كُلُّ نَفْسِۭ بِمَا كَسَبَتْ رَهِينَةٌ
ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു. (ഖുർആൻ:74/38)
{كُلُّ نَفْسٍ بِمَا كَسَبَتْ} من أعمال السوء وأفعال الشر {رَهِينَةٌ} بها موثقة بسعيها، قد ألزم عنقها، وغل في رقبتها، واستوجبت به العذاب،
{ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചുവെച്ചതിന്} തിന്മയായോ ദുഷ്പ്രവൃത്തിയായോ പ്രവര്‍ത്തിക്കുന്നവയ്ക്ക്. {പണയപ്പെട്ടവനാകുന്നു} തന്റെ പരിശ്രമങ്ങളില്‍ ബന്ധനസ്ഥനാണ്. അത് അവന്റെ കഴുത്തില്‍ ചേര്‍ക്കപ്പെട്ട്, പിരടിയില്‍ ബന്ധിക്കപ്പെട്ട് ശിക്ഷ അവന്റെ മേല്‍ അനിവാര്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)
ഓരോ ആളും അവരവരുടെ കര്‍മ്മങ്ങളാകുന്ന സമ്പാദ്യങ്ങള്‍ക്ക് പണയമായിരിക്കും. അഥവാ, സ്വന്തം ബാധ്യതകളും കടമകളും തീര്‍ത്തു കഴിഞ്ഞ സമ്പാദ്യങ്ങളാണുള്ളതെങ്കില്‍ രക്ഷയുണ്ട്. ഇല്ലാത്ത പക്ഷം രക്ഷ കിട്ടുവാന്‍ മാര്‍ഗ്ഗമില്ല. (അമാനി തഫ്സീര്‍)
أي: معتقلة بعملها يوم القيامة قاله ابن عباس وغيره.
അതായത് : ഖിയാമത്ത് നാളിൽ അവരുടെ പ്രവൃത്തികൾ കാരണമായി അവര്‍ തടവിലാക്കപ്പെടും, ഇത് ഇബ്നു അബ്ബാസും മറ്റുള്ളവരും പറഞ്ഞു. (ഇബ്നുകസീര്‍)
വിശ്വാസത്തില്‍ തങ്ങളെ പിന്‍പറ്റിയ മക്കളെ അല്ലാഹു, പരലോകത്ത് സ്വര്‍ഗത്തിൽ മാതാപിതാക്കളോടൊപ്പം ചേര്‍ത്തുകൊടുക്കും. ഇതുമൂലം അവരുടെ പ്രതിഫലത്തില്‍ അല്ലാഹു യാതൊരു കുറവും വരുത്തുന്നതുമല്ല. നരകക്കാര്‍ക്കും ഇതേപോലെ മക്കളെ എത്തിച്ചുകൊടുക്കും എന്ന് ധരിക്കേണ്ടതില്ല. മാതാപിതാക്കള്‍ വിശ്വാസികളായതിന്റെ പേരിൽ അവിശ്വാസികളും ദുര്‍ന്നടപ്പുകാരുമായ അവരുടെ മക്കള്‍ക്കോ, അല്ലെങ്കില്‍ മറിച്ചോ യാതൊരു രക്ഷയും കിട്ടുകയില്ലെന്നും, അവനവന്‍ ചെയ്ത കുറ്റത്തിനു അവനവന്‍ മാത്രമാണ് ഉത്തരവാദിയെന്നും, ഓരോരുത്തന്റെ കടമ അവനവന്‍ തന്നെ നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും തിരിച്ചറിയുക. കുറ്റം ചെയ്യാത്ത ഒരാളെയും ശിക്ഷിക്കാതിരിക്കുക എന്നതും അല്ലാഹുവിന്റെ നീതിയാണ്. ”ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു” എന്നത് പ്രസക്തമാകുന്നത് ഇവിടെയാണ്.
وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَٰهُم مِّنْ عَمَلِهِم مِّن شَىْءٍ ۚ كُلُّ ٱمْرِئِۭ بِمَا كَسَبَ رَهِينٌ
ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന് യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ച് വെച്ചതിന് (സ്വന്തം കര്‍മ്മങ്ങള്‍ക്ക്) പണയം വെക്കപ്പെട്ടവനാകുന്നു. 52/21
{كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ} أي: مرتهن بعمله، فلا تزر وازرة وزر أخرى، ولا يحمل على أحد ذنب أحد.
{ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചുവെച്ചതിന് പണയം വെക്കപ്പെട്ടവനാകുന്നു} തന്റെ കര്‍മങ്ങള്‍ക്ക് അവന്‍ പണയം വെക്കപ്പെട്ടവനാണ്. ഒരാളുടെ പാപഭാരം മറ്റൊരാള്‍ വഹിക്കുകയില്ല. ഒരാളുടെ കുറ്റവും മറ്റൊരാള്‍ വഹിക്കില്ല. (തഫ്സീറുസ്സഅ്ദി)
വാങ്ങിയ കടം കൊടുത്തുതീര്‍ക്കാത്തപക്ഷം ആ കടത്തിനുവേണ്ടി പണയംവെക്കപ്പെട്ട വസ്തുവില്‍ നിന്നാണല്ലോ അതു ഈടാക്കപ്പെടുക. അതു പോലെ, ഓരോ മനുഷ്യനും അവന്റെ കടമ നിര്‍വ്വഹിക്കാത്ത പക്ഷം അതിന് അവന്‍തന്നെ ഉത്തരവാദിയാണെന്നു സാരം. (അമാനി തഫ്സീര്‍)
{كل امرئ بما كسب رهين} أي : مرتهن بعمله ، لا يحمل عليه ذنب غيره من الناس ، سواء كان أبا أو ابنا ،
{ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചുവെച്ചതിന് പണയം വെക്കപ്പെട്ടവനാകുന്നു}തന്റെ കര്‍മങ്ങള്‍ക്ക് അവന്‍ പണയം വെക്കപ്പെട്ടവനാണ്. മറ്റുള്ളവരുടെ കുറ്റം അവൻ വഹിഹിക്കുന്നില്ല, അത് പിതാവായാലും മക്കളായാലും. (ഇബ്നുകസീര്‍)
അല്ലാഹു പറഞ്ഞതുപോലെ :
وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ
പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. (ഖുർആൻ:39/7)
قُلْ أَغَيْرَ ٱللَّهِ أَبْغِى رَبًّا وَهُوَ رَبُّ كُلِّ شَىْءٍ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ
പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്. (ഖുർആൻ:6/164)
وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَىْءٌ وَلَوْ كَانَ ذَا قُرْبَىٰٓ ۗ
പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. (ഖുർആൻ:35/18)
{പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുന്നതല്ല} അതായത്, ഉയിർത്തെഴുന്നേൽപ് നാളിൽ ഓരോരുത്തനും അവൻ ചെയ്തതിന്റെ പ്രതിഫലം ലഭിക്കും. ഒരാളും മറ്റൊരാളുടെ പാപം ചുമക്കുകയില്ല.
{ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാൾ വിളിച്ചാൽ} അതായത്, കുറ്റങ്ങളുടെയും തെറ്റുകളുടെയും ഭാരംകൊണ്ട് പ്രയാസപ്പെടുന്ന ഒരാൾ. {തന്റെ ചുമട് താങ്ങാൻ} തന്റെ ഭാരങ്ങളിൽനിന്ന് കുറച്ച് വഹിച്ചു സഹായിക്കാൻ ആവശ്യപ്പെട്ട്. {അതിൽ നിന്ന് ഒട്ടും ഏറ്റെടുക്കപ്പെടുകയില്ല; അടുത്ത ബന്ധുവാണെങ്കിൽ പോലും} ഒരു ബന്ധുവും മറ്റൊരു ബന്ധുവിന്റെത് വഹിക്കില്ല. സുഹൃത്ത് സുഹൃത്തിനെയും ഉറ്റവർ ഉറ്റവരെയും സഹായിക്കുന്ന ഇഹലോകത്തെ പോലെയല്ല പരലോകം. തന്റെ മാതാപിതാക്കളിൽനിന്നോ ബന്ധുക്കളിൽനിന്നോ തനിക്ക് വല്ലതും കിട്ടാനുണ്ടായിരുന്നെങ്കിൽ എന്ന് ഒരാൾ ആഗ്രഹിക്കും. (തഫ്സീറുസ്സഅ്ദി)
أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ ﴿٣٦﴾ وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ ﴿٣٧﴾ أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ﴿٣٨﴾ وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ ﴿٣٩﴾ وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ﴿٤٠﴾ ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ ﴿٤١﴾
അതല്ല, മൂസായുടെ ഏടുകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (ഏടുകളില്‍) അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും. അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും, (ഖുർആൻ:53/36-41)
{أَلا تَزِرُ وَازِرَةٌ وِزْرَ أُخْرَى وَأَنْ لَيْسَ لِلإِنْسَانِ إِلا مَا سَعَى} أَيْ: كُلُّ عَامِلٍ لَهُ عَمَلُهُ الْحَسَنُ وَالسَّيِّئُ، فَلَيْسَ لَهُ مِنْ عَمَلٍ غَيْرِهِ وَسَعْيِهِمْ شَيْءٌ، وَلَا يَتَحَمَّلُ أَحَدٌ عَنْ أَحَدٍ ذَنْبًا.
ആ ഏടുകളില്‍ ധാരാളം മതവിധികളുണ്ട്. അതില്‍ സുപ്രധാനമായ ചിലത് തുടര്‍ന്ന് പറയുന്നു. {അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും മനുഷ്യന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ലെന്നും} ഓരോരുത്തരും ചെയ്യുന്ന നന്മ തിന്മകളുടെ ഫലം അവനുതന്നെയാണ്. മറ്റു ജീവന്റെ പ്രവര്‍ത്തനവും പരിശ്രമവും അവനൊരു ഉപകാരവും ചെയ്യില്ല. ഒരാളുടെയും പാപം മറ്റൊരാള്‍ ഏറ്റെടുക്കില്ല. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com