ഖുർആൻ ഉൾക്കൊള്ളുന്ന ലക്ഷ്യങ്ങൾ

حمٓ ‎﴿١﴾‏ تَنزِيلُ ٱلْكِتَٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْعَلِيمِ ‎﴿٢﴾‏ غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوْبِ شَدِيدِ ٱلْعِقَابِ ذِى ٱلطَّوْلِ ۖ لَآ إِلَٰهَ إِلَّا هُوَ ۖ إِلَيْهِ ٱلْمَصِيرُ ‎﴿٣﴾

ഹാ-മീം.ഈ ഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു. പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം. (ഖുര്‍ആൻ:40/1-3)

തന്റെ മഹത്തായ ഗ്രന്ഥത്തെക്കുറിച്ചാണ് അല്ലാഹു ഇവിടെ പറയുന്നത്. അല്ലാഹുവിൽ നിന്നും ഇറക്കപ്പെട്ടതാണത്. തന്റെ പ്രവർത്തനങ്ങളുടെ ഏകത്വംകൊണ്ടും പരിപൂർണതകൊണ്ടും ആരാധ്യനായവൻ.

{പ്രതാപിയും}തന്റെ പ്രതാപംകൊണ്ട് എല്ലാ സൃഷ്ടികളെയും അവൻ കീഴ്‌പ്പെടുത്തുന്നു. {സർവജ്ഞൻ} എല്ലാ കാര്യത്തെക്കുറിച്ചും. {പാപം പൊറുക്കുന്നവൻ} കുറ്റവാളികൾക്ക്. {പശ്ചാത്താപം സ്വീകരിക്കുന്നവൻ} പശ്ചാത്തപിക്കുന്നവരിൽനിന്ന്. {കഠിനമായി ശിക്ഷിക്കുന്നവനും} തെറ്റുകൾ ചെയ്യാൻ ധൈര്യപ്പെടുകയും അതിൽനിന്ന് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവന്. {വിപുലമായ കഴിവുള്ളവൻ} ഔദാര്യപൂർണനും നന്മ ചെയ്യുന്നതിൽ തികഞ്ഞവനും.

ഇവിടെ അല്ലാഹുവിനെ പൂർണനായി അവൻ സ്ഥിരീകരിച്ചു. കാര്യങ്ങളെല്ലാം അവന് മാത്രം. ആരാധനക്കാർഹനായിരിക്കുക എന്നത് അനിവാര്യമാക്കുന്നു. പ്രവർത്തനങ്ങളെല്ലാം അവന് മാത്രമായിരിക്കേണ്ടവൻ. അല്ലാഹു പറയുന്നു:

لَآ إِلَٰهَ إِلَّا هُوَ ۖ إِلَيْهِ ٱلْمَصِيرُ

അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം. (ഖുര്‍ആൻ:40/3)

അല്ലാഹുവിന്റെ വിശേഷണങ്ങളും അല്ലാഹുവിൽനിന്നാണ് ക്വുർആനിന്റെ അവതരണം എന്നതും ഒന്നിച്ചു പറഞ്ഞതിന്റെ ബന്ധം ക്വുർആനിലെ ആശയങ്ങളുടെ വിശേഷണം അവനുണ്ടായിരിക്കുക എന്നതിനെ അനിവാര്യമാക്കുന്നു. തീർച്ചയായും ക്വുർആൻ ഒന്നുകിൽ അല്ലാഹുവിന്റെ നാമങ്ങൾ, വിശേഷണങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പറയുന്നു. ഇവിടെ പറഞ്ഞതും അവന്റെ നാമങ്ങളും വിശേഷണങ്ങളും പ്രവർത്തനങ്ങളുമാണ്.

അല്ലെങ്കിൽ അവന്റെ മഹത്തായ ഔദാര്യങ്ങളെകുറിച്ചും ശാരീരികമായ അനുഗ്രങ്ങളെക്കുറിച്ചും അതിനുവേണ്ടിയുള്ള നിർദേശങ്ങളും പരാമർശിക്കലായിരിക്കും. അതാണ് അവന്റെ വാക്കിലെ {വിപുലമായ കഴിവുള്ളവൻ}എന്ന് പറഞ്ഞതിലുള്ളത്.

അല്ലെങ്കിൽ തിന്മ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കാവുന്ന അനിവാര്യമായ കഠിനശിക്ഷകളെക്കുറിച്ച് പറയുന്നു. അതാണ് {കഠിനമായി ശിക്ഷിക്കുന്നവനും} എന്നതിൽനിന്ന് മനസ്സിലാകുന്നത്.

അതുമല്ലെങ്കിൽ ഖേദിച്ചുമടങ്ങാനും പശ്ചാത്തപിക്കാനും കുറ്റവാളികളെ ക്ഷണിക്കുക. അതാണ് {പാപം പൊറുക്കുന്നവും} എന്നത് സൂചിപ്പിക്കുന്നത്.

അതുമല്ലെങ്കിൽ ആരാധനക്കർഹനായി അല്ലാഹു മാത്രമെയുള്ളൂ എന്നറിയിക്കുക. അതിനുള്ള ബുദ്ധിപരവും പ്രമാണികവുമായ തെളിവ് സ്ഥാപിക്കുക. അതിന് പ്രേരിപ്പിക്കുകയും അവനല്ലാത്തവരെ ആരാധിക്കുന്നതിനെ വിരോധിക്കുകയും അതിന്റെ തകരാറുകളെക്കുറിച്ചുള്ള ബുദ്ധിപരവും പ്രാമാണികവുമായ തെളിവ് നിലനിർത്തുകയും അതിനെക്കുറിച്ച് താക്കീത് ചെയ്യുകയും ചെയ്യുന്നു. അതാണ് {അവനല്ലാതെ യാതൊരു ആരാധ്യനുമില്ല} എന്നതിലെ ആശയം.

അതുമല്ലെങ്കിൽ നീതിപൂർവകമായ അവന്റെ പ്രതിഫലം നൽകാനുള്ള വിധികളും സുകൃതം ചെയ്യുന്നവരുടെ പ്രതിഫലവും തെറ്റ് ചെയ്യുന്നവരുടെ ശിക്ഷയും അറിയിക്കുക. അതാണ് {അവങ്കലേക്ക് തന്നെയാകുന്നു മടക്കം} എന്നതിലടങ്ങിയിരിക്കുന്നത്. ഇതെല്ലാമാണ് ക്വുർആൻ ഉൾക്കൊള്ളുന്ന ഉന്നതമായ ലക്ഷ്യങ്ങൾ.

 

തഫ്സീറുസ്സഅ്ദി

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.