ശുപാര്‍ശയുടെ ഫലം

مَّن يَشْفَعْ شَفَٰعَةً حَسَنَةً يَكُن لَّهُۥ نَصِيبٌ مِّنْهَا ۖ وَمَن يَشْفَعْ شَفَٰعَةً سَيِّئَةً يَكُن لَّهُۥ كِفْلٌ مِّنْهَا ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقِيتًا

വല്ലവനും ഒരു നല്ല ശുപാര്‍ശ ചെയ്താല്‍ ആ നന്‍മയില്‍ ഒരു പങ്ക് അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്‍ശ ചെയ്താല്‍ ആ തിന്‍മയില്‍ നിന്ന് ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനാകുന്നു. (ഖു൪ആന്‍:4/85)

 

വിശദീകരണം

ഒരാള്‍ ഒരാള്‍ക്ക് നല്ല തരത്തിലുള്ള വല്ല ശുപാര്‍ശയും ചെയ്താല്‍ അതിന്‍റെ നന്മയില്‍ നിന്നൊരു വിഹിതവും, ചീത്തയായ വല്ല ശുപാര്‍ശയും ചെയ്താല്‍ അതിന്‍റെ തിന്മയില്‍ നിന്നൊരു പങ്കും ആ ശുപാര്‍ശകന് ലഭിക്കും.

എല്ലാ നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയും നടത്തപ്പെടുന്ന ഉപദേശങ്ങള്‍, പ്രോത്സാഹനങ്ങള്‍, പ്രാര്‍ഥനകള്‍ ആദിയായവ നല്ല ശുപാര്‍ശയിലും, എല്ലാ ചീത്തകാര്യങ്ങള്‍ക്ക് വേണ്ടിയും നടത്തപ്പെടുന്ന ഉപദേശങ്ങളും പ്രോത്സാഹനങ്ങളും, അപേക്ഷകളും ചീത്ത ശുപാര്‍ശയിലും ഉള്‍പ്പെടുന്നു.

عن أبي موسى الأشعري ـ رضي الله عنه ـ قَالَ: كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا جَاءَهُ السَّائِلُ، أَوْ طُلِبَتْ إِلَيْهِ حَاجَةٌ قَالَ ‏ “‏ اشْفَعُوا تُؤْجَرُوا، وَيَقْضِي اللَّهُ عَلَى لِسَانِ نَبِيِّهِ صلى الله عليه وسلم مَا شَاءَ ‏”‏‏.‏

അബൂമൂസ അൽ അശ്അരി رضي الله عنه പറയുന്നു: വല്ല ആവശ്യവുമായി ആരെങ്കിലും നബി ﷺ യെ സമീപിച്ചാൽ അവിടുന്ന് സദസ്യരെ അഭിമുഖീകരിച്ചുകൊണ്ട് പറയാറുണ്ടായിരുന്നു: (ഇക്കാര്യത്തിൽ) നിങ്ങൾ ശുപാർശ നടത്തുക. നിങ്ങൾക്ക് പ്രതിഫലം ലഭിക്കും. പ്രവാചകൻ്റെ നാവിലൂടെ അല്ലാഹു ഉദ്ദേശിച്ച പ്രകാരം അവൻ വിധിക്കും. (ബുഖാരി:1432)

أَبِي أُمَامَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ مَنْ شَفَعَ لأَخِيهِ بِشَفَاعَةٍ فَأَهْدَى لَهُ هَدِيَّةً عَلَيْهَا فَقَبِلَهَا فَقَدْ أَتَى بَابًا عَظِيمًا مِنْ أَبْوَابِ الرِّبَا ‏”‏ ‏.‏

അബൂഉമാമ رضي الله عنه വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ സഹോദരന് വേണ്ടി ശുപാർശ ചെയ്യുകയും അയാൾ അതിന് വേണ്ടി ഒരു സമ്മാനം നൽകുകയും അത് സ്വീകരിക്കുകയും ചെയ്താൽ, അവൻ പലിശയുടെ വാതിലുകളുടെ ഒരു വലിയ വാതിലിനടുത്താണ് എത്തുന്നത്. (അബൂദാവൂദ്:3541)

 

www.kanzululoom.com

Similar Posts

വേദക്കാര്‍ : അല്ലാഹുവിന്റെ താക്കീത്

Read Now >

റുബൂബിയ്യത്തും ഉലൂഹിയ്യത്തും

ഇഹലോകവും പരലോകവും

നൽകുന്നവനും തടുക്കുന്നവനും അല്ലാഹു

ഹിദായത്ത് നൽകുന്നവൻ അല്ലാഹു

സാക്ഷിയും സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും