പറയാനും എഴുതാനും എളുപ്പമുള്ള രണ്ട് വാക്കുകളാണ് ക്ഷമ, സഹനം എന്നിവ. എന്നാൽ അവ പ്രവൃത്തിപദത്തില്‍ കൊണ്ടുവരാൻ ഏറെ പ്രയാസകരമാണ്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ അവ നടപ്പിലാക്കൽ നിർബന്ധമാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الْجَنَّةُ بِالْمَكَارِهِ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ  നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകം ദേഹേഛകൾ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്വർഗം അനിഷ്ടകരമായ കാര്യങ്ങൾ കൊണ്ടും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. (ബുഖാരി: 6487)

ഒരു മനുഷ്യന്റെ ജീവിത ലക്ഷ്യമായ സ്വർഗ പ്രവേശനം സാധ്യമാക്കുന്നതിനായി അവൻ ക്ഷമ നിർബന്ധമായി പാലിക്കേണ്ടി വരുമെന്ന് “സ്വർഗം അനിഷ്ടകരമായ കാര്യങ്ങൾ കൊണ്ടും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു” എന്ന പ്രയോഗത്തിൽ നിന്നും വ്യക്തമാണ്.

أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّٰبِرِينَ

അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ? (ഖുർആൻ :3/142)

“മനസ്സിനെ അടക്കി നിർത്താനുള്ള കഴിവ്”  എന്നാണ് ക്ഷമയുടെ നിർവ്വചനം.

ഏതൊരു കാര്യത്തിലുമെന്നതുപോലെ ക്ഷമ പാലിക്കുമ്പോഴും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിക്കണം. എങ്കിൽ മാത്രമേ പ്രതിഫലാർഹമാകുകയുള്ളൂ.

وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَٰٓئِكَ لَهُمْ عُقْبَى ٱلدَّارِ

തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം. (ഖുർആൻ :13/22)

നബി ﷺ യോട് അല്ലാഹു പറഞ്ഞു:

وَلِرَبِّكَ فَٱصْبِرْ

നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക. (ഖുർആൻ :74/7)

عَنْ أُسَامَةُ بْنُ زَيْدٍ ـ رضى الله عنهما ـ قَالَ أَرْسَلَتِ ابْنَةُ النَّبِيِّ صلى الله عليه وسلم إِلَيْهِ إِنَّ ابْنًا لِي قُبِضَ فَائْتِنَا‏.‏ فَأَرْسَلَ يُقْرِئُ السَّلاَمَ وَيَقُولُ ‏”‏ إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى، فَلْتَصْبِرْ وَلْتَحْتَسِبْ ‏”‏‏.‏ فَأَرْسَلَتْ إِلَيْهِ تُقْسِمُ عَلَيْهِ لَيَأْتِيَنَّهَا، فَقَامَ وَمَعَهُ سَعْدُ بْنُ عُبَادَةَ وَمُعَاذُ بْنُ جَبَلٍ وَأُبَىُّ بْنُ كَعْبٍ وَزَيْدُ بْنُ ثَابِتٍ وَرِجَالٌ، فَرُفِعَ إِلَى رَسُولِ اللَّهِ صلى الله عليه وسلم الصَّبِيُّ وَنَفْسُهُ تَتَقَعْقَعُ ـ قَالَ حَسِبْتُهُ أَنَّهُ قَالَ ـ كَأَنَّهَا شَنٌّ‏.‏ فَفَاضَتْ عَيْنَاهُ‏.‏ فَقَالَ سَعْدٌ يَا رَسُولَ اللَّهِ مَا هَذَا فَقَالَ ‏”‏ هَذِهِ رَحْمَةٌ جَعَلَهَا اللَّهُ فِي قُلُوبِ عِبَادِهِ، وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ ‏”‏‏.‏

ഉസാമ رَضِيَ اللَّهُ عَنْهُ വിൽ  നിന്ന് നിവേദനം: തന്‍റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകള്‍ (സൈനബ رضى الله عنها ) നബി ﷺ യുടെ അടുക്കലേക്ക് ആളയച്ചു.നബി ﷺ യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്‍റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള്‍ ക്ഷമകൈക്കൊള്ളട്ടെ. അപ്പോള്‍ നബി ﷺ വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട് അവള്‍ വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(رَضِيَ اللَّهُ عَنْهُمْ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി ﷺ പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി ﷺ യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു. ആ കുട്ടിയുടെ ജീവന്‍ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം പോലെ. നബി ﷺ യുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ സഅ്ദ് رَضِيَ اللَّهُ عَنْهُ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, ഇതെന്താണ് (അങ്ങ് കരയുകയോ!) നബി ﷺ പറഞ്ഞു: ഇത് അല്ലാഹു അവന്‍റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്‍റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക. (ബുഖാരി:1284

ക്ഷമക്ക് വിവിധ മേഖലകളുണ്ട്

(1) അല്ലാഹുവിനെ അനുസരിക്കുന്നതിൽ

ഇബാദത്തുകളിലും സൽകർമ്മങ്ങളിലും ക്ഷമ അനിവാര്യമാണ്.

رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّا

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവനുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? (ഖുർആൻ :19/65)

ഉദാഹരണം 5 നേരത്തെ നമസ്മാരമെടുക്കാം. അതിന്റെ നിർവ്വഹണത്തിലും അതിന്റ സമയം പാലിക്കുന്നതിലും അതിന്റെ അദബുകൾ പാലിക്കുന്നതിൽ അത് മറ്റുള്ളവരോട് ഉപദേശിക്കുന്നതിലുമൊക്കെ നല്ല ക്ഷമ വേണം.

وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍ (നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. (ഖുർആൻ :20/132)

إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.(ഖു൪ആന്‍:4/142)

ഖുർആൻ പാരായണം, അല്ലാഹുവിനെ ഓർത്ത് ഇരിക്കൽ, നമസ്കാരം പ്രതീക്ഷിച്ച് ഇരിക്കൽ, തഹജ്ജുദ് നമസ്കാരം തുടങ്ങി സകല സൽകർമ്മങ്ങൾക്കും ക്ഷമ അത്യാവശ്യമാണ്.

قال الإمام البخاري رحمه الله: أَفْضَلُ الْمُسْلِمِينَ رَجُلٌ أَحْيَا سُنَّةً مِنْ سُنَنِ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ أُمِيتَتْ ، فَاصْبِرُوا يَا أَصْحَابَ السُّنَنِ رَحِمَكُمُ اللَّهُ ، فَإِنَّكُمْ أَقَلُّ النَّاسِ..

ഇമാം ബുഖാരി رحمه الله പറഞ്ഞു: മസ്ലിമീങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ നിലച്ചു പോകുന്ന സുന്നത്തുകളിൽ ഒരു സുന്നത്തിനെ ജീവിപ്പിക്കുന്നവനാണ്. സുന്നത്തിന്റെ വക്താക്കളെ, നിങ്ങൾ ക്ഷമിക്കുക, അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ! തീർച്ചയായും നിങ്ങൾ ജനങ്ങളിൽ വളരെ കുറവാണ്. [الجامع الأخلاق الراوي (١١٢/١)]

ശൈഖ് ഫൗസാൻ حفظه الله പറഞ്ഞു:സുന്നത്തിൽ ഉറച്ചുനിൽക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല, അതിൽ പരീക്ഷണങ്ങൾ ഉണ്ടാകും, നിങ്ങളെ താഴ്ത്തികെട്ടുകയോ, ഉപദ്രവിക്കുകയോ, അപമാനപ്പെടുത്തുകയൊ ചെയ്യാൻ ആളുകൾ ഉണ്ടാകും. ‘ ഇവൻ തീവ്രതയുള്ളവനാണ്, അതിരുകവിഞ്ഞവനാണ് ‘ എന്നും മറ്റും അവർ പറയുകയും ചെയ്യും. ഒരുപക്ഷേ അവർ സംസാരം കൊണ്ട് മതിയാക്കില്ല, ഒരുപക്ഷേ നിങ്ങളെ കൊല്ലുകയോ, തല്ലുകയോ, തടവിലിടുകയോ ചെയ്തേക്കാം. പക്ഷേ ക്ഷമിക്കുക. നിങ്ങൾക്ക് രക്ഷപ്പെടുകയും, ഹൗളിൽ നിന്ന് കുടിക്കുകയും വേണമെങ്കിൽ ക്ഷമയോടെയിരിക്കുക, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സുന്നത്ത് മുറുകെ പിടിക്കുന്നതിൽ ക്ഷമ കൈക്കൊള്ളുക, നിങ്ങൾ അദ്ദേഹത്തെ ഹൗളിനരികിൽ കണ്ടുമുട്ടുന്നത് വരെ  ( شرح الدرة المضية في عقد أهل الفرق المرضية ، ص ١٩١ ، ١٩٢)

സൽകർമ്മങ്ങൾ പ്രചരിപ്പിക്കുന്ന വേളയിൽ അഥവാ പ്രബോധന പ്രവർത്തനങ്ങൾക്കിടെ ഉണ്ടാകുന്ന പ്രയാസങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും മുമ്പിലും വളരെയധികം ക്ഷമ ആവശ്യമാണ്.

فَٱصْبِرْ صَبْرًا جَمِيلًا ‎﴿٥﴾‏ إِنَّهُمْ يَرَوْنَهُۥ بَعِيدًا ‎﴿٦﴾‏ وَنَرَىٰهُ قَرِيبًا ‎﴿٧﴾

എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.  തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.  നാം അതിനെ അടുത്തതായും കാണുന്നു. (ഖു൪ആന്‍:70/5-7)

قال ‏الشيخ العلامة صالح الفوزان -حفظه الله-: الذي يدعو إلى الله يحتاج إلى صبر لأنه سيلقى من المخالفين عنتا.

ശൈഖ് സ്വാലിഹുൽ ഫൗസാൻ حفظه الله പറഞ്ഞു: അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന് ക്ഷമ ആവിശ്യമാണ്. കാരണം എതിരാളികളിൽ നിന്ന് (പല ) ബുദ്ധിമുട്ടും അവൻ നേരിടേണ്ടി വരും. [إغاثة اللهفان 14-04-1437هـ]

(2) അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ

നൻമകൾ പ്രവർത്തിക്കുന്നതിന് ക്ഷമ ആവശ്യമാണെന്നതുപോലെ തിൻമകളിൽ നിന്നും നിഷിദ്ധങ്ങളിൽ നിന്നും വിട്ട് നിൽക്കാനും ക്ഷമ ആവശ്യമാണ്.

وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ‎﴿٤٠﴾‏ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ‎﴿٤١﴾

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ഖു൪ആന്‍:79/40-41)

യൂസുഫ്‌ عليه السلام യുടെ കൊട്ടാര ജീവിതത്തിനിടയില്‍ അദ്ദേഹം ഒരു വലിയ പരീക്ഷണത്തിന് വിധേയനായി. സുന്ദരിയായ, കൊട്ടാരത്തിലെ മുഴുവന്‍ സൗകര്യവും യഥേഷ്ടം ഉപയോഗിക്കുവാന്‍ അധികാരമുള്ള രാജ്ഞിയിൽ യൂസുഫ്‌ عليه السلام നെ പ്രാപിക്കുവാനുള്ള ആഗ്രഹം മുളപൊട്ടി. അതിനായി യൂസുഫ്‌ عليه السلام യെ വശീകരിക്കുവാനുള്ള ശ്രമം നടത്തി. ഭംഗിയാര്‍ന്ന വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി, രാജ്ഞി തന്റെ റൂമിലേക്ക് യൂസുഫ്‌ عليه السلام നെ വിളിച്ചു വരുത്തി കതകടച്ചു. എന്നിട്ട് തന്റെ ആവശ്യപൂർത്തീകരണത്തിനായി  ക്ഷണിച്ചു. എന്നാൽ അദ്ദേഹമാകട്ടെ, ഈ തിൻമയിലേക്ക് ചായാതെ ക്ഷമ പാലിച്ചു. അല്ലാഹു പറയുന്നത് കാണുക:

وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ

അവന്‍ (യൂസുഫ്‌) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്‍റെ രക്ഷിതാവ്‌. അവന്‍ എന്‍റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല. (ഖു൪ആന്‍:12/23)

മുന്ന് ആളുകള്‍ ഒരു ഗുഹയില്‍ അകപ്പെട്ട് പുറത്തുകടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ ഒരു സംഭവം നബി ﷺ പറഞ്ഞു തന്നിട്ടുണ്ട്. പ്രസ്തുത സംഭവത്തില്‍ സത്യവിശ്വാസികള്‍ക്ക് ധാരാളം ഗുണപാഠങ്ങളുണ്ട്. പൂര്‍വികരായ മൂന്ന് ആളുകള്‍ ഒരു യാത്ര പുറപ്പെട്ടു. ഒരു രാത്രി അവര്‍ ഒരു ഗുഹയില്‍ വിശ്രമിച്ചു. അവ൪ അതില്‍ പ്രവേശിച്ചപ്പോള്‍ അപ്രതീക്ഷിതമായി മലമുകളില്‍ നിന്നും ഉരുണ്ട് വന്ന ഒരു പാറ ഗുഹാമുഖം മൂടിക്കളഞ്ഞു. നമ്മുടെ സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലല്ലാതെ ഇവിടെ നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല എന്ന് അവര്‍ പരസ്പരം അഭിപ്രായപ്പെട്ടു. അങ്ങനെ അവർ മൂന്നുപേരും അവരുടെ ചില സൽകർമ്മങ്ങൾ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും അങ്ങനെ ഗുഹാമുഖം തുറക്കപ്പെടുകയും അവർ രക്ഷപെടുകയും ചെയ്തു. അതിൽ ഒരാൾ പ്രാർത്ഥിച്ചത് ഇപ്രകാരമാണ്.

اللَّهُمَّ إِنَّهُ كَانَتْ لِيَ ابْنَةُ عَمٍّ أَحْبَبْتُهَا كَأَشَدِّ مَا يُحِبُّ الرِّجَالُ النِّسَاءَ وَطَلَبْتُ إِلَيْهَا نَفْسَهَا فَأَبَتْ حَتَّى آتِيَهَا بِمِائَةِ دِينَارٍ فَتَعِبْتُ حَتَّى جَمَعْتُ مِائَةَ دِينَارٍ فَجِئْتُهَا بِهَا فَلَمَّا وَقَعْتُ بَيْنَ رِجْلَيْهَا قَالَتْ يَا عَبْدَ اللَّهِ اتَّقِ اللَّهَ وَلاَ تَفْتَحِ الْخَاتَمَ إِلاَّ بِحَقِّهِ ‏.‏ فَقُمْتُ عَنْهَا فَإِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مِنْهَا فُرْجَةً ‏.‏

അല്ലാഹുവേ, എനിക്കൊരു പിതൃവ്യ പുത്രിയുണ്ടായിരുന്നു. ഞാന്‍ അവളെ സ൪വ്വോപരി സ്നേഹിച്ചിരുന്നു. പുരുഷന്‍ എങ്ങനെ സ്ത്രീകളെ ഇഷ്ടപ്പെടുമോ അത്ര തീവ്രമായി ഞാന്‍ അവളെ ഇഷ്ടപ്പെട്ടു. അവളുമായി വേഴ്ച നടത്താന്‍ ഞാന്‍ ആഗ്രഹിച്ചുവെങ്കിലും അവളത് നിരസിച്ചു കളഞ്ഞു. പിന്നീട് അവള്‍ക്ക് ക്ഷാമം വന്നപ്പോള്‍ അവള്‍ എന്നെ സമീപിച്ചു. അവളുടെ ശരീരം എനിക്ക് അനുവദിച്ചുതരാം എന്ന വ്യവസ്ഥയില്‍ ഞാനവള്‍ക്ക് നൂറ്റി ഇരുപത് ദീനാര്‍ നല്‍കി. അങ്ങനെ ഞാന്‍ അവളില്‍ കഴിവുള്ളവനായപ്പോള്‍ ഞാന്‍ അവളുടെ രണ്ട് കാലുകള്‍ക്കിടയില്‍ ഇരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: അല്ലാഹുവെ സൂക്ഷിക്കുക (ഭയപ്പെടുക), അവകാശമില്ലാതെ (നിക്കാഹ് വഴി അനുവദനീയമാവാതെ) എന്റെ ചാരിത്ര്യം നശിപ്പിക്കരുത്. അവളെനിക്ക് എല്ലാറ്റിനേക്കാളും പ്രിയപ്പെട്ടവളായിരുന്നിട്ടും തല്‍ക്ഷണം ഞാന്‍ അവളില്‍ നിന്നും പിന്‍മാറി. അവള്‍ക്ക് നല്‍കിയിരുന്ന പണം ഞാന്‍ വിട്ടുകൊടുക്കുകയും ചെയ്തു. “അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നു ഞങ്ങളെ രക്ഷപ്പെടുത്തേണമേ.” (മുസ്ലിം:2743)

(3) വിപത്തുകളില്‍ ക്ഷമിക്കല്‍

ഭൌതിക ജീവിതം സുഖദുഖങ്ങളുടെ സമ്മിശ്രമാണ്. ഇന്ന് സുഖമാണെങ്കില്‍ നാളെ ദുഖകരമായ അവസ്ഥയായിരിക്കാം. അത് ചിലപ്പോള്‍ കഠിനവും നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം വളരെ വലുതുമായിരിക്കും. ഉറ്റവരുടെ പെട്ടെന്നുള്ള മരണം, നമുക്ക് മാരകമായ രോഗം ബാധിക്കുന്നത്, അപകടങ്ങള്‍, സാമ്പത്തിക നഷ്ടം തുടങ്ങി നമ്മുടെ ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും ബാധിക്കാം.

മനുഷ്യനെ പരീക്ഷിക്കാന്‍ വേണ്ടിയാണ് അല്ലാഹു അവനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് വിശുദ്ധ ക്വുര്‍ആനിലൂടെ അറിയിക്കുന്നുണ്ട്:

ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:2/155)

അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ വരുമ്പോള്‍ അതില്‍ ക്ഷമിക്കുവാനാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. എല്ലാം അല്ലാഹുവിങ്കല്‍ നിന്നാണെന്ന് മനസ്സിലാക്കുകയും അതില്‍ തൃപ്തിയടയുകയും അതിന്ന് കീഴൊതുങ്ങുകയും ചെയ്യുക. നിരാശ, കോപം മുതലായവയില്‍ നിന്ന് നാവിനെയും ശരീരത്തെയും നിയന്ത്രിക്കുകയും തടഞ്ഞുവെക്കുകയും ചെയ്യുക.

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : ….. وَلَمَنِ ابْتُلِيَ فَصَبَرَ فَوَاهًا ‏

നബി ﷺ പറഞ്ഞു : പരീക്ഷിക്കപ്പെടുകയും അപ്പോൾ‌ ക്ഷമയവലംബിക്കുകയും ചെയ്തവൻ എത്ര നല്ലവനാണ്‌! (അബൂദാവൂദ്‌ 4263)

നബി ﷺ യോട് അല്ലാഹു പറഞ്ഞു:

وَلِرَبِّكَ فَٱصْبِرْ

നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക. (ഖുർആൻ :74/7)

{وَلِرَبِّكَ فَاصْبِرْ} أَيِ: احْتَسِبْ بِصَبْرِكَ، وَاقْصُدْ بِهِ وَجْهَ اللَّهِ تَعَالَى، فَامْتَثَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِأَمْرِ رَبِّهِ، وَبَادَرَ فِيهِ، فَأَنْذَرَ النَّاسَ، وَأَوْضَحَ لَهُمْ بِالْآيَاتِ الْبَيِّنَاتِ جَمِيعَ الْمَطَالِبِ الْإِلَهِيَّةِ، وَعِظَمِ اللَّهِ تَعَالَى، وَدَعَا الْخَلْقَ إِلَى تَعْظِيمِهِ، وَطَهَّرَ أَعْمَالَهُ الظَّاهِرَةَ وَالْبَاطِنَةَ مِنْ كُلِّ سُوءٍ، وَهَجَرَ كُلَّ مَا يُعْبَدُ مِنْ دُونِ اللَّهِ وَمَا يُعْبَدُ مَعَهُ مِنَ الْأَصْنَامِ وَأَهْلِهَا، وَالشَّرِّ وَأَهْلِهِ، وَلَهُ الْمِنَّةُ عَلَى النَّاسِ -بَعْدَ مِنَّةِ اللَّهِ- مِنْ غَيْرِ أَنْ يَطْلُبَ عَلَيْهِمْ بِذَلِكَ جَزَاءً وَلَا شُكُورًا، وَصَبَرَ لِرَبِّهِ أَكْمَلَ صَبْرٍ، فَصَبَرَ عَلَى طَاعَةِ اللَّهِ، وَعَنْ مَعَاصِيهِ، وَصَبَرَ عَلَى أَقْدَارِهِ الْمُؤْلِمَةِ ، حَتَّى فَاقَ أُولِي الْعَزْمِ مِنَ الْمُرْسَلِينَ، صَلَوَاتُ اللَّهِ وَسَلَامُهُ عَلَيْهِ وَعَلَيْهِمْ أَجْمَعِينَ.

{നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക} ക്ഷമയില്‍ നീ അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിക്കുക. അതുമൂലം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിക്കുകയും ചെയ്യുക. അങ്ങനെ നബി ﷺ തന്റെ രക്ഷിതാവിന്റെ കല്‍പനകളെ ജീവിതത്തില്‍ പകര്‍ത്തി. അതില്‍ ഉത്സാഹം കാണിച്ചു. ആത്മീയമായ എല്ലാ നിര്‍ദേശങ്ങളും വ്യക്തമായ വചനങ്ങള്‍ കൊണ്ട് വശദീകരിച്ച് കൊടുത്തു. അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുകയും അവനെ മഹത്ത്വപ്പെടുത്താന്‍ സൃഷ്ടികളെ ക്ഷണിക്കുകയും ചെയ്തു. പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ പ്രവര്‍ത്തനങ്ങളും തിന്മകളില്‍ നിന്ന് ശുദ്ധമാക്കി. അല്ലാഹുവിന് പുറമെ അവനോടൊപ്പം ആരാധിക്കപ്പെടുന്ന എല്ലാ ബിംബങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും അതിന്റെ വക്താക്കളില്‍ നിന്നും മാറി നിന്നു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോടൊപ്പം ജനങ്ങള്‍ക്ക് പല നന്മകളും നബി ﷺ നല്‍കിയിട്ടുണ്ട്; യാതൊരു പ്രതിഫലമോ നന്ദിയോ പ്രതീക്ഷിക്കാതെ. തന്റെ രക്ഷിതാവിന് വേണ്ടി സമ്പൂര്‍ണമായ ക്ഷമ അദ്ദേഹം കൈക്കൊണ്ടു. അതായത് അവന്റെ കല്‍പനകള്‍ അനുസരിക്കുന്ന കാര്യത്തിലുള്ള ക്ഷമ, തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കാനുള്ള ക്ഷമ, അല്ലാഹുവിന്റെ വേദനിക്കുന്ന വിധികളില്‍ കാണിച്ച ക്ഷമ. അങ്ങനെ അദ്ദേഹം ദൃഢമനസ്‌കരായ ദൈവദൂതന്മാരില്‍ ഉന്നതനായി. അവരുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. (തഫ്സീറുസ്സഅ്ദി)

وَالتَّوَاصِي بِالصَّبْرِ عَلَى طَاعَةِ اللَّهِ، وَعَنْ مَعْصِيَةِ اللَّهِ، وَعَلَى أَقْدَارِ اللَّهِ الْمُؤْلِمَةِ.

ക്ഷമ കൈക്കൊള്ളേണ്ടത് അല്ലാഹുവിനെ അനുസരിക്കുന്നതിലും അവന് എതിരു പ്രവര്‍ത്തിക്കാതിരിക്കുന്നതിലും അവന്റെ വിധിയുടെ ഭാഗമായി സംഭവിക്കുന്ന പ്രയാസങ്ങളിലുമാണ്. (തഫ്സീറുസ്സഅ്ദി – സൂറ:അൽഅസ്വ്ര്‍)

വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ് ക്ഷമ എന്നത്.

عَنْ مَعْقِلِ بْنِ يَسَارٍ، قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم: أَفْضَلُ الْإِيمَانِ: الصَّبْرُ، وَالسَّمَاحَةُ

മഅ്ഖിൽ ബ്നു യസാർ رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു : വിശ്വാസത്തിൽ ഉത്തമമായത് ക്ഷമയും വിട്ടുവീഴ്ചയുമാണ്. (സിൽസിലത്തുസ്വഹീഹ)

ഈമാന്‍ കാര്യങ്ങളില്‍ ഒന്നാണല്ലോ വിധിയിലുള്ള വിശ്വാസം. ആ വിശ്വാസത്തിന്റെ സദ്ഫലമാണ് പ്രയാസഘട്ടങ്ങളില്‍ ക്ഷമിക്കാന്‍ കഴിയുക എന്നത്. ഒരു വ്യക്തി ഇത്തരം മേഖലകളില്‍ ക്ഷമിക്കുന്നില്ല എങ്കില്‍ വിധിയിലുള്ള വിശ്വാസമില്ലായ്മയോ അല്ലെങ്കില്‍ വിശ്വാസ ദൗര്‍ബല്യമോ ആണ് അത് സൂചിപ്പിക്കുന്നത്.

ക്ഷമ വിപത്തിൻ്റെ പ്രഥമഘട്ടത്തിലാണ് വേണ്ടത്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ ‏ إِنَّمَا الصَّبْرُ عِنْدَ الصَّدْمَةِ الأُولَى

അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു : ക്ഷമ വിപത്തിൻ്റെ പ്രഥമഘട്ടത്തിലാണ്. (ഇബ്നുമാജ:1596)

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ مَرَّ النَّبِيُّ صلى الله عليه وسلم بِامْرَأَةٍ تَبْكِي عِنْدَ قَبْرٍ فَقَالَ ‏”‏ اتَّقِي اللَّهَ وَاصْبِرِي ‏”‏‏.‏ قَالَتْ إِلَيْكَ عَنِّي، فَإِنَّكَ لَمْ تُصَبْ بِمُصِيبَتِي، وَلَمْ تَعْرِفْهُ‏.‏ فَقِيلَ لَهَا إِنَّهُ النَّبِيُّ صلى الله عليه وسلم‏.‏ فَأَتَتْ باب النَّبِيِّ صلى الله عليه وسلم فَلَمْ تَجِدْ عِنْدَهُ بَوَّابِينَ فَقَالَتْ لَمْ أَعْرِفْكَ‏.‏ فَقَالَ ‏”‏ إِنَّمَا الصَّبْرُ عِنْدَ الصَّدْمَةِ الأُولَى ‏”‏‏.‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഖബ്റിൻ്റെ അരികിൽ കരഞ്ഞ് കൊണ്ടിരുന്ന ഒരു സ്ത്രീയുടെ സമീപത്ത് കൂടെ നബി ﷺ നടന്ന് നീങ്ങി. അവിടുന്ന് ഇങ്ങനെ പറഞ്ഞു: “നീ അല്ലാഹുവിനെ സൂക്ഷിക്കുക. ക്ഷമ കൈകൊള്ളുക.” അവൾ പറഞ്ഞു: “നിങ്ങൾ സ്വന്തം കാര്യം നോക്കുക. എൻ്റേതു പോലുള്ള വിപത്ത് നിങ്ങൾക്ക് ബാധിച്ചിട്ടില്ലല്ലോ.” അവൾക്ക് നബി ﷺ യെ അറിയില്ലായിരുന്നു. അത് നബി ﷺ യായിരുന്നുവെന്ന് ജനങ്ങൾ അവളെ അറിയിച്ചപ്പോൾ അവൾ നബി ﷺ യുടെ വാതിൽക്കൽ ചെന്നു. അവിടെ കാവൽക്കാരെയൊന്നും അവൾ കണ്ടില്ല. അവൾ ക്ഷമാപണം നടത്തി; എനിക്ക് അങ്ങയെ അറിയില്ലായിരുന്നു. അപ്പോൾ നബി ﷺ പ്രതികരിച്ചു. ക്ഷമ വിപത്തിൻ്റെ പ്രഥമഘട്ടത്തിലാണ്. (ബുഖാരി: 1283)

عَنْ أَبِي أُمَامَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ: ‏  يَقُولُ اللَّهُ سُبْحَانَهُ: ابْنَ آدَمَ إِنْ صَبَرْتَ وَاحْتَسَبْتَ عِنْدَ الصَّدْمَةِ الأُولَى لَمْ أَرْضَ لَكَ ثَوَابًا دُونَ الْجَنَّةِ‏ ‏.‏

അബൂഉമാമ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹു പറയുന്നു: ആദം സന്തതികളേ, (പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍) പ്രഥമ ഘട്ടത്തില്‍തന്നെ ക്ഷമിക്കുകയാണെങ്കില്‍ നിനക്ക് പ്രതിഫലമായി സ്വ൪ഗമല്ലാതെ ഞാന്‍ യാതൊന്നും ഇഷ്ടപ്പെടുന്നില്ല. (ഇബ്നുമാജ:1597)

ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും ബാധിക്കുമ്പോൾ ക്ഷമിക്കുന്നവര്‍ക്ക് ധാരാളം പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരുടെ പാപങ്ങൾ പൊറുക്കപ്പെടും, പദവികൾ ഉയർത്തപ്പെടും.

إِلَّا ٱلَّذِينَ صَبَرُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ

ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്‌. (ഖു൪ആന്‍: 10/11)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ

അബൂസഈദ്‌ رَضِيَ اللَّهُ عَنْهُ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ എന്നിവരിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ (അവന്‍ ക്ഷമിക്കുകയാണങ്കില്‍) അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി. (ബുഖാരി: 5641,5642)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَا يَزَالُ الْبَلاَءُ بِالْمُؤْمِنِ وَالْمُؤْمِنَةِ فِي نَفْسِهِ وَوَلَدِهِ وَمَالِهِ حَتَّى يَلْقَى اللَّهَ وَمَا عَلَيْهِ خَطِيئَةٌ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ  നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരു പാപവും ഇല്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ സമ്പത്തിലും സന്താനങ്ങളിലും സ്വന്തത്തിലും ഓരോ വിശ്വാസിയും വിശ്വാസിനിയും പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും. (തി൪മിദി:2399)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الْعَبْدَ إِذَا سَبَقَتْ لَهُ مِنَ اللَّهِ مَنْزِلَةٌ لَمْ يَبْلُغْهَا بِعَمَلِهِ ابْتَلاَهُ اللَّهُ فِي جَسَدِهِ أَوْ فِي مَالِهِ أَوْ فِي وَلَدِهِ

നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടുത്ത് ഓരോ അടിമക്കും ഓരോ സ്ഥാനം നി൪ണ്ണയിച്ചിരിക്കുന്നു. അത് അവന്റെ പ്രവ൪ത്തനം മുഖേന എത്തിപ്പിടിക്കാന്‍ സാധ്യമല്ല. അല്ലാഹു തീരുമാനിച്ച സ്ഥാനത്തേക്ക് അവനെ ഉയ൪ത്തുന്നതുവരെ അവനെ ശരീരത്തിലും സമ്പത്തിലും സന്താനങ്ങളിലും പരീക്ഷണം നടത്തി അതില്‍ ക്ഷമ അവലംബിക്കുവാനായി പരീക്ഷണം നടത്തികൊണ്ടേയിരിക്കുന്നതാണ്. (അബൂദാവൂദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിരിക്കുന്നു)

قال ابن رجب الحنبلي – رحمه الله- :  انتظار الفرج بالصبر عبادة، فإن البلاء لا يدوم

ഇമാം ഇബ്നു റജബ്  رحمه الله  പറയുന്നു: ദുരിതസമയത്ത് ക്ഷമയോടെ ആശ്വാസത്തിനായി കാത്തിരിക്കുന്നത് ഒരു തരം ആരാധനയാണ്. തീർച്ചയായും പരീക്ഷണങ്ങൾ എന്നന്നേക്കും നിലനിൽക്കില്ല. مجموعة رسائل ابن رجب : ( ١٥٥/٣ )

ഭംഗിയുള്ള ക്ഷമ ( َصَبْرٌ جَمِيل)

ക്ഷമയുടെ ഏറ്റവും ഉയർന്ന രൂപമാണ് ഭംഗിയുള്ള ക്ഷമ. ഇതിന് ചില ഉദാഹരണങ്ങൾ പ്രവാചന്മാരുടെ ചരിത്രത്തിൽ നിന്ന് വിശുദ്ധ ഖുർആൻ നമുക്ക്‌ പറഞ്ഞു തരുന്നുണ്ട്‌.

പ്രവാചകനായ യഅകൂബ്‌ عليه السلام ക്ക് തന്റെ മകനായ യൂസുഫ്‌ عليه السلام നഷ്ടമായ സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞ ക്ഷമയുടെ വാക്ക്‌ കാണുക :

‏ وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ

യൂസുഫിന്‍റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്‌. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്‌. അതിനാല്‍ നല്ല (ഭംഗിയായി) ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്‌) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ. (ഖു൪ആന്‍:12/18)

وقال مجاهد ﴿فَصَبْرٌ جَمِيلٌ﴾ في غير جزع. وقال عمرو بن قيس ﴿فَصَبْرٌ جَمِيلٌ﴾ قال الرضا بالمصيبة والتسليم . وقال بعض السلف ﴿فَصَبْرٌ جَمِيلٌ﴾ لا شكوى فيه.

ഭംഗിയായി ക്ഷമിക്കുക [صبر جميل] എന്നാൽ:

ഇമാം മുജാഹിദ്  رحمه الله  പറഞ്ഞു: ഒരു വിഷമവുമില്ലാതെ.

അംറു ബിൻ ഖൈസ് رحمه الله  പറഞ്ഞു: തന്നെ ബാധിച്ച വിപത്തിൽ തൃപ്തിയടയുകയും [അല്ലാഹുവിന്]കീഴൊതുങ്ങുകയും ചെയ്ത്.

സലഫുകളിൽ ചിലർ പറഞ്ഞു: അതിൽ ഒരു പരാതിയുമില്ലാതെ. (تفسير ابن قيّم الجوزيّة — ابن القيم)

യൂസുഫ്‌ عليه السلام നഷ്ടപ്പെട്ടതിനാലുള്ള വിഷമം യഅകൂബ്‌ عليه السلام ക്ക് താങ്ങാനാവാത്തതായിരുന്നു, കരഞ്ഞ്‌ കരഞ്ഞ്‌ അദ്ദേഹത്തിന്റെ കാഴ്ച്ച നഷ്ടപ്പെടുക പോലുമുണ്ടായി, എന്നാലും അദ്ദേഹം അക്ഷമയുടെ, അല്ലാഹുവിനിഷ്ടപ്പെടാത്ത ഒരു വാക്ക്‌ പോലും ഉച്ചരിച്ചില്ല.

ഈ വിഷമം വിട്ടു മാറുന്നതിനു മുമ്പ്‌ അദ്ദേഹത്തിന്റെ മറ്റൊരു മകനും യൂസുഫ്‌ നബിയുടെ അനുജനുമായ ബിൻ യാമീനെയും  നഷ്ടപ്പെടുന്നു. അങ്ങനെ ദുഖത്തിനു മേൽ ദുഖം പിടികൂടിയപ്പോൾ വീണ്ടും അദ്ദേഹം പറഞ്ഞത്‌ ആദ്യം പറഞ്ഞതുപോലെ ക്ഷമയുടെ വാക്ക്‌ തന്നെയായിരുന്നു:

قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعًا ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ

അദ്ദേഹം (പിതാവ്‌) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നല്ല (ഭംഗിയായി) ക്ഷമ കൈക്കൊള്ളുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്‍റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്‌. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:12/83)

അതെ, രണ്ട്‌ മക്കളെ കാണാതായപ്പോഴും അള്ളാഹു അവരെ എനിക്ക്‌ തരും എന്നാണദ്ദേഹം പറഞ്ഞത്‌, ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിനെ കുറിച്ച്‌ നല്ലത്‌ മാത്രമേ വിചാരിക്കാവു. ഞാനെന്റെ പരാതികൾ മുഴുവൻ അല്ലാഹുവിനോട്‌ മാത്രം പറയുന്നുവെന്നും, അവന്റെ കാരുണ്യത്തിൽ നിരാശപ്പെടരുതെന്ന് അദ്ദേഹം മറ്റ്‌ മക്കളോട്‌ പറയുകയും ചെയ്തു.

قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ ‎﴿٨٦﴾‏ يَٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَٰفِرُونَ ‎﴿٨٧﴾

അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്‌. എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച. (ഖു൪ആന്‍:12/86-87)

അങ്ങനെ അദ്ദേഹത്തിന്റെ ക്ഷമയുടെ ഫലമായി ആ “രണ്ട്‌ മക്കളെയും” ഒപ്പം “അദ്ദേഹത്തിന്റെ കാഴ്ചയും” അദ്ദേഹത്തിനു തിരിച്ച്‌ കിട്ടിയെന്ന് സൂറ: യുസുഫിൽ തുടർന്ന് പറയുന്നുണ്ട്. ക്ഷമയുടെ പര്യവസാനവും നന്‍മയാല്‍ നിറഞ്ഞതായിരിക്കുമെന്ന് വ്യക്തം.

കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബ്ബയ്യിന്റെ നേതൃത്വത്തിൽ മുനാഫിഖുകൾ നടത്തിയ ആയിശ رضي الله عنها യുടെ പേരിലുണ്ടായ അപവാദ പ്രചരണം ഇസ്ലാമിക ചരിത്രത്തിൽ പ്രസിദ്ധമാണ്. ഈ ചരിത്രത്തിലും “ഭംഗിയുള്ള ക്ഷമയുടെ” ഉദാഹരണങ്ങൾ നമുക്ക്‌ കാണാം. ആയിശ رضي الله عنها യുടെ മേൽ മുനാഫിഖുകൾ “വ്യഭിചാരാരോപണം” പ്രചരിപ്പിച്ചപ്പോൾ ആയിശ رضي الله عنها അവരുടെ മാതാപിതാക്കളോട്‌ ഇപ്രകാരം പറഞ്ഞത്‌ കാണാം :

إِنِّي وَاللَّهِ لَقَدْ عَرَفْتُ أَنَّكُمْ قَدْ سَمِعْتُمْ بِهَذَا حَتَّى اسْتَقَرَّ فِي نُفُوسِكُمْ وَصَدَّقْتُمْ بِهِ فَإِنْ قُلْتُ لَكُمْ إِنِّي بَرِيئَةٌ وَاللَّهُ يَعْلَمُ أَنِّي بَرِيئَةٌ لاَ تُصَدِّقُونِي بِذَلِكَ وَلَئِنِ اعْتَرَفْتُ لَكُمْ بِأَمْرٍ وَاللَّهُ يَعْلَمُ أَنِّي بَرِيئَةٌ لَتُصَدِّقُونَنِي وَإِنِّي وَاللَّهِ مَا أَجِدُ لِي وَلَكُمْ مَثَلاً إِلاَّ كَمَا قَالَ أَبُو يُوسُفَ فَصَبْرٌ جَمِيلٌ وَاللَّهُ الْمُسْتَعَانُ عَلَى مَا تَصِفُونَ ‏.‏

അല്ലാഹുവാണെ സത്യം! എനിക്കറിയാം: ജനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത നിങ്ങള്‍ കേട്ടു, അതു നിങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥലം പിടിച്ചു, നിങ്ങളത് സത്യമെന്നു കരുതിയിരിക്കുകയാണ്. ഇനി, ഞാന്‍ നിരപരാധിയാണെന്ന് നിങ്ങളോട് പറഞ്ഞാല്‍ നിങ്ങളെന്നെ വിശ്വസിക്കുകയില്ല. ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹുവിന് അറിയാവുന്ന ഒരു കാര്യം (കുറ്റം) ഞാന്‍ നിങ്ങളോടു സമ്മതിച്ചുതരുകയാണെങ്കില്‍, നിങ്ങളെന്നെ വിശ്വസിച്ചേക്കും. അല്ലാഹുവാണെ സത്യം! എന്നെയും, നിങ്ങളെയും കുറിച്ചു ഒരു ഉപമ പറയുവാന്‍ യൂസുഫ് നബി عليه السلام യുടെ പിതാവായ യഅ്ക്കൂബ് നബി عليه السلام യെ അല്ലാതെ ഞാന്‍ കാണുന്നില്ല. അതായത് അദ്ദേഹം പറഞ്ഞ വാക്ക്. അതാണ് എനിക്കും പറയാനുള്ളത് : فَصَبْرٌ جَمِيلٌ ۖ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ (അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്‌) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ) (മുസ്ലിം:2770)

അങ്ങനെ അവരുടെ നിരപരാധിത്വം വ്യക്തമാക്കിക്കൊണ്ട്‌ അല്ലാഹു വിശുദ്ധ ഖുർആനിൽ ആയത്തുകൾ അവതരിച്ചു. (സൂറ: അന്നൂറിലെ 11 മുതൽ 20 വരെയുള്ള ആയത്തുകള്‍ കാണുക)

പ്രബോധന പ്രവർത്തനങ്ങൾക്കിടെ ശത്രുക്കളുടെ ഉപദ്രവവും പരിഹാസങ്ങളും ശകാരങ്ങളും ഏറ്റുവാങ്ങിയപ്പോൾ നബി ﷺ യോട്‌ അല്ലാഹു പറയുന്നതും “ഭംഗിയായി ക്ഷമിക്കാൻ ” തന്നെയാണ്.

فَٱصْبِرْ صَبْرًا جَمِيلًا ‎﴿٥﴾‏ إِنَّهُمْ يَرَوْنَهُۥ بَعِيدًا ‎﴿٦﴾‏ وَنَرَىٰهُ قَرِيبًا ‎﴿٧﴾

എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.  തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.  നാം അതിനെ അടുത്തതായും കാണുന്നു. (ഖു൪ആന്‍:70/5-7)

നിര്‍ബന്ധ കാര്യങ്ങളില്‍ ശരീരത്തെ തളച്ചിടുക, നിഷിദ്ധങ്ങളെ തൊട്ട് ശരീരത്തെ തടഞ്ഞിടുക, വിധികളില്‍ വേവലാതിയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നതില്‍നിന്ന് ശരീരത്തെ പിടിച്ചുനിര്‍ത്തുക എന്നിങ്ങനെ വിശാലമായ വിവക്ഷകളും കാഴ്ചപ്പാടുകളുമാണ് ഇസ്‌ലാമില്‍ ക്ഷമക്കുള്ളത്. ഇസ്‌ലാം ഏറ്റവും കൂടുതല്‍ പരിഗണിച്ച സ്വഭാവമാണ് ക്ഷമ. വിശുദ്ധ ഖുര്‍ആനില്‍ തൊണ്ണൂറ് സ്ഥലങ്ങളില്‍ ക്ഷമയെ കുറിച്ചുള്ള പരാമര്‍ശം വന്നിട്ടുണ്ട്. വിവിധ നിലയ്ക്കാണ് ക്ഷമയെ കുറിച്ചുള്ള പരാമര്‍ശം വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ളത്. ഇവിടെയെല്ലാം ക്ഷമിക്കുവാനാണ് വിശുദ്ധഖുർആനിന്റെ കല്‍പന.

وَٱصْبِرْ وَمَا صَبْرُكَ إِلَّا بِٱللَّهِ

നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. (ഖു൪ആന്‍ :16/127)

وَٱصْبِرْ لِحُكْمِ رَبِّكَ

നിന്റെ രക്ഷിതാവിന്റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വം കാത്തിരിക്കുക. (ഖു൪ആന്‍ :52/48)

ﻭَﻛَﺄَﻳِّﻦ ﻣِّﻦ ﻧَّﺒِﻰٍّ ﻗَٰﺘَﻞَ ﻣَﻌَﻪُۥ ﺭِﺑِّﻴُّﻮﻥَ ﻛَﺜِﻴﺮٌ ﻓَﻤَﺎ ﻭَﻫَﻨُﻮا۟ ﻟِﻤَﺎٓ ﺃَﺻَﺎﺑَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻭَﻣَﺎ ﺿَﻌُﻔُﻮا۟ ﻭَﻣَﺎ ٱﺳْﺘَﻜَﺎﻧُﻮا۟ ۗ ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟﺼَّٰﺒِﺮِﻳﻦَ

എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്‌. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൌര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു ഇഷ്ടപ്പെടുന്നു.(ഖു൪ആന്‍ :3/146)

അക്ഷമനാകുന്നതിലുള്ള വിരോധം

فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ

ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. ….. (ഖു൪ആന്‍:46/35)

فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلْحُوتِ

അതുകൊണ്ട് നിന്റെ രക്ഷിതാവിന്റെ വിധി കാത്ത് നീ ക്ഷമിച്ചുകൊള്ളുക. നീ മത്സ്യത്തിന്റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്. (ഖു൪ആന്‍:68/48)

ക്ഷമയിലാണ് വിജയം

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവു കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍:3/200)

ക്ഷമാലുക്കള്‍ക്ക് പ്രതിഫലം ഇരട്ടിയാണ്

أُو۟لَٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ

അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്. (ഖു൪ആന്‍:28/54)

إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ

ക്ഷമാശീലര്‍ക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്. (ഖു൪ആന്‍:39/10)

ക്ഷമകൊണ്ടും ദൃഢവിശ്വാസം കൊണ്ടുമാണ് നേതൃത്വം ലഭിക്കുന്നത്

وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَٰتِنَا يُوقِنُونَ

അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍നിന്ന് നമ്മുടെ കല്‍പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു. (ഖു൪ആന്‍:32/24)

ഇബാദത്തിൽ ഉറച്ച് നിൽക്കാൻ സഹായിക്കും

فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ ءَاثِمًا أَوْ كَفُورًا ‎

ആകയാല്‍ നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന് യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്‌. (ഖു൪ആന്‍:76/24)

ولما كان الصبر يساعده القيام بعبادة الله ،

അതിനാല്‍ ക്ഷമ അല്ലാഹുവിനുള്ള ആരാധന നിര്‍വഹിക്കാന്‍ സഹായിക്കുന്നു. (തഫ്സീറുസ്സഅ്ദി)

ക്ഷമിക്കുവാനുള്ള കല്‍പനയും ക്ഷമയുടെ മഹത്ത്വവും ഫലങ്ങളും അറിയിക്കുന്ന വചനങ്ങള്‍ വേറെയും ധരാളമാണ്.

وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ وَٱصْبِرْ حَتَّىٰ يَحْكُمَ ٱللَّهُ

താങ്കള്‍ക്ക് സന്ദേശം നല്‍കപ്പെടുന്നതിനെ താങ്കള്‍ പിന്തുടരുക. അല്ലാഹു തീര്‍പ്പു കല്‍പിക്കുന്നതുവരെ ക്ഷമിക്കുകയും ചെയ്യുക. (ഖു൪ആന്‍:10/109)

وَٱصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ

നീ ക്ഷമിക്കുക. സുകൃതവാന്മാരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:11/115)

فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ

അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. (ഖു൪ആന്‍:40/55)

وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا

നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. (ഖു൪ആന്‍:3/120)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ

നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. (ഖു൪ആന്‍:1/153)

ക്ഷമിക്കുവാനുള്ള കല്‍പനയും ക്ഷമയുടെ മഹത്ത്വവും ഫലങ്ങളും അറിയിക്കുന്ന ഹദീസുകളും ധരാളമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّ نَاسًا مِنَ الأَنْصَارِ سَأَلُوا رَسُولَ اللَّهِ صلى الله عليه وسلم فَأَعْطَاهُمْ، ثُمَّ سَأَلُوهُ فَأَعْطَاهُمْ، حَتَّى نَفِدَ مَا عِنْدَهُ فَقَالَ ‏ “‏ مَا يَكُونُ عِنْدِي مِنْ خَيْرٍ فَلَنْ أَدَّخِرَهُ عَنْكُمْ، وَمَنْ يَسْتَعْفِفْ يُعِفَّهُ اللَّهُ، وَمَنْ يَسْتَغْنِ يُغْنِهِ اللَّهُ، وَمَنْ يَتَصَبَّرْ يُصَبِّرْهُ اللَّهُ، وَمَا أُعْطِيَ أَحَدٌ عَطَاءً خَيْرًا وَأَوْسَعَ مِنَ الصَّبْرِ ‏”‏‏.‏

അബൂസഈദില്‍ ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ‘അന്‍സ്വാരികളില്‍ ചിലര്‍ നബി ﷺ യോട് ചോദിക്കുകയും നബി ﷺ അവര്‍ക്ക് നല്‍കുകയും ചെയ്തു. വീണ്ടും അവര്‍ ചോദിക്കുകയും നബി ﷺ അവര്‍ക്കു നല്‍കുകയും ചെയ്തു. പിന്നെയും അവര്‍ ചോദിക്കുകയും നബി ﷺ അവര്‍ക്കു നല്‍കുകയും ചെയ്തു. അങ്ങനെ നബി ﷺ യുടെ അടുത്തുണ്ടായിരുന്ന സ്വത്ത് തീര്‍ന്നു പോയി. നബി ﷺ പറഞ്ഞു: ‘എന്റെ അടുക്കലുള്ള ഒരു സ്വത്തും നിങ്ങള്‍ക്കു നല്‍കാതെ ഞാന്‍ സംഭരിച്ചു വെക്കുകയില്ല. വല്ലവനും (യാചിക്കാതെ) മാന്യത പുലര്‍ത്തിയാല്‍ അല്ലാഹു അവനു മാന്യത കനിയും. വല്ലവനും (ഇരക്കാതെ) സ്വയംപര്യാപ്തനായാല്‍ അല്ലാഹു അയാള്‍ക്ക് ധന്യതയേകും. വല്ലവനും അല്ലാഹുവോട് ക്ഷമിക്കുവാനുള്ള തൗഫീക്വിനു വേണ്ടി തേടിയാല്‍ അല്ലാഹു അവനു ക്ഷമ എളുപ്പമാക്കിക്കൊടുക്കും. ക്ഷമയോളം വിപുലവും ഉത്തമവുമായ ഒരു സമ്മാനവും ഒരാള്‍ക്കും നല്‍കപെട്ടിട്ടില്ല.'(ബുഖാരി:1469)

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّهُ سَمِعَ النَّبِي صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: مَا رُزِقَ عَبْدٌ خَيْرًا لَهُ وَلَا أَوْسَعَ مِنَ الصَّبْرِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് അദ്ദേഹം കേട്ടു: ഒരു അടിമക്കും ക്ഷമയെക്കാൾ ഉത്തമവും വിശാലവുമായ മറ്റൊരു വിഭവവും നൽകപ്പെട്ടിട്ടില്ല. (ഹാകിം-സ്വഹീഹ് അൽബാനി)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : وَاعْلَمْ أَنَّ فِي الصَّبْرِ عَلَى مَا تَكْرَهُ خَيْرًا كَثِيرًا ، وَأَنَّ النَّصْرَ مَعَ الصَّبْرِ ، وَأَنَّ الْفَرَجَ مَعَ الْكَرْبِ ، وَأَنَّ مَعَ الْعُسْرِ يُسْرًا

നബി ﷺ പറഞ്ഞു: അറിയുക, നീ വെറുക്കുന്ന ഒരു കാര്യത്തിനുമേൽ ക്ഷമ കൈകൊള്ളുന്നതിൽ ധാരാളം നൻമകൾ (അല്ലാഹു നിശ്ചയിച്ചിരിക്കുന്നു). തീർച്ചയായും വിജയം സഹനത്തോടൊപ്പമാണ്. ദുരിതത്തോടൊപ്പം ആശ്വാസവും ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടായിരിക്കും. (അഹ്‌മദ്: 7260)

عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : الطُّهُورُ شَطْرُ الإِيمَانِ وَالْحَمْدُ لِلَّهِ تَمْلأُ الْمِيزَانَ ‏.‏ وَسُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ تَمْلآنِ – أَوْ تَمْلأُ – مَا بَيْنَ السَّمَوَاتِ وَالأَرْضِ وَالصَّلاَةُ نُورٌ وَالصَّدَقَةُ بُرْهَانٌ وَالصَّبْرُ ضِيَاءٌ وَالْقُرْآنُ حُجَّةٌ لَكَ أَوْ عَلَيْكَ كُلُّ النَّاسِ يَغْدُو فَبَائِعٌ نَفْسَهُ فَمُعْتِقُهَا أَوْ مُوبِقُهَا

അബൂമാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ പറഞ്ഞു: വിശുദ്ധി വിശ്വാസത്തിൻ്റെ പകുതിയാണ്. ‘അൽഹംദുലില്ലാഹ്’ എന്ന മന്ത്രം തുലാസിനെ നിറക്കുന്നു. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് എന്നിവ ആകാശഭൂമിയുടെ ഇടയിലുള്ളത് നിറക്കുന്നു. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം പ്രമാണമാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ രേഖയാണ്. ഓരോ മനുഷ്യരും രാവിലെ ജോലിക്കിറങ്ങുന്നു. ശരീരത്തെ വിൽപന നടത്തി, അതിനെ രക്ഷപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. (മുസ്‌ലിം:223)

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)

നബി ﷺ മരണാസന്നനായി കിടക്കുന്ന സമയത്ത് ഫാത്വിമ رضي الله عنها യോട് പറഞ്ഞു:

فَاتَّقِي اللَّهَ وَاصْبِرِي، فَإِنِّي نِعْمَ السَّلَفُ أَنَا لَكَ

നീ അല്ലാഹുവിൽ സൂക്ഷ്മത പാലിക്കുകയും ക്ഷമ അവലംബിക്കുകയും ചെയ്യുക. ഞാൻ നിനക്ക് എത്ര നല്ല മുൻഗാമിയാണ്. (ബുഖാരി:6286)

قال عمر رضي الله عنه : وجدنا خير عيشنا بالصبر

ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘ക്ഷമകൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിന്റെ നന്മ ഞങ്ങള്‍ കണ്ടത്.’ (ബുഖാരി)

قال الشيخ ابن عثيمين رحمه الله : الصبر مثل اسمه مر مذاقته .لكن عواقبه أحلى من العسل

ശൈഖ് ഇബ്നു ഉസൈമീന്‍ رحمه الله പറഞ്ഞു: ക്ഷമ,അതിന്‍റെ പേര്പോലെതന്നെ അതിന്‍റെ രുചി കൈപ്പാകുന്നു.എന്നാല്‍,അതിന്‍റെ പര്യവസാനം തേനിനേക്കാള്‍ മാധുര്യമുള്ളതാകുന്നു. (മജ്മൂഉൽ ഫതാവാ :10/692)

قال شيخ الإسلام ابن تيمية -رحمه الله : لا تقع الفتنة إلا من ترك ما أمر الله به، فهو سبحانه أمر بالحق وأمر بالصبر؛ فالفتنة إما من تَرْك الحق، وإما من ترك الصبر

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറഞ്ഞു: അല്ലാഹു കല്‍പിച്ചത് ഒരാൾ ഉപേക്ഷിച്ചിട്ടല്ലാതെ, ഒരു ഫിത്നയും സംഭവിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു സത്യം കൊണ്ടും, ക്ഷമ കൊണ്ടും കല്‍പിച്ചു. എന്നാല്‍ ഫിത്ന (സംഭവിക്കുന്നത്) ഒന്നുകില്‍, സത്യം ഉപേക്ഷിച്ചതിനാല്‍, അതല്ലെങ്കില്‍ ക്ഷമ ഉപേക്ഷിച്ചതിനാല്‍.  (الاستقامة [1/39])

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *