രിയാഅ് അഥവാ ലോകമാന്യം

രിയാഅിനെ കുറിച്ച് പണ്ഢിതൻമാർ പറഞ്ഞു:

الرياء:هو إظهار العمل الصالح أمام الناس بقصد مدحهم

രിയാഅ് എന്നാൽ  “(അല്ലാഹു ഇഷ്ടപ്പെട്ട അവന്റ പ്രീതി ഉദ്ദേശിച്ച് ചെയ്യേണ്ടതായ ഒരു) സൽകർമ്മം ജനങ്ങളുടെ പ്രശംസക്കായി അവരുടെ മുമ്പിൽ വെളിവാക്കുക” എന്നതാണ്.

قال الحافظ ابن حجر – رحمه الله: الرياء: هو إظهار العبادة لِقَصْدِ رؤيةِ الناس لها، فيحمدوا صاحِبَها

ഇബ്നു ഹജർ അസ്ഖലാനി (റഹി) പറഞ്ഞു: രിയാഅ് എന്നാൽ ” ഇബാദത്തായ ഒരു കർമ്മം ജനങ്ങളുടെ പ്രശംസക്കായി അവരുടെ മുമ്പിൽ വെളിവാക്കുക” എന്നതാണ്

ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍ (ഹഫിളഹുല്ലാഹ് ) പറഞ്ഞു: രിയാഅ് എന്ന്പറഞ്ഞാല്‍ ഒരു മനുഷ്യന്‍ ജനങ്ങള്‍ കാണുന്നതിനും, അവര്‍ പുകഴ്ത്തുന്നതിനും വേണ്ടി സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയെന്നതാണ്. അത് അമലിനെ നശിപ്പിക്കുന്നതും, ശിക്ഷയെ അനിവാര്യമാക്കുന്നതും, ഹൃദയത്തില്‍നിന്ന് ഉല്‍ഭവിക്കുന്നതുമായൊരു കാര്യമാകുന്നു. നബി ﷺ അതിന് പേര് വെച്ചത് ഗോപ്യമായ ശിര്‍ക്കെന്നാണ്.

അതെ, നബി ﷺ രിയാഅിനെ “ചെറിയ ശിർക്ക്”, “ഗോപ്യമായ ശിർക്ക്” എന്നൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

عَنْ مَحْمُودِ بْنِ لَبِيدٍ الأَنْصَارِيَّ‏- رضى الله عنه ‏- قَالَ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم : إنَّ أخْوَفَ ما أخافُ عليكم الشِّركُ الأصْغَرُ، قالوا: وما الشِّركُ الأصْغَرُ يا رسولَ اللهِ؟ قال: الرِّياءُ

മഹ്മൂദ് ബ്നു ലബീദ് അൽ അൻസ്വാരി(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളുടെ കാര്യത്തില്‍ ചെറിയശിര്‍ക്കിനെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.’ സ്വഹാബത്ത് ചോദിച്ചു: ‘എന്താണ് റസൂലേ ചെറിയ ശിര്‍ക്ക്? നബി ﷺ പറഞ്ഞു:രിയാഅ് (ലോകമാന്യം) ആണത്. (അഹ്മദ്).

عَنْ مَحْمُودِ بْنِ لَبِيدٍ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ؟ قَالَ: الرِّيَاءُ، يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ: إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً

മഹ്മൂദ് ബ്നു ലബീദ് അൽ അൻസ്വാരി(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ചെറിയ ശിർക്കിനെ(ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍.) ആണ്. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ എന്താണ് ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍. നബിﷺ പറഞ്ഞു: രിയാഅ് (ലോകമാന്യം) ആണത്. (സ്വഹീഹ് അല്‍ബാനി)

വലിയ ശിര്‍ക്കിന്റെ പരിധിയിലേക്ക് എത്താത്ത തരത്തിലുള്ള ശിര്‍ക്കിനാണ് ചെറിയ ശിര്‍ക്ക് എന്നു പറയുന്നത്. ചെറിയ ശിര്‍ക്ക് പലതരമുണ്ട്. ഹൃദയം കൊണ്ടുള്ള ഇബാദത്തുകളില്‍ വരുന്ന ചെറിയ ശിര്‍ക്കിൽ പെട്ടതാണ് രിയാഅ്. മറ്റുള്ളവര്‍ക്ക് മുമ്പില്‍ സല്‍കര്‍മങ്ങള്‍ പ്രകടിപ്പിക്കുകയോ നന്നാക്കിക്കാണിക്കുകയോ ചെയ്യുന്നതിനാണ് രിയാഅ് എന്ന് പറയുന്നത്. മറ്റുള്ളവരുടെ പുകഴ്‌വാക്കിന്നര്‍ഹനാകാനും ഭൗതികതാല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു പ്രവര്‍ത്തനത്തില്‍ അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിക്കുകയും കൂടെ രിയാഅ് ഉണ്ടാകുകയും ചെയ്താല്‍ ആരാധനയില്‍ പങ്കാളികളെ ഉണ്ടാക്കലാണത്.

ചെറിയ ശിര്‍ക്ക് മതത്തില്‍നിന്ന് പുറത്തു പോകുകയില്ലെങ്കിലും ഇത് മഹാപാപങ്ങളില്‍ പെട്ടതാണ്. മാത്രവുമല്ല ഇത് കൂടി വന്നാല്‍ വലിയ ശിര്‍ക്കിലേക്ക് മനുഷ്യനെ എത്തിക്കുകയും ചെയ്യും. കര്‍മങ്ങളോടൊപ്പം ചെറിയ ശിര്‍ക്ക് ചേര്‍ന്ന് വന്നാല്‍ പ്രസ്തുത കർമ്മങ്ങൾ നിഷ്ഫലമായിപ്പോകും.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : قَالَ اللَّهُ تَبَارَكَ وَتَعَالَى : أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹു പറഞ്ഞിരിക്കുന്നു: ‘പങ്കാളികളില്‍ നിന്നും ഞാന്‍ ധന്യനാണ്. എന്നില്‍ പങ്കുചേര്‍ത്തുകൊണ്ട് വല്ലവനും വല്ല പ്രവര്‍ത്തവനും ചെയ്താല്‍ അവനെയും അവന്റെ ശിര്‍ക്കിനെയും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. (മുസ്‌ലിം:2985)

فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدَۢا

അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (ഖു൪ആന്‍:18/110)

താഴ പറയുന്ന മൂന്ന് കാര്യങ്ങൾ ചെയ്യുമ്പോഴാണ് ഒരാളിൽ രിയാഅ് സംഭവിക്കുന്നത്

(ഒന്ന്) ദുൻയാവിലെ ഏതെങ്കിലും കാര്യമല്ല,  അല്ലാഹു ഇഷ്ടപ്പെട്ട സൽകർമ്മമാണ് അഥവാ ഇബാദത്തായ ഒരു കാര്യമാണ് ചെയ്യുന്നത്.

(രണ്ട്) ജനങ്ങളുടെ മുമ്പിലാണ് അത് ചെയ്യുന്നത്

(മൂന്ന്) ജനങ്ങളുടെ പ്രശംസക്കായിട്ടാണ് അത് ചെയ്യുന്നത്

ഒന്നാമത്തെയും രണ്ടാമത്തെയും കാര്യം ചെയ്യുമ്പോൾ  രിയാഅ് സംഭവിക്കുകയില്ല. മൂന്നാമത്തെ കാര്യത്തിലാണ് രിയാഅ് സംഭവിക്കുന്നത്. ഒരു ഉദാഹരണം കാണുക:

ﺇِﻥ ﺗُﺒْﺪُﻭا۟ ٱﻟﺼَّﺪَﻗَٰﺖِ ﻓَﻨِﻌِﻤَّﺎ ﻫِﻰَ

നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നതും നല്ലതു തന്നെ. (ഖു൪ആന്‍:2/271)

عَنِ الْمُنْذِرِ بْنِ جَرِيرٍ، عَنْ أَبِيهِ، قَالَ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فِي صَدْرِ النَّهَارِ قَالَ فَجَاءَهُ قَوْمٌ حُفَاةٌ عُرَاةٌ مُجْتَابِي النِّمَارِ أَوِ الْعَبَاءِ مُتَقَلِّدِي السُّيُوفِ عَامَّتُهُمْ مِنْ مُضَرَ بَلْ كُلُّهُمْ مِنْ مُضَرَ فَتَمَعَّرَ وَجْهُ رَسُولِ اللَّهِ صلى الله عليه وسلم لِمَا رَأَى بِهِمْ مِنَ الْفَاقَةِ فَدَخَلَ ثُمَّ خَرَجَ فَأَمَرَ بِلاَلاً فَأَذَّنَ وَأَقَامَ فَصَلَّى ثُمَّ خَطَبَ فَقَالَ ‏”‏ ‏{‏ يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ‏}‏ إِلَى آخِرِ الآيَةِ ‏{‏ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا‏}‏ وَالآيَةَ الَّتِي فِي الْحَشْرِ ‏{‏ اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ‏}‏ تَصَدَّقَ رَجُلٌ مِنْ دِينَارِهِ مِنْ دِرْهَمِهِ مِنْ ثَوْبِهِ مِنْ صَاعِ بُرِّهِ مِنْ صَاعِ تَمْرِهِ – حَتَّى قَالَ – وَلَوْ بِشِقِّ تَمْرَةٍ ‏”‏ ‏.‏ قَالَ فَجَاءَ رَجُلٌ مِنَ الأَنْصَارِ بِصُرَّةٍ كَادَتْ كَفُّهُ تَعْجِزُ عَنْهَا بَلْ قَدْ عَجَزَتْ – قَالَ – ثُمَّ تَتَابَعَ النَّاسُ حَتَّى رَأَيْتُ كَوْمَيْنِ مِنْ طَعَامٍ وَثِيَابٍ حَتَّى رَأَيْتُ وَجْهَ رَسُولِ اللَّهِ صلى الله عليه وسلم يَتَهَلَّلُ كَأَنَّهُ مُذْهَبَةٌ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَىْءٌ وَمَنْ سَنَّ فِي الإِسْلاَمِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَىْءٌ ‏”‏ ‏.‏

ജരീരിബ്നു അബ്ദില്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പകലിൽ നബി ﷺ യുടെ കൂടെ ഇരിക്കുന്ന സമയത്ത് അവിടെ ഉടുതുണിക്ക് മറുതുണിയില്ലാത്ത കീറിയ വസ്ത്രങ്ങൾ ധരിച്ച നഗ്നപാദരായ മുളര്‍ ഗോത്രത്തിലെ കുറച്ചാളുകള്‍ വന്നു. ഇവരുടെ ദാരിദ്രാവസ്ത കണ്ട മാത്രയില്‍ നബി ‍ﷺ യുടെ മുഖം വിവര്‍ണമായി. പള്ളിയില്‍ അങ്ങുമിങ്ങും നടന്നുകൊണ്ടിരുന്നു. ബിലാൽ(റ)നോട് (ളുഹ്റിന്റെ) ബാങ്ക് കൊടുക്കാൻ പറഞ്ഞു. നിസ്കാരം കഴിഞ്ഞയുടനെ നബി ‍ﷺ ഒരു ഖുത്വുബ നടത്തി: ‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. (ഖുർആൻ:4/1). സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. (ഖുർആൻ:59/18). നബി ‍ﷺ പറഞ്ഞു: ഓരോരുത്തരും അവരുടെ കൈവശമുള്ള ദീനാര്‍, ദിര്‍ഹം, വസ്ത്രം, ഗോതമ്പ്, ഈത്തപ്പഴം എന്നിവ ധര്‍മം ചെയ്യണം. ഒരു ചുള കാരക്കയുടെ കഷ്ണമാണുള്ളതെങ്കില്‍ അതെങ്കിലും കൊണ്ടുവരണം.’ ആ സമയത്ത് ഒരു അൻസ്വാരിയായ സ്വഹാബി നിറഞ്ഞ സഞ്ചിയുമായി സാധനങ്ങൾ കൊണ്ടുവന്നു. അതിന്റെ ഭാരം കാരണം അദ്ദേഹത്തിന് തൂക്കാൻ കഴിയുന്നില്ല. അതിനുശേഷം ജനങ്ങൾ തുടരെത്തുടരെ വിഭവങ്ങൾ കൊണ്ടുവന്നു. ഞാൻ നബിﷺയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടുത്തെ വദനം (സന്തോഷത്താൽ) കനകം പോലെ തിളങ്ങുന്നുണ്ടായിരുന്നു. അവിടുന്ന്  പറഞ്ഞു: ‘ആരെങ്കിലും ഇസ്ലാമിൽ ഒരു നല്ലചര്യ ആര് തുടങ്ങിയോ അവര്‍ക്ക് അതിന്‍റെ പ്രതിഫലവും അത് അനുധാവനം ചെയ്തവരുടെ പ്രതിഫലവും ലഭിക്കും. ആരെങ്കിലും ഇസ്ലാമിൽ ചീത്ത നടപടി ആര് തുടങ്ങുന്നുവോ അതിന്‍റെ കുറ്റം അവന്‍ പേറുന്നതിന് പുറമെ അത് പ്രവര്‍ത്തിച്ചവരുടെ ശിക്ഷാവിഹിതവും അവന് ലഭിക്കുന്നതാണ്. (മുസ്‌ലിം:1017)

ഇവിടെ സ്വദഖ ചെയ്യുന്നതിനുള്ള നബി ‍ﷺ യുടെ ആഹ്വാനം കേട്ടമാത്രയിൽ അൻസ്വാരിയായ സ്വഹാബി പരസ്യമായിട്ടാണ് സ്വദഖ ചെയ്തത്. മേൽ പറഞ്ഞിട്ടുള്ളതുപോലെ അദ്ദേഹം ഇബാദത്തായ കാര്യം പരസ്യമായിട്ടാണ് ചെയ്തത്. എന്നാൽ അദ്ദേഹം ജനങ്ങളെ കാണിക്കാനോ ജനങ്ങളുടെ തൃപ്തി ആഗ്രഹിച്ചോ ജനങ്ങളുടെ ഇടയിൽ കീർത്തി ആഗ്രഹിച്ചോ അല്ല ചെയ്തത്.   അതുകൊണ്ടുതന്നെ രിയാഅ് സംഭവിക്കുന്നതുമില്ല.

ഒരാൾ ഒരു ആരാധനാകര്‍മം ചെയ്യുമ്പോള്‍ അത് ജനങ്ങള്‍ കാണട്ടെ എന്ന ചിന്തയുണ്ടെങ്കില്‍, ആ കര്‍മ്മത്തിലൂടെ അയാള്‍ ജനങ്ങള്‍ക്കിടയില്‍ സല്‍പേരും സല്‍കീര്‍ത്തിയും ആഗ്രഹിക്കുന്നുവെങ്കിൽ അത് രിയാഅിൽ പെടുന്നു. അപ്പോള്‍ അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് (ചെറിയ ശിർക്ക്) ആയി മാറി. കാരണം ആ കര്‍മത്തില്‍ അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിക്കേണ്ട സ്ഥാനത്ത് ആളുകളുടെതൃപ്തിയും അവര്‍ക്കിടയിലെ നല്ലപേരുമാണ് അയാള്‍ ആഗ്രഹിച്ചത്. അത്തരം കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കില്ല.

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ سَمَّعَ سَمَّعَ اللَّهُ بِهِ وَمَنْ رَاءَى رَاءَى اللَّهُ بِهِ ‏‏

ഇബ്നു അബ്ബാസിൽ(റ) നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ലോകരെ കേൾപ്പിക്കാൻ വേണ്ടി പ്രവർത്തിച്ചാൽ അല്ലാഹു അവന് കീർത്തിയുണ്ടാക്കി കൊടുക്കും. ആരെങ്കിലും ലോകരെ കാണിക്കാൻ വേണ്ടി പ്രവർത്തിച്ചാൽ അല്ലാഹു അവന് നല്ല ലോകമാന്യത നേടി കൊടുക്കും. (മുസ്ലിം:2986)

‎عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ أَرَأَيْتَ رَجُلاً غَزَا يَلْتَمِسُ الأَجْرَ وَالذِّكْرَ مَا لَهُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لاَ شَىْءَ لَهُ ‏”‏ ‏.‏ فَأَعَادَهَا ثَلاَثَ مَرَّاتٍ يَقُولُ لَهُ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لاَ شَىْءَ لَهُ ‏”‏ ‏.‏ ثُمَّ قَالَ ‏”‏ إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ”.

അബൂഉമാമ അല്‍ബാഹിലി(റ)യില്‍ നിന്ന് നിവേദനം. ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്ന് ചോദിച്ചു: ‘അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലവും ജനങ്ങള്‍ക്കിടയിലെ സല്‍കീര്‍ത്തിയും ആഗ്രഹിച്ച് യുദ്ധം ചെയ്യുന്ന ആള്‍ക്ക് എന്താണ് ഉണ്ടാവുക?’ അപ്പോള്‍ നബി ﷺ പറഞ്ഞു: “അയാള്‍ക്ക് ഒന്നും ഉണ്ടാവുകയില്ല.” അദ്ദേഹം മൂന്നു പ്രാവശ്യം അതേകാര്യം ഉന്നയിച്ചു. അപ്പോഴൊക്കെ നബി ﷺ “അയാള്‍ക്ക് ഒന്നും ഉണ്ടാവുകയില്ല” എന്ന് മറുപടി പറഞ്ഞു. പിന്നീട് നബി ﷺ പറഞ്ഞു: “അല്ലാഹുവിന് മാത്രമായി അര്‍പ്പിക്കപ്പെടുന്നതും അവന്റെ വജ്ഹ് കാംക്ഷിച്ചുകൊണ്ടുള്ളതുമായ പ്രവര്‍ത്തനങ്ങൾ മാത്രമേ അല്ലാഹു സ്വീകരിക്കൂ.” (നസാഇ 3141)

രിയാഅിനെ ആക്ഷേപിച്ചുകൊണ്ടുള്ള വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ കാണുക അല്ലാഹു പറയുന്നു:

فَوَيْلٌ لِّلْمُصَلِّينَ ‎﴿٤﴾‏ ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ‎﴿٥﴾‏ ٱلَّذِينَ هُمْ يُرَآءُونَ ‎﴿٦﴾‏

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. (4) തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (5) ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ. (ഖു൪ആന്‍:107/4-6)

രിയാഅിനെ കുറിച്ച് നബി ﷺ തന്റെ ഉമ്മത്തിന് താക്കീത് നൽകിയിട്ടുണ്ട്.

عَنْ أَبِي سَعِيدٍ، قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ وَنَحْنُ نَتَذَاكَرُ الْمَسِيحَ الدَّجَّالَ فَقَالَ ‏”‏ أَلاَ أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ ‏”‏ ‏.‏ قَالَ قُلْنَا بَلَى ‏.‏ فَقَالَ ‏”‏ الشِّرْكُ الْخَفِيُّ أَنْ يَقُومَ الرَّجُلُ يُصَلِّي فَيُزَيِّنُ صَلاَتَهُ لِمَا يَرَى مِنْ نَظَرِ رَجُلٍ ‏”‏ ‏.‏

അബൂ സഈദ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങള്‍ മസീഹുദ്ദജ്ജാലിനെ കുറിച്ച് സംസാരിച്ച കൊണ്ടിരിക്കെ നബി ﷺ ഞങ്ങളിലേക്ക് പുറപ്പെട്ടുവന്ന് പറഞ്ഞു: മസീഹുദ്ദജ്ജാലിനേക്കാള്‍ ഞാന്‍ നിങ്ങളില്‍ ഭയക്കുന്നത് എന്താണെന്ന് അറിയിച്ച് തരട്ടെയോ? ഞങ്ങള്‍ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: ‘ഗോപ്യമായ ശിര്‍ക്ക്,’ ഒരു വ്യക്തി തന്റെ നമസ്‌കാരത്തെ തന്നെ നോക്കിക്കാണുന്നവര്‍ക്കായി ഭംഗിയാക്കി നിര്‍വഹിക്കുന്നതാണത്. (ഇബ്നുമാജ:37/105)

عَنْ مَحْمُودِ بْنِ لَبِيدٍ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ؟ قَالَ: الرِّيَاءُ، يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ: إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً

മഹ്മൂദ് ബ്നു ലബീദില്‍(റ) നിവേദനം: നബിﷺ പറഞ്ഞു: നിങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ശിര്‍കുന്‍ അസ്വ്ഗ്വറിനെയാണ്. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ എന്താണ് ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍. നബിﷺ പറഞ്ഞു: രിയാഅ് (ലോകമാന്യം) ആണത്. ജനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടു കഴിഞ്ഞാല്‍ രിയാഇന്റെ ആളുകളോട് അല്ലാഹു പറയും: നിങ്ങള്‍ ദുനിയാവില്‍ ആരെയാണോ കാണിച്ചു കൊണ്ടിരുന്നത് അവരുടെ അടുക്കല്‍ പോയി വല്ല പ്രതിഫലവും കിട്ടുമോ എന്ന് നോക്കുക. (സ്വഹീഹ് അല്‍ബാനി)

ആദ്യമായി നരകത്തിൽ എറിയപ്പെടുന്നവർ രിയാഅിന്റെ ആളുകളായ മൂന്ന് കൂട്ടരാണ്. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം:

أَنَّ اللَّهَ تَبَارَكَ وَتَعَالَى إِذَا كَانَ يَوْمُ الْقِيَامَةِ يَنْزِلُ إِلَى الْعِبَادِ لِيَقْضِيَ بَيْنَهُمْ وَكُلُّ أُمَّةٍ جَاثِيَةٌ فَأَوَّلُ مَنْ يَدْعُو بِهِ رَجُلٌ جَمَعَ الْقُرْآنَ وَرَجُلٌ قُتِلَ فِي سَبِيلِ اللَّهِ وَرَجُلٌ كَثِيرُ الْمَالِ فَيَقُولُ اللَّهُ لِلْقَارِئِ أَلَمْ أُعَلِّمْكَ مَا أَنْزَلْتُ عَلَى رَسُولِي قَالَ بَلَى يَا رَبِّ ‏.‏ قَالَ فَمَاذَا عَمِلْتَ فِيمَا عُلِّمْتَ قَالَ كُنْتُ أَقُومُ بِهِ آنَاءَ اللَّيْلِ وَآنَاءَ النَّهَارِ ‏.‏ فَيَقُولُ اللَّهُ لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ لَهُ بَلْ أَرَدْتَ أَنْ يُقَالَ إِنَّ فُلاَنًا قَارِئٌ فَقَدْ قِيلَ ذَاكَ ‏.‏ وَيُؤْتَى بِصَاحِبِ الْمَالِ فَيَقُولُ اللَّهُ لَهُ أَلَمْ أُوَسِّعْ عَلَيْكَ حَتَّى لَمْ أَدَعْكَ تَحْتَاجُ إِلَى أَحَدٍ قَالَ بَلَى يَا رَبِّ ‏.‏ قَالَ فَمَاذَا عَمِلْتَ فِيمَا آتَيْتُكَ قَالَ كُنْتُ أَصِلُ الرَّحِمَ وَأَتَصَدَّقُ ‏.‏ فَيَقُولُ اللَّهُ لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ تَعَالَى بَلْ أَرَدْتَ أَنْ يُقَالَ فُلاَنٌ جَوَادٌ فَقَدْ قِيلَ ذَاكَ ‏.‏ وَيُؤْتَى بِالَّذِي قُتِلَ فِي سَبِيلِ اللَّهِ فَيَقُولُ اللَّهُ لَهُ فِي مَاذَا قُتِلْتَ فَيَقُولُ أُمِرْتُ بِالْجِهَادِ فِي سَبِيلِكَ فَقَاتَلْتُ حَتَّى قُتِلْتُ ‏.‏ فَيَقُولُ اللَّهُ تَعَالَى لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ بَلْ أَرَدْتَ أَنْ يُقَالَ فُلاَنٌ جَرِيءٌ فَقَدْ قِيلَ ذَاكَ. ‏.‏ ثُمَّ ضَرَبَ رَسُولُ اللَّهِ صلى الله عليه وسلم عَلَى رُكْبَتِي فَقَالَ ‏”‏ يَا أَبَا هُرَيْرَةَ أُولَئِكَ الثَّلاَثَةُ أَوَّلُ خَلْقِ اللَّهِ تُسَعَّرُ بِهِمُ النَّارُ يَوْمَ الْقِيَامَةِ

നിശ്ചയം, അന്ത്യനാളായാൽ അല്ലാഹു ദാസൻമാർക്കിടയിൽ വിധിതീർപ്പിനായി ഇറങ്ങിവരും. എല്ലാ സമുദായങ്ങളും മുട്ടുകുത്തിയ നിലയിലായിരിക്കും. അല്ലാഹു ഒന്നാമതായി വിളിക്കുന്നത് ഖുർആൻ പഠിച്ച വ്യക്തിയും അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ട വ്യക്തിയെയും ധാരാളം സമ്പത്തുള്ള വ്യക്തിയെയുമായിരിക്കും. അപ്പോൾ അല്ലാഹു ഖുർആൻ പാരായണക്കാരനോട് ചോദിക്കും. ഞാൻ എന്റെ റസൂലിന് അവതരിപ്പിച്ച ഖുർആൻ നിന്നെ പഠിപ്പിച്ചില്ലേ? അയാൾ പറയും:അതെ, രക്ഷിതാവേ. അല്ലാഹു ചോദിക്കും:ഞാൻ പഠിപ്പിച്ചതിൽ നീ എന്താണ് പ്രവർത്തിച്ചത്? അയാൾ പറയും:ഞാൻ രാപ്പകലുകളിൽ അതുകൊണ്ടുള്ള ബാധ്യത നിർവ്വഹിച്ചിരുന്നു. ഉടൻ അല്ലാഹു അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. മലക്കുകളും അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അയാളോട് പറയും: അല്ല, നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി പാരായണക്കാരനാണെന്ന് അറിയപ്പെടാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.

(ശേഷം) സമ്പന്നനെ ഹാജരാക്കും. അല്ലാഹു  ചോദിക്കും: മറ്റൊരാളിലേക്കും ആവശ്യക്കാരനാകാത്തവിധം ഞാൻ നിനക്ക് വിശാലമായി സമ്പത്ത് നൽകിയില്ലേ?   അയാൾ പറയും:അതെ, രക്ഷിതാവേ. അല്ലാഹു ചോദിക്കും:ഞാൻ നൽകിയതിൽ നീ എന്താണ് പ്രവർത്തിച്ചത്? അയാൾ പറയും:ഞാൻ കുടുംബബന്ധം ചാർത്തുകയും ദാനധർമ്മം നിർവ്വഹിക്കുകയും ചെയ്തിരുന്നു.  ഉടൻ അല്ലാഹു അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. മലക്കുകളും അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അയാളോട് പറയും: അല്ല, നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി ഔദാര്യക്കാരനാണെന്ന് അറിയപ്പെടാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.

അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവനും ഹാജരാക്കപ്പെടും. അല്ലാഹു  ചോദിക്കും: ഏതൊരു (മാർഗത്തിലാണ്) നീ വധിക്കപ്പെട്ടത്?   അയാൾ പറയും:നിന്റെ മാർഗത്തിൽ ജിഹാദ് കൊണ്ട് ഞാൻ കൽപ്പിക്കപ്പെട്ടു, അങ്ങനെ ഞാൻ വധിക്കപ്പെടുന്നതുവരെ ജിഹാദ് ചെയ്തു.   ഉടൻ അല്ലാഹു അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. മലക്കുകളും അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അയാളോട് പറയും: അല്ല, നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി ധീരനാണെന്ന് പറയപ്പെടുവാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.

പിന്നീട് അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ കാൽമുട്ടിൽതട്ടിക്കൊണ്ട് പറഞ്ഞു: അബൂഹുറൈറാ, അന്ത്യനാളിൽ നരകം കത്തിക്കപ്പെടുന്ന അല്ലാഹുവിന്റെ സൃഷ്ടികളിൽ ആദ്യത്തെ ആളുകൾ ഈ മൂന്നുകൂട്ടരാണ്. (തിർമിദി:2382)

നബി ﷺ രിയാഅിനെ “ചെറിയ ശിർക്ക്”, “ഗോപ്യമായ ശിർക്ക്” എന്നൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മറ്റൊരു തിൻമയെയും നബിﷺ ശിർക്ക് എന്ന് വിശേഷിപ്പിച്ചിട്ടില്ല.

രിയാഅ് (ലോകമാന്യം) ചെറിയ ശിര്‍ക്കിന്റെ ഇനത്തിലാണ് ഉള്‍പ്പെടുന്നത്. കാരണം അടിസ്ഥാനപരമായി അത് പ്രകടിപ്പിക്കുന്നയാള്‍ ഏകദൈവ വിശ്വാസിയാണ്. അവൻ അല്ലാഹുവിന് വേണ്ടിയാണ് കർമ്മം ചെയ്തത്. അതോടൊപ്പം അവന്റ കർമ്മത്തിൽ രിയാഅ് കടന്നുകൂടിയതാണ്. അങ്ങനെ രിയാഅ് മൂലം ഒരാളുടെ തൗഹീദിന്റെ പൂര്‍ണതയില്‍ ഭംഗം വരുന്നതാണ്. അതിനാല്‍ കര്‍മങ്ങളില്‍ പ്രകടനപരത കടന്നുവരാതിരിക്കാന്‍ പരമാവധി പരിശ്രമിക്കുക.

രിയാഅിന് വ്യത്യസ്തങ്ങളായ ഇനങ്ങളുണ്ട്. ഏതെങ്കിലും കർമ്മത്തിൽ മാത്രം രിയാഅ് സംഭവിച്ചാൽ അവൻ ഇസ്ലാമിൽ നിന്നും പുറത്ത് പോകുകയില്ല. അവൻ ചെറിയ ശിർക്ക് ചെയ്തു. തൗഹീദിന്റെ പൂര്‍ണതയില്‍ ഭംഗം വരും. പ്രസ്തുത കർമ്മം നിഷ്ഫലമാകും.

ഒരാളുടെ എല്ലാ കർമ്മങ്ങളും ആളുകളെ കാണിക്കാൻ വേണ്ടി ചെയ്യുന്നതാണെങ്കിൽ അയാൾ ഇസ്ലാമിൽ നിന്ന് പുറത്ത് പോകും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ

സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. (ഖു൪ആന്‍:2/264)

إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ. (ഖു൪ആന്‍:4/142)

قال الشافعي – رحمه الله -: لا يَعرف الرياء إلا مخلِص

ഇമാം ശാഫ്ഈ رحمه الله പറഞ്ഞു: ഇഖ്ലാസുള്ളവർക്കല്ലാതെ രിയാഅിനെ കുറിച്ച് അറിയുകയില്ല.

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *