നബി ﷺ പറഞ്ഞ ഉപമകളും ഉദാഹരണങ്ങളും

നല്ല സുഹൃത്തും ചീത്ത സുഹൃത്തും

عَنْ أَبِي مُوسَى ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ مَثَلُ الْجَلِيسِ الصَّالِحِ وَالسَّوْءِ كَحَامِلِ الْمِسْكِ وَنَافِخِ الْكِيرِ، فَحَامِلُ الْمِسْكِ إِمَّا أَنْ يُحْذِيَكَ، وَإِمَّا أَنْ تَبْتَاعَ مِنْهُ، وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً، وَنَافِخُ الْكِيرِ إِمَّا أَنْ يُحْرِقَ ثِيَابَكَ، وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً

അബൂമൂസയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: തന്റെ കൂടെയിരിക്കുന്ന നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരി വഹിക്കുന്നവനെപ്പോലെയും, ഉലയിൽ ഊതുന്നവനെപ്പോലെയുമാകുന്നു. കസ്തൂരി വഹിക്കുന്നവൻ ഒന്നുകിൽ നിനക്ക് വെറുതെ തരും, അല്ലെങ്കിൽ നിനക്ക് അവനിൽനിന്ന് വാങ്ങാം. അതുമല്ലെങ്കിൽ അവനിൽനിന്ന് നിനക്ക് നല്ല സുഗന്ധം അനുഭവിക്കാം. ഉലയിൽ ഊതുന്നവനാകട്ടെ ചിലപ്പോൾ നിന്റെ വസ്ത്രം കരിച്ചു കളയും, അല്ലെങ്കിൽ അവനിൽനിന്ന് നിനക്ക് ദുർഗന്ധം അനുഭവപ്പെടും. (ബുഖാരി: 5534)

സത്യവിശ്വാസിയും കപടവിശ്വാസിയും

عَنْ عَبْدِ اللَّهِ بْنِ كَعْبٍ، عَنْ أَبِيهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَثَلُ الْمُؤْمِنِ كَالْخَامَةِ مِنَ الزَّرْعِ تُفَيِّئُهَا الرِّيحُ مَرَّةً، وَتَعْدِلُهَا مَرَّةً، وَمَثَلُ الْمُنَافِقِ كَالأَرْزَةِ لاَ تَزَالُ حَتَّى يَكُونَ انْجِعَافُهَا مَرَّةً وَاحِدَةً ‏”‏‏.‏

കഅ്ബില്‍(റ) നിന്ന് നിവേദനം: സത്യവിശ്വാസിയുടെ ഉപമ പുതുതായി മുളച്ചുവന്ന ഒരു ചെടിയുടേതു പോലെയാണ്‌. കാറ്റു തട്ടുമ്പോള്‍ അതങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കും. അമിതമായ കാറ്റില്ലാതിരിക്കുമ്പോഴോ നിവര്‍ന്നു നില്‍ക്കും. അങ്ങിനെ പ്രതികൂലാവസ്ഥകളെ നേരിടും. എന്നാല്‍ കപടവിശ്വാസിയുടെ ഉപമ ‘ഉറുസത്ത്‌’ ചെടിയുടേതാണ്‌. അത്‌ ചായുകയും ചരിയുകയും ചെയ്യാതെ ഉറച്ച്‌ നിവര്‍ന്ന്‌ തന്നെ നില്‍ക്കും. അവസാനം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതിനെ കടപുഴക്കി എറിഞ്ഞുകളയും. (ബുഖാരി:5643)

കപട വിശ്വാസിയുടെ സ്വഭാവം

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ مَثَلُ الْمُنَافِقِ كَمَثَلِ الشَّاةِ الْعَائِرَةِ بَيْنَ الْغَنَمَيْنِ تَعِيرُ إِلَى هَذِهِ مَرَّةً وَإِلَى هَذِهِ مَرَّةً

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: കപട വിശ്വാസിയുടെഉദാഹരണം ആട്ടിൻപറ്റങ്ങൾക്കിടയിൽ സംശയാലുവായ ഒരാടിനെപോലെയാണ് ഒരിക്കൽ ഒരു പറ്റത്തോടൊപ്പം ചേരും മറ്റൊരിക്കൽ മറുപക്ഷ ത്തോടൊപ്പം. (മുസ്ലിം : 2784)

അല്ലാഹുവിനെ സ്മരിക്കുന്ന വീട്

عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏:‏ مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ مَثَلُ الْحَىِّ وَالْمَيِّتِ

അബൂമൂസയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: അല്ലാഹുവിനെ സ്മരിക്കുന്ന വീടിന്റെയും അല്ലാഹുവിനെ സ്മരിക്കാത്ത വീടിന്റെയും ഉപമ ജീവനുള്ളവനെ പോലെയും മരിച്ചവനെ പോലെയുമാകുന്നു.(ബുഖാരി:6407)

കൊടുത്ത ദാനം തിരിച്ച് വാങ്ങുന്നവന്‍

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ :‏ مَثَلُ الَّذِي يَرْجِعُ فِي صَدَقَتِهِ كَمَثَلِ الْكَلْبِ يَقِيءُ ثُمَّ يَعُودُ فِي قَيْئِهِ فَيَأْكُلُهُ

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: ദാനം ചെയ്യുകനും പിന്നീട് അത് തിരിച്ച് വാങ്ങുകയും ചെയ്യുന്നവന്റെ ഉപമ, ശ൪ദ്ദിക്കുകയും പിന്നീട് അത് തിന്നുകയും ചെയ്യുന്ന നായയെ പോലെയാണ്. (മുസ്ലിം:1622)

ഇഹലോകവും പരലോകവും

عَنْ مُسْتَوْرِدًا،قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَاللَّهِ مَا الدُّنْيَا فِي الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ هَذِهِ – وَأَشَارَ يَحْيَى بِالسَّبَّابَةِ – فِي الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ

മുസ്‌തൗരിദി(റ)വില്‍ നിന്ന്‌ നിവേദനം: പരലോകത്തെ അപേക്ഷിച്ച്‌ ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്‌. (അതില്‍ നിന്ന്‌) അവന്‍ എന്തുമായി മടങ്ങിയെന്ന്‌ അവന്‍ നോക്കട്ടെ. (മുസ്‌ലിം:2858)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂൽ ﷺപറഞ്ഞു: ദുൻയാവ് സത്യവിശ്വാസിക്ക് ജയിലറയാണ്. സത്യനിഷേധിയുടെ സ്വർഗവും. (മുസ്ലിം:2956)

അല്ലാഹുവിന്റെ കാരുണ്യവും സ്നേഹവും

عَنِ الْحَارِثِ بْنِ، سُوَيْدٍعَنِ النَّبِيِّ صلى الله عليه وسلم قَالَ‏: لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ الْمُؤْمِنِ مِنْ رَجُلٍ فِي أَرْضٍ دَوِيَّةٍ مَهْلَكَةٍ مَعَهُ رَاحِلَتُهُ عَلَيْهَا طَعَامُهُ وَشَرَابُهُ فَنَامَ فَاسْتَيْقَظَ وَقَدْ ذَهَبَتْ فَطَلَبَهَا حَتَّى أَدْرَكَهُ الْعَطَشُ ثُمَّ قَالَ أَرْجِعُ إِلَى مَكَانِي الَّذِي كُنْتُ فِيهِ فَأَنَامُ حَتَّى أَمُوتَ ‏.‏ فَوَضَعَ رَأْسَهُ عَلَى سَاعِدِهِ لِيَمُوتَ فَاسْتَيْقَظَ وَعِنْدَهُ رَاحِلَتُهُ وَعَلَيْهَا زَادُهُ وَطَعَامُهُ وَشَرَابُهُ فَاللَّهُ أَشَدُّ فَرَحًا بِتَوْبَةِ الْعَبْدِ الْمُؤْمِنِ مِنْ هَذَا بِرَاحِلَتِهِ وَزَادِهِ ‏”‏ ‏.‏

ഹാരിസിബ്നു സുവൈദില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: അല്ലാഹുവിന് വിശ്വാസിയായ തന്റെ അടിയാന്റെ പശ്ചാതാപത്തിൽ അതിയായ സന്തോഷമുണ്ട്, ഇങ്ങനെയുള്ള ഒരു മനുഷ്യനേക്കാളും; അയാൾ വിജനമായ മരുഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ തന്റെവാഹനമുണ്ടായിരുന്നു. അതിലായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണപാനീയങ്ങൾ. അങ്ങനെ അദ്ദേഹം ഉറങ്ങി. ഉറക്കമുണർന്നപ്പോൾ അതിനെ കണ്ടില്ല. തുടർന്ന് അയാൾക്ക് ദാഹിക്കുന്നത് വരെ അയാൾ അതിനെഅന്വേഷിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: ഞാൻ എന്റെ സ്ഥാനത്തേക്ക്തന്നെ പോയി അവിടെ മരിക്കുന്നത് വരെ കിടന്നുറങ്ങാം. അങ്ങനെ അദ്ദേഹം മരിക്കുന്നത് വരെ ഉറങ്ങാൻ തന്റെ ശിരസ്സ് കൈതലത്തിൽ വെച്ചു. എന്നിട്ട് അദ്ദേഹം ഉണർന്നു. അപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ തന്റെ വാഹനം നിൽക്കുന്നുണ്ടായിരുന്നു. അതിന്മേൽ തന്റെ പാഥേയവും ഭക്ഷണവും പാനീയവുമുണ്ടായിരുന്നു. ഈ മനുഷ്യൻ തന്റെ വാഹനവും പാഥേയവും കണ്ടെത്തിയപ്പോൾ ഉണ്ടായതിനേക്കാൾ സന്തോഷം അല്ലാഹുവിന് വിശ്വാസിയായ തന്റെ ദാസന്റെ പശ്ചാതാപം കൊണ്ടുണ്ടാകും. (മുസ്ലിം:2744)

ഖുർആൻ പാരായണം ചെയ്യുന്നവ൪

عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَثَلُ الْمُؤْمِنِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الأُتْرُجَّةِ رِيحُهَا طَيِّبٌ وَطَعْمُهَا طَيِّبٌ وَمَثَلُ الْمُؤْمِنِ الَّذِي لاَ يَقْرَأُ الْقُرْآنَ مَثَلُ التَّمْرَةِ لاَ رِيحَ لَهَا وَطَعْمُهَا حُلْوٌ وَمَثَلُ الْمُنَافِقِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الرَّيْحَانَةِ رِيحُهَا طَيِّبٌ وَطَعْمُهَا مُرٌّ وَمَثَلُ الْمُنَافِقِ الَّذِي لاَ يَقْرَأُ الْقُرْآنَ كَمَثَلِ الْحَنْظَلَةِ لَيْسَ لَهَا رِيحٌ وَطَعْمُهَا مُرٌّ ‏”‏ ‏.‏

അബൂ മൂസൽ അശ്അരിയില്‍(റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: ഖുർആൻ പാരായണം ചെയ്യുന്ന സത്യവിശ്വാസി മധുരനാരങ്ങ പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി തൃപ്തികരവുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത സത്യവിശ്വാസിയുടെ ഉപമ കാരക്ക പോലെയുമാണ്. അതിന് വാസനയില്ല, എന്നാൽ രുചി തൃപ്തികരമാണ്. ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസി ഉപമ തുളസിയുടേത് പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി കൈപ്പുള്ളതുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസിയുടെ ഉപമ ആട്ടങ്ങ പോലെയുമാണ്. അതിന് വാസനയില്ല എന്നാൽ രുചി കൈപ്പേറിയതുമാണ്. (മുസ്ലിം:797)

عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ مَثَلُ الَّذِي يَقْرَأُ الْقُرْآنَ كَالأُتْرُجَّةِ طَعْمُهَا طَيِّبٌ وَرِيحُهَا طَيِّبٌ وَالَّذِي لاَ يَقْرَأُ الْقُرْآنَ كَالتَّمْرَةِ طَعْمُهَا طَيِّبٌ وَلاَ رِيحَ لَهَا، وَمَثَلُ الْفَاجِرِ الَّذِي يَقْرَأُ الْقُرْآنَ كَمَثَلِ الرَّيْحَانَةِ رِيحُهَا طَيِّبٌ وَطَعْمُهَا مُرٌّ، وَمَثَلُ الْفَاجِرِ الَّذِي لاَ يَقْرَأُ الْقُرْآنَ كَمَثَلِ الْحَنْظَلَةِ طَعْمُهَا مُرٌّ وَلاَ رِيحَ لَهَا ‏”‏‏.‏

അബൂമൂസയില്‍(റ) നിന്ന് നിവേദനം: ഖുർആൻ ഓതുന്നവന്റെ ഉപമ ഓറഞ്ച് പോലെയാണ്. അതിന്റെ രുചിയും വാസനയും നല്ലതാണ്. ഖുർആൻ പാരായണം ചെയ്യാത്തവന്റെ ഉദാഹരണം ഈത്തപ്പഴം പോലെയാണ്. അതിന്റെ രുചി നല്ലതാണ് എന്നാൽ അതിന് വാസനയില്ല. ഖുർആൻ ഓതുന്ന ദുർമാർഗ്ഗിയുടെ ഉപമ തുളസിച്ചെടി പോലെയാണ്. അതിന്റെ വാസന നല്ലതും രുചി കയ്പുളളതുമാണ്. ഖുർആൻ ഓതുക പോലും ചെയ്യാത്ത ദുർമാർഗ്ഗിയുടെ ഉപമ ആട്ടങ്ങ പോലെയാണ്. അതിന്റെ രുചി കയ്പുളളതാണ്. അതിന് നല്ല വാസനയുമില്ല. ഇപ്രകാരം നബി(സ) അരുളി: (ബുഖാരി:5020)

ഖുർആൻ മനപാഠമാക്കിയവന്‍

عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: إِنَّمَا مَثَلُ صَاحِبِ الْقُرْآنِ كَمَثَلِ الإِبِلِ الْمُعَقَّلَةِ إِنْ عَاهَدَ عَلَيْهَا أَمْسَكَهَا وَإِنْ أَطْلَقَهَا ذَهَبَتْ

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഖുർആനിന്റെ ആളുടെ ഉപമ കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകത്തെ പോലെയാണ്. അതിനെ നല്ലപോലെ പരിശോധിക്കുന്നു വെങ്കിൽ പിടിച്ചു നിർത്താൻ കഴിയും. അല്ലാതെ അതിനെ പാട്ടിനുവിട്ടാൽ അത് നഷ്ടപ്പെടുകയും ചെയ്‌തേക്കാം. (മുസ്ലിം:789)

عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ تَعَاهَدُوا الْقُرْآنَ فَوَالَّذِي نَفْسِي بِيَدِهِ لَهُوَ أَشَدُّ تَفَصِّيًا مِنَ الإِبِلِ فِي عُقُلِهَا ‏”‏‏.‏

അബൂ മൂസാ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: “ഈ ഖുർആനുമായി നിങ്ങൾ നിരന്തരബന്ധം പുലർത്തുക. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം; അത് കെട്ടിയിട്ട ഒട്ടകത്തെക്കാൾ വേഗം വിട്ടുപോകുന്ന ഒന്നാണ്. (ബുഖാരി:5033)

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (رحمه الله) പറഞ്ഞു: ഓടിപ്പോകുമെന്ന് ഭയപ്പെടുന്ന ഒട്ടകത്തെ കെട്ടിയിടുന്നതിനോടാണ് നബി ﷺ ഖുർആൻ പഠിക്കുന്നതിനെയും അതിന്റെ പാരായണം നിലനിർത്തുന്നതിനെയും ഉപമിച്ചത്. ഖുർആനുമായുള്ള നിരന്തരബന്ധം നിലനിൽക്കുന്നിടത്തോളം ഹിഫ്ദും നിലനിൽക്കും. ഒട്ടകത്തെ കെട്ടിയിട്ട കാലത്തോളം അത് അവിടെത്തന്നെ ഉണ്ടാകും എന്നതുപോലെ. നബി ﷺ ഒട്ടകത്തെ തന്നെ ഉദാഹരണമായി എടുത്തുപറയാനുള്ള കാരണം, വളർത്തുമൃഗങ്ങളിൽ വിട്ടുപൊയ്ക്കളയുന്ന സ്വഭാവം ഏറ്റവുമധികമുള്ളത് ഒട്ടകത്തിനാണ് എന്നതുകൊണ്ടാണ്. ഒട്ടകം ഓടിപ്പോയാൽ അതിനെ തിരിച്ചുപിടിക്കാൻ പ്രയാസവുമാണ്. (ഫത്ഹുൽബാരി)

ഖുർആൻ മനപാഠമാക്കി പാരായണം ചെയ്യുന്നവന്‍

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَمَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ يَتَعَاهَدُهُ وَهْوَ عَلَيْهِ شَدِيدٌ، فَلَهُ أَجْرَانِ

ആഇശ(റ)യിൽനിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു; ഖുർആൻ മനപാഠമാക്കി പാരായണം ചെയ്യുന്നവന്റെ ഉദാഹരണം: മാന്യന്മാരും പുണ്യവാന്മാരുമായവരോടൊപ്പമാണവർ. ഖുർആൻ തപ്പിത്തടഞ്ഞുകൊണ്ട് പാരായണം ചെയ്യുന്നവരുടെ ഉദാഹരണം- അതു പാരായണം ചെയ്യാൻ അവർ വളരെ പ്രയാസപ്പെടുന്നു – അത്തരക്കാർക്ക് രണ്ട് പ്രതിഫലമുണ്ട്. (ബുഖാരി: 4937)

മുഹമ്മദ് നബിയുടെ(സ്വ) ഉപമ

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم :‏ مَثَلِي وَمَثَلُ الأَنْبِيَاءِ كَرَجُلٍ بَنَى دَارًا فَأَكْمَلَهَا وَأَحْسَنَهَا، إِلاَّ مَوْضِعَ لَبِنَةٍ، فَجَعَلَ النَّاسُ يَدْخُلُونَهَا وَيَتَعَجَّبُونَ، وَيَقُولُونَ لَوْلاَ مَوْضِعُ اللَّبِنَةِ

ജാബിറു ബ്നു അബ്ദില്ല(റ) പറയുന്നു: നബി(ﷺ) പറഞ്ഞു; എന്റെയും ഇതര പ്രവാചകന്മാരുടെയും ഉപമ ഒരു വീടു നിർമ്മിച്ചവനെപ്പോലെയാണ്. അയാളത് പണിത് പൂർത്തിയാക്കി ഭംഗിവരുത്തി; ഒരു കല്ലിന്റെ ഇടമൊഴികെ. ജനങ്ങൾ ആ വീട്ടിൽ പ്രവേശിച്ച് അതുകണ്ട് ആശ്ചര്യപ്പെട്ടു അവർ പറഞ്ഞു: ആ കല്ല്കൂടി വെച്ചിരുന്നെങ്കിൽ (എന്തൊരു ഭംഗിയാകുമായിരുന്നു). (ബുഖാരി: 3534)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِنَّ مَثَلِي وَمَثَلَ الأَنْبِيَاءِ مِنْ قَبْلِي كَمَثَلِ رَجُلٍ بَنَى بَيْتًا فَأَحْسَنَهُ وَأَجْمَلَهُ، إِلاَّ مَوْضِعَ لَبِنَةٍ مِنْ زَاوِيَةٍ، فَجَعَلَ النَّاسُ يَطُوفُونَ بِهِ وَيَعْجَبُونَ لَهُ، وَيَقُولُونَ هَلاَّ وُضِعَتْ هَذِهِ اللَّبِنَةُ قَالَ فَأَنَا اللَّبِنَةُ، وَأَنَا خَاتِمُ النَّبِيِّينَ ‏

അബൂഹുറൈറ(റ)ൽ നിന്നും നിവേദനം. നബി(സ) അരുളി. എൻറെയും എനിക്ക് മുമ്പുള്ള മറ്റു പ്രവാചകൻമാരുടെയും ഉപമ ഇതാണ്. “ഒരാൾ ഒരു വീട് നിർമ്മിച്ചു. അതിന് മോടി പിടിപ്പിച്ചു. അതിൻറെ ഒരു മൂലയിൽ ഒരു ഇഷ്ടികക്കുള്ള സ്ഥലം ഒഴിച്ചിട്ടു. ജനങ്ങൾ അതിന് ചുറ്റും പ്രദക്ഷിണം വെച്ചു. ഈ വിടവ് കണ്ട് അവർ അത്ഭുതപ്പെട്ടു. അവർ പറഞ്ഞു. ഈ ഇഷ്ടികകൂടി വെച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഞാനാണ് ആ ഇഷ്ടിക. (ആ ഇഷ്ടികയുടെ സ്ഥാനമാണ് പ്രവാചക ശൃംഖലയിൽ എനിക്കുള്ളത്.) ഞാനാണ് അന്ത്യപ്രവാചകൻ. (ബുഖാരി: 61)

عَنْ أَبِي مُوسَى، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَثَلِي وَمَثَلُ مَا بَعَثَنِي اللَّهُ كَمَثَلِ رَجُلٍ أَتَى قَوْمًا فَقَالَ رَأَيْتُ الْجَيْشَ بِعَيْنَىَّ، وَإِنِّي أَنَا النَّذِيرُ الْعُرْيَانُ فَالنَّجَا النَّجَاءَ‏.‏ فَأَطَاعَتْهُ طَائِفَةٌ فَأَدْلَجُوا عَلَى مَهْلِهِمْ فَنَجَوْا، وَكَذَّبَتْهُ طَائِفَةٌ فَصَبَّحَهُمُ الْجَيْشُ فَاجْتَاحَهُمْ ‏”‏‏.‏

അബൂ മൂസല്‍ അശ്അരീ  رَضِيَ اللهُ تَعَالَى عَنْهُ  വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: എന്റെയും, എന്നെ നിയോഗിച്ച കാര്യത്തിന്റെയും ഉപമ ഇങ്ങിനെയുള്ള ഒരാളുടെ മാതിരിയാകുന്നു: ‘അയാള്‍ അയാളുടെ ജനങ്ങളുടെ അടുക്കല്‍ചെന്ന് ഞാന്‍ (നമ്മെ ആക്രമിക്കുവാന്‍ വരുന്ന) സൈന്യത്തെ എന്റെ കണ്ണു കൊണ്ടു കണ്ടിരിക്കുന്നു; ഞാന്‍ നഗ്നനായ താക്കീതുകാരനാണ്: അതുകൊണ്ടു രക്ഷാമാര്‍ഗ്ഗം നോക്കുക!’ എന്നിങ്ങനെ അവരോടു പറഞ്ഞു. എന്നിട്ട് ഒരു വിഭാഗം ആളുകള്‍ അവനെ അനുസരിച്ച് രാത്രിതന്നെ സാവധാനം സ്ഥലം വിട്ടുപോയി രക്ഷപ്പെട്ടു. ഒരു വിഭാഗം ആളുകള്‍ അവനെ വ്യാജമാക്കി. അവര്‍ സ്ഥലം വിടാതിരുന്നു. അങ്ങിനെ, പ്രഭാതത്തില്‍ സൈന്യം വന്ന്‍ അവരെ നശിപ്പിച്ചു. ഇതാണ്, എന്നെ അനുസരിക്കുകയും ഞാന്‍ കൊണ്ടുവന്നതിനെ പിന്‍പറ്റുകയും ചെയ്തവരുടേയും, എന്നോട് അനുസരണക്കേട്‌ കാണിക്കുകയും ഞാന്‍ കൊണ്ടുവന്ന യഥാര്‍ത്ഥത്തെ വ്യാജമാക്കുകയും ചെയ്തവരുടെയും ഉപമ’. (ബുഖാരി:6482)

സന്‍മാര്‍ഗ്ഗ ദര്‍ശനവും വിജ്ഞാനവുമായി അയക്കപ്പെട്ട പ്രവാചകന്‍

عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ مَثَلُ مَا بَعَثَنِي اللَّهُ بِهِ مِنَ الْهُدَى وَالْعِلْمِ كَمَثَلِ الْغَيْثِ الْكَثِيرِ أَصَابَ أَرْضًا، فَكَانَ مِنْهَا نَقِيَّةٌ قَبِلَتِ الْمَاءَ، فَأَنْبَتَتِ الْكَلأَ وَالْعُشْبَ الْكَثِيرَ، وَكَانَتْ مِنْهَا أَجَادِبُ أَمْسَكَتِ الْمَاءَ، فَنَفَعَ اللَّهُ بِهَا النَّاسَ، فَشَرِبُوا وَسَقَوْا وَزَرَعُوا، وَأَصَابَتْ مِنْهَا طَائِفَةً أُخْرَى، إِنَّمَا هِيَ قِيعَانٌ لاَ تُمْسِكُ مَاءً، وَلاَ تُنْبِتُ كَلأً، فَذَلِكَ مَثَلُ مَنْ فَقِهَ فِي دِينِ اللَّهِ وَنَفَعَهُ مَا بَعَثَنِي اللَّهُ بِهِ، فَعَلِمَ وَعَلَّمَ، وَمَثَلُ مَنْ لَمْ يَرْفَعْ بِذَلِكَ رَأْسًا، وَلَمْ يَقْبَلْ هُدَى اللَّهِ الَّذِي أُرْسِلْتُ بِهِ ‏”‏‏

അബൂമൂസയില്‍(റ) നിന്ന്‌ നിവേദനം: നബി(സ്വ) അരുളി: അല്ലാഹു ഏതൊരു സന്‍മാര്‍ഗ്ഗ ദര്‍ശനവും വിജ്ഞാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്‌, അതിന്‍റെ ഉപമ ഘോരമായ ഒരു മഴപോലെയാണ്‌. അത്‌ ഭൂമിയില്‍ വര്‍ഷിച്ചു. അതില്‍ (ഭൂമിയില്‍ ) നല്ല ചില പ്രദേശങ്ങളുണ്ട്‌. അവ വെള്ളത്ത തടഞ്ഞു നിര്‍ത്തി. എന്നിട്ട്‌ അത്‌ മുഖേന അല്ലാഹു മനുഷ്യര്‍ക്ക്‌ പ്രയോജനം നല്‍കി. അവര്‍ കുടിച്ചു, കുടിക്കാന്‍ കൊടുത്തു. കൃഷിയും ചെയ്തു. മഴയുടെ ഒരു ഭാഗം പെയ്തത്‌ വരണ്ട ഭൂമിയിലാണ്‌. അതിന്‌ വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയില്ല. പുല്ലിനെ അത്‌ മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്‍റെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു നിയോഗിച്ചു മാര്‍ഗ്ഗദര്‍ശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്‍റെയും ഞാന്‍ കൊണ്ട്‌ വന്ന സന്‍മാര്‍ഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച്‌ ശ്രദ്ധിക്കുകയോ ചെയ്യാത്തവന്‍റെയും ഉദാഹരണം ഇവയാണ്‌. (ബുഖാരി:79)

അഞ്ച് നേരത്തെ നമസ്കാരം

عَنْ أَبِي هُرَيْرَةَ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ أَرَأَيْتُمْ لَوْ أَنَّ نَهَرًا بِبَابِ أَحَدِكُمْ، يَغْتَسِلُ فِيهِ كُلَّ يَوْمٍ خَمْسًا، مَا تَقُولُ ذَلِكَ يُبْقِي مِنْ دَرَنِهِ ‏.‏ قَالُوا لاَ يُبْقِي مِنْ دَرَنِهِ شَيْئًا‏.‏ قَالَ :‏ ‏فَذَلِكَ مِثْلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللَّهُ بِهَا الْخَطَايَا

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറയുന്നത് ഞാൻ കേട്ടു. ‘നിങ്ങൾ പറയൂ, നിങ്ങളില്‍ ഒരാളുടെ കവാടത്തിനരികിലൂടെ ഒരു നദി ഒഴുകുകയും അതിൽ നിന്ന് ദിനംപ്രതി അഞ്ച് പ്രാവശ്യം അയാൾ കുളിക്കുകയും ചെയ്യുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ ശരീരത്തിൽ വല്ല അഴുക്കും അവശേഷിക്കുമോ?’ അവർ മറുപടി പറഞ്ഞു: ഒരു അഴുക്കും അവശേഷിക്കുകയില്ല.പ്രവാചകൻ(സ്വ) പറഞ്ഞു: ‘ഇത് തന്നെയാണ് അഞ്ച് നേരത്തെ നമസ്കാരത്തിന്റെ ഉപമ. അത് മുഖേന അല്ലാഹു പാപങ്ങൾ മായ്ച് കളയുന്നതാണ്.’ (ബുഖാരി: 528 – മുസ്‌ലിം: 667)

സത്യവിശ്വാസിയുടെ ഉപമ.

وَالَّذِي نَفْسُ ‏ ‏مُحَمَّدٍ ‏ ‏بِيَدِهِ إِنَّ مَثَلَ الْمُؤْمِنِ ‏ ‏لَكَمَثَلِ النَّحْلَةِ أَكَلَتْ طَيِّبًا وَوَضَعَتْ طَيِّبًا وَوَقَعَتْ فَلَمْ تَكْسِر ولم تُفْسِدْ

നബി(സ്വ) പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെത്തന്നെയാണ് സത്യം, വിശ്വാസിയുടെ ഉപമ ഒരു തേനീച്ചയെ പോലെയാണ്. അത് നല്ലത് മാത്രം ഭക്ഷിക്കുകയും നല്ലത് മാത്രം പുറത്തേക്ക് വിടുകയും ചെയ്യുന്നു. അത് എവിടെയെങ്കിലും വീണാൽ കേടുവരുത്തുകയോ പൊട്ടിക്കുകയോ ചെയ്യുകയില്ല. (അഹ്മദ്)

സത്യവിശ്വാസികളുടെ ഉപമ

عَنِ النُّعْمَانَ بْنَ بَشِيرٍ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ تَرَى الْمُؤْمِنِينَ فِي تَرَاحُمِهِمْ وَتَوَادِّهِمْ وَتَعَاطُفِهِمْ كَمَثَلِ الْجَسَدِ إِذَا اشْتَكَى عُضْوًا تَدَاعَى لَهُ سَائِرُ جَسَدِهِ بِالسَّهَرِ وَالْحُمَّى ‏”‏‏.‏

നുഅ്മാനുബ്നു ബഷീറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: പരസ്‌പരം സ്നേഹത്തിലും കാരുണ്യത്തിലും വാത്സല്യത്തിലും സത്യവിശ്വാസികളുടെ ഉപമ ഒരൊറ്റ ശരീരത്തിൻറെത് പോലെയാണ്. അതിലെ ഒരവയവത്തിന് രോഗം ബാധിച്ചാൽ മറ്റുള്ള ശരീരഭാഗങ്ങളെല്ലാം ഉറക്കമിളച്ചും പനിച്ചും അതിനോട് താദാത്മ്യം പ്രാപിക്കുന്നു…(ബുഖാരി: 6011)

عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ الْمُؤْمِنَ لِلْمُؤْمِنِ كَالْبُنْيَانِ، يَشُدُّ بَعْضُهُ بَعْضًا ‏”‏‏.‏ وَشَبَّكَ أَصَابِعَهُ‏.‏

അബൂമൂസയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി. ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് കെട്ടിടം പോലെയാണ്. അതിലെ ചിലഭാഗങ്ങൾ മറ്റ് ഭാഗങ്ങൾക്ക് ശക്തി പകരുന്നു. (ഈ ഉപമ വിശദമാക്കാൻ) നബി(സ്വ) വിരലുകൾ കോർത്തു കാണിച്ചു. (ബുഖാരി: 08)
അല്ലാഹുവിന്റെ നിയമപരിധി പാലിക്കുന്നവനും ലംഘിക്കുന്നവനും

عَنِ النُّعْمَانَ بْنَ بَشِيرٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَثَلُ الْقَائِمِ عَلَى حُدُودِ اللَّهِ وَالْوَاقِعِ فِيهَا كَمَثَلِ قَوْمٍ اسْتَهَمُوا عَلَى سَفِينَةٍ، فَأَصَابَ بَعْضُهُمْ أَعْلاَهَا وَبَعْضُهُمْ أَسْفَلَهَا، فَكَانَ الَّذِينَ فِي أَسْفَلِهَا إِذَا اسْتَقَوْا مِنَ الْمَاءِ مَرُّوا عَلَى مَنْ فَوْقَهُمْ فَقَالُوا لَوْ أَنَّا خَرَقْنَا فِي نَصِيبِنَا خَرْقًا، وَلَمْ نُؤْذِ مَنْ فَوْقَنَا‏.‏ فَإِنْ يَتْرُكُوهُمْ وَمَا أَرَادُوا هَلَكُوا جَمِيعًا، وَإِنْ أَخَذُوا عَلَى أَيْدِيهِمْ نَجَوْا وَنَجَوْا جَمِيعًا ‏

നുഹ് മാനുബ്നു ബശീർ(റ) വിൽ നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: അല്ലാഹുവിന്റെ നിയമപരിധിക്കനുസൃതമായി നിലകൊള്ളുന്നവന്റെയും, പരിധിക്കപ്പുറം ചെന്നു ചാടുന്നവന്റെയും ഉപമ, കപ്പലിൽ സഞ്ചരിക്കാൻ നറുക്കിട്ട വരെപ്പോലെയാണ്. ചിലർക്ക് നറുക്ക് കിട്ടിയത് കപ്പലിന്റെ മുകൾതട്ടിലേക്കും മറ്റു ചിലർക്ക് താഴേതട്ടിലേക്കുമാണ്. താഴെ തട്ടിലുള്ളവർക്ക് വെള്ളമെടുക്കാൻ മുകൾതട്ടിലുള്ളവരുടെ അടുത്തുകൂടി സഞ്ചരിക്കേണ്ടിവന്നു. അപ്പോൾ താഴെതട്ടിലുള്ളവർ അഭിപ്രായപെപ്പെട്ടു: നമുക്ക് വീതിച്ച് കിട്ടിയ ഭാഗത്ത് നാം ഒരു ദ്വാരമുണ്ടാക്കിയാൽ നമ്മുടെ മുകളിലുള്ളവരെ നമുക്ക് ബുദ്ധിമുട്ടിക്കേണ്ടി വരില്ല. അവർ ഉദ്ദേശിച്ചത് ചെയ്യാൻ അവരെ വിട്ടാൽ അവരൊക്കെയും നശിച്ചുപോകും. അവരുടെ കൈക്കു പിടിച്ചാലോ അവരും മറ്റെല്ലാവരും രക്ഷപ്പെടുകയും ചെയ്യും. (ബുഖാരി: 2493)

മുഹമ്മദ് നബിയുടെ സമുദായത്തിന്റെ ഉപമ

عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّهُ أَخْبَرَهُ أَنَّهُ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ إِنَّمَا بَقَاؤُكُمْ فِيمَا سَلَفَ قَبْلَكُمْ مِنَ الأُمَمِ كَمَا بَيْنَ صَلاَةِ الْعَصْرِ إِلَى غُرُوبِ الشَّمْسِ، أُوتِيَ أَهْلُ التَّوْرَاةِ التَّوْرَاةَ فَعَمِلُوا حَتَّى إِذَا انْتَصَفَ النَّهَارُ عَجَزُوا، فَأُعْطُوا قِيرَاطًا قِيرَاطًا، ثُمَّ أُوتِيَ أَهْلُ الإِنْجِيلِ الإِنْجِيلَ فَعَمِلُوا إِلَى صَلاَةِ الْعَصْرِ، ثُمَّ عَجَزُوا، فَأُعْطُوا قِيرَاطًا قِيرَاطًا، ثُمَّ أُوتِينَا الْقُرْآنَ فَعَمِلْنَا إِلَى غُرُوبِ الشَّمْسِ، فَأُعْطِينَا قِيرَاطَيْنِ قِيرَاطَيْنِ، فَقَالَ أَهْلُ الْكِتَابَيْنِ أَىْ رَبَّنَا أَعْطَيْتَ هَؤُلاَءِ قِيرَاطَيْنِ قِيرَاطَيْنِ، وَأَعْطَيْتَنَا قِيرَاطًا قِيرَاطًا، وَنَحْنُ كُنَّا أَكْثَرَ عَمَلاً، قَالَ قَالَ اللَّهُ عَزَّ وَجَلَّ هَلْ ظَلَمْتُكُمْ مِنْ أَجْرِكُمْ مِنْ شَىْءٍ قَالُوا لاَ، قَالَ فَهْوَ فَضْلِي أُوتِيهِ مَنْ أَشَاءُ

സാലിമിബ്നു അബ്ദില്ല(റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു :നബി(സ്വ) അരുളി: മുമ്പ്‌ കഴിഞ്ഞുപോയ സമുദായങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ നിങ്ങളുടെ ഉപമ അസര്‍ നമസ്കാരത്തിനും സൂര്യാസ്തമനത്തിനുമിടക്കുള്ള സമയം പോലെയാണ്‌. തൌറാത്തിന്‍റെ ആളുകള്‍ക്ക്‌ അല്ലാഹു തൌറാത്ത്‌ നല്‍കി. അങ്ങനെ മധ്യാഹ്നം വരേക്കും അതനുസരിച്ച്‌ അസര്‍ നമസ്കാരസമയം വരേക്കും അവര്‍ പ്രവര്‍ത്തിച്ചു. പിന്നീടവരും ക്ഷീണിച്ചു. അതു കാരണം അവര്‍ക്കും ഓരോ ഖീറാത്തു വീതം പ്രതിഫലം ലഭിച്ചു. അനന്തരം നമുക്ക്‌ ഖുര്‍ആന്‍ ലഭിച്ചു. എന്നിട്ട്‌ ഖുര്‍ആന്‍ അനുസരിച്ചു സൂര്യാസ്തമനം വരേക്കും നാം പ്രവര്‍ത്തിച്ചു. തന്നിമിത്തം നമുക്ക്‌ ഈ രണ്ട്‌ ഖീറാത്തുവീതം പ്രതിഫലം ലഭിച്ചു. ഇതു കണ്ടപ്പോള്‍ രണ്ടു പൂര്‍വ്വവേദക്കാരും പറഞ്ഞു: രക്ഷിതാവേ! ഇക്കൂട്ടര്‍ക്ക്‌ നീ രണ്ടു ഖീറാത്തു വീതം പ്രതിഫലം നല്‍കി. ഞങ്ങള്‍ക്കോ ഓരോ ഖീറാത്തു വീതവും വാസ്തവത്തില്‍ ഞങ്ങളാണ്‌ കൂടുതല്‍ പ്രവര്‍ത്തിച്ചത്‌. അന്നേരം അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കിയപ്പോള്‍ ഞാന്‍ വല്ല അനീതിയും കാണിച്ചിട്ടുണ്ടോ? ഇല്ലെന്ന്‌ അവര്‍ പറഞ്ഞു അപ്പോള്‍ അല്ലാഹു അരുളി: ഇവര്‍ക്ക്‌ ഞാന്‍ കൂടുതലായി നല്‍കിയത്‌ എന്‍റെ ഔദാര്യമാണ്‌: എന്‍റെ ഔദാര്യം ഞാനുദ്ദേശിക്കുന്നവര്‍ക്ക്‌ നല്‍കുന്നതാണ്‌. (ബുഖാരി:557)

മുസ്ളീംകളുടെയും ജൂതക്രിസ്ത്യാനികളുടെയും ഉപമ

عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم ‏ “‏ مَثَلُ الْمُسْلِمِينَ وَالْيَهُودِ وَالنَّصَارَى كَمَثَلِ رَجُلٍ اسْتَأْجَرَ قَوْمًا يَعْمَلُونَ لَهُ عَمَلاً إِلَى اللَّيْلِ، فَعَمِلُوا إِلَى نِصْفِ النَّهَارِ، فَقَالُوا لاَ حَاجَةَ لَنَا إِلَى أَجْرِكَ، فَاسْتَأْجَرَ آخَرِينَ فَقَالَ أَكْمِلُوا بَقِيَّةَ يَوْمِكُمْ، وَلَكُمُ الَّذِي شَرَطْتُ، فَعَمِلُوا حَتَّى إِذَا كَانَ حِينَ صَلاَةِ الْعَصْرِ قَالُوا لَكَ مَا عَمِلْنَا‏.‏ فَاسْتَأْجَرَ قَوْمًا فَعَمِلُوا بَقِيَّةَ يَوْمِهِمْ حَتَّى غَابَتِ الشَّمْسُ، وَاسْتَكْمَلُوا أَجْرَ الْفَرِيقَيْنِ ‏”‏‏.‏

അബൂമൂസയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: മുസ്ളീംകളുടെയും ജൂതക്രിസ്ത്യാനികളുടെയും അവസ്ഥ ഒരു മനുഷ്യനെപ്പോലെയാണ്‌. അയാള്‍ രാത്രി വരെ തനിക്ക്‌ ജോലി ചെയ്യുവാന്‍ വേണ്ടി ഒരു സംഘം ആളുകളെ കൂലിക്ക്‌ വിളിച്ചു. അങ്ങനെ അവര്‍ ജോലി ചെയ്തു. പകലിന്‍റെ പകുതിയായപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങളുടെ വേതനം ഞങ്ങള്‍ക്ക്‌ ആവശ്യമില്ല. അപ്പോള്‍ അദ്ദേഹം മറ്റു ചിലരെ കൂലിക്കെടുത്തു. അദ്ദേഹം അവരോട്‌ പറഞ്ഞു: ബാക്കിയുള്ള സമയം നിങ്ങള്‍ പൂര്‍ത്തിയാക്കുക. ഞാന്‍ നിബന്ധന ചെയ്തതു നിങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌. അങ്ങനെ അവര്‍ പ്രവര്‍ത്തിച്ച്‌ അസര്‍ നമസ്കാരത്തിന്‍റെ സമയമായപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രവര്‍ത്തിച്ചത്‌ നിങ്ങള്‍ക്കുണ്ട്‌. (പൂര്‍ത്തിയാക്കാന്‍ സാദ്ധ്യമല്ല) അപ്പോള്‍ അദ്ദേഹം മറ്റൊരു വിഭാഗത്തെ കൂലിക്കെടുത്തു. അവര്‍ അവശേഷിക്കുന്ന സമയം ജോലി ചെയ്തു. സൂര്യന്‍ അസ്തമിക്കുന്നതുവരെ. അതിനാല്‍ രണ്ടു വിഭാഗത്തിന്‍റെയും പ്രതിഫലം അവര്‍ക്കു ലഭിച്ചു. (ബുഖാരി:558)

പിശുക്കനും ദാനം ചെയ്യുന്നവനും

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَثَلُ الْبَخِيلِ وَالْمُنْفِقِ كَمَثَلِ رَجُلَيْنِ، عَلَيْهِمَا جُبَّتَانِ مِنْ حَدِيدٍ، مِنْ ثُدِيِّهِمَا إِلَى تَرَاقِيهِمَا، فَأَمَّا الْمُنْفِقُ فَلاَ يُنْفِقُ إِلاَّ سَبَغَتْ ـ أَوْ وَفَرَتْ ـ عَلَى جِلْدِهِ حَتَّى تُخْفِيَ بَنَانَهُ وَتَعْفُوَ أَثَرَهُ، وَأَمَّا الْبَخِيلُ فَلاَ يُرِيدُ أَنْ يُنْفِقَ شَيْئًا إِلاَّ لَزِقَتْ كُلُّ حَلْقَةٍ مَكَانَهَا، فَهُوَ يُوَسِّعُهَا وَلاَ تَتَّسِعُ

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ രണ്ടു മനുഷ്യന്മാരെപ്പോലെയാണ്. അവര്‍ ഇരുമ്പിന്റെ ഓരോ ജൂബ്ബ ധരിച്ചിട്ടുണ്ട്. ആ ജൂബ്ബ രണ്ടും അവരുടെ മുല മുതല്‍ കഴുത്തില് എല്ല് വരേയുണ്ട്. ദാനശീലമുള്ളവന്‍ ദാനം ചെയ്യുമ്പോഴെല്ലാം ആ ജൂബ്ബ വലിഞ്ഞു നീണ്ടിട്ട് അവന്റെ ശരീരമാകെ മൂടും. അവന്റെ കൈവിരലുകളുടെ അറ്റങ്ങള്‍ പോലും കുപ്പായത്തിനുള്ളിലാവും. ഭൂമിയില്‍ പതിഞ്ഞു അവന്റെ കാലടികള്‍ ഈ കുപ്പായം ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുക കാരണം മാഞ്ഞ് പോകും. എന്നാല്‍ പിശുക്കന്‍ വല്ലതും ചിലവ് ചെയ്യാനുദ്ദേശിക്കുന്ന പക്ഷം അവന്റെ ജൂബയുടെ ഒരു കണ്ണിയും അവയുടെ സ്ഥാനങ്ങളിലേക്ക് ചേര്‍ന്ന് ഒട്ടിപ്പിടിച്ച് നില്‍ക്കും. അവന്‍ കുപ്പായം വലിച്ച് നീട്ടി വികസിപ്പിക്കാനൊരുങ്ങും. പക്ഷെ അത് വികസിക്കുകയില്ല. (ബുഖാരി:1443)

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മയുദ്ധം ചെയ്യുന്നവന്‍

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ مَثَلُ الْمُجَاهِدِ فِي سَبِيلِ اللَّهِ ـ وَاللَّهُ أَعْلَمُ بِمَنْ يُجَاهِدُ فِي سَبِيلِهِ ـ كَمَثَلِ الصَّائِمِ الْقَائِمِ، وَتَوَكَّلَ اللَّهُ لِلْمُجَاهِدِ فِي سَبِيلِهِ بِأَنْ يَتَوَفَّاهُ أَنْ يُدْخِلَهُ الْجَنَّةَ، أَوْ يَرْجِعَهُ سَالِمًا مَعَ أَجْرٍ أَوْ غَنِيمَةٍ

അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളിയതായി ഞാന്‍ കേട്ടു. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മയുദ്ധം ചെയ്യുന്നവന്‍റെ ഉപമ – ആരാണ് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവനെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ – നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നവന്‍റെതുപോലെയാണ്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍ മരിക്കുന്നപക്ഷം അവന് സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങിനെയല്ല, സുരക്ഷിതമായി യുദ്ധത്തില്‍ നിന്ന് മടങ്ങുന്ന പക്ഷം അവനില്‍ നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്ന് ലഭിക്കുന്നു. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്ന് ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു. (ബുഖാരി:2787)

ഹൃദയത്തിന്റെ ഉപമ

عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ مَثَلُ الْقَلْبِ مَثَلُ الرِّيشَةِ تُقَلِّبُهَا الرِّيَاحُ بِفَلاَةٍ ‏”‏ ‏.‏

അബൂമൂസൽ അശ്അരി(റ) നിവേദനം: നബി(സ) അരുളി:ഹൃദയത്തിന്റെ ഉപമ മരുഭൂമിയിൽ കാറ്റ് അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിട്ടു കൊണ്ടിരിക്കുന്ന തൂവൽപോലെയാണ്. (ഇബ്നുമാജ:88)

عَنْ عَمْرِو بْنِ الْعَاصِ، قَالَ : سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏:‏ إِنَّ قُلُوبَ بَنِي آدَمَ كُلَّهَا بَيْنَ إِصْبَعَيْنِ مِنْ أَصَابِعِ الرَّحْمَنِ كَقَلْبٍ وَاحِدٍ يُصَرِّفُهُ حَيْثُ يَشَاءُ

 അംറ് ബ്നു ആസ്വ്(റ) നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടു:മനുഷ്യ ഹൃദയങ്ങളെല്ലാം അല്ലാഹുവിന്റെ രണ്ട് വിരലുകൾക്കിടയിൽ ഒറ്റ ഹൃദയം പോലെയാണ്, അവനുദ്ദേശിക്കുന്നിടത്തേക്ക് അതിനെ അവൻ തിരിച്ചു വിടും. (മുസ്ലിം:2655)

അറിവുള്ളവരുടെ ഉപമ

وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ

അബുദ്ദര്‍ദാഇല്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയമായും ആരാധനയിൽ ഏർപ്പെടുന്നവർക്കിടയിൽ അറിവുള്ളവരുടെ ശ്രേഷ്ഠത, പൗർണ്ണമി ദിനത്തിൽ നക്ഷത്രങ്ങൾക്കിടയിലെ ചന്ദ്രനെ പോലെയാണ്. (അബൂദാവൂദ് :3641)

നബിﷺ സന്ദർഭമനുസരിച്ച് പറഞ്ഞ ഉപമകൾ

അല്ലാഹുവിനെ കാണൽ

عَنْ جَرِيرٍ، قَالَ كُنَّا جُلُوسًا عِنْدَ النَّبِيِّ صلى الله عليه وسلم إِذْ نَظَرَ إِلَى الْقَمَرِ لَيْلَةَ الْبَدْرِ قَالَ ‏ “‏ إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا الْقَمَرَ لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ وَصَلاَةٍ قَبْلَ غُرُوبِ الشَّمْسِ، فَافْعَلُوا

ജരീറില്‍(റ)നിന്ന് നിവേദനം : അദ്ദേഹം പറയുന്നു: ഞങ്ങൾ ഒരിക്കൽ നബിﷺയുടെ അടുക്കലായിരിക്കുമ്പോൾ അവിടുന്ന് ഒരു രാത്രി ചന്ദ്രനെ നോക്കി. അതായത് പൂർണ്ണ ചന്ദ്രനെ! എന്നിട്ട് നബിപറഞ്ഞു: നിങ്ങൾ ഈ ചന്ദ്രനെ കാണുന്നത് പോലെ തീർച്ചയായും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ (പരലോകത്ത്) കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുംഉണ്ടാവുകയില്ല. സൂര്യോദയത്തിന്റെയും അസ്തമനത്തിന്റെയും മുമ്പുള്ള നമസ്ക്കാരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ എന്നു പറയുകയും ചെയ്തു. പിന്നെ തിരുമേനി സൂര്യോദയത്തിന്റെ മുമ്പും സൂര്യാസ്തമനത്തിന്റെ മുമ്പും നീ നിന്റെ രക്ഷിതാവിന്റെ സ്ത്രോത്രംപ്രകീർത്തനം ചെയ്തുകൊള്ളുക” എന്ന സൂക്തം പാരായണം ചെയ്തു.(ബുഖാരി:7434)

സത്യവിശ്വാസിയും സത്യനിഷേധിയും

عَنْ أَبِي قَتَادَةَ بْنِ رِبْعِيٍّ، أَنَّهُ كَانَ يُحَدِّثُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم مُرَّ عَلَيْهِ بِجَنَازَةٍ فَقَالَ ‏”‏ مُسْتَرِيحٌ وَمُسْتَرَاحٌ مِنْهُ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ مَا الْمُسْتَرِيحُ وَالْمُسْتَرَاحُ مِنْهُ ‏.‏ فَقَالَ ‏”‏ الْعَبْدُ الْمُؤْمِنُ يَسْتَرِيحُ مِنْ نَصَبِ الدُّنْيَا وَالْعَبْدُ الْفَاجِرُ يَسْتَرِيحُ مِنْهُ الْعِبَادُ وَالْبِلاَدُ وَالشَّجَرُ وَالدَّوَابُّ ‏”‏ ‏.‏

അബൂഖതാദത്ബ്‌നു റബിഇയ്യില്‍(റ) നിന്ന് നിവേദനം: നബിﷺയുടെ അരികിൽ കൂടി ഒരു മൃതദേഹം കൊണ്ട് പോയി. അപ്പോൾ അവിടുന്ന് ﷺപറഞ്ഞു:‘ഇവൻ രക്ഷപ്പെട്ടു – അല്ലെങ്കിൽ ഇവനിൽ നിന്നും മറ്റുള്ളവർ രക്ഷപ്പെട്ടു.’ അപ്പോൾ സഹാബികൾ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ!…. താങ്കൾ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണ്? അപ്പോൾ അവിടുന്ന് ﷺപറഞ്ഞു: ‘സത്യവിശ്വാസിയായ ഒരു ദാസൻ മരണത്തോടുകൂടി ഇഹലോകത്തെക്ലേശങ്ങളിൽ നിന്നും രക്ഷപ്പെടുന്നു. ദുർവൃത്തനായ ദാസൻ മരിക്കുന്നതോടുകൂടി അവന്റെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യരും നാടുകളും വൃക്ഷങ്ങളും ഇതര ജീവജാലങ്ങളും രക്ഷപെടുന്നു. (മുസ്ലിം:950)

അല്ലാഹുവിന്റെ ധാർമികരോഷം

عَنِ الْمُغِيرَةِ بْنِ شُعْبَةَ، قَالَ قَالَ سَعْدُ بْنُ عُبَادَةَ لَوْ رَأَيْتُ رَجُلاً مَعَ امْرَأَتِي لَضَرَبْتُهُ بِالسَّيْفِ غَيْرَ مُصْفِحٍ عَنْهُ ‏.‏ فَبَلَغَ ذَلِكَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ‏ “‏ أَتَعْجَبُونَ مِنْ غَيْرَةِ سَعْدٍ فَوَاللَّهِ لأَنَا أَغْيَرُ مِنْهُ وَاللَّهُ أَغْيَرُ مِنِّي مِنْ أَجْلِ غَيْرَةِ اللَّهِ حَرَّمَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلاَ شَخْصَ أَغْيَرُ مِنَ اللَّهِ وَلاَ شَخْصَ أَحَبُّ إِلَيْهِ الْعُذْرُ مِنَ اللَّهِ مِنْ أَجْلِ ذَلِكَ بَعَثَ اللَّهُ الْمُرْسَلِينَ مُبَشِّرِينَ وَمُنْذِرِينَ وَلاَ شَخْصَ أَحَبُّ إِلَيْهِ الْمِدْحَةُ مِنَ اللَّهِ مِنْ أَجْلِ ذَلِكَ وَعَدَ اللَّهُ الْجَنَّةَ ‏”‏ ‏.‏

മുഗീറത്തുബ്‌നു ശുഅ്‌ബയില്‍(റ) നിന്ന് നിവേദനം: സഅ്‌ദ് (റ)ഒരിക്കൽ പറഞ്ഞു: എന്റെ ഭാര്യയുടെ കൂടെ മറ്റൊരു പുരുഷനെ കണ്ടാൽ ഞാൻ എന്റെ വാളിന്റെ മൂർച്ചയേറിയ ഭാഗം കൊണ്ട് തന്നെ അവന്റെ കഥ കഴിക്കും.ഈ വിവരം നബിﷺ അറിഞ്ഞു. നബിﷺ പറഞ്ഞു: ‘സഅ്ദിന്റെ അഭിമാനബോധത്തിൽ നിങ്ങൾ അത്ഭുതപ്പെടുന്നുവോ…! അല്ലാഹുവാണെ സത്യം ഞാൻ അദ്ദേഹത്തേക്കാൾ അഭിമാനബോധമുള്ളവനാണ്. അല്ലാഹു എന്നേക്കാൾ അഭിമാനബോധമുള്ളവനാണ്. അല്ലാഹു തന്റെ അഭിമാന ബോധത്തിന്റെ ഫലമായിട്ടാണ് രഹസ്യവും പരസ്യവുമായ നീചവൃത്തികളെല്ലാം നിഷിദ്ധമാക്കിയിട്ടുള്ളത്. അല്ലാഹുവെക്കാൾ അഭിമാനബോധമുള്ള മറ്റൊരാളില്ല. അല്ലാഹുവെക്കാൾ ഒഴിവ് കഴിവ് ഇഷ്ടപ്പെടുന്ന മറ്റൊരാളുമില്ല. അത് കൊണ്ടാണ് ഒഴിവ്കഴിവുകൾ ബോധിപ്പിക്കാതിരിക്കാൻ അല്ലാഹു സന്തോഷവാർത്ത നൽകുന്നവരും മുന്നറിയിപ്പ് നൽകുന്നവരുമായി പ്രവാചകന്മാരെ നിയോഗിച്ചത്. അല്ലാഹുവെക്കാൾ സ്തുതികൾ ഇഷ്ടപ്പെടുന്നവൻ മറ്റൊരാളുമില്ല. അത്കൊണ്ടാണ് അവൻ സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നത്. (മുസ്ലിം:1499)

അല്ലാഹുവിന്റെ കാരുണ്യവും വാത്സല്യവും

عَنْ عُمَرَ بْنِ الْخَطَّابِ ـ رضى الله عنه ـ قَدِمَ عَلَى النَّبِيِّ صلى الله عليه وسلم سَبْىٌ، فَإِذَا امْرَأَةٌ مِنَ السَّبْىِ قَدْ تَحْلُبُ ثَدْيَهَا تَسْقِي، إِذَا وَجَدَتْ صَبِيًّا فِي السَّبْىِ أَخَذَتْهُ فَأَلْصَقَتْهُ بِبَطْنِهَا وَأَرْضَعَتْهُ، فَقَالَ لَنَا النَّبِيُّ صلى الله عليه وسلم ‏”‏ أَتَرَوْنَ هَذِهِ طَارِحَةً وَلَدَهَا فِي النَّارِ ‏”‏‏.‏ قُلْنَا لاَ وَهْىَ تَقْدِرُ عَلَى أَنْ لاَ تَطْرَحَهُ‏.‏ فَقَالَ ‏”‏ اللَّهُ أَرْحَمُ بِعِبَادِهِ مِنْ هَذِهِ بِوَلَدِهَا ‏”‏‏.‏

ഉമർ ഖത്വാബ് (റ) നിവേദനം: ഒരിക്കൽ പ്രവാചകന്റെ മുമ്പിൽ കുറെ യുദ്ധത്തടവുകാരെ ഹാജരാക്കപ്പെട്ടു. അവരിൽ ഒരു സ്ത്രീ ഓടിനടക്കുന്നതായും പിന്നീട് അവരുടെ കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ വാരിയെടുക്കുകയും മാറോടണക്കുകയും ചെയ്യുന്നതായി കണ്ടു.അപ്പോൾ നബി(സ)ചോദിച്ചു: ഈ സ്ത്രീ അവളുടെ കുഞ്ഞിനെ തീയിലേക്ക് എറിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഞങ്ങൾ പറഞ്ഞു: ഇല്ല അല്ലാഹു തന്നെ സത്യം. അപ്പോൾ അവിടുന്ന് പറഞ്ഞു: എന്നാൽ ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനോടുളളതിനേക്കാൾ അല്ലാഹു തന്റെ ദാസൻമാരോട് കാരുണ്യമുളളവനാണ്. (ബുഖാരി:5999)

ആയുസ്സും മനുഷ്യന്റെ മോഹങ്ങളും

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ خَطَّ النَّبِيُّ صلى الله عليه وسلم خَطًّا مُرَبَّعًا، وَخَطَّ خَطًّا فِي الْوَسَطِ خَارِجًا مِنْهُ، وَخَطَّ خُطُطًا صِغَارًا إِلَى هَذَا الَّذِي فِي الْوَسَطِ، مِنْ جَانِبِهِ الَّذِي فِي الْوَسَطِ وَقَالَ ‏ “‏ هَذَا الإِنْسَانُ، وَهَذَا أَجَلُهُ مُحِيطٌ بِهِ ـ أَوْ قَدْ أَحَاطَ بِهِ ـ وَهَذَا الَّذِي هُوَ خَارِجٌ أَمَلُهُ، وَهَذِهِ الْخُطُطُ الصِّغَارُ الأَعْرَاضُ، فَإِنْ أَخْطَأَهُ هَذَا نَهَشَهُ هَذَا، وَإِنْ أَخْطَأَهُ هَذَا نَهَشَهُ هَذَا ‏”‏‏.‏

നബി(സ്വ) ചതുരത്തിലുള്ള ഒരു കള്ളിവരച്ചു. അതിന്‍റെ നടുവിലൂടെ ഒരു വരയും. ആ വര ചതുരക്കള്ളിയില്‍ നിന്ന്‌ പുറത്തേക്ക്‌ കടന്നു നിന്നിരുന്നു. ഇവക്ക്‌ പുറമെ നടുവിലുള്ള വരയിലേക്ക്‌ എത്തുന്നവിധം കുറെ ചെറിയ വരകളും വരച്ചു. ശേഷം നബി(സ) അരുളി: ഇതാണ്‌ (നടുവിലുള്ള നീണ്ട രേഖ) മനുഷ്യന്‍ ഇതാണ്‌ – ചതുരത്തിലുള്ള ഈ വരയാണ്‌ അവന്‍റെ ആയുസ്സ്‌ അതവനെ വലയം ചെയ്തിരിക്കുന്നു. പുറത്തേക്ക്‌ കവിഞ്ഞു നില്‍ക്കുന്നവര അവന്‍റെ വ്യാമോഹമാണ്‌. ഈ ചെറിയ വരകള്‍ ചില ആപത്തുകളാണ്‌. ആ ആപത്തുകളില്‍ ഒന്നില്‍ നിന്ന്‌ അവന്‍ രക്ഷപ്പെട്ടാല്‍ മറ്റേത്‌ അവനെ ബാധിക്കും. മറ്റേതില്‍ നിന്ന്‌ രക്ഷപ്പെട്ടാലോ അവനെ ഇതു ബാധിക്കും. (ബുഖാരി:6417)

عَنْ أَنَسٍ، قَالَ خَطَّ النَّبِيُّ صلى الله عليه وسلم خُطُوطًا فَقَالَ ‏:‏ هَذَا الأَمَلُ وَهَذَا أَجَلُهُ، فَبَيْنَمَا هُوَ كَذَلِكَ إِذْ جَاءَهُ الْخَطُّ الأَقْرَبُ ‏

അനസില്‍(റ)നിന്ന് നിവേദനം : അദ്ദേഹം പറയുന്നു: നബിﷺ കുറെ വരകൾ വരച്ചു. എന്നിട്ട് പറഞ്ഞു: ഇത് മനുഷ്യന്റെ മോഹങ്ങളാണ്. ഇത് അവന്റെ ആയുസ്സിന്റെ പരിധിയാണ്. അവനങ്ങിനെ കഴിഞ്ഞുകൂടവെ അവനോടടുത്തവർ (മരണം) അവനിലേക്ക് വന്നെത്തുന്നു. (ബുഖാരി:6418)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *