അല്ലാഹു അന്ത്യനാളിൽ അക്രമത്തിന് ഇരയായവനെക്കൊണ്ട് അക്രമിച്ചവനെ പകരം ചെയ്യിക്കും. ഒരാൾക്കും ഒരാളുടെ നേരെ തരിമ്പും അന്യായം അവശേഷിക്കാത്ത വിധം അവൻ പ്രതിക്രിയ നടത്തിക്കും; മൃഗ്രങ്ങളെക്കൊണ്ടുവരെ അന്യോന്യം പകരം തീർപ്പിക്കുന്നതാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ لَتُؤَدُّنَّ الْحُقُوقَ إِلَى أَهْلِهَا يَوْمَ الْقِيَامَةِ حَتَّى يُقَادَ لِلشَّاةِ الْجَلْحَاءِ مِنَ الشَّاةِ الْقَرْنَاءِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിൽ നിങ്ങൾ അവകാശങ്ങൾ അർഹതപ്പെട്ടവർക്ക് നൽകുകതന്നെ ചെയ്യുന്നതാണ്. എത്രത്തോളമെന്നാൽ കൊമ്പില്ലാത്ത ആടിനുവേണ്ടി കൊമ്പുള്ള ആടിൽനിന്നുവരെ പകരം തീർക്കുന്നതാണ്. (മുസ്ലിം:2582)
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: مَنْ ضَرَبَ بِسَوْطٍ ظُلْمًا اقْتُصَّ مِنْهُ يَوْمَ الْقِيَامَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും അന്യായമായി ചാട്ടകൊണ്ടടിച്ചാൽ അന്ത്യനാളിൽ അവനോട് പ്രതിക്രിയ ചെയ്യപ്പെടുന്നതാണ്. (ബൈഹഖി – സ്വഹീഹ് അൽബാനി)
عن عمار، قال: قال رسول الله صلى الله عليه وسلم: مَنْ ضَرَبَ مَمْلُوكَهُ ظُلْماً أُقيِدَ مِنْهُ يَوْمَ الْقِيَامَةِ
അമ്മാര്‍ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും അന്യായമായി തന്റെ അടിമയെ അടിച്ചാൽ അന്ത്യനാളിൽ അവനോട് പകരം ചോദിക്കപ്പെടുന്നതാണ്. (ത്വബ്റാനി – സ്വഹീഹ് അൽബാനി)
عن أبي هريرة رضي الله عنه قال: قَالَ أَبُو الْقَاسِمِ صلى الله عليه وسلم “ مَنْ قَذَفَ مَمْلُوكَهُ بِالزِّنَا يُقَامُ عَلَيْهِ الْحَدُّ يَوْمَ الْقِيَامَةِ إِلاَّ أَنْ يَكُونَ كَمَا قَالَ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അബുൽക്വാസിം (നബി ﷺ) പറഞ്ഞു: വല്ലവനും തന്റെ അടിമയെ കുറിച്ച് വ്യഭിചാരാരോപണം നടത്തിയാൽ അന്ത്യനാളിൽ അപവാദ പ്രചരണത്തിന്റെ ശിക്ഷ അവനിൽ നടപ്പാക്കപ്പെടുന്നതാണ്; അവൻ ആരോപിച്ചത് ഉണ്ടായാലൊഴികെ. (മുസ്ലിം:1660)
പ്രതിക്രിയകൾ എങ്ങിനെ?
അന്ത്യനാളായാൽ മനുഷ്യരുടെ മൂലധനവും സമ്പത്തും, തങ്ങളുടെ സൽപ്രവൃത്തികൾ മാത്രമായിരിക്കും. ദീനാറുകളോ ദിർഹമുകളോ അവിടെയില്ല. പണവും പണ്ടവും അവിടെ ഉപകരിക്കുകയുമില്ല. അവിടെ കർമ്മങ്ങൾ കൊണ്ട് മാത്രമായിരിക്കും കണക്കുതീർക്കൽ.
അന്യരോട് അന്യായം കണിച്ചവൻ
അന്യരോട് അക്രമം പ്രവർത്തിച്ചവനാണെങ്കിൽ തന്റെ അക്രമത്തിന്റെ തോതനുസരിച്ച് തന്റെ പുണ്യങ്ങളിൽനിന്ന് അക്രമത്തിന് ഇരയായവർക്ക് നൽകും. തനിക്ക് പുണ്യങ്ങളൊന്നുമില്ലെങ്കിൽ അക്രമിക്കപ്പെട്ടവന്റെ തിന്മകളിൽനിന്നെടുത്ത് ഇവന്റെ മുതുകിൽ കെട്ടിയേൽപ്പിക്കും.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ كَانَتْ لَهُ مَظْلَمَةٌ لأَحَدٍ مِنْ عِرْضِهِ أَوْ شَىْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ، قَبْلَ أَنْ لاَ يَكُونَ دِينَارٌ وَلاَ دِرْهَمٌ، إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആർക്കെങ്കിലും തന്റെ സഹോദരനോട് അവന്റെ അഭിമാനത്തോടുചെയ്ത വല്ല അക്രമമോ, അല്ലെങ്കിൽ വല്ല ബാധ്യതകളോ ഉണ്ടെങ്കിൽ, ദീനാറുകളോ, ദിർഹമുകളോ ഇല്ലാത്ത (പരലോകം) വരുന്നതിന് മുമ്പ് ഇന്നു തന്നെ കുറ്റവിമുക്തനായികൊള്ളട്ടെ. (അന്ത്യനാളിൽ) അവന് വല്ല സൽപ്രവൃത്തികളുമുണ്ടെങ്കിൽ താൻ ചെയ്ത അക്രമത്തിനനുസ്സരിച്ച് അതിൽനിന്ന് എടുക്കപ്പെടുന്നതാണ്. അവന് നന്മകൾ ഇല്ലായെങ്കിൽ (താൻ ആരോടാണോ അക്രമം കാണിച്ചത്) അവന്റെ തിന്മകൾ എടുക്കപ്പെടുകയും തന്റെമേൽ അവ വഹിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി:2449)
തന്റെ നന്മകളാകുന്ന സമ്പാദ്യം ജനങ്ങൾ കൊണ്ടുപോവുകയും ആളുകളുടെ തിന്മകൾ തന്റെ മുതുകിൽ വഹിക്കപ്പെടുകയും ചെയ്യുന്ന ഹതഭാഗ്യനാണ് മുഫ്ലിസ് അഥവാ പാപ്പരായ വൻ എന്ന് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിട്ടുണ്ട്:
إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: ‘മുഫ്ലിസ് (പാപ്പരായവര്‍) ആരാണെന്ന് അറിയുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്.’ നബിﷺ പറഞ്ഞു:എന്റെ ഉമ്മത്തികളിലെ മുഫ്ലിസ് അന്ത്യനാളിൽ സ്വലാത്തും, നോമ്പും, സകാത്തുമായി വരുന്നവനാണ്. അവൻ വരും; ഒരാളെ ചീത്ത പറഞ്ഞിരിക്കും. ഒരാളെപറ്റി അപവാദം പറഞ്ഞിരിക്കും. ഒരാളുടെ സമ്പത്തു (അന്യായമായി) തിന്നിരിക്കും, ഒരാളുടെ രക്തം ചിന്തിയിരിക്കും. ഒരാളെ അടിച്ചിരിക്കും. അപ്പോൾ ഒരോരുത്തർക്കും ഇയാളുടെ നന്മകൾ എടുത്ത് നൽകപ്പെടും. തന്റെമേൽ ബാധ്യതയുള്ളത് നൽകുന്നതിനുമുമ്പ് അയാളുടെ നന്മകൾ തീർന്നാൽ അവരുടെ തിന്മകൾ ഇയാളിലേക്ക് എറിയപ്പെടും. ശേഷം അയാളും നരകത്തിൽ എറിയപ്പെടും. (മുസ്ലിം:2581)
കട ബാധ്യതയുള്ളവൻ
കട ബാധ്യതയുള്ളവനായി മരണപ്പെടുന്നവൻ സൽപ്രവൃത്തികളുള്ളവനാണെങ്കിൽ കടക്കാർ അവരുടെ കടത്തിന്റെ തോതനുസരിച്ച് അവന്റെ സൽപ്രവൃത്തികളിൽനിന്ന് എടുക്കുന്നതാണ്.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ مَاتَ وَعَلَيْهِ دِينَارٌ أَوْ دِرْهَمٌ قُضِيَ مِنْ حَسَنَاتِهِ لَيْسَ ثَمَّ دِينَارٌ وَلاَ دِرْهَمٌ ”
അബ്ദുല്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരു ദീനാർ അല്ലെങ്കിൽ ഒരു ദിർഹം ബാധ്യതയുള്ളവനായി വല്ലവനും മരിച്ചാൽ, അവന്റെ സൽപ്രവൃത്തികളിൽനിന്നെടുത്ത് കടം വീട്ടപ്പെടുന്നതാണ്. അവിടെ ദീനാറുകളും ദിർഹമുകളും ഇല്ല. (ഇബ്നുമാജ:2414)
അന്യോന്യം അക്രമിച്ചവർ
അല്ലാഹു അന്യോന്യം പ്രതിക്രിയ ചെയ്യിക്കാതെ അടിമകൾ അന്യോന്യം ചെയ്തിരുന്ന അക്രമങ്ങളെ അവൻ ഉപേക്ഷിക്കുകയില്ല. അക്രമിച്ചവരും അക്രമിക്കപ്പെട്ടവരും അന്യോന്യം പകരം തീർക്കുകതന്നെ ചെയ്യും.
عن أنس بن مالك، رضي الله تعالى عنه، قال رسول الله صلى الله عليه وسلم :الظلم ثلاثة: فظلم لا يتركه الله، وظلم يغفر، وظلم لا يغفر، فأما الظلم الذي لا يغفر فالشرك لا يغفره الله ، وأما الظلم الذي يغفر فظلم العبد فيما بينه وبين ربه، وأما الذي لا يترك فقص الله بعضهم من بعض.
അനസ് رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അക്രമം മൂന്ന് തരങ്ങളാണ്: അല്ലാഹു ഉപേക്ഷിക്കാത്ത അക്രമം, അല്ലാഹു പൊറുക്കുന്ന അക്രമം, അല്ലാഹു പൊറുക്കാത്ത അക്രമം എന്നിവയാണ് അവ. അല്ലാഹു പൊറുക്കാത്ത അക്രമം ശിർക്കാണ്; ശിർക്ക് അല്ലാഹു പൊറുക്കുകയില്ല, എന്നാൽ അല്ലാഹു പൊറുക്കുന്ന അക്രമം അടിമയുടേയും റബ്ബിന്റേയും ഇടയിലുള്ള ഇതര പാപങ്ങളാണ്. എന്നാൽ അല്ലാഹു ഉപേക്ഷിക്കാത്ത അക്രമം, (അത് അടിമകൾ അന്യോന്യം ചെയ്യുന്ന അക്രമങ്ങളാണ്) അല്ലാഹു അതിൽ അന്യോന്യം പ്രതിക്രിയ ചെയ്യിക്കും.
عن عائشة قالت: قال رسول الله صلى الله عليه وسلم: الدَّوَاوِينُ عِنْدَ اللَّهِ عَزَّ وَجَلَّ ثَلَاثَةٌ دِيوَانٌ لَا يَعْبَأُ اللَّهُ بِهِ شَيْئًا وَدِيوَانٌ لَا يَتْرُكُ اللَّهُ مِنْهُ شَيْئًا وَدِيوَانٌ لَا يَغْفِرُهُ اللَّهُ فَأَمَّا الدِّيوَانُ الَّذِي لَا يَغْفِرُهُ اللَّهُ فَالشِّرْكُ بِاللَّهِ قَالَ اللَّهُ “إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ…” وَأَمَّا الدِّيوَانُ الَّذِي لَا يَعْبَأُ اللَّهُ بِهِ شَيْئًا فَظُلْمُ الْعَبْدِ نَفْسَهُ فِيمَا بَيْنَهُ وَبَيْنَ رَبِّهِ مِنْ صَوْمِ يَوْمٍ تَرَكَهُ أَوْ صَلَاةٍ تَرَكَهَا فَإِنَّ اللَّهَ عَزَّ وَجَلَّ يَغْفِرُ ذَلِكَ وَيَتَجَاوَزُ إِنْ شَاءَ وَأَمَّا الدِّيوَانُ الَّذِي لَا يَتْرُكُ اللَّهُ مِنْهُ شَيْئًا فَظُلْمُ الْعِبَادِ بَعْضِهِمْ بَعْضًا الْقِصَاصُ لَا مَحَالَةَ
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്നും: നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടുക്കൽ കർമ്മ രേഖകളുടെ സമാഹാരങ്ങൾ മൂന്നെണ്ണമാണ്. ഒരു സമാഹാരത്തിൽ യാതൊന്നും അല്ലാഹു സാരമാക്കുകയില്ല. മറ്റൊരു സമാഹാരത്തിൽ അല്ലാഹു യാതൊന്നും ഉപേക്ഷിക്കുകയില്ല. മൂന്നാമത്തെ സമാഹാരത്തെ അല്ലാഹു പൊറുക്കുകയുമില്ല. എന്നാൽ അല്ലാഹു പൊറുക്കാത്ത കർമ്മരേഖ അല്ലാഹുവിൽ പങ്കുചേർക്കലാണ്. അല്ലാഹു പറഞ്ഞു: {അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗ്ഗം നിഷിദ്ധമാക്കുന്നതാണ്}. എന്നാൽ അല്ലാഹു സാരമാക്കാത്ത കർമ്മരേഖ, ഏതെങ്കിലും ഒരു ദിനം നോമ്പ് ഉപേക്ഷിക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു നമസ്കാരം ഉപേക്ഷിക്കുക എന്നിങ്ങനെ അടിമ തന്നോട് റബ്ബിന്റെ വിഷയത്തിൽ ചെയ്യുന്ന പാപമാണ്; തീർച്ചയായും അല്ലാഹു ഉദ്ദേശിച്ചാൽ അത് പൊറുത്തുകൊടുക്കുകയും മാപ്പാക്കുകയും ചെയ്തേക്കും. എന്നാൽ അല്ലാഹു യാതൊന്നും ഉപേക്ഷിക്കുകയില്ലാത്ത രേഖ, അത് അടിമകൾ അന്യോന്യം ചെയ്യുന്ന അക്രമങ്ങളുടേതാണ്. (അല്ലാഹു അതിൽ അന്യോന്യം) പ്രതിക്രിയ ചെയ്യിക്കും, തീർച്ച. (അഹ്മദ്)
അന്യോന്യമുള്ള അക്രമം തുല്യമാണെങ്കിൽ അവർക്ക് കൂലിയോ ശിക്ഷയോ ഉണ്ടാകില്ല. അന്യോന്യമുള്ള അക്രമത്തിൽ ചിലർക്ക് അവകാശങ്ങൾ ശേഷിക്കുന്നുവെങ്കിൽ അവർ അതിന് പകരം തീർക്കുന്നതാണ്.
عَنْ عَائِشَةَ، أَنَّ رَجُلاً، قَعَدَ بَيْنَ يَدَىِ النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّ لِي مَمْلُوكَيْنِ يُكْذِبُونَنِي وَيَخُونُونَنِي وَيَعْصُونَنِي وَأَشْتُمُهُمْ وَأَضْرِبُهُمْ فَكَيْفَ أَنَا مِنْهُمْ قَالَ ” يُحْسَبُ مَا خَانُوكَ وَعَصَوْكَ وَكَذَبُوكَ وَعِقَابُكَ إِيَّاهُمْ فَإِنْ كَانَ عِقَابُكَ إِيَّاهُمْ بِقَدْرِ ذُنُوبِهِمْ كَانَ كَفَافًا لاَ لَكَ وَلاَ عَلَيْكَ وَإِنْ كَانَ عِقَابُكَ إِيَّاهُمْ دُونَ ذُنُوبِهِمْ كَانَ فَضْلاً لَكَ وَإِنْ كَانَ عِقَابُكَ إِيَّاهُمْ فَوْقَ ذُنُوبِهِمُ اقْتُصَّ لَهُمْ مِنْكَ الْفَضْلُ ” . قَالَ فَتَنَحَّى الرَّجُلُ فَجَعَلَ يَبْكِي وَيَهْتِفُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَمَا تَقْرَأُ كِتَابَ اللَّهِ : ( ونَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلاَ تُظْلَمُ نَفْسٌ شَيْئًا وَإِنْ كَانَ مِثْقَالَ ) الآيَةَ . فَقَالَ الرَّجُلُ وَاللَّهِ يَا رَسُولَ اللَّهِ مَا أَجِدُ لِي وَلِهَؤُلاَءِ شَيْئًا خَيْرًا مِنْ مُفَارَقَتِهِمْ أُشْهِدُكُمْ أَنَّهُمْ أَحْرَارٌ كُلَّهُمْ ” .
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം: അവർ പറഞ്ഞു: ഒരു വ്യക്തി വന്ന് നബി ﷺ യുടെ മുന്നിൽ ഇരുന്നു. അയാൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, നിശ്ചയം എനിക്ക് രണ്ട് അടിമകൾ ഉണ്ട്. അവർ എന്നോട് കളവ് പറയുകയും എന്നെ ചതിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നു. ഞാനാകട്ടെ അവരെ ശകാരിക്കുകയും അടിക്കുകയും ചെയ്യുന്നു. അവർ കാരണത്താൽ ഞാൻ (അല്ലാഹുവിങ്കൽ ഏത് അവസ്ഥയിലായിരിക്കും)? അപ്പോൾ തിരുമേനി ﷺ പറഞ്ഞു: “അന്ത്യനാളായാൽ അവർ താങ്കളെ ചതിച്ചതിന്റേയും ധിക്കരിച്ചതിന്റേയും കളവാക്കിയതിന്റേയും തോതും താങ്കൾ അവരെ ശിക്ഷിച്ചതിന്റെ തോതും കണക്കാക്കപ്പെടും. താങ്കളുടെ അവർക്കുള്ളശിക്ഷ അവരുടെ തെറ്റുകളുടെ തോതിനനുസരിച്ചാണെങ്കിൽ അത് കഫാഫ് ആയി അഥവാ താങ്കൾക്ക് കൂലിയോ ശിക്ഷയോ ഉണ്ടാകില്ല. താങ്കളുടെ അവർക്കുള്ളശിക്ഷ അവരുടെ തെറ്റുകളേക്കാൾ കുറവാണെങ്കിൽ അത് നിങ്ങൾക്ക്(അവരേക്കാൾ) അധികമാണ് (നിങ്ങൾ ഉദ്ദേശിച്ചാൽ അതിന് കൂലി ലഭിക്കും) താങ്കളുടെ അവർക്കുള്ള ശിക്ഷ അവരുടെ തെറ്റുകൾക്ക് മുകളിലാണെങ്കിൽ ആ അധിക(ശിക്ഷക്ക്) നിങ്ങളോട് അവർക്കുവേണ്ടി പകരം തീർക്കപ്പെടുന്നതാണ്.” അതോടെ അയാൾ വാവിട്ട് കരയുവാൻ തുടങ്ങി. അന്നേരം അല്ലാഹുവിന്റെ റസൂൽ ﷺ അയാളോട് പറഞ്ഞു: താങ്കൾ അല്ലാഹുവിന്റെ ഈ വചനം പാരായണം ചെയ്യാറില്ലേ: {ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നീതിപൂർണ്ണമായ തുലാസുകൾ നാം സ്ഥാപിക്കുന്നതാണ്. അപ്പോൾ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കർമ്മം) ഒരു കടുക് മണിത്തൂ ക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാൻ നാം തന്നെ മതി. (21/47)}
അപ്പോൾ അയാൾ പറഞ്ഞു: “അല്ലാഹുവാണ സത്യം. അല്ലാഹുവിന്റെ തിരുദൂതരേ, ഇവരോട് വിട്ടുപിരിയലല്ലാതെ എനിക്കും ഇവർക്കും ഏറ്റവും ഗുണകരമായി ഞാൻ ഒന്നും കാണുന്നില്ല. ഞാൻ നിങ്ങളെ സാക്ഷിയാക്കുന്നു; തീർച്ചയായും ഇവരെല്ലാവരും സ്വതന്ത്രരാകുന്നു.” (തിര്‍മിദി)
അന്യായങ്ങളും അക്രമങ്ങളും സൂക്ഷിക്കുവാൻ ഇസ്ലാം വളരെ ഗൗരവത്തിലാണ് ഉണർത്തിയിരിക്കുന്നത്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ الظُّلْمُ ظُلُمَاتٌ يَوْمَ الْقِيَامَةِ ”.
അബ്ദുല്ലഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: നബി ﷺ പറഞ്ഞു: അക്രമം അന്ത്യനാളിൽ അന്ധകാരങ്ങളാകുന്നു. (ബുഖാരി:2447)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ اتَّقُوا الظُّلْمَ فَإِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ
ജാബിർ ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: നിങ്ങൾ അന്യായം ചെയ്യുന്നത് സൂക്ഷിക്കുക. നിശ്ചയം, അന്യായം അന്ത്യനാളിൽ അന്ധകാരങ്ങളാകുന്നു. (മുസ്ലിം:2578)
രക്തം ചിന്തുന്നവർ
അന്യായമായി രക്തം ചിന്തുന്നത് മതത്തിൽ കൊടിയ പാപമാണ്. അതിനാൽ തന്നെ സൃഷ്ടികൾ അന്യോന്യമുള്ള ഇടപാടുകളിലുള്ള വിധിതീർപ്പിൽ ആദ്യമായി അന്ത്യനാളിൽ വിചാരണ നടത്തപ്പെടുന്നത് രക്തം ചിന്തിയ വിഷയത്തിലായിരിക്കും.
عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَوَّلُ مَا يُقْضَى بَيْنَ النَّاسِ يَوْمَ الْقِيَامَةِ فِي الدِّمَاءِ ” .
അബ്ദുല്ലഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു:അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി വിധിതീർപ്പ് നടത്തപ്പെടുന്നത് രക്തം (ചിന്തിയ വിഷയത്തിലായിരിക്കും). (മുസ്ലിം:1678)
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ يَجِيءُ الرَّجُلُ آخِذًا بِيَدِ الرَّجُلِ فَيَقُولُ يَا رَبِّ هَذَا قَتَلَنِي . فَيَقُولُ اللَّهُ لَهُ لِمَ قَتَلْتَهُ فَيَقُولُ قَتَلْتُهُ لِتَكُونَ الْعِزَّةُ لَكَ . فَيَقُولُ فَإِنَّهَا لِي . وَيَجِيءُ الرَّجُلُ آخِذًا بِيَدِ الرَّجُلِ فَيَقُولُ إِنَّ هَذَا قَتَلَنِي . فَيَقُولُ اللَّهُ لَهُ لِمَ قَتَلْتَهُ فَيَقُولُ لِتَكُونَ الْعِزَّةُ لِفُلاَنٍ فَيَقُولُ إِنَّهَا لَيْسَتْ لِفُلاَنٍ فَيَبُوءُ بِإِثْمِهِ ” .
അബ്ദുല്ലഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ മറ്റൊരാളുടെ കൈ പിടിച്ചുകൊണ്ട് വരും. അയാൾ പറയും: രക്ഷിതാവേ, ഇയാൾ എന്നെ കൊലചെയ്തിരിക്കുന്നു. അപ്പോൾ അല്ലാഹു ചോദിക്കും: നീ എന്തിനാണ് അയാളെ കൊന്നത്? അയാൾ പറയും: ഞാൻ അയാളെ കൊന്നത് പ്രതാപമെല്ലാം നിനക്കാകുന്നതിനുവേണ്ടിയാണ്. അപ്പോൾ അല്ലാഹു പറയും: നിശ്ചയം പ്രതാപം എനിക്കാണ്. ഒരാൾ മറ്റൊരാളുടെ കൈ പിടിച്ചുകൊണ്ട് വരും. അയാൾ പറയും: രക്ഷിതാവേ, ഇയാൾ എന്നെ കൊലചെയ്തിരിക്കുന്നു. അപ്പോൾ അല്ലാഹു ചോദിക്കും: നീ എന്തിനാണ് അയാളെ കൊന്നത്? അയാൾ പറയും: ഞാൻ അയാളെ കൊന്നത് പ്രതാപം ഇന്നയാൾക്ക് ആകുന്നതിനുവേണ്ടിയാണ്. അപ്പോൾ അല്ലാഹു പറയും: നിശ്ചയം പ്രതാപം അയാൾക്കുള്ളതല്ല. കൊല്ലപ്പെട്ടവന്റെ പാപവും പേറി അയാൾ മടങ്ങും.” (നസാഇ:3997 – സ്വഹീഹ് അൽബാനി)
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ يَجِيءُ الْمَقْتُولُ بِالْقَاتِلِ يَوْمَ الْقِيَامَةِ نَاصِيَتُهُ وَرَأْسُهُ بِيَدِهِ وَأَوْدَاجُهُ تَشْخُبُ دَمًا يَقُولُ يَا رَبِّ هَذَا قَتَلَنِي حَتَّى يُدْنِيَهُ مِنَ الْعَرْشِ ” .
അബ്ദുല്ലഹ് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: കൊല്ലപ്പെട്ടവൻ കൊലയാളിയേയും കൊണ്ട് അന്ത്യനാളിൽ വരും. ഘാതകന്റെ മൂർദ്ദാവും തലയും കൊല്ലപ്പെട്ടവന്റെ കയ്യിലായിരിക്കും. കൊല്ലപ്പെട്ടവന്റെ കണ്ഠനാഡികൾ രക്തം നിറഞ്ഞൊലിച്ചുകൊണ്ടുമായിരിക്കും. അയാൾ പറയും: രക്ഷിതാവേ, ഇയാൾ എന്നെ കൊല ചെയ്തു. എത്രത്തോളമെന്നാൽ കൊല്ലപ്പെട്ടവൻ കൊലയാളിയെ (പ്രതികാരം ചോദിച്ചു കൊണ്ട്) അർശിനോട് മുട്ടിക്കുമാറകും. (തിര്‍മിദി:3029)
മൃഗങ്ങൾ തമ്മിലുള്ള പകരം തീർക്കൽ
നീതിപൂർവ്വമായ പരലോക കോടതിയിൽ അവകാശങ്ങൾ യാതൊന്നും ഹനിക്കപ്പെടുകയില്ല. അവകാശങ്ങൾ അർഹിക്കുന്നവർക്ക് ഒന്നും ശേഷിക്കാതെ എല്ലാം ലഭിക്കുന്നതാണ്. കൊമ്പുള്ള മൃഗം കൊമ്പില്ലാത്ത മൃഗത്തെ കുത്തി ദ്രോഹിച്ചിട്ടുണ്ടെങ്കിൽ കൊമ്പില്ലാത്ത മൃഗത്തെ പരലോകത്ത് കൊണ്ടുവന്ന് കുത്തിയ മൃഗത്തോട് പ്രതിക്രിയ ചെയ്യിക്കുന്നതിൽ നിന്ന് ബോധ്യപ്പെടേണ്ടത് ഈ നീതിയുക്ത വിചാരണയും അവകാശങ്ങൾ നേടികൊടുക്കലും കണക്ക് തീർക്കലുമാണ്.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
أَلاَ وَالَّذِى نَفْسِى بِيَدِهِ لَيَخْتَصِمَنَّ كُلُّ شَىْءٍ يَوْمَ الْقِيَامَةِ حَتَّى الشَّاتَانِ فِيمَا انْتَطَحَتَا
അറിയുക. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ സത്യം, പരലോകത്ത് എല്ലാ വസ്തുക്കളും തർക്കിക്കുകതന്നെ ചെയ്യും; എത്രത്തോളമെന്നാൽ രണ്ട് ആടുകൾ കുത്തുകൂടിയതിൽവരെ. (അഹ്മദ്)
عن أبي ذر رضي الله عنه، قَالَ رَسُولُ اللَّهِ صلى الله عليه وسلم: أَنَّ رَسُولَ اللَّهِ ﷺ رَأَى شَاتَيْنِ تَنْتَطِحَانِ فَقَالَ ﷺ : يَا أَبَا ذَرٍّ هَلْ تَدْرِى فِيمَ تَنْتَطِحَانِ قَالَ لاَ. قَالَ ﷺ لَكِنَّ اللَّهَ يَدْرِى وَسَيَقْضِى بَيْنَهُمَا
അബൂദർറ് رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: നബി ﷺപറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ രണ്ട് ആടുകൾ കുത്തുകൂടുന്നത് കാണുകയുണ്ടായി. തിരുമേനി ﷺ പറഞ്ഞു: അബൂദർറ് താങ്കൾക്കറിയുമോ എന്തിനാണ് അവ കുത്തുകൂടുന്നതെന്ന്? അദ്ദേഹം പറഞ്ഞു: ഇല്ല. തിരുമേനി ﷺ പറഞ്ഞു: എന്നാൽ അല്ലാഹു അറിയും. വഴിയേ അല്ലാഹു അവക്കിടയിൽ വിധികൽപ്പിക്കും. (അഹ്മദ്)
അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com