പാപങ്ങളെ വൻപാപങ്ങൾ എന്നും ചെറുപാപങ്ങൾ എന്നും രണ്ടായി വേർതിരിക്കാം. പ്രത്യേകമായ ശിക്ഷ വിധിക്കപ്പെട്ട തിന്മകളാണ് വൻപാപങ്ങൾ. എന്നാൽ ചെറുപാപങ്ങൾക്ക് പ്രത്യേകമായ ശിക്ഷകൾ അറിയിക്കപ്പെട്ടിട്ടില്ല. വന്‍പാപങ്ങള്‍ വന്നുപോകാതിരിക്കാന്‍ സത്യവിശ്വാസികളില്‍ അധികപേരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചെറിയപാപങ്ങള്‍ വന്നുപോകാതിരിക്കാന്‍ അധികപേരും ശ്രദ്ധിക്കാറില്ല.
ചെറുപാപങ്ങള്‍ എല്ലാ മനുഷ്യരുടെ ജീവിതത്തിലും സംഭവിക്കാറുണ്ട്. ചെറിയ പാപങ്ങളാണെന്ന് കരുതി അത് ഒരിക്കലും നിസ്സാരവല്‍ക്കരിക്കാന്‍ പാടില്ല.
ﻭَﻣَﻦ ﻳَﻌْﻤَﻞْ ﻣِﺜْﻘَﺎﻝَ ﺫَﺭَّﺓٍ ﺷَﺮًّا ﻳَﺮَﻩُۥ
ആര് ഒരു അണുവിന്റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും (പരലോകത്ത്) കാണും.(ഖു൪ആന്‍ :99/8)
ചെറിയപാപങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ അതുകാരണം നമ്മുടെ ഹൃദയത്തില്‍ പാപത്തിന്റെ ചെറിയ അടയാളം വന്നുചേരുന്നു. സുകൃതങ്ങളിലൂടെയും പശ്ചാത്താപത്തിന്റെ കണ്ണുനീരിലൂടെയും അത് മായച്ചുകളഞ്ഞിട്ടില്ലെങ്കില്‍ കാലക്രമേണ അത് വലുതായിത്തീരും. നന്‍മകളോട് രാജിയാവാനും ഏത് വലിയ തിന്മകളിലും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഏര്‍പ്പെടാനും അത് കാരണവുമാകും. അതുകൊണ്ടുതന്നെ ചെറിയ പാപങ്ങളെ സൂക്ഷിച്ചില്ലെങ്കില്‍ അവ ഒരാളില്‍ ഒരുമിച്ചുകൂടി അയാളെ നശിപ്പിച്ചുകളയും. അതുകൊണ്ടാണ് ചെറുപാപങ്ങളില്‍ നിരന്തരമായി തുടരുന്നത് വന്‍പാപമായിട്ട് പണ്ഢിതന്മാ൪ ഗണിച്ചിട്ടുള്ളത്.
عَنْ سَهْلِ بْنِ سَعْدٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلَّى اللهُ عليه وسلَّم: إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ فَإِنَّمَا مَثَلُ مُحَقَّرَاتِ الذُّنُوبِ كَقَوْمٍ نَزَلُوا فِي بَطْنِ وَادٍ، فَجَاءَ ذَا بِعُودٍ، وَجَاءَ ذَا بِعُودٍ حَتَّى أَنْضَجُوا خُبْزَتَهُمْ، وَإِنَّ مُحَقَّرَاتِ الذُّنُوبِ مَتَى يُؤْخَذْ بِهَا صَاحِبُهَا تُهْلِكْهُ
സഹ്ലിബ്നു സഅ്ദില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: നിസ്സാരവല്‍ക്കരിക്കപ്പെടുന്ന (ചെറിയ) തിന്മകളെ നിങ്ങള്‍ സൂക്ഷിക്കുക. അവയുടെ ഉപമ ഒരു കൂട്ടമാളുകളെ പോലെയാണ്. അവരൊരു താഴ്വാരത്തില്‍ ഇറങ്ങി. അതിലൊരാള്‍ ഒരു ചെറിയ കമ്പുമായി വന്നു. മറ്റൊരാള്‍ വേറൊരു വിറകു കൊള്ളിയുമായി വന്നു. അങ്ങനെ (ഒരുമിച്ചു കൂട്ടിയ വിറകുകള്‍ കൊണ്ട്) അവര്‍ തങ്ങളുടെ ഭക്ഷണം വേവിച്ചു. (ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക) നിശ്ചയം ചെറുപാപങ്ങള്‍ കാരണത്താല്‍ ഒരാള്‍ എപ്പോഴാണോ പിടികൂടുന്നത് അപ്പോള്‍ അവ അയാളെ നശിപ്പിക്കും. (അഹ്മദ്)
ചെറുപാപങ്ങളുടെ ഗൌരവം ഒരു ഉദാഹരണത്തിലൂടെ നബി(സ്വ) വ്യക്തമാക്കുകയാണ് ചെയ്തിട്ടുള്ളത്. അവ൪ക്കാവശ്യമായ വിറക് ഒരാള്‍ തന്നെ കണ്ടെത്തണമെങ്കില്‍ അതവന് പ്രയാസമായിരിക്കും. ചിലപ്പോള്‍ ആ പ്രവൃത്തിയില്‍ നിന്ന് അവന്‍ പിന്‍വാങ്ങുകയും ചെയ്യും. എന്നാല്‍ ഒരോരുത്തരും ഓരോ വിറകുകൊള്ളിയുമായി വന്നപ്പോള്‍ അതവ൪ക്ക് എളുപ്പമായി. ഇതേപോലെ ശിക്ഷയുടെ പ്രയാസം ഓ൪ത്ത് വന്‍പാപങ്ങളില്‍ നിന്നും ഒഴിവാകാന്‍ സത്യവിശ്വാസികള്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ വന്‍പാപങ്ങളില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്നവ൪ പോലും ചെറുപാപങ്ങള്‍ ചെയ്യാന്‍ മടിക്കില്ല. അതുകൊണ്ടാണ് ചെറുപാപങ്ങളെ സൂക്ഷിക്കണെന്നും അവ നമ്മെ നശിപ്പിക്കുമെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്.
മനുഷ്യന്‍ നിസ്സാരമായി ഗണിച്ചിരിക്കുന്ന പല പാപങ്ങളും വന്‍പാപങ്ങളില്‍ പെട്ടതായിട്ടാണ് സലഫുകള്‍ മനസ്സിലാക്കിയിരുന്നത്.താഴെ പറയുന്ന ഹദീസുകളില്‍ നിന്നും ഇത് കൂടുതല്‍ വ്യക്തമാണ്.
عَنْ أَنَسٍ ـ رضى الله عنه ـ قَالَ إِنَّكُمْ لَتَعْمَلُونَ أَعْمَالاً هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعَرِ، إِنْ كُنَّا نَعُدُّهَا عَلَى عَهْدِ النَّبِيِّ صلى الله عليه وسلم الْمُوبِقَاتِ
അനസില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:നിശ്ചയം നിങ്ങള്‍ ചില പ്രവ൪ത്തനങ്ങള്‍ ചെയ്യുന്നു. അത് നിങ്ങളുടെ കണ്ണില്‍ ഒരു രോമത്തേക്കാള്‍ വളരെ ലോലമാണ്. നബിയുടെ(സ്വ) കാലഘട്ടത്തില്‍ (സല്‍കര്‍മ്മങ്ങളെ) നശിപ്പിച്ചുകളയുന്ന വന്‍പാപമായിട്ടാണ് ഞങ്ങള്‍ അവയെ കണ്ടിരുന്നത്. (ബുഖാരി:6492)
ഇബ്നുല്‍ഖയ്യിം – റഹിമഹുല്ലാഹ് – പറഞ്ഞു: ”തീര്‍ച്ചയായും ഒരടിമ തെറ്റ് ചെയ്യുന്നവനായിക്കൊണ്ടേയിരിക്കും.(ആ തെറ്റ്)അവന് നിസാരമാകുന്നത് വരെയും, അവന്‍റെ ഹൃദയത്തില്‍ ചെറുതാകുന്നത് വരേയും(ചെയ്തുകൊണ്ടേയിരിക്കും). അത് നാശത്തിന്‍റെ അടയാളമാകുന്നു. എന്നാല്‍ ഒരടിമയുടെ കണ്ണില്‍ പാപം ചെറുതാകുംമ്പോഴെല്ലാം, അല്ലാഹുവിന്‍റെയടുക്കല്‍ വമ്പിച്ചതായിരിക്കും.” الجواب الكافي ٣٨
യഹ്‌യ ബിന്‍ മുആദ് – റഹിമഹുല്ലാഹ് -പറഞ്ഞു: ”രോഗത്തിന്‍റെ സന്ദര്‍ഭത്തില്‍, ശരീരം ഭക്ഷണത്തിന്‍റെ രുചി കണ്ടെത്തുകയില്ല. അപ്രകാരം തന്നെ, പാപങ്ങളുള്ളതോടൊപ്പം, ഹൃദയം ഇബാദത്തിന്‍റെ മാധുര്യം കണ്ടെത്തുകയില്ല.”ذم الهوي 1/68
പാപങ്ങള്‍ ചെയ്തുപോയ അടിമകള്‍ക്ക് പൊറുത്തുകൊടുക്കാനും മാപ്പ് ചെയ്യാനുമായി കരുണയുള്ളവനായ അല്ലാഹു ധാരാളം മാ൪ഗ്ഗങ്ങള്‍ ഏ൪പ്പെടുത്തിയിട്ടുണ്ട്. നാം നിസ്സാരമായി കാണുന്നതും അല്ലാത്തതുമായ ചില ക൪മ്മങ്ങളാല്‍ അല്ലാഹു നമ്മുടെ പാപങ്ങള്‍ പൊറുത്തുതരുന്നു.
ﺇِﻥَّ ٱﻟْﺤَﺴَﻨَٰﺖِ ﻳُﺬْﻫِﺒْﻦَ ٱﻟﺴَّﻴِّـَٔﺎﺕِ ۚ ﺫَٰﻟِﻚَ ﺫِﻛْﺮَﻯٰ ﻟِﻠﺬَّٰﻛِﺮِﻳﻦَ
തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ് കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്. (ഖു൪ആന്‍ :11/114)
അതുകൊണ്ടുതന്നെ പ്രസ്തുത ക൪മ്മങ്ങളെ കുറിച്ചെല്ലാം നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്. അത്തരം ക൪മ്മങ്ങള്‍ നാം ചെയ്യുമ്പോള്‍ നമ്മുടെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് മാപ്പാക്കി തരുന്നു. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും പാപപരിഹാര മാർഗങ്ങളായി വന്നിട്ടുള്ള ചിലത് ഇവിടെ സൂചിപ്പിക്കുന്നു.
സത്യവിശ്വാസവും സല്‍കര്‍മ്മങ്ങളും
ﻭَٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻤِﻠُﻮا۟ ٱﻟﺼَّٰﻠِﺤَٰﺖِ ﻟَﻨُﻜَﻔِّﺮَﻥَّ ﻋَﻨْﻬُﻢْ ﺳَﻴِّـَٔﺎﺗِﻬِﻢْ ﻭَﻟَﻨَﺠْﺰِﻳَﻨَّﻬُﻢْ ﺃَﺣْﺴَﻦَ ٱﻟَّﺬِﻯ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരുടെ തിന്‍മകള്‍ അവരില്‍ നിന്ന് നാം മായ്ച്ചുകളയുക തന്നെ ചെയ്യും. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും നല്ലതിനുള്ള പ്രതിഫലം അവര്‍ക്ക് നാം നല്‍കുന്നതുമാണ്. (ഖു൪ആന്‍ :29/7)
സുന്നത്തും വാജിബുമായി അല്ലാഹു നമ്മോട് കല്‍പ്പിച്ച ഏത് സല്‍ക൪മ്മവും പാപങ്ങള്‍ പൊറുക്കാനുള്ള സല്‍ക൪മ്മങ്ങളാണ്. നിത്യേനെ എന്നോണം നാം നി൪വ്വഹിക്കുന്ന ആരാധനകള്‍ക്ക് പുറമേ കുടുംബബന്ധം പുല൪ത്തല്‍, സന്ദ൪ശനം, അയല്‍പക്ക മര്യാദകള്‍ പാലിക്കല്‍ തുടങ്ങിയ സല്‍ക൪മ്മങ്ങളെല്ലാം ഇതില്‍പെടും. (തഫ്സീറുസ്സഅദി:പേജ് – 735)
ﻓَﭑﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻤِﻠُﻮا۟ ٱﻟﺼَّٰﻠِﺤَٰﺖِ ﻟَﻬُﻢ ﻣَّﻐْﻔِﺮَﺓٌ ﻭَﺭِﺯْﻕٌ ﻛَﺮِﻳﻢٌ
എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കുന്നതാണ്. (ഖു൪ആന്‍ :22/50)
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം – വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്.(ഖു൪ആന്‍:47/2)
يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
ആ സമ്മേളനദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. ആര് അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവന്‍റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതില്‍ (സ്വര്‍ഗത്തില്‍) അവര്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം. (ഖു൪ആന്‍:64/9)
رَسُولَ اللَّهِ صلى الله عليه وسلم يَقُولُ إِنَّ اللَّهَ يُدْنِي الْمُؤْمِنَ فَيَضَعُ عَلَيْهِ كَنَفَهُ، وَيَسْتُرُهُ فَيَقُولُ أَتَعْرِفُ ذَنْبَ كَذَا أَتَعْرِفُ ذَنْبَ كَذَا فَيَقُولُ نَعَمْ أَىْ رَبِّ. حَتَّى إِذَا قَرَّرَهُ بِذُنُوبِهِ وَرَأَى فِي نَفْسِهِ أَنَّهُ هَلَكَ قَالَ سَتَرْتُهَا عَلَيْكَ فِي الدُّنْيَا، وَأَنَا أَغْفِرُهَا لَكَ الْيَوْمَ. فَيُعْطَى كِتَابَ حَسَنَاتِهِ، وَأَمَّا الْكَافِرُ وَالْمُنَافِقُونَ فَيَقُولُ الأَشْهَادُ هَؤُلاَءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ، أَلاَ لَعْنَةُ اللَّهِ عَلَى الظَّالِمِينَ
ഇബ്നു ഉമർ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ(സ്വ) പറയുന്നത് ഞാൻ കേട്ടു; അല്ലാഹു സത്യവിശ്വാസിയെ തന്റെയടുത്തേക്ക് അടുപ്പിക്കും, എന്നിട്ട് അവനെ സംരക്ഷിക്കുകയും മറച്ചു പിടിക്കുകയും ചെയ്യും. അല്ലാഹു അവനോട് ചോദിക്കും: ‘നീ ചെയ്ത ഇന്ന പാപത്തെക്കുറിച്ച് അറിയാമോ? ഇന്ന പാപത്തെക്കുറിച്ച് അറിയാമോ?’ അപ്പോൾ അയാൾ പറയും: അതെ, എന്റെ രക്ഷിതാവേ. അങ്ങിനെ തന്റെ കുറ്റങ്ങൾ അയാൾക്ക് ബോദ്ധ്യപ്പെടുകയും, താൻ നശിച്ചുപോയിയെന്ന് അയാളുടെ മനസ്സിൽ തോന്നുകയും ചെയ്താൽ അല്ലാഹു പറയും: ഇഹലോകജീവിതത്തിൽ(ആ തെറ്റുകൾ) ഞാൻ മറച്ചുവെച്ചിരുന്നു. ഇന്ന് നിനക്ക് ഞാനവ പൊറുത്തുതന്നിരിക്കുന്നു. അങ്ങനെ അയാളുടെ നന്മകളുടെ രേഖ അയാൾക്ക് നൽകപ്പെടുന്നു. എന്നാൽ അവിശ്വാസിയുടെയും കപട വിശ്വാസിയുടെയും സ്ഥിതി (നേരെ മറിച്ചാണ്). ‘അവരെക്കുറിച്ച് സാക്ഷികൾ പറയും, ഇവരാകുന്നു തങ്ങളുടെ റബ്ബിന്റെ പേരിൽ കള്ളം പറഞ്ഞവർ. അറിയുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേൽ ഉണ്ടായിരിക്കുന്നതാണ് ( ഖു൪ആന്‍:11/18).(ബുഖാരി: 2441)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : تُفْتَحُ أَبْوَابُ الْجَنَّةِ يَوْمَ الاِثْنَيْنِ وَيَوْمَ الْخَمِيسِ فَيُغْفَرُ لِكُلِّ عَبْدٍ لاَ يُشْرِكُ بِاللَّهِ شَيْئًا إِلاَّ رَجُلاً كَانَتْ بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ فَيُقَالُ أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ)പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്നതാണ്. അപ്പോൾ ബഹുദൈവ വിശ്വാസികളല്ലാത്തവരുടെ പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. എന്നാൽ പരസ്പരം വൈരാഗ്യം വെച്ചുപുലർത്തുന്ന സഹോദരൻമാരുടേതൊഴികെ. അവർ പരസ്പരം രമ്യതയിലാകുന്നതു വരെ അവരുടെ കാര്യം മാറ്റിവെക്കുന്നതാണ്. (മുസ്‌ലിം:2565)
തൗഹീദ്
حَدَّثَنَا أَنَسُ بْنُ مَالِكٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : قَالَ اللَّهُ يَا ابْنَ آدَمَ إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي غَفَرْتُ لَكَ عَلَى مَا كَانَ فِيكَ وَلاَ أُبَالِي يَا ابْنَ آدَمَ لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِي غَفَرْتُ لَكَ وَلاَ أُبَالِي يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا ثُمَّ لَقِيتَنِي لاَ تُشْرِكُ بِي شَيْئًا لأَتَيْتُكَ بِقُرَابِهَا مَغْفِرَةً
അനസ് ഇബ്നു മാലിക്കില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ്വ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു:അല്ലാഹു പറയുന്നു: അല്ലയോ മനുഷ്യാ നീ എന്നോട് പ്രാ൪ത്ഥിക്കുകയും എന്നില്‍ പ്രതീക്ഷയ൪പ്പിക്കുകയും ചെയ്യുന്നുവോ അതനുസരിച്ച് നിനക്ക് ഞാന്‍ പൊറുത്തുതരും. എനിക്ക് പ്രശ്നമല്ല. അല്ലയോ മനുഷ്യാ നീ എന്നോട് ഇസ്തിഗ്ഫാ൪ നടത്തുന്ന പക്ഷം ഞാന്‍ നിനക്ക് പൊറുത്തുതരും. എനിക്കത് പ്രശ്നമല്ല. മനുഷ്യാ നീ ഭൂമി നിറയേ തെറ്റുമായി എന്റെ അടുക്കല്‍ വരികയും എന്നിട്ട് എന്നില്‍ ഒന്നും പങ്ക് ചേ൪ക്കാതെ എന്നെ കണ്ടുമുട്ടുകയും ചെയ്താല്‍ അത്രത്തോളം പാപമോചനം നിനക്ക് ഞാന്‍ നല്‍കും.(തി൪മിദി :3540)
قال ابن رجب رحمه الله: فإن التوحيد هو الإكسير الأعظم، فلو وضع منه ذرة على جبال الذنوب والخطايا لقلبها حسنات
ഇബ്നു റജബ് رحمه الله പറഞ്ഞു: തീർച്ചയായും തൗഹീദ് മഹത്തരമാണ്, അതിൽ നിന്ന് ഒരണുവോളം പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളുടെ മേൽ വെച്ചാൽ അവയെല്ലാം നന്മകളായി മാറുന്നതാണ്. [أسباب المغفرة صـ ٢٩]
സത്യവിശ്വാസവും സമ്പത്ത് കൊണ്ടും ശരീരം കൊണ്ടുമുള്ള ജിഹാദും
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ﴿١٠﴾ تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿١١﴾ يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ وَمَسَٰكِنَ طَيِّبَةً فِى جَنَّٰتِ عَدْنٍ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴿١٢﴾
സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ?നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം.അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതത്രെ മഹത്തായ ഭാഗ്യം. (ഖു൪ആന്‍ :61/10-12)
തഖ്‌വ
قال طلق ابن حبيب: أن تعمل بطاعة الله، على نورٍ من الله، ترجو ثواب الله، وأن تترك معصية الله على، نورٍ من الله، تخاف عقاب الله
ത്വല്‍ഖു ബ്നു ഹബീബ്(റഹി) പറഞ്ഞു: അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്‌വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം വെടിയലാണ് (തഖ്‌വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)
തഖ്‌വയോടെ ജീവിക്കുന്നവരുടെ തിന്മകളെ അല്ലാഹു മായ്ച്ചു കളയുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യും.
يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നപക്ഷം, അവന്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കാനുള്ള കഴിവ് ഉണ്ടാക്കി തരികയും; നിങ്ങളുടെ തിന്മകളെ അവന്‍ മായ്ച്ചു കളയുകയും, നിങ്ങള്‍ക്ക് പൊറുത്തു തരികയും ചെയ്യും. അല്ലാഹുവാകട്ടെ, മഹത്തായ അനുഗ്രഹം (അഥവാ ഔദാര്യം) ഉള്ളവനാകുന്നു. (ഖു൪ആന്‍:8/29)
ﻭَﻟَﻮْ ﺃَﻥَّ ﺃَﻫْﻞَ ٱﻟْﻜِﺘَٰﺐِ ءَاﻣَﻨُﻮا۟ ﻭَٱﺗَّﻘَﻮْا۟ ﻟَﻜَﻔَّﺮْﻧَﺎ ﻋَﻨْﻬُﻢْ ﺳَﻴِّـَٔﺎﺗِﻬِﻢْ ﻭَﻷََﺩْﺧَﻠْﻨَٰﻬُﻢْ ﺟَﻨَّٰﺖِ ٱﻟﻨَّﻌِﻴﻢِ
വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണ്ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു. (ഖു൪ആന്‍:5/65)
ﺫَٰﻟِﻚَ ﺃَﻣْﺮُ ٱﻟﻠَّﻪِ ﺃَﻧﺰَﻟَﻪُۥٓ ﺇِﻟَﻴْﻜُﻢْ ۚ ﻭَﻣَﻦ ﻳَﺘَّﻖِ ٱﻟﻠَّﻪَ ﻳُﻜَﻔِّﺮْ ﻋَﻨْﻪُ ﺳَﻴِّـَٔﺎﺗِﻪِۦ ﻭَﻳُﻌْﻈِﻢْ ﻟَﻪُۥٓ ﺃَﺟْﺮًا
അത് അല്ലാഹുവിന്റെ കല്‍പനയാകുന്നു. അവനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:65/5)
ക്ഷമ
ﺇِﻻَّ ٱﻟَّﺬِﻳﻦَ ﺻَﺒَﺮُﻭا۟ ﻭَﻋَﻤِﻠُﻮا۟ ٱﻟﺼَّٰﻠِﺤَٰﺖِ ﺃُﻭ۟ﻟَٰٓﺌِﻚَ ﻟَﻬُﻢ ﻣَّﻐْﻔِﺮَﺓٌ ﻭَﺃَﺟْﺮٌ ﻛَﺒِﻴﺮٌ
ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്.(ഖു൪ആന്‍ :11/11)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ
അബൂസഈദ് رَضِيَ اللَّهُ عَنْهُ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ എന്നിവരിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ (അവന്‍ ക്ഷമിക്കുകയാണങ്കില്‍) അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി. (ബുഖാരി: 5641,5642)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا يَزَالُ الْبَلاَءُ بِالْمُؤْمِنِ وَالْمُؤْمِنَةِ فِي نَفْسِهِ وَوَلَدِهِ وَمَالِهِ حَتَّى يَلْقَى اللَّهَ وَمَا عَلَيْهِ خَطِيئَةٌ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:ഒരു സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തൻ്റെ ശരീരത്തിലും സന്താനത്തിലും സമ്പത്തിലും പരീക്ഷണമുണ്ടായിക്കൊണ്ടേയിരിക്കും. യാതൊരു തെറ്റും ഇല്ലാതെ അല്ലാഹുവിനെ അയാൾ കണ്ടുമുട്ടുന്നത് വരെ. (തിർമിദി: 2399)
അദൃശ്യമായ നിലയില്‍ അല്ലാഹുവിനെ ഭയപ്പെടുക
ﺇِﻧَّﻤَﺎ ﺗُﻨﺬِﺭُ ﻣَﻦِ ٱﺗَّﺒَﻊَ ٱﻟﺬِّﻛْﺮَ ﻭَﺧَﺸِﻰَ ٱﻟﺮَّﺣْﻤَٰﻦَ ﺑِﭑﻟْﻐَﻴْﺐِ ۖ ﻓَﺒَﺸِّﺮْﻩُ ﺑِﻤَﻐْﻔِﺮَﺓٍ ﻭَﺃَﺟْﺮٍ ﻛَﺮِﻳﻢٍ
ബോധനം പിന്‍പറ്റുകയും, അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്റെ താക്കീത് ഫലപ്പെടുകയുള്ളൂ. ആകയാല്‍ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍: 36/11)
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺨْﺸَﻮْﻥَ ﺭَﺑَّﻬُﻢ ﺑِﭑﻟْﻐَﻴْﺐِ ﻟَﻬُﻢ ﻣَّﻐْﻔِﺮَﺓٌ ﻭَﺃَﺟْﺮٌ ﻛَﺒِﻴﺮٌ
തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്. (ഖു൪ആന്‍: 67/12)
വന്‍പാപങ്ങളില്‍ നിന്ന് പൂ൪ണ്ണമായി വെടിഞ്ഞുനില്‍ക്കുക
ﺇِﻥ ﺗَﺠْﺘَﻨِﺒُﻮا۟ ﻛَﺒَﺎٓﺋِﺮَ ﻣَﺎ ﺗُﻨْﻬَﻮْﻥَ ﻋَﻨْﻪُ ﻧُﻜَﻔِّﺮْ ﻋَﻨﻜُﻢْ ﺳَﻴِّـَٔﺎﺗِﻜُﻢْ ﻭَﻧُﺪْﺧِﻠْﻜُﻢ ﻣُّﺪْﺧَﻼً ﻛَﺮِﻳﻤًﺎ
നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍ :4/31)
وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى ﴿٣١﴾ ٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ
അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും. അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. (ഖു൪ആന്‍ :53/31-32)
തൌബ (അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക)
തെറ്റ് ചെയ്താല്‍ മനസ്സിലുണ്ടാകുന്ന വേദനയും കുറ്റബോധവും ആ തിന്‍മ ഒഴിവാക്കലും അല്ലാഹുവിലേക്ക് മടങ്ങലുമാകുന്നു തൌബ. അങ്ങനെ തൌബ ചെയ്യുന്ന വരുടെ പാപങ്ങള്‍ അല്ലാഹു പൊറത്തുകൊടുക്കന്നതാണ്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺗُﻮﺑُﻮٓا۟ ﺇِﻟَﻰ ٱﻟﻠَّﻪِ ﺗَﻮْﺑَﺔً ﻧَّﺼُﻮﺣًﺎ ﻋَﺴَﻰٰ ﺭَﺑُّﻜُﻢْ ﺃَﻥ ﻳُﻜَﻔِّﺮَ ﻋَﻨﻜُﻢْ ﺳَﻴِّـَٔﺎﺗِﻜُﻢْ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുന്നതാണ്…….(ഖു൪ആന്‍ :66/8)
ٱﻟَّﺬِﻳﻦَ ﻳَﺤْﻤِﻠُﻮﻥَ ٱﻟْﻌَﺮْﺵَ ﻭَﻣَﻦْ ﺣَﻮْﻟَﻪُۥ ﻳُﺴَﺒِّﺤُﻮﻥَ ﺑِﺤَﻤْﺪِ ﺭَﺑِّﻬِﻢْ ﻭَﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻥَ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺭَﺑَّﻨَﺎ ﻭَﺳِﻌْﺖَ ﻛُﻞَّ ﺷَﻰْءٍ ﺭَّﺣْﻤَﺔً ﻭَﻋِﻠْﻤًﺎ ﻓَﭑﻏْﻔِﺮْ ﻟِﻠَّﺬِﻳﻦَ ﺗَﺎﺑُﻮا۟ ﻭَٱﺗَّﺒَﻌُﻮا۟ ﺳَﺒِﻴﻠَﻚَ
ﻭَﻗِﻬِﻢْ ﻋَﺬَاﺏَ ٱﻟْﺠَﺤِﻴﻢِ
സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ……….(ഖു൪ആന്‍ :40/7)
إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَٰلِحًا فَأُو۟لَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.(ഖു൪ആന്‍:25/70)
ﻓَﻤَﻦ ﺗَﺎﺏَ ﻣِﻦۢ ﺑَﻌْﺪِ ﻇُﻠْﻤِﻪِۦ ﻭَﺃَﺻْﻠَﺢَ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﻳَﺘُﻮﺏُ ﻋَﻠَﻴْﻪِ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ. (ഖു൪ആന്‍ :5/39)
ﺃَﻓَﻼَ ﻳَﺘُﻮﺑُﻮﻥَ ﺇِﻟَﻰ ٱﻟﻠَّﻪِ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻧَﻪُۥ ۚ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍ :5/74)
قَالَ رَسُولُ اللَّهِ صلى الله عليه وسلم: التَّائِبُ مِنَ الذَّنْبِ كَمَنْ لاَ ذَنْبَ لَهُ
നബി ﷺ പറഞ്ഞു: തൗബ ചെയ്തവൻ പാപങ്ങൾ ഇല്ലാത്തവനെപ്പോലെയാണ്. (ത്വബ്റാനി)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَابَ قَبْلَ أَنْ تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا تَابَ اللَّهُ عَلَيْهِ
അബൂഹുറൈറയിൽ(റ) നിന്ന്: നബി ﷺ പറഞ്ഞു: സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതിന് മുമ്പായി വല്ലവനും പശ്ചാത്തപിച്ചാൽ അല്ലാഹു അത് സ്വീകരിക്കുന്നതാണ്. (മുസ്‌ലിം:2703)
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
അബൂമൂസയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ഉന്നതനായ അല്ലാഹു രാത്രിയിൽ തന്റെ കരം നീട്ടുന്നു പകലിൽ പാപം ചെയ്തവർക്ക് പൊറുത്തുകൊടുക്കാനായി , അവൻ പകലിൽ കരം നീട്ടുന്നു , രാത്രിയിൽ പാപം ചെയ്തവർക്ക് പൊറുത്തുകൊടുക്കാനായി, സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ (അല്ലാഹു അപ്രകാരം ചെയ്തു കൊണ്ടിരിക്കും). (മുസ്‌ലിം:2759)
ഇസ്തിഗ്ഫാ൪
പാപം പൊറുത്തുകിട്ടുന്നതിനുള്ള അപേക്ഷക്കാണ് ഇസ്തിഗ്ഫാ൪ എന്ന് പറയുന്നത്. ഒരു വിശ്വാസിയുടെ നാവിലൂടെ എപ്പോഴും വന്നുകൊണ്ടിരിക്കേണ്ട കാര്യമാണത്. അതുവഴി അവന്റെ പാപങ്ങള്‍ പൊറത്തുകിട്ടുന്നതാണ്.
ﻭَﻣَﻦ ﻳَﻌْﻤَﻞْ ﺳُﻮٓءًا ﺃَﻭْ ﻳَﻈْﻠِﻢْ ﻧَﻔْﺴَﻪُۥ ﺛُﻢَّ ﻳَﺴْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ﻳَﺠِﺪِ ٱﻟﻠَّﻪَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ
ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെപൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. (ഖു൪ആന്‍ :4/110)
ﻭَٱﺳْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻛَﺎﻥَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ
അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍: 4/106)
ﻭَٱﻟَّﺬِﻳﻦَ ﺇِﺫَا ﻓَﻌَﻠُﻮا۟ ﻓَٰﺤِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮٓا۟ ﺃَﻧﻔُﺴَﻬُﻢْ ﺫَﻛَﺮُﻭا۟ ٱﻟﻠَّﻪَ ﻓَﭑﺳْﺘَﻐْﻔَﺮُﻭا۟ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺇِﻻَّ ٱﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭا۟ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮا۟ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണ് (മുത്തഖികള്‍). പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.(ഖു൪ആന്‍:3/135-136)
ബാങ്ക് വിളിക്കുക
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الْمُؤَذِّنُ يُغْفَرُ لَهُ مَدَى صَوْتِهِ وَيَشْهَدُ لَهُ كُلُّ رَطْبٍ وَيَابِسٍ وَشَاهِدُ الصَّلاَةِ يُكْتَبُ لَهُ خَمْسٌ وَعِشْرُونَ صَلاَةً وَيُكَفَّرُ عَنْهُ مَا بَيْنَهُمَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ബാങ്ക് കൊടുക്കുന്നവന് അവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം (അവന്റെ പാപങ്ങള്‍) പൊറുക്കപ്പെടുന്നു. ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവന് സാക്ഷി നില്‍ക്കുന്നു. നമസ്കാരത്തിന് സാക്ഷിയായവന് (ജമാഅത്തില്‍ പങ്കെടുത്തവന്) ഇരുപത്തിയഞ്ച് നമസ്കാരം (പ്രതിഫലമായി) എഴുതപ്പെടുന്നു. അവക്കിടയിലുള്ള (പാപങ്ങള്‍) അവന് പൊറുക്കപ്പെടുകയും ചെയ്യുന്നു. (അബൂദാവൂദ് :515 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي أُمَامَةَ رَضِيَ اللَّهُ تَعَالَى عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:الْمُؤَذِّنُ يُغْفَرُ لَهُ مَدَى صَوْتِهِ، وَأَجْرُهُ مِثْلُ أَجْرِ مَنْ صَلَّى مَعَهُ.
അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുഅദ്ദിന്‍, അവന്റെ ബാങ്കൊലി എത്ര നീളുന്നുവോ അത്രത്തോളം അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും. അവന്റെ പ്രതിഫലം അവനോടൊപ്പം നമസ്കരിക്കുന്നവരുടേതുപോലെയാണ്. (ത്വബ്റാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عُقْبَةَ بْنِ عَامِرٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : يَعْجَبُ رَبُّكَ مِنْ رَاعِي غَنَمٍ فِي رَأْسِ شَظِيَّةِ الْجَبَلِ يُؤَذِّنُ بِالصَّلاَةِ وَيُصَلِّي فَيَقُولُ اللَّهُ عَزَّ وَجَلَّ انْظُرُوا إِلَى عَبْدِي هَذَا يُؤَذِّنُ وَيُقِيمُ الصَّلاَةَ يَخَافُ مِنِّي قَدْ غَفَرْتُ لِعَبْدِي وَأَدْخَلْتُهُ الْجَنَّةَ
ഉഖ്ബത്തബ്നു ആമിറിൽ(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: ഒരു മലമേട്ടില്‍ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും നമസ്കരിക്കുകയും ചെയ്യുന്ന ആട്ടിടയനില്‍ നിന്റെ റബ്ബ് അല്‍ഭുതം കൂറുന്നു. അല്ലാഹു പറയും: എന്റെ ഈ ദാസനെ നോക്കൂ. അവന്‍ ബാങ്ക് വിളിക്കുന്നു. നമസ്കാരം കൃത്യമായി നി൪വ്വഹിക്കുന്നു. അവന്‍ എന്നെ ഭയക്കുന്നു.തി൪ച്ചയായും എന്റെ ദാസന് ഞാന്‍ പൊറുത്തുകൊടുത്തിരിക്കുന്നു. ഞാന്‍ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.(നസാഇ:666 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ബാങ്ക് കേള്‍ക്കുന്നവൻ ശഹാദത്ത് പറയുക
عَنْ سَعْدِ بْنِ أَبِي وَقَّاصٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِالإِسْلاَمِ دِينًا . غُفِرَ لَهُ ذَنْبُهُ
സഅ്ദ് ബ്നു അബീവഖാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബാങ്ക് വിളി കേൾക്കുമ്പോൾ ആരെങ്കിലും ഇപ്രകാരം ചൊല്ലിയാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും. (മുസ്ലിം : 386)
وَأَنَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً
വഅന അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാശരീക ലഹു, വഅന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു, റളീതു ബില്ലാഹി റബ്ബൻ, വബി മുഹമ്മദിൻ റസൂലൻ, വബിൽ ഇസ്‌ലാമി ദീനൻ
ആരാധനക്കർഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു. അല്ലാഹുവിനെ (സ്രഷ്ടാവും സംരക്ഷകനുമെല്ലാമായ) റബ്ബായും, മുഹമ്മദിനെ (സ്വ) റസൂലായും, ഇസ്‌ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു.
വുളൂഅ് ചെയ്യുക
عَنْ عُثْمَانَ بْنِ عَفَّانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ
ഉസ്‌മാൻ ഇബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറഞ്ഞു: ആരെങ്കിലും വുളൂ ചെയ്യുകയും ആ വുളു ഏറ്റവും നല്ല രൂപത്തില്‍ ചെയ്യുകയും ചെയ്‌താൽ അവന്റെ ശരീരത്തില്‍ നിന്ന് പാപങ്ങള്‍ പുറത്തുപോകും. എത്രത്തോളമെന്നാല്‍ പാപങ്ങള്‍ അവന്റെ നഖങ്ങൾക്ക് അടിയിലൂടെ പുറത്ത് പോകുന്നതാണ്.(മുസ്‌ലിം: 245)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا تَوَضَّأَ الْعَبْدُ الْمُسْلِمُ – أَوِ الْمُؤْمِنُ – فَغَسَلَ وَجْهَهُ خَرَجَ مِنْ وَجْهِهِ كُلُّ خَطِيئَةٍ نَظَرَ إِلَيْهَا بِعَيْنَيْهِ مَعَ الْمَاءِ – أَوْ مَعَ آخِرِ قَطْرِ الْمَاءِ – فَإِذَا غَسَلَ يَدَيْهِ خَرَجَ مِنْ يَدَيْهِ كُلُّ خَطِيئَةٍ كَانَ بَطَشَتْهَا يَدَاهُ مَعَ الْمَاءِ – أَوْ مَعَ آخِرِ قَطْرِ الْمَاءِ – فَإِذَا غَسَلَ رِجْلَيْهِ خَرَجَتْ كُلُّ خَطِيئَةٍ مَشَتْهَا رِجْلاَهُ مَعَ الْمَاءِ – أَوْ مَعَ آخِرِ قَطْرِ الْمَاءِ – حَتَّى يَخْرُجَ نَقِيًّا مِنَ الذُّنُوبِ
അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ഒരു വിശ്വാസി വുളു എടുക്കുകയും അതിനായി തന്റെ മുഖം കഴുകുകയും ചെയ്താല്‍ അവന്റെ കണ്ണുകളുടെ നോട്ടം കൊണ്ട് അവന്‍ സ്വരൂപിച്ച പാപങ്ങളും. അവന്റെ കൈകൾ കഴുകുമ്പോൾ കൈകള്‍ സ്പ൪ശിച്ചതുമൂലം അവന്‍ സ്വരൂപിച്ച പാപങ്ങളും ആ വെള്ളത്തോടൊപ്പം ഒലിച്ച് പോകുന്നു. തന്റെ കാല്‍പാദങ്ങള്‍ കഴുകുമ്പോള്‍ തിന്‍മക്കായി നടന്ന് പോയതുമൂലം അവന്‍ സ്വരൂപിച്ച പാപങ്ങളും ആ വെള്ളത്തോടൊപ്പം ഒലിച്ച് പോകുന്നു.അങ്ങനെ അവന്‍ പാപവിമുക്തമായിതീരുന്നു. (മുസ്‌ലിം:244)
عَنْ عَبْدِ اللَّهِ الصُّنَابِحِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: إِذَا تَوَضَّأَ الْعَبْدُ الْمُؤْمِنُ فَتَمَضْمَضَ خَرَجَتِ الْخَطَايَا مِنْ فِيهِ فَإِذَا اسْتَنْثَرَ خَرَجَتِ الْخَطَايَا مِنْ أَنْفِهِ فَإِذَا غَسَلَ وَجْهَهُ خَرَجَتِ الْخَطَايَا مِنْ وَجْهِهِ حَتَّى تَخْرُجَ مِنْ تَحْتِ أَشْفَارِ عَيْنَيْهِ فَإِذَا غَسَلَ يَدَيْهِ خَرَجَتِ الْخَطَايَا مِنْ يَدَيْهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِ يَدَيْهِ فَإِذَا مَسَحَ بِرَأْسِهِ خَرَجَتِ الْخَطَايَا مِنْ رَأْسِهِ حَتَّى تَخْرُجَ مِنْ أُذُنَيْهِ فَإِذَا غَسَلَ رِجْلَيْهِ خَرَجَتِ الْخَطَايَا مِنْ رِجْلَيْهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِ رِجْلَيْهِ ثُمَّ كَانَ مَشْيُهُ إِلَى الْمَسْجِدِ وَصَلاَتُهُ نَافِلَةً لَهُ
അബ്ദുല്ലാഹ് അസ്വുനാബിഹില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു വിശ്വാസി വുളു എടുക്കുകയും കൊപ്ലിക്കുകയും ചെയ്താല്‍ അവന്റെ വായിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. മൂക്കില്‍ വെള്ളം കയറ്റിചീറ്റിയാല്‍ മൂക്കിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. മുഖം കഴുകിയാല്‍ അവന്റെ മുഖത്തിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ അവന്റെ കണ്‍പോളകള്‍ക്ക് ഇടയിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും. അവന്റെ കൈകള്‍ കഴുകിയാല്‍ കൈകളിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ നഖത്തിനടിയിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും. അവന്‍ തല തടവിയാല്‍ തലയിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ അവന്റെ ചെവികളിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും.അവന്‍ തന്റെ കാലുകള്‍ കഴുകിയാല്‍ കാലുകളിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ കാലിന്റെ നഖത്തിനടിയിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും. പിന്നീട് അവന്‍ നടന്ന് നീങ്ങുന്നത് പള്ളിയിലേക്കാണ്.അവിടെ വെച്ചുള്ള നമസ്കാരം അവന്റെ പുണ്യം വ൪ദ്ധിപ്പിക്കുകയും ചെയ്യുന്നു. (മുസ്നദ് അഹ്മദ് – മുവത്വ മാലിക് – നസാഈ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
വുളുവിന് ശേഷമുള്ള നമസ്കാരം
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا ثُمَّ قَامَ فَرَكَعَ رَكْعَتَيْنِ لاَ يُحَدِّثُ فِيهِمَا نَفْسَهُ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
നബി(സ്വ) പറഞ്ഞു: ഞാൻ വുളു ചെയ്തതുപോലെ ആരെങ്കിലും വുളു ചെയ്യുകയും പിന്നെ യാതൊരു (തിൻമയായ) കാര്യവും ഹൃദയത്തിൽ കരുതാതെ രണ്ട് റക്അത്ത് നമസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ അവൻ അതുവരെ ചെയ്തു പോയ (ചെറു) പാപങ്ങൾ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതാണ്. (മുസ്ലിം:226)
അഞ്ച് നേരത്തെ ഫ൪ള് നമസ്കാരങ്ങള്‍
عَنْ أَبِي هُرَيْرَةَ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : أَرَأَيْتُمْ لَوْ أَنَّ نَهَرًا بِبَابِ أَحَدِكُمْ، يَغْتَسِلُ فِيهِ كُلَّ يَوْمٍ خَمْسًا، مَا تَقُولُ ذَلِكَ يُبْقِي مِنْ دَرَنِهِ . قَالُوا لاَ يُبْقِي مِنْ دَرَنِهِ شَيْئًا. قَالَ : فَذَلِكَ مِثْلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللَّهُ بِهَا الْخَطَايَا
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറയുന്നത് ഞാൻ കേട്ടു. ‘നിങ്ങൾ പറയൂ, നിങ്ങളില്‍ ഒരാളുടെ കവാടത്തിനരികിലൂടെ ഒരു നദി ഒഴുകുകയും അതിൽ നിന്ന് ദിനംപ്രതി അഞ്ച് പ്രാവശ്യം അയാൾ കുളിക്കുകയും ചെയ്യുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ ശരീരത്തിൽ വല്ല അഴുക്കും അവശേഷിക്കുമോ?’ അവർ മറുപടി പറഞ്ഞു: ഒരു അഴുക്കും അവശേഷിക്കുകയില്ല.പ്രവാചകൻ(സ്വ) പറഞ്ഞു: ‘ഇത് തന്നെയാണ് അഞ്ച് നേരത്തെ നമസ്കാരത്തിന്റെ ഉപമ. അത് മുഖേന അല്ലാഹു പാപങ്ങൾ മായ്ച് കളയുന്നതാണ്.’ (ബുഖാരി: 528)
عَنْ عُثْمَانَ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ مَا مِنِ امْرِئٍ مُسْلِمٍ تَحْضُرُهُ صَلاَةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءَهَا وَخُشُوعَهَا وَرُكُوعَهَا إِلاَّ كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوبِ مَا لَمْ يُؤْتِ كَبِيرَةً وَذَلِكَ الدَّهْرَ كُلَّهُ
ഉസ്‌മാൻ ഇബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. മുസ്‌ലിമായ ഏതൊരാൾക്കും ഫ൪ള് നമസ്‌കാരം സമാഗതമാവുകയും അതിന് വേണ്ടി കൃത്യമായ രീതിയിൽ വുളു ചെയ്ത് സൂക്ഷ്മതയോടു കൂടി അതിലെ റുകൂഉകളും മറ്റ് കർമ്മങ്ങളും നിർവ്വഹിക്കുകയും മഹാപാപം ചെയ്തിട്ടുമില്ലെങ്കിൽ തന്റെ മുൻകഴിഞ്ഞ പാപങ്ങൾക്ക് അത് പരിഹാരമാകാതിരിക്കുകയില്ല. എല്ലാകാലത്തും ഇത് ബാധകമാണ്. (മുസ്‌ലിം:228)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقُولُ : الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ അഞ്ച് നേരത്തെ നമസ്കാരങ്ങളും ഒരു ജുമുഅ മറ്റൊരു ജുമുഅ വരേയും ഒരു റമദാന്‍ മറ്റൊരു റമദാന്‍ വരേയും അവക്കിടയിലുള്ള പാപങ്ങള്‍ മായ്ച്ച് കളയുന്നു.(മുസ്ലിം:233)
عَنْ أَنَسٍ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَصَبْتُ حَدًّا فَأَقِمْهُ عَلَىَّ – قَالَ – وَحَضَرَتِ الصَّلاَةُ فَصَلَّى مَعَ رَسُولِ اللَّهِ صلى الله عليه وسلم فَلَمَّا قَضَى الصَّلاَةَ قَالَ يَا رَسُولَ اللَّهِ إِنِّي أَصَبْتُ حَدًّا فَأَقِمْ فِيَّ كِتَابَ اللَّهِ . قَالَ هَلْ حَضَرْتَ الصَّلاَةَ مَعَنَا ” . قَالَ نَعَمْ . قَالَ ” قَدْ غُفِرَ لَكَ ” .”
അനസ് (റ) വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ നബിﷺയുടെ അരികിൽ വന്നു ചോദിച്ചു: അല്ലാഹുﷻവിന്റെ റസൂലേ (ﷺ), ഞാൻ തെറ്റ് ചെയ്തു, എന്റെ മേൽ ശിക്ഷാ നടപടി സ്വീകരിക്കുക. അങ്ങനെ നിസ്കാര സമയമായപ്പോൾ നബി ﷺ തങ്ങളുടെ കൂടെ നിസ്കരിച്ചു. നിസ്കാരം പൂർത്തിയാക്കിയതിന് ശേഷം അദ്ദേഹം പറഞ്ഞു: യാ റസൂലല്ലാഹ് ഞാൻ തെറ്റ് ചെയ്തു അല്ലാഹു ﷻ വിന്റെ കിതാബിലുള്ള ശിക്ഷാ നടപടി എന്റെ മേൽ സ്വീകരിക്കുക. അപ്പോൾ നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: നീ എന്റെ കൂടെ നിസ്കരിച്ചിരുന്നോ..? അദ്ദേഹം പറഞ്ഞു: അതെ, ഞാൻ നിസ്കരിച്ചിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നിനക്ക് അല്ലാഹു ﷻ പൊറുത്തു തന്നിരിക്കുന്നു. (മുസ്ലിം: 2764)
ഫ൪ള് നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി നമസ്കരിക്കുക
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الْمُؤَذِّنُ يُغْفَرُ لَهُ مَدَى صَوْتِهِ وَيَشْهَدُ لَهُ كُلُّ رَطْبٍ وَيَابِسٍ وَشَاهِدُ الصَّلاَةِ يُكْتَبُ لَهُ خَمْسٌ وَعِشْرُونَ صَلاَةً وَيُكَفَّرُ عَنْهُ مَا بَيْنَهُمَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ബാങ്ക് കൊടുക്കുന്നവന് അവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം (അവന്റെ പാപങ്ങള്‍) പൊറുക്കപ്പെടുന്നു. ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവന് സാക്ഷി നില്‍ക്കുന്നു. നമസ്കാരത്തിന് സാക്ഷിയായവന് (ജമാഅത്തില്‍ പങ്കെടുത്തവന്) ഇരുപത്തിയഞ്ച് നമസ്കാരം (പ്രതിഫലമായി) എഴുതപ്പെടുന്നു. അവക്കിടയിലുള്ള (പാപങ്ങള്‍) അവന് പൊറുക്കപ്പെടുകയും ചെയ്യുന്നു.(അബൂദാവൂദ് :515 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)(മുസ്ലിം:666)
നബി(സ്വ) പറഞ്ഞു: തീ൪ച്ചയായും നമസ്കരിക്കാന്‍ പള്ളിയിലേക്ക് വരുന്നവന് മലക്കുകള്‍ സ്വലാത്ത് ചൊല്ലുന്നു. ‘അല്ലാഹുവേ, ഇയാള്‍ക്ക് പൊറുത്ത് കൊടുക്കേണമേ അദ്ദേഹത്തോട് കാരുണ്യം കാണിക്കേണമേ എന്നവ൪ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കും. വുളു നഷ്ടപ്പെടുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെങ്കില്‍.(മുസ്ലിം)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللَّهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللَّهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً
ബുറൈദയില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:ആരെങ്കിലും അല്ലാഹുവിനോടുള്ള നി൪ബന്ധ ബാധ്യതയായ നമസ്കാരം നി൪വ്വഹിക്കുന്നതിനായി തന്റെ വീട്ടില്‍ നിന്ന് വുളു ചെയ്ത് ശുദ്ധി വരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്നപക്ഷം അവന്റെ കാലടികള്‍ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങള്‍ ഉതി൪ന്ന് പോകുകയും പദവികള്‍ ഉയ൪ത്തപ്പെടുകയും ചെയ്യാതിരിക്കില്ല.(മുസ്ലിം:666)
പള്ളിയിലേക്ക് നടന്ന് പോകുക
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللَّهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللَّهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً
ബുറൈദയില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:ആരെങ്കിലും അല്ലാഹുവിനോടുള്ള നി൪ബന്ധ ബാധ്യതയായ നമസ്കാരം നി൪വ്വഹിക്കുന്നതിനായി തന്റെ വീട്ടില്‍ നിന്ന് വുളു ചെയ്ത് ശുദ്ധി വരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്നപക്ഷം അവന്റെ കാലടികള്‍ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങള്‍ ഉതി൪ന്ന് പോകുകയും പദവികള്‍ ഉയ൪ത്തപ്പെടുകയും ചെയ്യാതിരിക്കില്ല.(മുസ്ലിം:666)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: حِينَ يَخْرُجُ الرَّجُلُ مِنْ بَيْتِهِ إِلَى مَسْجِدِهِ فَرِجْلٌ تُكْتَبُ حَسَنَةً وَرِجْلٌ تَمْحُو سَيِّئَةً
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരാള്‍ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ അവന്റെ ഒരു കാല്‍ ഒരു നന്മ രേഖപ്പെടുത്തുകയും ഒരു കാല്‍ ഒരു തിന്മ മായ്ച്ച് കളയുകയും ചെയ്യുന്നു.(നസാഇ:705 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
നമസ്കാരത്തെ കാത്തിരിക്കുക
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ لاَ يَزَالُ الْعَبْدُ فِي صَلاَةٍ مَا كَانَ فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ وَتَقُولُ الْمَلاَئِكَةُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ . حَتَّى يَنْصَرِفَ أَوْ يُحْدِثَ ” . قُلْتُ مَا يُحْدِثُ قَالَ يَفْسُو أَوْ يَضْرِطُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ‘ഒരു ദാസന്‍ തന്റെ മുസ്വല്ലയില്‍ നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ നമസ്കാരത്തിലായിരിക്കും. മലക്കുകള്‍ (അവന് വേണ്ടി) പ്രാ൪ത്ഥിക്കും: അല്ലാഹുവേ ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേയോ അല്ലെങ്കില്‍ ഇയാള്‍ക്ക് വുളു നഷ്ടമാകുന്നതുവരെയോ ഇദ്ദേഹത്തിന് പൊറുക്കേണമേ, ഇദ്ദേഹത്തോട് കരുണ കാണിക്കേണമേ.ഞാന്‍ ചോദിച്ചു:എന്താണ് വുളുവിനെ നഷ്ടമാക്കുക? നബി(സ്വ) പറഞ്ഞു:കീഴ് വായു പോകലാണ്.(മുസ്ലിം:649)
നമസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക
നമസ്കാരം കഴിഞ്ഞ ഉടന്‍ മുസ്വല്ല വിട്ട് പുറത്തപോകാതെ അതേ സ്ഥലത്തുതന്നെ ഇരുന്ന് ദിക്റുകള്‍ ചെയ്യുന്നവന് മലക്കുകള്‍ പാപമോചനത്തിനായി തേടുന്നതാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْمَلاَئِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلاَّهُ الَّذِي صَلَّى فِيهِ، مَا لَمْ يُحْدِثْ، تَقُولُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: വുളു മുറിയാത്ത അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും: അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ. (ബുഖാരി:445)
ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇബ്നു ബത്വാൽ رحمه الله പറഞ്ഞു :
من كان كثير الذنوب وأراد أن يحطها الله عنه بغير تعب؛فليغتنم ملازمة مكان مصلاه بعد الصلاة ليستكثر من دعاء الملائكة واستغفارهم له ، فهو مرجو إجابته
ആരാണോ ധാരാളം പാപം ഉണ്ടാവുകയും , അവയെ അല്ലാഹു അവനിൽ നിന്ന് യാതൊരു ക്ഷീണവും കൂടാതെ മായ്ച്ചു കളയണമെന്ന് ഉദ്ധേശിക്കുകയും ചെയ്യുന്നത് , അവനു വേണ്ടി മലക്കുകളുടെ ദുആയും പാപമോചനം തേടലും ധാരാളമായി ലഭിക്കാൻ വേണ്ടി നമസ്കാര ശേഷം അവന്റെ നമസ്കാര സ്ഥലത്ത് തന്നെ കഴിഞ്ഞു കൂടുന്നതിനെ അവൻ മുതലാക്കിക്കൊള്ളട്ടെ , അത് ഉത്തരം പ്രതീക്ഷിക്കപ്പെടുന്നതാണ്. [شرح صحيح البخاري ٣ / ١١٤]
ഒരു നമസ്‌കാരം കഴിഞ്ഞാൽ അടുത്ത നമസ്‌കാരത്തെ പ്രതീക്ഷിച്ച് കഴിയുക
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ ” . قَالُوا بَلَى يَا رَسُولَ اللَّهِ . قَالَ ” إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ فَذَلِكُمُ الرِّبَاطُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: നിങ്ങളുടെ പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യുന്ന മഹത്തായൊരു കാര്യത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അപ്പോൾ അവർ ‘അതെ’ എന്ന് മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: നിങ്ങൾ വുളു പൂർണ്ണമായി ചെയ്യുകയും, പള്ളികളിലേക്കുള്ള കാലടികൾ വർദ്ധിപ്പിക്കുകയും ഒരു നമസ്‌കാരം കഴിഞ്ഞാൽ അടുത്ത നമസ്‌കാരത്തിനായി പ്രതീക്ഷിക്കുകയും ചെയ്യുക, അതാണ് രിബാത്ത് (അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നിതാന്ത ജാഗ്രത). (മുസ്‌ലിം:251)
സുബ്ഹി, അസർ നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കുക
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ، وَيَجْتَمِعُونَ فِي صَلاَةِ الْفَجْرِ وَصَلاَةِ الْعَصْرِ، ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ، فَيَسْأَلُهُمْ وَهْوَ أَعْلَمُ بِهِمْ كَيْفَ تَرَكْتُمْ عِبَادِي فَيَقُولُونَ تَرَكْنَاهُمْ وَهُمْ يُصَلُّونَ، وَأَتَيْنَاهُمْ وَهُمْ يُصَلُّونَ
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക് മലക്കുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നിട്ട് അസ്ര്‍ നമസ്കാരവേളയിലും സുബ്ഹി നമസ്കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട് നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്‍പോട്ട് കയറിപ്പോകും. അന്നേരം അല്ലാഹു അവരോട് ചോദിക്കും. ആ ദാസന്‍മാരെക്കുറിച്ച് അല്ലാഹുവിന് പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്‍മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്കരിക്കുക തന്നെയാണ്. (ബുഖാരി:555)
ഇമാം അഹ്മദിന്റെ(റഹി) റിപ്പോ൪ട്ടില്‍ ഇപ്രകാരം കൂടി വന്നിട്ടുണ്ട് :
تقول الملائكة : اللهم اغفر لهم يوم الدين
മലക്കുകള്‍ പറയും: അതിനാല്‍ നീ അവ൪ക്ക് പ്രതിഫലനാളില്‍ പൊറുത്തുകൊടുക്കേണമേ.
നമസ്കാരത്തില്‍ ഇമാമിനോടൊപ്പം ആമീന്‍ പറയുക
നമസ്കാരത്തില്‍ സൂറത്തുല്‍ ഫാത്തിഹയിലൂടെ അല്ലാഹുവിനോട് നേ൪മാ൪ഗ്ഗം ചോദിക്കുകയാണ് നാം ചെയ്യുന്നത്.
ٱﻫْﺪِﻧَﺎ ٱﻟﺼِّﺮَٰﻁَ ٱﻟْﻤُﺴْﺘَﻘِﻴﻢَ ﺻِﺮَٰﻁَ ٱﻟَّﺬِﻳﻦَ ﺃَﻧْﻌَﻤْﺖَ ﻋَﻠَﻴْﻬِﻢْ ﻏَﻴْﺮِ ٱﻟْﻤَﻐْﻀُﻮﺏِ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ٱﻟﻀَّﺎٓﻟِّﻴﻦَ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. (അതായത് ) നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. (നിന്റെ) കോപത്തിന് ഇരയായവരുടെയും പിഴച്ചുപോയവരുടെയും മാര്‍ഗത്തില്ല.(ഖു൪ആന്‍ :1/6-7)
ഈ സൂറത്ത് ഓതിക്കഴിയുമ്പോള്‍ അതോടുചേര്‍ന്ന് ‘ആമീന്‍’ (آمين) ചൊല്ലേണ്ടതാണ്. ഈ പ്രാര്‍ത്ഥന സ്വീകരിക്കേണമേ എന്നാണ് അതിന്റെ അര്‍ത്ഥം.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” إِذَا أَمَّنَ الإِمَامُ فَأَمِّنُوا فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ”. وَقَالَ ابْنُ شِهَابٍ وَكَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ ” آمِينَ ”
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: ഇമാം ‘ആമീൻ’ ചൊല്ലിയാൽ നിങ്ങളും ആമീൻ ചൊല്ലുവിൻ. ഒരാളുടെ ആമീൻ ചൊല്ലൽ മലക്കുകളുടെ ആമീൻ ചൊല്ലലുമായി ഒത്തുവന്നാൽ അവൻ ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി: 780)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” إِذَا قَالَ الإِمَامُ (غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ) فَقُولُوا آمِينَ. فَإِنَّهُ مَنْ وَافَقَ قَوْلُهُ قَوْلَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ”
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: ഇമാം ‘വലള്ളാല്ലീൻ’ എന്ന് പറഞ്ഞാൽ നിങ്ങൾ ആമീൻ ചൊല്ലുവിൻ. കാരണം വല്ലവന്റേയും വചനവും മലക്കിന്റെ വചനവും യോജിച്ചാൽ അവന്റെ പാപങ്ങളിൽ നിന്ന് പൊറുത്തുകൊടുക്കും. (ബുഖാരി:782)
റുകൂഇല്‍ നിന്ന് ഉയരുമ്പോഴുള്ള ദിക്റ്
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ إِذَا قَالَ الإِمَامُ سَمِعَ اللَّهُ لِمَنْ حَمِدَهُ . فَقُولُوا اللَّهُمَّ رَبَّنَا لَكَ الْحَمْدُ . فَإِنَّهُ مَنْ وَافَقَ قَوْلُهُ قَوْلَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ” .
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: (നമസ്കാരത്തില്‍ റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍) ഇമാം سَمِـعَ اللهُ لِمَـنْ حَمِـدَه എന്ന് പറഞ്ഞാല്‍ തുട൪ന്ന് നിങ്ങള്‍ اَللهُمَّ رَبَّنَا وَلَكَ الْحَمْدُ (അല്ലാഹുമ്മ റബ്ബനാ വ ലകല്‍ ഹംദ്) എന്ന് പറയുക. തീ൪ച്ചയായും അവന്റെ വാക്ക് മലക്കുകളുടെ വാക്കിനൊപ്പം യോജിച്ചുവന്നാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും. (മുസ്ലിം:409).
നമസ്‌കാരശേഷം തസ്ബീഹും തഹ്’മീദും തക്ബീറും ചൊല്ലുക
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم: مَنْ سَبَّحَ اللَّهَ فِي دُبُرِ كُلِّ صَلاَةٍ ثَلاَثًا وَثَلاَثِينَ وَحَمِدَ اللَّهَ ثَلاَثًا وَثَلاَثِينَ وَكَبَّرَ اللَّهَ ثَلاَثًا وَثَلاَثِينَ فَتِلْكَ تِسْعَةٌ وَتِسْعُونَ وَقَالَ تَمَامَ الْمِائَةِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ غُفِرَتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: വല്ലവനും തന്റെ നമസ്‌കാരശേഷം 33 വീതം തസ്ബീഹും (سُبْحَانَ اللهِ – സുബ്ഹാനല്ലാഹ്) തഹ്’മീദും (الْحَمْدُ لِلهِّ – അല്‍ഹംദുലില്ലാഹ്) തക്ബീറും (اللهُ أَكْبَرُ – അല്ലാഹു അക്ബര്‍) ചെല്ലുകയും 100 പൂർത്തീകരിക്കാൻ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുൽ മുല്‍ക്ക് വലഹുൽഹംദ് വഹുവാഅലാ കുല്ലി ശൈഇൻ ഖദീർ) എന്നു പറയുകയും ചെയ്യുന്നപക്ഷം സമുദ്രത്തിലെ നുരകളുടെയത്ര പാപങ്ങളുണ്ടെങ്കിലും അതെല്ലാം പൊറുക്കപ്പെടും. (മുസ്‌ലിം:597)
സുബ്ഹിക്കും മഗ്രിബിനും ശേഷമുള്ള ദിക്൪ ചൊല്ലുക
عن عبد الرحمن بن غنم رضي الله عنه عن النبي صلى الله عليه وسلم أنه قال من قال قبل أن ينصرف ويثني رجليه من صلاة المغرب والصبح لا إله إلا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شيء قدير عشر مرات كتب الله له بكل واحدة عشر حسنات ومحا عنه عشر سيئات ورفع له عشر درجات وكانت له حرزا من كل مكروه وحرزا من الشيطان الرجيم ولم يحل للذنب أن يدركه إلا الشرك وكان من أفضل الناس عملا إلا رجلا يفضله يقول أفضل مما قال
നബി (സ്വ) അരുളി : ആരെങ്കിലും സുബ്ഹിക്കും മഗ്രിബിനും ശേഷം 10 പ്രാവിശ്യം ഇപ്രകാരം ചൊല്ലിയാൽ അയാൾക്ക് അവ ഓരോന്നിനും പത്ത് നൻമകൾ വീതം രേഖപ്പെടുത്തുകയും അയാളുടെ പത്ത് തിന്മകൾ മക്കപ്പെടുകയും അയാളുടെ പത്ത് പദവികൾ ഉയർത്തപ്പെടുകയും എല്ലാ വെറുക്കപ്പെടുന്ന പാപങ്ങളിൽ നിന്നു് അയാൾക്ക് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കപ്പെടുന്നതും ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിന്റെ സംരക്ഷണം അയാൾക്ക് ലഭിക്കപ്പെടുന്നതുമാണ്. അയാളിൽ നിന്ന് ശിർക്കല്ലാത്ത മറ്റ് പാപങ്ങളെല്ലാം മാക്കപ്പെടുകയും ചെയ്യുന്നതാണ്. ശേഷം അതിനേക്കാൾ കൂടുതൽ ചൊല്ലിയാലല്ലാതെ അയാളേക്കാൾ ഉൽകൃഷ്ടമായിട്ട് ആരുമുണ്ടാകില്ല.
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ يُحْيِ وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു, യുഹ്’യീ വയുമീത്തു,വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍ ’
യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. ജീവന്‍ നല്‍കുന്നതും എടുക്കുന്നതും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്. (അത്തർഗീബ് വ തർഹീബ് : 477)
ഫ൪ള് നമസ്കാരത്തോടനുബന്ധിച്ചുള്ള സുന്നത്ത് നമസ്കാരങ്ങള്‍
ഫ൪ള് നമസ്കാരത്തോടനുബന്ധിച്ച സുന്നത്ത് നമസ്ക്കാരങ്ങള്‍ ഫര്‍ള് നമസ്ക്കാരങ്ങളെ പൂര്‍ണ്ണതയിലെത്തിക്കുന്നു. ഫര്‍ള് നമസ്ക്കാരങ്ങളുടെ നിര്‍വ്വഹണത്തില്‍ സംഭവിക്കാവുന്ന ന്യൂനതകളും വീഴ്ചകളും പോരായ്മകളും സുന്നത്ത് നമസ്ക്കാരങ്ങള്‍ നിമിത്തം പരിഹരിക്കപ്പെടുന്നു.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلاَتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ فَإِنِ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنَ الْفَرِيضَةِ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂൽ (സ്വ) പറഞ്ഞു: ഒരടിമയുടെ ഇബാദത്തുകളിൽ അന്ത്യദിനത്തിൽ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് നമസ്‌കാരത്തെകുറിച്ചാണ്. അത് നന്നായിട്ടുണ്ടെങ്കിൽ അവൻ വിജയിക്കും. അത് മോശമായാൽ അവൻ പരാജിതനുമത്രെ. ഇനിയൊരാൾ ഫർള് നിർവ്വഹിച്ചതിൽ വല്ല വീഴ്ചയും വരുത്തിയിട്ടുണ്ടെങ്കിൽ (മലക്കുകളോട്) അല്ലാഹു പറയും: നിങ്ങള്‍ ഒന്നുനോക്കൂ, അവന്‍ വല്ല സുന്നത്തും നി൪വ്വഹിച്ചിട്ടുണ്ടോ? അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ ഫ൪ളിലെ ന്യൂനത അതുകൊണ്ട് പരിഹരിക്കപ്പെടും. പിന്നീട് മറ്റ് വല്ല പ്രവ൪ത്തനങ്ങളുടേയും നി ഇതുതന്നെ. ഫ൪ളിലെ വീഴ്ച സുന്നത്തുകൊണ്ട് പരിഹരിക്കപ്പെടും. (തി൪മിദി:413)
തെറ്റ് സംഭവിച്ച ശേഷമുള്ള നമസ്കാരം
قَالَ رَسُولَ اللَّهِ صلى الله عليه وسلم : مَا مِنْ رَجُلٍ يُذْنِبُ ذَنْبًا ثُمَّ يَقُومُ فَيَتَطَهَّرُ ثُمَّ يُصَلِّي ثُمَّ يَسْتَغْفِرُ اللَّهَ إِلاَّ غَفَرَ لَهُ
അല്ലാഹുവിന്റെ റസൂല്‍ (സ്വ)പറഞ്ഞു: തെറ്റ് വന്നുപോകുന്ന ഒരു മനുഷ്യനുമില്ല. അയാള്‍ എഴുന്നേറ്റ് വുളൂ എടുക്കുകയും നമസ്കരിക്കുകയും ശേഷം അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് പൊറുത്തുകൊടുക്കാതെ.(സുനനുത്തി൪മിദി- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ أَبُو بَكْرٍ رضى الله عنه قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ ثُمَّ يَسْتَغْفِرُ اللَّهَ إِلاَّ غَفَرَ اللَّهُ لَهُ ” . ثُمَّ قَرَأَ هَذِهِ الآيَةَ { وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ } إِلَى آخِرِ الآيَةِ .
അബൂബക്കർ സിദ്ദീഖ് (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ (സ്വ)പറയുന്നതായി ഞാൻ കേട്ടു: ഒരു അടിമ പാപം ചെയ്‌താല്‍, ശരിയായി വുദു ചെയ്യുകയും, ശേഷം രണ്ട് റക്അത്ത് നമസ്ക്കരിക്കുകയും എന്നിട്ട് അല്ലാഹുവിനോട് പാപം പൊറുക്കുവാന്‍ തേടുകയും ചെയ്‌താല്‍ അവന് അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കില്ല. ശേഷം അവിടുന്ന പാരായണം ചെയ്തു.
ﻭَٱﻟَّﺬِﻳﻦَ ﺇِﺫَا ﻓَﻌَﻠُﻮا۟ ﻓَٰﺤِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮٓا۟ ﺃَﻧﻔُﺴَﻬُﻢْ ﺫَﻛَﺮُﻭا۟ ٱﻟﻠَّﻪَ ﻓَﭑﺳْﺘَﻐْﻔَﺮُﻭا۟ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺇِﻻَّ ٱﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭا۟ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮا۟ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണ് (മുത്തഖികള്‍). പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.(ഖു൪ആന്‍:3/135-136) (അബൂദാവൂദ് : 1521 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മറ്റ് സുന്നത്ത് നമസ്കാരങ്ങളും നിലനി൪ത്തുക
ഒരു സത്യവിശ്വാസി ഒരു സുന്നത്ത് നമസ്കാരത്തെയും നിസ്സാരമായി കാണരുത്. സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ സാധിക്കുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും അല്ലാഹുവിന്റെ അടുക്കല്‍ പദവികള്‍ ഉയര്‍ത്തപ്പെടാന്‍ അത് കാരണമാകുകയും ചെയ്യും.
عَنْ مَعْدَانُ بْنُ أَبِي طَلْحَةَ الْيَعْمَرِيُّ، قَالَ لَقِيتُ ثَوْبَانَ مَوْلَى رَسُولِ اللَّهِ صلى الله عليه وسلم فَقُلْتُ أَخْبِرْنِي بِعَمَلٍ أَعْمَلُهُ يُدْخِلُنِي اللَّهُ بِهِ الْجَنَّةَ . أَوْ قَالَ قُلْتُ بِأَحَبِّ الأَعْمَالِ إِلَى اللَّهِ . فَسَكَتَ ثُمَّ سَأَلْتُهُ فَسَكَتَ ثُمَّ سَأَلْتُهُ الثَّالِثَةَ فَقَالَ سَأَلْتُ عَنْ ذَلِكَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ “ عَلَيْكَ بِكَثْرَةِ السُّجُودِ لِلَّهِ فَإِنَّكَ لاَ تَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَكَ اللَّهُ بِهَا دَرَجَةً وَحَطَّ عَنْكَ بِهَا خَطِيئَةً ” .
മഅ്ദാനുബ്‌നു ത്വല്‍ഹ അല്‍യഅ്മരി(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ മൗലയായ ഥൗബാന്‍(റ)വിനെ ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘പ്രവര്‍ത്തിച്ചാല്‍ അല്ലാഹു എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു കര്‍മത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും.’ അല്ലെങ്കില്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം ഏതാണ്?’ അപ്പോള്‍ അദ്ദേഹം മിണ്ടിയില്ല. വീണ്ടും ചോദിച്ചു. അപ്പോഴും ഒന്നും മിണ്ടിയില്ല. മൂന്നാം തവണയും ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതിനെക്കുറിച്ച് ഞാന്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: ‘അല്ലാഹുവിനുള്ള സുജൂദിനെ നീ വര്‍ധിപ്പിക്കുക. കാരണം, നീ ഒരു സുജൂദും ചെയ്യുന്നില്ല; അതുമുഖേന അല്ലാഹു നിന്റെ പദവി ഉയര്‍ത്തിയിട്ടല്ലാതെ, ഒരു പാപം അല്ലാഹു പൊറുത്തുതന്നിട്ടല്ലാതെ. (മുസ്‌ലിം: 488)
അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു:ഒരുദാസനും അല്ലാഹുവിന് ഒരു സുജൂദ് ചെയ്യുന്നില്ല. അതിനാല്‍ അയാള്‍ക്ക് അല്ലാഹു ഒരു നന്‍മ രേഖപ്പെടുത്താതെയും ഒരു പാപം അയാളില്‍ നിന്ന് മായ്ക്കാതെയും അയാള്‍ക്ക് അല്ലാഹു ഒരു പദവി ഉയർത്താതെയും. അതുകൊണ്ട് നിങ്ങള്‍ സുജൂദിനെ വ൪ദ്ധിപ്പിക്കുക. (സുനനുഇബ്നിമാജ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
നമസ്കാരത്തില്‍ റുകൂഉം സുജൂദും ദീ൪ഘിപ്പിക്കുക
ഒരു ചെറുപ്പക്കാരന്‍ നമസ്കരിക്കുന്നത് അബ്ദുല്ലാഹ് ഇബ്നു ഉമ൪(റ) കണ്ടു.അയാള്‍ സുദീ൪ഘമായി നമസ്കരിക്കുകയാണ്.അപ്പോള്‍ അദ്ദേഹം ചോദിച്ചു:ഇദ്ദേഹത്തെ ആ൪ക്കറിയാം? അപ്പോള്‍ ഒരാള്‍ പറഞ്ഞു:എനിക്കറിയാം. അബ്ദുല്ലാഹ് ഇബ്നു ഉമ൪(റ) പറഞ്ഞു: ഞാന്‍ അദ്ദേഹത്തെ അറിഞ്ഞിരുന്നുവെങ്കില്‍ റുകൂഉം സുജൂദും ദീ൪ഘിപ്പിക്കുവാന്‍ അദ്ദേഹത്തോട് കല്പിക്കുമായിരുന്നു. കാരണം അല്ലാഹുവിന്റെ ദൂതന്‍ (സ്വ) പറയുന്നതായി ഞാന്‍ കേട്ടു: നിശ്ചയം ഒരു അടിമ നമസ്കരിക്കുവാന്‍ നിന്നാല്‍ അവന്റെ പാപങ്ങള്‍ കൊണ്ടുവരപ്പെടും. എന്നിട്ട് അത് അവന്റെ പിരടിയിലും തലയിലും വെക്കും.റുകൂഉം സുജൂദും ചെയ്യുമ്പോഴെല്ലാം അത് അവനില്‍ നിന്ന് വീണുകൊണ്ടേയിരിക്കും. (ബൈഹഖി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
പാപമാചന പ്രാ൪ത്ഥന ചൊല്ലുക
مَنْ قَالَ أَسْتَغْفِرُ اللَّهَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ وَأَتُوبُ إِلَيْهِ غُفِرَ لَهُ وَإِنْ كَانَ فَرَّ مِنَ الزَّحْفِ
നബി(സ്വ) അരുളി : ആരെങ്കിലും അല്ലാഹുവിനോട് ഇപ്രകാരം പൊറുക്കുവാന്‍ തേടിയാല്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്. അവന്‍ യുദ്ധത്തില്‍ നിന്ന്‍ തിരിഞ്ഞോടിയവന്‍ ആണെങ്കിലും ശരി.(സുനനുത്തി൪മിദി :3577 – അബൂദാവൂദ് : 1517- ഹാക്കിം: 1/511 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ
അസ്തഗ്ഫിറുല്ലാഹില്‍ അളീം അല്ലദീ ലാ ഇലാഹ ഇല്ലാ ഹുവ, അല്‍ഹയ്യുല്‍ ഖയ്യൂം, വ അതൂബു ഇലൈഹ്.
അതിമഹാനായ അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം സംരക്ഷിക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവനുമാണ് അവന്‍. അവങ്കലേക്ക് (അല്ലാഹുവിന്റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) ഞാന്‍ എന്റെ എല്ലാ പാപങ്ങളും (വെടിഞ്ഞ്) ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു.
വുളുവോട് കൂടി ഉറങ്ങുക
عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ
അല്‍ബറാഇബ്‌നു ആസിബില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: താങ്കള്‍ താങ്കളുടെ വിരിപ്പിലേക്ക് (ഉറങ്ങുന്നതിനായി) ചെല്ലുവാന്‍ ഉദ്ദേശിച്ചാല്‍ നമസ്കാരത്തിന് വുളു ചെയ്യുന്നതുപോലെ വുളു ചെയ്യുക.(ബുഖാരി:247)
ഉറങ്ങുമ്പോള്‍ വുളു എടുക്കുന്നതിലൂടെ മലക്കിന്റെ പ്രാ൪ത്ഥന അവന് ലഭിക്കുവാന്‍ കാരണമാകുന്നു.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ بَاتَ طَاهِرًا بَاتَ فِي شِعَارِهِ مَلَكٌ ، فَلَمْ يَسْتَيْقِظْ إِلا قَالَ الْمَلَكُ : اللَّهُمَّ اغْفِرْ لِعَبْدِكَ فُلانٍ ، فَإِنَّهُ بَاتَ طَاهِرًا
നബി(സ്വ)പറഞ്ഞു:’ആരെങ്കിലും ശുദ്ധിയോടുകൂടി രാത്രി കഴിച്ചുകൂട്ടിയാല്‍ അവന്റെ അടിവസ്ത്രത്തില്‍ ഒരു മലക്ക് ഉണ്ടായിരിക്കും.അവന്‍ ഉറക്കം ഉണ൪ന്നാല്‍ മലക്ക് ഇപ്രകാരം പറയും: അല്ലാഹുവേ നിന്റെ ഇന്ന അടിമക്ക് നീ പാപമോചനം നല്‍കേണമേ, കാരണം അവന്‍ ശുദ്ധിയുള്ളവനായിട്ടാണ് രാത്രി കഴിച്ചുകൂട്ടിയത്.(സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഉറങ്ങുന്നതിനായി വിരിപ്പിലെത്തുമ്പോളുള്ള ദിക്൪ ചൊല്ലുക
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: ആരെങ്കിലും (ഉറങ്ങുന്നതിനായി) അവന്റെ വിരിപ്പില്‍ അഭയം പ്രാപിക്കുമ്പോള്‍ ഇപ്രകാരം പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും. അത് സമുദ്രത്തിലെ നുരകളോളം ഉണ്ടായിരുന്നാലും . (ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
لا إلهَ إلاّ اللّهُ وحْـدَهُ لا شَـريكَ لهُ، لهُ المُـلْكُ ولهُ الحَمْـد، وهُوَ على كُلّ شَيءٍ قَديرلاَحَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ. سُبْحَانَ اللهِ ، وَالْحَمْدُ لله ، وَلاَ إِلَهَ إِلاَّ اللهُ ، وَاللهُ أَكْبَرْ
‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു, ലഹുല്‍മുല്‍കു വ ലഹുല്‍ഹംദു, വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍ ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു , വല്ലാഹു അക്ബര്‍. ‘
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നതശക്തിയും കഴിവുമില്ല.അല്ലാഹു എത്രയധികം പരിശുദ്ധന്‍. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്.
രാത്രി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാലുള്ള ദിക്൪ ചൊല്ലുക
حَدَّثَنِي عُبَادَةُ بْنُ الصَّامِتِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ تَعَارَّ مِنَ اللَّيْلِ فَقَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ. الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ. ثُمَّ قَالَ اللَّهُمَّ اغْفِرْ لِي. أَوْ دَعَا اسْتُجِيبَ، فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلاَتُهُ
നബി(സ്വ) അരുളി : രാത്രി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ ഇപ്രകാരം ചൊല്ലുക.
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ للهِ، وَسُبْحَانَ اللهِ، وَلاَ إِلَهَ إِلاَّ اللهُ، وَاللهُ أَكبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ
‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു, ലഹുല്‍മുല്‍കു വ ലഹുല്‍ഹംദു, വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍. അല്‍ഹംദുലില്ലാഹി വസുബ്ഹാനല്ലാഹി, , വ ലാഇലാഹ ഇല്ലല്ലാഹു, വല്ലാഹു അക്ബര്‍. വ ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്’
യഥാര്‍ത്ഥത്തില്‍ അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്. അല്ലാഹു എത്ര പരിശുദ്ധന്‍. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. പരമോന്നതനും അതിമഹാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നതശക്തിയും കഴിവുമില്ല.
ശേഷം ഇപ്രകാരം പറയുക :
اَللّهُمَّ اغْفِرْ لِي ‘അല്ലാഹുമ്മ ഗ്ഫിര്‍ലീ’ (അല്ലാഹുവേ എനിക്ക് പൊറുത്തുതരേണമേ)
എന്നാല്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കുന്നതാണ്. ശേഷം പ്രാര്‍ത്ഥിച്ചാല്‍ അവന് ഉത്തരം ലഭിക്കുന്നതുമാണ്. എഴുന്നേറ്റ് വുളു എടുത്ത് (തഹജ്ജുദ്) നമസ്കരിച്ചാല്‍ അത് സ്വീകരിക്കപ്പെടുന്നതുമാണ്.(ബുഖാരി:1154 – സുനനുത്തി൪മിദി : 3414 )
രാത്രി നമസ്‌കാരം
عَنْ بِلاَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنِ الإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنِ الْجَسَدِ
ബിലാലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ രാത്രി നമസ്കാരം പതിവാക്കുക; നിശ്ചയമായും അത് നിങ്ങൾക്ക് മുൻപുള്ള സ്വാലിഹീങ്ങളുടെ(സദ്‌വൃത്തരുടെ) ശീലമാണ്, അത് അല്ലാഹുവിനോടുള്ള സാമീപ്യം സിദ്ധിക്കലാണ്, അത് തിന്മകളിൽ നിന്നും(തടയുന്ന) സുരക്ഷയാണ്, പാപങ്ങൾ മായ്ച്ച് കളയുന്ന(പ്രായശ്ചിത്ത)മാണ്, ശരീരത്തിൽ നിന്നും രോഗത്തെ ആട്ടിയകറ്റുന്ന(ശമന)മാണ്. (തിർമിദി: 3549)
عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : أَلاَ أَدُلُّكَ عَلَى أَبْوَابِ الْخَيْرِ الصَّوْمُ جُنَّةٌ وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ وَصَلاَةُ الرَّجُلِ مِنْ جَوْفِ اللَّيْلِ
മുആദ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിവിധ ഇനം നൻമകൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ? നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്ന പ്രകാരം ധർമ്മവും രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരവും പാപങ്ങളെ കെടുത്തിക്കളയും.(തിർമിദി: 2616)
രാത്രിയുടെ അവസാന സമയത്ത് പാപമോചനത്തിനായി പ്രാ൪ത്ഥിക്കുക
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: അനുഗ്രഹങ്ങളുടയവനും ഉന്നതനുമായ നമ്മുടെ റബ്ബ് ഒന്നാം ആകാശത്തേക്ക്, രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ശേഷിക്കവെ ഇറങ്ങിവരുന്നു. അവൻ പറയും: എന്നോട് ആരാണ് പ്രാർത്ഥിക്കുന്നത്, അവന് ഞാൻ ഉത്തരം നൽകും. എന്നോട് ആരാണ് ചോദിക്കുന്നത്, അവന് ഞാൻ നൽകും. എന്നോട് ആരാണ് മാപ്പിരക്കുന്നത്, അവന് ഞാൻ പൊറുത്ത് കൊടുക്കും.(ബുഖാരി: 1145)
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ ﴿١٥﴾ ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ ﴿١٦﴾ كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾ وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ ﴿١٩﴾
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീര്‍ച്ചയായും അവര്‍ അതിന് മുമ്പ് സുകൃതം ചെയ്യുന്നവരാ-യിരുന്നു. രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശം ഉണ്ടായിരിക്കുകയും ചെയ്യും. (ഖുർആൻ: 51/ 15-19)
റമദാനിലെ രാത്രി നമസ്കാരം
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമദാനിലെ രാത്രിയില്‍ നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.(ബുഖാരി:2009)
ലൈലത്തുല്‍ ഖദ്റിലെ നമസ്കാരം
مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: സത്യവിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്‌കരിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി:2014)
ഭക്ഷണം കഴിച്ചു കഴിഞ്ഞാലുള്ള പ്രാര്‍ത്ഥന
عَنْ سَهْلِ بْنِ مُعَاذِ بْنِ أَنَسٍ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَكَلَ طَعَامًا فَقَالَ الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ . غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ”
നബി(സ്വ) അരുളി : ഒരാള്‍ ഭക്ഷണം കഴിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അയാളുടെ കഴിഞ്ഞുപോയ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്.
الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
അല്‍ഹംദുലില്ലാഹില്ലദി അത്വ്അമനീ ഹാദാ വ റസഖ്നീഹി മിന്‍ ഗയ്’രി ഹവ്’ലിന്‍ മിന്നി വലാ ഖുവ്വ
എന്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഇത് (ഈ ഭക്ഷണം) സംഭരിച്ച് തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. (തി൪മിദി : 3458 )
വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
നബി(സ്വ) അരുളി :ഒരാള്‍ വസ്ത്രം ധരിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അവന്റെ കഴിഞ്ഞുപോയ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്.(അബൂദാവൂദ് : 4023 -അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة
അൽഹംദു ലില്ലാഹില്ലദീ കസാനീ ഹാദാ (ഹാദസ്സൗബ) വ റസഖനീഹി മിൻ ഗൈരി ഹൗലിം മിന്നീ വലാ ഖുവ്വതിൻ’
എന്റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.
അങ്ങാടിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
നബി (സ്വ) അരുളി : ‘ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് ആയിരമായിരം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ ആയിരമായിരം തിന്മകള്‍ മായ്ക്കപ്പെടുകയും, (അയാളുടെ പദവികള്‍ ആയിരമായിരം ഉയര്‍ത്തുകയും), അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു വീട് ഉണ്ടാക്കപ്പെടുന്നതുമാണ്.’ (സുനനുതി൪മിദി:3428 – സുനനുഇബ്നുമാജ: 2235 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْـكُ ولهُ الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت، بِيَـدِهِ الْخَـيْرُ وَهوَ على كلّ شيءٍ قدير
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്ക് വലഹുല്‍ ഹംദു, യുഹ്’യീ വയുമീതു വഹുവ ഹയ്യുന്‍ ലാ യമൂത്തു, ബിയദിഹില്‍ ഖൈറു വഹുവ അലാ കുല്ലി ശയ്ഇന്‍ കദീര്‍.
‘യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യവും) എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. ഒരിക്കലും മരിക്കുകയില്ല. എല്ലാ നന്മകളും അവന്റെ കയ്യിലാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും പരിമിതികളില്ലാതെ ശക്തിയും കഴിവുള്ളവനാണ്.’
സദസ്സില്‍ നിന്ന് പിരിയുമ്പോഴത്തെ ദിക്൪
നബി(സ്വ) അരുളി :ആരെങ്കിലും ഒരു സദസ്സിലിരുന്ന് അവിടെനിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഈ പ്രാ൪ത്ഥന ചൊല്ലിയാല്‍ ആ സദസ്സില്‍ അയാള്‍ക്ക് സംഭവിച്ച തെറ്റുകള്‍ അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല.(തിർമിദി: 3433 – അബൂദാവൂദ് :4859-അൽബാനി സ്വഹീഹാക്കിയത്)
سُبْحـانَكَ اللّهُـمَّ وَبِحَمدِك، أَشْهَـدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك
സുബ്ഹാനക്കല്ലാഹുമ്മ വബിഹംദിക്ക, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല അന്‍ത അസ്തഗ്ഫിറുക്ക വഅതൂബു ഇലൈക്ക്.
അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധന്‍. നിന്നെ ഞാന്‍ അത്യധികം സ്തുതിക്കുകയും നിനക്ക് ഞാന്‍ നന്ദികാണിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ നീ അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എനിക്ക് പൊറുത്തു തരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്റെ (ഇസ്‌ലാമിക) മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
വെള്ളിയാഴ്ച ദിവസത്തെ മര്യാദകള്‍ പാലിക്കുക, ഖുതുബ ശ്രദ്ധിച്ച് കേള്‍ക്കുക
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ أَتَى الْجُمُعَةَ فَاسْتَمَعَ وَأَنْصَتَ غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ وَزِيَادَةُ ثَلاَثَةِ أَيَّامٍ وَمَنْ مَسَّ الْحَصَى فَقَدْ لَغَا
നബി(സ്വ) പറഞ്ഞു: ആരെങ്കിലും വെള്ളിയാഴ്ച കുളിച്ച് പള്ളിയിലെത്തുകയും മൗനം പാലിക്കുകയും ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ ആ വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച വരെയുള്ള അയാളുടെ പാപങ്ങളും അധികമായി മൂന്ന് ദിവസങ്ങളിലെ പാപങ്ങളും പൊറുക്കപ്പെടും. എന്നാൽ ചരലുകൾ തടവികൊണ്ടിരിക്കുന്നവൻ പ്രതിഫലം പാഴാക്കിക്കളഞ്ഞു. (മുസ്‌ലിം:857)
عَنْ سَلْمَانَ الْفَارِسِيِّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : لاَ يَغْتَسِلُ رَجُلٌ يَوْمَ الْجُمُعَةِ، وَيَتَطَهَّرُ مَا اسْتَطَاعَ مِنْ طُهْرٍ، وَيَدَّهِنُ مِنْ دُهْنِهِ، أَوْ يَمَسُّ مِنْ طِيبِ بَيْتِهِ ثُمَّ يَخْرُجُ، فَلاَ يُفَرِّقُ بَيْنَ اثْنَيْنِ، ثُمَّ يُصَلِّي مَا كُتِبَ لَهُ، ثُمَّ يُنْصِتُ إِذَا تَكَلَّمَ الإِمَامُ، إِلاَّ غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الأُخْرَى
സല്‍മാനുല്‍ ഫാരിസി(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ വെള്ളിയാഴ്ച ദിവസം കുളിക്കുകയും കഴിയുന്നത്ര ശുചിത്വം നേടുകയും ചെയ്തു. തന്റെ പക്കലുള്ള എണ്ണയില്‍ നിന്ന് അല്പമെടുത്ത് മുടിയില്‍ പൂശി അല്ലെങ്കില്‍ തന്റെ വീട്ടിലെ സുഗന്ധദ്രവ്യം അല്‍പമെടുത്ത് ശരീരത്തില്‍ ഉപയോഗിച്ചു. എന്നിട്ട് അവന്‍ ജുമുഅക്ക് പുറപ്പെട്ടു. രണ്ടു പേരെ പിടിച്ചുമാറ്റിയിട്ട് അവരുടെ നടുവില്‍ ഇരിക്കുകയോ അതിലൂടെ കടന്നുപോവുകയോ ചെയ്തില്ല. എന്നിട്ട് അവനോട് നമസ്കരിക്കുവാന്‍ കല്പിച്ചത് അവന്‍ നമസ്കരിച്ചു. അനന്തരം ഇമാം സംസാരിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ നിശബ്ദനായിരുന്നു. എന്നാല്‍ ആ ജുമുഅ: മുതല്‍ അടുത്ത ജുമുഅ: വരെയുള്ള കുറ്റങ്ങള്‍ അവന് അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല. (ബുഖാരി:883)
വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുക
عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : من قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء له يوم القيامة ، وغفر له ما بين الجمعتين
നബി (സ്വ) പറഞ്ഞു: ‘ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്‌താല്‍ അവന്റെ കാല്‍പാദം മുതല്‍ വാനോളം വരെ പ്രകാശം ഖിയാമത്ത് നാളില്‍ അവന് ലഭിക്കുന്നതായിരിക്കും. ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അവന്റെ പാപങ്ങളും പൊറുക്കപ്പെടുന്നതായിരിക്കും.’ (അത്തര്‍ഗീബ് വത്തര്‍ഹീബ് :298/1)
തിൻമയെ നൻമ കൊണ്ട് തുടർത്തുക
عَنِ ابْنِ مَسْعُودٍ ـ رضى الله عنه ـ أَنَّ رَجُلاً، أَصَابَ مِنَ امْرَأَةٍ قُبْلَةً، فَأَتَى رَسُولَ اللَّهِ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ فَأُنْزِلَتْ عَلَيْهِ {وَأَقِمِ الصَّلاَةَ طَرَفَىِ النَّهَارِ وَزُلَفًا مِنَ اللَّيْلِ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ذَلِكَ ذِكْرَى لِلذَّاكِرِينَ}. قَالَ الرَّجُلُ أَلِيَ هَذِهِ قَالَ “ لِمَنْ عَمِلَ بِهَا مِنْ أُمَّتِي ”.
ഇബ്‌നു മസ്ഊദില്‍(റ) നിന്ന് നിവേദനം: ഒരിക്കൽ ഒരു മനുഷ്യൻ ഒരു സ്ത്രീയെ ചുംബിച്ചുപോയി. ഉടനെ അദ്ദേഹം പ്രവാചകന്റെ(സ്വ) സന്നിധിയിൽ വന്നുകൊണ്ട് സംഭവം ഉണർത്തി. തദവസരത്തിൽ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു.
ﻭَﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻃَﺮَﻓَﻰِ ٱﻟﻨَّﻬَﺎﺭِ ﻭَﺯُﻟَﻔًﺎ ﻣِّﻦَ ٱﻟَّﻴْﻞِ ۚ ﺇِﻥَّ ٱﻟْﺤَﺴَﻨَٰﺖِ ﻳُﺬْﻫِﺒْﻦَ ٱﻟﺴَّﻴِّـَٔﺎﺕِ ۚ ﺫَٰﻟِﻚَ ﺫِﻛْﺮَﻯٰ ﻟِﻠﺬَّٰﻛِﺮِﻳﻦَ
പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ് കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്. (ഖു൪ആന്‍ :11/114)
അദ്ദേഹം ചോദിച്ചു : പ്രവാചകരെ(സ്വ), ഇത് എനിക്ക് മാത്രം പ്രത്യേകമായതാണോ? അവിടുന്ന് അരുളി: എന്റെ ഉമ്മത്തിന് മുഴുവനുമുളളതാണ്. (ബുഖാരി:65/4687)
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയാണ്:
لِمَنْ عَمِلَ بِهَا مِنْ أُمَّتِي
എൻ്റെ സമുദായത്തിൽ നിന്ന് അത് ചെയ്തവർക്ക്. (ബുഖാരി)
عَنْ أَبِي ذَرٍّ جُنْدَبِ بْنِ جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ صلى الله عليه و سلم قَالَ: اتَّقِ اللَّهَ حَيْثُمَا كُنْت، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ
അബൂദ൪ ജുന്‍ദുബ്നു ജുനാദ അബീ അബ്ദുറഹ്മാനുബ്നു മുആദ്ബ്നു ജബലില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്‍മയെ നന്‍മകൊണ്ട് പിന്തുടരുക. കാരണം നന്‍മ തിന്‍മയെ മായ്ച്ച് കളയുന്നതാകുന്നു. സല്‍സ്വഭാവത്തോടെ ജനങ്ങളോട് പെരുമാറുക.(തി൪മിദി:1987 – ഇമാം നവവിയുടെ(റ) നാല്പത് ഹദീസുകള്‍:18)
عَنْ أَبِي ذَرٍّ ، قَالَ : قُلْتُ : يَا رَسُولَ اللَّهِ ، أَوْصِنِي ، قَالَ : إِذَا عَمِلْتَ سَيِّئَةً فَأَتْبِعْهَا حَسَنَةً تَمْحُهَا
അബൂദ൪റ്(റ) പറയുന്നു:ഞാന്‍ നബിയോട് (സ്വ) ചോദിച്ചു:അല്ലാഹുവിന്റെ പ്രവാചകരേ, എനിക്കൊരു ഉപദേശം തരൂ. നബി(സ്വ) പറഞ്ഞു: നീ ഒരു തിന്‍മ ചെയ്താല്‍ അതിനെതുട൪ന്ന് ഒരു നന്‍മ ചെയ്യുക. അത് തിന്‍മയെ മാച്ച് കളയും…………(സില്‍സിലത്തു അഹാദീസു സ്സ്വഹീഹ:1373)
قال شيخ الإسلام ابن تيمية رحمه الله : الذنب للعبد كأنه أمر حتم ؛ فالكيّس هو الذي لا يزال يأتي من الحسنات ما يمحو به السيئات – الفتاوى ١٠/ ٦٥٥
ഷെയ്ഖുൽ ഇസ്‌ലാം ഇബ്നു തയ്മിയ رحمه الله പറഞ്ഞു : പാപം ഒരടിമയെ സംബന്ധിച്ചിടത്തോളം തീരുമാനിക്കപ്പെട്ട ഒന്നാണു , അതിൽ ബുദ്ധിയുള്ളവൻ തന്റെ പാപങ്ങളെ മായ്ച്ചു കളയുന്ന നിലക്കുള്ള നല്ല പ്രവർത്തനങ്ങളുമായി വരുന്നവനാണു
പരസ്പരം കണ്ടുമുട്ടുമ്പോൾ സലാം പറയുക
പ്രവാചകൻ (സ്വ)പറഞ്ഞു: പാപമോചനം അനിവാര്യമാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ് സലാം പറയലും നല്ല സംസാരവും. (ത്വബ്റാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
പരസ്പരം കണ്ടുമുട്ടുമ്പോൾ ഹസ്തദാനം ചെയ്യുക
عَنِ الْبَرَاءِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلاَّ غُفِرَ لَهُمَا قَبْلَ أَنْ يَفْتَرِقَا
ബറാഇൽ(റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: രണ്ടു മുസ്‌ലിംകൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അവർ പരസ്പരം ഹസ്തദാനം ചെയ്യുന്നുവെങ്കിൽ അവർ വേർപിരിയുന്നതിന് മുമ്പായി തന്നെ അവരുടെ പാപങ്ങൾ പൊറുക്കപ്പെടാതിരിക്കുകയില്ല. ( അബൂദാവൂദ്:5212)
അല്ലാഹുവിന്റെ റസൂല്‍ (സ്വ)പറഞ്ഞു: രണ്ടു മുസ്‌ലിംകൾ പരസ്പരം കണ്ടുമുട്ടുകയും അവരില്‍ ഒരാള്‍ ഹസ്തദാനത്തിനായി തന്റെ കൂട്ടുകാരന്റെ കൈപിടിക്കുകയും ചെയ്താല്‍, അവരുടെ രണ്ടുപേരുടേയും പ്രാ൪ത്ഥനക്ക് ഉത്തരം നല്‍കലും അവരുടെ കൈകള്‍ വേ൪പിരിക്കുംമുമ്പ് അവ൪ക്ക് പൊറുത്തുകൊടുക്കലും അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു, തീ൪ച്ച. (അഹ്മദ്)
മരത്തിന്റെ ഇല പൊഴിയുന്നതുപോലെ പാപങ്ങള്‍ പൊഴിയുമെന്ന് മറ്റൊരു റിപ്പോ൪ട്ടിലും കാണാം. (ത്വബ്റാനി – മുഅജമുല്‍ കബീ൪ : 6/256)
ദാനധർമ്മങ്ങൾ
ﺇِﻥ ﺗُﻘْﺮِﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻳُﻀَٰﻌِﻔْﻪُ ﻟَﻜُﻢْ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ۚ ﻭَٱﻟﻠَّﻪُ ﺷَﻜُﻮﺭٌ ﺣَﻠِﻴﻢٌ
നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു. (ഖു൪ആന്‍:64/17)
ﺇِﻥ ﺗُﺒْﺪُﻭا۟ ٱﻟﺼَّﺪَﻗَٰﺖِ ﻓَﻨِﻌِﻤَّﺎ ﻫِﻰَ ۖ ﻭَﺇِﻥ ﺗُﺨْﻔُﻮﻫَﺎ ﻭَﺗُﺆْﺗُﻮﻫَﺎ ٱﻟْﻔُﻘَﺮَآءَ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَّﻜُﻢْ ۚ ﻭَﻳُﻜَﻔِّﺮُ ﻋَﻨﻜُﻢ ﻣِّﻦ ﺳَﻴِّـَٔﺎﺗِﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(ഖു൪ആന്‍:2/271)
وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ
നബി ﷺ പറയുന്നു: ‘വെള്ളം ‘തീ’യെ അണക്കുന്നത് പോലെ ദാനധര്‍മം പാപത്തെ നീക്കിക്കളയും’. (തിര്‍മുദി:2616)
عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : أَلاَ أَدُلُّكَ عَلَى أَبْوَابِ الْخَيْرِ الصَّوْمُ جُنَّةٌ وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ وَصَلاَةُ الرَّجُلِ مِنْ جَوْفِ اللَّيْلِ
മുആദ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിവിധ ഇനം നൻമകൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ? നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്ന പ്രകാരം ധർമ്മവും രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരവും പാപങ്ങളെ കെടുത്തിക്കളയും.(തിര്‍മുദി: 2616)
സൂറത്തുല്‍ മുല്‍ക്ക് പാരായണം ചെയ്യുക
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ سُورَةً مِنَ الْقُرْآنِ ثَلاَثُونَ آيَةً شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ وَهِيَ سُورَةُ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ
അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) ചെയ്തു.അതത്രേ തബാറക്ക സൂറത്ത് (സൂറത്തുല്‍ മുല്‍ക്ക്). (സുനനുത്തി൪മുദി:2891 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
നോമ്പ്
അല്ലാഹവിന്റെ പ്രീതി കാംക്ഷിച്ച് ഒരു സത്യവിശ്വാസി നോമ്പ് അനുഷ്ഠിച്ചാല്‍ (നി൪ബന്ധ നോമ്പായായലും സുന്നത്ത് നോമ്പായാലും) അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും.
حَدَّثَنَا شَقِيقٌ، سَمِعْتُ حُذَيْفَةَ، يَقُولُ بَيْنَا نَحْنُ جُلُوسٌ عِنْدَ عُمَرَ قَالَ أَيُّكُمْ يَحْفَظُ قَوْلَ النَّبِيِّ صلى الله عليه وسلم فِي الْفِتْنَةِ. قَالَ “ فِتْنَةُ الرَّجُلِ فِي أَهْلِهِ وَمَالِهِ وَوَلَدِهِ وَجَارِهِ، تُكَفِّرُهَا الصَّلاَةُ وَالصَّدَقَةُ وَالأَمْرُ بِالْمَعْرُوفِ وَالنَّهْىُ عَنِ الْمُنْكَرِ ”.
ഷഖീഖ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഹുദൈഫാ رَضِيَ اللَّهُ عَنْهُ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: ഞങ്ങൾ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഫിത്നയെ കുറിച്ച് നബി ﷺ പറയുന്നത് നിങ്ങളാരെങ്കിലും ഓർക്കുന്നുവോ? ഹുദൈഫാ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഒരാള്‍ക്ക് അവന്റെ കുടംബത്തിലും ധനത്തിലും സന്താനത്തിലും അയല്‍വാസിയിലും ഉണ്ടാകുന്ന ഫിത്നകളെ നമസ്കാരവും നോമ്പും ദാനധര്‍മ്മവും നന്‍മ കല്‍പ്പിക്കലും തിന്‍മ വിരോധിക്കലും വഴി പൊറുത്തുകൊടുക്കുന്നതാണ്. (ബുഖാരി:7096)
റമദാനിലെ നോമ്പ്
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)
അറഫാ നോമ്പ്
صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ
നബി (സ്വ) പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു………. (മുസ്‌ലിം: 1162)
അറഫ ദിനത്തിലെ നോമ്പ് കൊണ്ട് കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങൾ പൊറുക്കപ്പെടും. വരാനിരിക്കുന്ന വ൪ഷത്തെ പാപങ്ങൾ പൊറുക്കപ്പെടുക എന്നത്, ആ വർഷത്തിൽ പാപങ്ങൾ ഒഴിവാക്കാനുള്ള തൗഫീഖ് അവനു ലഭിക്കുമെന്നോ അല്ലെങ്കിൽ വല്ല പാപവും സംഭവിച്ചു പോയാൽ തൗബ ചെയ്യാനുള്ള തൗഫീഖ് അവനു ലഭിക്കുമെന്നോ ആണെന്നാണ്.
ആശൂറാ നോമ്പ്
മുഹറം പത്തിലെ സുന്നത്ത് നോമ്പിനാണ് ആശൂറാ നോമ്പെന്ന് പറയുന്നത്.
وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ
നബി (സ്വ) പറഞ്ഞു: ആശൂറാഉ ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.(മുസ്‌ലിം: 1162)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയാകുക
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ കൊല്ലപ്പെട്ടാല്‍ എന്റെ പാപങ്ങള്‍ പൊറുക്കപ്പെടുമോ പ്രവാചകരേ എന്നു ചോദിച്ച വ്യക്തിയോട് നബി(സ്വ) പറഞ്ഞു:
نَعَمْ إِنْ قُتِلْتَ فِي سَبِيلِ اللَّهِ وَأَنْتَ صَابِرٌ مُحْتَسِبٌ مُقْبِلٌ غَيْرُ مُدْبِرٍ
അതെ, ക്ഷമയോടെ പ്രതിഫലേച്ഛയോടെ മുന്നിട്ട് പിന്തിരിയാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീ കൊല്ലപ്പെട്ടാല്‍ (നിന്റെ പാപങ്ങള്‍ പൊറുക്കപ്പെടും). (മുസ് ലിം: 1885)
ﻭَﻟَﺌِﻦ ﻗُﺘِﻠْﺘُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺃَﻭْ ﻣُﺘُّﻢْ ﻟَﻤَﻐْﻔِﺮَﺓٌ ﻣِّﻦَ ٱﻟﻠَّﻪِ ﻭَﺭَﺣْﻤَﺔٌ ﺧَﻴْﺮٌ ﻣِّﻤَّﺎ ﻳَﺠْﻤَﻌُﻮﻥَ
നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പാപമോചനവും കാരുണ്യവുമാണ് അവര്‍ ശേഖരിച്ച് വെക്കുന്നതിനെക്കാളെല്ലാം ഗുണകരമായിട്ടുള്ളത്. (ഖു൪ആന്‍ :3/157)
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلاَّ الدَّيْنَ
അബ്ദുല്ലയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: കടം ഒഴിച്ചുള്ള എല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും. (മുസ് ലിം: 1886)
عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لِلشَّهِيدِ عِنْدَ اللَّهِ سِتُّ خِصَالٍ يُغْفَرُ لَهُ فِي أَوَّلِ دَفْعَةٍ وَيَرَى مَقْعَدَهُ مِنَ الْجَنَّةِ وَيُجَارُ مِنْ عَذَابِ الْقَبْرِ وَيَأْمَنُ مِنَ الْفَزَعِ الأَكْبَرِ وَيُوضَعُ عَلَى رَأْسِهِ تَاجُ الْوَقَارِ الْيَاقُوتَةُ مِنْهَا خَيْرٌ مِنَ الدُّنْيَا وَمَا فِيهَا وَيُزَوَّجُ اثْنَتَيْنِ وَسَبْعِينَ زَوْجَةً مِنَ الْحُورِ الْعِينِ وَيُشَفَّعُ فِي سَبْعِينَ مِنْ أَقَارِبِهِ ” .
മിഖ്ദാമിബ്‌നു മഅ്ദി കര്‍ബ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”ഒരു രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുക്കല്‍ ആറ് ഉപകാരങ്ങളുണ്ട്. അവന്റെ ശരീരത്തിലെ ആദ്യതുള്ളി രക്തം ചിന്തുന്നതോടുകൂടി തന്നെ അവന്റെ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടും. സ്വര്‍ഗത്തിലെ അവന്റെ ഇരിപ്പിടം അവന് കാണിക്കപ്പെടും. ഈമാനിന്റെ വസ്ത്രം ധരിപ്പിക്കപ്പെടും. ക്വബ്ര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടും. ഏറ്റവും വലിയ പ്രതിസന്ധിയില്‍നിന്ന് അല്ലാഹു അവനെ രക്ഷപ്പെടുത്തും. ‘താജുല്‍ വക്വാര്‍’ എന്ന കിരീടം അവന് അണിയിക്കപ്പെടും” (തിര്‍മിദി: 1663).
ഒരു വ്യക്തി ഇസ്‌ലാം സ്വീകരിക്കുമ്പോള്‍
أَبَا سَعِيدٍ الْخُدْرِيَّ أَخْبَرَهُ أَنَّهُ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ إِذَا أَسْلَمَ الْعَبْدُ فَحَسُنَ إِسْلاَمُهُ يُكَفِّرُ اللَّهُ عَنْهُ كُلَّ سَيِّئَةٍ كَانَ زَلَفَهَا، وَكَانَ بَعْدَ ذَلِكَ الْقِصَاصُ، الْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، وَالسَّيِّئَةُ بِمِثْلِهَا إِلاَّ أَنْ يَتَجَاوَزَ اللَّهُ عَنْهَا”
അബൂസഈദില്‍(റ) നിന്ന് നിവേദനം: റസൂൽ(സ്വ) ഇപ്രകാരം പറയുന്നത് അദ്ധേഹം കേൾക്കുകയുണ്ടായി: ഒരു അടിമ ഇസ്‌ലാം സ്വീകരിക്കുകയും അവന്റെ ഇസ്‌ലാമിക ജീവിതം നല്ല നിലയിൽ ആവുകയും ചെയ്‌താൽ അവന്റെ കഴിഞ്ഞകാല പാപങ്ങൾ അല്ലാഹു അവന് പൊറുത്തുകൊടുക്കും. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വിചാരണയുണ്ടാകും. ഒരു നന്മ ചെയ്‌താൽ പത്ത് മുതൽ എഴുനൂറ് ഇരട്ടി പ്രതിഫലമുണ്ടാകും. എന്നാൽ തിന്മക്ക് അതിന് തുല്യമായ(ശിക്ഷ) മാത്രമാണുള്ളത്. അല്ലാഹു അവ പൊറുത്തുകൊടുക്കുന്നില്ലെങ്കിൽ.(ബുഖാരി: 41)
അംറ് ഇബ്നുല്‍ ആസ്(റ)പറയുന്നു:
فَلَمَّا جَعَلَ اللَّهُ الإِسْلاَمَ فِي قَلْبِي أَتَيْتُ النَّبِيَّ صلى الله عليه وسلم فَقُلْتُ ابْسُطْ يَمِينَكَ فَلأُبَايِعْكَ . فَبَسَطَ يَمِينَهُ – قَالَ – فَقَبَضْتُ يَدِي . قَالَ ” مَا لَكَ يَا عَمْرُو ” . قَالَ قُلْتُ أَرَدْتُ أَنْ أَشْتَرِطَ . قَالَ ” تَشْتَرِطُ بِمَاذَا ” . قُلْتُ أَنْ يُغْفَرَ لِي . قَالَ ” أَمَا عَلِمْتَ أَنَّ الإِسْلاَمَ يَهْدِمُ مَا كَانَ قَبْلَهُ وَأَنَّ الْهِجْرَةَ تَهْدِمُ مَا كَانَ قَبْلَهَا وَأَنَّ الْحَجَّ يَهْدِمُ مَا كَانَ قَبْلَهُ ”
അല്ലാഹു എന്റെ മനസ്സില്‍ ഇസ്ലാമിനെ ഇട്ടുതന്നപ്പോള്‍ ഞാന്‍ നബിയുടെ(സ്വ) അടുത്തേക്ക് ചെന്നു. ബൈഅത്ത് ചെയ്യാന്‍ വേണ്ടി എന്നോട് കൈ നീട്ടൂവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ കൈ പിറകോട്ട് വലിച്ചു. നബി(സ്വ) ചോദിച്ചു: എന്തുപറ്റി അംറ്? ഞാന്‍ പറഞ്ഞു:എനിക്കൊരു നിബന്ധന വെക്കാനുണ്ട്. നബി(സ്വ) ചോദിച്ചു: എന്ത് നിബന്ധനയാണ നിനക്കുള്ളത്? ഞാന്‍ പറഞ്ഞു:എന്റെ പാപങ്ങളെല്ലാം പൊറുത്തു കിട്ടണം.അപ്പോള്‍ നബി(സ്വ)പറഞ്ഞു:ഇസ്ലാമും ഹിജ്റയും ഹജ്ജും അവക്കുമുമ്പുള്ള പാപങ്ങളെ മായ്ച്ചുകളയുമെന്ന് നിനക്കറിയില്ലേ.(മുസ്ലിം:121)
എല്ലാവരോടും വിട്ടുവീഴ്ച ചെയ്യുക
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَٰدِكُمْ عَدُوًّا لَّكُمْ فَٱحْذَرُوهُمْ ۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :64 /14)
മിസ്ത്വഹ്ബ്‌നു ഉസാസ എന്നയാള്‍ അബൂബക്കറിന്റെ(റ) ബന്ധുവും അദ്ദേഹത്തിന്റെ സാമ്പത്തിക സംരക്ഷണത്തില്‍ കഴിയുന്നവനും മക്കയില്‍ നിന്ന് പലായനം ചെയ്തുവന്ന പലായകനും ദരിദ്രനുമായിരുന്നു. ആഇശയെ(റ) കുറിച്ച് അപവാദ പ്രചാരണമുണ്ടായപ്പോള്‍ അദ്ദേഹവും അതില്‍ പങ്കുചേര്‍ന്നു. അല്ലാഹു ആഇശയെ(റ) കുറ്റമുക്തയായി പ്രഖ്യാപിച്ചപ്പോള്‍ അബൂബക്ക൪(റ) ശപഥം ചെയ്തു: ‘മിസ്ത്വഹിന് ഇനിമേല്‍ ഞാന്‍ ഒന്നും കൊടുക്കില്ല’. അപ്പോള്‍ അല്ലാഹു ഈ ആയത്ത് (ഖു൪ആന്‍ :24/22) അവതരിപ്പിച്ചു.
ﻭَﻻَ ﻳَﺄْﺗَﻞِ ﺃُﻭ۟ﻟُﻮا۟ ٱﻟْﻔَﻀْﻞِ ﻣِﻨﻜُﻢْ ﻭَٱﻟﺴَّﻌَﺔِ ﺃَﻥ ﻳُﺆْﺗُﻮٓا۟ ﺃُﻭ۟ﻟِﻰ ٱﻟْﻘُﺮْﺑَﻰٰ ﻭَٱﻟْﻤَﺴَٰﻜِﻴﻦَ ﻭَٱﻟْﻤُﻬَٰﺠِﺮِﻳﻦَ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ۖ ﻭَﻟْﻴَﻌْﻔُﻮا۟ ﻭَﻟْﻴَﺼْﻔَﺤُﻮٓا۟ ۗ ﺃَﻻَ ﺗُﺤِﺒُّﻮﻥَ ﺃَﻥ ﻳَﻐْﻔِﺮَ ٱﻟﻠَّﻪُ ﻟَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ :24/22)
അബൂബക്ക൪ മിസ്ത്വഹിന് മാപ്പ് നല്‍കുകയും തടഞ്ഞുവെച്ചത് വിട്ടുനല്‍കുകയും ചെയ്തു.
ﻭَﻛَﺘَﺒْﻨَﺎ ﻋَﻠَﻴْﻬِﻢْ ﻓِﻴﻬَﺎٓ ﺃَﻥَّ ٱﻟﻨَّﻔْﺲَ ﺑِﭑﻟﻨَّﻔْﺲِ ﻭَٱﻟْﻌَﻴْﻦَ ﺑِﭑﻟْﻌَﻴْﻦِ ﻭَٱﻷَْﻧﻒَ ﺑِﭑﻷَْﻧﻒِ ﻭَٱﻷُْﺫُﻥَ ﺑِﭑﻷُْﺫُﻥِ ﻭَٱﻟﺴِّﻦَّ ﺑِﭑﻟﺴِّﻦِّ ﻭَٱﻟْﺠُﺮُﻭﺡَ ﻗِﺼَﺎﺹٌ ۚ ﻓَﻤَﻦ ﺗَﺼَﺪَّﻕَ ﺑِﻪِۦ ﻓَﻬُﻮَ ﻛَﻔَّﺎﺭَﺓٌ ﻟَّﻪُۥ ۚ ﻭَﻣَﻦ ﻟَّﻢْ ﻳَﺤْﻜُﻢ ﺑِﻤَﺎٓ ﺃَﻧﺰَﻝَ ٱﻟﻠَّﻪُ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟﻈَّٰﻠِﻤُﻮﻥَ
ജീവന് ജീവന്‍, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്‍കുന്ന പക്ഷം അത് അവന്ന് പാപമോചന (ത്തിനുള്ള ഒരു പുണ്യകര്‍മ്മ) മാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.(ഖു൪ആന്‍ :5/45)
നബിചര്യ പിന്‍പറ്റുമ്പോള്‍
ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍ :3/31)
കടം കാരണത്താലുള്ള ഞെരുക്കക്കാരന് കടം വിട്ടുകൊടുക്കുക
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: كَانَ تَاجِرٌ يُدَايِنُ النَّاسَ، فَإِذَا رَأَى مُعْسِرًا قَالَ لِفِتْيَانِهِ تَجَاوَزُوا عَنْهُ، لَعَلَّ اللَّهَ أَنْ يَتَجَاوَزَ عَنَّا، فَتَجَاوَزَ اللَّهُ عَنْهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവീന്‍. അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി.(ബുഖാരി:2078)
عَنْ حُذَيْفَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : تَلَقَّتِ الْمَلاَئِكَةُ رُوحَ رَجُلٍ مِمَّنْ كَانَ قَبْلَكُمْ قَالُوا أَعَمِلْتَ مِنَ الْخَيْرِ شَيْئًا قَالَ كُنْتُ آمُرُ فِتْيَانِي أَنْ يُنْظِرُوا وَيَتَجَاوَزُوا عَنِ الْمُوسِرِ قَالَ قَالَ فَتَجَاوَزُوا عَنْهُ
ഹുദൈഫ:(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ജനതയിലൊരാളുടെ ആത്മാവിനെ മലക്കുകള്‍ ഏറ്റുവാങ്ങി. അവര്‍ പറഞ്ഞു. നീ വല്ല നന്മയും പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഞെരുക്കക്കാരായ കടക്കാര്‍ക്ക് അവധി കൊടുക്കാനും പണക്കാരായ കടക്കാരോട് വിട്ടുവീഴ്ച കാണിക്കാനും ഞാനെന്റെ കാര്യസ്ഥന്മാരോട് കല്‍പ്പിക്കാറുണ്ടായിരുന്നുവെന്ന് അയാള്‍ മറുപടി പറഞ്ഞു. അതിനാല്‍ അല്ലാഹു അയാളുടെ പാപങ്ങള്‍ മാപ്പ് ചെയ്തുകൊടുത്തു. (ബുഖാരി:2077)
തന്റെ സഹോദരന്റെ പാപമോചനത്തിനായി അവന്റെ അഭാവത്തില്‍ പ്രാര്‍ത്ഥിക്കുന്നവന്‍
നമ്മുടെ സഹോദരന്റെ പാപമോചനത്തിന് വേണ്ടി നാം പ്രാ൪ത്ഥിക്കുമ്പോള്‍ നമ്മുടെ പാപമോചനത്തിനായി മലക്കുകള്‍ പ്രാ൪ത്ഥിക്കുന്നതാണ്.
عَنْ أُمُّ الدَّرْدَاءِ، قَالَتْ حَدَّثَنِي سَيِّدِي، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ دَعَا لأَخِيهِ بِظَهْرِ الْغَيْبِ قَالَ الْمَلَكُ الْمُوَكَّلُ بِهِ آمِينَ وَلَكَ بِمِثْلٍ
അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: തന്റെ സഹോദരനുവേണ്ടി അവന്റെ അസാന്നിധ്യത്തില്‍ ആരാണൊ പ്രാര്‍ത്ഥിക്കുന്നത്,അന്നേരം അതുകൊണ്ട് ഭരമേല്‍പ്പിക്കപ്പെട്ട മലക്ക് പറയും: ആമീന്‍,അതുപോലുള്ളത് നിനക്കും ഉണ്ടാവട്ടെ (മുസ്‌ലിം:2732)
അല്ലാഹുവിനെ സ്നരിക്കുന്ന സദസ്സ്
عن أنس بن مالك قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ما من قومٍ اجتمعوا يذكرون اللهَ عزَّ وجلَّ لا يريدون بذلك إلا وجهَه؛ إلا ناداهم مُنادٍ من السماءِ: أن قوموا مَغفورًا لكم، قد بُدِّلت سيئاتُكم حسناتٍ.
അനസ് ഇബ്നു മാലിക്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ വജ്ഹ് മാത്രം ഉദ്ദേശിച്ചുകൊണ്ട് അല്ലാഹുവിനെ സ്മരിച്ച് കൊണ്ട് വല്ലവരും ഒരുമിച്ച് കൂടിയാൽ ആകാശത്ത് നിന്നൊരു വിളിയാളൻ വിളിച്ച് പറയും: പാപങ്ങൾ പൊറുക്കപ്പെട്ടവരായി നിങ്ങൾ പൊയ്’ക്കൊ ള്ളുക, നിങ്ങളുടെ തിൻമകൾ നൻമയാക്കി മാറ്റപ്പെട്ടിരിക്കുന്നു. (صحيح الترغيب ١٥٠٤ )
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ لِلَّهِ مَلاَئِكَةً يَطُوفُونَ فِي الطُّرُقِ، يَلْتَمِسُونَ أَهْلَ الذِّكْرِ، فَإِذَا وَجَدُوا قَوْمًا يَذْكُرُونَ اللَّهَ تَنَادَوْا هَلُمُّوا إِلَى حَاجَتِكُمْ. قَالَ فَيَحُفُّونَهُمْ بِأَجْنِحَتِهِمْ إِلَى السَّمَاءِ الدُّنْيَا. قَالَ فَيَسْأَلُهُمْ رَبُّهُمْ وَهْوَ أَعْلَمُ مِنْهُمْ مَا يَقُولُ عِبَادِي قَالُوا يَقُولُونَ يُسَبِّحُونَكَ، وَيُكَبِّرُونَكَ، وَيَحْمَدُونَكَ وَيُمَجِّدُونَكَ. قَالَ فَيَقُولُ هَلْ رَأَوْنِي قَالَ فَيَقُولُونَ لاَ وَاللَّهِ مَا رَأَوْكَ. قَالَ فَيَقُولُ وَكَيْفَ لَوْ رَأَوْنِي قَالَ يَقُولُونَ لَوْ رَأَوْكَ كَانُوا أَشَدَّ لَكَ عِبَادَةً، وَأَشَدَّ لَكَ تَمْجِيدًا، وَأَكْثَرَ لَكَ تَسْبِيحًا. قَالَ يَقُولُ فَمَا يَسْأَلُونِي قَالَ يَسْأَلُونَكَ الْجَنَّةَ. قَالَ يَقُولُ وَهَلْ رَأَوْهَا قَالَ يَقُولُونَ لاَ وَاللَّهِ يَا رَبِّ مَا رَأَوْهَا. قَالَ يَقُولُ فَكَيْفَ لَوْ أَنَّهُمْ رَأَوْهَا قَالَ يَقُولُونَ لَوْ أَنَّهُمْ رَأَوْهَا كَانُوا أَشَدَّ عَلَيْهَا حِرْصًا، وَأَشَدَّ لَهَا طَلَبًا، وَأَعْظَمَ فِيهَا رَغْبَةً. قَالَ فَمِمَّ يَتَعَوَّذُونَ قَالَ يَقُولُونَ مِنَ النَّارِ. قَالَ يَقُولُ وَهَلْ رَأَوْهَا قَالَ يَقُولُونَ لاَ وَاللَّهِ مَا رَأَوْهَا. قَالَ يَقُولُ فَكَيْفَ لَوْ رَأَوْهَا قَالَ يَقُولُونَ لَوْ رَأَوْهَا كَانُوا أَشَدَّ مِنْهَا فِرَارًا، وَأَشَدَّ لَهَا مَخَافَةً. قَالَ فَيَقُولُ فَأُشْهِدُكُمْ أَنِّي قَدْ غَفَرْتُ لَهُمْ. قَالَ يَقُولُ مَلَكٌ مِنَ الْمَلاَئِكَةِ فِيهِمْ فُلاَنٌ لَيْسَ مِنْهُمْ إِنَّمَا جَاءَ لِحَاجَةٍ. قَالَ هُمُ الْجُلَسَاءُ لاَ يَشْقَى بِهِمْ جَلِيسُهُمْ ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: നിശ്ചയം വഴികളില്‍ ചുറ്റിസഞ്ചരിക്കുന്ന ചില മലക്കുകള്‍ അല്ലാഹുവിനുണ്ട്. അവര്‍ ദിക്റെടുക്കുന്നവരെ അന്വേഷിക്കും. ദിക്റെടുക്കുന്ന ഒരു വിഭാഗത്തെ കണ്ടാല്‍ അവ൪ പരസ്പരം വിളിച്ചുകൊണ്ട് പറയും: നിങ്ങളുടെ ആവശ്യത്തിലേക്ക് വന്നാലും. (നബി പറഞ്ഞു). ഭൂമിയോട് അടുത്ത ആകാശംവരെ അവ൪(മലക്കുകള്‍) തങ്ങളുടെ ചിറകുകള്‍ കൊണ്ട് അവരെ പൊതിയും. നബി( സ്വ) പറഞ്ഞു: അപ്പോള്‍ അവരുടെ രക്ഷിതാവ് അവരോട് ചോദിക്കും (അവന്‍ അവരെകുറിച്ച് ഏറ്റവും നന്നായി അറിയുന്നവനാണ്): എന്റെ അടിമകള്‍ എന്താണ് പറയുന്നത്: അവ൪ പറയും: അവര്‍ നിനക്ക് തസ്ബീഹും തക്ബീറും തഹ്ലീലും തഹ്മീദും ചൊല്ലുന്നു. അപ്പോള്‍ അല്ലാഹു മലക്കുകളോട് ചോദിക്കും: അവര്‍ എന്നെ കണ്ടിട്ടുണ്ടോ ? മലക്കുകള്‍ പറയും: അല്ലാഹുവാണെ സത്യം ഇല്ല. അവ൪ നിന്നെ കണ്ടിട്ടില്ല. അപ്പോള്‍ അല്ലാഹു ചോദിക്കും:അവ൪ എന്നെ കണ്ടിരുന്നുവെങ്കില്‍ എങ്ങനെയായിരിക്കും. അവ൪ പറയും: അവര്‍ നിന്നെ കണ്ടിരുന്നുവെങ്കില്‍ കൂടുതല്‍ താല്‍പര്യത്തില്‍ നിനക്ക് ഇബാദത്തെടുക്കുകയും താല്‍പര്യത്തോടെ നിന്നെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുമായിരുന്നു. അല്ലാഹു ചോദിക്കും: അവ൪ എന്നോട് എന്താണ് ചോദിക്കുന്നത്? മലക്കുകള്‍ പറയും: അവര്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു. അല്ലാഹു ചോദിക്കും: അവര്‍ അത് (സ്വര്‍ഗം) കണ്ടിട്ടുണ്ടോ? മലക്കുകള്‍ പറയും:അല്ലാഹുവാണെ സത്യം രക്ഷിതാവേ ഇല്ല. അവ൪ കണ്ടിട്ടില്ല. അല്ലാഹു ചോദിക്കും : അവര്‍ അത് (സ്വര്‍ഗം) കണ്ടിരുന്നെങ്കില്‍ എങ്ങനെയിരിക്കും? മലക്കുകള്‍ പറയും: അവ൪ അത് കണ്ടിരുന്നുവെങ്കില്‍ അവ൪ അതിനോട് കൂടുതല്‍ ആ൪ത്തിയുള്ളവരായിരിക്കും. കൂടുതല്‍ അത് യാചിക്കുന്നവരായിരിക്കും. അതീവമായി അവ൪ അതില്‍ ആഗ്രഹമുള്ളവരായിരിക്കും. അല്ലാഹു ചോദിക്കും: അവര്‍ എന്തൊന്നില്‍ നിന്നാണ് അഭയം ചോദിക്കുന്നത്? മലക്കുകള്‍ പറയും : നരകത്തില്‍ നിന്ന്. അവര്‍ അത് (നരകം) കണ്ടിട്ടുണ്ടോ? മലക്കുകള്‍ പറയും: അല്ലാഹുവാണെ സത്യം രക്ഷിതാവേ ഇല്ല. അവ൪ കണ്ടിട്ടില്ല. അല്ലാഹു ചോദിക്കും : അവര്‍ അത് (നരകം) കണ്ടിരുന്നെങ്കില്‍ എങ്ങനെയിരിക്കും? മലക്കുകള്‍ പറയും: അവ൪ അത് കണ്ടിരുന്നുവെങ്കില്‍ അതില്‍ നിന്ന് അവ൪ കൂടുതല്‍ ഓടിയകലുമായിരുന്നു.വല്ലാതെ അതിനെ ഭയക്കുമായിരുന്നു. അല്ലാഹു പറയും : മലക്കുകളേ നിങ്ങളെ ഞാന്‍ സാക്ഷിയാക്കുന്നു. ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. മലക്കുകളില്‍ ഒരു മലക്ക് പറയും: അവരില്‍ ഒരാള്‍ (ദിക്൪ ചൊല്ലുന്നവരുടെ) കൂട്ടത്തില്‍പെട്ടവനല്ല. ഒരു ആവശ്യത്തിന് വന്നവനാണ്. അല്ലാഹു പറയും : അവ൪ കൂടിയിരുന്നവരാണ്. അവ൪ കാരണത്താല്‍ അവരോടൊപ്പം ഇരുന്നയാള്‍ ദൌ൪ഭാഗ്യവാനാകില്ല. (ബുഖാരി:6408)
ഇമാം മുസ്ലിമിന്റെ റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത്.
قَالَ فَيَقُولُ وَلَهُ غَفَرْتُ هُمُ الْقَوْمُ لاَ يَشْقَى بِهِمْ جَلِيسُهُمْ
അല്ലാഹു പറയും : അവനും ഞാന്‍ പൊറുത്തുകൊടുത്തു. അവ൪ ഒരു സമൂഹമാണ്. അവരെകൊണ്ട് അവരുടെ കൂടെയിരുന്നവന്‍ ഭാഗ്യദോഷിയാവില്ല. (മുസ്ലിം: 2689)
സ്വലാത്ത് ചൊല്ലല്‍
عن أبي بردة بن نيار رضي الله عنه قال قال رسول الله صلى الله عليه وسلم قال: من صلى علي من أمتي صلاة مخلصا من قلبه صلى الله عليه بها عشر صلوات ورفعه بها عشر درجات وكتب له بها عشر حسنات ومحا عنه عشر سيئات
അബൂബര്‍ദതു ബ്നുനയ്യാറില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : എന്റെ ഉമ്മത്തില്‍ നിന്നും വല്ലവനും നിഷ്കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചൊല്ലുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് നന്‍മകള്‍ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്. (നസാഇ – ത്വബ്റാനി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :2/1659)
أتاني آت من ربي عز وجل فقال: من صلى عليك من أمتك صلاة كتب الله له بها عشر حسنات ومحا عنه عشر سيئات ورفع له عشر درجات ورد عليه مثله
എന്റെ റബ്ബിന്റെ അടുക്കല്‍ നിന്ന് ഒരാള്‍ എന്നിലേക്ക് വന്നു പറഞ്ഞു: നിന്റെ ഉമ്മത്തില്‍ നിന്ന് ആരെങ്കിലും നിന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് നന്‍മ രേഖപ്പെടുത്തും, പത്ത് തിന്‍മകള്‍ മായ്ച്ചു കളയും, പത്ത് പദവികള്‍ ഉയര്‍ത്തും, അതുപോലുള്ള കാരുണ്യം അവന് ലഭക്കുകയും ചെയ്യും. (അഹ്മദ്)
ഹജ്ജ് നി൪വ്വഹിക്കുക
عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.(ബുഖാരി: 1521)
ഉംറ നി൪വ്വഹിക്കുക
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا، وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂൽ(സ്വ) പറഞ്ഞു: ഒരു ഉംറ മുതൽ മറ്റൊരു ഉംറയുടെ ഇടയ്ക്കുള്ള പാപങ്ങൾ പൊറുക്കപ്പെടും. സ്വീകാര്യമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല.(ബുഖാരി: 1773)
അംറ് ഇബ്നുല്‍ ആസ്(റ) വിനോട് നബി(സ്വ) പറഞ്ഞു:
أَمَا عَلِمْتَ أَنَّ الإِسْلاَمَ يَهْدِمُ مَا كَانَ قَبْلَهُ وَأَنَّ الْهِجْرَةَ تَهْدِمُ مَا كَانَ قَبْلَهَا وَأَنَّ الْحَجَّ يَهْدِمُ مَا كَانَ قَبْلَهُ
ഇസ്ലാമും ഹിജ്റയും ഹജ്ജും അവക്കുമുമ്പുള്ള പാപങ്ങളെ മായ്ച്ചുകളയുമെന്ന് നിനക്കറിയില്ലേ. (മുസ്ലിം:121)
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ تَابِعُوا بَيْنَ الْحَجِّ وَالْعُمْرَةِ فَإِنَّهُمَا يَنْفِيَانِ الْفَقْرَ وَالذُّنُوبَ كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ وَالذَّهَبِ وَالْفِضَّةِ وَلَيْسَ لِلْحَجَّةِ الْمَبْرُورَةِ ثَوَابٌ إِلاَّ الْجَنَّةُ ”
അബ്ദില്ലാഹിബ്നു മസ്ഊദിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹജ്ജും ഉംറയും ആവർത്തിക്കുക. അവ രണ്ടും ഉല ഇരുമ്പിന്റെയും വെള്ളിയുടെയും മാലിന്യങ്ങൾ വൃത്തിയാക്കുന്നതുപോലെ ദാരിദ്ര്യവും പാപവും നീക്കം ചെയ്യും. (തിർമിദി:810)
ത്വവാഫ് ചെയ്യല്‍
قال اِبْنِ عُمَر : سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” إِنَّ مَسْحَهُمَا كَفَّارَةٌ لِلْخَطَايَا ” . وَسَمِعْتُهُ يَقُولُ ” مَنْ طَافَ بِهَذَا الْبَيْتِ أُسْبُوعًا فَأَحْصَاهُ كَانَ كَعِتْقِ رَقَبَةٍ ” . وَسَمِعْتُهُ يَقُولُ ” لاَ يَضَعُ قَدَمًا وَلاَ يَرْفَعُ أُخْرَى إِلاَّ حَطَّ اللَّهُ عَنْهُ بِهَا خَطِيئَةً وَكَتَبَ لَهُ بِهَا حَسَنَةً
ഇബ്നു ഉമ൪(റ) പറഞ്ഞു: അല്ലാഹുവിനെ റസൂല്‍(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട് : ആരെങ്കിലും ഈ ഗേഹം ഏഴ് തവണ പ്രദക്ഷിണം നടത്തുകയും അത് (തെറ്റാതെ) കണക്കാക്കുകയും ചെയ്താല്‍ ഒരു അടിമയെ മോചിപ്പിക്കുന്നത് പോലെയാകുന്നു. റസൂല്‍(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്.അവന്‍ ഒരു കാല്‍ വെക്കുകയും മറ്റേ കാല്‍ വെക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു അവനില്‍ നിന്ന് ഒരു പാപം ഇറക്കിവെക്കുകയും ഒരു നന്‍മ അവന് അതിനാല്‍ എഴുതുകയും ചെയ്യും.(തി൪മിദി :959)
ത്വവാഫില്‍ റുക്ന് ഹജറുല്‍ അസ്’വദ്, റുക്നുല്‍ യമാനി എന്നീ രണ്ട് മൂലകള്‍ തടവല്‍
ഹജറുല്‍ അസ്‌വദിന്റെ ഭാഗത്ത് നിന്നാണ് ത്വവാഫ് ആരംഭിക്കുന്നത്. കഅ്ബയുടെ ഈ മൂലയാണ് റുക്നുല്‍ ഹജറുല്‍ അസ്‌വദ്. കഅ്‌ബയെ ഇടതു ഭാഗത്താക്കിയാണ് ത്വവാഫ് ചെയ്യേണ്ടത്. ഹജറുല്‍ അസ്വദിന് തൊട്ട് ശേഷമുള്ള രണ്ടാമത്തെ മൂലയും അതിന് ശേഷമുള്ള മൂന്നാമത്തെ മൂലയും കഴിഞ്ഞുള്ള നാലാമത്തെ മൂലയാണ് റുക്‌നുല്‍ യമാനി. (ഹജറുല്‍ അസ്വദിന് തൊട്ട് മുമ്പുള്ള മൂല) . ത്വവാഫില്‍ റുക്നുല്‍ ഹജറുല്‍ അസ്‌വദും റുക്‌നുല്‍ യമാനിയും വലത് കൈകൊണ്ട് തടവുന്നത് പാപം പൊറുക്കാന്‍ കാരണമാണ്.
ഉബൈദ് ഇബ്നു ഉമൈ൪(റ) പറഞ്ഞു: ഇബ്നു ഉമ൪(റ) റുക്നുല്‍ യമാനി, റുക്നു ഹജറുല്‍ അസ്’വദ് എന്നീ രണ്ട് മൂലകളില്‍ തിരക്കാറുണ്ടായിരുന്നു. നബിയുടെ(സ്വ) മറ്റ് സ്വഹാബിമാരൊന്നും അപ്രകാരം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ചോദിച്ചു: അബാ അബ്ദി൪ റഹ്മാന്‍, താങ്കള്‍ രണ്ട് മൂലകളിലും തിരക്കുന്നതായി ഞാന്‍ കാണുന്നു. നബിയുടെ(സ്വ) മറ്റ് അനുചരന്‍മാ൪ അതിനടുത്ത് തിരക്കുന്നതായി ഞാന്‍ കണ്ടിട്ടുമില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: അവയെ തടവല്‍ പാപങ്ങള്‍ക്ക് പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുന്നു. അവിടുന്ന് പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: ആരെങ്കിലും ഈ ഗേഹം ഏഴ് തവണ പ്രദക്ഷിണം നടത്തുകയും അത് (തെറ്റാതെ) കണക്കാക്കുകയും ചെയ്താല്‍ ഒരു അടിമയെ മോചിപ്പിക്കുന്നത് പോലെയാകുന്നു. റസൂല്‍(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്.അവന്‍ ഒരു കാല്‍ വെക്കുകയും മറ്റേ കാല്‍ വെക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു അവനില്‍ നിന്ന് ഒരു പാപം ഇറക്കിവെക്കുകയും ഒരു നന്‍മ അവന് അതിനാല്‍ എഴുതുകയും ചെയ്യും.(തി൪മിദി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
സംസാരം നന്നാക്കുക
ﻭَﻗُﻞ ﻟِّﻌِﺒَﺎﺩِﻯ ﻳَﻘُﻮﻟُﻮا۟ ٱﻟَّﺘِﻰ ﻫِﻰَ ﺃَﺣْﺴَﻦُ ۚ
നീ എന്റെ ദാസന്‍മാരോട് പറയുക, അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന് (ഖു൪ആന്‍ :17/53)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَٰلَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു. (ഖു൪ആന്‍ :33/70-71)
പ്രവാചകൻ (സ്വ)പറഞ്ഞു: പാപമോചനം അനിവാര്യമാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ് സലാം പറയലും നല്ല സംസാരവും.(ത്വബ്റാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഒരു സത്യവിശ്വാസിയുടെ ന്യൂനത മറച്ചുവെക്കുക
ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ്വ) അരുളി: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ, ഒരക്രമിക്ക് ദ്രോഹിക്കാൻ വിട്ട് കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാൻ പരിശ്രമിച്ചാൽ അവന്റെ ആവശ്യം അല്ലാഹു നിർവഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്‌ലിമിനെ ബാധിച്ച പ്രയാസത്തിൽ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദുഖഃത്തിൽനിന്ന് അല്ലാഹു അവനെ മോചിപ്പിക്കും. ഒരു മുസ്‌ലിമിന്റെ പോരായ്മകൾ വല്ലവനും മറച്ചുവെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകൾ(തെറ്റുകള്‍) അല്ലാഹുവും മറച്ച് വെക്കും. (ബുഖാരി, മുസ്ലിം)
രോഗം ബാധിക്കുന്നത്
عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ
അബൂസഈദ്(റ) അബൂഹുറൈറ(റ) എന്നിവരിൽ നിന്ന് നിവേദനം: നബി(സ്വ) അരുളി: ഒരു മുസ്ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി. (ബുഖാരി: 5641.5643)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مِنْ مَرَضٍ فَمَا سِوَاهُ إِلاَّ حَطَّ اللَّهُ بِهِ سَيِّئَاتِهِ كَمَا تَحُطُّ الشَّجَرَةُ وَرَقَهَا
നബി(സ്വ) അരുളി: ഒരു രോഗമോ മറ്റുവല്ല ദുരിതമോ ഒരു മുസ്ലിമിന് ബാധിക്കുകയില്ല. അല്ലാഹു അതിലൂടെ അല്ലാഹു അയാളുടെ പാപങ്ങള്‍ മാക്കാതെ. ഒരു വൃക്ഷം അതിന്റെ ഇലകള്‍ കൊഴിക്കുന്നതുപോലെ. (മുസ്ലിം:2571)
നബി(സ്വ) പറഞ്ഞു: വിശ്വാസിക്കുണ്ടാകുന്ന തലവേദന അല്ലെങ്കില്‍ അവന് ഏല്‍ക്കുന്ന ഒരു മുള്ള് അതുമല്ല അവന് ഉപദ്രവമായി ഭവിക്കുന്ന വല്ലതും ഇവ കാരണത്താല്‍ അല്ലാഹു അവന് അന്ത്യനാളില്‍ ഒരു പദവി ഉയ൪ത്തുകയും അതിലൂടെ അവന്റെ പാപങ്ങള്‍ അവന് പൊറുക്കുകയും ചെയ്യും.(ഇബ്നു അബിദ്ദുന്‍യാ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )
عَنْ جَابِرُ بْنُ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم دَخَلَ عَلَى أُمِّ السَّائِبِ أَوْ أُمِّ الْمُسَيَّبِ فَقَالَ ” مَا لَكِ يَا أُمَّ السَّائِبِ أَوْ يَا أُمَّ الْمُسَيَّبِ تُزَفْزِفِينَ ” . قَالَتِ الْحُمَّى لاَ بَارَكَ اللَّهُ فِيهَا . فَقَالَ ” لاَ تَسُبِّي الْحُمَّى فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ ”.
ജാബിര്‍ ഇബ്നു അബ്ദില്ല(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ ﷺ ഉമ്മുസ്സാഇബിന്റെ/ഉമ്മുല്‍മുസയ്യബിന്റെ അടുക്കല്‍ ചെന്നു. തിരുമേനി ﷺ ചോദിച്ചു: “ഉമ്മുസ്സാഇബേ!/ഉമ്മുല്‍മുസയ്യബേ! എന്തുപറ്റി നിനക്ക്? ആകെ വിറക്കുന്നല്ലോ?” അവര്‍ പറഞ്ഞു: ‘പനിയാണ് – അതില്‍ അല്ലാഹു അനുഗ്രഹിക്കാതിരിക്കട്ടെ.’ അപ്പോള്‍ തിരുമേനി ﷺ പറഞ്ഞു: “പനിയെ പഴിക്കരുത്. പനി മനുഷ്യന്റെ പാപങ്ങളെ ഇല്ലാതാക്കും, ഉല ഇരുമ്പിന്റെ മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നത് പോലെ.” (മുസ്‌ലിം 2575)
عَنْ أُمِّ الْعَلاَءِ، قَالَتْ عَادَنِي رَسُولُ اللَّهِ صلى الله عليه وسلم وَأَنَا مَرِيضَةٌ فَقَالَ : أَبْشِرِي يَا أُمَّ الْعَلاَءِ فَإِنَّ مَرَضَ الْمُسْلِمِ يُذْهِبُ اللَّهُ بِهِ خَطَايَاهُ كَمَا تُذْهِبُ النَّارُ خَبَثَ الذَّهَبِ وَالْفِضَّةِ .
ഉമ്മുഅലാഇല്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: ഞാന്‍ രോഗിയായിരിക്കെ അല്ലാഹുവിന്റെ ദൂതന്‍(സ്വ) എന്നെ സന്ദ൪ശിക്കുവാന്‍ വന്നു. അപ്പോള്‍ തിരുമേനി(സ്വ) പറഞ്ഞു: ഉമ്മുഅലാഅ് സന്തോഷിക്കുക, വെള്ളിയുടെയും സ്വ൪ണ്ണത്തിന്റേയും അഴുക്ക് തീ പോക്കുന്നതുപോലെ ഒരു മുസ്ലിമിന്റെ രോഗം മൂലം അല്ലാഹു അവന്റെ പാപങ്ങള്‍ പോക്കികളയും. (അബൂദാവൂദ്:3092- അല്‍ബാനി സ്വഹീഹെന്ന് എന്ന് വിശേഷിപ്പിച്ചു)
عَنْ جَابِرُ بْنُ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم دَخَلَ عَلَى أُمِّ السَّائِبِ أَوْ أُمِّ الْمُسَيَّبِ فَقَالَ ” مَا لَكِ يَا أُمَّ السَّائِبِ أَوْ يَا أُمَّ الْمُسَيَّبِ تُزَفْزِفِينَ ” . قَالَتِ الْحُمَّى لاَ بَارَكَ اللَّهُ فِيهَا . فَقَالَ ” لاَ تَسُبِّي الْحُمَّى فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ ” .
ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ഉമ്മു സായിബിന്റെ അടുക്കല്‍ അല്ലെങ്കില്‍ ഉമ്മു മുസയ്യബിന്റെ അടുക്കല്‍ പ്രവേശിച്ചു പറഞ്ഞു: ഹേ ഉമ്മു സായിബ് അല്ലെങ്കില്‍ ഉമ്മു മുസയ്യബ് നിനക്കെന്ത് പറ്റി, നീ വിറക്കുന്നുണ്ടല്ലോ? അവ൪ പറഞ്ഞു: പനിയാണ്, അതില്‍ അല്ലാഹു ബറകത്ത് ചെയ്യാതിരിക്കട്ടെ. നബി(സ്വ) പറഞ്ഞു: നീ പനിയെ ചീത്ത പറയരുത്. ഇരുമ്പിന്റെ മാലിന്യങ്ങളെ ഉല നശിപ്പിക്കുന്നതുപോലെ മനുഷ്യന്റെ പാപങ്ങളെ പനി ഇല്ലാതാക്കും. (മുസ്ലിം:2575)
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ أَتَيْتُ النَّبِيَّ صلى الله عليه وسلم فِي مَرَضِهِ وَهْوَ يُوعَكُ وَعْكًا شَدِيدًا، وَقُلْتُ إِنَّكَ لَتُوعَكُ وَعْكًا شَدِيدًا. قُلْتُ إِنَّ ذَاكَ بِأَنَّ لَكَ أَجْرَيْنِ. قَالَ “ أَجَلْ مَا مِنْ مُسْلِمٍ يُصِيبُهُ أَذًى، إِلاَّ حَاتَّ اللَّهُ عَنْهُ خَطَايَاهُ، كَمَا تَحَاتُّ وَرَقُ الشَّجَرِ ”.
അബ്ദുല്ല(റ) പറയുന്നു: നബി(ﷺ) യുടെ രോഗസമയത്ത് ഞാൻ അങ്ങയുടെ അടുക്കൽ ചെന്നു. അദ്ദേഹത്തിന് ശക്തമായ പനിയുണ്ടായിരുന്നു. ഞാൻ പറഞ്ഞു; അങ്ങേക്ക് കഠിനമായ പനിയുണ്ടല്ലോ. താങ്കൾക്ക് ഇരട്ടി പ്രതിഫലമുണ്ടാകുവാനായിരിക്കുമിത്. നബി(ﷺ) പറഞ്ഞു; അതെ, ഒരു മുസ്ലിമിനെ വിഷമം ബാധിച്ചാൽ, അവന്റെ പാപങ്ങൾ അല്ലാഹു പൊഴിച്ചുകൊടുക്കും; മരത്തിന്റെ ഇലകൾ പൊഴിയുന്നതുപോലെ.(ബുഖാരി: 5647)
പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുന്നത്
നമ്മുടെ ജീവിതത്തില്‍ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോള്‍ അതുവഴി അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لا يزال البلاء بالمؤمن في نفسه وولده وماله حتى يلقى الله وما عليه خطيئة
നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തന്റെ ശരീരത്തിലും സമ്പത്തിലും സന്തതികളിലും പരീക്ഷണമുണ്ടായിക്കൊണ്ടേയിരിക്കും. അയാള്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ. അപ്പോള്‍ അയാള്‍ക്ക് യാതൊരു തെറ്റുമുണ്ടാകില്ല.(മുസ്നദ് അഹ്മദ്)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَا يَزَالُ الْبَلاَءُ بِالْمُؤْمِنِ وَالْمُؤْمِنَةِ فِي نَفْسِهِ وَوَلَدِهِ وَمَالِهِ حَتَّى يَلْقَى اللَّهَ وَمَا عَلَيْهِ خَطِيئَةٌ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:ഒരു പാപവും ഇല്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ സമ്പത്തിലും സന്താനങ്ങളിലും സ്വന്തത്തിലും ഓരോ വിശ്വാസിയും വിശ്വാസിനിയും പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും. (തി൪മിദി:2399)
നബി(സ്വ) പറഞ്ഞു: പരീക്ഷണം ഒരു അടിമയില്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അങ്ങനെ അയാള്‍ ഭൂമിക്ക് ഉപരിയില്‍ സഞ്ചരിക്കുമ്പോള്‍ ഒരു പാപം പോലും അയാള്‍ക്കുണ്ടാകില്ല. (മുസ്നദ് അഹ്മദ്)
ഇബ്നുല്‍ഖയ്യിം – റഹിമഹുല്ലാഹ് പറഞ്ഞു: ”അല്ലാഹു,അവന്‍റെ അടിമകള്‍ക്കിടയില്‍ ഒരു കാരുണ്യമായി വിപത്തുകളേയും, പരീക്ഷണങ്ങളേയും വെച്ചു.അതുമുഖേന അവരുടെ പാപങ്ങളില്‍നിന്ന് മായ്ച്ചുകളയുന്നതിന്.അത് അവരുടെമേലുള്ള അവന്‍റെ ഏറ്റവും മഹത്തായ അനുഗ്രഹത്തില്‍ പെട്ടതാകുന്നു. (മിഫ്ത്താഹു ദാറുസ്സആദ-291)
عَنْ مُصْعَبِ بْنِ سَعْدٍ، عَنْ أَبِيهِ، قَالَ قُلْتُ يَا رَسُولَ اللَّهِ أَىُّ النَّاسِ أَشَدُّ بَلاَءً قَالَ “ الأَنْبِيَاءُ ثُمَّ الأَمْثَلُ فَالأَمْثَلُ فَيُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ فَإِنْ كَانَ دِينُهُ صُلْبًا اشْتَدَّ بَلاَؤُهُ وَإِنْ كَانَ فِي دِينِهِ رِقَّةٌ ابْتُلِيَ عَلَى حَسَبِ دِينِهِ فَمَا يَبْرَحُ الْبَلاَءُ بِالْعَبْدِ حَتَّى يَتْرُكَهُ يَمْشِي عَلَى الأَرْضِ مَا عَلَيْهِ خَطِيئَةٌ ”
മിസ്ബബ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ് നബി(സ്വ) പറഞ്ഞു: ‘പ്രവാചകന്മാര്‍. ശേഷം അവരോട് അടുത്തവ൪, ശേഷം അവരോട് അടുത്തവ൪. ഓരോരുത്തരും അവരുടെ മതത്തിന്റെ കണക്കനുസിച്ച് പരീക്ഷിക്കപ്പെടും. ഒരാള്‍ മതത്തില്‍ നല്ല ഉറപ്പിലാണെങ്കില്‍ അവന്റെ (പരീക്ഷണത്തിന്റെ) ശക്തിയും അധികരിക്കപ്പെടും. അവന്‍ മതത്തില്‍ നേരിയ തോതിലാണെങ്കില്‍ അവന് (പരീക്ഷണത്തിന്റെ) ശക്തിയും ലഘൂകരിക്കപ്പെടും. ഒരു ദാസന് ഭൂമിയില്‍ നടക്കുമ്പോള്‍ അവനില്‍ പാപങ്ങളൊന്നും ഇല്ലാത്തവിധം പരീക്ഷണം ഉണ്ടായിക്കൊണ്ടേയിരിക്കും’. (തിര്‍മുദി:2398)
ഇബ്നു അബ്ദിൽ ബർറ് (റഹി) പറഞ്ഞു: പരീക്ഷണങ്ങളും, വേദനകളും, രോഗങ്ങളുമെല്ലാം പാപങ്ങൾക്കുള്ള പരിഹാരമാണ്.
അല്ലാഹുവിന്റെ മാ൪ഗത്തിലുള്ള ത്യാഗവും പീഢനവും
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അഥവാ അവന്റെ ദീനിന്റെ വിഷയത്തില്‍ സ്വരാജ്യവും മറ്റും ത്യജിച്ച് പോകേണ്ടി വരുക, സ്വന്തം നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ബഹിഷ്‌കരിക്കപ്പെടുക, അക്രമ മര്‍ദ്ദനങ്ങള്‍ അനുഭവിക്കേണ്ടി വരുക, യുദ്ധം നടത്തുക, കൊല്ലപ്പെടുക മുതലായ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുന്നവര്‍ക്ക് അവരുടെ പാപങ്ങളും തെറ്റുകുറ്റങ്ങളും അല്ലാഹു വിട്ട് പൊറുത്തു കൊടുക്കും.
ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻬُﻢْ ﺭَﺑُّﻬُﻢْ ﺃَﻧِّﻰ ﻻَٓ ﺃُﺿِﻴﻊُ ﻋَﻤَﻞَ ﻋَٰﻤِﻞٍ ﻣِّﻨﻜُﻢ ﻣِّﻦ ﺫَﻛَﺮٍ ﺃَﻭْ ﺃُﻧﺜَﻰٰ ۖ ﺑَﻌْﻀُﻜُﻢ ﻣِّﻦۢ ﺑَﻌْﺾٍ ۖ ﻓَﭑﻟَّﺬِﻳﻦَ ﻫَﺎﺟَﺮُﻭا۟ ﻭَﺃُﺧْﺮِﺟُﻮا۟ ﻣِﻦ ﺩِﻳَٰﺮِﻫِﻢْ ﻭَﺃُﻭﺫُﻭا۟ ﻓِﻰ ﺳَﺒِﻴﻠِﻰ ﻭَﻗَٰﺘَﻠُﻮا۟ ﻭَﻗُﺘِﻠُﻮا۟ ﻷَُﻛَﻔِّﺮَﻥَّ ﻋَﻨْﻬُﻢْ ﺳَﻴِّـَٔﺎﺗِﻬِﻢْ ﻭَﻷَُﺩْﺧِﻠَﻨَّﻬُﻢْ ﺟَﻨَّٰﺖٍ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺛَﻮَاﺑًﺎ ﻣِّﻦْ ﻋِﻨﺪِ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﻋِﻨﺪَﻩُۥ ﺣُﺴْﻦُ ٱﻟﺜَّﻮَاﺏِ
അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്. (ഖു൪ആന്‍ :3/195)
ഹിജ്റ പോകുക
അംറ് ഇബ്നുല്‍ ആസ്(റ)പറയുന്നു:
فَلَمَّا جَعَلَ اللَّهُ الإِسْلاَمَ فِي قَلْبِي أَتَيْتُ النَّبِيَّ صلى الله عليه وسلم فَقُلْتُ ابْسُطْ يَمِينَكَ فَلأُبَايِعْكَ . فَبَسَطَ يَمِينَهُ – قَالَ – فَقَبَضْتُ يَدِي . قَالَ ” مَا لَكَ يَا عَمْرُو ” . قَالَ قُلْتُ أَرَدْتُ أَنْ أَشْتَرِطَ . قَالَ ” تَشْتَرِطُ بِمَاذَا ” . قُلْتُ أَنْ يُغْفَرَ لِي . قَالَ ” أَمَا عَلِمْتَ أَنَّ الإِسْلاَمَ يَهْدِمُ مَا كَانَ قَبْلَهُ وَأَنَّ الْهِجْرَةَ تَهْدِمُ مَا كَانَ قَبْلَهَا وَأَنَّ الْحَجَّ يَهْدِمُ مَا كَانَ قَبْلَهُ ”
അല്ലാഹു എന്റെ മനസ്സില്‍ ഇസ്ലാമിനെ ഇട്ടുതന്നപ്പോള്‍ ഞാന്‍ നബിയുടെ(സ്വ) അടുത്തേക്ക് ചെന്നു. ബൈഅത്ത് ചെയ്യാന്‍ വേണ്ടി എന്നോട് കൈ നീട്ടൂവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ കൈ പിറകോട്ട് വലിച്ചു. നബി(സ്വ) ചോദിച്ചു: എന്തുപറ്റി അംറ്? ഞാന്‍ പറഞ്ഞു:എനിക്കൊരു നിബന്ധന വെക്കാനുണ്ട്. നബി(സ്വ) ചോദിച്ചു: എന്ത് നിബന്ധനയാണ നിനക്കുള്ളത്?ഞാന്‍ പറഞ്ഞു:എന്റെ പാപങ്ങളെല്ലാം പൊറുത്തു കിട്ടണം.അപ്പോള്‍ നബി(സ്വ)പറഞ്ഞു:ഇസ്ലാമും ഹിജ്റയും ഹജ്ജും അവക്കുമുമ്പുള്ള പാപങ്ങളെ മായ്ച്ചുകളയുമെന്ന് നിനക്കറിയില്ലേ.(മുസ്ലിം:121)
നന്‍മ കല്‍പ്പിക്കലും തിന്‍മ വിരോധിക്കലും
حَدَّثَنَا شَقِيقٌ، سَمِعْتُ حُذَيْفَةَ، يَقُولُ بَيْنَا نَحْنُ جُلُوسٌ عِنْدَ عُمَرَ قَالَ أَيُّكُمْ يَحْفَظُ قَوْلَ النَّبِيِّ صلى الله عليه وسلم فِي الْفِتْنَةِ. قَالَ “ فِتْنَةُ الرَّجُلِ فِي أَهْلِهِ وَمَالِهِ وَوَلَدِهِ وَجَارِهِ، تُكَفِّرُهَا الصَّلاَةُ وَالصَّدَقَةُ وَالأَمْرُ بِالْمَعْرُوفِ وَالنَّهْىُ عَنِ الْمُنْكَرِ ”.
ഷഖീഖ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഹുദൈഫാ رَضِيَ اللَّهُ عَنْهُ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: ഞങ്ങൾ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഫിത്നയെ കുറിച്ച് നബി ﷺ പറയുന്നത് നിങ്ങളാരെങ്കിലും ഓർക്കുന്നുവോ? ഹുദൈഫാ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഒരാള്‍ക്ക് അവന്റെ കുടംബത്തിലും ധനത്തിലും സന്താനത്തിലും അയല്‍വാസിയിലും ഉണ്ടാകുന്ന ഫിത്നകളെ നമസ്കാരവും നോമ്പും ദാനധര്‍മ്മവും നന്‍മ കല്‍പ്പിക്കലും തിന്‍മ വിരോധിക്കലും വഴി പൊറുത്തുകൊടുക്കുന്നതാണ്. (ബുഖാരി:7096)
മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ കണ്ടിട്ടുള്ള അതിന്റെ ന്യൂനതകൾ മറച്ചു വെക്കുക
قال رسول الله صلى الله عليه وسلم: من غسَّل مسلمًا، فكتم عليه، غفر الله له أربعين مرَّة، ومن حفر له فأجنَّه أجرى عليه كأجر مسكن أسكنه إياه إلى يوم القيامة، ومن كفّنه كساه الله يوم القيامة من سندس واستبرق الجنة
അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു:ഒരാള്‍ ഒരു മയ്യിത്തിനെ കുളിപ്പിക്കുകയും (അയാളില്‍ കണ്ട ന്യൂനത) മറച്ചുവെക്കുകയും ചെയ്താൽ നാൽപത് തവണ അല്ലാഹു അയാള്‍ക്ക് പൊറുത്ത് കൊടുക്കും………….. (ഹാകിം – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
പ്രായപൂ൪ത്തിയാകാത്ത മൂന്ന് മക്കള്‍ മരണപ്പെടുക
അബൂദ൪റില്‍(റ) നിന്നും നിവേദനം:നബി (സ്വ) പറയുന്നു: പ്രായപൂ൪ത്തിയാകാത്ത മൂന്ന് മക്കള്‍ ഏതൊരു മുസ്ലിമായ (മാതാപിതാക്കള്‍ക്ക്) മരണപ്പെടുന്നുവോ അവരോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഒദാര്യത്താല്‍ അവന്‍ അവരിരുവ൪ക്കും പൊറുത്തുകൊടുക്കുക തന്നെചെയ്യും. (നസാഇ – അല്‍ബാനി സ്വഹീഹെന്ന് എന്ന് വിശേഷിപ്പിച്ചു)
ജീവജാലങ്ങളോട് കാരുണ്യം കാണിക്കുക
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” بَيْنَا رَجُلٌ بِطَرِيقٍ، اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ، ثُمَّ خَرَجَ، فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي، فَنَزَلَ الْبِئْرَ، فَمَلأَ خُفَّهُ مَاءً، فَسَقَى الْكَلْبَ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ”. قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي الْبَهَائِمِ لأَجْرًا فَقَالَ ” فِي كُلِّ ذَاتِ كَبِدٍ رَطْبَةٍ أَجْرٌ ”
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ‘ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ അയാള്‍ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ’ എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്ക് പൊറുത്തു കൊടുത്തു.’ ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍(സ്വ) പ്രതിവചിച്ചു: പ’ച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.'(ബുഖാരി:2466)
ഒരു മയ്യിത്തിന് വേണ്ടി നൂറ് ആളുകള്‍ നമസ്കരിച്ചാല്‍
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് വേണ്ടി മുസ്ലിംകളില്‍ പെട്ട നൂറ് ആളുകള്‍ (മയ്യിത്ത്) നമസ്കരിച്ചാല്‍ അവന് (പാപങ്ങള്‍) പൊറുക്കപ്പെടുന്നതാണ്. (ഇബ്നുമാജ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മരണപ്പെട്ട പിതാവിന് വേണ്ടി മകന്‍ സ്വദഖ നല്‍കുക
عَنْ أَبِي هُرَيْرَةَ، أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم إِنَّ أَبِي مَاتَ وَتَرَكَ مَالاً وَلَمْ يُوصِ فَهَلْ يُكَفِّرُ عَنْهُ أَنْ أَتَصَدَّقَ عَنْهُ قَالَ “ نَعَمْ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരിക്കൽ ഒരാൾ നബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഒരു വസ്വിയ്യത്തും ചെയ്യാൻ സാധിക്കാതെ എന്റെ പിതാവ് മരിച്ചു..ഞാൻ അവർക്കു വേണ്ടി സദഖ ചെയ്‌താൽ അവരുടെ പാപങ്ങള്‍ മാക്കപ്പെടുമോ? അപ്പോൾ നബിﷺ പറഞ്ഞു : അതെ. (മുസ്ലിം:1630)
വഴിയിലെ തടസ്സം നീക്കല്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ وَجَدَ غُصْنَ شَوْكٍ عَلَى الطَّرِيقِ فَأَخَّرَهُ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:റസൂല്‍(സ്വ) പറഞ്ഞു:ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയില്‍ മുള്ളിന്റെ ഒരു കമ്പ് കണ്ടു.അയാള്‍ അത് എടുത്തു(നീക്കം ചെയ്തു). അല്ലാഹു അയാളോട് നന്ദികാണിക്കുകയും പൊറുത്തു കൊടുക്കുകയും ചെയ്തു.(ബുഖാരി:652)
കച്ചവടത്തില്‍ നിന്ന് ഒഴിവാകാന്‍ അവസരം നല്‍കുന്ന കച്ചവടക്കാരന്
ഇടപാട് നടത്തിയ ശേഷം അത് ആവശ്യമില്ലാത്തതിനാലോ അല്ലെങ്കില്‍ താന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന് അറിഞ്ഞതിനാലോ പണം ഇല്ലാത്തതിന്റെ പേരിലോ ഒരാള്‍ക്ക് വാങ്ങിയ സാധനം തിരിച്ചുകൊടുത്തുകൊണ്ട് അതില്‍ നിന്ന് ഒഴിവാകാവുന്നതാണ്. അത് അംഗീകരിക്കുന്ന കച്ചവടക്കാരന് അല്ലാഹു അവന്റെ പാപങ്ങള്‍ പൊറത്തുകൊടുക്കന്നതാണ്.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:റസൂല്‍(സ്വ) പറഞ്ഞു:ആരെങ്കിലും ഒരു മുസ്ലിമിന് (കച്ചവടത്തില്‍ നിന്ന്) ഒഴിവാകാന്‍ അവസരം നല്‍കിയാല്‍ അല്ലാഹു അവന്റെ കുറ്റങ്ങളും കുറവുകളും പൊറത്തുകൊടുക്കും. (അബൂദാവൂദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
നര ബാധിക്കല്‍
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” لاَ تَنْتِفُوا الشَّيْبَ مَا مِنْ مُسْلِمٍ يَشِيبُ شَيْبَةً فِي الإِسْلاَمِ ” . قَالَ عَنْ سُفْيَانَ ” إِلاَّ كَانَتْ لَهُ نُورًا يَوْمَ الْقِيَامَةِ ” . وَقَالَ فِي حَدِيثِ يَحْيَى ” إِلاَّ كَتَبَ اللَّهُ لَهُ بِهَا حَسَنَةً وَحَطَّ عَنْهُ بِهَا خَطِيئَةً ” .
അബ്ദുല്ലാഹ് ഇബ്നു അംറ് ഇബ്നുല്‍ ആസ്വില്‍(رضي الله عنه) നിന്ന് നിവേദനം: റസൂല്‍(ﷺ) പറഞ്ഞു: നിങ്ങള്‍ നര പറിച്ച് കളയരുത് ഇസ്ലാമില്‍ ഏതൊരാള്‍ക്ക് നര വരുന്നുവോ അത് അവന് അന്ത്യനാളില്‍ പ്രകാശമായിരിക്കും.യഹ്യയുടെ ഹദീഥിൽ ഇപ്രകാരമാണ് :അതു കാരണമായി അല്ലാഹു അവന്ന് ഒരു നന്മ രേഖപ്പെടുത്തുകയും ഒരു തിന്‍മ പൊഴിച്ചുകളയുകയും ചെയ്യും. (അബൂദാവൂദ് : 4202)
ദീനീ വിജ്ഞാനം നേടല്‍
عَنْ أَبِي الدَّرْدَاء (ر) قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الْجَنَّةِ، وَإِنَّ الْمَلَائِكَةَ لَتَضَعُ أَجْنِحَتَهَا رِضًا لِطَالِبِ الْعِلْمِ، وَإِنَّ طَالِبَ الْعِلْمِ يَسْتَغْفِرُ لَهُ مَنْ فِي السَّمَاءِ وَالْأَرْضِ، حَتَّى الْحِيتَانِ فِي الْمَاءِ، وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ عَلَى سَائِرِ الْكَوَاكِبِ، إِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ، إِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلَا دِرْهَمًا، إِنَّمَا وَرَّثُوا الْعِلْمَ، فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ»
അബുദ്ദര്‍ദാഇല്‍(റ) നിന്ന് നിവേദനം:നബി (സ്വ) പറയുന്നത് ഞാന്‍ കേട്ടു: അറിവ് ആഗ്രഹിച്ച് ആരെങ്കിലും ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അതുവഴി അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള മാ൪ഗം എളുപ്പമാക്കിക്കൊടുക്കും.നിശ്ചയം മലക്കുകള്‍ മതവിദ്യാര്‍ഥിക്ക് അവന്റെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴിത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവ൪ വെള്ളത്തിലെ മത്സ്യമുള്‍പ്പെടെ അറിവുള്ളവന്റെ പാപമോചനത്തിനായി പ്രാര്‍ഥിക്കും. വിവരമില്ലാത്ത ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ടത നക്ഷത്രങ്ങളേക്കാള്‍ ചന്ദനുള്ള ശ്രേഷ്ഠതപോലെയാണ്. മാത്രമല്ല ഉലമാക്കളാണ് നബിയുടെ(സ്വ) അനന്തരാവകാശികള്‍. നബിമാരാകട്ടെ, സ്വ൪ണ്ണവും വെള്ളിയും അനന്തര സ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മറിച്ച്, വിജ്ഞാനം മാത്രമാണ് അവര്‍ അനന്തരമായി വിട്ടേച്ച് പോയത്. അതുകൊണ്ട്, അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്. (അബൂദാവൂദ് :26/1)
ബൈത്തുല്‍ മുഖദ്ദിസിലെ നമസ്കാരം
അബ്ദുല്ലാഹ് ഇബ്നു അംറില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സുലൈമാന്‍ നബി(അ) ബൈത്തുല്‍മുഖദ്ദിസിന്റെ നി൪മ്മാണത്തില്‍ നിന്നും വിരമിച്ചപ്പോള്‍ അല്ലാഹുവിനോട് മൂന്ന് കാര്യങ്ങള്‍ ചോദിച്ചു:അല്ലാഹുവിന്റെ വിധിയോട് അനുയോജ്യമായ വിധിയും തനിക്ക് ശേഷം മറ്റാ൪ക്കും സംഗതമാകാത്ത ആധിപത്യവും ആരെങ്കിലും നമസ്കാരം ഉദ്ദേശിച്ച് ഈ പള്ളിയിലേക്ക് വരികയാണെങ്കില്‍ അവന്‍ പുറത്തുപോകുമ്പോള്‍ മാതാവ് പ്രസവിച്ച ദിവസംപോലെ ആ വ്യക്തി പാപമുക്തനായിതീരണം എന്നതും.നബി(സ്വ) പറഞ്ഞു. എന്നാല്‍ രണ്ടെണ്ണം അത് അദ്ദേഹത്തിന് നല്‍കപ്പെട്ടു.മൂന്നാമത്തേതും നല്‍കപ്പെട്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.(ഇബ്നുമാജ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
സത്യസന്ധത, വിനയം, ലൈംഗിക വിശുദ്ധി
ﺇِﻥَّ ٱﻟْﻤُﺴْﻠِﻤِﻴﻦَ ﻭَٱﻟْﻤُﺴْﻠِﻤَٰﺖِ ﻭَٱﻟْﻤُﺆْﻣِﻨِﻴﻦَ ﻭَٱﻟْﻤُﺆْﻣِﻨَٰﺖِ ﻭَٱﻟْﻘَٰﻨِﺘِﻴﻦَ ﻭَٱﻟْﻘَٰﻨِﺘَٰﺖِ ﻭَٱﻟﺼَّٰﺪِﻗِﻴﻦَ ﻭَٱﻟﺼَّٰﺪِﻗَٰﺖِ ﻭَٱﻟﺼَّٰﺒِﺮِﻳﻦَ ﻭَٱﻟﺼَّٰﺒِﺮَٰﺕِ ﻭَٱﻟْﺨَٰﺸِﻌِﻴﻦَ ﻭَٱﻟْﺨَٰﺸِﻌَٰﺖِ ﻭَٱﻟْﻤُﺘَﺼَﺪِّﻗِﻴﻦَ ﻭَٱﻟْﻤُﺘَﺼَﺪِّﻗَٰﺖِ ﻭَٱﻟﺼَّٰٓﺌِﻤِﻴﻦَ ﻭَٱﻟﺼَّٰٓﺌِﻤَٰﺖِ ﻭَٱﻟْﺤَٰﻔِﻈِﻴﻦَ ﻓُﺮُﻭﺟَﻬُﻢْ ﻭَٱﻟْﺤَٰﻔِﻈَٰﺖِ ﻭَٱﻟﺬَّٰﻛِﺮِﻳﻦَ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻭَٱﻟﺬَّٰﻛِﺮَٰﺕِ ﺃَﻋَﺪَّ ٱﻟﻠَّﻪُ ﻟَﻬُﻢ ﻣَّﻐْﻔِﺮَﺓً ﻭَﺃَﺟْﺮًا ﻋَﻈِﻴﻤًﺎ
(അല്ലാഹുവിന്) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവിനെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. (ഖു൪ആന്‍ :33/35)
മാതാവിനോടുള്ള നല്ല സഹവാസവും പരിചരണവും
عَنِ ابْنِ عُمَرَ، أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنِّي أَصَبْتُ ذَنْبًا عَظِيمًا فَهَلْ لِي مِنْ تَوْبَةٍ قَالَ ” هَلْ لَكَ مِنْ أُمٍّ ” . قَالَ لاَ . قَالَ ” هَلْ لَكَ مِنْ خَالَةٍ ” . قَالَ نَعَمْ . قَالَ ” فَبِرَّهَا ”
അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബിയുടെ(സ്വ) മുമ്പില്‍ ഹാജരായി ഇപ്രകാരം പറഞ്ഞു: ഓ പ്രവാചകരേ ഞാന്‍ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ? നബി(സ്വ) ചോദിച്ചു: നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. നബി(സ്വ) ചോദിച്ചു: നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു: ഉണ്ട്. നബി(സ്വ) പറഞ്ഞു: എന്നാല്‍ പോയി അവരോട് നല്ല നിലപാട് അനുവ൪ത്തിക്കുക.( ജാമിഉ തി൪മുദി: 1904)
لَا إِلهَ إِلَّا اللهُ وَ اللهُ أَكْبَرُ سُبْحَانَ اللهِ، والحَمْدُ للهِ، ولَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ എന്ന് പറയുക
അബ്ദുല്ലാഹ് ഇബ്നു അംറില്‍(റ) നിന്ന് നിവേദനം:അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ഭൂമിയുടെ പരപ്പില്‍ ഒരാളുമില്ല.
لَا إِلهَ إِلَّا اللهُ وَ اللهُ أَكْبَرُ سُبْحَانَ اللهِ، والحَمْدُ للهِ، ولَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ
ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്
എന്ന് പറയാതെ, അതോടെ അയാളുടെ പാപങ്ങള്‍ മായ്ക്കപ്പെടും.അത് സമുദ്രത്തിലെ നുരയേക്കാള്‍ അധികമാണെങ്കിലും.(അഹ്മദ് മുസ്നദ് :2/157,210 – സുനനുത്തി൪മുദി :3460 – ഹാകിം അല്‍ മുസ്തദ്റക് :1/503- അല്‍ബാനി സ്വഹീഹുല്‍ ജാമിഉ :5636)
الحَمْدُ للهِ وسُبْحَانَ اللهِ ولَا إِلهَ إِلَّا اللهُ وَ اللهُ أَكْبَرُ എന്ന് പറയുക
عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ بِشَجَرَةٍ يَابِسَةِ الْوَرَقِ فَضَرَبَهَا بِعَصَاهُ فَتَنَاثَرَ الْوَرَقُ فَقَالَ : إِنَّ الْحَمْدَ لِلَّهِ وَسُبْحَانَ اللَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ لَتُسَاقِطُ مِنْ ذُنُوبِ الْعَبْدِ كَمَا تَسَاقَطَ وَرَقُ هَذِهِ الشَّجَرَةِ
അനസില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) ഉണങ്ങിയ ഇലകളുള്ള ഒരു വൃക്ഷത്തിനരികിലൂടെ നടന്നു.അപ്പോള്‍ തന്റെ കൈയ്യിലുള്ള വടികൊണ്ട് അതിനെ അടിച്ചു.ഉടന്‍ ഇലകള്‍ കൊഴിഞ്ഞുവീണു. അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: നിശ്ചയം അല്‍ഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു അക്ബര്‍ – الْحَمْدَ لِلَّهِ وَسُبْحَانَ اللَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ – (എന്നീ കലിമകള്‍ ചൊല്ലുന്നത്) ഒരു അടിമയുടെ പാപങ്ങളെ കൊഴിച്ചുകളയും ഈ വൃക്ഷത്തിന്റെ ഇലകള്‍ കൊഴിയുന്നതുപോലെ. (സുനനുത്തി൪മുദി :3533, സ്വഹീഹുല്‍ ജാമിഉ :1601)
لَا إِلهَ إِلَّا اللهُ وَ اللهُ أَكْبَرُ ولَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ എന്ന് പറയുക
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا عَلَى الأَرْضِ أَحَدٌ يَقُولُ لاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ . إِلاَّ كُفِّرَتْ عَنْهُ خَطَايَاهُ وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ
അബ്ദുല്ലാഹ് ഇബ്നു അംറില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ഭൂമുഖത്തുള്ള ഒരാള്‍ لَا إِلهَ إِلَّا اللهُ وَ اللهُ أَكْبَرُ ولَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ (ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ വ ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്) എന്ന് പറഞ്ഞാല്‍ അയാളുടെ പാപങ്ങള്‍ പൊറുക്കപ്പെടും.അത് സമുദ്രത്തിലെ നുര പോലെയാണെങ്കിലും.(തി൪മിദി:3460 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
لا إلهَ إلاّ اللّهُ وحْـدَهُ لا شَـريكَ لهُ، لهُ المُـلْكُ ولهُ الحَمْـد، وهُوَ على كُلّ شَيءٍ قَدير രാവിലെയും വൈകുന്നേരവും നൂറ് തവണ ചൊല്ലുക
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ) അരുളി : ആരെങ്കിലും ഒരു ദിവസം രാവിലെ നൂറ് തവണ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് പത്ത് അടിമയെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്. കൂടാതെ അയാള്‍ക്ക് നൂറ് നന്മകള്‍ രേഖപ്പെടുത്തപ്പെടുകയും, അയാളുടെ നൂറ് തിന്മകള്‍ മായ്ക്കപ്പെടുകയും, ആ ദിവസം വൈകുന്നേരംവരെ അയാള്‍ക്ക് ശൈത്താനില്‍ നിന്ന് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുന്നതുമാണ്. (പിന്നീട് അന്ന്‍ വൈകുന്നേരവും ഇത് ചൊല്ലിയാല്‍ പിറ്റേന്ന് രാവിലെ വരെയും സംരക്ഷണം ലഭിക്കുന്നതാണ്) ശേഷം അതിനെക്കാള്‍ കൂടുതല്‍ ചെയ്താലല്ലാതെ അയാളെക്കാള്‍ ഉത്കൃഷ്ടമായിട്ടാരുമുണ്ടാകില്ല. (ബുഖാരി :6405– മുസ്ലിം :2691)
لا إلهَ إلاّ اللّهُ وحْـدَهُ لا شَـريكَ لهُ، لهُ المُـلْكُ ولهُ الحَمْـد، وهُوَ على كُلّ شَيءٍ قَدير
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുല്‍ മുല്‍ക്ക് വലഹുല്‍ ഹംദ് വഹുവാഅലാ കുല്ലി ശൈഇൻ ഖദീർ
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ يُحْيِ وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ രാവിലെയും വൈകുന്നേരവും പത്ത് തവണ ചൊല്ലുക
അബൂഅയ്യൂബുല്‍ അന്‍സാരിയില്‍(റ) നിന്നും നിവേദനം:നബി(സ്വ) പറഞ്ഞു: പ്രഭാതമാകുമ്പോള്‍ ആരെങ്കിലും പത്ത് പ്രാവശ്യം ഇപ്രകാരം പറഞ്ഞാല്‍ അവന്‍ പറഞ്ഞ ഓരോന്നിനും പത്ത് നന്മകള്‍ അല്ലാഹു രേഖപ്പെടുത്തപ്പെടുകയും അവമൂലം പത്ത് തിന്മകള്‍ മാച്ച് കളയുകയും പത്ത് പദവികള്‍ ഉയ൪ത്തുകയും ചെയ്യും.അത് അവന് പത്ത് അടിമകളെ മോചിപ്പിച്ചതുപോലെയും പകലിന്റെ ആരംഭം മുതല്‍ അവസാനം വരെ അവന് ഒരു സുരക്ഷയുമായിരിക്കും.അതിനെ കവച്ചുവെക്കുന്ന (അതിനേക്കാള്‍ ഉത്തമമായ) മറ്റൊരു പ്രവ൪ത്തനവും അവന്‍ അന്ന് ചെയ്യുകയുമില്ല.അവന്‍ വൈകുന്നേരമാകുമ്പോള്‍ പറഞ്ഞാലും അപ്രകാരം തന്നെയാണ്.(അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ يُحْيِ وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുല്‍ മുല്‍ക്ക് വലഹുല്‍ ഹംദ് യുഹ്’യീ വ യുമീത്തു വഹുവാഅലാ കുല്ലി ശൈഇൻ ഖദീർ
യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. ജീവന്‍ നല്‍കുന്നതും എടുക്കുന്നതും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.
ഈ ദിക്റില്‍ يُحْيِ وَيُمِيتُ എന്നുകൂടിയുണ്ടെന്ന കാര്യം ഓ൪ക്കേണ്ടതാണ്.
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ രാവിലെയും വൈകുന്നേരവും ഒരു തവണ ചൊല്ലുക
عَنْ أَبِي عَيَّاشٍ – أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَنْ قَالَ إِذَا أَصْبَحَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ كَانَ لَهُ عِدْلُ رَقَبَةٍ مِنْ وَلَدِ إِسْمَاعِيلَ وَكُتِبَ لَهُ عَشْرُ حَسَنَاتٍ وَحُطَّ عَنْهُ عَشْرُ سَيِّئَاتٍ وَرُفِعَ لَهُ عَشْرُ دَرَجَاتٍ وَكَانَ فِي حِرْزٍ مِنَ الشَّيْطَانِ حَتَّى يُمْسِيَ وَإِنْ قَالَهَا إِذَا أَمْسَى كَانَ لَهُ مِثْلُ ذَلِكَ حَتَّى يُصْبِحَ
അബുല്‍ അയ്യാശില്‍ (റ) നിന്നും നിവേദനം.റസൂല്‍(സ്വ)പറഞ്ഞു: പ്രഭാതമാകുമ്പോള്‍ ആരെങ്കിലും (ഒരു പ്രാവശ്യം)لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ(ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു, വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍) എന്ന് പറഞ്ഞാല്‍ ഇസ്മാഈല്‍ സന്തതികളില്‍പെട്ട ഒരു അടിമയെ മോചിപ്പിക്കുന്നതിന് തുല്ല്യമായ പ്രതിഫലം അവന് ഉണ്ടായിരിക്കും. പത്ത് നന്മകള്‍ അവന് രേഖപ്പെടുത്തപ്പെടുകയും പത്ത് പാപങ്ങള്‍ അവനില്‍ നിന്ന് മായ്ക്കപ്പെടുകയും പത്ത് പദവികള്‍ അവ്ന ഉയ൪ത്തപ്പെടുകയും ചെയ്യും. അവന്‍ വൈകുന്നേരം വരെ പിശാചില്‍ നിന്ന് സുരക്ഷയിലായിരിക്കും. വൈകുന്നേരം അത് പറഞ്ഞാല്‍ പ്രഭാതം വരെയും അപ്രകാരമായിരിക്കും.(അബൂദാവൂദ് :5077 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഈ ദിക്റില്‍ يُحْيِ وَيُمِيتُ എന്ന് വന്നിട്ടില്ല.
سُبْحـانَ اللهِ وَبِحَمْـدِهِ ‘സുബ്ഹാനല്ലാഹി വബി ഹംദിഹി’ നൂറ് തവണ ചൊല്ലുക
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَالَ سُبْحَانَ اللَّهِ وَبِحَمْدِهِ. فِي يَوْمٍ مِائَةَ مَرَّةٍ حُطَّتْ خَطَايَاهُ، وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ
നബി(സ്വ) അരുളി :ഒരാള്‍ ദിവസവും (രാവിലേയും വൈകുന്നേരവും) سُبْحـانَ اللهِ وَبِحَمْـدِهِ ‘സുബ്ഹാനല്ലാഹി വബി ഹംദിഹി’ (അല്ലാഹു എത്രയധികം പരിശുദ്ധന്‍, അവനാണ് എല്ലാ സ്തുതിയും നന്ദിയും) എന്ന് നൂറ് തവണ പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ സമുദ്രത്തിലെ നുരകളോളം ഉണ്ടായിരുന്നാല്‍ പോലും മായ്ക്കപ്പെടും.(ബുഖാരി: 6405 – മുസ്‌ലിം: 2691)
أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ എന്ന് ചൊല്ലുക
بِلاَلَ بْنَ يَسَارِ بْنِ زَيْدٍ، مَوْلَى النَّبِيِّ صلى الله عليه وسلم حَدَّثَنِي أَبِي عَنْ جَدِّي سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ قَالَ أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَىَّ الْقَيُّومَ وَأَتُوبُ إِلَيْهِ . غُفِرَ لَهُ وَإِنْ كَانَ فَرَّ مِنَ الزَّحْفِ
നബി(സ്വ) അരുളി : ഇപ്രകാരം അല്ലാഹുവിനോട് പൊറുക്കുവാന്‍ തേടുക, എങ്കില്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്. അവന്‍ യുദ്ധത്തില്‍ നിന്ന്‍ തിരിഞ്ഞോടിയവന്‍ (വന്‍പാപി) ആണെങ്കിലും. (സുനനുത്തിർമിദി:3577 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ
അസ്തഗ്ഫിറുല്ലാഹല്‍ അളീം അല്ലദീ ലാ ഇലാഹ ഇല്ല ഹുവ, അല്‍ഹയ്യുല്‍ ഖയ്യൂം, വഅതൂബു ഇലൈഹf
അതിമഹാനായ അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം സംരക്ഷിക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവനുമാണ് അവന്‍. ഞാന്‍ എന്റെ എല്ലാ പാപങ്ങളും (വെടിഞ്ഞ്) അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു.
اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ എന്ന് പ്രാ൪ത്ഥിക്കുക
عَنْ مِحْجَنَ بْنَ الأَدْرَعِ، قَالَ دَخَلَ رَسُولُ اللَّهِ صلى الله عليه وسلم الْمَسْجِدَ فَإِذَا هُوَ بِرَجُلٍ قَدْ قَضَى صَلاَتَهُ وَهُوَ يَتَشَهَّدُ وَهُوَ يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ . قَالَ فَقَالَ “ قَدْ غُفِرَ لَهُ قَدْ غُفِرَ لَهُ ” . ثَلاَثًا .
മിഹ്ജന ബ്നു അദ്റഇല്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ ഒരാള്‍ നമസ്കാരം പൂ൪ത്തിയാക്കി തശഹുദില്‍ ഇരുന്നുകൊണ്ട് ഇപ്രകാരം പ്രാ൪ത്ഥിക്കുന്നതായി നബി(സ്വ) കേട്ടു.
اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
ഏകനായ ആരെയും ആശ്രയിക്കാത്ത (എല്ലാവരും നിന്നെ ആശ്രയിക്കുന്നുമുണ്ട്) ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരു തുല്ല്യനുമില്ലാത്ത അല്ലാഹുവേ, എന്റെ പാപങ്ങള്‍ നീ എനിക്ക് പൊറുത്തു നല്‍കേണമേ, തീ൪ച്ചയായും നീ ഏറെ പൊറുക്കുന്നവനും ഏറെ കരുണയുള്ളവനുമാണ് എന്ന് നിന്നോട് ഞാന്‍ ചോദിക്കുന്നു.
അപ്പോള്‍ നബി(സ്വ) പറഞ്ഞു: തീ൪ച്ചയായും അയാള്‍ക്ക് പൊറുക്കപ്പെട്ടിരിക്കുന്നു, അയാള്‍ക്ക് പൊറുക്കപ്പെട്ടിരിക്കുന്നു. മൂന്ന് പ്രാവശ്യം ആവ൪ത്തിച്ചു. (അബൂദാവൂദ്: 985 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
سُبْحَانَاللهِ സുബ്ഹാനല്ലാഹ് നൂറ് തവണ ചൊല്ലുക
عَنْ مُصْعَبِ بْنِ سَعْدٍ، حَدَّثَنِي أَبِي قَالَ، كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ” أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ كُلَّ يَوْمٍ أَلْفَ حَسَنَةٍ ” . فَسَأَلَهُ سَائِلٌ مِنْ جُلَسَائِهِ كَيْفَ يَكْسِبُ أَحَدُنَا أَلْفَ حَسَنَةٍ قَالَ ” يُسَبِّحُ مِائَةَ تَسْبِيحَةٍ فَيُكْتَبُ لَهُ أَلْفُ حَسَنَةٍ أَوْ يُحَطُّ عَنْهُ أَلْفُ خَطِيئَةٍ “
നബി(സ്വ) അരുളി : നിങ്ങളിലൊരാള്‍ക്ക് എല്ലാ ദിവസവും ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുമോ? അപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ ചോദിച്ചു: ഞങ്ങള്‍ക്ക് എങ്ങനെയാണ് ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുക? അവിടുന്ന് (സ്വ) പറഞ്ഞു : നിങ്ങള്‍ سُبْحَانَاللهِ സുബ്ഹാനല്ലാഹ് (അല്ലാഹു എത്ര പരിശുദ്ധന്‍) എന്ന് നൂറ് തവണ ചൊല്ലുക.എന്നാല്‍ നിങ്ങള്‍ക്ക് ആയിരം നന്മകള്‍ രേഖപ്പെടുത്തപ്പെടും. അതല്ലെങ്കില്‍ നിങ്ങളുടെ ആയിരം പാപങ്ങള്‍ മായ്ക്കപ്പെടും.(മുസ്ലിം :2698)
അഞ്ച് ദിക്റ്
قَالَ رَسُولَ اللَّهِ صلى الله عليه وسلم: «مَن قَالَ: لَا إِلَهَ إِلَّا ﷲُ وَاللهُ أكْبَرُ,لَا إِلَهَ إِلَّا ﷲُ وَحْدَهُ, لَا إِلَهَ إِلَّا ﷲُ وَلَا شَرِيكَ لَهُ, لَا إِلَهَ إِلَّا ﷲُ لَهُ الْمُلْكُ وَلَهُ الْحَمْدُ, لَا إِلَهَ إِلَّا ﷲُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّه» يَعْقِدُهُنَّ خَمْسًا بِأصَابِعِه، ثُمَّ قََالَ: مَنْ قَالَهُنَّ فِي يَوْمٍ أَو لَيْلَةٍ أَو فِي شَهْرٍ، ثُمَّ مَاتَ فِي ذٰلِكَ الْيَوْمِ أَو فِي تِلْكَ اللَّيْلَةِ أَوْ فِي ذٰلِكَ الشَّهْرِ؛ غُفِرَ لَهُ ذَنْبُهُ
നബി ﷺ പറഞ്ഞു: ഇപ്രകാരം (ഈ അഞ്ച് വാചകം ) ആരെങ്കിലും പറഞ്ഞാൽ
لَا إِلَهَ إِلَّا ﷲُ وَاللهُ أكْبَرُ
لَا إِلَهَ إِلَّا ﷲُ وَحْدَهُ
لَا إِلَهَ إِلَّا ﷲُ وَلَا شَرِيكَ لَهُ
لَا إِلَهَ إِلَّا ﷲُ لَهُ الْمُلْكُ وَلَهُ الْحَمْدُ
لَا إِلَهَ إِلَّا ﷲُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّه
നബി ﷺ തന്റെ വിരലുകൾ കൊണ്ട് ഈ അഞ്ച് വാചകം എണ്ണം പിടിക്കുന്നുണ്ടായിരുന്നു. ശേഷം നബി ﷺ പറഞ്ഞു: ഇത് വല്ലവനും പകൽ സമയത്തോ, രാത്രിയിലോ, അതുമല്ലങ്കിൽ മാസത്തിൽ എപ്പോഴെങ്കിലോ പറയുകയും എന്നിട്ട് ആ പകലിലോ, അല്ലങ്കിൽ ആ രാത്രിയിലോ, അല്ലങ്കിൽ ആ മാസത്തിലോ അവൻ മരണപ്പെടുകയും ചെയ്താൽ അവന്റെ പാപം പൊറുക്കപ്പെടുന്നതാണ് (സ്വഹീഹുത്തർഗീബ്:3481)
kanzululoom.com