നിഷിദ്ധങ്ങളോടുള്ള നിലപാട്

ഒരിക്കലും പാഴാക്കാന്‍ പാടില്ലാത്ത ചില നിര്‍ബന്ധ കാര്യങ്ങളെ അല്ലാഹു വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാക്കിയതുപോലെ, ലംഘിക്കാന്‍ പാടില്ലാത്ത ചില അതിര്‍ത്തികളെ നിയമമാക്കുകയും, കളങ്കം വരുത്താന്‍ പാടില്ലാത്ത ചില കാര്യങ്ങളെ പവിത്രമാക്കുകയും ചെയ്തിട്ടുണ്ട്.

عَنْ أَبِي الدَّرْدَاءِ : ما أحلَّ اللَّهُ في كتابِهِ فَهوَ حلالٌ وما حرَّمَ فَهوَ حرامٌ، وما سَكَتَ عنهُ فَهوَ عافيةٌ، فاقبَلوا منَ اللَّهِ العافيةَ فإنَّ اللَّهَ لم يَكُن نَسيًّا ثُمَّ تلا هذِهِ الآيةَ: {وَما كانَ رَبُّكَ نَسِيًّا}

അബുദ്ദർദ്ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു തന്‍റെ ഗ്രന്ഥത്തില്‍ അനുവദനീയമാക്കിയതൊക്കെ അനുവദനീയവും, നിരോധിച്ചതൊക്കെ നിഷിദ്ധവും, മൗനം പാലിച്ചതൊക്കെ തൃപ്തിപ്പെട്ടു തന്നതുമാണ്. അതിനാല്‍ തൃപ്തിപ്പെട്ടു തന്നവയെ നിങ്ങള്‍ സ്വീകരിക്കുക. ശേഷം നബി ﷺ  {താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല} എന്ന ഖുര്‍ആന്‍ വചനം ഓതുകയും ചെയ്തു. (ഹാകിം).

നിഷിദ്ധങ്ങള്‍ അല്ലാഹുവിന്‍റെ അതിര്‍ വരമ്പുകളാണ്. അല്ലാഹു പറയുന്നു:

تِلْكَ حُدُودُ ٱللَّهِ فَلَا تَقْرَبُوهَا

അവ അല്ലാഹുവിന്‍റെ (നിയമ) പരിധികളാണ്, അവയെ നിങ്ങള്‍ സമീപിക്കുക പോലുമരുത്. (ഖുർആൻ:2/187)

وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُ

അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. (ഖുർആൻ:65/1)

തന്‍റെ നിയമ പരിധികളെ ലംഘിക്കുകയും പവിത്രമാക്കിയ കാര്യങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ അല്ലാഹു കനത്ത താക്കീത് നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു:

وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَٰلِدًا فِيهَا وَلَهُۥ عَذَابٌ مُّهِينٌ

അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും ആര് ധിക്കാരം പ്രവര്‍ത്തിക്കുകയും അവന്‍റെ (നിയമ) പരിധികളെ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്. (ഖുർആൻ:4/14)

നിഷിദ്ധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കല്‍ സത്യവിശ്വാസികൾക്ക് നിര്‍ബന്ധമാണ്.

ﻭَﻣَﺎٓ ءَاﺗَﻰٰﻛُﻢُ ٱﻟﺮَّﺳُﻮﻝُ ﻓَﺨُﺬُﻭﻩُ ﻭَﻣَﺎ ﻧَﻬَﻰٰﻛُﻢْ ﻋَﻨْﻪُ ﻓَﭑﻧﺘَﻬُﻮا۟ ۚ ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﺷَﺪِﻳﺪُ ٱﻟْﻌِﻘَﺎﺏِ

എന്തൊന്നില്‍ നിന്ന് അദ്ദേഹം (നബി ﷺ) നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌. (ഖു൪ആന്‍:59/7)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فَافْعَلُوا مِنْهُ مَا اسْتَطَعْتُمْ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഞാന്‍ നിങ്ങളോട് വിരോധിച്ചത് മുഴുവനും നിങ്ങള്‍ കയ്യൊഴിക്കുക, കല്‍പ്പിച്ചതാകട്ടെ നിങ്ങള്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുക. (മുസ്ലിം:1337)

അല്ലാഹുവിന്‍റെ വിധികള്‍ അവന്‍റെ യുക്തിയില്‍ നിന്നും അവന്‍റെ അറിവില്‍ നിന്നും അവന്‍റെ നീതിയില്‍ നിന്നും ഉല്‍ഭവിക്കുന്നതാണ്. അത് തമാശയോ വിനോദമോ അല്ല. അല്ലാഹു പറയുന്നു:

وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَٰتِهِۦ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ‎

നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറി യുന്നവനുമത്രെ. (ഖുർആൻ:6/115)

ഹറാമിന്‍റെയും ഹലാലിന്‍റെയും മാനദണ്ഡം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. അല്ലാഹു പറയുന്നു:

وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَٰٓئِثَ

അദ്ദേഹം അവര്‍ക്ക് നല്ല വസ്തുക്കള്‍ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:7/157)

അപ്പോള്‍ നല്ലതെല്ലാം അനുവദനീയവും ചീത്തയെല്ലാം നിഷിദ്ധവുമാണ്. ഹറാമാക്കലും ഹലാലാക്കലും അല്ലാഹുവിന്‍റെ മാത്രം അവകാശവുമാണ്. ഈ അവകാശം അധികാരം ആരെങ്കിലും അവകാശപ്പെടുകയോ മറ്റുള്ളവര്‍ക്ക് സ്ഥാപിച്ചു നല്‍കുകയോ ചെയ്താല്‍ അവന്‍ ഏറ്റവും വലിയ അവിശ്വാസിയും ഇസ്ലാമില്‍ നിന്ന് പുറത്തായവനുമാണ്. അല്ലാഹു പറയുന്നു:

أَمْ لَهُمْ شُرَكَٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّ

അതല്ല,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? (ഖുർആൻ:42/21)

ഖുര്‍ആനും സുന്നത്തും ആഴത്തില്‍ മനസ്സിലാക്കിയ പണ്ഡിതന്മാര്‍ക്കല്ലാതെ ഹലാലും ഹറാമും സംബന്ധിച്ച് സം സാരിക്കാന്‍ പാടില്ല. അറിവില്ലാതെ ഹലാലാക്കുകയും ഹ റാമാക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് വിശുദ്ധ ഖുര്‍ആനില്‍ ശക്തമായ താക്കീതുണ്ട്. അല്ലാഹു പറയുന്നു:

وَلَا تَقُولُوا۟ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَٰذَا حَلَٰلٌ وَهَٰذَا حَرَامٌ لِّتَفْتَرُوا۟ عَلَى ٱللَّهِ ٱلْكَذِبَ

നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്‌, ഇത് നിഷിദ്ധമാണ്‌ എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം)  (ഖു൪ആന്‍:16/116)

ഖണ്ഡിതമായ നിഷിദ്ധങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി പറയപ്പെട്ടിരിക്കുന്നു, അല്ലാഹു പറഞ്ഞതു പോലെ:

قُلْ تَعَالَوْا۟ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۖ وَلَا تَقْتُلُوٓا۟ أَوْلَٰدَكُم مِّنْ إِمْلَٰقٍ

(നബിയെ) പറയുക: നിങ്ങള്‍ വരൂ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കചേര്‍ക്കരുത്‌. മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. (ഖു൪ആന്‍ : 6/151)

അപ്രകാരം തന്നെ നബി ﷺ യുടെ വാക്കുകളിലും ധാരാളം നിഷിദ്ധങ്ങളെ വ്യക്തമാക്കിയതായിക്കാണാം.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ عَامَ الْفَتْحِ وَهُوَ بِمَكَّةَ ‏:‏ إِنَّ اللَّهَ حَرَّمَ بَيْعَ الْخَمْرِ وَالْمَيْتَةِ وَالْخِنْزِيرِ وَالأَصْنَامِ ‏

ജാബി൪ ഇബ്നു അബ്‌ദുള്ള رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മക്ക വിജയിച്ച വർഷത്തിൽ മക്കയിലായിരിക്കുമ്പോൾ നബി ﷺ പറയുന്നത് അദ്ദേഹം കേട്ടു. നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവ വില്‍ക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. (അബൂദാവൂദ്:3486)

മറ്റൊരു വചനത്തില്‍ കാണാം:

إن الله إذا حرم شيئًا؛ حرم ثمنه

അല്ലാഹു ഒരു വസ്തു നിഷിദ്ധമാക്കിയാല്‍ അതിന്‍റെ വിലയും നിഷിദ്ധമാണ്’ (ദാറുഖുത്വ്നി).

അതുപോലെ, ചില പ്രത്യേകവിഭാഗം സാധനങ്ങളെ നിഷിദ്ധമാക്കിക്കൊണ്ട് ഖുര്‍ആനില്‍ പരാമര്‍ശം കാണാം. ചില ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച് വന്ന വചനം അതിന് ഉദാഹരണമാണ്. അല്ലാഹു പറയുന്നു:

حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ചത്തത്, അടിച്ചു കൊന്ന ത്, വീണു ചത്തത്, വന്യമൃഗം കടിച്ചു തിന്നത്, എന്നിവ നി ങ്ങള്‍ക്ക് നിഷി ദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോ ടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതി ഷ്ഠകള്‍ക്ക് മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക് നി ഷിദ്ധമാകുന്നു). അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു)’ (ഖു൪ആന്‍ : 5/3)

വൈവാഹിക രംഗത്ത് നിഷിദ്ധമാക്കപ്പെട്ടതിനെ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുകയുണ്ടായി:

حُرِّمَتْ عَلَيْكُمْ أُمَّهَٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّٰتُكُمْ وَخَٰلَٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ وَأُمَّهَٰتُكُمُ ٱلَّٰتِىٓ أَرْضَعْنَكُمْ وَأَخَوَٰتُكُم مِّنَ ٱلرَّضَٰعَةِ وَأُمَّهَٰتُ نِسَآئِكُمْ وَرَبَٰٓئِبُكُمُ ٱلَّٰتِى فِى حُجُورِكُم مِّن نِّسَآئِكُمُ ٱلَّٰتِى دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُوا۟ دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَٰٓئِلُ أَبْنَآئِكُمُ ٱلَّذِينَ مِنْ أَصْلَٰبِكُمْ وَأَن تَجْمَعُوا۟ بَيْنَ ٱلْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا

നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃ സഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാര്‍, സഹോദരീപുത്രിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍, എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍ : 4/23)

സമ്പാദ്യ രംഗത്തെ നിഷിദ്ധത്തെയും അല്ലാഹു വ്യക്തമാക്കി:

وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟

അല്ലാഹു കച്ചവടത്തെ അനുവദനീയമാക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ : 2/275)

തന്‍റെ അടിയാറുകളോട് അങ്ങേയറ്റം കാരുണ്യവാനായ അല്ലാഹു, ക്ലിപ്തപ്പെടുത്താനാവാത്തത്ര ഇനം നല്ല വസ്തു ക്കളെ നമുക്ക് അനുവദനീയമാക്കിത്തരികയും ചെയ്തു. അനുവദനീയമായത് അനേകമാണ്, അതകൊണ്ടുതന്നെ അനുവദനീയങ്ങളെ എണ്ണിപ്പറഞ്ഞില്ല. എന്നാല്‍ നിഷിദ്ധങ്ങള്‍ നമുക്ക് മനസ്സിലാക്കുവാനും വെടിയുവാനും സാധ്യമാവുന്നതേയുള്ളൂവെന്നതിനാല്‍ അവ മാത്രമാണ് ക്ലിപ്തപ്പെടുത്തപ്പെട്ടത്.

وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ

നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടത് അവന്‍ നിങ്ങള്‍ക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. നിങ്ങള്‍(തിന്നുവാന്‍) നിര്‍ബന്ധി ക്കപ്പെട്ടതൊഴികെ(ഖു൪ആന്‍: 6/119)

എന്നാല്‍ അനുവദനീയമായവയെ നല്ലതാണെങ്കില്‍ ഹലാലെന്ന് മൊത്തത്തില്‍ പരാമര്‍ശിക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്:

يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا

മനുഷ്യരേ ഭൂമിയില്‍ നിന്ന് നല്ലതും വിശിഷ്ടമായതും നി ങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. (ഖു൪ആന്‍ : 2/168)

മൊത്തത്തില്‍ എല്ലാ വസ്തുക്കളും അനുവദനീയമാക്കുകയും നിഷിദ്ധമാണെന്നതിന് തെളിവ് സ്ഥിരപ്പെടുന്നതു വരെ അനുവദനീയമായി അംഗീകരിക്കുകയും ചെയ്തു എന്നത് അല്ലാഹുവിന്‍റെ ഉദാരതയും തന്‍റെ അടിയാറുകളോടുള്ള അവന്‍റെ കാരുണ്യവും വിശാലമനസ്കതയുമാണ്. അതിനാല്‍ അവന് നന്ദി കാണിക്കലും അവനെ സ്തുതിക്കലും അനുസരിക്കലും നമ്മുടെ ബാധ്യതയുമാണ്.

നിഷിദ്ധങ്ങൾ ഉപേക്ഷിക്കൽകൊണ്ട് അല്ലാഹുവിനെ ആരാധിക്കുക. കാരണം ഒരു ഹറാമായ സംഗതി അല്ലാഹു നിരോധിച്ചു എന്ന കാരണത്താൽ ഉപേക്ഷിക്കൽ ഇബാദത്താകുന്നു.

നിഷിദ്ധങ്ങളെ ഉപേക്ഷിക്കുന്നവനാണ് അല്ലാഹുവിനെ ഭയപ്പെടുന്നവനും ഏറ്റവും നന്നായി അല്ലാഹുവിനെ ആരാധിക്കുന്നവനും.

‏قال ابن رجب رحمه الله : ليس الخائف من بكى وعصر عينيه ، وإنما الخائف من ترك ما اشتهي من الحرام إذا قدر عليه

ഇമാം ഇബ്നു റജബ് رحمه الله പറഞ്ഞു: കരയുകയും കണ്ണുനീർ പൊഴിക്കുകയും ചെയ്യുന്നവനല്ല ഭയപ്പെടുന്നവൻ, തീർച്ചയായും ഭയപ്പെടുന്നവൻ; ചെയ്യാൻ കഴിയുമായിരുന്നിട്ടും താൻ ആഗ്രഹിക്കുന്ന നിഷിദ്ധത്തെ ഒഴിവാക്കുന്നവൻ മാത്രമാണ്. (റസാഇലു ഇബ്നി റജബൽ ഹമ്പലി :(1/163)

اتَّقِ الْمَحَارِمَ تَكُنْ أَعْبَدَ النَّاسِ

നിഷിദ്ധങ്ങളിൽ എത്തിപ്പെടാതെ സൂക്ഷിക്കുക, എങ്കിൽ നിനക്ക് ജനങ്ങളിൽ ഏറ്റവും നന്നായി അല്ലാഹുവിനെ ആരാധിക്കുന്നവനാകാം. (തിർമിദി)

ചിലര്‍ക്ക് നിഷിദ്ധമായ കാര്യങ്ങളെ ക്ലിപ്തവും വ്യക്തമായും രേഖപ്പെടുത്തപ്പെട്ട് കാണുമ്പോള്‍ ഇസ്ലാമിക നിയമങ്ങളോടുള്ള സമീപനം കാരണം അവരുടെ മനസ്സ് കുടുസ്സാവുകയാണ്. ഇത് വിശ്വാസ ദൗര്‍ബല്യത്തെയും ശരീഅത്തിനെ കുറിച്ച വിവരക്കേടിനെയുമാണ് കാണിക്കുന്നത്. അവരിൽ പലരും നിഷിദ്ധത പുൽകുന്നതിനായി “ദീൻ എളുപ്പമാണ്” എന്ന ഹദീസിനെ കൂട്ടുപിടിക്കാറുണ്ട്.

എന്നാല്‍ ദീന്‍ എളുപ്പമാണെന്ന ഇക്കൂട്ടരുടെ വാദം അസത്യം ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു സത്യപദമാണ്. ഈ മതത്തില്‍ എളുപ്പമെന്നത് കൊണ്ടുള്ള വിവക്ഷ, ജനങ്ങള്‍ക്ക് തോന്നിയ പോലെ അവര്‍ക്ക് ചെയ്യാമെന്നല്ല. മറിച്ച് ശരീഅത്ത് കണക്കാക്കിയത് അനുസരിച്ചാണ് ചെയ്യേണ്ടത്. മതം എളുപ്പമാണെന്ന വാദത്തിന്‍റെ അടിസ്ഥാനത്തില്‍ യാത്രാ വേളയില്‍ നമസ്കാരം ജംഉം ഖസ്വ്റുമാക്കി നമസ്കരിക്കല്‍, യാത്രക്കാരന്‍ നോമ്പ് ഒഴിവാക്കല്‍, നാട്ടില്‍ താമസിക്കുന്നയാള്‍ക്ക് ഒരു രാവും ഒരു പകലും യാത്രക്കാരന് മൂന്ന് രാത്രികളും അവയുടെ പകലുകളും ഖുഫ്ഫയുടെയും സോക്സിന്‍റെയും മേല്‍ തടവല്‍, വെള്ളം ഉപയോഗിക്കാന്‍ ഭയക്കുന്ന ഘട്ടത്തില്‍ തയമ്മും ചെയ്യല്‍, രോഗികളും മഴയുണ്ടാവുന്ന ഘട്ടത്തിലും രണ്ട് നമസ്കാരങ്ങളെ ചേര്‍ത്ത് നമസ്കരിക്കല്‍, വിവാഹമാലോചിക്കുന്നവന്‍ അന്യസ്ത്രീയെ നോക്കല്‍, സത്യലംഘനത്തിനുള്ള പ്രായശ്ചിത്തത്തില്‍ അടിമ മോചനം, ഭക്ഷണം കൊടുക്കല്‍, വസ്ത്രം നല്‍കല്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അനുവാദം, നിര്‍ബന്ധിത ഘട്ടത്തില്‍ ശവം ഭക്ഷിക്കാനുള്ള അനുവാദം പോലെയുള്ള ശറഇയായ ആനുകൂല്യങ്ങള്‍ എടു ക്കുന്നതിനും അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ ചെ യ്യുന്നതിനും ഇടയില്‍ വളരെ വലിയ അന്തരമുണ്ട്.

അതുപോലെ, നിഷിദ്ധമാക്കപ്പെടുന്ന ഏതൊരു ഹറാമിലും ഒരു യുക്തി കൂടി ഉണ്ടായിരിക്കും എന്നത് ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നിഷിദ്ധങ്ങളെ ഏര്‍പ്പെ ടുത്തുന്നതിലൂടെ തന്‍റെ അടിമകള്‍ എന്ത് ചെയ്യുന്നു എന്ന് അല്ലാഹു പരീക്ഷിക്കുകയാണ്. നരകക്കാര്‍ക്കും സ്വര്‍ഗ്ഗക്കാര്‍ക്കുമിടയിലുള്ള വ്യത്യാസം, നരകക്കാര്‍ തങ്ങളുടെ ദേഹേ ച്ഛയില്‍ മുങ്ങി ജീവിച്ചു എന്നതും, സ്വര്‍ഗ്ഗക്കാര്‍ വെറുക്കപ്പെട്ട കാര്യങ്ങളെ തൊട്ട് ക്ഷമിച്ചു എന്നതുമാണ്. ഈ പരീക്ഷ ണം ഇല്ലായിരുന്നെങ്കില്‍ അനുസരിക്കുന്നവനെയും ധിക്കാ രിയെയും വേര്‍തിരിച്ച് അറിയുമായിരുന്നില്ല. അല്ലാഹുവിന്‍റെ കല്‍പ്പനകളെ സ്വീകരിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസത്തെ വിശ്വാസികള്‍ വീക്ഷിക്കുന്നത് പ്രതിഫലേച്ഛ യോടെയും അല്ലാഹുവിന്‍റെ പൊരുത്തം കാംക്ഷിച്ചു കൊ ണ്ടുമാണ്.അപ്പോള്‍ ആ ഞെരുക്കം അവര്‍ക്ക് നിസ്സാരമായി അനുഭവപ്പെടുന്നു. എന്നാല്‍ കപടവിശ്വാസികള്‍ അല്ലാഹു വിന്‍റെ കല്‍പ്പനകളിലെ ഞെരുക്കത്തെ വീക്ഷിക്കുന്നത് വേ ദനയുടെയും വിഷമത്തിന്‍റെയും തടസ്സങ്ങളുടെയും വീക്ഷ ണത്തോടെയാണ്. അതിനാല്‍ കാര്യം അവര്‍ക്ക് കൂടുതല്‍ പ്രയാസകരമായും അനുസരണം വിഷമകരമായും അവര്‍ക്കനുഭവപ്പെടുന്നു.

അല്ലാഹുവിനെ അനുസരിക്കുന്നവന്‍ നിഷിദ്ധങ്ങളെ ഉപേക്ഷിക്കുന്നതിലൂടെ മാധുര്യം അനുഭവിക്കുകയാണ്. അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഒരു കാര്യം ഉപേക്ഷിക്കു ന്നുവെങ്കില്‍ അതിലും നല്ലത് അല്ലാഹു അദ്ദേഹത്തിന് പകരം നല്‍കും. ഈമാനിന്‍റെ മാധുര്യം അവന്‍ തന്‍റെ ഹൃദയത്തില്‍ അനുഭവിക്കുകയും ചെയ്യും.

അനുവദിക്കപ്പെട്ടതും നിഷിദ്ധങ്ങളും വ്യക്തമാണ്. അവക്കിടയിൽ അവ്യക്തമായ കാര്യങ്ങൾ വന്നാൽ അതിൽനിന്നും വിട്ടു നിൽക്കണം, അതാണ് മത സുരക്ഷക്കും അഭിമാനത്തിനും നല്ലത്.

عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ :‏ الْحَلاَلُ بَيِّنٌ وَالْحَرَامُ بَيِّنٌ، وَبَيْنَهُمَا مُشَبَّهَاتٌ لاَ يَعْلَمُهَا كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الْمُشَبَّهَاتِ اسْتَبْرَأَ لِدِيِنِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ كَرَاعٍ يَرْعَى حَوْلَ الْحِمَى، يُوشِكُ أَنْ يُوَاقِعَهُ‏.‏ أَلاَ وَإِنَّ لِكُلِّ مَلِكٍ حِمًى، أَلاَ إِنَّ حِمَى اللَّهِ فِي أَرْضِهِ مَحَارِمُهُ، أَلاَ وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ‏.‏ أَلاَ وَهِيَ الْقَلْبُ

നുഅ്മാനുബ്‌നു ബശീർ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം : നബി ﷺ  ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌: അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്‌. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്‌. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്‌. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്‍റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്‍റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്‍റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്‌. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്‌. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്‍മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്‌. ഭൂമിയില്‍ അല്ലാഹുവിന്‍റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്‌. അറിയുക!(ബുഖാരി:52)

 

 

kanzululoom.com