നരകത്തിലെത്തിക്കുന്ന പാപങ്ങള്‍

നരകശിക്ഷ വാഗ്ദാനം ചെയ്യപ്പെട്ട പാപങ്ങള്‍ നിരവധിയാണ്. നരകത്തില്‍ ആളുകളെ നിത്യവാസികളാക്കുന്ന പാപങ്ങളുണ്ട്. ശി൪ക്കും കുഫ്റുമെല്ലാം അത്തരം പാപങ്ങളാണ്. തൌഹീദ് ഉള്‍ക്കൊണ്ടിട്ടുള്ളവരെ നരകത്തിലെത്തിക്കുന്ന ധാരാളം പാപങ്ങളുമുണ്ട്. ഓരോരുത്തരുടേയും പാപങ്ങള്‍ക്കനുസരിച്ചായിരിക്കും അത്തരക്കാരെ നരകം പിടികൂടുന്നത്.

عَنْ سَمُرَةَ، أَنَّهُ سَمِعَ نَبِيَّ اللَّهِ صلى الله عليه وسلم يَقُولُ ‏‏ إِنَّ مِنْهُمْ مَنْ تَأْخُذُهُ النَّارُ إِلَى كَعْبَيْهِ وَمِنْهُمْ مَنْ تَأْخُذُهُ إِلَى حُجْزَتِهِ وَمِنْهُمْ مَنْ تَأْخُذُهُ إِلَى عُنُقِهِ

സമുറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകവാസികളിൽ ചിലരുടെ കണങ്കാല് വരെ നരകാഗ്നി പിടികൂടുന്നതാണ്. ചിലരുടെ മുട്ടുവരേയും മറ്റു ചിലരുടെ അരക്കെട്ട് വരേയും ചിലരുടെ തൊണ്ടക്കുഴിവരെയും നരകാഗ്നി പിടികൂടുന്നതാണ്. (മുസ്‌ലിം: 2845)

ഇമാം ഇബ്നു റജബുല്‍ ഹംബലി(റഹി) പറഞ്ഞു: നിശ്ചയം നരകവാസികളുടെ ശിക്ഷയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത് അവര്‍ നരകത്തില്‍ പ്രവേശിക്കുവാന്‍ കാരണമായ കര്‍മ്മങ്ങളുടെ ഏറ്റക്കുറച്ചിലുകളാണെന്നത് താങ്കള്‍ അറിയണം. (അത്തഖ്വീഫുമിനന്നാ൪ – പേജ് :142)

മനുഷ്യരെ നരകത്തിലെത്തിക്കുന്ന പാപങ്ങളെ കുറിച്ച് അറിയല്‍ ഓരോരുത്തരുടേയും ബാധ്യതയാണ്. എന്നാല്‍ മാത്രമേ അവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയുകയുള്ളൂ.

1.ശി൪ക്ക് (അല്ലാഹുവില്‍ പങ്കുചേ൪ക്കല്‍)

അല്ലാഹുവിന് തുല്ല്യനായി ഒരാളെ നിശ്ചയിക്കുന്നതാണ് ശി൪ക്ക് എന്ന് ഒറ്റ വാക്കില്‍ പറയാം. അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള റുബൂബിയ്യത്ത്, ഉലൂഹിയത്ത്, അസ്മാഉ വ സ്വിഫാത്ത് എന്നീ കാര്യങ്ങളില്‍ അവന് പങ്കാളിയെ നിശ്ചയിക്കുന്നതെല്ലാം ശി൪ക്കാണ്. ശി൪ക്ക് ഏറ്റവും ഗുരുതരമായ പാപമായിട്ടാണ് വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തുന്നത്.

ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻐْﻔِﺮُ ﺃَﻥ ﻳُﺸْﺮَﻙَ ﺑِﻪِۦ ﻭَﻳَﻐْﻔِﺮُ ﻣَﺎ ﺩُﻭﻥَ ﺫَٰﻟِﻚَ ﻟِﻤَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪِ ٱﻓْﺘَﺮَﻯٰٓ ﺇِﺛْﻤًﺎ ﻋَﻈِﻴﻤًﺎ

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്‌. ആര് അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌. (ഖു൪ആന്‍:4/48)

ശി൪ക്ക് ചെയ്യുന്നവന്റെ പര്യവസാനം നരകമായിരിക്കും.

إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

………അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌. (ഖു൪ആന്‍ : 5/72)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ مَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ النَّارَ ‏

അബ്‌ദുല്ല(റ) പറയുന്നു: നബി ﷺ പറഞ്ഞു: ‘അല്ലാഹുവിൽ എന്തിനെയെങ്കിലും പങ്കുചേർത്ത് ഒരാൾ മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിച്ചു’ .……………….. (ബുഖാരി: 1238)

2.കുഫ്റ് (സത്യനിഷേധം)

ജീവിതകാലം മുഴുവന്‍ സത്യനിഷേധിയായി ജീവിച്ചു മരിച്ചു പോകുന്ന ഒരാളെ അല്ലാഹു ശപിച്ചിരിക്കുന്നു. അതേപോലെ സത്യവിശ്വാസിയായി ജീവിച്ച് പിന്നീട് അവിശ്വാസം സ്വീകരിക്കുന്നവനേയും അല്ലാഹു ശപിച്ചിരിക്കുന്നു. മാത്രമല്ല അത്തരക്കാരുടെ പര്യവസാനം നരകമായിരിക്കും.

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻭَﻣَﺎﺗُﻮا۟ ﻭَﻫُﻢْ ﻛُﻔَّﺎﺭٌ ﺃُﻭ۟ﻟَٰٓﺌِﻚَ ﻋَﻠَﻴْﻬِﻢْ ﻟَﻌْﻨَﺔُ ٱﻟﻠَّﻪِ ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻭَٱﻟﻨَّﺎﺱِ ﺃَﺟْﻤَﻌِﻴﻦَ

സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്റേയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്‌.(ഖു൪ആന്‍ :2/161)

ﺇِﻥَّ ٱﻟﻠَّﻪَ ﻟَﻌَﻦَ ٱﻟْﻜَٰﻔِﺮِﻳﻦَ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺳَﻌِﻴﺮًا

തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍ :33/64)

وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ

അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍ :2/39)

3.നിഫാഖ് (കപട വിശ്വാസം)

മനസ്സിലുള്ള ആദ൪ശത്തിനും ആശയത്തിനും വിരുദ്ധമായി നാവ് കൊണ്ടോ ക൪മ്മം കൊണ്ടോ പ്രത്യക്ഷത്തില്‍ മറ്റൊന്ന് പ്രകടിപ്പിക്കുന്നതിനാണ് ശറഇല്‍ ‘നിഫാഖ് ‘ എന്ന് പറയുന്നത്. മനസ്സില്‍ കുഫ്റ് മറച്ചുവെക്കുകയും പ്രത്യക്ഷത്തില്‍ ഈമാന്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന രീതി. ഇത്തരക്കാരെ അല്ലാഹു നരകത്തില്‍ പ്രവേശിപ്പിക്കുന്നതാണ്.

يَٰٓأَيُّهَا ٱلنَّبِىُّ جَٰهِدِ ٱلْكُفَّارَ وَٱلْمُنَٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ

നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ. (ഖു൪ആന്‍ :9/73)

إِنَّ ٱللَّهَ جَامِعُ ٱلْمُنَٰفِقِينَ وَٱلْكَٰفِرِينَ فِى جَهَنَّمَ جَمِيعًا

……..കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും. (ഖു൪ആന്‍ :4/140)

4.അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിക്കുന്നവ൪

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ തീര്‍ച്ചയായും അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌. (ഖു൪ആന്‍ : 40/60)

عَنْ عَبْدِ اللَّهِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ مَنْ مَاتَ وَهْوَ يَدْعُو مِنْ دُونِ اللَّهِ نِدًّا دَخَلَ النَّارَ

ഇബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന് സമന്‍മാരെ വിളിച്ച് പ്രാ൪ത്ഥിച്ചുകൊണ്ട് ആരെങ്കിലും മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചതുതന്നെ. (ബുഖാരി:4497)

5.നമസ്കാരം ഉപേക്ഷിക്കല്‍

فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ ۖ فَسَوْفَ يَلْقَوْنَ غَيًّا

എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം (നരകം) അവര്‍ കണ്ടെത്തുന്നതാണ്‌. (ഖു൪ആന്‍ : 19/59)

നരകത്തില്‍ പ്രവേശിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ ചോദിക്കുമ്പോള്‍ നരകവാസികള്‍ നരകത്തില്‍വെച്ച് പറയുന്ന മറുപടി ഇപ്രകാരമാണ്.

مَا سَلَكَكُمْ فِى سَقَرَقَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّين

നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണ് ? അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. (ഖു൪ആന്‍ :74/42-43)

6. അല്ലാഹുവിനെ ധിക്കരിക്കലും അവന്റെ നിയമ പരിധികള്‍ ലംഘിക്കലും

അല്ലാഹുവിനേയും അവന്റെ റസൂലിനേയും ധിക്കരിക്കുന്നവ൪ക്കും അല്ലാഹു വിശുദ്ധ ഖു൪ആനിലൂടെയും അവന്റെ റസൂലിലൂടെയും  നിര്‍ദേശിച്ചിട്ടുള്ള നിയമപരിധികള്‍ ലംഘിക്കുന്നവര്‍ക്കും നരകശിക്ഷ ലഭിക്കുന്നതാണ്.

وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَٰلِدًا فِيهَا وَلَهُۥ عَذَابٌ مُّهِينٌ

ആര് അല്ലാഹുവിനേയും അവന്റെ ദൂതനെയും ധിക്കരിക്കുകയും, അവന്റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്‌. (ഖു൪ആന്‍ : 4/14)

أَلَمْ يَعْلَمُوٓا۟ أَنَّهُۥ مَن يُحَادِدِ ٱللَّهَ وَرَسُولَهُۥ فَأَنَّ لَهُۥ نَارَ جَهَنَّمَ خَٰلِدًا فِيهَا ۚ ذَٰلِكَ ٱلْخِزْىُ ٱلْعَظِيمُ

വല്ലവനും അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്ത് നില്‍ക്കുന്ന പക്ഷം അവന് നരകാഗ്നിയാണുണ്ടായിരിക്കുക എന്നും, അവനതില്‍ നിത്യവാസിയായിരിക്കുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതാണ് വമ്പിച്ച അപമാനം. (ഖു൪ആന്‍ :9/63)

وَٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا وَٱسْتَكْبَرُوا۟ عَنْهَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ

എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍ :7/36)

7. വിധിവിശ്വാസത്തെ കളവാക്കല്‍

ഉബാദത്ത് ഇബ്നു സ്വാമിതില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും ‘ഖദ്റി’ന്റെ ഖൈറിലും ശര്‍റിലും വിശ്വസിച്ചിട്ടില്ലെങ്കില്‍ അവനെ അല്ലാഹു നരകാഗ്നിയാല്‍ ചുട്ടുകരിക്കുന്നതാണ്. (ള്വിലാലുല്‍ ജന്ന – അല്‍ബാനി)

عَنِ ابْنِ الدَّيْلَمِيِّ، قَالَ أَتَيْتُ أُبَىَّ بْنَ كَعْبٍ فَقُلْتُ لَهُ وَقَعَ فِي نَفْسِي شَىْءٌ مِنَ الْقَدَرِ فَحَدِّثْنِي بِشَىْءٍ لَعَلَّ اللَّهَ أَنْ يُذْهِبَهُ مِنْ قَلْبِي ‏.‏ فَقَالَ لَوْ أَنَّ اللَّهَ عَذَّبَ أَهْلَ سَمَوَاتِهِ وَأَهْلَ أَرْضِهِ عَذَّبَهُمْ وَهُوَ غَيْرُ ظَالِمٍ لَهُمْ وَلَوْ رَحِمَهُمْ كَانَتْ رَحْمَتُهُ خَيْرًا لَهُمْ مِنْ أَعْمَالِهِمْ وَلَوْ أَنْفَقْتَ مِثْلَ أُحُدٍ ذَهَبًا فِي سَبِيلِ اللَّهِ مَا قَبِلَهُ اللَّهُ مِنْكَ حَتَّى تُؤْمِنَ بِالْقَدَرِ وَتَعْلَمَ أَنَّ مَا أَصَابَكَ لَمْ يَكُنْ لِيُخْطِئَكَ وَأَنَّ مَا أَخْطَأَكَ لَمْ يَكُنْ لِيُصِيبَكَ وَلَوْ مُتَّ عَلَى غَيْرِ هَذَا لَدَخَلْتَ النَّارَ ‏.‏ قَالَ ثُمَّ أَتَيْتُ عَبْدَ اللَّهِ بْنَ مَسْعُودٍ فَقَالَ مِثْلَ ذَلِكَ – قَالَ – ثُمَّ أَتَيْتُ حُذَيْفَةَ بْنَ الْيَمَانِ فَقَالَ مِثْلَ ذَلِكَ – قَالَ – ثُمَّ أَتَيْتُ زَيْدَ بْنَ ثَابِتٍ فَحَدَّثَنِي عَنِ النَّبِيِّ صلى الله عليه وسلم مِثْلَ ذَلِكَ ‏.‏

ഇബ്നുദ്ദയ്’ലമിയില്‍ (റ) നിന്നു് നിവേദനം: അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ഉബയ്യ് ഇബ്നു കഅ്ബിന്റെ അടുത്ത് ചെന്നു. ഞാന്‍ പറഞ്ഞു: എന്നില്‍ ഖദ്റിനെക്കുറിച്ച് ചില (സന്ദേഹമുള്ള) കാര്യങ്ങളുണ്ട്, താങ്കള്‍ എനിക്ക് വല്ലതും പറഞ്ഞുതരിക. ഒരുവേള അതുകൊണ്ട് അല്ലാഹു എന്റെ ഹൃദയത്തില്‍ നിന്ന് അവ നീക്കി തരും. അപ്പോള്‍ അദ്ദേഹം പറഞ്ഞു: താങ്കള്‍ ഖദ്റില്‍ വിശ്വസിക്കുന്നതുവരേയും, താങ്കള്‍ക്ക് ബാധിച്ച ഒന്നും തന്നെ താങ്കളില്‍നിന്ന് തെറ്റിപോകുമായിരുന്നില്ലെന്നും താങ്കളില്‍ നിന്ന് തെറ്റിപ്പോയത് താങ്കള്‍ക്ക് ഏല്‍ക്കുമായിരുന്നില്ലെന്നും താങ്കള്‍ മനസ്സിലാക്കുന്നതുവരേയും ഉഹ്ദ് മലയോളം സ്വര്‍ണ്ണം താങ്കള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചാലും, അല്ലാഹു താങ്കളില്‍നിന്ന് സ്വീകരിക്കുകയില്ല. ഇതിലല്ലാതെ (ക്വദ്റിലുള്ള ഈ വിശ്വാസത്തിലല്ലാതെ)യാണ് താങ്കള്‍ മരണപ്പെടുന്നതെങ്കില്‍ താങ്കള്‍ നരകാഗ്നിയുടെ ആളുകളില്‍ പെട്ടുപോകും, തീര്‍ച്ച.’ (ഇബ്നുദ്ദയ്’ലമി) പറയുന്നു: ‘ഞാന്‍ ഇബ്നു മസ്ഊദ്(റ), ഹുദൈഫതുല്‍ യമാന്‍(റ), സയ്ദു ഇബ്നു ഥാബിത്ത് (റ), എന്നിവരുടെ അടുത്തും ചെന്നു. എല്ലാവരും ഇതുപോലെ എന്നോട് നബി ﷺ യുടെ  ഹദീസ് പറഞ്ഞുതന്നു. (സുനനു അബീദാവൂദ്:4699 –  അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

8. അഹ്ലുസുന്നത്തിനോട് എതിരാകുന്ന കക്ഷിത്വം

عَنْ عَبْدِ اللَّهِ بنِ عَمْرٍ، قَالَ: قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم:«وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً. قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: مَا أَنَا عَلَيْهِ وَأَصْحَابِي

അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞുഃ തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് അവര്‍ (ആ രക്ഷപെടുന്നവ൪)? നബി ﷺ പറഞ്ഞുഃ ഞാനും എന്റെ സ്വഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. (തിര്‍മിദി:2641)

9. വിധിയില്‍ അക്രമം കാണിക്കുന്നവര്‍

عَنْ  بُرَيْدَةَ، ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ الْقُضَاةُ ثَلاَثَةٌ وَاحِدٌ فِي الْجَنَّةِ وَاثْنَانِ فِي النَّارِ فَأَمَّا الَّذِي فِي الْجَنَّةِ فَرَجُلٌ عَرَفَ الْحَقَّ فَقَضَى بِهِ وَرَجُلٌ عَرَفَ الْحَقَّ فَجَارَ فِي الْحُكْمِ فَهُوَ فِي النَّارِ وَرَجُلٌ قَضَى لِلنَّاسِ عَلَى جَهْلٍ فَهُوَ فِي النَّارِ

ബുറൈദയില്‍(റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ’വിധികര്‍ത്താക്കള്‍ മൂന്നുകൂട്ടരാണ്. ഒരാള്‍ സ്വര്‍ഗത്തിലും രണ്ടുപേര്‍ നരകത്തിലുമാണ്. സ്വര്‍ഗത്തിലുള്ള വ്യക്തി, സത്യം അറിയുകയും അത് വിധിക്കുകയും ചെയ്തവനാണ്. എന്നാല്‍ മറ്റൊരാള്‍ സത്യം അറിഞ്ഞിട്ടും വിധിയില്‍ അക്രമം കാണിച്ചവനാണ്. അതിനാല്‍ അയാള്‍ നരകത്തിലാണ്. വേറൊരാള്‍, ജഹ്ല് (വിവരക്കേട്) കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിധിപറഞ്ഞു. അതിനാല്‍ അയാളും നരകത്തിലാണ്. (അബീദാവൂദ് :2573 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

10. കിബ്റ് അഥവാ അഹങ്കാരം

عَنْ أَبِي الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ احْتَجَّتِ النَّارُ وَالْجَنَّةُ فَقَالَتْ هَذِهِ يَدْخُلُنِي الْجَبَّارُونَ وَالْمُتَكَبِّرُونَ ‏.‏ وَقَالَتْ هَذِهِ يَدْخُلُنِي الضُّعَفَاءُ وَالْمَسَاكِينُ فَقَالَ اللَّهُ عَزَّ وَجَلَّ لِهَذِهِ أَنْتِ عَذَابِي أُعَذِّبُ بِكِ مَنْ أَشَاءُ – وَرُبَّمَا قَالَ أُصِيبُ بِكِ مَنْ أَشَاءُ – وَقَالَ لِهَذِهِ أَنْتِ رَحْمَتِي أَرْحَمُ بِكِ مَنْ أَشَاءُ وَلِكُلِّ وَاحِدَةٍ مِنْكُمَا مِلْؤُهَا ‏”‏ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകവും സ്വര്‍ഗവും തര്‍ക്കിച്ചു. അപ്പോള്‍ നരകം പറഞ്ഞു: എന്നില്‍ അഹങ്കാരികളും സ്വേച്ഛാധിപതികളും പ്രവേശിക്കും. അപ്പോള്‍ (സ്വര്‍ഗം) പറഞ്ഞു: എന്നില്‍ എല്ലാ ദുര്‍ബലരും സാധുക്കളും പ്രവേശിക്കും. അപ്പോള്‍ നരകത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ ശിക്ഷയാണ്, നിന്നെക്കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കും. നിന്നെ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് (തീ) ഏല്‍പ്പിക്കും. (സ്വര്‍ഗത്തോട്) അല്ലാഹു പറഞ്ഞു: നീ എന്റെ കാരുണ്യമാണ് നിന്നെക്കൊണ്ട് ഞാനുദ്ദേശിക്കുന്നവരോട് കരുണ കാണിക്കും. നിങ്ങള്‍ രണ്ടുപേര്‍ക്കും അവനിറയെ (ആളുകള്‍) ഉണ്ട്. (മുസ്ലിം:2846)

عَنْ حَارِثَةَ بْنِ وَهْبٍ الْخُزَاعِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : ……  أَلاَ أُخْبِرُكُمْ بِأَهْلِ النَّارِ كُلُّ عُتُلٍّ جَوَّاظٍ مُسْتَكْبِرٍ ‏

ഹാരിഥത് ബ്നു വഹബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ……….. ആരാണ് നരകവാസികള്‍ എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞുതരട്ടയോ? എല്ലാ അഹങ്കാരികളും ക്രൂരരും പരുഷസ്വഭാവികളുമാണ്. (ബുഖാരി:6071)

11. കുതന്ത്രം, ചതി, വഞ്ചന

عن عبدالله بن مسعود: قَالَ النَّبِيُّ صلى الله عليه وسلم : والمَكْرُ والخَدِيعةُ في النارِ

ഇബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. കുതന്ത്രങ്ങളും ചതിപ്രയോഗങ്ങളും നരകാഗ്നിയിലാണ്. (മറാസീലു അബീദാവൂദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي أُمَامَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنِ اقْتَطَعَ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ فَقَدْ أَوْجَبَ اللَّهُ لَهُ النَّارَ وَحَرَّمَ عَلَيْهِ الْجَنَّةَ‏.‏ فَقَالَ لَهُ رَجُلٌ وَإِنْ كَانَ شَيْئًا يَسِيرًا يَا رَسُولَ اللَّهِ قَالَ ‏”‏ وَإِنْ قَضِيبًا مِنْ أَرَاكٍ ‏”‏ ‏.‏

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കള്ളസത്യം ചെയ്തുകൊണ്ട് ഒരു മുസ്ലിമായ മനുഷ്യന്റെ അവകാശം വല്ലവനും കവ൪ന്നെടുത്താല്‍ തീ൪ച്ചയായും അല്ലാഹു അവന് നരകം സ്ഥിരപ്പെടുത്തുകയും സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാള്‍ ചോദിച്ചു: പ്രവാചകരേ, അത് എത്രയും നിസ്സാരമാണെങ്കിലോ? അവിടുന്ന് പറഞ്ഞു: അത് ഒരു അറാക്കിന്റെ കൊള്ളിയാണെങ്കിലും. (മുസ്ലിം:137)

12. ഹറാമായത് ഭക്ഷിക്കല്‍

عَنْ جابر بن عبد الله رضي الله عنهما عَنِ النَّبِيِّ صلى الله عليه وسلم قَالَ لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ ، النَّارُ أَوْلَى بِهِ

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഹറാമായ സമ്പത്തിലുടെ വളരുന്നമാംസം ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.ഹറാമായ സമ്പത്തിലൂടെ വളരുന്ന ശരീരത്തിന് ഏറ്റവും അർഹമായത് നരകാഗ്നിയാണ്.(അഹ്‌മദ്‌:14032 -:സില്‍സിലത്തു സ്വഹീഹ:2609)

عَنْ أَبِي بَكْرٍ رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: لا يَدْخُلُ الْجَنَّةَ جَسَدٌ غُذِّيَ بِالْحَرَامِ

അബൂബക്കറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഹറാമിനാല്‍ പോഷണം നല്‍കപ്പെട്ട യാതൊരു ശരീരവും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബൈഹഖി – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

13. ഒരു സത്യവിശ്വാസിയെ മന:പൂര്‍വ്വം കൊലപ്പെടുത്തല്‍

ﻭَﻣَﻦ ﻳَﻘْﺘُﻞْ ﻣُﺆْﻣِﻨًﺎ ﻣُّﺘَﻌَﻤِّﺪًا ﻓَﺠَﺰَآﺅُﻩُۥ ﺟَﻬَﻨَّﻢُ ﺧَٰﻠِﺪًا ﻓِﻴﻬَﺎ ﻭَﻏَﻀِﺐَ ٱﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﻟَﻌَﻨَﻪُۥ ﻭَﺃَﻋَﺪَّ ﻟَﻪُۥ ﻋَﺬَاﺑًﺎ ﻋَﻈِﻴﻤًﺎ

ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന് വേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്‌. (ഖു൪ആന്‍:4/93)

14. ഒരു മുസ്ലിമിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിക്കല്‍

عَنْ عَلِيًّا  قَالَ فَقَالَ : فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏”‏ إِذَا تَوَاجَهَ الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِي النَّارِ ‏”‏ ‏.‏ قَالَ فَقُلْتُ أَوْ قِيلَ يَا رَسُولَ اللَّهِ هَذَا الْقَاتِلُ فَمَا بَالُ الْمَقْتُولِ قَالَ ‏”‏ إِنَّهُ قَدْ أَرَادَ قَتْلَ صَاحِبِهِ ‏”‏ ‏.‏

അലിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ടു മുസ്ലിംകള്‍ അന്യോന്യം വാളോങ്ങിയാല്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു: (അല്ലെങ്കില്‍ ചോദിക്കപ്പെട്ടു:) അല്ലാഹുവിന്റെ റസൂലേ, കൊന്നവന്‍ നരകത്തിലാണ്. എന്നാല്‍ കൊല്ലപ്പെട്ടവന്റെ കാര്യം എന്താണ്? നബി ﷺ പറഞ്ഞു: തന്റെ കൂട്ടുകാരനെ കൊല്ലുവാന്‍ അയാള്‍ ഉദ്ദേശിച്ചിരുന്നു (മുസ്ലിം:2888)

15. പലിശ തിന്നല്‍

ٱلَّذِينَ يَأْكُلُونَ ٱلرِّبَوٰا۟ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَٰنُ مِنَ ٱلْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوٓا۟ إِنَّمَا ٱلْبَيْعُ مِثْلُ ٱلرِّبَوٰا۟ ۗ وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ فَمَن جَآءَهُۥ مَوْعِظَةٌ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ وَمَنْ عَادَ فَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ

പലിശ തിന്നുന്നവര്‍ (പരലോകത്ത്) പിശാച് ബാധ നിമിത്തം മറിഞ്ഞു വീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവനുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:2/275)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَٰفًا مُّضَٰعَفَةً ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَوَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَٰفِرِينَ

സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം. സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (ഖു൪ആന്‍:3/130-131)

16.ദുഷിച്ച സംസാരം

അല്ലാഹുവിന്റെ അടിമകള്‍ ഏറ്റവും നല്ലത് സംസാരിക്കണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്.

ﻭَﻗُﻞ ﻟِّﻌِﺒَﺎﺩِﻯ ﻳَﻘُﻮﻟُﻮا۟ ٱﻟَّﺘِﻰ ﻫِﻰَ ﺃَﺣْﺴَﻦُ ۚ

നീ എന്റെ ദാസന്‍മാരോട് പറയുക, അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌……..(ഖു൪ആന്‍ :17/53)

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി: 6475 – മുസ്‌ലിം: 47)

അല്ലാഹു അനുഗ്രഹിച്ച് നല്‍കിയിട്ടുള്ള നാവ് കൊണ്ട് മോശം സംസാരിക്കുന്നതിനെ നബി ﷺ താക്കീത് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ പ്രവാചകനോടൊപ്പം യാത്രചെയ്യവേ മുആദ് ഇബ്നു ജബലിന്(റ) ഇസ്ലാം കാര്യങ്ങളേയും പുണ്യ പ്രവൃത്തികളേയും പറഞ്ഞു കൊടുത്ത നബി ﷺ അവസാനമായി അദ്ദേഹത്തോട് പറഞ്ഞു:

قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ

അവകളൊന്നും പാഴാക്കാതെ നിങ്ങള്‍ക്ക് നേടിതരുന്നത് നിങ്ങള്‍ക്ക് നാം അറിയിച്ച് തരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ, നബിയേ. അപ്പോള്‍ നബി ﷺ  തന്റെ നാവ് പിടിച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു: ഇത് നീ പിടിച്ച് നി൪ത്തുക. ഞാന്‍ ചോദിച്ചു: ഞങ്ങള്‍ സംസാരിക്കുന്നതില്‍ ഞങ്ങള്‍ പിടികൂടപ്പെടുമോ? നബി ﷺ  പറഞ്ഞു:മുആദ്, ജനങ്ങളെ അവരുടെ മുഖങ്ങളില്‍ അല്ലെങ്കില്‍ അവരുടെ മൂക്കുകളില്‍ നരകത്തില്‍ വീഴ്ത്തുന്നത് അവരുടെ നാവുകളുടെ ദുഷ്യസംസാരങ്ങള്‍ മാത്രമാണ്…(സുനനുത്തി൪മുദി)

ഏഷണി, പരദൂഷണം, ഊഹിച്ചു പറയല്‍ എന്നിവയുടെയെല്ലാം പര്യവസാനം നരകമാണ്.

عَنْ أَبِي هُرَيْرَةَ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مَا يَتَبَيَّنُ فِيهَا، يَزِلُّ بِهَا فِي النَّارِ أَبْعَدَ مِمَّا بَيْنَ الْمَشْرِقِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: ഒരു അടിമ സംശയാസ്പദമായ ചില വാക്കുകൾ സംസാരിക്കും. അത് മുഖേന അയാൾ കിഴക്ക് പടിഞ്ഞാറിന്റെ ഇടയിലുള്ള അകലത്തേക്കാൾ അഗാധതയിൽ നരകത്തിലേക്ക് വഴുതിപ്പോകുന്നു. (ബുഖാരി: 6477)

عَنْ أَبِي هُرَيْرَةَ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مَا يَتَبَيَّنُ فِيهَا، يَزِلُّ بِهَا فِي النَّارِ أَبْعَدَ مِمَّا بَيْنَ الْمَشْرِقِ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറയുന്നത് അദ്ധേഹം കേട്ടു. ‘മുന്നാലോചന ഇല്ലാതെ ഒരു വർത്തമാനം ഒരാൾ പറഞ്ഞാൽ ചക്രവാളത്തേക്കാൾ അഗാധമായ നരകക്കുണ്ടിൽ അവൻ പതിക്കുന്നതാണ്. (ബുഖാരി: 6477)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَتَدْرُونَ مَا الْمُفْلِسُ ‏”‏ ‏.‏ قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ ‏.‏ فَقَالَ ‏”‏ إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ‏”‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: ‘പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.’ നബി ﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുനാണ്, നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി അപവാദം പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും’. (മുസ്‌ലിം:2581)

إن العبد ليتكلم بالكلمة من سخط الله لا يلقي لها بالا يهوي بها في نار جهنم

നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു മുസ്ലിമായ മനുഷ്യന്റെ മാംസം തിന്നുകയാണെങ്കില്‍ തീ൪ച്ചയായും അല്ലാഹു അവനെ നരകത്തില്‍ നിന്ന് അതുപോലെ തീറ്റിക്കുന്നതാണ്. (അബൂദാവൂദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

17. കളവ് പറയല്‍

തമാശയായി പോലും കളവ് പറയരുതെന്ന് പറഞ്ഞ മതമാണ് ഇസ്ലാം. കാരണം അതിന്റെ പര്യവസാനം നരകത്തിലായിരിക്കും.

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَإِنَّ الرَّجُلَ لَيَصْدُقُ حَتَّى يَكُونَ صِدِّيقًا، وَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَإِنَّ الرَّجُلَ لَيَكْذِبُ، حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا ‏”‏‏.‏

അബ്ദുല്ലഹിബ്‌നുമസ്ഊദ്(റ) നിവേദനം : നബി ﷺ പറഞ്ഞു: സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും, ദുര്‍വൃര്‍ത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും. (ബുഖാരി:6094)

ഇബ്നു മസ്ഊദില്‍(റ) നിന്നു് നിവേദനം: നബി ﷺ  പറഞ്ഞു: നിങ്ങള്‍ കളവിനെ സൂക്ഷിക്കുക, കാരണം കളവ് നീചവൃത്തികളിലേക്ക് വഴി തെളിയിക്കും. നീചവൃത്തികളാകട്ടെ നരകത്തിലേക്കും. നിശ്ചയം ഒരു വ്യക്തി കളവ് പറയും. അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ പെരുങ്കള്ളന്‍ എന്നെഴുതപ്പെടും.(മുസ്നദ് അഹ്മദ്)

18.നബി ﷺ യുടെ പേരില്‍ കളവ് പറയല്‍

عَنْ سَلَمَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ ‏ مَنْ يَقُلْ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ ‏‏

സലമയില്‍(റ)നിന്ന് നിവേദനം. നബി ﷺ ഇപ്രകാരം പറഞ്ഞതായി ഞാൻ കേട്ടു: പറയാത്ത കാര്യം ഞാൻ പറഞ്ഞുവെന്ന് എന്റെ പേരിൽ ആരെങ്കിലും ആരോപിച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം ഒരുക്കികൊള്ളട്ടെ.(ബുഖാരി: 109)

عَنْ عَلِيًّا قَالَ النَّبِيُّ صلى الله عليه وسلم : ‏ لاَ تَكْذِبُوا عَلَىَّ، فَإِنَّهُ مَنْ كَذَبَ عَلَىَّ فَلْيَلِجِ النَّارَ

അലി(റ) പറയുന്നു. നബി ﷺ പറയുന്നതായി ഞാൻ കേട്ടു. എന്റെ പേരിൽ നിങ്ങൾ കളവ് പറയരുത്. എന്റെ പേരിൽ ആരെങ്കിലും കള്ളം ചമച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം തയ്യാറാക്കിക്കൊള്ളട്ടെ. (ബുഖാരി: 106)

19. അന്യായമായി ജനങ്ങളുടെ സമ്പത്ത് തിന്നല്‍

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوٓا۟
أَنفُسَكُمْ ۚ إِنَّ ٱللَّهَ كَانَ بِكُمْ رَحِيمًا وَمَن يَفْعَلْ ذَٰلِكَ عُدْوَٰنًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا

സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്‌. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്‌. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു. (ഖു൪ആന്‍:4/29-30)

20. അന്യായമായി അനാഥകളുടെ സ്വത്ത് തിന്നല്‍ല്‍

إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا

തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിഎരിയുന്നതുമാണ്‌. (ഖു൪ആന്‍:4/10)

21. പരോപദ്രവം

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَتَدْرُونَ مَا الْمُفْلِسُ ‏”‏ ‏.‏ قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ ‏.‏ فَقَالَ ‏”‏ إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ‏”‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: ‘പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.’ നബി ﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുനാണ്, നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി അപവാദം പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും’. (മുസ്‌ലിം:2581)

22. വ്യഭിചാരം

….. ثمَّ انطلقَ بي فإذا أنا بقَومٍ أشدَّ شيءٍ انتفاخًا، وأنتَنَهُ ريحًا، كأنَّ ريحَهُم المَراحيضُ. قلتُ: مَن هؤلاءِ؟ قال: هؤلاءِ الزّانونَ والزَّواني

നബി ﷺ പറഞ്ഞു: …… പിന്നെയും എന്നെയും കൊണ്ട് അവ൪ പോവുകയുണ്ടായി. അപ്പോഴതാ ന‌ന്നായി വീ൪ത്ത, അതിരൂക്ഷമായ ദു൪ഗന്ധമുള്ള ഒരു വിഭാഗം. അവരുടെ ഗന്ധം കക്കൂസിന്റേതുപോലെയാണ്. ഞാന്‍ ചോദിച്ചു: ഇവ൪ ആരാണ് ? അവ൪ പറഞ്ഞു: ഇവ൪ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. (സ്വഹീഹ് ഇബ്നുഖുസൈമ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ ‏”‏ تَقْوَى اللَّهِ وَحُسْنُ الْخُلُقِ ‏”‏ ‏.‏ وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ فَقَالَ ‏”‏ الْفَمُ وَالْفَرْجُ ‏”‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിക്കപ്പെട്ടു: ജനങ്ങളെ ഏറ്റവും കൂടുതല്‍ നരകത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണ്? അപ്പോള്‍ നബി ﷺ പറഞ്ഞു: ‘വായയും ഗുഹ്യാവയവും’. (തി൪മിദി:2004)

23. മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യാതിരിക്കല്‍

മാതാപിതാക്കളോട് നന്‍മയില്‍ പുണ്യത്തിലും വ൪ത്തിക്കാതെ ജീവിക്കുന്നത് നരക പ്രവേശനത്തിന് കാരണമാണ്.

عن أبي مالك الأشجعي سعد بن طارق قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم :  مَنْ أَدْرَكَ والدَيْهِ أوْ أحدَهُما ثُمَّ دخلَ النارَ من بَعْدِ ذلكَ فَأَبْعَدَهُ اللهُ وأَسْحَقَهُ

ഉബയ്യ് ഇബ്നു മാലിക്കില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും തന്റെ മാതാപിതാക്കളെ അല്ലെങ്കില്‍ അവരില്‍ ഒരാളെ (ജീവിതനാളില്‍) കണ്ടുമുട്ടുകയും (അവ൪ക്ക് പുണ്യം ചെയ്യാതെ ജീവിക്കുകയും) ശേഷം അവന്‍ നരകത്തില്‍ പ്രവേശിക്കുകയുമായാല്‍ അല്ലാഹു അവനെ അകറ്റുകയും നശിപ്പിക്കുകയും ചെയ്യട്ടെ. (മുസ്നദ് അഹ്മദ് – അ൪നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عن مالك بن الحسن بن مالك بن الحويرث عن أبيه عن جده رضي الله عنه قال صعد رسول الله صلى الله عليه وسلم المنبر فلما رقي عتبة قال آمين ثم رقي أخرى فقال آمين ثم رقي عتبة ثالثة فقال آمين ثم قال أتاني جبريل عليه السلام فقال يا محمد من أدرك رمضان فلم يغفر له فأبعده الله فقلت آمين قال ومن أدرك والديه أو أحدهما فدخل النار فأبعده الله فقلت آمين قال ومن ذكرت عنده فلم يصل عليك فأبعده الله فقلت آمين

മാലിക് ബ്നു ഹുവൈരിസില്‍(റ) നിന്ന് നിവേദനം : നബി ﷺ മിമ്പറില്‍ കയറി. ആദ്യപടി കയറിയപ്പോള്‍ അവിടുന്ന് ‘ആമീന്‍’ എന്ന്‌ പറഞ്ഞു. രണ്ടാമത്തെ പടി കയറിയപ്പോഴും അവിടുന്ന് ‘ആമീന്‍’ എന്ന്‌ പറഞ്ഞു. മൂന്നാമത്തെ പടി കയറിയപ്പോഴും അവിടുന്ന് ‘ആമീന്‍’ എന്ന്‌ പറഞ്ഞു. അതിന് ശേഷം അവിടുന്ന് പറഞ്ഞു.എന്റെ അടുക്കല്‍ ജിബ്‌രീല്‍ (അ) വന്നിട്ട് പറഞ്ഞു. ഒരു വ്യക്തി റമളാന്‍ മാസത്തില്‍ ജീവിച്ചിട്ട് (നോമ്പ് പിടിച്ച്) തന്റെ കുറ്റങ്ങള്‍ ഏറ്റ് പറഞ്ഞ് അല്ലാഹുവിനോട് കേണപേക്ഷിച്ച് പൊറുക്കലിനെ തേടിയില്ലങ്കില്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അവന്‍ അകറ്റപ്പെടട്ടെ . അപ്പോഴാണ് ഞാന്‍ ആദ്യം ‘ആമീന്‍’ എന്ന്‌ പറഞ്ഞത്.

ഏതൊരാള്‍ തന്റെ മാതാപിതാക്കളെ ഒരാളോ രണ്ടുപേരുമോ വാ൪ദ്ധക്യത്തില്‍ ലഭിച്ചിട്ട് അവരെ സ്നേഹിച്ച് പരിചരിച്ച് കഴിഞ്ഞുകടുന്നില്ലയോ അവന്‍ നരകാഗ്നിക്ക് ഇരയാകും. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അവന്‍ അകറ്റപ്പെടട്ടെ . അപ്പോഴും ഞാന്‍ ‘ആമീന്‍’ എന്ന്‌ പറഞ്ഞു.

ഒരാളുടെ അടുക്കല്‍ താങ്കളുടെ പേര് കേള്‍പ്പിക്കപ്പെട്ടിട്ടും അവന്‍ താങ്കള്‍ക്ക് വേണ്ടി സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ അവനും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അകറ്റപ്പെടട്ടെ . താങ്കള്‍ ആമീന്‍ പറയുക. അപ്പോള്‍ ഞാന്‍ ‘ആമീന്‍’ എന്നു പറഞ്ഞു.(സ്വഹീഹുത്ത൪ഗീബ് വത്ത൪ഹീബ് 996)

24. സക്കാത്ത് നല്‍കാത്തവന്‍

عن أنس بن مالك قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : مانعُ الزَّكاةِ يومَ القيامةِ في النّارِ

അനസ് ഇബ്നു മാലിക്കില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സക്കാത്ത് തടഞ്ഞുവച്ചവന്‍ അന്ത്യനാളില്‍ നരകത്തിലാണ്. (മുഅ്ജമുത്വബറാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

25. കുത്തുവാക്ക് പറയലും അവഹേളിക്കലും

അന്യരെ കുത്തുവാക്കുകള്‍ ഉപയോഗിച്ച് ഇടിച്ചു താഴ്ത്തലും , കുറ്റവും കുറവും എടുത്തുകാട്ടി അവഹേളിക്കലും ചെയ്യുന്നവ൪ക്ക് നരകമുണ്ട്.

ﻭَﻳْﻞٌ ﻟِّﻜُﻞِّ ﻫُﻤَﺰَﺓٍ ﻟُّﻤَﺰَﺓٍ

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം (അവ൪ക്ക ഹുത്വമ എന്ന നരകമുണ്ട്) (ഖു൪ആന്‍ :104/1)

كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ

നിസ്സംശയം, അവന്‍ (നരകമാകുന്ന) ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. (ഖു൪ആന്‍ :104/4)

عن أبي ذر الغفاري: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : من شان على مسلم كلمة يشينه بها بغير حق أشانه الله بها في النار يوم القيامة

അബൂദ൪റുല്‍ഗിഫാരിയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും അന്യായമായി ഒരു മുസ്ലിമിനെ ഒരു വാക്കുകൊണ്ട് വഷളാക്കിയാല്‍ ആ വാക്കുകൊണ്ട് അല്ലാഹു അവനെ അന്യനാളില്‍ നരകത്തില്‍ വഷളാക്കുന്നതാണ്. (മുസ്തദ്റകു ഹാകിം)

26. പറയുന്നത് പ്രാവര്‍ത്തികമാക്കാത്ത പ്രബോധകന്‍

عَنْ أُسَامَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : يُجَاءُ بِالرَّجُلِ يَوْمَ الْقِيَامَةِ فَيُلْقَى فِي النَّارِ، فَتَنْدَلِقُ أَقْتَابُهُ فِي النَّارِ، فَيَدُورُ كَمَا يَدُورُ الْحِمَارُ بِرَحَاهُ، فَيَجْتَمِعُ أَهْلُ النَّارِ عَلَيْهِ، فَيَقُولُونَ أَىْ فُلاَنُ، مَا شَأْنُكَ أَلَيْسَ كُنْتَ تَأْمُرُنَا بِالْمَعْرُوفِ وَتَنْهَى عَنِ الْمُنْكَرِ قَالَ كُنْتُ آمُرُكُمْ بِالْمَعْرُوفِ وَلاَ آتِيهِ، وَأَنْهَاكُمْ عَنِ الْمُنْكَرِ وَآتِيهِ ‏‏

ഉസാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ ഒരാളെ കൊണ്ടുവരപ്പെടും. അയാള്‍ നരകാ ഗ്നിയില്‍ എറിയപ്പെടും. അപ്പോള്‍ അയാളുടെ കുടല്‍മാലകള്‍ നരകത്തീയില്‍ തെറിച്ച് വീഴും. ആട്ടുകല്ലില്‍ ധാന്യം പൊടിച്ചു കൊണ്ട് കഴുത കറങ്ങുന്നതുപോലെ അയാള്‍ നരകത്തില്‍ കറങ്ങും. നരകവാസികള്‍ അയാളുടെ ചുറ്റും ഒരുമിച്ചുകൂടും. അവര്‍ ചോദിക്കും: ഹേ മനുഷ്യാ, താങ്കളുടെ കാര്യം എന്താണ്? താങ്കള്‍ ഞങ്ങളോട് നന്മ കല്പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നില്ലേ? അയാള്‍ പറയും: ഞാന്‍ നിങ്ങളോട് നന്മകല്പ്പിച്ചിരുന്നു, അത് ഞാന്‍ ചെയ്തിരുന്നില്ല. ഞാന്‍ നിങ്ങളോട് തിന്‍മ വിരോധിച്ചിരുന്നു, ഞാന്‍ അത് ചെയ്യുമായിരുന്നു. (ബുഖാരി:3267)

27. വിജ്ഞാനം തേടുന്നതില്‍ ആത്മാര്‍ത്ഥതയില്ലായ്മ

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : مَنْ تَعَلَّمَ الْعِلْمَ لِيُبَاهِيَ بِهِ الْعُلَمَاءَ وَيُمَارِيَ بِهِ السُّفَهَاءَ وَيَصْرِفَ بِهِ وُجُوهَ النَّاسِ إِلَيْهِ أَدْخَلَهُ اللَّهُ جَهَنَّمَ

നബി ﷺ പറഞ്ഞു : ‘പണ്ഡിതന്മാരെ ചെറുതാക്കാന്‍ വേണ്ടിയോ, അവിവേകികളോട് തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ ആണ് ഒരാള്‍ അറിവ് നേടുന്നതെങ്കില്‍ അവനെ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കും’. (ഇബ്നുമാജ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ ‏: مَنْ تَعَلَّمَ عِلْمًا لِغَيْرِ اللَّهِ أَوْ أَرَادَ بِهِ غَيْرَ اللَّهِ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ

അബ്ദില്ലാഹ് ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ ഒരു അറിവ്, അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കു വേണ്ടി നേടി. അല്ലെങ്കില്‍ ആ അറിവുകൊണ്ട് അല്ലാഹു അല്ലാത്തവരെ ഉദ്ദേശിച്ചു. എങ്കില്‍ അവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കികൊള്ളട്ടെ. (ഇമാം മിന്‍ദിരി – അത്ത൪ഗീബുവത്ത൪ഹീബ് :1/91)

28. മോഷണം

നബി ﷺ പറഞ്ഞു: നിശ്ചയം, നരകം എന്നോട് അടുത്തു. തീച്ചൂട് ഞാന്‍ എന്റെ മുഖത്തുനിന്ന് ഊതിമാറ്റി. അപ്പോള്‍ ഞാന്‍ നരകത്തില്‍ സ്വാഹിബുല്‍ മിഹ്ജനെ (തന്റെ വടികൊണ്ട് ഹാജിമാരുടെ വിഭവങ്ങള്‍ മോഷ്ടിച്ചിരുന്ന വ്യക്തി) കണ്ടു. (സ്വഹീഹുല്‍ ജാമിഅ്)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ كَانَ عَلَى ثَقَلِ النَّبِيِّ صلى الله عليه وسلم رَجُلٌ يُقَالُ لَهُ كِرْكِرَةُ فَمَاتَ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ هُوَ فِي النَّارِ ‏”‏‏.‏ فَذَهَبُوا يَنْظُرُونَ إِلَيْهِ فَوَجَدُوا عَبَاءَةً قَدْ غَلَّهَا

അബ്ദുല്ലാഹിബിനു അംറില്‍ (റ) നിന്ന് നിവേദനം: നബി ﷺ യുടെ സമ്മാനങ്ങള്‍ സൂക്ഷിക്കുവാനേല്‍പ്പിക്കപ്പെട്ടത് ‘കിര്‍കിറ’ എന്ന് പേരായ ഒരാളെയായിരുന്നു. അയാള്‍ മരിച്ചപ്പോള്‍ അവന്‍ നരകത്തിലാണ് എന്ന് നബി ﷺ അരുളി. സഹാബിമാര്‍ അയാളുടെ സ്ഥിതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ വഞ്ചിച്ചെടുത്ത ഒരു പുതപ്പ് അവര്‍ക്ക് കണ്ടുകിട്ടി. (ബുഖാരി:3074)

29. ആത്മഹത്യ

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : الَّذِي يَخْنُقُ نَفْسَهُ يَخْنُقُهَا فِي النَّارِ، وَالَّذِي يَطْعُنُهَا يَطْعُنُهَا فِي النَّارِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അവനെ ശ്വാസം മുട്ടിക്കും. വല്ലവനും ദേഹത്തെ കുത്തി മുറിപ്പെടുത്തി ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ അവന്‍ സ്വയം കുത്തി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും. (ബുഖാരി:1365)

قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ عُذِّبَ بِهِ فِي نَارِ جَهَنَّمَ ‏‏‏.

നബി ﷺ പറഞ്ഞു: ആരെങ്കിലും ഇരുമ്പായുധം ഉപയോഗിച്ച് ആത്മഹത്യ ചെയ്താല്‍, അവന്‍ അതേ ആയുധം കൊണ്ട് നരകാഗ്നിയിൽ ശിക്ഷിക്കപ്പെടും. (ബുഖാരി: 1363)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ مَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ، فَهْوَ فِي نَارِ جَهَنَّمَ، يَتَرَدَّى فِيهِ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ تَحَسَّى سَمًّا فَقَتَلَ نَفْسَهُ، فَسَمُّهُ فِي يَدِهِ، يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ قَتَلَ نَفْسَهُ بِحَدِيدَةٍ، فَحَدِيدَتُهُ فِي يَدِهِ، يَجَأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും മലമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്താൽ അവൻ നരകാഗ്നിയിൽ ശാശ്വതമായി വീണുകൊണ്ടേയിരിക്കും. ആരെങ്കിലും വിഷംകഴിച്ച് ആത്മഹത്യചെയ്താൽ നരകാഗ്നിയിൽ അവന്റെ കൈയിൽ വിഷപ്പാത്രം എപ്പോഴും പിടിച്ചുകൊണ്ടിരിക്കുകയും എന്നുമെന്നും അത് പാനംചെയ്തുകൊണ്ടേയിരിക്കുകയും ചെയ്യും. ആരെങ്കിലും ഒരു ആയുധംകൊണ്ട് ആത്മഹത്യ ചെയ്താൽ നരകാഗ്നിയിൽ അവന്റെ കൈയിൽ ആ ആയുധം പിടിച്ച് എന്നുമെന്നും അവൻ തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. (ബുഖാരി: 5778)

30. അയല്‍വാസിയെ ഉപദ്രവിക്കല്‍

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏:‏ قِيلَ لِلنَّبِيِّ صلى الله عليه وسلم‏:‏ يَا رَسُولَ اللهِ، إِنَّ فُلاَنَةً تَقُومُ اللَّيْلَ وَتَصُومُ النَّهَارَ، وَتَفْعَلُ، وَتَصَّدَّقُ، وَتُؤْذِي جِيرَانَهَا بِلِسَانِهَا‏؟‏ فَقَالَ رَسُولُ اللهِ صلى الله عليه وسلم‏:‏ لاَ خَيْرَ فِيهَا، هِيَ مِنْ أَهْلِ النَّارِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ ദൂതരെ, തീര്‍ച്ചയായും ഒരു സ്ത്രീ അവള്‍ രാത്രിയില്‍ നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. അവള്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദാനദര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു, അതോടൊപ്പം അവള്‍ തന്റെ നാവ് കൊണ്ട് അവളുടെ അയല്‍വാസിയെ ഉപദ്രവിക്കുന്നു. (അവരുടെ അവസ്ഥയെന്താണ് ?) അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: അവളില്‍ ഒരു നന്‍മയുമില്ല. അവള്‍ നരകവാസികളില്‍ പെട്ടവളാണ്. …. (അദബുൽ മുഫ്രദ്:119)

31. മദ്യപാനം

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏”‏ مَنْ شَرِبَ الْخَمْرَ وَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا وَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ فَشَرِبَ فَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا فَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ فَشَرِبَ فَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا فَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ كَانَ حَقًّا عَلَى اللَّهِ أَنْ يَسْقِيَهُ مِنْ رَدْغَةِ الْخَبَالِ يَوْمَ الْقِيَامَةِ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا رَدْغَةُ الْخَبَالِ قَالَ ‏”‏ عُصَارَةُ أَهْلِ النَّارِ

അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ഒരാള്‍ മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്കാരം സ്വീകരിക്കപ്പെടില്ല. അവന്‍ മരിച്ചാല്‍ നരകത്തില്‍ പ്രവേശിക്കും. അല്ലാഹുവിലേക്ക് അവന്‍ തൌബ ചെയ്ത് മടങ്ങിയാല്‍ അല്ലാഹു അവന്റെ തൌബ സ്വീകരിക്കും. വീണ്ടും അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലകപ്പെടുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതനമസ്കാരങ്ങള്‍ അവനില്‍ നിന്ന് സ്വീകാര്യമല്ല. അവന്‍ പശ്ചാത്തപിച്ചാല്‍ അവന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. വീണ്ടും അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതനമസ്കാരങ്ങള്‍ അവനില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല അവന്‍ മരണമടഞ്ഞാല്‍ നരകത്തിലായിരിക്കും. അവന്‍ വീണ്ടും പശ്ചാത്തപിച്ചാല്‍ അവന്റെ തൌബ അല്ലാഹു സ്വീകരിക്കും. വീണ്ടുമൊരിക്കല്‍കൂടി അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങിയാല്‍ അവനെ അന്ത്യനാളില്‍ ‘റദ്ഗതുല്‍ഖബാല്‍’ കുടിപ്പിക്കല്‍ അല്ലാഹുവിന്റെ മേല്‍ ബാധ്യതയായിരിക്കുന്നു.” അവര്‍ (സ്വഹാബികള്‍) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് റദ്ഗതുല്‍ഖബാല്‍? നബി ﷺ പറഞ്ഞു: നരകവാസികളെ പിഴിഞ്ഞുണ്ടാക്കിയ ദ്രാവകം. (സുനനുഇബ്നിമാജ – സ്വഹീഹുല്‍ ജാമിഅ് :6313)

32. സ്ത്രീകള്‍ നഗ്നത വെളിവാക്കല്‍

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടു തരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല: (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ കാലുപോലെയുള്ള (തലപ്പത്ത് ഒരുതരം പൊടുപ്പു വെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ട് ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥന്മാരാണ് ) ഒന്ന്. വസ്ത്രം ധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്ന വരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ (വികൃത വേഷം നിമിത്തം) തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾ പോലെയായിരിക്കും. ഇവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്ക് ലഭിക്കുകയുമില്ല. (മുസ്ലിം:2128).

33. ലജ്ജ ഇല്ലാതാവല്‍

عَنْ أَبِي بَكْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏  الْحَيَاءُ مِنَ الإِيمَانِ وَالإِيمَانُ فِي الْجَنَّةِ وَالْبَذَاءُ مِنَ الْجَفَاءِ وَالْجَفَاءُ فِي النَّارِ

അബൂബക്റത്തില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലജ്ജ ഈമാനില്‍ പെട്ടതാണ്. ഈമാന്‍ സ്വ൪ഗത്തിലുമാണ്. മോശമായ സംസാരം പരുക്കന്‍ സ്വഭാവക്കാരുടെ സ്വഭാവമാണ്, പരുക്കന്‍ സ്വഭാവമാകട്ടെ നരകത്തിലുമാണ്. (ഇബ്നുമാജ:37/4324)

34. പുരുഷന്‍ വസ്ത്രം വലിച്ചിഴക്കല്‍

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَا أَسْفَلَ مِنَ الْكَعْبَيْنِ مِنَ الإِزَارِ فَفِي النَّارِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞെരിയാണിക്ക് താഴെയുള്ള വസ്ത്രം നരകത്തിലാണ്. (ബുഖാരി: 5787)

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ ، قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِزْرَةُ الْمُسْلِمِ إِلَى نِصْفِ السَّاقِ وَلاَ حَرَجَ – أَوْ لاَ جُنَاحَ – فِيمَا بَيْنَهُ وَبَيْنَ الْكَعْبَيْنِ مَا كَانَ أَسْفَلَ مِنَ الْكَعْبَيْنِ فَهُوَ فِي النَّارِ

അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുസ്ലിമിന്റെ ഉടുമുണ്ട് കണങ്കാലിന്റെ പകുതി വരെയാണ്. അതിനും നെരിയാണികള്‍ക്കിടയിലും ആകുന്നതില്‍ കുഴപ്പമില്ല. നെരിയാണികള്‍ക്ക് താഴെ വരുന്നത് നരകത്തിലാണ്. (അബൂദാവൂദ് :4093 – സ്വഹീഹ് അല്‍ബാനി )

35. ജീവനയുള്ളവുയുടെ രൂപം നി൪മ്മിക്കല്‍

عَنِ ابْنِ عَبَّاسٍ،  قَالَ : سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :كُلُّ مُصَوِّرٍ فِي النَّارِ يَجْعَلُ لَهُ بِكُلِّ صُورَةٍ صَوَّرَهَا نَفْسًا فَتُعَذِّبُهُ فِي جَهَنَّمَ

ഇബ്നു അബ്ബാസില്‍(റ)നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: എല്ലാ മുസ്വവ്വിറുകളും (രൂപമുണ്ടാക്കുന്നവരും) നരകത്തിലാണ്. അവനുണ്ടാക്കിയ എല്ലാ രൂപങ്ങള്‍ക്കും അന്ത്യനാളില്‍ ആത്മാവ് നല്‍കപ്പെടും. അവകള്‍ കൊണ്ട് അവനെ നരകാഗ്നിയില്‍ ശിക്ഷിക്കും. (മുസ്ലിം: 2110)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ صَوَّرَ صُورَةً فِي الدُّنْيَا كُلِّفَ يَوْمَ الْقِيَامَةِ أَنْ يَنْفُخَ فِيهَا الرُّوحَ، وَلَيْسَ بِنَافِخٍ

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ദുനിയാവില്‍ ഒരു രൂപമുണ്ടാക്കിയാല്‍ അതില്‍ ആത്മാവ് ഊതുവാന്‍ അന്ത്യനാളില്‍ അവന്‍ നിര്‍ബന്ധിക്കപ്പെടും. ഒരിക്കലും അവന് ഊതുവാനാകില്ല. (ബുഖാരി:5963)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلَ عَلَىَّ النَّبِيُّ صلى الله عليه وسلم وَفِي الْبَيْتِ قِرَامٌ فِيهِ صُوَرٌ، فَتَلَوَّنَ وَجْهُهُ، ثُمَّ تَنَاوَلَ السِّتْرَ فَهَتَكَهُ، وَقَالَتْ قَالَ النَّبِيُّ صلى الله عليه وسلم ‏ : مِنْ أَشَدِّ النَّاسِ عَذَابًا يَوْمَ الْقِيَامَةِ الَّذِينَ يُصَوِّرُونَ هَذِهِ الصُّوَرَ‏

ആഇശയിൽ(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു:അന്ത്യനാളിൽ കഠിനശിക്ഷയുള്ളത്‌ അല്ലാഹുവിന്റെ സൃഷ്ടിപ്പിനോട്‌ സദൃശ്യമാക്കുന്നവർക്കാണ്. (ബുഖാരി:6109)

36. മൃഗങ്ങളെ ഉപദ്രവിക്കല്‍

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: دَخَلَتِ امْرَأَةٌ النَّارَ فِي هِرَّةٍ رَبَطَتْهَا، فَلَمْ تُطْعِمْهَا، وَلَمْ تَدَعْهَا تَأْكُلُ مِنْ خِشَاشِ الأَرْضِ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പൂച്ചയുടെ പേരിൽ ഒരു സ്‌ത്രീ ശിക്ഷിക്കപ്പെട്ടു. മരിക്കുംവരെ അവൾ അതിനെ ബന്ധനത്തിലാക്കി. അക്കാരണത്താൽ അവൾ നരകത്തിൽ പ്രവേശിച്ചു. അവൾ അതിന് ഭക്ഷണ പാനീയങ്ങൾ നൽകിയില്ലെന്ന് മാത്രമല്ല, പുറത്തിറങ്ങി ഭൂമിയിൽ നിന്ന് പ്രാണികളെ ഭക്ഷിക്കുന്നതിൽ നിന്നും അതിനെ തടയുകയും ചെയ്തു. (ബുഖാരി:3318)

عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم صَلَّى صَلاَةَ الْكُسُوفِ، فَقَالَ ‏ ‏ دَنَتْ مِنِّي النَّارُ حَتَّى قُلْتُ أَىْ رَبِّ، وَأَنَا مَعَهُمْ فَإِذَا امْرَأَةٌ ـ حَسِبْتُ أَنَّهُ قَالَ ـ تَخْدِشُهَا هِرَّةٌ قَالَ مَا شَأْنُ هَذِهِ قَالُوا حَبَسَتْهَا حَتَّى مَاتَتْ جُوعًا

അസ്മാഅ് ബിന്‍ത് അബീബക്കറില്‍(റ) നിന്ന് നിവേദനം: നബി ﷺ ഒരു ഗ്രഹണനമസ്കാരം നിര്‍വ്വഹിച്ചു. ശേഷം പ്രസഗിച്ചുകൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്റെ രക്ഷിതാവേ, ഞാന്‍ അവരുടെ കൂടെയാണോ എന്ന് ഞാന്‍ പറഞ്ഞു പോകുന്നതുവരെ. അപ്പോള്‍ നരകത്തില്‍ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവര്‍ (മലക്കുകള്‍)പറഞ്ഞു. അവള്‍ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി: 2364)

37. സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും പാത്രത്തില്‍ കുടിക്കല്‍

عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ شَرِبَ فِي إِنَاءٍ مِنْ ذَهَبٍ أَوْ فِضَّةٍ فَإِنَّمَا يُجَرْجِرُ فِي بَطْنِهِ نَارًا مِنْ جَهَنَّمَ ‏

ഉമ്മുസലമയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പാത്രത്തില്‍ കുടിക്കുന്നവര്‍ തന്റെ വയറ്റിലേക്ക് കുടിച്ചിറക്കുന്നത് നരകത്തീയാകുന്നു. (മുസ്ലിം:2065)

38. അക്രമികളോട് പക്ഷം ചേരല്‍

وَلَا تَرْكَنُوٓا۟ إِلَى ٱلَّذِينَ ظَلَمُوا۟ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ثُمَّ لَا تُنصَرُونَ

അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള്‍ ചായരുത്‌. എങ്കില്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് രക്ഷാധികാരികളേയില്ല. പിന്നീട് നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല. (ഖു൪ആന്‍ :11/113)

39. തിന്‍മയേക്കാള്‍ നന്‍മ കുറഞ്ഞവന്‍

فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى
جَهَنَّمَ خَٰلِدُونَ تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَٰلِحُونَ

അപ്പോള്‍ ആരുടെ (സല്‍കര്‍മ്മങ്ങളുടെ) തൂക്കങ്ങള്‍ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍. ആരുടെ (സല്‍കര്‍മ്മങ്ങളുടെ) തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവര്‍. അവ൪ നരകത്തില്‍ നിത്യവാസികളായിരിക്കും. നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും. (ഖു൪ആന്‍ :23/102-104)

40. മൂന്ന് ദിവസത്തിൽ കൂടുതൽ പിണങ്ങി നിൽക്കൽ

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثٍ فَمَنْ هَجَرَ فَوْقَ ثَلاَثٍ فَمَاتَ دَخَلَ النَّارَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് ദിവസത്തിൽ കൂടുതൽ തന്റെ സഹോദരനുമായി പിണങ്ങിക്കഴിയുന്നത് ഒരു മുസ്‌ലിമിന് ഭൂഷണമല്ല. മൂന്ന് ദിവസത്തിൽ കൂടുതൽ പിണങ്ങിനിൽക്കവെ ആരെങ്കിലും മരണപ്പെടുന്നുവെങ്കിൽ അയാൾ നരകത്തിൽ പ്രവേശിക്കുന്നതാണ്‌.(അബൂദാവൂദ് : 4914 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) )

41. ഖവാരിജുകള്‍

قَالَ رَسُولُ اللَّهِ صلى الله عليه وسلم الْخَوَارِجُ كِلاَبُ النَّارِ

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഖവാരിജുകള്‍ നരകവാസികളുടെ പട്ടികളാണ്. (മുഅ്ജമുത്വബറാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

42. ഹറമില്‍ വൃക്ഷം മുറിക്കല്‍

عَنْ عَبْدِ اللَّهِ بْنِ حُبْشِيٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ قَطَعَ سِدْرَةً صَوَّبَ اللَّهُ رَأْسَهُ فِي النَّارِ ‏

അബ്ദില്ലാഹ് ഇബ്നു ഹബശില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഹറമുകളിലെ മരം മുറിച്ചുമാറ്റിയാല്‍ അവന്റെ തല അല്ലാഹു നരകത്തില്‍ വീഴ്ത്തും. (അബൂദാവൂദ്: 5239 – സ്വഹീഹുല്‍ജാമിഅ് : 6352)

43. പുരുഷന്‍ സ്വര്‍ണ്ണം ധരിക്കല്‍

عَنْ أَبِي مُوسَى ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:أحل لإناث أمتي الحرير والذهب وحرمه على ذكورها

നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിലെ സ്ത്രീകൾക്ക് സ്വർണ്ണവും പട്ടും അനുവദിക്കപ്പെടുകയും ആൺ വർഗത്തിന് അവ നിഷിദ്ധമാക്കപ്പെടുക യും ചെയ്തിരിക്കുന്നു .(മുസ്നദ് അഹമദ് 41/393- അൽബാനി സ്വഹീഹുൽ ജാമിഹ് 207)

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى خَاتَمًا مِنْ ذَهَبٍ فِي يَدِ رَجُلٍ فَنَزَعَهُ فَطَرَحَهُ وَقَالَ ‏:  يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ ‏‏

അബ്‌ദുല്ലാഹിബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഒരാളുടെ വിരലില്‍ സ്വര്‍ണ്ണമോതിരം അണിഞ്ഞതായി നബി ﷺ കണ്ടു. അവിടുന്ന്‌ അത്‌ ഊരിയെടുത്ത്‌ വലിച്ചെറിഞ്ഞു. എന്നിട്ട്‌ പറഞ്ഞു. നിങ്ങളില്‍ ആരെങ്കിലും തീക്കനല്‍ തന്റെ കയ്യില്‍വെക്കാന്‍ ഇഷ്‌ടപ്പെടുമോ? …..(മുസ്‌ലിം:2090)

ആൺ വർഗ്ഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വലിയവരായ പുരുഷൻമാർ മാത്രമാണെന്ന് തെറ്റിദ്ധരിച്ച് ചെറിയ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിച്ച് കൊടുക്കുന്നത് ഇന്ന് സമൂഹത്തിൽ ധാരാളമായി കാണുന്നു. ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിക്കൽ പാടില്ലാത്തതാണ്. അത് ധരിപ്പിച്ചു കൊടുത്ത മാതാപിതാക്കൾ ആ പാപഭാരം ഏറ്റെടുക്കേണ്ടി വരും.
ഇമാം കാസാനി(റഹി) പറഞ്ഞു: (ആണ്‍കുട്ടിയെ സ്വർണം ധരിപ്പിച്ചാല്‍) അതിന്റെ പാപം അവനല്ല, അവനെ ധരിപ്പിച്ചവ൪ക്കാണ്. കാരണം അവന്‍(കുട്ടി) ഹറാമുകള്‍ ബാധകമായവരില്‍ പെടില്ല. അവന്‍ മദ്യം കുടിക്കുന്നതുപോലെ, അതിലെ തിന്‍മ ഇതുപോലെ അവനല്ല, കുടിപ്പിച്ചവ൪ക്കാണ്.

44. ജനങ്ങള്‍ നിന്നുകൊണ്ട് ആദരിക്കുന്നത് ഇഷ്ടപ്പെടുന്നവന്‍

عَنْ أَبِي مِجْلَزٍ، قَالَ خَرَجَ مُعَاوِيَةُ عَلَى ابْنِ الزُّبَيْرِ وَابْنِ عَامِرٍ فَقَامَ ابْنُ عَامِرٍ وَجَلَسَ ابْنُ الزُّبَيْرِ فَقَالَ مُعَاوِيَةُ لاِبْنِ عَامِرٍ اجْلِسْ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ مَنْ أَحَبَّ أَنْ يَمْثُلَ لَهُ الرِّجَالُ قِيَامًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ ‏.‏

അബൂമിജ്‌ലസിൽ( റ) നിന്ന് നിവേദനം. മുആവിയ(റ), ഇബ്‌നുസ്സുബെയ്‌റിന്റെയും(റ) ഇബ്‌നു ആമിറിന്റെയും(റ) അടുത്തേക്ക് പോയി. മുആവിയ(റ)യെ കണ്ടപ്പോൾ ഇബ്നു ആമിർ(റ) എഴുന്നേറ്റു നിന്നു, ഇബ്നുസ്സുബെയ്‌ർ(റ) എഴുന്നേറ്റില്ല. അപ്പോൾ മുആവിയ(റ) ഇബ്‌നു ആമിറിനോട് (റ) പറഞ്ഞു: ഇരിക്കൂ, അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: “ആളുകൾ തന്നെ എഴുന്നേറ്റ് നിന്ന് ആദരിക്കണമെന്ന് ആഗ്രഹിക്കുന്നവൻ നരകത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിക്കട്ടെ.” (അബൂദാവൂദ്‌ 5229, – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

45. നബികുടുംബത്തെ കോപിപ്പിക്കല്‍

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ ، قَالَ رَسُولُ اللَّهِ صلى الله عليه وسلم: والذي نفسي بيده، لا يُبغِضُنا أهلَ البيتِ أحدٌ إلا أدخلَه اللهُ النارَ

അബൂസഈദില്‍ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, ഞങ്ങള്‍ നബി കുടുംബത്തെ ഒരാളും ദ്വേഷ്യപ്പെടുത്തുകയില്ല, അല്ലാഹു അവനെ നരകത്തില്‍ പ്രവേശിപ്പിക്കാതെ. (സ്വഹീഹ് ഇബ്നുഹിബ്ബാന്‍ – സിൽസിലത്തു സ്വഹീഹ)

46. നബിയുടെ പേര് കേട്ടിട്ടും സ്വലാത്ത് ചൊല്ലാത്തവന്‍

قال ومن ذكرت عنده فلم يصل عليك فمات فدخل النار فأبعده الله

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍, അവന്‍ മരണപ്പെട്ടാല്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹു അതിനെ (നമ്മില്‍ നിന്ന്) അകറ്റുമാറാകട്ടെ. (സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :2/2491)

47. സമയമാകുന്നതിന് മുമ്പ് നോമ്പ് മുറിച്ചിരുന്നവ൪

عن أبي أمامة الباهلي:قَالَ رَسُولُ اللَّهِ صلى الله عليه وسلم: بَينا أنا نائمٌ أتاني رجلانِ، فأخذا بِضَبْعَيَّ فأتَيا بي جبلًا وعْرًا، فقالا: اصعدْ ……..  ثمَّ انْطُلِقَ بي فإذا أنا بقَومٍ مُعلَقِينَ بعراقيبِهِم، مُشَقَّقَةٌ أشداقُهُم، تسيلُ أشداقُهُم دمًا. قال: قلتُ: مَن هؤلاءِ؟ قال: الَّذينَ يُفطِرونَ قبلَ تَحلَّةِ صَومِهِم

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഞാന്‍ ഉറങ്ങുന്നവനായിരിക്കെ എന്റെ അടുക്കല്‍ രണ്ടുപേ൪ വന്നു. അവ൪ രണ്ടുപേരും എന്റെ കൈകള്‍ പിടിക്കുകയും എന്നേയും കൊണ്ട് കുത്തനെയുള്ള ഒരു മലയില്‍ എത്തുകയും ചെയ്തു. അവ൪ രണ്ടുപേരും എന്നോട് പറഞ്ഞു: താങ്കള്‍ കയറൂ …… പിന്നെയും എന്നെയും കൊണ്ട് അവ൪ പോവുകയുണ്ടായി. കുതിനരമ്പുകള്‍ ബന്ധിക്കപ്പെടുകയും കടവായ്കള്‍ പിള൪ക്കപ്പെടുകയും ചെയ്ത ഒരു വിഭാഗം ആളുകളുടെ അടുക്കല്‍ ഞാന്‍ എത്തി. അവരുടെ കടവായകളില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു. ഞാന്‍ ചോദിച്ചു: ഇവ൪ ആരാണ് ? അവ൪ പറഞ്ഞു: തങ്ങളുടെ നോമ്പ് തുറക്കുവാനുള്ള സമയമാകുന്നതിന് മുമ്പ് നോമ്പ് മുറിച്ചിരുന്നവരാണ് ഇക്കൂട്ട൪. (സ്വഹീഹ് ഇബ്നുഖുസൈമ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

48. സന്താനങ്ങള്‍ക്ക് മുലപ്പാല്‍ നിഷേധിച്ചവ൪

ഉപരിയിൽ നൽകിയ അബൂഉമാമയില്‍ (റ) നിന്നുള്ള ഹദീസിൽ ഇപ്രകാരം കൂടിയുണ്ട്:

 ……. ثمَّ انطُلِقَ بي فإذا أنا بنساءٍ تنهشُ ثُدِيَّهُنَّ الحيّاتُ فقلتُ ما بالُ هؤلاءِ فقالَ هؤلاءِ اللَّواتي يمنعنَ أولادَهنَّ ألبانَهنَّ

 നബി ﷺ പറഞ്ഞു:  …… പിന്നെയും എന്നെയും കൊണ്ട് അവ൪ പോവുകയുണ്ടായി. അപ്പോഴതാ ഞാന്‍ ഒരു വിഭാഗം സ്ത്രീകളുടെ അടുക്കല്‍ എത്തി. അവരുടെ മുലകളെ പാമ്പുകള്‍ കൊത്തിവലിക്കുന്നു. ഞാന്‍ ചോദിച്ചു: ഈ സ്ത്രീകളുടെ കാര്യം എന്താണ് ? അവ൪ പറഞ്ഞു: ഈ സ്ത്രീകള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് അവരുടെ പാലുകള്‍ തടഞ്ഞിരുന്നവരാണ്. (സ്വഹീഹ് ഇബ്നുഖുസൈമ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

49. ഭ൪ത്താവിനോട് നന്ദികേട് കാണിക്കുന്ന ഭാര്യ

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي أَضْحًى ـ أَوْ فِطْرٍ ـ إِلَى الْمُصَلَّى، فَمَرَّ عَلَى النِّسَاءِ فَقَالَ ‏: يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ ‏.‏ فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ: تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ

നബി ﷺ സ്ത്രീ സമൂഹത്തോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്’അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ? നബി ﷺ പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’ (ബുഖാരി:304)

50. മുഹമ്മദ്‌ നബിയിൽ അവിശ്വസിച്ച വേദക്കാർ

നബി ﷺ പറഞ്ഞു : മുഹമ്മദിന്റെ ആത്‌മാവ്‌ ആരുടെ കയ്യിലാണോ അവൻതന്നെ സത്യം, ജൂത ക്രൈസ്തവരിൽ നിന്ന് ആരെങ്കിലും എന്നെ കുറിച്ച്‌ കേൾക്കുകയും എന്നിട്ട്‌ എന്റെ സന്ദേശത്തിൽ വിശ്വസിക്കാതെ മരിക്കുകയും ചെയ്താൽ അവൻ നരകാവകാശിയായിരിക്കും. (മുസ്‌ലിം)

إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَٰلِدِينَ فِيهَآ ۚ أُو۟لَٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ

തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍. (ഖു൪ആന്‍:98/6)

51. അനര്‍ഹമായ നിലയ്ക്ക് അല്ലാഹുവിന്റെ ധനം കൈകാര്യം ചെയ്യല്‍

عَنْ خَوْلَةَ الأَنْصَارِيَّةِ ـ رضى الله عنها ـ قَالَتْ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ رِجَالاً يَتَخَوَّضُونَ فِي مَالِ اللَّهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ

ഖൌലത്ത്(റ) പറയുന്നു: നബി ﷺ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചില ആളുകള്‍ അനര്‍ഹമായ നിലയ്ക്ക് അല്ലാഹുവിന്റെ ധനം കൈകാര്യം ചെയ്യുന്നു. പരലോകദിനം നരകമായിരിക്കും അവര്‍ക്കുളള പ്രതിഫലം. (ബുഖാരി:3118)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *