നരക ശിക്ഷയിൽ നിന്നും രക്ഷ ലഭിക്കാന്‍

നരകം സത്യമാണ്. നരക ശിക്ഷയും സത്യമാണ്. നരക ശിക്ഷ വേദനയേറിയതും ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറവുമുള്ളതാണ്.

إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًا

തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്‌. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍ :4/56)

فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ يُصْهَرُ بِهِۦ مَا فِى بُطُونِهِمْ وَٱلْجُلُودُ

……… എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്‌. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്‌. അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും. (ഖു൪ആന്‍ :22/19-20)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ الْحَمِيمَ لَيُصَبُّ عَلَى رُءُوسِهِمْ فَيَنْفُذُ الْحَمِيمُ حَتَّى يَخْلُصَ إِلَى جَوْفِهِ فَيَسْلِتَ مَا فِي جَوْفِهِ حَتَّى يَمْرُقَ مِنْ قَدَمَيْهِ وَهُوَ الصَّهْرُ ثُمَّ يُعَادُ كَمَا كَانَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം അവരുടെ തലക്കുമീതെ, ഹമീം (തിളക്കുന്ന വെള്ളം) ചൊരിയപ്പെടുന്നതാണ്. ഹമീം നരകവാസിയുടെ ഉള്ളില്‍ പ്രവേശിക്കുകയും അത് അവന്റെ ഉള്ളിലുള്ളത് ഉരുക്കുകയും കാല്‍പാദങ്ങളിലൂടെ പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്യും. ഇതാണ് സ്വഹ്൪. പിന്നീട് അവന്‍ പൂ൪വ്വസ്ഥിതിയിലേക്ക് മടക്കപ്പെടും. (സുനനുത്തി൪മിദി:39/2783 – ഇമാം തി൪മിദി ഹസനുന്‍ സ്വഹീഹുന്‍ ഗരീബുന്‍ എന്ന് വിശേഷിപ്പിച്ചു)

وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلْأَصْفَادِ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ

ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌. (ഖു൪ആന്‍ :14/49-50)

تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَٰلِحُونَ

നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും.(ഖു൪ആന്‍ :23/104)

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ نَارُكُمْ هَذِهِ الَّتِي يُوقِدُ ابْنُ آدَمَ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ حَرِّ جَهَنَّمَ ‏”‏ ‏.‏ قَالُوا وَاللَّهِ إِنْ كَانَتْ لَكَافِيَةً يَا رَسُولَ اللَّهِ ‏.‏ قَالَ ‏”‏ فَإِنَّهَا فُضِّلَتْ عَلَيْهَا بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهَا مِثْلُ حَرِّهَا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ  അരുളി: മനുഷ്യൻ കത്തിക്കുന്ന നിങ്ങളുടെ ഈ തീ നരകതാപത്തിന്റെ എഴുപതില്‍ ഒരംശംമാത്രമാണ്. സ്വഹാബത്ത് പറഞ്ഞു: ദൈവദൂതരേ, ഇതുതന്നെ വേണ്ടത്ര ചൂടുണ്ടല്ലോ? നബി ﷺ അരുളി: നരകത്തീ ഇതിനേക്കാൾ അറുപത്തൊമ്പത് ഇരട്ടി ചൂടുള്ളതായിരിക്കും. ഓരോ ഇരട്ടിയും ഇതുപോലെ ചൂടുള്ളതാണ്.(മുസ്‌ലിം: 2843)

عَنْ سَمُرَةَ، أَنَّهُ سَمِعَ نَبِيَّ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ مِنْهُمْ مَنْ تَأْخُذُهُ النَّارُ إِلَى كَعْبَيْهِ وَمِنْهُمْ مَنْ تَأْخُذُهُ إِلَى حُجْزَتِهِ وَمِنْهُمْ مَنْ تَأْخُذُهُ إِلَى عُنُقِهِ

സമുറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: നരകവാസികളിൽ ചിലരുടെ കണങ്കാല് വരെ നരകാഗ്നി പിടികൂടുന്നതാണ്. ചിലരുടെ മുട്ടുവരേയും മറ്റു ചിലരുടെ അരക്കെട്ട് വരേയും ചിലരുടെ തൊണ്ടക്കുഴിവരെയും നരകാഗ്നി പിടികൂടുന്നതാണ്. (മുസ്‌ലിം: 2845)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم وَذُكِرَ عِنْدَهُ عَمُّهُ فَقَالَ ‏:لَعَلَّهُ تَنْفَعُهُ شَفَاعَتِي يَوْمَ الْقِيَامَةِ، فَيُجْعَلُ فِي ضَحْضَاحٍ مِنَ النَّارِ، يَبْلُغُ كَعْبَيْهِ، يَغْلِي مِنْهُ دِمَاغُهُ

അബൂ സഈദുൽ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ അടുത്ത് വെച്ച് അവിടുത്തെ പിതൃവ്യൻ അബുത്വാലിബ് അനുസ്മരിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ പറ്റി നബി ﷺ ഇങ്ങിനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : അന്ത്യനാളിൽ എന്റെ ശുപാർശ അദ്ദേഹത്തിന് ഉപകാരപ്പെട്ടേക്കാം. അങ്ങനെ അദ്ദേഹം തന്റെ മടമ്പ് കാൽ വരെ എത്തുന്ന, നരകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്താക്കപ്പെടാം എന്നാൽ അതു നിമിത്തം തന്നെ അദ്ദേഹത്തിന്റെ തലച്ചോർ തിളച്ചു കൊണ്ടിരിക്കും. (ബുഖാരി: 3885)

നരകത്തിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് അബുത്വാലിബിന് ലഭിക്കുന്നത്. അതുപോലും ഇത്ര കഠിനമാണെങ്കില്‍ നരകശിക്ഷ എത്രമാത്രം ഭയാനകരമായിരിക്കും. നരക ശിക്ഷയുടെ കാഠിന്യത്തേയും വൈവിധ്യത്തേയും കുറിച്ച് സൂചിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ ഖു൪ആനിലും സുന്നത്തിലും കാണാവുന്നതാണ്. മനുഷ്യജീവിതത്തിന്റെ ലക്ഷ്യംതന്നെ നരകത്തില്‍ നിന്നും രക്ഷപെട്ട് സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കപ്പെടുക എന്നുള്ളതാണ്.

كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.(ഖു൪ആന്‍ :3/185)

നരകത്തില്‍ നിന്നുള്ള രക്ഷ ലഭിക്കാന്‍

സത്യവിശ്വാസം സ്വീകരിച്ച് സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതം ചിട്ടപ്പെടുത്തി അല്ലാഹുവിനെ ഭയന്ന് സൂക്ഷിച്ച് ജീവിക്കുകയെന്നുള്ളതാണ് നരകത്തില്‍ നിന്നുള്ള രക്ഷ ലഭിക്കാനുള്ള മാ൪ഗ്ഗം. അതോടൊപ്പം ഒരു സത്യവിശ്വാസിക്ക് അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് നരകത്തില്‍ നിന്ന് രക്ഷയാകുന്ന ചില കാര്യങ്ങളെ കുറിച്ചും നബി ﷺ നമുക്ക് പഠിപ്പിച്ചിട്ടുണ്ട്.

1.വിശ്വാസത്തോടെയും ഇഖ്ലാസോടെയും ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലല്‍

عَنْ عِتْبَانَ بْنَ مَالِكٍ الأَنْصَارِيَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ لَنْ يُوَافِيَ عَبْدٌ يَوْمَ الْقِيَامَةِ يَقُولُ لاَ إِلَهَ إِلاَّ اللَّهُ‏.‏ يَبْتَغِي بِهِ وَجْهَ اللَّهِ، إِلاَّ حَرَّمَ اللَّهُ عَلَيْهِ النَّارَ

ഇത്ബാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും അതിലൂടെ അല്ലാഹുവിന്റെ വജ്ഹ് ആഗ്രഹിക്കുകയും ചെയ്തവരെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു, തീ൪ച്ച. (ബുഖാരി:6423)

2.തഖ്‌വയോടെ (അല്ലാഹുവിനെ സൂക്ഷിച്ച്) ജീവിക്കല്‍

وَإِنْ مِنْكُمْ إِلا وَارِدُهَا كَانَ عَلَى رَبِّكَ حَتْمًا مَقْضِيًّا ثُمَّ نُنَجِّي الَّذِينَ اتَّقَوْا وَنَذَرُ الظَّالِمِينَ فِيهَا جِثِيًّا

അതിനടുത്ത് (നരകത്തിനടുത്ത്) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല, നിന്റെ രക്ഷിതാവിന്റെ ഖണ്ഢിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്. പിന്നീടു സൂക്ഷ്മത പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായി കൊണ്ട് അതില്‍ തന്നെ വിട്ടേക്കുന്നതുമാണ്. (ഖു൪ആന്‍ : 24 /52)

എല്ലാവരെയും അല്ലാഹു നരകത്തിനു ചുറ്റും ഹാജരാക്കുന്നു. നരകത്തിലെ അതിഭയങ്കരമായ കാഴ്ചകള്‍, ചുറ്റുപാടും നിന്നു നോക്കികണ്ടറിഞ്ഞശേഷം, സൂക്ഷ്മത പാലിച്ച് ജീവിച്ചവരെ അതില്‍ അകപ്പെടാതെ രക്ഷപ്പെടുത്തുകയും, കുറ്റവാളികളെ അതില്‍ കടത്തി ശിക്ഷിക്കുകയും ചെയ്യുന്നു.

لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَٰعِبَادِ فَٱتَّقُونِ

അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തീയുടെ തട്ടുകളുണ്ട്‌. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്‌. ആകയാല്‍ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍. (ഖു൪ആന്‍:39/16)

3.അല്ലാഹുവിന്റെ സ്നേഹം നേടല്‍

عن أنس بن مالك رضي الله عنه قال رسولُ اللهِ صلَّى اللهُ عليهِ : وسلَّمَ لا واللهِ لا يُلقِي اللهُ حبيبَه في النارِ

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണെ സത്യം, അല്ലാഹു തന്റെ ഹബീബിനെ ഒരിക്കലും നരകത്തില്‍ എറിയുകയില്ല. (ഹാകിം – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിനുള്ള ചില മാ൪ഗങ്ങള്‍

1. ജീവതത്തിലുടനീളം അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്ത് നടപ്പിലാക്കുക. (ഖു൪ആന്‍:3/31)
2. സകല കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പിക്കുക. (ഖു൪ആന്‍:3/159)
3. സകല മേഖലകളിലും നീതി പാലിക്കുക. (ഖു൪ആന്‍:5/42)
4. തഖ്’വയോടെ ജീവിക്കുക. (ഖു൪ആന്‍:2/76)
5. നന്‍മ ചെയ്യുക. (ഖു൪ആന്‍:2/195 – 3/134)
6. തൌബ(പശ്ചാത്താപം) ചെയ്യുക. (ഖു൪ആന്‍:2/222)
7. പ്രയാസങ്ങളില്‍ ക്ഷമിക്കുക. (ഖു൪ആന്‍:3/146)
8. എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കുക. (തി൪മിദി)

4.നോമ്പ്

عَنْ أَبِي سَعِيدٍ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ :‏ مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَعَّدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا

അബൂ സഈദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും.(ബുഖാരി: 2840)

عَنْ أَبِي أُمَامَةَ الْبَاهِلِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ جَعَلَ اللَّهُ بَيْنَهُ وَبَيْنَ النَّارِ خَنْدَقًا كَمَا بَيْنَ السَّمَاءِ وَالأَرْضِ

അബുഉമാമ അൽ ബാഹിലിയ്യിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ ഒരാള്‍ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അല്ലാഹു അവന്റേയും നരകത്തിന്റേയും ഇടയില്‍ ആകാശ ഭൂമികള്‍ക്കിടയിലേതുപോലെ അകലമുള്ള ഒരു കിടങ്ങ് തീ൪ക്കും. (തിർമിദി:1624- അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عن جابر – رضي الله عنه – قال: قال رسول الله – صلى الله عليه وسلم -: الصيام جُنَّة يستجن بها العبد من النار

ജാബിറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് ഒരു പരിചയാണ്. ഒരടിമ അതുപയോഗിച്ച് നരകത്തിൽ നിന്നും പരിരക്ഷ തേടുന്നു. (സ്വഹീഹപൽ ജാമിഅ്:3868)

അല്ലാഹു പറഞ്ഞതായി നബി ﷺ പറയുന്നു: നോമ്പ് പരിചയാണ്. അതിനാൽ ദാസന്‍ നോമ്പുകൊണ്ട് നരകത്തില്‍ നിന്ന് മറ സ്വീകരിക്കട്ടെ…… (സ്വഹീഹുത്ത൪ഗീബ് – ശൈഖ് അല്‍ബാനി)

5.സ്വദഖ നല്‍കല്‍

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻫَﻞْ ﺃَﺩُﻟُّﻜُﻢْ ﻋَﻠَﻰٰ ﺗِﺠَٰﺮَﺓٍ ﺗُﻨﺠِﻴﻜُﻢ ﻣِّﻦْ ﻋَﺬَاﺏٍ ﺃَﻟِﻴﻢٍ ﺗُﺆْﻣِﻨُﻮﻥَ ﺑِﭑﻟﻠَّﻪِ ﻭَﺭَﺳُﻮﻟِﻪِۦ ﻭَﺗُﺠَٰﻬِﺪُﻭﻥَ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺑِﺄَﻣْﻮَٰﻟِﻜُﻢْ ﻭَﺃَﻧﻔُﺴِﻜُﻢْ ۚ ﺫَٰﻟِﻜُﻢْ ﺧَﻴْﺮٌ ﻟَّﻜُﻢْ ﺇِﻥ ﻛُﻨﺘُﻢْ ﺗَﻌْﻠَﻤُﻮﻥَ

സത്യവിശ്വാസികളേ, വേദനാജനകമായ (നരക)ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം.അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്‌. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.(ഖു൪ആന്‍:61/10-11)

عَنْ عَدِيِّ بْنِ حَاتِمٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَا مِنْكُمْ أَحَدٌ إِلاَّ سَيُكَلِّمُهُ رَبُّهُ، لَيْسَ بَيْنَهُ وَبَيْنَهُ تَرْجُمَانٌ، فَيَنْظُرُ أَيْمَنَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ مِنْ عَمَلِهِ، وَيَنْظُرُ أَشْأَمَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ، وَيَنْظُرُ بَيْنَ يَدَيْهِ فَلاَ يَرَى إِلاَّ النَّارَ تِلْقَاءَ وَجْهِهِ، فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ

അദിയ്യ്ബ്നു ഹാതിം(റ) പറയുന്നു:നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളില്‍ ഒരാളുമില്ല, അവനോട് അല്ലാഹു സംസാരിക്കാതെ. അവനും അല്ലാഹുവിനും ഇടയില്‍ യാതൊരു പരിഭാഷകരും ഉണ്ടായിരിക്കില്ല. ഒരാള്‍ തന്റെ വലത് ഭാഗത്തേക്ക് നോക്കും. താന്‍ കാലേകൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അയാ‍ള്‍ തന്റെ ഇടത്ത് ഭാഗത്തേക്ക് നോക്കും. അപ്പോഴും താന്‍ തനിക്ക് മുന്‍കൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അപ്പോള്‍ അയാ‍ള്‍ തന്റെ മുന്നിലേക്ക് നോക്കും. തന്റെ മുന്നില്‍ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാല്‍ ഒരു കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ കാക്കുക. (ബുഖാരി:7512)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي أَضْحًى ـ أَوْ فِطْرٍ ـ إِلَى الْمُصَلَّى، فَمَرَّ عَلَى النِّسَاءِ فَقَالَ ‏: يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ ‏.‏ فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ: تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ

അബൂസഈദിൽ ഖുദ്രിയ്യ്(റ) പറയുന്നു: നബി ﷺ ഈദുൽ അള്ഹാ അല്ലെങ്കിൽ ഈദുൽ ഫിത്വ്ർ നമസ്കരിക്കുന്നതിനായി മുസ്വല്ലയിലേക്ക് വന്നു. അങ്ങൻെ അവിടുന്ന് സ്ത്രീകളുടെ ഭാഗത്തേക്ക് പോയി അവരോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്’. അപ്പോള്‍ അവര്‍ ചോദിച്ചു: ‘എന്താണതിനു കാരണം പ്രവാചകരേ;? നബി ﷺ പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’ (ബുഖാരി:304)

ശൈഖ് ഇബ്നു ഉസൈമീൻ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: സ്വദഖ എത്ര കുറച്ചാണെങ്കിലും അത് നരകത്തിൽ നിന്ന് രക്ഷ നൽകുന്ന കാര്യമാകുന്നു. شرح رياض الصالحين【٢/٢٠٣】

6.നല്ല സംസാരം

عن عدي بن حاتم رضي الله عنه قال‏:‏ قال رسول الله صلى الله عليه وسلم ‏ “‏اتقوا النار ولو بشق تمرة فمن لم يجد فبكلمة طيبة‏

അദിയ്യ് ബ്നു ഹാതിം -رضي الله عنه- വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു കാരക്ക കഷ്ണം സ്വദഖ കൊടുത്തിട്ടെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക. ഇനി അതും ലഭിച്ചിട്ടില്ലെങ്കിൽ നല്ല സംസാരം നടത്തി കൊണ്ട് (നരകത്തെ സൂക്ഷിക്കുക.)

ഇമാം സഅ്ദി -رَحِمَـﮧُ اللَّـﮧُ- ഈ ഹദീസ് വിശദീകരിച്ച് പറഞ്ഞു: നരകത്തിൽ നിന്ന് രക്ഷയേകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് സൃഷ്ടികൾക്ക് സമ്പത്ത് കൊണ്ടും നല്ല വാക്കുകൾ കൊണ്ടും നന്മ ചെയ്യൽ എന്ന ഗുണപാഠം ഈ ഹദീസിലുണ്ട്. بهجة قلوب الأبرار【١٨١/١】

7.സൂറത്തുല്‍ മുല്‍ക്ക് പാരായണം ചെയ്യല്‍

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : إِنَّ سُورَةً مِنْ كِتَابِ اللَّهِ عَزَّ وَجَلَّ مَا هِيَ إِلَّا ثَلَاثُونَ آيَةً شَفَعَتْ لِرَجُلٍ فَأَخْرَجَتْهُ مِنَ النَّارِ وَأَدْخَلَتْهُ الْجَنَّةَ {تَبَارَكَ الَّذِي بِيَدِهِ الْمُلْكُ}‏

അബൂഹുറൈറയില്‍(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് അയാളെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) നടത്തും.(അതത്രേ തബാറക്ക സൂറത്ത്) (സ്വഹീഹുല്‍ ജാമിഅ്: 2092)

8 അല്ലാഹുവിനെ ഭയന്ന് കരയൽ

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لاَ يَلِجُ النَّارَ رَجُلٌ بَكَى مِنْ خَشْيَةِ اللَّهِ حَتَّى يَعُودَ اللَّبَنُ فِي الضَّرْعِ

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കറന്നെടുത്ത പാൽ അകിടിലേക്ക് തിരിച്ചുപോവൽ ആസാധ്യമാണെന്ന പോലെ, അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞ മനുഷ്യൻ നരകത്തിൽ പ്രവേശിക്കുകയില്ല.……. (തിർമുദി: 1633 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

9. അല്ലാഹുവിന്റെ മാ൪ഗത്തിലെ ജിഹാദും പ്രവ൪ത്തനങ്ങളും

وَلاَ يَجْتَمِعُ غُبَارٌ فِي سَبِيلِ اللَّهِ وَدُخَانُ جَهَنَّمَ

നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ മാർഗത്തിലുള്ള പൊടിപടലവും (അവന്റെ മാ൪ഗ്ഗത്തില്‍ ജിഹാദ് ചെയ്യുമ്പോഴും പ്രവ൪ത്തിക്കുമ്പോഴുമുള്ള പൊടിപടലവും) നരകാഗ്നിയുടെ പുകയും ഒരുമിച്ചുകൂടുകയില്ല .……. (തിർമുദി: 1633 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

10. അന്യരുടെ അഭിമാനം കാക്കല്‍

عَنْ أَبِي الدَّرْدَاءِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ رَدَّ عَنْ عِرْضِ أَخِيهِ رَدَّ اللَّهُ عَنْ وَجْهِهِ النَّارَ يَوْمَ الْقِيَامَةِ ‏

അബുദ്ദ൪ദാഇല്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ സഹോദരന്റെ അഭിമാനത്തെ ആരെങ്കിലും കാത്താല്‍ ഖിയാമത്ത് നാളില്‍ അല്ലാഹു അവന്റെ മുഖത്ത് നിന്നും നരകത്തെ തടുക്കും. (തി൪മുദി : 1931 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

11. പെണ്‍മക്കളെ സംരക്ഷിക്കല്‍

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ يَلِي مِنْ هَذِهِ الْبَنَاتِ شَيْئًا فَأَحْسَنَ إِلَيْهِنَّ كُنَّ لَهُ سِتْرًا مِنَ النَّارِ

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പെണ്‍മക്കളാല്‍ പരീക്ഷിക്കപ്പെടുന്നവന്‍ (രക്ഷിതാവ്) അവരെ നല്ല നിലയില്‍ വള൪ത്തിയാല്‍, അവ൪ അവന് നരകത്തില്‍ നിന്ന് മറയാണ്. (ബുഖാരി:5995)

12. മൃദുലമായി പെരുമാറല്‍

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَلاَ أُخْبِرُكُمْ بِمَنْ يَحْرُمُ عَلَى النَّارِ أَوْ بِمَنْ تَحْرُمُ عَلَيْهِ النَّارُ عَلَى كُلِّ قَرِيبٍ هَيِّنٍ لَيِّنٍ سَهْلٍ

ഇബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തെ ആ൪ക്ക് നിഷിദ്ധമാകുമെന്നും അര് നരകത്തിന് നിഷിദ്ധമാകുമെന്നും ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? ജനങ്ങളോട് അടുത്തും സ്നേഹത്തോടും മൃദുലമായും പെരുമാറുന്നവന്‍. (തി൪മിദി:37/2676 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ كان سهْلًا هيِّنًا لَيِّنًا، حرَّمَهُ اللهُ على النّارِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അരെങ്കിലും ലോലനും വിനയാന്വിതനും മൃദുലനും ആണെങ്കില്‍ അല്ലാഹു അയാള്‍ക്ക് നരകം നിഷിദ്ധമാക്കും. (ഹാകിം – ബൈഹഖി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

13. തൌബ ചെയ്യല്‍

ٱﻟَّﺬِﻳﻦَ ﻳَﺤْﻤِﻠُﻮﻥَ ٱﻟْﻌَﺮْﺵَ ﻭَﻣَﻦْ ﺣَﻮْﻟَﻪُۥ ﻳُﺴَﺒِّﺤُﻮﻥَ ﺑِﺤَﻤْﺪِ ﺭَﺑِّﻬِﻢْ ﻭَﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻥَ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺭَﺑَّﻨَﺎ ﻭَﺳِﻌْﺖَ ﻛُﻞَّ ﺷَﻰْءٍ ﺭَّﺣْﻤَﺔً ﻭَﻋِﻠْﻤًﺎ ﻓَﭑﻏْﻔِﺮْ ﻟِﻠَّﺬِﻳﻦَ ﺗَﺎﺑُﻮا۟ ﻭَٱﺗَّﺒَﻌُﻮا۟ ﺳَﺒِﻴﻠَﻚَ ﻭَﻗِﻬِﻢْ ﻋَﺬَاﺏَ ٱﻟْﺠَﺤِﻴﻢِ

സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ ………. (ഖു൪ആന്‍ :40/7)

14.തനിക്ക് ഇഷ്ടപ്പെടുന്നത് മറ്റുള്ളവ൪ക്കും ഇഷ്ടപ്പെടല്‍

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ فَمَنْ أَحَبَّ أَنْ يُزَحْزَحَ عَنِ النَّارِ وَيَدْخُلَ الْجَنَّةَ فَلْتَأْتِهِ مَنِيَّتُهُ وَهُوَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ وَلْيَأْتِ إِلَى النَّاسِ الَّذِي يُحِبُّ أَنْ يُؤْتَى إِلَيْهِ

നബി ﷺ  പറഞ്ഞു: നരകത്തില്‍ നിന്ന് അകറ്റി നി൪ത്തപ്പെടുവാനും സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവനായിരിക്കെ അവനെ തേടി മരണം വരട്ടെ, തന്നിലേക്ക് വന്നെത്തിപ്പെടുവാന്‍ താന്‍ ആഗ്രഹിക്കുന്നതുമായി അവന്‍ ജനങ്ങളിലേക്ക് ചെല്ലുകയും ചെയ്യട്ടെ…. (മുസ്ലിം:1844)

15.നി൪ബന്ധ നമസ്കാരങ്ങള്‍ യഥാവിധം നി൪വ്വഹിക്കല്‍

عن حنظلة بن الربيع الكاتب الأسيدي قال : سمعت رسول الله – صلى الله عليه وسلم – يقول : مَنْ حافَظَ على الصلواتِ الخمسِ، رُكُوعِهِنَّ، وسُجُودِهنَّ، ومَواقِيتِهنَّ، وعَلِمَ أنَّهُنَّ حقٌّ من عِنْدِ اللهِ دخلَ الجنةَ، أوْ قال: وجَبَتْ لهُ الجنةُ، أوْ قال: حَرَّمَ على النارِ

ഹന്‍ള്വലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ആരെങ്കിലും അഞ്ച് (നേരത്തെ) നമസ്കാരങ്ങള്‍ അഥവാ അവയുടെ റുകൂഉകളും സുജൂദുകളും അവയുടെ വുളുഉകളും സമയങ്ങളും സൂക്ഷിച്ച് യഥാവിധം നി൪വ്വഹിക്കുകയും അവ അല്ലാഹുവില്‍ നിന്നുള്ള ബാധ്യതകളാണെന്ന് അറിയുകയും ചെയ്താല്‍ അവന്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞു : അവന് സ്വ൪ഗം നി൪ബന്ധമായി. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞു : അവന്‍ നരകത്തിന് നിഷിദ്ദമായി. (സ്വഹീഹുത്ത൪ഗീബ് – ശൈഖ് അല്‍ബാനി)

16.അഞ്ച് നേരത്തെ നമസ്കാരം നാൽപത്‌ ദിവസം ജമാഅത്തായി തക്ബിറത്തുൽ ഇഹറാമോടെ നമസ്കരിക്കുക

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ صَلَّى لِلَّهِ أَرْبَعِينَ يَوْمًا فِي جَمَاعَةٍ يُدْرِكُ التَّكْبِيرَةَ الأُولَى كُتِبَتْ لَهُ بَرَاءَتَانِ بَرَاءَةٌ مِنَ النَّارِ وَبَرَاءَةٌ مِنَ النِّفَاقِ

അനസ് ബ്നു മാലികിൽ(റ) നിന്ന്‌ നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്‌ വേണ്ടി തക്ബിറത്തുൽ ഇഹറാം ലഭിക്കുന്ന രൂപത്തിൽ നാൽപത്‌ ദിവസം ജമാഅത്തായി നമസ്കരിക്കുകയാണെങ്കിൽ അവന്‌ രണ്ട് സുരക്ഷിതത്വമുണ്ട്. നരകത്തിൽ നിന്നുള്ള സുരക്ഷിതത്വവും, കാപട്യത്തിൽ നിന്നുള്ള സുരക്ഷിതത്വവും. (തിർമിദി – അൽബാനിയുടെ സ്വില്‍സ്വിലത്തു സ്വഹീഹ : 6/314 നമ്പ൪ : 2652).

17. സുബ്ഹിയും അസ്റും കൃത്യതയോടെ നമസ്കരിക്കുക

عَنِ ابْنِ عُمَارَةَ بْنِ رُؤَيْبَةَ، عَنْ أَبِيهِ، قَالَ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ لَنْ يَلِجَ النَّارَ أَحَدٌ صَلَّى قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا ‏”‏ ‏.‏ يَعْنِي الْفَجْرَ وَالْعَصْرَ

അബുസുഹൈരിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: സൂര്യന്‍ ഉദിക്കുന്നതിന് മുമ്പും അസ്തമിക്കുന്നതിന് മുമ്പും ആരെങ്കിലും നമസ്കരിക്കുകയാണെങ്കില്‍ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അതായത് സുബ്ഹിയും അസ്റും . (മുസ്‌ലിം: 634)

18.ളുഹ്റിന് മുമ്പ്‌ 4 റക്അത്തും ളുഹ്റിന് ശേഷം 4 റക്അത്തും സുന്നത്ത് നമസ്കരിക്കുക

عَنْ أُمُّ حَبِيبَةَ زَوْجُ النَّبِيِّ صلى الله عليه وسلم قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرُمَ عَلَى النَّارِ

ഉമ്മു ഹബീബ (റ)ൽ നിന്ന് : നബി ﷺ  പറഞ്ഞു: ളുഹ്റിന്റെ മുമ്പ്‌ 4 റക്അത്തും അതിനുശേഷം 4 റക്അത്തും കൃത്യ നിഷ്ഠയോടെ നിർവ്വഹിക്കുന്നവരാരോ അവർക്ക് അല്ലാഹു നരകം നിഷിദ്ധമാക്കുന്നതാണ്. (അബൂദാവൂദ്:1269 – തിർമുദി: 427)

19.അടിമ മോചനം

عَنْ أَبُو هُرَيْرَةَ ـ رضى الله عنه ـ قَالَ النَّبِيُّ صلى الله عليه وسلم ‏: أَيُّمَا رَجُلٍ أَعْتَقَ امْرَأً مُسْلِمًا اسْتَنْقَذَ اللَّهُ بِكُلِّ عُضْوٍ مِنْهُ عُضْوًا مِنْهُ مِنَ النَّارِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും മുസ്‌ലിമായ ഒരടിമയെ മോചിപ്പിച്ചാൽ അടിമയുടെ ശരീരത്തിലെ ഓരോ അവയവത്തിനും പകരമായി മോചിപ്പിച്ചവന്റെ ഓരോ അവയവത്തെയും അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കും.(ബുഖാരി: 2517)

20.ആളുകൾ തനിക്ക് എന്ത് ചെയ്യണം എന്ന് താൻ ആഗ്രഹിക്കുന്നുവോ അപ്രകാരമുള്ള കാര്യങ്ങൾ മറ്റുള്ളവർക്കു വേണ്ടി ചെയ്യുക

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ ‏‏‏.

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (ബുഖാരി:13)

عن عبد الله بن عمرو بن العاص، رضي الله عنهما قال‏:‏ قال رسول الله صلى الله عليه وسلم‏:‏ من أحب أن يزحزح عن النار، ويدخل الجنة، فلتأته منيته وهو يؤمن بالله واليوم الآخر، وليأتِ إلى الناس الذي يحب أن يؤتى إليه

അബ്ദുല്ലാബ്ൻഅംറ്‌നുൽആസ്‌(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിൽ നിന്ന് രക്ഷപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന നിലയിൽ മരണം വന്നെത്തിയിരിക്കണം. ആളുകൾ തനിക്ക് എന്ത് ചെയ്യണം എന്ന് താൻ ആഗ്രഹിക്കുന്നുവോ അപ്രകാരമുള്ള കാര്യങ്ങൾ മറ്റുള്ളവർക്കു വേണ്ടി ചെയ്യുകയും ചെയ്തിരിക്കട്ടെ . (മുസ്ലിം)

21.രാവിലെയും വൈകുന്നേരവും ഇപ്രകാരം ‘4 തവണ’ ചൊല്ലുക

اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ، وَمَلَائِكَتَكَ وَجَمِيعَ خَلْقِكَ، أَنَّكَ أَنْتَ اللهُ لَا إِلَهَ إِلَّا أَنْتَ وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ

അല്ലാഹുമ്മ ഇന്നീ അസ്ബഹ്തു ഉഷ്ഹിദുക വ ഉഷ്ഹിദു ഹമലത്ത അ൪ശിക വ മലാഇകത്തക വ ജമീഅ ഖല്‍ഖിക അന്നക്ക അന്‍തല്ലാഹു ലാ ഇലാഹ ഇല്ലാ അന്‍ത വ അന്ന മുഹമ്മദന്‍ അബ്ദുക വ റസൂലുക

അല്ലാഹുവേ, ഞാന്‍ പ്രഭാതത്തിലായിരിക്കുന്നു. നിന്നെ ഞാനിതാ സാക്ഷിയാക്കുന്നു. നിന്റെ അര്‍ശിന്റെ വാഹകരേയും മലക്കുകളേയും നിന്റെ മുഴുവന്‍ സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു. നിശ്ചയം നീയാകുന്നു അല്ലാഹു. യഥാ൪ത്ഥ ആരാധനക്ക൪ഹനായി നീ മാത്രം. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. തീര്‍ച്ചയായും മുഹമ്മദ്  ﷺ നിന്റെ ദാസനും ദൂതനുമാണ്.

രാവിലത്തെ ദിക്റില്‍ أَصْبَحْتُ (അസ്ബഹ്തു – ഞാന്‍ പ്രഭാതത്തിലായിരിക്കുന്നു.) എന്നാണുള്ളത്. വൈകുന്നേരത്തെ ദിക്റില്‍ أَمْسَيْتُ (അംസയ്തു – ഞാന്‍ വൈകുന്നേരത്തിലായിരിക്കുന്നു) എന്നാക്കി ചൊല്ലണം.

اللَّهُمَّ إِنِّي أَمْسَيْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ، وَمَلَائِكَتَكَ وَجَمِيعَ خَلْقِكَ، أَنَّكَ أَنْتَ اللهُ لَا إِلَهَ إِلَّا أَنْتَ وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ

അല്ലാഹുവേ, ഞാന്‍ വൈകുന്നേരത്തിലായിരിക്കുന്നു. നിന്നെ ഞാനിതാ സാക്ഷിയാക്കുന്നു. നിന്റെ അര്‍ശിന്റെ വാഹകരേയും മലക്കുകളേയും നിന്റെ മുഴുവന്‍ സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു. നിശ്ചയം നീയാകുന്നു അല്ലാഹു. യഥാ൪ത്ഥ ആരാധനക്ക൪ഹനായി നീ മാത്രം. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. തീര്‍ച്ചയായും മുഹമ്മദ്  ﷺ നിന്റെ ദാസനും ദൂതനുമാണ്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ قَالَ حِينَ يُصْبِحُ اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ إِلاَّ غُفِرَ لَهُ مَا أَصَابَ فِي يَوْمِهِ ذَلِكَ مِنْ ذَنْبٍ وَإِنْ قَالَهَا حِينَ يُمْسِي غُفِرَ لَهُ مَا أَصَابَ تِلْكَ اللَّيْلَةَ

അനസില്‍(റ) നിന്നും നിവേദനം: നബി ﷺ  പറഞ്ഞു: ആരെങ്കിലും നേരം പുലരുമ്പോള്‍ അല്ലെങ്കില്‍ വൈകുന്നേരമാകുമ്പോള്‍ ഇപ്രകാരം പറഞ്ഞാല്‍ അല്ലാഹു ആ ദിനം അവന്റെ നാലില്‍ ഒരു ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഒരാള്‍ ഇത് രണ്ട് തവണ പറഞ്ഞാല്‍ അവന്റെ പകുതി നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഒരാള്‍ ഇത് മൂന്ന് തവണ പറഞ്ഞാല്‍ അവന്റെ നാലില്‍ മൂന്ന് ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഇനി ഒരാള്‍ ഇത് നാല് തവണ പറഞ്ഞാല്‍ ആ ദിനം അല്ലാഹു അവനെ നരകത്തില്‍ നിന്ന് മോചിപ്പിക്കും. (സുനനുഅബൂദാവൂദ്:5078 – ശൈഖ് ഇബ്നുബാസ് തുഹ്ഫയില്‍ ഹദീസിനെ ഹസനാക്കി അംഗീകരിച്ചിട്ടുണ്ട്)

22.നരകത്തില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടുക

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങളായി അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളതില്‍ ഒന്ന് അവ൪ നരകത്തില്‍ നിന്നുള്ള രക്ഷക്കായി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുന്നവരാണെന്നാണ്.

رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കി തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു. (ഖു൪ആന്‍:25/65-66)

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَنْ سَأَلَ اللَّهَ الْجَنَّةَ ثَلاَثَ مَرَّاتٍ قَالَتِ الْجَنَّةُ اللَّهُمَّ أَدْخِلْهُ الْجَنَّةَ ‏.‏ وَمَنِ اسْتَجَارَ مِنَ النَّارِ ثَلاَثَ مَرَّاتٍ قَالَتِ النَّارُ اللَّهُمَّ أَجِرْهُ مِنَ النَّارِ

അനസ് ബ്നു മാലികിൽ(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവോട് മൂന്നുതവണ സ്വര്‍ഗത്തെ ചോദിച്ചാല്‍, സ്വര്‍ഗം പറയും: ‘അല്ലാഹുവേ നീ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ’. ആരെങ്കിലും അല്ലാഹുവോട് മൂന്ന്‍ തവണ നരകത്തില്‍ നിന്നും രക്ഷ ചോദിച്ചാല്‍, നരകം പറയും: ‘അല്ലാഹുവേ നീ അവനെ നരകത്തില്‍ നിന്നും സംരക്ഷിക്കണേ. (തിര്‍മിദി :2772 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

اَللهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ

അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ജന്നത്ത വഅഊദുബിക മിനന്നാര്‍

അല്ലാഹുവേ, നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുകയും നരകത്തില്‍ നിന്ന് രക്ഷതേടുകയും ചെയ്യുന്നു

23.താഴെ പറയുന്ന ദിക്റുകള്‍ അധികരിപ്പിക്കുക

سُبْحَانَ اللهِ، والْحَمْدُ للهِ وَلَا إِلَهَ إَلَّا اللهُ واللهُ أَكْبَرُ

സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്ബര്‍

അല്ലാഹു എത്ര പരിശുദ്ധന്‍ – സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം – യഥാര്‍ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല – അല്ലാഹു ഏറ്റവും വലിയവനാണ്

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: خُذُوا جُنَّتَكُمْ مِنَ النَّارِ قُولُوا: سُبْحانَ الله والحمد لله ولا إله إلا الله والله أكْبَرُ فإنَّهُنَّ يأْتِينَ يَوْمَ القِيامَةِ مُقَدِّماتٍ ومُعَقِّباتٍ ومُجنِباتٍ وهُنَّ الباقِياتُ الصَّالِحاتُ

നബി ﷺ  പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പരിച എടുക്കുക. ഞങ്ങള്‍ പറഞ്ഞു: വന്നണഞ്ഞ വല്ല ശത്രുവിനെ (തടുക്കുവാനാണോ?) നബി ﷺ :അല്ല, നരകത്തില്‍ നിന്നും നിങ്ങളെ കാക്കാനുള്ള പരിച. നിങ്ങള്‍ ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ എന്ന് പറയുക. കാരണം അവകള്‍ അന്ത്യനാളില്‍ വരുന്നത് രക്ഷപ്പെടുത്തുന്നവയും മുന്നോട്ട് ആനയിക്കുന്നവയുമായിട്ടായിരിക്കും. അവയത്രെ, അല്‍ബാഖിയാത്തുസ്സ്വാലിഹാത്ത് അഥവാ പ്രതിഫലം അവശേഷിക്കുന്നതും കൂലി നിത്യമാകുന്നതുമായ നിലനില്‍ക്കുന്ന സല്‍പ്രവ൪ത്തനങ്ങള്‍.(ഹാകിം / മുസ്തദ്റക് :1/541 – നസാഇ / അസ്സുനനുല്‍ കുബ്റാ : 6/212 – അല്‍ബാനി / സ്വഹീഹ് ജാമിഅ്:3214)

നരകം കാണാത്ത കണ്ണുകള്‍

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ثلاثةٌ لا ترى أعينُهُم النّارَ: عينٌ حَرَستْ في سَبيلِ اللهِ، وعَينٌ بكَتْ مِن خَشيةِ اللهِ، وعَينٌ كفَّتْ عَن مَحارِمِ اللهِ

നബി ﷺ പറഞ്ഞു: മൂന്ന് കൂട്ട൪, അവരുടെ കണ്ണുകള്‍ നരകം കാണില്ല. അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ കാവല്‍ നിന്ന കണ്ണ്, അല്ലാഹുവിനെ ഭയന്ന് കരഞ്ഞ കണ്ണ്, അല്ലാഹു നിഷിദ്ധമാക്കിയവയില്‍ നിന്ന് തടഞ്ഞ കണ്ണ്. (ത്വബറാനി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *