أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ
അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ? (ഖുർആൻ :47/24)
أَفَلَا يَتَدَبَّرُونَ എന്നാലവര്‍ക്കു ഉറ്റാലോചിച്ചുകൂടെ, ആലോചിക്കുന്നില്ലേ الْقُرْآنَ ഖുര്‍ആനെ
أَمْ അതല്ല (ഉണ്ടോ) عَلَىٰ قُلُوبٍ വല്ല ഹൃദയങ്ങളിലും, ഹൃദയങ്ങളുടെമേല്‍ أَقْفَالُهَا അവയുടെ പൂട്ടുകള്‍
അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവഗണിക്കുന്നവർ അത് ചിന്തിക്കേണ്ടവിധം അതിനെക്കുറിച്ച് ചിന്തിച്ചു മനസ്സിലാക്കുന്നില്ല. അവരതിനെ ചിന്തിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ
{അതല്ല ഹൃദയങ്ങളുടെ മേൽ പൂട്ടുകൾ ഇട്ടിരിക്കയാണോ?} അശ്രദ്ധയും അവഗണനയും ആ ഹൃദയത്തിൽ പൂട്ടിട്ടിരിക്കുന്നു. ഒരു നന്മയും ഒരിക്കലും കടന്നുചെല്ലാത്തവിധം, ഇതാണ് സംഭവിച്ചത്.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com