പരലോകത്തെ സാക്ഷികൾ

ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ

അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്‌. (ഖുർആൻ:36/65)

അതായത്, അവർ ചെയ്ത കാര്യങ്ങളെക്കുറിച്ച് അവരുടെ അവയവങ്ങൾ അവർക്കെതിരെ സാക്ഷ്യം വഹിക്കും. എല്ലാറ്റിനെയും സംസാരിപ്പിച്ചവൻ അവയെ സംസാരിപ്പിക്കും. (തഫ്സീറുസ്സഅ്ദി)

കുറ്റവാളികള്‍ മഹ്ശറില്‍വെച്ച് തങ്ങളുടെ കുറ്റം നിഷേധിച്ചു നോക്കും. അപ്പോള്‍ അല്ലാഹു അവരുടെ വായകള്‍ക്കു മുദ്ര വെക്കുകയും, അവരുടെ അവയവങ്ങള്‍ അവര്‍ക്കെതിരില്‍ സാക്ഷി പറയുകയും ചെയ്യും.

കൈകാലുകളെ കുറിച്ചു മാത്രമാണ് ഇവിടെ പ്രസ്താവിചിട്ടുള്ളതെങ്കിലും, അവരുടെ മറ്റു അവയവങ്ങളെല്ലാം തന്നെ അവ ഓരോന്നും പ്രവര്‍ത്തിച്ച കുറ്റങ്ങളെ ഏറ്റുപറയുന്നതാണെന്ന് ഖുര്‍ആനില്‍ നിന്നും, ഹദീസില്‍നിന്നും വ്യക്തമായിട്ടുള്ളതാണ്.

حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَٰرُهُمْ وَجُلُودُهُم بِمَا كَانُوا۟ يَعْمَلُونَ ‎﴿٢٠﴾‏ وَقَالُوا۟ لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوٓا۟ أَنطَقَنَا ٱللَّهُ ٱلَّذِىٓ أَنطَقَ كُلَّ شَىْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ ‎﴿٢١﴾‏ وَمَا كُنتُمْ تَسْتَتِرُونَ أَن يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَآ أَبْصَٰرُكُمْ وَلَا جُلُودُكُمْ وَلَٰكِن ظَنَنتُمْ أَنَّ ٱللَّهَ لَا يَعْلَمُ كَثِيرًا مِّمَّا تَعْمَلُونَ ‎﴿٢٢﴾‏

അങ്ങനെ അവര്‍ അവിടെ (നരകത്തില്‍) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്ക് എതിരായി അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്‌. തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്‌? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.  നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങള്‍ക്ക് എതിരില്‍ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങള്‍ (അവയില്‍ നിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാല്‍ നിങ്ങള്‍ വിചാരിച്ചത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മിക്കതും അല്ലാഹു അറിയില്ലെന്നാണ്‌. (ഖുർആൻ:41/20-22)

{അങ്ങനെ അവർ അവിടെ – നരകത്തിൽ – ചെന്നാല്‍} അങ്ങനെ അവർ നരകത്തിലെത്തിയാൽ അവർ അതിനെ നിഷേധിക്കാൻ ശ്രമിക്കും; അവർ ചെയ്ത തെറ്റുകളെ നിഷേധിക്കാനും. {അവരുടെ കാതും കണ്ണുകളും അവരുടെ തൊലികളും അവർക്കെതിരായി സാക്ഷ്യം വഹിക്കുന്നതാണ്} പ്രത്യേകമായി സാക്ഷ്യംവഹിച്ചശേഷം പൊതുവായി. {അവർ പ്രവർത്തിച്ചതിനെപ്പറ്റി} അതായത് അവരുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളും സാക്ഷ്യം വഹിക്കും. ഓരോ അവയവവും പറയും; ഞാൻ ഇന്ന ദിവസം ഇങ്ങനെയെല്ലാം പ്രവർത്തിച്ചു എന്ന്. ഈ മൂന്ന് അവയവങ്ങളെ പ്രത്യേകം പറയാൻ കാരണം അധികതെറ്റും സംഭവിക്കുന്നത് ഈ മൂന്ന് അവയവം കാരണത്താലാണ് എന്നതാണ്. (തഫ്സീറുസ്സഅ്ദി)

عَنْ أَنَسِ بْنِ مَالِكٍ، قَالَ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَضَحِكَ فَقَالَ ‏”‏ هَلْ تَدْرُونَ مِمَّ أَضْحَكُ ‏”‏ ‏.‏ قَالَ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏”‏ مِنْ مُخَاطَبَةِ الْعَبْدِ رَبَّهُ يَقُولُ يَا رَبِّ أَلَمْ تُجِرْنِي مِنَ الظُّلْمِ قَالَ يَقُولُ بَلَى ‏.‏ قَالَ فَيَقُولُ فَإِنِّي لاَ أُجِيزُ عَلَى نَفْسِي إِلاَّ شَاهِدًا مِنِّي قَالَ فَيَقُولُ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ شَهِيدًا وَبِالْكِرَامِ الْكَاتِبِينَ شُهُودًا – قَالَ – فَيُخْتَمُ عَلَى فِيهِ فَيُقَالُ لأَرْكَانِهِ انْطِقِي ‏.‏ قَالَ فَتَنْطِقُ بِأَعْمَالِهِ – قَالَ – ثُمَّ يُخَلَّى بَيْنَهُ وَبَيْنَ الْكَلاَمِ – قَالَ – فَيَقُولُ بُعْدًا لَكُنَّ وَسُحْقًا ‏.‏ فَعَنْكُنَّ كُنْتُ أُنَاضِلُ ‏”‏ ‏.‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ  ﷺ യുടെ അടുത്തായിരുന്നു. അപ്പോൾ അവിടുന്ന് പുഞ്ചിരിച്ചു. നബി ﷺ ചോദിച്ചു: ഞാൻ എന്തിനാണ് ചിരിച്ചതെന്ന് നിങ്ങൾക്കറിയാമോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിനും അവന്റെ റസൂലിനും നന്നായി അറിയാം. അപ്പോൾ അവിടുന്ന് പറഞ്ഞു:ഒരു ദാസൻ തന്റെ രക്ഷിതാവിനോട് (അന്ത്യനാളിൽ) സംസാരിക്കുന്ന കാര്യം (എന്റെ മനസ്സിൽ വന്നത്) കാരണമാണ് (ഞാൻ ചിരിച്ചത്). ദാസൻ പറയും: എന്റെ രക്ഷിതാവേ, അനീതിക്കെതിരെ നീ എനിക്ക് സംരക്ഷണം ഉറപ്പ് നൽകിയില്ലേ? അല്ലാഹു പറയും: അതെ. അപ്പോൾ ആ ദാസൻ പറയും: എനിക്കെതിരായി എന്റെ സ്വന്തം സാക്ഷിയല്ലാതെ ഒരു സാക്ഷിയും സാധുതയുള്ളതായി ഞാൻ കരുതുന്നില്ല. അല്ലാഹു പറയും: നിനക്കെതിരെ സാക്ഷിയായി ഇന്ന് നീ തന്നെ മതി, (നിന്റെ പ്രവൃത്തികൾ) രേഖപ്പെടുത്താൻ (നിയോഗിക്കപ്പെട്ട) മാന്യൻമാരായ മലക്കുകൽുടെയും സാക്ഷ്യം മതി. അദ്ദേഹം പറയുന്നു: അപ്പോള്‍, അല്ലാഹു അവന്റെ വായില്‍ മുദ്രവെക്കും. അവന്റെ അംഗങ്ങളോട് (കൈകാലുകളോട്) സംസാരിക്കുവാന്‍ പറയും. അങ്ങനെ അവര്‍ ചെയ്ത പ്രവൃത്തികളെപ്പറ്റി അവ സംസാരിക്കും. പിന്നീടു അവന് സംസാരിക്കുവാന്‍ അവസരം കൊടുക്കും. അപ്പോള്‍ അവന്‍ അവയോട് (അംഗങ്ങളോട്) പറയും: ‘നിങ്ങള്‍ക്കു വിദൂരം! നിങ്ങള്‍ക്കു വേണ്ടിയായിരുന്നുവല്ലോ (ഇഹത്തില്‍ വെച്ച്) ഞാന്‍ ചെറുത്തു പോന്നിരുന്നത്.’ (മുസ്‌ലിം:2969)

മനുഷ്യരുടെ വായകൾക്ക് അല്ലാഹു മുദ്രവെക്കുകയും അവരുടെ കൈകാലുകൾ തങ്ങൾക്കെതിരിൽ സംസാരിക്കുകയും ചെയ്യുമ്പോൾ അവർ അവയവങ്ങളോട് പറയുന്നതായി ഇമാം മുസ‌്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ ഇപ്രകാരം കാണാം. അബൂഹുറയ്‌റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:

فَيَلْقَى الْعَبْدَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ فَيَقُولُ بَلَى ‏.‏ قَالَ فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِيَّ فَيَقُولُ لاَ ‏.‏ فَيَقُولُ فَإِنِّي أَنْسَاكَ كَمَا نَسِيتَنِي ‏.‏ ثُمَّ يَلْقَى الثَّانِيَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ فَيَقُولُ بَلَى أَىْ رَبِّ ‏.‏ فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِيَّ فَيَقُولُ لاَ ‏.‏ فَيَقُولُ فَإِنِّي أَنْسَاكَ كَمَا نَسِيتَنِي ‏.‏ ثُمَّ يَلْقَى الثَّالِثَ فَيَقُولُ لَهُ مِثْلَ ذَلِكَ فَيَقُولُ يَا رَبِّ آمَنْتُ بِكَ وَبِكِتَابِكَ وَبِرُسُلِكَ وَصَلَّيْتُ وَصُمْتُ وَتَصَدَّقْتُ ‏.‏ وَيُثْنِي بِخَيْرٍ مَا اسْتَطَاعَ فَيَقُولُ هَا هُنَا إِذًا – قَالَ – ثُمَّ يُقَالُ لَهُ الآنَ نَبْعَثُ شَاهِدَنَا عَلَيْكَ ‏.‏ وَيَتَفَكَّرُ فِي نَفْسِهِ مَنْ ذَا الَّذِي يَشْهَدُ عَلَىَّ فَيُخْتَمُ عَلَى فِيهِ وَيُقَالُ لِفَخِذِهِ وَلَحْمِهِ وَعِظَامِهِ انْطِقِي فَتَنْطِقُ فَخِذُهُ وَلَحْمُهُ وَعِظَامُهُ بِعَمَلِهِ وَذَلِكَ لِيُعْذِرَ مِنْ نَفْسِهِ ‏.‏ وَذَلِكَ الْمُنَافِقُ وَذَلِكَ الَّذِي يَسْخَطُ اللَّهُ عَلَيْهِ ‏”‏ ‏.‏

….. അങ്ങിനെ അല്ലാഹു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: അല്ലയോ മനുഷ്യാ, ഞാൻ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്പ്‌പെടുത്തിത്തരുകയും ഭരിക്കുവാനും വരുമാനം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ? ദാസൻ പറയും: അതെ. അല്ലാഹു പറയും: എന്നിട്ടും എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ? ദാസൻ പറയും: ഇല്ല. അപ്പോൾ അല്ലാഹു പറയും: നിശ്ചയം നീ എന്നെ വിസ്മ‌രിച്ചതുപോലെ ഞാൻ നിന്നെ വിസ്‌മരിക്കുന്നു. ശേഷം അല്ലാഹു രണ്ടാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: അല്ലയോ മനുഷ്യാ, ഞാൻ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്പ്‌പെടുത്തിത്തരുകയും ഭരിക്കുവാനും വരുമാനം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ? ദാസൻ പറയും: അതെ. അല്ലാഹു പറയും: എന്നിട്ടും എന്നെ കണ്ടുമുട്ടേണ്ടി വരും എന്ന് നീ കരുതിയോ? ദാസൻ പറയും: ഇല്ല. അപ്പോൾ അല്ലാഹു പറയും: നിശ്ചയം നീ എന്നെ വിസ്മരിച്ചതു പോലെ ഞാൻ നിന്നെ വിസ്‌മരിക്കുന്നു. ശേഷം അല്ലാഹു മൂന്നാമത് ഒരു ദാസനെ കണ്ടുമുട്ടും. അയാളോടും അതുപോലെ അല്ലാഹു പറയും, ദാസൻ പറയും: അല്ലാഹുവേ, നിന്നിലും നിന്റെ ഗ്രന്ഥത്തിലും നിന്റെ ദൂതന്മാരിലും ഞാൻ വിശ്വസിച്ചു. ഞാൻ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ദാനധർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്‌തു. കഴിയാവുന്നത്ര അയാൾ പുകഴ്ത്തി സംസാരിക്കും. അപ്പോൾ അല്ലാഹു പറയും: എങ്കിൽ ഇതുവരെ മതി. ശേഷം അയാളോട് പറയപ്പെടും: ഇപ്പോൾ നിന്റെ മേൽ ഞാൻ നമ്മുടെ സാക്ഷിയെ നിയോഗിക്കും. അയാളാകട്ടെ എന്റെ മേൽ സാക്ഷി പറയുന്നവൻ ആരായിക്കുമെന്ന് തൻ്റെ മനസ്സിൽ ആലോചിക്കും. അങ്ങിനെ അയാളുടെ വായക്ക് മുദ്രവെക്കപ്പെടും. അയാളുടെ തുടയോടും മാംസത്തോടും എല്ലിനോടും പറയപ്പെടും: സംസാരിക്കൂ. അതോടെ അയാളുടെ തുടയും മാംസവും എല്ലുകളും സംസാരിക്കും. അല്ലാഹു തന്റെ ഭാഗത്തുനിന്നുള്ള ഒഴിവുകഴിവ് കാണിക്കുന്നതിനു വേണ്ടിയാണത്. അല്ലാഹു കോപിക്കുന്നതായ കപട വിശ്വാസിയത്രേ ആ ദാസൻ. (മുസ്‌ലിം:2968)

يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا۟ يَعْمَلُونَ

അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസം. (ഖുർആൻ:24/24)

മഹ്ശറില്‍വെച്ച് അവയവങ്ങള്‍ സാക്ഷി പറയുമെന്നു പറഞ്ഞത് യഥാര്‍ത്ഥം തന്നെയാണെന്നും, അതു കേവലം ഒരു ഉപമയോ അലങ്കാരമോ ആയി പറഞ്ഞതല്ലെന്നും മേൽപറഞ്ഞതില്‍ നിന്നു വ്യക്തമാണ്.

ഓരോരുത്തന്റെയും ചെയ്തികള്‍ അണുവോളം തെറ്റാതെ അറിയുന്ന അല്ലാഹുവാണ്‌ പരലോക കോടതിയിലെ വിധികര്‍ത്താവ്‌. ഓരോ വ്യക്തിയുടെയും സകല ചെയ്തികളും മലക്കുകളാൽ സവിസ്തരം രേഖപ്പെടുത്തപ്പെട്ടിരിക്കുകയും ചെയ്യും. പ്രവാചകന്മാരുടെയും മറ്റും സാക്ഷ്യങ്ങള്‍ ഇതിനു പുറമെയും, അതുകൊണ്ടൊന്നും മതിയാക്കാതെ, അവരവരുടെ അവയവങ്ങളാൽ തന്നെ അവരവരുടെ കുറ്റങ്ങള്‍ തെളിയിച്ചു അല്ലാഹു അവരെ ബോധ്യപ്പെടുത്തുന്നതാകുന്നു.

അന്ത്യനാളില്‍ മനുഷ്യാവയവങ്ങള്‍ മാത്രമല്ല സാക്ഷി പറയുക, മനുഷ്യന്റെ ഏതെങ്കിലും കര്‍മത്തിന് വിധേയമായ എല്ലാ വസ്തുക്കളും ആ കര്‍മത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുമെന്നും ഖുർആനിൽ നിന്നും വ്യക്തമാണ്.

يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ‎﴿٤﴾‏ بِأَنَّ رَبَّكَ أَوْحَىٰ لَهَا ‎﴿٥﴾

അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. (ഖുർആൻ:99/4-5)

{ يَوْمَئِذٍ تُحَدِّثُ } الأرض { أَخْبَارَهَا } أي: تشهد على العاملين بما عملوا على ظهرها من خير وشر، فإن الأرض من جملة الشهود الذين يشهدون على العباد بأعمالهم. ذلك { بِأَنَّ رَبَّكَ أَوْحَى لَهَا } [أي] وأمرها أن تخبر بما عمل عليها، فلا تعصى لأمره .

{അന്നേ ദിവസം പറയും} ഭൂമി (പറയും). {അതിന്റെ വര്‍ത്തമാനങ്ങള്‍}– ഭൂമിക്ക് മുകളില്‍ സൃഷ്ടികള്‍ പ്രവര്‍ത്തിച്ച നന്മ തിന്മകള്‍ക്ക് അത് സാക്ഷിയാകും. അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാക്കപ്പെടുന്ന കൂട്ടത്തില്‍ ഭൂമിയും ഉണ്ടാകും എന്നര്‍ഥം. അതിനങ്ങനെ സാധിക്കുന്നത്. {നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം} ഭൂമിക്ക് മുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ അറിയിക്കാന്‍ അപ്പോള്‍ അല്ലാഹു കല്‍പിക്കും. ആ കല്‍പനക്ക് അത് എതിരു പ്രവര്‍ത്തിക്കുകയില്ല. (തഫ്സീറുസ്സഅ്ദി)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *