നരകശിക്ഷ അതീവ കാഠിനൃമുള്ളതാണ്. എത്ര വലിയ സമ്പാദ്യമുണ്ടെങ്കിലും അതു മുഴുവന്‍ ചെലവഴിച്ചായാലും നരകത്തില്‍ നിന്ന് രക്ഷപ്പെടണമെന്ന് നരകവാസികള്‍ കൊതിക്കും. അല്ലാഹു പറയുന്നത് കാണുക:
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّٰصِرِينَ
അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്കിയാല് പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല. (ഖുർആൻ:3/91)
إِنَّ ٱلَّذِينَ كَفَرُوا۟ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لِيَفْتَدُوا۟ بِهِۦ مِنْ عَذَابِ يَوْمِ ٱلْقِيَٰمَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ
ഉയിര്ത്തെഴുന്നേല്പിന്റെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത് മുഴുക്കെയും, അത്രതന്നെ വേറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല തന്നെ. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്. (ഖുർആൻ:5/36)
ബന്ധുക്കളെ മുഴുവന്‍ പകരമായി നല്കിയാലും താന്‍ മാത്രം നരകത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന് ഓരോ നരകവാസിയും കൊതിക്കും. അത്രമാത്രം കാഠിന്യമേറിയതാണ് നരകശിക്ഷയുടെ ഓരോ ഇനങ്ങളും.
يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذِۭ بِبَنِيهِ ﴿١١﴾ وَصَٰحِبَتِهِۦ وَأَخِيهِ ﴿١٢﴾ وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ ﴿١٣﴾ وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ ﴿١٤﴾ كـَلَّآ ۖ إِنَّهَا لَظَىٰ ﴿١٥﴾ نَزَّاعَةً لِّلشَّوَىٰ ﴿١٦﴾
അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്റെ മക്കളെ പ്രായശ്ചിത്തമായി നല്കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും. തന്റെ ഭാര്യയെയും സഹോദരനെയും, തനിക്ക് അഭയം നല്‍കിയിരുന്ന തന്റെ ബന്ധുക്കളെയും, ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്. സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി. (ഖുർആൻ:70/11-16)
ദുനിയാവിലെ മുഴുവന്‍ സുഖങ്ങളും ആസ്വദിച്ചയാളാണെങ്കില് പോലും അതെല്ലാം നരകത്തിലെ ഏതാനും സെക്കന്റുകളുടെ ശിക്ഷ ആസ്വദിക്കുമ്പോേൾ തന്നെ മറന്ന് പോയിട്ടുണ്ടാകും.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ يُؤْتَى بِأَنْعَمِ أَهْلِ الدُّنْيَا مِنْ أَهْلِ النَّارِ يَوْمَ الْقِيَامَةِ فَيُصْبَغُ فِي النَّارِ صَبْغَةً ثُمَّ يُقَالُ يَا ابْنَ آدَمَ هَلْ رَأَيْتَ خَيْرًا قَطُّ هَلْ مَرَّ بِكَ نَعِيمٌ قَطُّ فَيَقُولُ لاَ وَاللَّهِ يَا رَبِّ .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദുനിയാവില് ഏറ്റവും കൂടുതല്‍ സുഖാനുഭൂതികള്‍ നുകർന്ന ഒരു നരകാവകാശി അന്തിമനാളില്‍ കൊണ്ടുവരപ്പെടും. എന്നിട്ട് നരകാഗ്നിയില്‍ നിന്ന് ഒരു കോരി (അവന്റെ ദേഹത്ത്) ഒഴിക്കും. തുടര്‍ന്ന് ചോദിക്കപ്പെ ടും: “ഹേ, മനുഷ്യാ, (ദുനിയാവില്) നീ വല്ല സുഖ വും ആസ്വദിച്ചിരുന്നുവോ?” അപ്പോള്‍ അവന് പറയും: “അല്ലാഹുവാണ! എന്റെ റബ്ബേ, ഇല്ല.” (മുസ്ലിം:2807)
عَنْ أَنَسٍ، يَرْفَعُهُ “ أَنَّ اللَّهَ، يَقُولُ لأَهْوَنِ أَهْلِ النَّارِ عَذَابًا لَوْ أَنَّ لَكَ مَا فِي الأَرْضِ مِنْ شَىْءٍ كُنْتَ تَفْتَدِي بِهِ قَالَ نَعَمْ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തില്‍ ഏറ്റവും ലഘുവായ ശിക്ഷ അനുഭവിക്കുന്നയാളോട് അന്തിമനാളില്‍ അല്ലാഹു ചോദിക്കും: “ഭൂമിയിലുള്ള മുഴുവന്‍ വിഭവങ്ങളും നിനക്ക് സ്വന്തമായി ഉണ്ടെങ്കില്‍ (ഈ നരകശിക്ഷക്ക്) പകരമായി അവ നല്കാന് നീ തയ്യാറാകുമോ?” അപ്പോള്‍ അവന് പറയും: “അതെ” (ബുഖാരി:3334)
ഇഹലോകത്തെ അഗ്നിയുടെ എഴുപത് ഇരട്ടിയാണ് നരകത്തീയിന്റെ ശക്തിയെന്ന് നബി പഠിപ്പിച്ചു.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” نَارُكُمْ هَذِهِ الَّتِي يُوقِدُ ابْنُ آدَمَ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ حَرِّ جَهَنَّمَ ” . قَالُوا وَاللَّهِ إِنْ كَانَتْ لَكَافِيَةً يَا رَسُولَ اللَّهِ . قَالَ ” فَإِنَّهَا فُضِّلَتْ عَلَيْهَا بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهَا مِثْلُ حَرِّهَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യൻ കത്തിക്കുന്ന നിങ്ങളുടെ ഈ തീ നരകതാപത്തിന്റെ എഴുപതില്‍ ഒരംശംമാത്രമാണ്. സ്വഹാബത്ത് പറഞ്ഞു: ദൈവദൂതരേ, ഇതുതന്നെ വേണ്ടത്ര ചൂടുണ്ടല്ലോ? നബി ﷺ അരുളി: നരകത്തീ ഇതിനേക്കാൾ അറുപത്തൊമ്പത് ഇരട്ടി ചൂടുള്ളതായിരിക്കും. ഓരോ ഇരട്ടിയും ഇതുപോലെ ചൂടുള്ളതാണ്.(മുസ്ലിം: 2843)
കപട വിശ്വാസികളില്‍ ചിലര്‍ തബൂക്ക് യുദ്ധത്തില്‍ നിന്ന് മുസ്ലിംകളെ പിന്തിരിപ്പിക്കാനായി “കാലാവസ്ഥ നല്ല ചൂടാണ്” എന്ന് പറഞ്ഞപ്പോള്‍ നരകച്ചൂടിന്റെ കാഠിന്യത്തെ കുറിച്ച് അവരെ താക്കീത് ചെയ്യാനാണ് അല്ലാഹു നബിയോട് നിര്‍ദ്ദേശിച്ചത്.
فَرِحَ ٱلْمُخَلَّفُونَ بِمَقْعَدِهِمْ خِلَٰفَ رَسُولِ ٱللَّهِ وَكَرِهُوٓا۟ أَن يُجَٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَقَالُوا۟ لَا تَنفِرُوا۟ فِى ٱلْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَّوْ كَانُوا۟ يَفْقَهُونَ
(യുദ്ധത്തിനു പോകാതെ) പിന്മാറി ഇരുന്നവര്‍ അല്ലാഹുവിന്റെ ദൂതന്റെ കല്‍പനക്കെതിരായുള്ള അവരുടെ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു. തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: ഈ ഉഷ്ണത്തില്‍ നിങ്ങള്‍ ഇറങ്ങിപുറപ്പെടേണ്ട. പറയുക. നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍! (ഖുർആൻ:9/81)
നരകത്തിലേക്ക് എറിയപ്പെടുന്ന എല്ലാറ്റിനേയും കരിച്ച് കളയാനും പൊടിച്ച് കളയാനും ശക്തിയുള്ളതു കൊണ്ടാണ് നരകം “ഹുത്വമ’ എന്നറിയപ്പെടുന്നത്. എല്ലുകളോ രക്തമോ മാംസമോ ഒന്നും ബാക്കിയാക്കാത്ത വിധം കരിച്ചു കളയാന്‍ നരകാഗ്നിക്ക് ശക്തിയുള്ളതിനാലാണ് അത് “സക്വര്’ എന്നറിയപ്പെ ടുന്നത്. എന്നാല്‍ മരണം വിധിക്കപ്പെടാത്തതുകൊണ്ട് വീണ്ടും തൊലി നല്കപ്പെടുകയും അവ ഒന്നും ബാക്കിയാകാത്ത വിധം കരിച്ചു കളയപ്പെടുന്ന ശിക്ഷ ആവര്‍ത്തിക്കുകയും ചെയ്യും.
إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًا
തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന് വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (ഖുർആൻ:4/56)
يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ
മുഖം നിലത്തു കുത്തിയനിലയില്‍ അവര്‍ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും:) നിങ്ങള്‍ നരകത്തിന്റെ സ്പര്‍ശനം അനുഭവിച്ച് കൊള്ളുക. (ഖുർആൻ:54/48)
ശരീരഭാഗങ്ങൡ ഏറെ ആദരണീയമായതാണ് മുഖം; മറ്റുള്ളവയെക്കാള്‍ വേദനയുണ്ടാവും. (തഫ്സീറുസ്സഅ്ദി)
പരുഷസ്വഭാവമുള്ളവരുംഅതിശക്തരുമായ ശിക്ഷയുടെ മലക്കുകളോട് പറയപ്പെടും:
خُذُوهُ فَغُلُّوهُ ﴿٣٠﴾ ثُمَّ ٱلْجَحِيمَ صَلُّوهُ ﴿٣١﴾ ثُمَّ فِى سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَٱسْلُكُوهُ ﴿٣٢﴾
നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ. പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ. പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ. (ഖുർആൻ:69/30-32)
{നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ} കഴുത്ത് കുടുക്കിക്കളയുന്ന ആമങ്ങളില്‍ ബന്ധിക്കൂ. {പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ}അവനെ അതിന്റെ കനലിലും ജ്വാലയിലും മറിച്ചിടുക. {പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍} കഠിനചൂടുള്ള നരകത്തിന്റെ ചങ്ങലകളില്‍. {അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ} അതിലവനെ കോര്‍ക്കുക. പിന്നിലൂടെ പ്രവേശിപ്പിച്ച് വായയിലൂടെ പുറത്തുവരുത്തുകയും അതില്‍ ബന്ധിക്കുകയും ചെയ്യുക. ഈ നീചമായ ശിക്ഷ നല്കപ്പെട്ടുകൊണ്ടേയിരിക്കും. എത്ര മോശമായ ശിക്ഷ! ഹാ, കഷ്ടം; ഈ അപമാനകരമായ ശിക്ഷ ഏല്ക്കേണ്ടിവരുന്നവന്റെ കാര്യം. (തഫ്സീറുസ്സഅ്ദി)
നരകവാസിയുടെ മുകള്‍ ഭാഗത്തും താഴ്ഭാഗത്തുമെല്ലാം അഗ്നിയും കരിമ്പുകയുടെ തണലും ചൂടുമായിരിക്കും.
ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ ﴿٢٩﴾ ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَٰثِ شُعَبٍ ﴿٣٠﴾ لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ ﴿٣١﴾ إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ ﴿٣٢﴾ كَأَنَّهُۥ جِمَٰلَتٌ صُفْرٌ ﴿٣٣﴾
(ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക. (29) മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക. അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്കുന്നതുമല്ല. തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും. അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും. (ഖുർആൻ:77/29-33)
يَوْمَ يَغْشَىٰهُمُ ٱلْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا۟ مَا كُنتُمْ تَعْمَلُونَ
അവരുടെ മുകള്‍ഭാഗത്തു നിന്നും അവരുടെ കാലുകള്‍ക്കിടയില്‍ നിന്നും ശിക്ഷ അവരെ മൂടിക്കളയുന്ന ദിവസത്തില്‍. (അന്ന്) അവന് (അല്ലാഹു) പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലം നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (ഖുർആൻ:29/55)
فِى سَمُومٍ وَحَمِيمٍ ﴿٤٢﴾ وَظِلٍّ مِّن يَحْمُومٍ ﴿٤٣﴾ لَّا بَارِدٍ وَلَا كَرِيمٍ ﴿٤٤﴾
തുളച്ചു കയറുന്ന ഉഷ്ണകാറ്റ്, ചുട്ടുതിളക്കുന്ന വെള്ളം, കരിമ്പുകയുടെ തണല്‍. തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.) (ഖുർആൻ:56/42-44)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” إِذَا اشْتَدَّ الْحَرُّ فَأَبْرِدُوا بِالصَّلاَةِ، فَإِنَّ شِدَّةَ الْحَرِّ مِنْ فَيْحِ جَهَنَّمَ ”. ” وَاشْتَكَتِ النَّارُ إِلَى رَبِّهَا فَقَالَتْ يَا رَبِّ أَكَلَ بَعْضِي بَعْضًا. فَأَذِنَ لَهَا بِنَفَسَيْنِ نَفَسٍ فِي الشِّتَاءِ، وَنَفَسٍ فِي الصَّيْفِ، فَهُوَ أَشَدُّ مَا تَجِدُونَ مِنَ الْحَرِّ، وَأَشَدُّ مَا تَجِدُونَ مِنَ الزَّمْهَرِيرِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നരകം തന്റെ രക്ഷിതാവിനോട് പരാതിപ്പെട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞും: എന്റെ റബ്ബേ, എന്റെ ചിലത് മറ്റു ചിലതിനെ തിന്നുകളഞ്ഞു. അതിനാല്‍ നീ അതിനെ കാറ്റിന്റെ ഊത്ത് നല്കി ജ്വലിപ്പിക്കേണമേ! അങ്ങനെ (നരകത്തിന്ന്) രണ്ട് ഊത്തുകള്‍ അനുവദിക്കപ്പെട്ടു. ശൈത്യത്തിലെ ഒരു ഊത്തും വേനലിലെ ഒരു ഊത്തും. അത് നിങ്ങള്‍ അനുഭവിക്കുന്ന ചൂടിന്റെ ആവിയേക്കാള് എത്രയോ തീക്ഷ്ണമായിരിക്കും. നിങ്ങള്‍ കണ്ടറിഞ്ഞ തണുപ്പിനേക്കാള്‍ അതീവ കഠിനമായിരിക്കും. (ബുഖാരി:537)
لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَٰعِبَادِ فَٱتَّقُونِ
അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തിയ്യിന്റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്റെ ദാസന്മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍. (ഖുർആൻ:39/16)
عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ أَهْوَنَ أَهْلِ النَّارِ عَذَابًا يَوْمَ الْقِيَامَةِ رَجُلٌ عَلَى أَخْمَصِ قَدَمَيْهِ جَمْرَتَانِ يَغْلِي مِنْهُمَا دِمَاغُهُ، كَمَا يَغْلِي الْمِرْجَلُ وَالْقُمْقُمُ.
നുഅ്മാനിബ്നു ബഷീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകവാസികളില്‍ ഏറ്റവും ലഘുവായ ശിക്ഷ അനുഭവിക്കുന്നവന് ഒരാളായിരിക്കും. അവന്റെ പാദങ്ങള്ക്കിടയില് രണ്ട് തീക്കട്ട വെക്കും. അതുകാരണം ചട്ടിയിലോ വായ കുടുസ്സായ പാത്രത്തിലോ കിടന്ന് അതിലൊഴിച്ച സാധനം തിളച്ച് പൊങ്ങും പോലെ അവന്റെ തലച്ചോറ് തിളച്ചുപൊങ്ങി്കൊണ്ടിരിക്കും. (ബുഖാരി:6562)
kanzululoom.com