ചോദ്യം : ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?
ഉത്തരം :വായിക്കപ്പെടുന്നത്
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. (ഖു൪ആന്‍ :96/1)
ചോദ്യം : ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
ഉത്തരം : 23 വർഷം
ചോദ്യം : ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
ഉത്തരം : 114
ചോദ്യം :ഖുർആൻ അവതരണത്തിന്റെ മുമ്പ് അത് രേഖപ്പെടുത്തിയിരുന്നത് എവിടെ?
ഉത്തരം : ലൗഹുൽ മഹ്ഫൂദിൽ
بَلْ هُوَ قُرْءَانٌ مَّجِيدٌ ﴿٢١﴾ فِى لَوْحٍ مَّحْفُوظِۭ ﴿٢٢﴾
അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. ലൌഹിന്‍ മഹ്ഫൂളിലാണ് (സംരക്ഷിതമായ ഒരു ഫലകത്തിലാണ്) അതുള്ളത്. (ഖു൪ആന്‍ :85/21-22)
ചോദ്യം :മക്കീ സൂറത്തുകൾ എന്നറിയപ്പെടുന്നത്?
ഉത്തരം :ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾ
ചോദ്യം :മദനീ സൂറത്തുകൾ എന്നറിയപ്പെടുന്നത്?
ഉത്തരം :ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾ
ചോദ്യം :കേവലാക്ഷരങ്ങള്‍ (ഉദാ:الم ، الر) കൊണ്ട് ആരംഭിക്കുന്ന സൂറത്തുകളുടെ എണ്ണം
ഉത്തരം :29
ചോദ്യം : ‘ശിര്‍ക്കിനെ തകര്‍ക്കുന്ന ആയത്ത്’ എന്ന വിശേഷണമുള്ള ആയത്ത്
ഉത്തരം :സബഅ് 22,23
ഇബ്നുല്‍ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: മുശ്രിക്കുകള്‍ തങ്ങളുടെ ശിര്‍ക്കില്‍ കടിച്ചു തൂങ്ങാന്‍ ഉന്നയിക്കാറുള്ള എല്ലാ കാരണങ്ങളുടെയും അടിവേര് ഈ ആയത്തിലൂടെ അല്ലാഹു മുറിച്ചു കളഞ്ഞിരിക്കുന്നു. ഈ ആയത്തിനെ കുറിച്ച് ചിന്തിക്കുകയും, അത് മനസ്സിലാക്കുകയും ചെയ്തവര്‍ക്ക് അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരുടെ ഉപമ എട്ടുകാലി വല പോലെയാണെന്ന് ബോധ്യപ്പെടും.
ചോദ്യം :ഖുർആനിൽ ആദ്യമായി അവതരിച്ച ആയത്ത് ?
ഉത്തരം :സൂറ: അലഖിലെ (96) ആദ്യ അഞ്ച് ആയത്തുകൾ
ചോദ്യം :ഒരു സൂറത്തായി ഒന്നിച്ച് പൂര്‍ണ്ണമായി അവതരിച്ച സൂറത്ത് ?
ഉത്തരം :സൂറ: മുദ്ദഥിര്‍ (74)
ചോദ്യം :ഖുർആനിൽ ഏറ്റവും അവസാനമായി അവതരിച്ച ആയത്ത് ?
ഉത്തരം : 2/281
وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍ :2/81)
ചോദ്യം :ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?
ഉത്തരം :സൂറ: അൽ ബഖറ (2)
ചോദ്യം :ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
ഉത്തരം :സൂറ: അൽകൌസർ (108)
ചോദ്യം :ബിസ്മി കൊണ്ട് ആരംഭിക്കാത്ത ഏക സൂറത്ത്?
ഉത്തരം :സൂറ: തൗബ (9)
ചോദ്യം :ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്?
ഉത്തരം :ആയത്തുൽ കുർസിയ്യ് (2/255)
ചോദ്യം :ഖുർആനിലെ ഏറ്റവും മഹത്വമുള്ള സൂറത്ത്?
ഉത്തരം :സൂറ: ഫാതിഹ(1)
ചോദ്യം : ‘സബ്ഉല്‍ മസാനി’ എന്നറിയപ്പെടുന്ന സൂറത്ത്?
ഉത്തരം :സൂറ: ഫാതിഹ(1)
وَلَقَدْ ءَاتَيْنَٰكَ سَبْعًا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ
ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്. ഖു൪ആന്‍:15/87)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أُمُّ الْقُرْآنِ هِيَ السَّبْعُ الْمَثَانِي وَالْقُرْآنُ الْعَظِيمُ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉമ്മുൽ ഖുര്‍ആൻ എന്നത് ഏഴു ആവർത്തിത്ത വചനങ്ങളും മഹത്തായ ഖുർആനുമാണ്. (ബുഖാരി:4704)
ചോദ്യം : ‘ഈ സൂറത്തല്ലാതെ മറ്റൊന്നും ജനങ്ങള്‍ക്ക് അവതരിച്ചിട്ടില്ലായിരുന്നുവെങ്കിലും അവർക്ക് ഇത് മതിയാകുമായിരുന്നു’ എന്ന് ഇമാം ശാഫീ رحمه الله പറഞ്ഞ സൂറത്ത്?
ഉത്തരം : സൂറ: അസ്വ്ർ (103)
ചോദ്യം : നബി ﷺ യുടെ മരണം അടുത്തിരിക്കുന്നുവെന്ന് സൂചന നൽകിയിട്ടുള്ള സൂറത്ത്?
ഉത്തരം : സൂറ: നസ്വ്ർ (110)
ചോദ്യം : ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്ത്
ഉത്തരം : ആയത്തുദ്ദൈൻ (2/282)
ചോദ്യം : ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?
ഉത്തരം : സൂറ: ഇഖ്ലാസ് (112)
ചോദ്യം : നബി ﷺ യുടെ ‘അഹമ്മദ്’ എന്ന നാമം പരാമർശിച്ച സൂറത്ത്?
ഉത്തരം : സൂറ: സ്വഫ് (61)
ﻭَﺇِﺫْ ﻗَﺎﻝَ ﻋِﻴﺴَﻰ ٱﺑْﻦُ ﻣَﺮْﻳَﻢَ ﻳَٰﺒَﻨِﻰٓ ﺇِﺳْﺮَٰٓءِﻳﻞَ ﺇِﻧِّﻰ ﺭَﺳُﻮﻝُ ٱﻟﻠَّﻪِ ﺇِﻟَﻴْﻜُﻢ ﻣُّﺼَﺪِّﻗًﺎ ﻟِّﻤَﺎ ﺑَﻴْﻦَ ﻳَﺪَﻯَّ ﻣِﻦَ ٱﻟﺘَّﻮْﺭَﻯٰﺓِ ﻭَﻣُﺒَﺸِّﺮًۢا ﺑِﺮَﺳُﻮﻝٍ ﻳَﺄْﺗِﻰ ﻣِﻦۢ ﺑَﻌْﺪِﻯ ٱﺳْﻤُﻪُۥٓ ﺃَﺣْﻤَﺪُ ۖ ﻓَﻠَﻤَّﺎ ﺟَﺎٓءَﻫُﻢ ﺑِﭑﻟْﺒَﻴِّﻨَٰﺖِ ﻗَﺎﻟُﻮا۟ ﻫَٰﺬَا ﺳِﺤْﺮٌ ﻣُّﺒِﻴﻦٌ
മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു. (ഖു൪ആന്‍: 61/6)
ചോദ്യം :എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
ഉത്തരം : സൂറ: മുജാദല (58)
ചോദ്യം :എല്ലാ ആയത്തും هَا (ഹാ) എന്ന അക്ഷരത്തിൽ അവസാനിക്കുന്ന സൂറത്ത്?
ഉത്തരം : സൂറ: ശംസ് (91)
ചോദ്യം :ഏത് സൂറത്ത് പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്നാണ് പിശാച് ഓടിപ്പോകുന്നത്
ഉത്തരം :സൂറ: അൽ ബഖറ (2)
ചോദ്യം :എല്ലാ വെള്ളിയാഴ്ചയും പാരായണം ചെയ്യൽ സുന്നത്തായ സൂറത്ത്
ഉത്തരം :സൂറ: അൽ കഹ്ഫ് (18)
ചോദ്യം :ഖുര്‍ആനിൽ പേരെടുത്ത് പറഞ്ഞ ഏക സ്ത്രീ
ഉത്തരം :മര്‍യം (19)
ചോദ്യം :ഒരു സ്ത്രീയുടെ പേരില്‍ ഖുര്‍ആനിലുളള സൂറത്ത്
ഉത്തരം :സൂറ: മര്‍യം (19)
ചോദ്യം :സ്ത്രീകളെ പഠിപ്പിക്കാൻ ഉമര്‍ رضي الله عنه നിര്‍ദ്ദേശിച്ച സൂറത്ത്
ഉത്തരം :സൂറ: നൂര്‍ (24)
قال عمر رضي الله عنه : علموا نساءكم سورة النور.
ഉമർ رضي الله عنه പറഞ്ഞു : നിങ്ങൾ നിങ്ങളുടെ സ്ത്രീകളെ സൂറത്തു ന്നൂർ പഠിപ്പിക്കുക. (സ്വഹീഹു മുസ്വന്നിഫി അബ്ദിറസാഖ് : 1133)
ചോദ്യം :ഖുര്‍ആനില്‍ പേരെടുത്ത് പറഞ്ഞ ഒരേ ഒരു സ്വഹാബി?
ഉത്തരം : സൈദ് ബ്നു ഹാരിഥ رَضِيَ اللَّهُ عَنْهُ
وَإِذْ تَقُولُ لِلَّذِىٓ أَنْعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِى فِى نَفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَىٰهُ ۖ فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَٰكَهَا لِكَىْ لَا يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌ فِىٓ أَزْوَٰجِ أَدْعِيَآئِهِمْ إِذَا قَضَوْا۟ مِنْهُنَّ وَطَرًا ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. (ഖുർആൻ:33/37)
ചോദ്യം : ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?
ഉത്തരം :ലൈലത്തുൽ ഖദ്ർ
ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1)
ചോദ്യം : ലൈലത്തുൽ ഖദ്റിന്റെ മറ്റൊരു പേര്
ഉത്തരം :ലൈലത്തുൽ മുബാറക
حمٓ ﴿١﴾ وَٱلْكِتَٰبِ ٱلْمُبِينِ ﴿٢﴾ إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴿٣﴾
ഹാമീം. സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം. തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.(ഖു൪ആന്‍:44/1-3)
ചോദ്യം : ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്?
ഉത്തരം : 25
(1)ആദം, (2)ഇദ്രീസ്, (3)നൂഹ്, (4)ഹൂദ്, (5)സ്വാലിഹ്, (6)ലൂത്വ്, (7)ഇബ്രാഹിം, (8)ഇസ്ഹാഖ്, (9)ഇസ്മാഈൽ, (10)യഅ്ഖൂബ്, (11)യൂനുസ്, (12)യൂസുഫ്, (13)മൂസ, (14)ഹാറൂൻ, (15)ഇല്‍യാസ്, (16)ശുഐബ്, (17)അയ്യൂബ്, (18)അൽയസഉ്, (19)ദുൽകിഫ്ൽ, (20)ദാവൂദ്, (21)സുലൈമാൻ, (22)സക്കരിയ്യാ, (23)യഹ്യാ, (24)ഈസാ (عليهم السلام) (25) മുഹമ്മദ് ﷺ
ചോദ്യം : ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി
ഉത്തരം : മൂസാ നബി
ചോദ്യം : നബി ﷺ യുടെ ‘മുഹമ്മദ്’ എന്ന പേര് എത്ര തവണ ഖുര്‍ആനിൽ പരാമര്‍ശിച്ചിട്ടുണ്ട്
ഉത്തരം : 4 തവണ
ആലുഇംറാൻ 144, അഹ്സാബ് 40, മുഹമ്മദ് 2, ഫത്ഹ് 29
ചോദ്യം : كَلِيمُ اللَهِ (കലീമുല്ലാഹി – അല്ലാഹു സംസാരിച്ച ആള്‍) എന്ന വിശേഷണമുള്ള നബി
ഉത്തരം : മൂസാ നബി
ﻓَﻠَﻤَّﺎٓ ﺃَﺗَﻰٰﻫَﺎ ﻧُﻮﺩِﻯَ ﻳَٰﻤُﻮﺳَﻰٰٓ ﺇِﻧِّﻰٓ ﺃَﻧَﺎ۠ ﺭَﺑُّﻚَ ﻓَﭑﺧْﻠَﻊْ ﻧَﻌْﻠَﻴْﻚَ ۖ ﺇِﻧَّﻚَ ﺑِﭑﻟْﻮَاﺩِ ٱﻟْﻤُﻘَﺪَّﺱِ ﻃُﻮًﻯ ﻭَﺃَﻧَﺎ ٱﺧْﺘَﺮْﺗُﻚَ ﻓَﭑﺳْﺘَﻤِﻊْ ﻟِﻤَﺎ ﻳُﻮﺣَﻰٰٓ ﺇِﻧَّﻨِﻰٓ ﺃَﻧَﺎ ٱﻟﻠَّﻪُ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪْﻧِﻰ ﻭَﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻟِﺬِﻛْﺮِﻯٓﺇِﻥَّ ٱﻟﺴَّﺎﻋَﺔَ ءَاﺗِﻴَﺔٌ ﺃَﻛَﺎﺩُ ﺃُﺧْﻔِﻴﻬَﺎ ﻟِﺘُﺠْﺰَﻯٰ ﻛُﻞُّ ﻧَﻔْﺲٍۭ ﺑِﻤَﺎ ﺗَﺴْﻌَﻰٰ
അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു: ഹേ, മൂസാ.തീര്‍ച്ചയായും ഞാനാണ് നിന്റെ രക്ഷിതാവ്. അതിനാല്‍ നീ നിന്റെ ചെരിപ്പുകള്‍ അഴിച്ച് വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക.തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.(ഖു൪ആന്‍ :20/11-15)
ചോദ്യം :ഖുർആനിലെ ആദ്യത്തെ കൽപന ഏത് വിഷയത്തിലാണ്?
ഉത്തരം :തൗഹീദ്
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ തഖ്വ യുള്ളവരായേക്കാം (സൂക്ഷ്മതയുള്ളവരായേക്കാം). (ഖു൪ആന്‍ 2/21)
ചോദ്യം :ഖുർആനിലെ ആദ്യത്തെ വിലക്ക് ഏത് വിഷയത്തിലാണ്?
ഉത്തരം :ശിര്‍ക്ക്
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്. (ഖു൪ആന്‍ : 2/21-22)
ചോദ്യം :നബി ﷺ യുടെ നിർദ്ദേശപ്രകാരം ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ നബി ﷺ ക്ക് ഖുർആൻ പാരായണം ചെയ്തു കേൾപ്പിച്ചപ്പോൾ നബി ﷺ കരയുകയും പാരായണം അവസാനിപ്പിക്കാൻ കൽപ്പിക്കുകയും ചെയ്ത ആയത്ത് ഏത്?
ഉത്തരം : 4/41
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ لِي النَّبِيُّ صلى الله عليه وسلم ” اقْرَأْ عَلَىَّ ”. قُلْتُ يَا رَسُولَ اللَّهِ آقْرَأُ عَلَيْكَ وَعَلَيْكَ أُنْزِلَ قَالَ ” نَعَمْ ”. فَقَرَأْتُ سُورَةَ النِّسَاءِ حَتَّى أَتَيْتُ إِلَى هَذِهِ الآيَةِ {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} قَالَ ” حَسْبُكَ الآنَ ”. فَالْتَفَتُّ إِلَيْهِ فَإِذَا عَيْنَاهُ تَذْرِفَانِ.
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ‘എനിക്ക് താങ്കള്‍ ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കണ’മെന്ന് നബി ﷺ എന്നോട് പറയുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഖുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങേക്ക് ഓതിത്തരികയോ? നബി ﷺ പറഞ്ഞു: ‘അതെ, അങ്ങനെ, ഞാന്‍ സൂറത്തുന്നിസാഅ് ഓതി. فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدً (എല്ലാ സമുദായത്തില്‍ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെ കൊണ്ടുവരുകയും ചെയ്താല്‍ എങ്ങിനെയിരിക്കും) എന്ന ആയത്ത് (4/41) എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: حسبك الان (ഇപ്പോള്‍ മതി). നബി ﷺ യുടെ രണ്ടു കണ്ണുകളും കണ്ണുനീര്‍ ഒഴുക്കുന്നുണ്ടായിരുന്നു.’ (ബുഖാരി:5050)
ചോദ്യം : ലോകത്തുള്ള മുഴുവൻ സത്യനിഷേധികൾക്കും അല്ലാഹു ഉദാഹരിക്കുന്നത് രണ്ട് സ്ത്രീകളെയാണ്. ആരൊക്കെയാണവര്‍?
ഉത്തരം : നൂഹ് عليه السلام , ലൂത്വ് عليه السلام എന്നീ പ്രവാചകന്മാരുടെ ഭാര്യമാര്‍
ضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ كَفَرُوا۟ ٱمْرَأَتَ نُوحٍ وَٱمْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَٰلِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ ٱللَّهِ شَيْـًٔا وَقِيلَ ٱدْخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ
സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു. (ഖുർആൻ:66/10)
ചോദ്യം : ലോകത്തുള്ള മുഴുവൻ സത്യവിശ്വാസികൾക്കും അല്ലാഹു ഉദാഹരിക്കുന്നത് രണ്ട് സ്ത്രീകളെയാണ്. ആരൊക്കെയാണവര്‍?
ഉത്തരം : ഫിർഔനിന്റെ ഭാര്യയായിരുന്ന ആസിയ رضي الله عنها, ഇംറാന്റെ മകളും, ഈസാ നബി عليه السلام യുടെ മാതാവായ മര്‍യം عليها السلام
وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴿١١﴾ وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَٰنِتِينَ ﴿١٢﴾
സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു. (ഖുർആൻ:66/11-12)
ചോദ്യം : ഏത് തിൻമയെ കുറിച്ചാണ് വിശുദ്ധ ഖുര്‍ആനിൽ അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിക്കുമെന്ന് താക്കീത് ചെയ്തിട്ടുള്ളത്.
ഉത്തരം : പലിശ
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَذَرُوا۟ مَا بَقِىَ مِنَ ٱلرِّبَوٰٓا۟ إِن كُنتُم مُّؤْمِنِينَ ﴿٢٧٨﴾ فَإِن لَّمْ تَفْعَلُوا۟ فَأْذَنُوا۟ بِحَرْبٍ مِّنَ ٱللَّهِ وَرَسُولِهِۦ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ﴿٢٧٩﴾
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്. (ഖുർആൻ:2/278-279)
ചോദ്യം : എത്ര ആകാശങ്ങളും എത്ര ഭൂമികളും ഉണ്ടെന്നാണ് ഖുര്‍ആനിലെ പരാമര്‍ശം
ഉത്തരം : 7 ആകാശങ്ങളും 7 ഭൂമികളും
ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمَۢا
അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (ഖുര്‍ആൻ:65/12)
ചോദ്യം :നരകത്തിന് എത്ര വാതിലുകളുണ്ടെന്നാണ് ഖുര്‍ആനിലെ പരാമര്‍ശം
ഉത്തരം : ഏഴ്
وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ ﴿٤٣﴾ لَهَا سَبْعَةُ أَبْوَٰبٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ ﴿٤٤﴾
തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന് ഏഴ് കവാടങ്ങളുണ്ട്. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്. (ഖുര്‍ആൻ:15/43-44)
ചോദ്യം :ജനിച്ച കുഞ്ഞിന് എത്ര കാലം മുലപ്പാൽ കൊടുക്കാനാണ് ഖുര്‍ആനിന്റെ അദ്ധ്യാപനം
ഉത്തരം : രണ്ട് കൊല്ലം
ﻭَٱﻟْﻮَٰﻟِﺪَٰﺕُ ﻳُﺮْﺿِﻌْﻦَ ﺃَﻭْﻟَٰﺪَﻫُﻦَّ ﺣَﻮْﻟَﻴْﻦِ ﻛَﺎﻣِﻠَﻴْﻦِ ۖ ﻟِﻤَﻦْ ﺃَﺭَاﺩَ ﺃَﻥ ﻳُﺘِﻢَّ ٱﻟﺮَّﺿَﺎﻋَﺔَ ۚ
മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്….(ഖു൪ആന്‍ :2/233)
ചോദ്യം :ഭര്‍ത്താവ് മരിച്ച ഭാര്യയുടെ ഇദ്ദാ കാലയളവ്
ഉത്തരം : 4 മാസവും 10 ദിവസവും
وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا
നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കിൽ അവർ (ഭാര്യമാർ) തങ്ങളുടെ കാര്യത്തിൽ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. (ഖുർആൻ: 2/234)
ചോദ്യം : സൂറ: മുജാദലയിലെ ആദ്യ ആയത്തുകളിലൂടെ ഖുർആൻ ഏത് അനാചാരത്തെയാണ് നിർത്തലാക്കിയത്?
ഉത്തരം :ളിഹാര്‍
ചോദ്യം : സൂറ: മുജാദലയിലെ ആദ്യ ആയത്തുകളിൽ പരാമര്‍ശിക്കപ്പെട്ട, ളിഹാറിന്റെ വിഷയത്തിൽ അല്ലാഹുവിനോട് ആവലാതി പറഞ്ഞ സ്വഹാബ വനിത
ഉത്തരം : ഖൌല ബിൻത് ഥഅ്ലബ رَضِيَ اللَّهُ عَنْها
തുടരും إن شاء الله
kanzululoom.com
6 Responses
അൽഹംദുലില്ലാഹ്…… ഒരുപാട് പുതിയ അറിവുകൾ കിട്ടി. അതിൽ പ്രധാനമാണ് 7 ഭൂമിയുണ്ടെന്ന കാര്യം. 7 ആകാശവും ഒരു ഭൂമിയും എന്നായിരുന്നു ഞാൻ കരുതിയത്…. പക്ഷെ എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയണമെന്നുണ്ട്. അള്ളാഹു സ്വീകരിക്കുന്ന അമലാക്കിത്തരട്ടെ. ആമീൻ
Jazakallah hair
താങ്കളുടെ കുറിപ്പുകളെല്ലാം ഒരു പാട് അറിവുകൾ നൽകുന്നു
അല്ലാഹു സ്വീകരിക്കട്ടെ
I am is happy
Thank you
വളരെ നല്ല അറിവുകൾ തുടർന്നും പ്രതീക്ഷിക്കുന്നു അല്ലാഹു ്് ഇരുലോകത്തും നൻമ ചെയ്യുമാറാവട്ടെ ആമീൻ
അൽഹംദുലില്ലാഹ്,
വളരെ വിലപ്പെട്ട അറിവുകളാണ് ഇതിലൂടെ കരസ്തമാക്കാൻ പറ്റിയത്, ഒരരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു, സർവശക്തൻ തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ (🤲)