക്ഷ്യമാക്കാവൂ. കാരണം പരസ്യമായി ചെയ്യുമ്പോള്‍ ‘രിയാഉ’ വരാനുള്ള സാധ്യത ഏറെയാണ്.

ﺇِﻥ ﺗُﺒْﺪُﻭا۟ ٱﻟﺼَّﺪَﻗَٰﺖِ ﻓَﻨِﻌِﻤَّﺎ ﻫِﻰَ ۖ ﻭَﺇِﻥ ﺗُﺨْﻔُﻮﻫَﺎ ﻭَﺗُﺆْﺗُﻮﻫَﺎ ٱﻟْﻔُﻘَﺮَآءَ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَّﻜُﻢْ ۚ ﻭَﻳُﻜَﻔِّﺮُ ﻋَﻨﻜُﻢ ﻣِّﻦ ﺳَﻴِّـَٔﺎﺗِﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ

നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചു കളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(ഖു൪ആന്‍:2/271)

3.ഹലാലായ സമ്പാദ്യത്തിൽ നിന്ന് ചെലവഴിക്കുക

قَالَ رَسُولُ اللَّهِ صلى الله عليه وسلم:لاَ تُقْبَلُ صَلاَةٌ بِغَيْرِ طُهُورٍ وَلاَ صَدَقَةٌ مِنْ غُلُولٍ

നബി ﷺ പറഞ്ഞു:വുളൂഅ് ഇല്ലാതെയുള്ള നമസ്കാരവും മോഷണത്തിൽ നിന്നുള്ള സ്വദഖയും സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം:224)

4.ഏറ്റവും നല്ല വസ്തുവാണ് ചെലവഴിക്കേണ്ടത്.

അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിക്കുമ്പോള്‍ നമ്മുടെ ഏറ്റവും നല്ല സമ്പാദ്യമാണ് ചെലവഴിക്കേണ്ടത്.അല്ലാതെ കീറിയതും പഴയതുമായ നോട്ടുകളോ ഇഷ്ടപ്പെടാത്ത വസ്ത്രങ്ങളോ മോശമായ മറ്റ് വസ്തുക്കളോ അല്ല ചെലവഴിക്കേണ്ടത്.ആര് കണ്ടാലും കൊതിക്കുന്ന ആരും ആഗ്രഹിക്കുന്ന മൂല്യവും വിലയുള്ളതുമാണ് ചെലവഴിക്കേണ്ടത്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺃَﻧﻔِﻘُﻮا۟ ﻣِﻦ ﻃَﻴِّﺒَٰﺖِ ﻣَﺎ ﻛَﺴَﺒْﺘُﻢْ ﻭَﻣِﻤَّﺎٓ ﺃَﺧْﺮَﺟْﻨَﺎ ﻟَﻜُﻢ ﻣِّﻦَ ٱﻷَْﺭْﺽِ ۖ ﻭَﻻَ ﺗَﻴَﻤَّﻤُﻮا۟ ٱﻟْﺨَﺒِﻴﺚَ ﻣِﻨْﻪُ ﺗُﻨﻔِﻘُﻮﻥَ ﻭَﻟَﺴْﺘُﻢ ﺑِـَٔﺎﺧِﺬِﻳﻪِ ﺇِﻻَّٓ ﺃَﻥ ﺗُﻐْﻤِﻀُﻮا۟ ﻓِﻴﻪِ ۚ ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻥَّ ٱﻟﻠَّﻪَ ﻏَﻨِﻰٌّ ﺣَﻤِﻴﺪٌ

സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക.(ഖു൪ആന്‍:2/267)

അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിക്കുമ്പോള്‍ നമ്മുടെ ഏറ്റവും നല്ല സമ്പാദ്യമാണ് ചെലവഴിക്കേണ്ടത്.കാരണം നാം ചെലവഴിക്കുന്നതിനെ കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നു.

ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﻧَّﻔَﻘَﺔٍ ﺃَﻭْ ﻧَﺬَﺭْﺗُﻢ ﻣِّﻦ ﻧَّﺬْﺭٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﻳَﻌْﻠَﻤُﻪُۥ ۗ ﻭَﻣَﺎ ﻟِﻠﻈَّٰﻠِﻤِﻴﻦَ ﻣِﻦْ ﺃَﻧﺼَﺎﺭٍ

നിങ്ങളെന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്‍ച്ച നേര്‍ന്നാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നതാണ്‌. അക്രമകാരികള്‍ക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല. (ഖു൪ആന്‍:2/270)

5.ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവാണ് ചെലവഴിക്കേണ്ടത്.

അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിക്കുമ്പോള്‍ നമുക്ക് ഏറ്റവും ഇ‍ഷ്ടപ്പെട്ട സമ്പാദ്യമാണ് ചെലവഴിക്കേണ്ടത്.

ﻟَﻦ ﺗَﻨَﺎﻟُﻮا۟ ٱﻟْﺒِﺮَّ ﺣَﺘَّﻰٰ ﺗُﻨﻔِﻘُﻮا۟ ﻣِﻤَّﺎ ﺗُﺤِﺒُّﻮﻥَ ۚ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦ ﺷَﻰْءٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ

നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍:3/92)

ഈ വചനം അവതരിച്ചപ്പോള്‍, അത് നബി ﷺ യുടെ സ്വഹാബികളില്‍ വരുത്തിയ പ്രതികരണങ്ങള്‍ വമ്പിച്ചതായിരുന്നു.

عَنْ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ يَقُولُ كَانَ أَبُو طَلْحَةَ أَكْثَرَ أَنْصَارِيٍّ بِالْمَدِينَةِ مَالاً مِنْ نَخْلٍ، وَكَانَ أَحَبُّ مَالِهِ إِلَيْهِ بَيْرَحَاءَ مُسْتَقْبِلَةَ الْمَسْجِدِ، وَكَانَ النَّبِيُّ صلى الله عليه وسلم يَدْخُلُهَا وَيَشْرَبُ مِنْ مَاءٍ فِيهَا طَيِّبٍ‏.‏ قَالَ أَنَسٌ فَلَمَّا نَزَلَتْ ‏{‏لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ‏}‏ قَامَ أَبُو طَلْحَةَ فَقَالَ يَا رَسُولَ اللَّهِ إِنَّ اللَّهَ يَقُولُ ‏{‏لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ‏}‏ وَإِنَّ أَحَبَّ أَمْوَالِي إِلَىَّ بِيرُحَاءَ، وَإِنَّهَا صَدَقَةٌ لِلَّهِ أَرْجُو بِرَّهَا وَذُخْرَهَا عِنْدَ اللَّهِ، فَضَعْهَا حَيْثُ أَرَاكَ اللَّهُ‏.‏ فَقَالَ ‏”‏ بَخْ، ذَلِكَ مَالٌ رَابِحٌ ـ أَوْ رَايِحٌ ـ شَكَّ ابْنُ مَسْلَمَةَ وَقَدْ سَمِعْتُ مَا قُلْتَ، وَإِنِّي أَرَى أَنْ تَجْعَلَهَا فِي الأَقْرَبِينَ ‏”‏‏.‏ قَالَ أَبُو طَلْحَةَ أَفْعَلُ ذَلِكَ يَا رَسُولَ اللَّهِ‏.‏ فَقَسَمَهَا أَبُو طَلْحَةَ فِي أَقَارِبِهِ وَفِي بَنِي عَمِّهِ

അനസ് (റ) പറയുകയാണ് : അന്‍സ്വാരികളില്‍ വളരെ ധനമുള്ള ആളായിരുന്നു അബൂത്വല്‍ഹത്ത് (റ). അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ വെച്ച് അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായത് ‘ബൈറുഹാ’ ( بَيْرُحاء ) എന്ന തോട്ടമായിരുന്നു. പള്ളിയുടെ മുന്‍വശത്തായിരുന്നു അത്. നബി ﷺ അതില്‍ പ്രവേശിക്കലും അതിലെ നല്ല ജലം കുടിക്കലും പതിവുണ്ടായിരുന്നു. …….. لَنْ تَنَالوُا എന്ന ഈ വചനം അവതരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് ചിലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുകയില്ല എന്ന് അല്ലാഹു പറയുന്നു. എന്റെ സ്വത്തില്‍ വെച്ച് എനിക്ക് ഏറ്റം പ്രിയപ്പെട്ടത് ‘ബൈറുഹാ’ ആകുന്നു. അത് അല്ലാഹുവിന് വേണ്ടിയുള്ള ധര്‍മമാകുന്നു. അല്ലാഹുവിങ്കല്‍ വെച്ച് അതിന്റെ പുണ്യവും (പ്രതിഫല) നിക്ഷേപവും ഞാന്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് അല്ലാഹു അങ്ങേക്ക് അഭിപ്രായം തോന്നിച്ച പ്രകാരം അങ്ങുന്ന് അതിനെ (വേണ്ടുന്ന വിഷയത്തില്‍) നിശ്ചയിച്ചു കൊള്ളുക.’ അപ്പോള്‍, നബി ﷺ പറഞ്ഞു: ‘ അത് ലാഭകരമായ ധനം, ലാഭകരമായ ധനം’ .താങ്കള്‍ പറഞ്ഞത് ഞാന്‍ കേട്ടു. താങ്കള്‍ അത് അടുത്ത കുടുംബങ്ങള്‍ക്ക് വേണ്ടി (ധര്‍മമായി) വെക്കുവാനാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്.’ അബൂത്വല്‍ഹത്ത് (റ) പറഞ്ഞു: ‘ഞാന്‍ അങ്ങനെ ചെയ്തുകൊള്ളാം.’ അങ്ങനെ, അദ്ദേഹം അത് തന്റെ അടുത്ത കുടുംബങ്ങള്‍ക്കും, പിതൃവ്യപുത്രന്‍മാര്‍ക്കുമായി ഭാഗിച്ചു കൊടുത്തു. ( ബുഖാരി:2769)

ഉമര്‍ (റ)ന് അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ വെച്ച്: കൂടുതല്‍ വിലപ്പെട്ടത് ഖൈബറിലെ ‘ഗനീമത്ത്’ ഭാഗിച്ചപ്പോള്‍ കിട്ടിയ ഓഹരിയായ ഒരു തോട്ടമായിരുന്നു.നബി ﷺ യോട് ആലോചിച്ചശേഷം അത് അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ‘വഖ്ഫ്’ ആക്കി പ്രഖ്യാപിച്ചു. (ബുഖാരി, മുസ്ലിം)

ഈ വചനം അവതരിച്ചപ്പോള്‍, ഇബ്‌നു ഉമര്‍ (റ) തന്റെ വസ്തുക്കളെപ്പറ്റി ആലോചിച്ച് നോക്കിയതില്‍ റോമാക്കാരിയായ തന്റെ ഒരു അടിമ സ്ത്രീയാണ് തനിക്ക് അവയില്‍ കൂടുതല്‍ പ്രിയങ്കരമായ സ്വത്തായി കണ്ടത്. അദ്ദേഹം അവളെ സ്വതന്ത്രയാക്കി വിട്ടു. അവളെ വീണ്ടും മടക്കി എടുക്കലായിത്തീരുമോ എന്ന ഭയം നിമിത്തം അവളെ വിവാഹം കഴിപ്പാന്‍ പോലും അദ്ദേഹം തുനിഞ്ഞില്ല. (ബസാര്‍)

സൈദു്‌നു ഹാരിഥ (റ)യുടെ സ്വത്തുക്കളില്‍ അദ്ദേഹത്തിന് ഏറ്റം പ്രിയപ്പെട്ടത് അദ്ദേഹത്തിന്റെ കുതിരയായിരുന്നു. അതിനെ അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മമാക്കി. നബി ﷺ അത് സ്വീകരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ പുത്രന്‍ ഉസാമ (റ) അതിന്റെ പുറത്ത് സവാരിചെയ്യുവാന്‍ നബി ﷺ അനുവദിക്കുകയുണ്ടായി. ഇത് കണ്ടപ്പോള്‍ സൈദ് (റ)ന്റെ മുഖത്ത് അതില്‍ അനിഷ്ടം പ്രകടമായി. നബി ﷺ അദ്ദേഹത്തോട് ‘താങ്കളുടെ ധര്‍മം അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. (മകന്‍ സവാരി ചെയ്തതു കൊണ്ട് അതിന് ദോഷം ബാധിക്കുകയില്ല) എന്ന് പറയുകയുണ്ടായി (ഇബ്‌നു അബീഹാതിം)

6. സ്വദഖ നല്‍കല്‍ ഈമാനിന്റെ തെളിവാകുന്നു.

عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : وَالصَّدَقَةُ بُرْهَانٌ

അബൂ മാലികില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: …. സ്വദഖ തെളിവാകുന്നു(പ്രമാണമാകുന്നു) (മുസ്ലിം:223)

قال الشيخ ابن عثيمين رحمه الله :”بُرْهَانٌ” أيْ: دَلِيلٌ عَلَى صِدْقِ إيمَانِ المُتَصَدِّقِ

ശൈഖ് ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു: പ്രമാണം (തെളിവ് ) എന്ന് വെച്ചാൽ: സ്വദഖ നൽകിയ വ്യക്തിയുടെ ഈമാനിന്റെ സത്യസന്ധതക്കുള്ള തെളിവാകുന്നു എന്നാണ്. (ശറഹുല്‍ അ൪ബഈന നവവിയ:246)

قال الإمَامُ النَّوَوِي –رحمه اللهُ- :الصَّدَقَةُ حُجَّةٌ عَلَى إيمَانِ فَاعِلِهَا، فَإنَّ المُنَافِقَ يَمْتَنِعُ مِنهَا لِكَوْنِهِ لَا يَعْتَقِدُهَا فَمَنْ تَصَدَّقَ اسْتَدَلَّ بِصَدَقَتِهِ عَلَى صِدْقِ إيمَانِهِ، وَﷲُ أعْلَمُ

ഇമാം നവവി(റ) പറഞ്ഞു: സ്വദഖ അത് നൽകിയവന്റെ ഈമനിനുള്ള തെളിവാണ്.കാരണം മുനാഫിഖ് അതിൽ (സ്വദഖയിൽ) വിശ്വാസമില്ലാത്തതിനാൽ (സ്വദഖ കൊടുക്കാതെ) അതിൽ നിന്ന് മാറിനിൽക്കും. ആരെങ്കിലും സ്വദഖ കൊടുത്താൽ തന്റെ സ്വദഖ മുഖേന അവന്റെ ഈമാനിന്റെ സത്യസന്ധതക്ക് അവന് തെളിവാക്കാം. അല്ലാഹുവാണ് കൂടുതൽ അറിയുന്നവന്‍. (ശറഹ് മുസ്ലിം :3/101)

7. സ്വദഖയുടെ വലിപ്പമല്ല, നിയത്താണ് പ്രധാനം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ سَبَقَ دِرْهَمٌ مِائَةَ أَلْفٍ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ وَكَيْفَ قَالَ ‏”‏ رَجُلٌ لَهُ دِرْهَمَانِ فَأَخَذَ أَحَدَهُمَا فَتَصَدَّقَ بِهِ وَرَجُلٌ لَهُ مَالٌ كَثِيرٌ فَأَخَذَ مِنْ عُرْضِ مَالِهِ مِائَةَ أَلْفٍ فَتَصَدَّقَ بِهَا ‏

അബു ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു: ഒരു ദിർഹം ഒരു ലക്ഷം ദിർഹമിനെ മുൻകടന്നിരിക്കുന്നു.അവർ (സ്വഹാബത്ത്) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ.. എങ്ങിനെയാണത് ?അദ്ദേഹം (നബി ﷺ) പറഞ്ഞു: ഒരാളുടെ അടുത്ത് രണ്ട് ദിർഹമുണ്ട് അതിൽ നിന്ന് ഒന്നെടുത്ത് അദ്ദേഹം സ്വദഖ കൊടുത്തു. മറ്റൊരാൾക്ക് ധാരാളം സമ്പത്തുണ്ട്, അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു ഭാഗത്തിൽനിന്ന് ഒരു ലക്ഷം ദിർഹം എടുത്ത് സ്വദഖ കൊടുത്തു. (സുനനു ന്നസാഇ : 2528)

അബ്ദുല്ലാഹി ബ്നുൽ മുബാറക് (റ)പറയുന്നു:

رُبَّ عَمَلٍ صَغِيرٍ تُعَظِّمُهُ النِّيَّةُ، وَرُبَّ عَمَلٍ كَبِيرٍ تُصَغِّرُهُ النِّيَّةُ

എത്രയത്ര ചെറിയ അമലുകളാണ് നിയ്യത്ത് അതിനെ വലുതാക്കുന്നത്(മഹത്തരമാക്കുന്നത് )

8.മരണം വന്നെത്തുന്നതിന് മുമ്പ് ചെലവഴിക്കുക.

നമ്മുടെ ജീവിതകാലത്ത് മരണം വന്നെത്തുന്നതിന് മുമ്പ് നമുക്ക് ധനം ആവശ്യമുള്ള കാലത്താണ് ധനം ചെലവഴിക്കേണ്ടത്.

നബി ﷺ പറഞ്ഞു: ‘ജീവിച്ചിരിക്കുന്ന കാലത്ത് ഒരു ദിര്‍ഹം ദാനം ചെയ്യുന്നത് മരിക്കാന്‍ നേരത്ത് നൂറ് ദിര്‍ഹം ദാനം ചെയ്യുന്നതിനെക്കാള്‍ ഉത്തമമാണ്.’ (അബൂദാവൂദ്).

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَجُلٌ لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ، أَىُّ الصَّدَقَةِ أَفْضَلُ قَالَ ‏ :‏ أَنْ تَصَدَّقَ وَأَنْتَ صَحِيحٌ حَرِيصٌ‏.‏ تَأْمُلُ الْغِنَى، وَتَخْشَى الْفَقْرَ

അബൂഹുറൈറ(റ) പറയുന്നു: ഒരാൾ നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഏത് ദാനമാണ് ഏറ്റവും ശ്രേഷ്ഠകരം? നബി ﷺ പറഞ്ഞു: നീ ആരോഗ്യവാനായിരിക്കുകയും, പണത്തോട് ആർത്തിയുള്ളവനാവുകയും, ഐശ്വര്യം ആഗ്രഹിക്കുകയും ദാരിദ്ര്യത്തെ ഭയക്കുകയും ചെയ്യുമ്പോൾ നൽകുന്ന ദാനം…….(ബുഖാരി: 2748)

ജീവിതകാലത്തു ധനം ചിലവാക്കുവാൻ മുമ്പോട്ടു വരാത്തവർ മരണവേളയിൽ ഖേദിക്കുമെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

ﻭَﺃَﻧﻔِﻘُﻮا۟ ﻣِﻦ ﻣَّﺎ ﺭَﺯَﻗْﻨَٰﻜُﻢ ﻣِّﻦ ﻗَﺒْﻞِ ﺃَﻥ ﻳَﺄْﺗِﻰَ ﺃَﺣَﺪَﻛُﻢُ ٱﻟْﻤَﻮْﺕُ ﻓَﻴَﻘُﻮﻝَ ﺭَﺏِّ ﻟَﻮْﻻَٓ ﺃَﺧَّﺮْﺗَﻨِﻰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻗَﺮِﻳﺐٍ ﻓَﺄَﺻَّﺪَّﻕَ ﻭَﺃَﻛُﻦ ﻣِّﻦَ ٱﻟﺼَّٰﻠِﺤِﻴﻦَ

നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌.(ഖു൪ആന്‍:63/10)

ആ സമയത്തെ ഖേദം കൊണ്ട് യാതൊരു ഫലവുമില്ലെന്നും സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടണമെന്ന് ആഗ്രഹിക്കുന്നവർക്ക് ദാനധർമാദികളിൽ പിന്നോക്കമായിരിക്കുവാൻ പറ്റുകയില്ലെന്നും ഇതിൽനിന്നും മനസ്സിലാക്കാം.

മാത്രവുമല്ല മരണ സമയത്തുള്ള ദാനധ൪മ്മം കൊണ്ട് യാതൊരു പ്രയോജനവുമില്ല. കാരണം മരണ സമയമാകുമ്പോള്‍ തന്റെ സമ്പത്ത് അനന്തരാവകാശികളുടേതായി തീരുന്നതാണ്.

وَلاَ تُمْهِلْ حَتَّى إِذَا بَلَغَتِ الْحُلْقُومَ قُلْتَ لِفُلاَنٍ كَذَا وَلِفُلاَنٍ كَذَا، وَقَدْ كَانَ لِفُلاَنٍ

അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: …………..നീ ദാനം നൽകുന്നതിനെ വെച്ച് താമസിപ്പിക്കരുത്.മരണം തൊണ്ടക്കുഴിയിൽ എത്തിയാൽ നീ പറയും: ഇത്ര ഇന്നവന് കൊടുക്കണം, ഇത്ര ഇന്നവന് എന്നൊക്കെ. എക്ഷെ, അപ്പോഴേക്കും അത് മറ്റ് ചിലരുടേതായിക്കഴിയുമല്ലോ.(ബുഖാരി: 2748)

9.സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുക

ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﻓِﻰ ٱﻟﺴَّﺮَّآءِ ﻭَٱﻟﻀَّﺮَّآءِ ﻭَٱﻟْﻜَٰﻈِﻤِﻴﻦَ ٱﻟْﻐَﻴْﻆَ ﻭَٱﻟْﻌَﺎﻓِﻴﻦَ ﻋَﻦِ ٱﻟﻨَّﺎﺱِ ۗ ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ

(അതായത്‌) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.(ഖു൪ആന്‍:3/134)

സന്തോഷാവസ്ഥയിലും, കഷ്ടാവസ്ഥയിലും ധനം ചിലവഴിക്കുക. അതായത്, സുഖ ദുഃഖമെന്നോ, ക്ഷേമ ക്ഷാമമെന്നോ വ്യത്യാസമില്ലാതെ കഴിവനുസരിച്ചും സന്ദര്‍ഭ മനുസരിച്ചും സല്‍ക്കാര്യങ്ങളില്‍ ചിലവഴിക്കുക.

10.സമ്പന്നാവസ്ഥയിലും ദാരിദ്ര്യാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുക

عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ عَلَى كُلِّ مُسْلِمٍ صَدَقَةٌ ‏”‏‏.‏ قَالُوا فَإِنْ لَمْ يَجِدْ قَالَ ‏”‏ فَيَعْمَلُ بِيَدَيْهِ فَيَنْفَعُ نَفْسَهُ وَيَتَصَدَّقُ ‏”‏‏.‏ قَالُوا فَإِنْ لَمْ يَسْتَطِعْ أَوْ لَمْ يَفْعَلْ قَالَ ‏”‏ فَيُعِينُ ذَا الْحَاجَةِ الْمَلْهُوفَ ‏”‏‏.‏ قَالُوا فَإِنْ لَمْ يَفْعَلْ قَالَ ‏”‏ فَيَأْمُرُ بِالْخَيْرِ ‏”‏‏.‏ أَوْ قَالَ ‏”‏ بِالْمَعْرُوفِ ‏”‏‏.‏ قَالَ فَإِنْ لَمْ يَفْعَلْ قَالَ ‏”‏ فَيُمْسِكُ عَنِ الشَّرِّ، فَإِنَّهُ لَهُ صَدَقَةٌ ‏”‏‏.‏

അബൂമൂസ(റ) പറയുന്നു: നബി ﷺ പറഞ്ഞു: ധർമ്മം ചെയ്യൽ എല്ലാ ഓരോ മുസ്ലിമിനും നിർബന്ധമാണ്. അവർ ചോദിച്ചു: ഒരാളുടെ അടുക്കൽ ധർമ്മം ചെയ്യാൻ ഒന്നുമില്ലെങ്കിൽ അവൻ എങ്ങനെ ധർമ്മം ചെയ്യും? നബി ﷺ പറഞ്ഞു: അവൻ സ്വന്തം കൈകൊണ്ട് ജോലി ചെയ്ത് അവന്റെ ആവശ്യങ്ങൾ നിർവ്വഹിക്കുകയും ധർമ്മം ചെയ്യുകയും ചെയ്യണം. അവനബി ﷺ ർ ചോദിച്ചു: അപ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? അല്ലെങ്കിൽ അപ്രകാരം ചെയ്യുന്നില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അക്രമിക്കപ്പെട്ടവനെ സഹായിക്കണം. അവർ ചോദിച്ചു. അപ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? അപ്പോൾ നബി ﷺ പറഞ്ഞു: എന്നാൽ അവൻ നൻമ കല്‍പിക്കട്ടെ. അതിനും സാധിച്ചില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അവൻ തിൻമ ചെയ്യാതിരിക്കട്ടെ. തീർച്ചയായും അതും അവനുള്ള ധർമ്മമാണ്(ബുഖാരി: 6022)

قال معاوية  رضِيَ الله عنه :تصدقوا ولا يقُل أحدكم إني مُقِلٌّ ،فإنّ صدقة المُقِلِّ أفضل من صدقة الغني.

മുആവിയ്യ رضي الله عنه പറഞ്ഞു: നിങ്ങൾ സ്വദഖ കൊടുക്കുവിൻ. ഞാൻ സമ്പത്ത് കുറഞ്ഞവനാണന്ന് നിങ്ങളിൽ ഒരാളും പറയരുത്. കാരണം സമ്പത്ത് കുറഞ്ഞവന്റെ സ്വദഖയാണ് സമ്പന്നന്റെ സ്വദഖയേക്കാൾ ഉത്തമം. (سير أعلام النبلاء (١٥١/٣))

عَنْ عَدِيَّ بْنَ حَاتِمٍ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏  :‏ اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ ‏

അദിയ്യുബ്നു ഹാതിം(റ) പറയുന്നു: നബി ﷺ പറഞ്ഞു: ഒരു കാരക്ക കഷ്ണം ദാനം നൽകിയിട്ടെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക. (ബുഖാരി-1417)

ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു പറഞ്ഞു: സ്വദഖ കുറച്ചാണെങ്കിലും അത് നരകത്തിൽ നിന്ന് രക്ഷ നൽകുന്ന കാര്യമാകുന്നു.

11.ഏറ്റവും പുണ്യകരമായ ദാനം.

عَنْ أَبِى هُرَيْرَةَ ـ رضى الله عنه ـ قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَىُّ الصَّدَقَةِ أَعْظَمُ أَجْرًا قَالَ ‏ :‏ أَنْ تَصَدَّقَ وَأَنْتَ صَحِيحٌ شَحِيحٌ، تَخْشَى الْفَقْرَ وَتَأْمُلُ الْغِنَى، وَلاَ تُمْهِلُ حَتَّى إِذَا بَلَغَتِ الْحُلْقُومَ قُلْتَ لِفُلاَنٍ كَذَا، وَلِفُلاَنٍ كَذَا، وَقَدْ كَانَ لِفُلاَنٍ

അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ അല്ലാഹുവിന്‍റെ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ, ദാനധര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യമേറിയത് ഏതാണ്? നബി ﷺ പ്രത്യുത്തരം നല്‍കി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാന്‍ നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയില്‍ നല്‍കുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയില്‍ എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം. യഥാര്‍ത്ഥത്തിലോ ആ ധനം ആ ഘട്ടത്തില്‍ ഇന്നവന്റേതായിക്കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി:1419)

قال شيخ الإسلام ابن تيمية رحمه الله: الصدقة من جنس القتال فالجبان يرجف والشجاع يثبت

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ -റഹിമഹുല്ലാഹ്- പറഞ്ഞു: ദാനധർമ്മം ധർമ്മ സമരത്തിന്റെ ഒരു ഇനമാണ്;
ഭീരു ഭയപ്പെടുകയും, ധീരൻ സ്‌ഥൈര്യത്തോടെ നിലകൊള്ളുകയും ചെയ്യും. (മജ്മൂഉൽ ഫതാവാ : 95/14)

12.കുടുംബക്കാ൪ക്കും ബന്ധുക്കള്‍ക്കും ചെലവഴിക്കുന്നത് ഏറെ പുണ്യകരമാണ്.

അല്ലാഹുവില്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് ആരെങ്കിലും കുടുംബത്തിന് ചെലവഴിക്കുകയാണെങ്കില്‍ അത് സ്വദഖയായി പരിഗണിക്കും.

عَنْ أَبِي مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ

അബു മസ്‌ഊദ്‌(റ) നിവേദനം: നബി ﷺ അരുളി: ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന്‌ വേണ്ടി വല്ലതും ചെലവ്‌ ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ്‌ അവനുദ്ദേശിച്ചത്‌ എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്‌. (ബുഖാരി:58)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : دِينَارٌ أَنْفَقْتَهُ فِي سَبِيلِ اللَّهِ وَدِينَارٌ أَنْفَقْتَهُ فِي رَقَبَةٍ وَدِينَارٌ تَصَدَّقْتَ بِهِ عَلَى مِسْكِينٍ وَدِينَارٌ أَنْفَقْتَهُ عَلَى أَهْلِكَ أَعْظَمُهَا أَجْرًا الَّذِي أَنْفَقْتَهُ عَلَى أَهْلِكَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിച്ച ദീനാർ, അടിമയുടെ മോചനത്തിന് വിനിയോഗിച്ച ദീനാർ, അഗതിക്ക് വേണ്ടി ചെലവഴിച്ച ദീനാർ, കുടുംബത്തിന് വേണ്ടി വിനിയോഗിച്ച ദീനാർ ഇവയിൽ ഏറ്റവും അധികം പ്രതിഫലം ലഭിക്കുക കുടുംബത്തിന് വേണ്ടി ചെലവഴിച്ച ദീനാറിനാണ്. (മുസ്ലിം:995)

കുടുംബക്കാ൪ക്കും ബന്ധുക്കള്‍ക്കും ചെലവഴിക്കുന്നതിന് ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.ഒന്ന് സ്വദഖയ കൊടുത്തതിന്റേയും മറ്റൊന്ന് കുടുംബ ബന്ധം ചേ൪ത്തതിന്റേയും പ്രതിഫലം.

ﻳَﺴْـَٔﻠُﻮﻧَﻚَ ﻣَﺎﺫَا ﻳُﻨﻔِﻘُﻮﻥَ ۖ ﻗُﻞْ ﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦْ ﺧَﻴْﺮٍ ﻓَﻠِﻠْﻮَٰﻟِﺪَﻳْﻦِ ﻭَٱﻷَْﻗْﺮَﺑِﻴﻦَ ﻭَٱﻟْﻴَﺘَٰﻤَﻰٰ ﻭَٱﻟْﻤَﺴَٰﻜِﻴﻦِ ﻭَٱﺑْﻦِ ٱﻟﺴَّﺒِﻴﻞِ ۗ ﻭَﻣَﺎ ﺗَﻔْﻌَﻠُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ

(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്‌. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു.(ഖു൪ആന്‍:2/215)

قال الشيخ ابن عثيمين رحمه الله: الصدقة على المرأة والأهل الذين تجب نفقاتهم أفضل من صدقة التطوع؛ لأن الصدقة على الأهل قيام بالواجب، والقيام بالواجب أحب إلى الله تعالى من القيام بالتطوع، كما جاء في الحديث القدسي الصحيح: “وما تقرب إلي عبدي بشيء أحب إلي مما افترضت عليه

ശൈഖ് ഇബ്നു ഉഥൈമീൻ (رحمه الله) പറഞ്ഞു:ഭാര്യയ്ക്കും, ചെലവിന് കൊടുക്കൽ നിർബന്ധമായ മറ്റു വീട്ടുകാർക്കും നൽകുന്ന സ്വദഖയാണ് അന്യർക്ക് കൊടുക്കുന്ന ഐച്ഛീകമായ സ്വദഖകളെക്കാൾ ഉത്തമം. കാരണം കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ നിർബന്ധബാധ്യതാ നിർവഹണമാണ്. നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ നിർവഹിക്കലാണ് ഐച്ഛീകമായ കർമ്മങ്ങൾ ചെയ്യുന്നതിനെക്കാൾ അല്ലാഹുവിന് പ്രിയങ്കരമായിട്ടുള്ളത്. ഒരു ഖുദ്സിയായ ഹദീസിലൂടെ അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ട് :” ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളെക്കാൾ എനിക്കിഷ്ടപ്പെട്ട മറ്റൊരു കർമ്മവുമായും എന്റെയടിമ എന്നിലേക്ക് അടുത്തിട്ടില്ല. (അത്ത’അലീഖു അലാ സ്വഹീഹിൽ ബുഖാരി: 1/200)

13.സമ്പത്ത് ഒരു പരീക്ഷണമാണ്.

ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎٓ ﺃَﻣْﻮَٰﻟُﻜُﻢْ ﻭَﺃَﻭْﻟَٰﺪُﻛُﻢْ ﻓِﺘْﻨَﺔٌ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻋِﻨﺪَﻩُۥٓ ﺃَﺟْﺮٌ ﻋَﻈِﻴﻢٌ

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:8/28)

അല്ലാഹു മനുഷ്യന്‌ നല്‍കിയ വമ്പിച്ച അനുഗ്രഹമാണ് സമ്പത്ത്. അതോടൊപ്പം സമ്പത്ത് ഒരു പരീക്ഷ​ണവുമാണ്. അത് അല്ലാഹുവിന്റെ കല്പനക്ക് വിധേയമായി ചെലവഴിക്കുകയാണെങ്കല്‍ അതവന് ഗുണകരമാണ്.അല്ലാഹുവിന്റെ കല്പനക്ക് വിരുദ്ധമായി ചെലവഴിക്കുകയാണെങ്കല്‍ അതവന് നാശവുമായിരിക്കും. സാധുക്കളായ ആളുകള്‍ക്ക് അതില്‍ നിന്നും കൊടുക്കുന്നുണ്ടോയെന്ന് അല്ലാഹു നമ്മെ വീക്ഷിക്കുന്നുണ്ട്. അത് ചിലവഴിക്കുന്നേടത്തോളം കാലം അത് നിലനില്‍ക്കുകയും ചിലവഴിക്കാത്തപ്പോള്‍ അത് മറ്റുള്ളവരിലേക്ക് അല്ലാഹു കൈമാറുന്നതുമാണ്.

عن ابن عمر رضي الله عنهما، قال: قال رسول الله ﷺ: إِنَّ لِلّهِ عِبَادًا اخْتَصَّهُمْ بِالنِّعَمِ لِمَنَافِعِ العِبَادِ، يُقِرُّهُمْ فِيهَا مَا بَذَلُوهَا، فَإذَا مَنَعُوهَا نَزَعَهَا مِنْهُمْ، فَحَوَّلَهَا إلَى غَيْرِهِمْ

ഇബ്നു ഉമറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ വേണ്ടി (സമ്പത്ത് പോലെയുള്ള) അനുഗ്രഹങ്ങൾ കൊണ്ട് (അല്ലാഹു) പ്രത്യേകമാക്കിയ ചില അടിമകൾ തീർച്ചയായും അല്ലാഹുവിനുണ്ട്. (സമ്പത്ത് പോലെയുള്ള അനുഗ്രഹങ്ങൾ) അവർ അത് ചിലവഴിക്കുന്നേടത്തോളം കാലം അവരെ അതിൽ(അല്ലാഹു) നിലനിർത്തും. അവർ അത് (ചിലവഴിക്കാതെ) തടഞ്ഞുവെച്ചാൽ അവരിൽ നിന്നത് ഊരിയെടുത്ത് മറ്റുള്ളവരിലേക്ക് അത് മാറ്റിക്കൊടുക്കും ( ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് ആ അനുഗ്രഹങ്ങൾ അല്ലാഹു കൈമാറും) (ത്വബ്റാനി – സ്വഹീഹുല്‍ ജാമിഅ് : 2164)

14.അ൪ഹരായ അളുകള്‍ക്ക് കൊടുക്കുക.

നാം ദാനധ൪മ്മങ്ങള്‍ നല്‍കുമ്പോള്‍ അത് അ൪ഹരായ അളുകള്‍ക്ക് തന്നെ നല്‍കേണ്ടതാണ്. പലപ്പോഴും നമ്മെ തേടി വരുന്നവ൪ക്കാണ് നാം സാധാരണ ദാനധ൪മ്മങ്ങള്‍ നല്‍കുന്നത്. യാചിക്കേണ്ട അവസ്ഥയുണ്ടായിട്ടും മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് യാചനയുടെ മാര്‍ഗം സ്വീകരിക്കാത്തവരും സമൂഹത്തിലുണ്ടായിരിക്കും. അത്തരം ആളുകളെ നാം കണ്ടെത്തുക തന്നെ വേണം.

ﻟِﻠْﻔُﻘَﺮَآءِ ٱﻟَّﺬِﻳﻦَ ﺃُﺣْﺼِﺮُﻭا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻻَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ ﺿَﺮْﺑًﺎ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺤْﺴَﺒُﻬُﻢُ ٱﻟْﺠَﺎﻫِﻞُ ﺃَﻏْﻨِﻴَﺎٓءَ ﻣِﻦَ ٱﻟﺘَّﻌَﻔُّﻒِ ﺗَﻌْﺮِﻓُﻬُﻢ ﺑِﺴِﻴﻤَٰﻬُﻢْ ﻻَ ﻳَﺴْـَٔﻠُﻮﻥَ ٱﻟﻨَّﺎﺱَ ﺇِﻟْﺤَﺎﻓًﺎ ۗ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ

ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്‌.(ഖു൪ആന്‍:2/273)

ـ رضى الله عنه ـ يَقُولُ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ لَيْسَ الْمِسْكِينُ الَّذِي تَرُدُّهُ التَّمْرَةُ وَالتَّمْرَتَانِ وَلاَ اللُّقْمَةُ وَلاَ اللُّقْمَتَانِ‏.‏ إِنَّمَا الْمِسْكِينُ الَّذِي يَتَعَفَّفُ وَاقْرَءُوا إِنْ شِئْتُمْ يَعْنِي قَوْلَهُ ‏{‏لاَ يَسْأَلُونَ النَّاسَ إِلْحَافًا‏}‏‏”‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”ഒന്നോ രണ്ടോ കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രന്‍, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. നിങ്ങള്‍ (കൂടുതല്‍ മനസ്സിലാക്കുവാന്‍) അല്ലാഹുവിന്റെ വചനം കൂടി വായിക്കുക: ”ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്‍ക്കുവേണ്ടി (നിങ്ങള്‍ ചെലവുചെയ്യുക). (അവരെപ്പറ്റി) അറിവില്ലാത്തവര്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കില്ല. നല്ലതായ ഏതൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലപോലെ അറിയുന്നതാണ് (ഖുര്‍ആന്‍ 2:273).” (ബുഖാരി:4539)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ لَيْسَ الْمِسْكِينُ بِهَذَا الطَّوَّافِ الَّذِي يَطُوفُ عَلَى النَّاسِ فَتَرُدُّهُ اللُّقْمَةُ وَاللُّقْمَتَانِ وَالتَّمْرَةُ وَالتَّمْرَتَانِ ‏”‏ ‏.‏ قَالُوا فَمَا الْمِسْكِينُ يَا رَسُولَ اللَّهِ قَالَ ‏”‏ الَّذِي لاَ يَجِدُ غِنًى يُغْنِيهِ وَلاَ يُفْطَنُ لَهُ فَيُتَصَدَّقَ عَلَيْهِ وَلاَ يَسْأَلُ النَّاسَ شَيْئًا ‏”‏ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു:”ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുന്നവനുമല്ല സാധു.’ അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് സാധു?’ നബി ﷺ പറഞ്ഞു: ‘തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് സാധു’. (മുസ്‌ലിം:1039)

15.ദാനം നൽകിയത് തിരിച്ചു വാങ്ങാന്‍ പാടില്ല

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم:‏ الْعَائِدُ فِي هِبَتِهِ كَالْكَلْبِ يَقِيءُ، ثُمَّ يَعُودُ فِي قَيْئِهِ

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം. നബി ﷺ അരുളി: ഒരാൾക്ക് ദാനം നൽകിയത് തിരിച്ചു വാങ്ങുന്നവൻ ചർദ്ധിച്ചത് ഭക്ഷിക്കുന്ന നായയെ പോലെയാണ്. (ബുഖാരി: 2589)

عَنْ زَيْدِ بْنِ أَسْلَمَ، عَنْ أَبِيهِ، قَالَ سَمِعْتُ عُمَرَ ـ رضى الله عنه ـ يَقُولُ حَمَلْتُ عَلَى فَرَسٍ فِي سَبِيلِ اللَّهِ، فَأَضَاعَهُ الَّذِي كَانَ عِنْدَهُ، فَأَرَدْتُ أَنْ أَشْتَرِيَهُ، وَظَنَنْتُ أَنَّهُ يَبِيعُهُ بِرُخْصٍ، فَسَأَلْتُ النَّبِيَّ صلى الله عليه وسلم فَقَالَ ‌‏ لاَ تَشْتَرِ وَلاَ تَعُدْ فِي صَدَقَتِكَ، وَإِنْ أَعْطَاكَهُ بِدِرْهَمٍ، فَإِنَّ الْعَائِدَ فِي صَدَقَتِهِ كَالْعَائِدِ فِي قَيْئِهِ ‏”

മർ ബ്‌നുൽ ഖത്താബ്‌(റ)വിൽ നിന്ന് നിവേദനം: അല്ലാഹു ﷻ വിന്റെ മാർഗ്ഗത്തിൽ ഞാൻ ഒരു കുതിരയെ മറ്റൊരാൾക്ക് ദാനം നൽകി. എന്നാൽ അയാൾ അതിനെ വേണ്ട പോലെ ഗൗനിച്ചില്ല. അപ്പോൾ അത് തിരിച്ചുവാങ്ങുവാൻ ഞാൻ ആഗ്രഹിച്ചു. കാരണം അതിനെ ചെറിയ വിലക്ക് അയാൾ വിറ്റേക്കും എന്ന് ഞാൻ വിചാരിച്ചു. അതിനെ കുറിച്ച് ഞാൻ നബിﷺയോട് അന്വേഷിച്ചപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു. ഒരു വെള്ളിക്കാശിന് അയാൾ അതിനെ തന്നാലും നീ അത് വാങ്ങി നൽകിയ ദാനം തിരിച്ചെടുക്കരുത്. ദാനം നൽകിയത് തിരിച്ചു വാങ്ങുന്നത് ഛർദ്ദിച്ചത് തിന്നുന്നതിന് തുല്യമാണ്. (ബുഖാരി: 1490)

16.സ്വദഖ അമുസ്ലിംകള്‍ക്കും നല്‍കാം

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു:

أما الصدقة تطوع فلا بأس أن يعطاها الكافر الفقير الذي ليس حربي، يعني بيننا وبينهم أمان أو ذمة أو عهد لا بأس، يقول الله -جل وعلا- في كتابه العظيم في سورة الممتحنة: لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ(8) سورة الممتحنة. فأخبر سبحانه وتعالى- لا ينهانا عن هذا، يقول لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ, البر منها الصدقة، وقد قدمت أم أسماء بنت أبي بكر الصديق -رضي الله عنها- على النبي -صلى الله عليه وسلم- في المدينة في أيام الهدنة تسأل بنتها الصدقة والمساعدة، فاستأذنت أسماء النبي -صلى الله عليه وسلم- في ذلك فأذن لها أن تتصدق عليها وتحسن إليها، وقال: “صليها” فالمقصود أن الإحسان والصدقة على الفقراء من أقاربك الكفار أو من غيرهم لا بأس بذلك ………. أما إذا كان حرباً لنا في حال الحرب، فلا، لا نعطيهم شيئاً “

“നിര്‍ബന്ധദാനധര്‍മ്മമല്ലാത്ത ഐചിക ദാനധര്‍മ്മങ്ങള്‍ ദരിദ്രരായ അവിശ്വാസികള്‍ക്ക്‌ നല്‍കുന്നതില്‍ തെറ്റില്ല. അഥവാ നമ്മെ അക്രമിക്കാത്ത നമുക്കും അവര്‍ക്കുമിടയില്‍ സമാധാനവും, പരസ്പര ഉടമ്പടിയും,`ധാരണയും നിലനില്‍ക്കുന്നുവെങ്കില്‍ അവര്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റില്ല. അല്ലാഹു വിശുദ്ധഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: “മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” – [മുംതഹന : 8]. അല്ലാഹു നമ്മെ അതില്‍ നിന്നും വിലക്കിയിട്ടില്ല എന്നത് ഈ വചനത്തിലൂടെ നമ്മെ അറിയിച്ചിരിക്കുന്നു. അവന്‍ പറയുന്നു: “നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല”.പുണ്യം ചെയ്യുക എന്നതില്‍പ്പെട്ടതാണ് ദാനധര്‍മ്മങ്ങള്‍ നല്‍കല്‍. അസ്മാഅ് ബിന്‍ത് അബീ ബക്കര്‍ സ്വിദ്ദീഖ് (റ) യുടെ മാതാവ് സന്ധി കാലഘട്ടത്തില്‍ ധനസഹായം ആവശ്യപ്പെട്ടുകൊണ്ടും മദീനയില്‍ മകളുടെ പക്കലേക്ക് വന്നു. ആ സന്ദര്‍ഭത്തില്‍ അതിനനുവാദം ചോദിച്ചുകൊണ്ട് അസ്മാഅ് (റ) നബി ﷺ യുടെ പക്കല്‍ വന്നു. അവര്‍ക്ക് ദാനം ചെയ്യാന്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത് അവരോട് നന്മ ചെയ്യാനും “നീ അവരുമായി കുടുംബബന്ധം പുലര്‍ത്തുക” എന്നുമാണ് നബി ﷺ  കല്പിച്ചത്. അതായത് തന്‍റെ ബന്ധുമിത്രാതികളോ അല്ലാത്തവരോ ആയ ദരിദ്രരായ അവിശ്വാസികളോട് നന്മയില്‍ വര്‍ത്തിക്കുന്നതിനും അവര്‍ക്ക് ദാനം ചെയ്യുന്നതിനും തെറ്റില്ലയെന്നര്‍ത്ഥം. എന്നാല്‍ വിശ്വാസികളുമായി സമാധാനത്തോടെ നിലകൊള്ളാതെ നമ്മോട് യുദ്ധം ചെയ്യുന്നവരായിരിക്കെ അവര്‍ക്ക് യാതൊന്നും തന്നെ നല്‍കാവതല്ല.”

17. സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കി അയക്കരുത്‌

عَنِ ابْنِ بُجَيْدٍ الأَنْصَارِيِّ، عَنْ جَدَّتِهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ رُدُّوا السَّائِلَ وَلَوْ بِظِلْفٍ ‏”‏ ‏.‏ فِي حَدِيثِ هَارُونَ مُحْرَقٍ ‏.

ഉമ്മുബുജയ്ദ് അല്‍അന്‍സ്വാരിയ്യ(റ)യില്‍ നിന്ന് നിവേദനം. നബി ‎ﷺ പറഞ്ഞു: സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കി അയക്കരുത്‌; ഒരു കരിഞ്ഞ കുളമ്പ്‌ മാത്രമേ നിങ്ങൾക്ക്‌ കൊടുക്കാൻ കഴിയുന്നതായി ഉള്ളൂ എങ്കിൽ അതെങ്കിലും കൊടുക്കൂ! (നസാഇ 2565)

നമ്മോട് സഹായം തേടി വരുന്നവരെ കണ്ടാല്‍ നാം സന്തോഷിക്കുക. നമ്മുടെ മുന്‍ഗാമികള്‍ അങ്ങനെയുള്ളവരായിരുന്നു :അലിയ്യ് ബിന്‍ ഹുസൈന്‍   (റഹി) യുടെ അടുക്കല്‍ വെല്ല ദരിദ്രനൊ, യാചകനൊ വന്നാല്‍, അദ്ദേഹം വെല്ലാതെ സന്തോഷിക്കുകയും ഇപ്രകാരം പറയുകയും ചെയ്യും : എനിക്ക് എന്‍റെ പരലോകത്തേക്കുള്ള പാഥേയം കൊണ്ടുവന്നവന് സ്വാഗതം. (സിഫത്തുസ്വഫ്‌വ – 2/95)

സ്വദഖയെ നിഷ്ഫലമാക്കുന്ന കാര്യങ്ങള്‍

1.കൊടുത്തത്‌ എടുത്തു പറയുക.
2. ഉപകാരം ചെയ്യപ്പെട്ട ആള്‍ക്ക് വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവും സ്വൈര്യക്കേടും വരുത്തുക.
3. അന്യരെ കാണിക്കുവാനും അവ൪ കണ്ടാല്‍ കൊള്ളാമെന്ന ഉദ്ദേശ്യത്തിലും പ്രവ൪ത്തിക്കുക.

ഈ മൂന്ന് കാര്യങ്ങളും ദാന ധ൪മ്മങ്ങളെ നിഷ്ഫലമാക്കുമെന്നും അവയില്‍ നിന്ന് സുരക്ഷിതമാകുകയും അല്ലാഹുവിന്റെ മാ൪ഗ്ഗത്തിലായിരിക്കുകയും ചെയ്തെങ്കിലേ അവ പ്രതിഫലം അ൪ഹിക്കുകയുള്ളൂവെന്നും അങ്ങനെയുള്ള ധന വ്യയങ്ങള്‍ക്ക് അല്ലാഹു വമ്പിച്ച പ്രതിഫലം ഒരുക്കി വെച്ചിട്ടുണ്ടെന്നും അല്ലാഹു അറിയിക്കുന്നു.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﺗُﺒْﻄِﻠُﻮا۟ ﺻَﺪَﻗَٰﺘِﻜُﻢ ﺑِﭑﻟْﻤَﻦِّ ﻭَٱﻷَْﺫَﻯٰ ﻛَﭑﻟَّﺬِﻯ ﻳُﻨﻔِﻖُ ﻣَﺎﻟَﻪُۥ ﺭِﺋَﺎٓءَ ٱﻟﻨَّﺎﺱِ ﻭَﻻَ ﻳُﺆْﻣِﻦُ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۖ ﻓَﻤَﺜَﻠُﻪُۥ ﻛَﻤَﺜَﻞِ ﺻَﻔْﻮَاﻥٍ ﻋَﻠَﻴْﻪِ ﺗُﺮَاﺏٌ ﻓَﺄَﺻَﺎﺑَﻪُۥ ﻭَاﺑِﻞٌ ﻓَﺘَﺮَﻛَﻪُۥ ﺻَﻠْﺪًا ۖ ﻻَّ ﻳَﻘْﺪِﺭُﻭﻥَ ﻋَﻠَﻰٰ ﺷَﻰْءٍ ﻣِّﻤَّﺎ ﻛَﺴَﺒُﻮا۟ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟْﻜَٰﻔِﺮِﻳﻦَ

സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല.(ഖു൪ആന്‍:2/264)

മിനുസമുള്ള ഒരു പാറയിന്‍മേല്‍ കുറച്ച് മണ്ണുണ്ടായിരിക്കെ ഒരു കനത്ത മഴ പതിച്ചാല്‍ ആ മണ്ണ് പിന്നെ അവിടെ ഒട്ടും ബാക്കി ഉണ്ടാകില്ലല്ലോ.അതുപോലെയാണ് അങ്ങനെയുള്ളവരുടെ ദാനധര്‍മങ്ങള്‍. അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവ൪ക്ക് ലഭിക്കുവാനില്ല എന്നത്രെ ഉപമയുടെ സാരം.

عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ‏”‏ قَالَ فَقَرَأَهَا رَسُولُ اللَّهِ صلى الله عليه وسلم ثَلاَثَ مِرَارٍ ‏.‏ قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ قَالَ ‏”‏ الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ ‏”‏ ‏.‏

അബൂദ൪റില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അന്ത്യദിനത്തില്‍ അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ല. വേദനജനകമായ ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. അബൂദ൪റ്(റ) പറയുന്നു: നബി ﷺ ഇത് മൂന്ന് പ്രവാശ്യം പറഞ്ഞു. ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ, അവര്‍ ആരാണ്? എങ്കില്‍ അവര്‍ പരാജയപെടുകയും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. നബി ﷺ പറഞ്ഞു. വസ്ത്രം (നെരിയാണിക്ക് താഴെ)വലിച്ചിഴക്കുന്നവന്‍, കൊടുത്തത് എടുത്ത് പറയുന്നവന്‍, കള്ള സത്യം ചെയ്ത് തന്റെ ചരക്ക് വിറ്റൊഴിക്കുന്നവന്‍. (മുസ്ലിം:106)

കൊടുത്തതിനെത്തുടര്‍ന്ന് മനഃക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നുവെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

ﻗَﻮْﻝٌ ﻣَّﻌْﺮُﻭﻑٌ ﻭَﻣَﻐْﻔِﺮَﺓٌ ﺧَﻴْﺮٌ ﻣِّﻦ ﺻَﺪَﻗَﺔٍ ﻳَﺘْﺒَﻌُﻬَﺎٓ ﺃَﺫًﻯ ۗ ﻭَٱﻟﻠَّﻪُ ﻏَﻨِﻰٌّ ﺣَﻠِﻴﻢٌ

കൊടുത്തതിനെത്തുടര്‍ന്ന് മനഃക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു.(ഖു൪ആന്‍:2/263)

4.കുഫ്റ് (സത്യനിഷേധം)

അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യമാക്കിക്കൊണ്ടാണ് അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ സമ്പത്ത് ചിലവഴിക്കേണ്ടത്.സത്യവിശ്വാസം സ്വീകരിച്ച് ജീവിക്കുന്നവ൪ക്ക് മാത്രമേ പരലോകത്ത് അല്ലാഹു പ്രതിഫലം നല്‍കുകയുള്ളൂ. അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരുടെ ദാന ധ൪മ്മങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുകയില്ല.

إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۚ هُمْ فِيهَا خَٰلِدُونَ ‎﴿١١٦﴾‏ مَثَلُ مَا يُنفِقُونَ فِى هَٰذِهِ ٱلْحَيَوٰةِ ٱلدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوٓا۟ أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنْ أَنفُسَهُمْ يَظْلِمُونَ ‎﴿١١٧﴾

സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷ നേടികൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.ഈ ഐഹിക ജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതകാറ്റിനോടാകുന്നു. അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു. (ഖു൪ആന്‍:3/116-117)

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻭَﻣَﺎﺗُﻮا۟ ﻭَﻫُﻢْ ﻛُﻔَّﺎﺭٌ ﻓَﻠَﻦ ﻳُﻘْﺒَﻞَ ﻣِﻦْ ﺃَﺣَﺪِﻫِﻢ ﻣِّﻞْءُ ٱﻷَْﺭْﺽِ ﺫَﻫَﺒًﺎ ﻭَﻟَﻮِ ٱﻓْﺘَﺪَﻯٰ ﺑِﻪِۦٓ ۗ ﺃُﻭ۟ﻟَٰٓﺌِﻚَ ﻟَﻬُﻢْ ﻋَﺬَاﺏٌ ﺃَﻟِﻴﻢٌ ﻭَﻣَﺎ ﻟَﻬُﻢ ﻣِّﻦ ﻧَّٰﺼِﺮِﻳﻦَ

അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല..(ഖു൪ആന്‍:2/91)

5.ശി൪ക്ക് (അല്ലാഹുവില്‍ പങ്ക് ചേ൪ക്കല്‍)

ശി൪ക്കില്‍ (അല്ലാഹുവില്‍ പങ്ക് ചേ൪ത്ത്) ജീവിച്ച് മരിച്ച് പോകുന്നവന്‍ കാലാകാലം നരകത്തില്‍ ആയിരിക്കുമെന്ന് ഖു൪ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട കാര്യമാണ്. ഇങ്ങനെയുള്ള ഒരാള്‍ എന്ത് നന്‍മ ചെയ്തിട്ടുണ്ടെങ്കിലും പരലോകത്ത് അതിന്റെ പ്രതിഫലം ലഭിക്കുകയില്ല. അയാളുടെ സ്വദഖകള്‍ക്ക് പരലോകത്ത് യാതൊരു വിലയും കല്‍പിക്കുകയില്ല.

നബി ﷺ പറഞ്ഞു: ‘ക്വിയാമത്ത് നാളില്‍ നരകക്കാരനായ ഒരാളോട് ‘ഇതാ നോക്കൂ, ഭൂമിയിലുള്ളതെല്ലാം നിനക്കുള്ളതായിരുന്നാല്‍ (ഇപ്പോള്‍) നീ അത് തെണ്ടമായി കൊടുക്കുമോ’ എന്ന് ചോദിക്കപ്പെടും. അവന്‍ അതെ എന്ന് ഉത്തരം പറയും. അപ്പോള്‍, അല്ലാഹു പറയും: നിന്നില്‍നിന്ന് ഇതിനെക്കാള്‍ വളരെ നിസ്സാരമായ കാര്യമായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. നിന്റെ പിതാവായ ആദമിന്റെ മുതുകില്‍ വെച്ച് നീ എന്നോട് ഒന്നിനെയും പങ്ക് ചേര്‍ക്കുകയില്ലെന്ന് ഞാന്‍ നിന്നോട് കരാറുവാങ്ങി. നീ അതിന് വിസമ്മതിച്ച് എന്നോട് പങ്ക് ചേര്‍ക്കുക തന്നെ ചെയ്തു.’ (അബൂദാവൂദ്, ബുഖാരി,മുസ്ലിം)

6.നിഫാഖ് (കാപട്യം)

ﻭَﻣَﺎ ﻣَﻨَﻌَﻬُﻢْ ﺃَﻥ ﺗُﻘْﺒَﻞَ ﻣِﻨْﻬُﻢْ ﻧَﻔَﻘَٰﺘُﻬُﻢْ ﺇِﻻَّٓ ﺃَﻧَّﻬُﻢْ ﻛَﻔَﺮُﻭا۟ ﺑِﭑﻟﻠَّﻪِ ﻭَﺑِﺮَﺳُﻮﻟِﻪِۦ ﻭَﻻَ ﻳَﺄْﺗُﻮﻥَ ٱﻟﺼَّﻠَﻮٰﺓَ ﺇِﻻَّ ﻭَﻫُﻢْ ﻛُﺴَﺎﻟَﻰٰ ﻭَﻻَ ﻳُﻨﻔِﻘُﻮﻥَ ﺇِﻻَّ ﻭَﻫُﻢْ ﻛَٰﺮِﻫُﻮﻥَ

അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, മടിയന്‍മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്കാരത്തിന് ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്‌.(ഖു൪ആന്‍:9/54)

നിഷ്‌കളങ്കമായ സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട്‌ സന്‍മനസ്സോടുകൂടി ചെയ്യുന്ന സല്‍ക്കര്‍മങ്ങളും ദാനധര്‍മങ്ങളും മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളുവെന്ന്‌ അല്ലാഹു പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്‌

إِنَّمَا يَتَقَبَّلُ الَّلهُ مِنَ الْمُتَّقِين

സുക്ഷ്‌മത പാലിക്കുന്നവരില്‍ നിന്ന്‌ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍:5/52)

അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിച്ചില്ലെങ്കില്‍

1.നരകം ലഭിക്കും

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ‎﴿٣٤﴾‏ يَوْمَ يُحْمَىٰ عَلَيْهَا فِى نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا۟ مَا كُنتُمْ تَكْنِزُونَ ‎﴿٣٥﴾‏

സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാ-തിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ (നരക) ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.(ഖു൪ആന്‍:9/34-35)

2. അല്ലാഹു കൂടുതല്‍ ഞെരുക്കം ഏ൪പ്പെടുത്തും.

 وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ ‎﴿٨﴾‏ وَكَذَّبَ بِٱلْحُسْنَىٰ ‎﴿٩﴾‏ فَسَنُيَسِّرُهُۥ لِلْعُسْرَىٰ ‎﴿١٠﴾

എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കി കൊടുക്കുന്നതാണ്‌. (ഖു൪ആന്‍:92/8-10)

3.അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാത്തവർ നഷ്ടക്കാർ

عَنْ أَبِي ذَرٍّ، قَالَ انْتَهَيْتُ إِلَيْهِ وَهُوَ يَقُولُ فِي ظِلِّ الْكَعْبَةِ ‏”‏ هُمُ الأَخْسَرُونَ وَرَبِّ الْكَعْبَةِ، هُمُ الأَخْسَرُونَ وَرَبِّ الْكَعْبَةِ ‏”‏ قُلْتُ مَا شَأْنِي أَيُرَى فِيَّ شَىْءٌ مَا شَأْنِي فَجَلَسْتُ إِلَيْهِ وَهْوَ يَقُولُ، فَمَا اسْتَطَعْتُ أَنْ أَسْكُتَ، وَتَغَشَّانِي مَا شَاءَ اللَّهُ، فَقُلْتُ مَنْ هُمْ بِأَبِي أَنْتَ وَأُمِّي يَا رَسُولَ اللَّهِ قَالَ ‏”‏ الأَكْثَرُونَ أَمْوَالاً، إِلاَّ مَنْ قَالَ هَكَذَا وَهَكَذَا وَهَكَذَا ‏”‏‏.‏

അബൂദർറ്(റ) നിവേദനം: ഞാൻ നബി(ﷺ)യുടെ അടുക്കൽ ചെന്നപ്പോൾ കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവർ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി. കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവർ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി എന്ന് കഅ്ബ:യുടെ നിഴലിൽ ഇരുന്നുകൊണ്ട് അവിടുന്ന് പറയുന്നുണ്ട്. അവിടുന്ന് എന്നിൽ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ അവിടുത്തെ മുമ്പിൽ ചെന്നിരുന്നു. അപ്പോഴും അവിടുന്ന് അങ്ങിനെ അരുളിക്കൊണ്ടിരുന്നു. എനിക്ക് മൗനം ദീക്ഷിക്കുവാൻ കഴിഞ്ഞില്ല. എന്നെ വളരെയേറെ ദു:ഖം ബാധിച്ചു. ഞാൻ ചോദിച്ചു: പ്രവാചകരേ! എന്റെ മാതാപിതാക്കൾ അങ്ങേക്ക് വേണ്ടി ബലി. ആരെക്കുറിച്ചാണ് താങ്കൾ അരുളിക്കൊണ്ടിരിക്കുന്നത്? നബി(ﷺ) അരുളി: കൂടുതൽ ധനമുള്ളവർ തന്നെ. പക്ഷെ, ആ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചെയ്തവർ (അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിച്ചവർ) അതിലുൾപ്പെടുകയില്ല. (ബുഖാരി:6638)

അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ധനം ചെലവഴിക്കാനുള്ള തടസ്സം

1.പൈശാചികമായ ദു൪ബോധനം.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുവാനുള്ള പ്രധാന തടസ്സം പൈശാചികമായ ദു൪ബോധനമാണ്.പിശാച് ദാരിദ്യത്തെപ്പറ്റി മനുഷ്യനെ പേടിപ്പെടുത്തും.

ٱﻟﺸَّﻴْﻄَٰﻦُ ﻳَﻌِﺪُﻛُﻢُ ٱﻟْﻔَﻘْﺮَ ﻭَﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟْﻔَﺤْﺸَﺎٓءِ ۖ ﻭَٱﻟﻠَّﻪُ ﻳَﻌِﺪُﻛُﻢ ﻣَّﻐْﻔِﺮَﺓً ﻣِّﻨْﻪُ ﻭَﻓَﻀْﻼً ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ

പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.(ഖു൪ആന്‍:2/268)

കയ്യില്‍ ഉളളത് ചിലവഴിച്ചാല്‍ തീ൪ന്ന് പോകും, സ്വന്തം അത്യാവശ്യങ്ങളില്‍ വിനിയോഗിക്കുവാന്‍ മാര്‍ഗമില്ലാതെ ദാരിദ്ര്യം പിടികൂടം എന്നിങ്ങനെയുള്ള ചിന്ത പിശാച് മനുഷ്യന്റെ മനസ്സില്‍ ഇട്ടു കൊടുക്കും. മനുഷ്യമനസ്സില്‍ ദുര്‍മന്ത്രം നടത്തി വഴി പിഴപ്പിക്കലാണ് പിശാചിന്റെ ജോലി.

2.പിശുക്ക്

പിശുക്ക് മനുഷ്യനെ ദാനധര്‍മങ്ങളില്‍നിന്ന്‌ വിലക്കുന്നു.അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിച്ചാല്‍ കയ്യില്‍ ഉള്ളത് തീ൪ന്ന് പോകും, സ്വന്തം ആവശ്യത്തിന് വേണ്ടി ബാക്കിയുള്ളത് തികയില്ല എന്നിങ്ങനെയുള്ള വിചാരവും ഭയവുമാണ് മനുഷ്യനെ പിശുക്കനാക്കുന്നത്.

ﻓَﭑﺗَّﻘُﻮا۟ ٱﻟﻠَّﻪَ ﻣَﺎ ٱﺳْﺘَﻄَﻌْﺘُﻢْ ﻭَٱﺳْﻤَﻌُﻮا۟ ﻭَﺃَﻃِﻴﻌُﻮا۟ ﻭَﺃَﻧﻔِﻘُﻮا۟ ﺧَﻴْﺮًا ﻷَِّﻧﻔُﺴِﻜُﻢْ ۗ ﻭَﻣَﻦ ﻳُﻮﻕَ ﺷُﺢَّ ﻧَﻔْﺴِﻪِۦ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻔْﻠِﺤُﻮﻥَ

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:64/16)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: اتَّقُوا الظُّلْمَ فَإِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ وَاتَّقُوا الشُّحَّ فَإِنَّ الشُّحَّ أَهْلَكَ مَنْ كَانَ قَبْلَكُمْ حَمَلَهُمْ عَلَى أَنْ سَفَكُوا دِمَاءَهُمْ وَاسْتَحَلُّوا مَحَارِمَهُمْ

ജാബിർ(റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: നിങ്ങൾ അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക. അക്രമം അന്ത്യനാളിലെ അന്ധകാരങ്ങളാകുന്നു. നിങ്ങൾ പിശുക്ക് കരുതിയിരിക്കുക. നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങളെ നാശത്തിലേക്ക് നയിച്ചത് പിശുക്കായിരുന്നു. അവരുടെ പവിത്രതകൾ അതിലംഘിക്കാനും രക്തം ചിന്തുവാനും അത് അവരെ പ്രേരിപ്പിച്ചു. (മുസ്‌ലിം:2578)

പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുതെന്നും അത് അവര്‍ക്ക് ദോഷകരമാണെന്നും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

ﻭَﻻَ ﻳَﺤْﺴَﺒَﻦَّ ٱﻟَّﺬِﻳﻦَ ﻳَﺒْﺨَﻠُﻮﻥَ ﺑِﻤَﺎٓ ءَاﺗَﻰٰﻫُﻢُ ٱﻟﻠَّﻪُ ﻣِﻦ ﻓَﻀْﻠِﻪِۦ ﻫُﻮَ ﺧَﻴْﺮًا ﻟَّﻬُﻢ ۖ ﺑَﻞْ ﻫُﻮَ ﺷَﺮٌّ ﻟَّﻬُﻢْ ۖ ﺳَﻴُﻄَﻮَّﻗُﻮﻥَ ﻣَﺎ ﺑَﺨِﻠُﻮا۟ ﺑِﻪِۦ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ۗ ﻭَﻟِﻠَّﻪِ ﻣِﻴﺮَٰﺙُ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ

അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍:3/180)

അബൂ ഉമാമ (റ)നിവേദനം: നബി ﷺ പറയുകയുണ്ടായി: മനുഷ്യാ, നീ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ചെലവഴിക്കുന്നതാണ് നിനക്ക് നല്ലത്, അത് പിശുക്കി വെക്കുന്നത് ദോഷമാണ്. നിത്യവൃത്തിക്കുള്ളത് കരുതി വെക്കുന്നതിന്റെ പേരിൽ നീ ആക്ഷേപിക്കപ്പെടില്ല. നീ ചെലവിടുമ്പോൾ അടുത്ത കുടുംബങ്ങളിൽ നിന്ന് ആരംഭിക്കുക. (തിർമിദി)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: ‏ مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا

അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: എല്ലാ ദിവസവും പ്രഭാതത്തിൽ രണ്ട് മലക്കുകൾ ഇറങ്ങിവരികയും എന്നിട്ട് അവരിൽ ഒരു മലക്ക്‌ അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചിലവ് ചെയ്യുന്നവന് നീ പകരം കൊടുക്കേണമേ എന്നും മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് (പിശുക്ക് കാണിക്കുന്നവന്) നീ നാശം ഉണ്ടാക്കണമേ എന്നും പ്രാർത്ഥിക്കുന്നതാണ്.(ബുഖാരി: 1442 – മുസ്ലിം:1010)

ﻫَٰٓﺄَﻧﺘُﻢْ ﻫَٰٓﺆُﻻَٓءِ ﺗُﺪْﻋَﻮْﻥَ ﻟِﺘُﻨﻔِﻘُﻮا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻓَﻤِﻨﻜُﻢ ﻣَّﻦ ﻳَﺒْﺨَﻞُ ۖ ﻭَﻣَﻦ ﻳَﺒْﺨَﻞْ ﻓَﺈِﻧَّﻤَﺎ ﻳَﺒْﺨَﻞُ ﻋَﻦ ﻧَّﻔْﺴِﻪِۦ ۚ ﻭَٱﻟﻠَّﻪُ ٱﻟْﻐَﻨِﻰُّ ﻭَﺃَﻧﺘُﻢُ ٱﻟْﻔُﻘَﺮَآءُ ۚ ﻭَﺇِﻥ ﺗَﺘَﻮَﻟَّﻮْا۟ ﻳَﺴْﺘَﺒْﺪِﻝْ ﻗَﻮْﻣًﺎ ﻏَﻴْﺮَﻛُﻢْ ﺛُﻢَّ ﻻَ ﻳَﻜُﻮﻧُﻮٓا۟ ﺃَﻣْﺜَٰﻠَﻜُﻢ

ഹേ കൂട്ടരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്‌. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല.(ഖു൪ആന്‍:47/38)

ചുരുക്കത്തില്‍, സമ്പത്ത് ഒരു ഒരു പരീക്ഷണം മാത്രമാണെന്ന് നാം മനസ്സിലാക്കുക. ഈ പരീക്ഷണത്തിൽ വിജയം നേടിയവരത്രേ ഭാഗ്യവാൻമാർ. ഇതിൽ പരാജയപ്പെട്ടവരത്രെ നി൪ഭാഗ്യവാൻമാർ. വിജയം നേടുവാനുള്ള മാർഗമാണു ധനം അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കൽ. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

قـال الإمـام ابـن القيـم رحمـه اللّـه تعالـﮯ :لـو علـم المتصـدق أن صدقتـه تقـ؏ فـي يـد اللّـه قبـل يـد الفقيـر لڪانـت لـذة المعطـي أڪثـر مـن لـذة الآخـذ.

ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു:’ദാനം ചെയ്യുന്നവന്‍, തീര്‍ച്ചയായും അവന്‍റെ ദാനം ദരിദ്രന്‍റെ കയ്യില്‍ (എത്തുന്നതിന്)മുമ്പ് അല്ലാഹുവിന്‍റെ കയ്യില്‍ എത്തുന്നു(എന്നകാര്യം)മനസിലാക്കിയിരുന്നുവെങ്കില്‍,(ആ ദാനം) സ്വീകരിച്ചവന്‍റെ ആനന്ദത്തേക്കാള്‍ അധികം ആനന്ദം അത് നല്‍കിയവന് ആയേനെ. (മദാരിജുസ്സാലിക്കീൻ – 1/26)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *