മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന്റെ ശ്രേഷ്ടതകൾ

അല്ലാഹു അവന്റെ ഔദാര്യം കൊണ്ട്‌ ഏറ്റവും കൂടുതൽ അനുഗ്രഹിച്ച സമുദായമാണ്‌ മുഹമ്മദ് നബി ﷺ യുടെ സമുദായം. ഈ സമുദായത്തിന്‍റെ ധാരാളം ശ്രേഷ്ടതകൾ വിശുദ്ധ ഖുർആനും തിരുസ്സുന്നത്തും എടുത്ത് പറഞ്ഞിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കുന്നു.

മനുഷ്യ സമുദായങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ഠ സമുദായം

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ

മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. (ഖുർആൻ:3/110)

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ എന്ന വാക്യത്തിന് പരിഭാഷയില്‍ കണ്ടതുപോലെ ‘നിങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടി പുറപ്പെടുവിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു’ എന്നും, ‘മനുഷ്യരിലേക്ക് വെളിപ്പെടുത്തപ്പെട്ട സമുദായങ്ങളില്‍ വെച്ച് ഉത്തമമായതാണ്’ എന്നും അര്‍ത്ഥം വരാവുന്നതാകുന്നു. ആദ്യത്തേതനുസരിച്ച് നിങ്ങള്‍ ഇതരസമുദായങ്ങള്‍ക്ക് മാതൃകയും നേതൃത്വവും നല്‍കുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണെന്നും, രണ്ടാമത്തേതനുസരിച്ച് മനുഷ്യ സമുദായങ്ങളുടെ കൂട്ടത്തില്‍ നിങ്ങളാണ് ഏറ്റവും ശ്രേഷ്ഠവും ഉത്തമവുമായ സമുദായമെന്നും സാരമാകുന്നു. രണ്ടും അവസാനം ഒരേ ആശയത്തില്‍ തന്നെയാണ് കലാശിക്കുന്നതും. സമുദായങ്ങളില്‍ വെച്ച് ഉത്തമമായതും ഇതര സമുദായങ്ങള്‍ക്ക് മാതൃകയാകേണ്ടതും മുസ്‌ലിം സമുദായംതന്നെ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/110 ന്റെ വിശദീകരണം)

സാക്ഷിത്വം എന്ന അംഗീകാരം

ജനങ്ങൾക്ക്‌ സാക്ഷിയാവുക എന്ന മഹാദൗത്യം അല്ലാഹു നബി ﷺ യുടെ സമുദായത്തെ ഏൽപിച്ചതായി ഖുർആൻ പറയുന്നത്‌ കാണാം.

وَكَذَٰلِكَ جَعَلْنَٰكُمْ أُمَّةً وَسَطًا لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًا

അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. (ഖുർആൻ:2/143)

ഉയിർത്തെഴുനേല്പ്പ്‌ നാളിൽ മുമ്പ്‌ കഴിഞ്ഞുപോയ സമുദായങ്ങളിൽ പെട്ടവർ അവരുടെ പ്രവാചകൻമാരെ കളവാക്കുമ്പോൾ ആ പ്രവാചകൻമാർ അവർക്കുള്ള സാക്ഷികളായി പറയുക മുഹമ്മദ്‌ നബി ﷺ യെയും അവിടുത്തെ അനുയായികളെയുമാണ്‌. അത്‌ ഈ സമുദായത്തിന്‌ അല്ലാഹു നൽകിയ വലിയ അംഗീകാരം കൂടിയാണ്‌.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ يُدْعَى نُوحٌ يَوْمَ الْقِيَامَةِ فَيَقُولُ لَبَّيْكَ وَسَعْدَيْكَ يَا رَبِّ‏.‏ فَيَقُولُ هَلْ بَلَّغْتَ فَيَقُولُ نَعَمْ‏.‏ فَيُقَالُ لأُمَّتِهِ هَلْ بَلَّغَكُمْ فَيَقُولُونَ مَا أَتَانَا مِنْ نَذِيرٍ‏.‏ فَيَقُولُ مَنْ يَشْهَدُ لَكَ فَيَقُولُ مُحَمَّدٌ وَأُمَّتُهُ‏.‏ فَتَشْهَدُونَ أَنَّهُ قَدْ بَلَّغَ ‏”‏‏.‏ ‏{‏وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا‏}‏ فَذَلِكَ قَوْلُهُ جَلَّ ذِكْرُهُ ‏{‏وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا‏}‏ وَالْوَسَطُ الْعَدْلُ‏.‏

അബൂസഈദിൽ ഖുദ്‌രി(റ) പറയുന്നു: നബി ﷺ പറഞ്ഞു: ക്വിയാമത്ത്‌ നാളിൽ നൂഹ്‌ നബി(അ) വിളിക്കപ്പെടും. അപ്പോൾ അദ്ദേഹം പറയും: `എന്റെ രക്ഷിതാവേ, നിനക്കിതാ ഞാൻ ഉത്തരം ചെയ്തിരിക്കുന്നു.` അപ്പോൾ അല്ലാഹു ചോദിക്കും: `നീ എന്റെ ദൂത്‌ എത്തിച്ചില്ലയോ? അദ്ദേഹം പറയും: അതെ. അപ്പോൾ അദ്ദേഹത്തിന്റെ സമുദായത്തിനോട്‌ ചോദിക്കപ്പെടും: നിങ്ങൾക്ക്‌ അദ്ദേഹം ദൂത്‌ എത്തിച്ചു തന്നില്ലയോ? അവർ പറയും: ഞങ്ങളിലേക്ക്‌ ഒരു മുന്നറിയിപ്പ്‌ കാരനും വന്നിരുന്നില്ല. അപ്പോൾ അല്ലാഹു (നൂഹ്‌) നബിയോട്‌ ചോദിക്കും: ആരുണ്ട്‌ നിനക്ക്‌ വേണ്ടി സാക്ഷി പറയുവാൻ? അദ്ദേഹം പറയും: മുഹമ്മദ്‌ നബിയും അവിടുത്തെ സമുദായവും. അപ്പോൾ അദ്ദേഹം ദൂത്‌ എത്തിച്ചു എന്ന്‌ മുഹമ്മദ്‌ നബിയുടെ സമുദായം നൂഹ്‌ നബിക്ക്‌ വേണ്ടി സാക്ഷി പറയും, അവർക്കള്ള സാക്ഷി മുഹമ്മദ്‌ നബി ആയിരിക്കും. അതാണ്‌ അല്ലാഹു സൂചിപ്പിച്ചത്‌: അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക്‌ സാക്ഷികളായിരിക്കുവാനും റസൂൽ നിങ്ങൾക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി.(ഖുർആൻ:2/143)  (ബുഖാരി: 4487)

عَنْ أَبِي سَعِيدٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏”‏ يَجِيءُ النَّبِيُّ يَوْمَ الْقِيَامَةِ وَمَعَهُ الرَّجُلُ وَيَجِيءُ النَّبِيُّ وَمَعَهُ الرَّجُلاَنِ وَيَجِيءُ النَّبِيُّ وَمَعَهُ الثَّلاَثَةُ وَأَكْثَرُ مِنْ ذَلِكَ وَأَقَلُّ فَيُقَالُ لَهُ هَلْ بَلَّغْتَ قَوْمَكَ فَيَقُولُ نَعَمْ ‏.‏ فَيُدْعَى قَوْمُهُ فَيُقَالُ هَلَ بَلَّغَكُمْ فَيَقُولُونَ لاَ ‏.‏ فَيُقَالُ مَنْ شَهِدَ لَكَ فَيَقُولُ مُحَمَّدٌ وَأُمَّتُهُ ‏.‏ فَتُدْعَى أُمَّةُ مُحَمَّدٍ فَيُقَالُ هَلْ بَلَّغَ هَذَا فَيَقُولُونَ نَعَمْ ‏.‏ فَيَقُولُ وَمَا عِلْمُكُمْ بِذَلِكَ فَيَقُولُونَ أَخْبَرَنَا نَبِيُّنَا بِذَلِكَ أَنَّ الرُّسُلَ قَدْ بَلَّغُوا فَصَدَّقْنَاهُ ‏.‏ قَالَ فَذَلِكُمْ قَوْلُهُ تَعَالَى ‏{وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا}‏ ‏.‏

അബൂസഈദിൽ ഖുദ്‌രി(റ) വിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: പരലോകത്ത് പ്രവാചകന്മാരെ കൊണ്ടുവരും. പിലർ കൂടെ രണ്ടാളുകളായിട്ട്, ചിലർ മൂന്ന് ആളുകളോടൊപ്പം, അതിനേക്കാൾ കൂടുതലോ കുറവോ ആയിട്ട്. അങ്ങിനെ അവരോട് (പ്രവാചകൻമാരോട്) ചോദിക്കപ്പെടും: നിങ്ങൾ നിങ്ങളുടെ ജനതയിലേക്ക് (നേർമാർഗം) എത്തിച്ചുവോ? അവർ പറയും: അതെ, എത്തിച്ചു. അവരുടെ [നിഷേധികളായ]ജനതകളെ വിളിക്കും, എന്നിട്ട് ചോദിക്കപ്പെടും: നിങ്ങൾക്ക് എത്തിക്കപ്പെട്ടുവോ ? അവർ പറയും: ഇല്ല. അപ്പോൾ പ്രവാചകന്മാരോട് ചോദിക്കപ്പെടും: നിങ്ങളുടെ അടുക്കൽ വല്ല സാക്ഷികളുമുണ്ടോ? (എത്തിച്ചു കൊടുത്തു എന്നതിന്). അവർ പറയും: ഉണ്ട്, മുഹമ്മദും (ﷺ) അദ്ദേഹത്തിന്റെ ജനതയും. അങ്ങിനെ മുഹമ്മദിന്റെ (ﷺ) സമുദായത്തെ വിളിക്കും. അവരോട് ചോദിക്കും: ഇവർ (പ്രവാചകന്മാർ) അവരുടെ ജനതക്ക് എത്തിച്ചു കൊടുത്തുവോ? അവർ പറയും: അതെ. അവരോട് ചോദിക്കപ്പെടും: നിങ്ങൾക്കെങ്ങിനെ അതിനെ സംബന്ധിച്ചറിയാം ? അവർ പറയും: ഞങ്ങളുടെ നബി ﷺ ഞങ്ങളെ അതറിയിച്ചു, പ്രവാചകന്മാർ നേർമാർഗം ജനങ്ങൾക്ക് എത്തിച്ചിട്ടുണ്ടെന്ന്. ഞങ്ങൾ അത് സത്യപ്പെടുത്തി. അതാണ് അല്ലാഹു പറഞ്ഞത്: അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. (ഖുർആൻ:2/143) (ഇബ്നുമാജ:4284)

عَنْ سلمة بن الأكوع ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:أنتمْ شُهداءُ اللهِ في الأرْضِ ، والملائِكةِ شُهداءُ اللهِ في السَّماءِ

സലമത്ത്‌ ബിൻ അക്വൂഅ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ, ഭൂമിയിലുള്ള സാക്ഷികളാകുന്നു നിങ്ങൾ. അല്ലാഹുവിന്റ ആകാശത്തുള്ള സാക്ഷികളാകുന്നു മലക്കകൾ. (ത്വബ്‌റാനി-സ്വഹീഹുൽ ജാമിഅ​‍്‌: 1490)

ജാബിർ (റ) വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: സമൂഹമേ,  ലോകത്തുള്ള ഏതൊരു സമൂഹത്തിലെ വ്യക്തിയും (പരലോകത്ത്‌) നമ്മുടെ സമുദായത്തിലെ അംഗമാവാൻ ആഗ്രഹിക്കാതെയില്ല. ഉയർത്തെഴുനേല്പ്പ്‌ നാളിൽ അതാത്‌ സമൂഹത്തിൽ പെട്ടവർ അവരുടെ പ്രവാചകൻമാരെ കളവാക്കുമ്പോൾ ആ പ്രവാചകൻമാർ അവരുടെ സമൂഹത്തിന്‌ അല്ലാഹുവിന്റെ ദൂത്‌ എത്തിച്ചു എന്നും അവർക്ക്‌ സതുപദേശം നൽകി എന്നും നാം സാക്ഷി നിൽക്കും. (ഫത്ഹുൽ ബാരി 8:118)

എല്ലാ നബിമാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ മുസ്‌ലിംകള്‍ക്ക് കടമയാണല്ലോ. ഇതില്‍ നിന്നാണ് മറ്റുള്ള നബിമാരെയും സമുദായങ്ങളെയും സംബന്ധിച്ച് സാക്ഷ്യം വഹിക്കുവാന്‍ മുസ്‌ലിം സമുദായത്തിന് സാധ്യമാകുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/143 ന്റെ വിശദീകരണം)

ഏറ്റവും ആദരിക്കപ്പെട്ടവരും കാരുണ്യം ചെയ്യപ്പെട്ടവരും

ലോകത്താകമാനം കടന്നുവന്ന പ്രധാനപ്പെട്ട ജനവിഭാഗങ്ങളിൽ ഏറ്റവും ഉത്തമരും ആദരിക്കപ്പെട്ടവരുമായ സമുദായമാണ്‌ മുഹമ്മദ്‌ നബി ﷺ യും അവിടുത്തെ സമുദായവും.

عَنْ بَهْزِ بْنِ حَكِيمٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ ‏:‏ إِنَّكُمْ وَفَّيْتُمْ سَبْعِينَ أُمَّةً أَنْتُمْ خَيْرُهَا وَأَكْرَمُهَا عَلَى اللَّهِ

നബി ﷺപറയുന്നു: നിങ്ങളിലൂടെ എഴുപത്‌ സമുദായങ്ങൾ പൂർത്തീകരിക്കപ്പെട്ടു. അവരിൽ ഏറ്റവും ഉത്തമരും ആദരിക്കപ്പെട്ടവരുമായ സമുദായമാണ്‌ നിങ്ങളുടെ സമുദായം. (ഇബ്നു മാജ: 4288 – സ്വഹീഹുൽ ജാമിഅ​‍്‌: 2301)

 عَنِ ابْنِ عُمَرَ،  رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:مَثَلُ أُمَّتِي مَثَلُ الْمَطَرِ لاَ يُدْرَى أَوَّلُهُ خَيْرٌ أَمْ آخِرُهُ

ഇബ്നു ഉമർ(റ) വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:എന്റെ സമുദായത്തിന്റെ ഉപമ മഴയെപോലെയാണ്‌. അതിന്റെ ആദ്യത്തിലാണോ അവസാനത്തിലാണോ ഗുണം എന്ന്‌ അറിയുകയില്ല. (സ്വഹീഹുൽ ജാമിഅ​‍്‌:5854)

عَنْ أَبِي مُوسَى، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : أُمَّتِي هَذِهِ أُمَّةٌ مَرْحُومَةٌ لَيْسَ عَلَيْهَا عَذَابٌ فِي الآخِرَةِ عَذَابُهَا فِي الدُّنْيَا الْفِتَنُ وَالزَّلاَزِلُ وَالْقَتْلُ

അബൂമൂസ(റ) വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:എന്റെ സമുദായം കാരുണ്യം ചെയ്യപെട്ടവരാകുന്നു. അവർക്ക്‌ പരലോകത്ത്‌ ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത്‌ വരുന്ന കുഴപ്പങ്ങളും ഭൂകമ്പങ്ങളും യുദ്ധങ്ങളും മറ്റു പരീക്ഷണങ്ങളുമാകുന്നു.  (അബൂദാവൂദ്: 4278 – സ്വഹീഹുൽ ജാമിഅ​അ്:1396)

വഴികേടിൽ ഒരുമിച്ച്‌ കൂടുകയില്ലാത്ത സമുദായം

പ്രവാചകൻമാരുടെ മരണ ശേഷം അവരുടെ അനുയായികൾ കാലക്രമേണ അവർ പഠിപ്പിച്ച തത്ത്വങ്ങളിൽ നിന്നും മുഴുവനായും വ്യതിചലിച്ച അവസ്ഥയാണ്‌ മുൻ സമുദായങ്ങുളുടെ ചരിത്രത്തിൽ നിന്നും കാണാൻ സാധിക്കുക. എന്നാൽ ഈ സമുദായത്തിന്റെ പ്രത്യേകതയായി നബി പറയുന്നത്‌ കാണുക:

إن الله تعالى قد أجار أمتي أن تجتمع على ضلالة

നബി ﷺ പറഞ്ഞു:വഴികേടിൽ ഒരുമിച്ച്‌ കൂടുന്നതിനെ തൊട്ട്‌ എന്റെ സമുദായത്തെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു. (സ്വഹീഹുൽ ജാമിഅ‍്‌: 1786)

عَنْ أَبِي هُرَيْرَةَ، فِيمَا أَعْلَمُ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ : إِنَّ اللَّهَ يَبْعَثُ لِهَذِهِ الأُمَّةِ عَلَى رَأْسِ كُلِّ مِائَةِ سَنَةٍ مَنْ يُجَدِّدُ لَهَا دِينَهَا ‏

അബൂഹുറൈറ(റ) വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അല്ലാഹു ഈ സമൂഹത്തിന്‌ വേണ്ടി ഓരോ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഒരു മത പരിഷ്കർത്താവിനെ നിയോഗിക്കുന്നതായിരിക്കും. അബൂദാവൂദ്: 4291 – സ്വഹീഹുൽ ജാമിഅ്:1874)

സ്വഫ്, ഭൂമി മുഴുവനും പള്ളി, തയമ്മും

عَنْ حُذَيْفَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ فُضِّلْنَا عَلَى النَّاسِ بِثَلاَثٍ جُعِلَتْ صُفُوفُنَا كَصُفُوفِ الْمَلاَئِكَةِ وَجُعِلَتْ لَنَا الأَرْضُ كُلُّهَا مَسْجِدًا وَجُعِلَتْ تُرْبَتُهَا لَنَا طَهُورًا إِذَا لَمْ نَجِدِ الْمَاءَ

ഹുദൈഫ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കാര്യം കൊണ്ട് മറ്റ് മനുഷ്യരെക്കാള്‍ നമുക്ക് ശ്രേഷ്ഠത നല്‍കപ്പെട്ടിരിക്കുന്നു: നമ്മുടെ (നമസ്‌കാരത്തിലെ) അണികള്‍ മലക്കുകളുടെ അണികളെപ്പോലെ ആക്കപ്പെട്ടിരിക്കുന്നു, നമുക്ക് ഭൂമി മുഴുവനും പള്ളി (നമസ്‌കരിക്കുവാനുള്ള സ്ഥലം) ആക്കപ്പെട്ടിരിക്കുന്നു, വെള്ളം കിട്ടിയില്ലെങ്കില്‍ അതിലെ മണ്ണ് നമുക്ക് ശുദ്ധി ചെയ്‌വാനുള്ളതും ആക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം:522 )

ഗനീമത്ത് സ്വത്ത് (യുദ്ധാർജിത സ്വത്ത്) അനുവദനീയമാക്കി

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لم تَحِلَّ الغنائِمُ لأحَدٍ سودُ الرؤوسِ مِنْ قَبْلِكُمْ ، كانتْ تُجْمَعُ وتنزِلُ نارٌ مِنَ السماءِ فتأْكُلُها

അബൂഹുറൈറ(റ) വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾക്ക്‌ മുമ്പ്‌ ഒരാൾക്കും യുദ്ധാർജിത സ്വത്ത്‌ അനുവദനീയമായിരുന്നില്ല, അത്‌ അവർ ഒരുമിച്ച്‌ കൂട്ടും. ആ സമയം ആകാശത്ത്‌ നിന്നും തീ ഇറങ്ങിവന്ന്‌ അത്‌ ഭക്ഷിക്കകയും ചെയ്യുമായിരുന്നു. (സ്വഹീഹുൽ ജാമിഅ​അ്: 5196)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ غَزَا نَبِيٌّ مِنَ الأَنْبِيَاءِ فَقَالَ لِقَوْمِهِ لاَ يَتْبَعْنِي رَجُلٌ مَلَكَ بُضْعَ امْرَأَةٍ وَهْوَ يُرِيدُ أَنْ يَبْنِيَ بِهَا وَلَمَّا يَبْنِ بِهَا، وَلاَ أَحَدٌ بَنَى بُيُوتًا وَلَمْ يَرْفَعْ سُقُوفَهَا، وَلاَ أَحَدٌ اشْتَرَى غَنَمًا أَوْ خَلِفَاتٍ وَهْوَ يَنْتَظِرُ وِلاَدَهَا‏.‏ فَغَزَا فَدَنَا مِنَ الْقَرْيَةِ صَلاَةَ الْعَصْرِ أَوْ قَرِيبًا مِنْ ذَلِكَ فَقَالَ لِلشَّمْسِ إِنَّكِ مَأْمُورَةٌ وَأَنَا مَأْمُورٌ، اللَّهُمَّ احْبِسْهَا عَلَيْنَا‏.‏ فَحُبِسَتْ، حَتَّى فَتَحَ اللَّهُ عَلَيْهِ، فَجَمَعَ الْغَنَائِمَ، فَجَاءَتْ ـ يَعْنِي النَّارَ ـ لِتَأْكُلَهَا، فَلَمْ تَطْعَمْهَا، فَقَالَ إِنَّ فِيكُمْ غُلُولاً، فَلْيُبَايِعْنِي مِنْ كُلِّ قَبِيلَةٍ رَجُلٌ‏.‏ فَلَزِقَتْ يَدُ رَجُلٍ بِيَدِهِ فَقَالَ فِيكُمُ الْغُلُولُ‏.‏ فَلْتُبَايِعْنِي قَبِيلَتُكَ، فَلَزِقَتْ يَدُ رَجُلَيْنِ أَوْ ثَلاَثَةٍ بِيَدِهِ فَقَالَ فِيكُمُ الْغُلُولُ، فَجَاءُوا بِرَأْسٍ مِثْلِ رَأْسِ بَقَرَةٍ مِنَ الذَّهَبِ فَوَضَعُوهَا، فَجَاءَتِ النَّارُ فَأَكَلَتْهَا، ثُمَّ أَحَلَّ اللَّهُ لَنَا الْغَنَائِمَ، رَأَى ضَعْفَنَا وَعَجْزَنَا فَأَحَلَّهَا لَنَا ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രവാചകൻമാരിൽ പ്പെട്ട ഒരു പ്രവാചകൻ യുദ്ധം ചെയ്തു. അദ്ദേഹം തന്റെ സമൂഹത്തോട് പറഞ്ഞു: വിവാഹം കഴിക്കുകയും എന്നിട്ട് ഭാര്യയുമായി കൂടുകയും ചെയ്തിട്ടില്ലാത്തവരും, വീടുണ്ടാക്കുകയും മേൽക്കൂരപണി പൂർത്തിയാക്കിയിട്ടില്ലാത്തവരും, ആടുകളെ വാങ്ങുകയും എന്നിട്ട് അവയുടെ പ്രസവം കാത്ത് നിൽക്കുന്നവരും എന്റെ കൂടെ (യുദ്ധത്തിന് ) പോരരുത്. അങ്ങിനെ ആ പ്രവാചകൻ യുദ്ധം ചെയ്തു. അദ്ദേഹം വൈകുന്നേരമായപ്പോൾ ഒരു ഗ്രാമത്തിലെത്തി സൂര്യനോട് ഇങ്ങനെ പറഞ്ഞു. നീ കൽപ്പിക്കപ്പെട്ടവളാണ്, ഞാനും കൽപ്പിക്കപ്പെട്ടവനാണ്. അല്ലാഹുവേ, ഞങ്ങൾക്ക് വേണ്ടി (അതിനെ) സൂര്യനെ നീ തടഞ്ഞു നിർത്തേണമേ. അങ്ങിനെ സൂര്യൻ തടഞ്ഞുവെക്കപ്പെട്ടു. അവർ ആ ഗ്രാമത്തെ പിടിച്ചെടുക്കും വരെ അത് അങ്ങനെതന്നെ (നിശ്ചലമായി) നിന്നു. അവർ യുദ്ധാർജിത സ്വത്ത് ഒരുമിച്ച് കൂട്ടുകയും ചെയ്തു. പക്ഷേ തീ ആ ഗനീമത്ത് (യുദ്ധാർജിത സ്വത്ത്) തിന്നില്ല. അപ്പോൾ ആ പ്രവാചകൻ പറഞ്ഞു: നിങ്ങളിൽ ഒരു മോഷ്ടാവുണ്ട്. എല്ലാ ഗോത്രത്തിൽ നിന്നും ഓരോ ആളുകൾ വന്ന് എന്നോട് ഉടമ്പടി ചെയ്യണം . ഉടമ്പടി ചെയ്യുവാൻ ആളുകൾ വന്നപ്പോൾ ഒരു വ്യക്തിയുടെ കൈ പ്രവാചകന്റെ കൈയുമായി ഒട്ടി ചേർന്നു. പ്രവാചകൻ പറഞ്ഞു: നിങ്ങളിൽ മോഷ്ടാവുണ്ട്. അപ്പോൾ അവർ പശുവിന്റെ തല പോലുള്ള ഒരു സ്വർണ്ണം കൊണ്ട് വന്ന് പ്രവാചകന്റെ മുമ്പിൽ വെച്ചു . ആ സമയത്ത് (ആകാശത്ത് നിന്ന് ) തീ വരുകയും ആ യുദ്ധാർജിത സ്വത്ത് തിന്നുകയും ചെയ്തു. നബി ﷺ പറയുന്നു: പിന്നീട് അല്ലാഹു യുദ്ധാർജിത സ്വത്ത് നമുക്ക് അനുവദനീയമാക്കി. നമ്മുടെ ദുർബലതയും അശക്തിയും കണ്ട് കൊണ്ടാണ് നമുക്കത് അനുവദനീയമാക്കിയത്. (ബുഖാരി 3124 )

ആദ്യ കാലത്ത് യുദ്ധാർജിത സ്വത്ത് തീ വന്ന് ഭക്ഷിക്കലായിരുന്നുരീതി. ബദ്൪ യുദ്ധവുമായി ബന്ധപ്പെട്ട വചനത്തോടെ യുദ്ധാർജിത സ്വത്ത് ഈ ഉമ്മത്തിന് അനുവദനീയമാക്കി.

فَكُلُوا۟ مِمَّا غَنِمْتُمْ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍:8/69)

കൂടുതൽ പ്രതിഫലം നൽകപ്പെടുന്ന സമൂഹം

عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم ‏ “‏ مَثَلُ الْمُسْلِمِينَ وَالْيَهُودِ وَالنَّصَارَى كَمَثَلِ رَجُلٍ اسْتَأْجَرَ قَوْمًا يَعْمَلُونَ لَهُ عَمَلاً إِلَى اللَّيْلِ، فَعَمِلُوا إِلَى نِصْفِ النَّهَارِ، فَقَالُوا لاَ حَاجَةَ لَنَا إِلَى أَجْرِكَ، فَاسْتَأْجَرَ آخَرِينَ فَقَالَ أَكْمِلُوا بَقِيَّةَ يَوْمِكُمْ، وَلَكُمُ الَّذِي شَرَطْتُ، فَعَمِلُوا حَتَّى إِذَا كَانَ حِينَ صَلاَةِ الْعَصْرِ قَالُوا لَكَ مَا عَمِلْنَا‏.‏ فَاسْتَأْجَرَ قَوْمًا فَعَمِلُوا بَقِيَّةَ يَوْمِهِمْ حَتَّى غَابَتِ الشَّمْسُ، وَاسْتَكْمَلُوا أَجْرَ الْفَرِيقَيْنِ ‏”‏‏.‏

അബൂമൂസയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുസ്ളീംകളുടെയും ജൂതക്രിസ്ത്യാനികളുടെയും അവസ്ഥ ഒരു മനുഷ്യനെപ്പോലെയാണ്‌. അയാള്‍ രാത്രി വരെ തനിക്ക്‌ ജോലി ചെയ്യുവാന്‍ വേണ്ടി ഒരു സംഘം ആളുകളെ കൂലിക്ക്‌ വിളിച്ചു. അങ്ങനെ അവര്‍ ജോലി ചെയ്തു. പകലിന്‍റെ പകുതിയായപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങളുടെ വേതനം ഞങ്ങള്‍ക്ക്‌ ആവശ്യമില്ല. അപ്പോള്‍ അദ്ദേഹം മറ്റു ചിലരെ കൂലിക്കെടുത്തു. അദ്ദേഹം അവരോട്‌ പറഞ്ഞു: ബാക്കിയുള്ള സമയം നിങ്ങള്‍ പൂര്‍ത്തിയാക്കുക. ഞാന്‍ നിബന്ധന ചെയ്തതു നിങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌. അങ്ങനെ അവര്‍ പ്രവര്‍ത്തിച്ച്‌ അസര്‍ നമസ്കാരത്തിന്‍റെ സമയമായപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രവര്‍ത്തിച്ചത്‌ നിങ്ങള്‍ക്കുണ്ട്‌. (പൂര്‍ത്തിയാക്കാന്‍ സാദ്ധ്യമല്ല) അപ്പോള്‍ അദ്ദേഹം മറ്റൊരു വിഭാഗത്തെ കൂലിക്കെടുത്തു. അവര്‍ അവശേഷിക്കുന്ന സമയം ജോലി ചെയ്തു. സൂര്യന്‍ അസ്തമിക്കുന്നതുവരെ. അതിനാല്‍ രണ്ടു വിഭാഗത്തിന്‍റെയും പ്രതിഫലം അവര്‍ക്കു ലഭിച്ചു. (ബുഖാരി:558)

عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّهُ أَخْبَرَهُ أَنَّهُ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ إِنَّمَا بَقَاؤُكُمْ فِيمَا سَلَفَ قَبْلَكُمْ مِنَ الأُمَمِ كَمَا بَيْنَ صَلاَةِ الْعَصْرِ إِلَى غُرُوبِ الشَّمْسِ، أُوتِيَ أَهْلُ التَّوْرَاةِ التَّوْرَاةَ فَعَمِلُوا حَتَّى إِذَا انْتَصَفَ النَّهَارُ عَجَزُوا، فَأُعْطُوا قِيرَاطًا قِيرَاطًا، ثُمَّ أُوتِيَ أَهْلُ الإِنْجِيلِ الإِنْجِيلَ فَعَمِلُوا إِلَى صَلاَةِ الْعَصْرِ، ثُمَّ عَجَزُوا، فَأُعْطُوا قِيرَاطًا قِيرَاطًا، ثُمَّ أُوتِينَا الْقُرْآنَ فَعَمِلْنَا إِلَى غُرُوبِ الشَّمْسِ، فَأُعْطِينَا قِيرَاطَيْنِ قِيرَاطَيْنِ، فَقَالَ أَهْلُ الْكِتَابَيْنِ أَىْ رَبَّنَا أَعْطَيْتَ هَؤُلاَءِ قِيرَاطَيْنِ قِيرَاطَيْنِ، وَأَعْطَيْتَنَا قِيرَاطًا قِيرَاطًا، وَنَحْنُ كُنَّا أَكْثَرَ عَمَلاً، قَالَ قَالَ اللَّهُ عَزَّ وَجَلَّ هَلْ ظَلَمْتُكُمْ مِنْ أَجْرِكُمْ مِنْ شَىْءٍ قَالُوا لاَ، قَالَ فَهْوَ فَضْلِي أُوتِيهِ مَنْ أَشَاءُ

സാലിമിബ്നു അബ്ദില്ല(റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു :നബി ﷺ അരുളി: മുമ്പ്‌ കഴിഞ്ഞുപോയ സമുദായങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ നിങ്ങളുടെ ഉപമ അസര്‍ നമസ്കാരത്തിനും സൂര്യാസ്തമനത്തിനുമിടക്കുള്ള സമയം പോലെയാണ്‌. തൌറാത്തിന്‍റെ ആളുകള്‍ക്ക്‌ അല്ലാഹു തൌറാത്ത്‌ നല്‍കി. അങ്ങനെ മധ്യാഹ്നം വരേക്കും അതനുസരിച്ച്‌ അസര്‍ നമസ്കാരസമയം വരേക്കും അവര്‍ പ്രവര്‍ത്തിച്ചു. പിന്നീടവരും ക്ഷീണിച്ചു. അതു കാരണം അവര്‍ക്കും ഓരോ ഖീറാത്തു വീതം പ്രതിഫലം ലഭിച്ചു. അനന്തരം നമുക്ക്‌ ഖുര്‍ആന്‍ ലഭിച്ചു. എന്നിട്ട്‌ ഖുര്‍ആന്‍ അനുസരിച്ചു സൂര്യാസ്തമനം വരേക്കും നാം പ്രവര്‍ത്തിച്ചു. തന്നിമിത്തം നമുക്ക്‌ ഈ രണ്ട്‌ ഖീറാത്തുവീതം പ്രതിഫലം ലഭിച്ചു. ഇതു കണ്ടപ്പോള്‍ രണ്ടു പൂര്‍വ്വവേദക്കാരും പറഞ്ഞു: രക്ഷിതാവേ! ഇക്കൂട്ടര്‍ക്ക്‌ നീ രണ്ടു ഖീറാത്തു വീതം പ്രതിഫലം നല്‍കി. ഞങ്ങള്‍ക്കോ ഓരോ ഖീറാത്തു വീതവും വാസ്തവത്തില്‍ ഞങ്ങളാണ്‌ കൂടുതല്‍ പ്രവര്‍ത്തിച്ചത്‌. അന്നേരം അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കിയപ്പോള്‍ ഞാന്‍ വല്ല അനീതിയും കാണിച്ചിട്ടുണ്ടോ? ഇല്ലെന്ന്‌ അവര്‍ പറഞ്ഞു അപ്പോള്‍ അല്ലാഹു അരുളി: ഇവര്‍ക്ക്‌ ഞാന്‍ കൂടുതലായി നല്‍കിയത്‌ എന്‍റെ ഔദാര്യമാണ്‌: എന്‍റെ ഔദാര്യം ഞാനുദ്ദേശിക്കുന്നവര്‍ക്ക്‌ നല്‍കുന്നതാണ്‌. (ബുഖാരി:557)

പരലോകത്ത്‌ ലഭിക്കുന്ന അനുഗ്രഹങ്ങൾ

قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ أُمَّتِي يُدْعَوْنَ يَوْمَ الْقِيَامَةِ غُرًّا مُحَجَّلِينَ مِنْ آثَارِ الْوُضُوءِ

നബി ﷺ പറഞ്ഞു: വുദ്വൂഇന്റെ അവയവങ്ങൾ പ്രകാശിക്കുന്നവരായികൊണ്ടാണ്‌ എന്റെ സമൂഹം കൊണ്ടുവരപ്പെടുക എന്ന്‌ നബി ﷺ പറഞ്ഞു. (ബുഖാരി:136)

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ قَالَ نَحْنُ آخِرُ الأُمَمِ وَأَوَّلُ مَنْ يُحَاسَبُ يُقَالُ أَيْنَ الأُمَّةُ الأُمِّيَّةُ وَنَبِيُّهَا فَنَحْنُ الآخِرُونَ الأَوَّلُونَ

ഇബ്നു അബ്ബാസ്(റ) വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:നമ്മൾ അന്തിമ സമുദായവും ആദ്യം വിചാരണ ചെയ്യപെടുന്നവരുമാകുന്നു. നിരക്ഷരനായ പ്രവാചകന്റെ സമുദായം എവിടെ എന്ന്‌ ചോദിക്കപ്പെടും. നാം അന്തിമ സമൂഹം, ആദ്യമായി സ്വർഗ പ്രവേശനം നൽകപ്പെടുന്ന സമൂഹം. (ഇബ്നുമാജ : 4290 –  സ്വഹീഹുൽ ജാമിഅ‍്‌: 6749))

സ്വർഗത്തിൽ കൂടുതലായി ഉണ്ടാവുന്ന സമുദായം

عَنْ أَبِي بَكْرٍ الصِّدِّيقِ، قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُعْطِيتُ سَبْعِينَ أَلْفًا يَدْخُلُونَ الْجَنَّةَ بِغَيْرِ حِسَابٍ وُجُوهُهُمْ كَالْقَمَرِ لَيْلَةَ الْبَدْرِ وَقُلُوبُهُمْ عَلَى قَلْبِ رَجُلٍ وَاحِدٍ فَاسْتَزَدْتُ رَبِّي عَزَّ وَجَلَّ فَزَادَنِي مَعَ كُلِّ وَاحِدٍ سَبْعِينَ أَلْفًا قَالَ أَبُو بَكْرٍ رَضِيَ اللَّهُ عَنْهُ فَرَأَيْتُ أَنَّ ذَلِكَ آتٍ عَلَى أَهْلِ الْقُرَى وَمُصِيبٌ مِنْ حَافَّاتِ الْبَوَادِي‏.‏

അബൂബക്കർ(റ) വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: പൗർണമിയിലെ ചന്ദ്രനെപോലെ മുഖം പ്രകാശിക്കുന്നവരായും, ഒരാളുടെ ഹൃദയത്തെ പോലുള്ള ഹൃദയത്തിന്റെ ഉടമകളായും, വിചാരണചെയ്യപ്പെടാത്തവരായും എന്റെ സമൂഹത്തിൽ നിന്നും സ്വർഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകളെ എനിക്ക്‌ നൽകപ്പെട്ടു. അപ്പോൾ എന്റെ റബ്ബിനോട്‌ ഞാൻ കൂടുതൽ ആവശ്യപ്പെട്ടു. അപ്പോൾ എന്റെ റബ്ബ്‌ ഓരോ ആളുകളുടെയും കൂടെ എഴുപതിനായിരം വർധിപ്പിച്ചു തന്നു. (അഹ്മദ്‌ 22, സ്വഹീഹുൽ ജാമിഅ​‍്‌: 1057)

عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَهْلُ الْجَنَّةِ عِشْرُونَ وَمِائَةُ صَفٍّ ثَمَانُونَ مِنْهَا مِنْ هَذِهِ الأُمَّةِ وَأَرْبَعُونَ مِنْ سَائِرِ الأُمَمِ ‏

നബി ﷺ പറഞ്ഞു: തീർച്ചയായും സ്വർഗവാസികൾ 120 അണികളിലായി(അണിനിര)ക്കും. അവരിൽ 80 അണികൾ എന്റെ സമുദായവും അവശേഷിക്കുന്ന 40 അണികൾ ഇതര സമൂഹങ്ങളുമായിരിക്കും.(തിർമിദി:38/2743 – സ്വഹീഹുൽ ജാമിഅ‍്‌: 2526)

ഇത്തരത്തിൽ എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്ത അനുഗ്രഹങ്ങളാണ്‌ അല്ലാഹു നബി ﷺ യുടെ സമുദായത്തിന് ചെയ്തുതന്നിട്ടുള്ളത്‌. അത്‌ തിരിച്ചറിഞ്ഞ്‌ നന്ദിയുള്ള അടിമകളായി നാം മാറുക. അതാണ്‌ അല്ലാഹു നമ്മോട്‌ ആവശ്യപ്പെടുന്നത്‌.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌.(ഖു൪ആന്‍:3/102)

മനുഷ്യ സമുദായങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ഠ സമുദായം നിങ്ങളാണെന്ന് അല്ലാഹു പറഞ്ഞപ്പോൾ അതിനുള്ള ഉപാധികൾ കൂടി എടുത്ത് പറഞ്ഞിരുന്നു.

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ

മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. (ഖുർആൻ:3/110)

‘നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.’ അതായത്, ഈ സവിശേഷതകള്‍ ഉള്ളതുകൊണ്ടാണ് നിങ്ങള്‍ ഉത്തമ സമുദായമായത്.  ആ ഗുണങ്ങള്‍ നിങ്ങളില്‍ നിലവിലുള്ളപ്പോഴേ നിങ്ങള്‍ ഉത്തമ സമുദായമായിരിക്കുകയുള്ളൂവെന്ന് താല്‍പര്യം.ഈ ഗുണങ്ങൾ നമ്മിൽ ഉണ്ടായിരിക്കാൻ പരിശ്രമിക്കുക.  ഈ വചനം ഓതിക്കൊണ്ട് ഉമര്‍ (റ) ഇപ്രകാരം പറഞ്ഞതായി ക്വത്താദഃ (റ) ഉദ്ധരിക്കുന്നു:

يا أيها الناس، من سره أن يكون من تلك الأمة، فليؤد شرط الله منها

ഹേ, മനുഷ്യരേ, ഇപ്പറഞ്ഞ സമുദായത്തില്‍ ഉള്‍പ്പെടുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അതിന് അല്ലാഹു നിശ്ചയിച്ച നിബന്ധന അവന്‍ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. (തഫ്സീറുത്ത്വബ്’രി)

 

 

kanzululoom.com

2 Responses

  1. الحمد لله ثم الحمد لله جزاك الله خيرا

    ഞാനൊരു ഖത്തീബ് ആണ്. എനിക്ക് ജുമാ പ്രസംഗങ്ങൾക്കും സ്റ്റേജ് പ്രസംഗങ്ങൾക്കും ഒരുപാട് ഉപകാരപ്പെട്ട സൈറ്റ് ആണിത്…..

    ഏഴുവർഷത്തോളം ആയി ഞാൻ ഉപയോഗപ്പെടുത്തുന്നു…..
    ഇതിൻറെ അണിയറ പ്രവർത്തകർക്ക് അള്ളാഹു ദുനിയാവിലും ആഖിറത്തിലും നന്മകൾ നൽകട്ടെ

Leave a Reply

Your email address will not be published. Required fields are marked *