അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്ന് മനസാ വാചാ ക൪മ്മണാ പ്രഖ്യാപിക്കുന്നതോടൊപ്പം മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണ് എന്ന് കൂടി പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ മുസ്ലിമായിത്തീരുന്നത്.
أشهد أن لا إله إلا الله و أشهد أن محمد رسول الله
യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു
ചുണ്ടുകള്‍ കൊണ്ടുള്ള ഉരുവിടല്‍ മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അതിന് അനേകം ഘടകങ്ങളുണ്ട്. അവയില്‍ ചിലത് താഴെ ചേ൪ക്കുന്നു.
(1)അദ്ദേഹം അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് വിശ്വസിക്കൽ
مُّحَمَّدٌ رَّسُولُ ٱللَّهِ ۚ
മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. (ഖു൪ആന്‍:48/29)
(2)അദ്ദേഹം അറിയിച്ചു തന്ന കാര്യങ്ങൾ മുഴുവൻ സത്യമാണെന്ന് അംഗീകരിക്കൽ
ഇസ്‌ലാമിന്റെ ഏകദൈവത്വസിദ്ധാന്തം, പരലോകം, വിചാരണ, രക്ഷാശിക്ഷകള്‍, പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍, സംശുദ്ധ ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന തത്ത്വങ്ങള്‍ തുടങ്ങി നബി ﷺ നമുക്ക് അറിയിച്ചു തന്ന കാര്യങ്ങൾ മുഴുവൻ സത്യമാണ്. കാരണം അല്ലാഹുവില്‍ നിന്നുള്ള വഹ്‌യ് മൂലവും, വഹ്യിന്റെ അടിസ്ഥാനത്തിലും മാതമാണ് അവിടുന്ന് സംസാരിക്കാറുള്ളത്.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ – إِنْ هُوَ إِلَّا وَحْىٌ يُوحَىٰ
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)
(3)അദ്ദേഹം കൽപ്പിച്ച കാര്യങ്ങൾ അനുസരിക്കൽ
(4) അദ്ദേഹം വിരോധിച്ച കാര്യങ്ങൾ കയ്യൊഴിക്കൽ
അല്ലാഹുവില്‍ നിന്നുള്ള വഹ്യിന്റെ അടിസ്ഥാനത്തിൽ മാതമാണ് നബി ﷺ സംസാരിക്കാറുള്ളതെന്നതിനാല്‍ നബി ﷺ യുടെ ഉപദേശനിര്‍ദേശങ്ങള്‍ അക്ഷരംപ്രതി സ്വീകരിക്കുവാനും അനുസരിക്കുവാനും നാം ബാധ്യസ്ഥരാണ്. ആ പ്രവാചകന്റെ അധ്യാപനങ്ങളില്‍ ഒന്നുപോലും നിഷേധിക്കുവാന്‍ പാടില്ല. കാരണം അദ്ദേഹത്തിനുള്ള അനുസരണം നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനുള്ള അനുസരണമാണ്.
مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ
(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവിനെ അനുസരിച്ചു.(ഖു൪ആന്‍:4/80)
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚا
അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. (ഖു൪ആന്‍:4/64)
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ
നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. (ഖു൪ആന്‍:59/7)
{وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا} وَهَذَا شَامِلٌ لِأُصُولِ الدِّينِ وَفُرُوعِهِ، ظَاهِرِهِ وَبَاطِنِهِ، وَأَنَّ مَا جَاءَ بِهِ الرَّسُولُ يَتَعَيَّنُ عَلَى الْعِبَادِ الْأَخْذُ بِهِ وَاتِّبَاعُهُ، وَلَا تَحِلُّ مُخَالَفَتُهُ، وَأَنَّ نَصَّ الرَّسُولِ عَلَى حُكْمِ الشَّيْءِ كَنَصِّ اللَّهِ تَعَالَى، لَا رُخْصَةَ لِأَحَدٍ وَلَا عُذْرَ لَهُ فِي تَرْكِهِ، وَلَا يَجُوزُ تَقْدِيمُ قَوْلِ أَحَدٍ عَلَى قَوْلِهِ،
{നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക}തത്തിന്റെ അടിസ്ഥാന നിയമങ്ങളും ശാഖകളും പ്രത്യക്ഷമായതും പരോക്ഷമായതുമെല്ലാം ഈ വചനം ഉള്‍ക്കൊള്ളുന്നുണ്ട്. റസൂല്‍ കൊണ്ടുവന്നത് സ്വീകരിക്കിലും പിന്‍പറ്റലും ദാസന്മാരുടെമേല്‍ നിശ്ചയിക്കപ്പെട്ടതാണ്. അതിന് എതിരു പ്രവര്‍ത്തിക്കല്‍ പാടില്ലാത്തതാണ്. ഒരു കാര്യത്തില്‍ റസൂലിന്റെ വിധി അല്ലാഹുവിന്റെ വിധിപോലെ തന്നെയാണ്. അത് ഉപേക്ഷിക്കാന്‍ ഒരാള്‍ക്കും ഒരു ന്യായമോ ഇളവോ ഇല്ല. റസൂലിന്റെ വാക്കിനെക്കാള്‍ ഒരാളുടെ വാക്കിനും മുന്‍ഗണന നല്‍കാവതല്ല. (തഫ്സീറുസ്സഅ്ദി)
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍:33/21)
ഇബ്നു കഥീർ رحمه الله പറഞ്ഞു :
هذه الآية الكريمة أصل كبير في التأسي برسول الله صلى الله عليه وسلم في أقواله وأفعاله وأحواله
ഈ മഹത്തായ ആയത്ത് തന്റെ വാക്കിലും പ്രവൃത്തിയിലും അവസ്ഥാന്തരങ്ങളിലും അല്ലാഹുവിന്റെ റസൂലിനെ മാതൃകയാക്കണമെന്നതിലുള്ള വലിയ അടിസ്ഥാനമാണ്.
നബി ﷺ യുടെ അധ്യാപനങ്ങള്‍ക്ക് പൂര്‍ണമനസ്സോടെ കീഴ്‌പ്പെടാത്തവര്‍ യഥാര്‍ഥ വിശ്വാസികളല്ല.
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:33/36)
فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
(5)അദ്ദേഹം കാണിച്ചു തന്ന രൂപത്തിൽ അല്ലാഹുവിനെ ആരാധിക്കൽ
അല്ലാഹു നമ്മെ സൃഷ്ടിച്ചിട്ടുള്ളതുതന്നെ നാം അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ്.
وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍:51/56)
എങ്ങനെയാണ് അല്ലാഹുവിനെ ആരാധിക്കേണ്ടതെന്ന കാര്യം ഏറ്റവും പൂര്‍ണ്ണമായ രൂപത്തില്‍ നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അപ്രകാരമാണ് അല്ലാഹുവിനുള്ള മുഴുവന്‍ ഇബാദത്തുകളും സമ൪പ്പിക്കേണ്ടത്.
(6)നമ്മുടെ സ്വന്തം ശരീരത്തേക്കാൾ അദ്ദേഹത്തെ സ്നേഹിക്കൽ
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ
അനസില്‍(റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (മുസ്‌ലിം:44)
ഒരു സത്യവിശ്വാസിക്ക് സ്വന്തം പിതാവിനെക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ മുഹമ്മദ് നബി ﷺ ആയിരിക്കണം. അല്ല, സ്വന്തത്തേക്കാളും പ്രിയം നബി ﷺ ആയിരിക്കണം.
ٱﻟﻨَّﺒِﻰُّ ﺃَﻭْﻟَﻰٰ ﺑِﭑﻟْﻤُﺆْﻣِﻨِﻴﻦَ ﻣِﻦْ ﺃَﻧﻔُﺴِﻬِﻢْ ۖ
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു…… (ഖു൪ആന്‍ :33/6)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ” مَا مِنْ مُؤْمِنٍ إِلاَّ وَأَنَا أَوْلَى النَّاسِ بِهِ فِي الدُّنْيَا وَالآخِرَةِ، اقْرَءُوا إِنْ شِئْتُمْ {النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ}
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇഹത്തിലും പരത്തിലും ഒരു സത്യവിശ്വാസിയുമായി ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ ആയത്തു പാരായണം ചെയ്യുക. “സത്യവിശ്വാസികളുമായി അവരുടെ ശരീരത്തെക്കാൾ ബന്ധപ്പെട്ടത് നബിയാണ്” (അഹ്സാബ്:6) (ബുഖാരി:4781)
عَنْ عَبْدَ اللَّهِ بْنَ هِشَامٍ، قَالَ كُنَّا مَعَ النَّبِيِّ صلى الله عليه وسلم وَهْوَ آخِذٌ بِيَدِ عُمَرَ بْنِ الْخَطَّابِ فَقَالَ لَهُ عُمَرُ يَا رَسُولَ اللَّهِ لأَنْتَ أَحَبُّ إِلَىَّ مِنْ كُلِّ شَىْءٍ إِلاَّ مِنْ نَفْسِي. فَقَالَ النَّبِيُّ صلى الله عليه وسلم ” لاَ وَالَّذِي نَفْسِي بِيَدِهِ حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ ”. فَقَالَ لَهُ عُمَرُ فَإِنَّهُ الآنَ وَاللَّهِ لأَنْتَ أَحَبُّ إِلَىَّ مِنْ نَفْسِي. فَقَالَ النَّبِيُّ صلى الله عليه وسلم ” الآنَ يَا عُمَرُ ”.
ഉമര്‍ (റ) ഒരിക്കല്‍ നബി ﷺ യോട് പറഞ്ഞു: ‘എന്റെ (സ്വന്തം) ദേഹം ഒഴിച്ച് മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ അങ്ങുന്നാകുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ഇല്ല, എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിന്റെ ശരീരത്തെക്കാള്‍ നീ എന്നെ സ്‌നേഹിക്കണം. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹുവാണെ സത്യം, അങ്ങാണ് എനിക്ക് എന്നെക്കാള്‍ പ്രിയപ്പെട്ടവന്‍. അപ്പോള്‍ നബി ﷺ പറഞ്ഞു:ഉമര്‍, ഇപ്പോഴാണ് താങ്കളുടെ വിശ്വാസം ശരിയായത്.’ (ബുഖാരി:6632)
قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ
(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.(ഖു൪ആന്‍ :9/24)
(7)അദ്ദേഹത്തിൻ്റെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലൽ ( അദ്ദേഹത്തിന് നൻമക്കും രക്ഷക്കും വേണ്ടി പ്രാർത്ഥിക്കൽ)
നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്.
ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺻَﻠُّﻮا۟ ﻋَﻠَﻴْﻪِ ﻭَﺳَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ
തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)
അപ്രകാരം സ്വലാത്ത് ചൊല്ലാനായി നബി ﷺ യും നി൪ദ്ദേശിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَجْعَلُوا بُيُوتَكُمْ قُبُورًا وَلاَ تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَىَّ فَإِنَّ صَلاَتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ
അബൂഹുറൈറയിൽ(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു : എന്റെ ഖബറിടം നിങ്ങള്‍ ഉത്സവം, ഈദ്, ഉറൂസ് സ്ഥലമാക്കരുത്. എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്.(അബൂദാവൂദ് :2042 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ لِلَّهِ مَلاَئِكَةً سَيَّاحِينَ فِي الأَرْضِ يُبَلِّغُونِي مِنْ أُمَّتِي السَّلاَمَ
അബ്ദില്ലയിൽ(റ) നിന്നും നിവേദനം:നബി ﷺ അരുളി : അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്റെ സമുദായത്തില്‍ നിന്നുള്ള സലാം (സ്വലാത്ത്) അവര്‍ എനിക്ക് എത്തിക്കുന്നതാണ്.(നസാഇ :1282 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَا مِنْ أَحَدٍ يُسَلِّمُ عَلَىَّ إِلاَّ رَدَّ اللَّهُ عَلَىَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلاَمَ
അബൂഹുറൈറയിൽ(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു : വല്ലവനും എന്റെ മേല്‍ സലാം ചൊല്ലിയാല്‍ അത് മടക്കുന്നതുവരെ അല്ലാഹു എന്റെ റൂഹിനെ എന്റെ മേല്‍ ഇടുന്നതാണ്. (അബൂദാവൂദ് :2041 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
(8)അദ്ദേഹം അവസാനത്തെ പ്രവാചകനാണെന്നും ഇനി ഒരു പ്രവാചകൻ വരാനില്ലെന്നും വിശ്വസിക്കൽ
مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(ഖു൪ആന്‍:33/40)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّهُ لاَ نَبِيَّ بَعْدِي
നബി ﷺ പറഞ്ഞു : എന്നാൽ, എനിക്ക് ശേഷം പ്രവാചകനില്ല. (ബുഖാരി:3455)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ مَثَلِي وَمَثَلَ الأَنْبِيَاءِ مِنْ قَبْلِي كَمَثَلِ رَجُلٍ بَنَى بَيْتًا فَأَحْسَنَهُ وَأَجْمَلَهُ، إِلاَّ مَوْضِعَ لَبِنَةٍ مِنْ زَاوِيَةٍ، فَجَعَلَ النَّاسُ يَطُوفُونَ بِهِ وَيَعْجَبُونَ لَهُ، وَيَقُولُونَ هَلاَّ وُضِعَتْ هَذِهِ اللَّبِنَةُ قَالَ فَأَنَا اللَّبِنَةُ، وَأَنَا خَاتِمُ النَّبِيِّينَ
അബൂഹുറൈറയിൽ(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു : എൻറെയും എനിക്ക് മുമ്പുള്ള മറ്റു പ്രവാചകൻമാരുടെയും ഉപമ ഇതാണ്. “ഒരാൾ ഒരു വീട് നിർമ്മിച്ചു. അതിന് മോടി പിടിപ്പിച്ചു. അതിൻറെ ഒരു മൂലയിൽ ഒരു ഇഷ്ടികക്കുള്ള സ്ഥലം ഒഴിച്ചിട്ടു. ജനങ്ങൾ അതിന് ചുറ്റും പ്രദക്ഷിണം വെച്ചു. ഈ വിടവ് കണ്ട് അവർ അത്ഭുതപ്പെട്ടു. അവർ പറഞ്ഞു. ഈ ഇഷ്ടികകൂടി വെച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഞാനാണ് ആ ഇഷ്ടിക. (ആ ഇഷ്ടികയുടെ സ്ഥാനമാണ് പ്രവാചക ശൃംഖലയിൽ എനിക്കുള്ളത്.) ഞാനാണ് അന്ത്യ പ്രവാചകൻ. (ബുഖാരി: 61)
عَنْ سَعْدِ بْنِ أَبِي وَقَّاصٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِعَلِيٍّ : أَنْتَ مِنِّي بِمَنْزِلَةِ هَارُونَ مِنْ مُوسَى إِلاَّ أَنَّهُ لاَ نَبِيَّ بَعْدِي
സഅ്ദ് ബ്നു അബീബഖാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ അലി ( റ) നോടു പറയുകയുണ്ടായി: എന്നെ സംബന്ധിച്ചിടത്തോളം നീ, മൂസാ നബിയെ സംബന്ധിച്ച് ഹാറൂന്‍റെ പദവിയിലാകുന്നു. പക്ഷേ, എന്‍റെ ശേഷം ഒരു നബിയും ഇല്ല. (തി൪മിദി:49/4095)
മുഹമ്മദ് നബിﷺക്ക് ശേഷം ഇനിയൊരു നബിയുണ്ടെന്ന് വിശ്വസിക്കുന്നവന്‍ കാഫിറാണെന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ഇനിയുമൊരു പ്രവാചകന്‍ വരാം, അതില്‍ അസാംഗത്യമൊന്നുമില്ല എന്ന് വിശ്വസിക്കുന്നത് പോലും കുഫ്‌റാണ്.
(9)അദ്ദേഹം അന്ത്യനാൾ വരെയുള്ള മുഴുവൻ ജനങ്ങളിലേക്കുമുള്ള പ്രവാചകനാണെന്ന് അംഗീകരിക്കൽ
وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:34/28)
قُلْ يَٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا
(നബിയെ) പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. (ഖു൪ആന്‍:7/158)
عَنْ جَابِرِ بْنِ عَبْدِ اللَّهِ،أَنَّ النَّبِيَّ صلى الله عليه وسلم قَالَ : أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ، وَجُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلاَةُ فَلْيُصَلِّ، وَأُحِلَّتْ لِيَ الْمَغَانِمُ وَلَمْ تَحِلَّ لأَحَدٍ قَبْلِي، وَأُعْطِيتُ الشَّفَاعَةَ، وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً، وَبُعِثْتُ إِلَى النَّاسِ عَامَّةً
ജാബിറില്‍ (റ) നിന്ന് നിവേദനം: നബി ﷺ അരുളി: എനിക്ക് മുമ്പുള്ളവര്‍ക്ക് നല്‍കാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു നല്‍കിയിരിക്കുന്നു. ഒരു മാസത്തെ വഴി ദൂരത്തെ ഭയം കൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടു. ഭൂമിയെ (സര്‍വ്വവും) എനിക്ക് സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലമായും ശുചീകരിക്കാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്‍റെ അനുയായികള്‍ ഏതെങ്കിലും ഒരാള്‍ക്ക് നമസ്കാരസമയം എത്തിയാല്‍ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെ വെച്ച് അവന്‍ നമസ്കരിക്കട്ടെ. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക് അനുമതി നല്‍കിയിരിക്കുന്നു. എനിക്ക് മുമ്പ് ആര്‍ക്കും അതനുവദിച്ചുകൊടുത്തിരുന്നില്ല. ശുപാര്‍ശ എനിക്ക് അനുവദിച്ചു തന്നു. നബിമാരെ അവരവരുടെ ജനതയിലേക്ക് മാത്രമാണ് മുമ്പ് നിയോഗിച്ചയച്ചിരുന്നത്. എന്നെ നിയോഗിച്ചയച്ചിരിക്കുന്നതാവട്ടെ മനുഷ്യരാശിയിലേക്കാകമാനവും. (ബുഖാരി:335)
(10)അദ്ദേഹത്തിന് പരലോകത്ത് ലഭിക്കാനിരിക്കുന്ന വസീല, ഫളീല എന്നീ സ്ഥാനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൽ
സ്വർഗത്തിൽ അത്യുന്നതമായ ദറജ അൽ വസീലയാണ്. ആ ഉന്നത പദവി ഒരേ ഒരു വ്യക്തിക്ക് മാത്രമാണ് ലഭിക്കുക. നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി ﷺ യായിരിക്കും ആ അനുഗ്രഹീത വ്യക്തിത്വം.
عَنْ أَبُو هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” سَلُوا اللَّهَ لِيَ الْوَسِيلَةَ ” . قَالُوا يَا رَسُولَ اللَّهِ وَمَا الْوَسِيلَةُ قَالَ ” أَعْلَى دَرَجَةٍ فِي الْجَنَّةِ لاَ يَنَالُهَا إِلاَّ رَجُلٌ وَاحِدٌ أَرْجُو أَنْ أَكُونَ أَنَا هُوَ ”
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങള്‍ എനിക്ക് വേണ്ടി വസീലയെ ചോദിക്കുക. സ്വഹാബിമാർ ചോദിച്ചു:അല്ലാഹുവിന്റെ റസൂലേ, എന്താണ് വസീല ? നബി ﷺ പറഞ്ഞു : സ്വർഗത്തിലെ അത്യുന്നതമായ പദവിയാണത്. ഒരേ ഒരു വ്യക്തി മാത്രമാണ് അത് നേടുക. ആ വ്യക്തി ഞാൻ ആകുവാൻ ഞാൻ ആശിക്കുന്നു.(തി൪മിദി:49/3971- സ്വഹീഹ് അല്‍ബാനി)
عَنْ أبي سعيد, عن النبي صلى الله عليه وسلم قال: ” الوسيلة درجة عند الله عز وجل ليس فوقها درجة, فسلوا الله أن يؤتيني الوسيلة
അബൂസഈദില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : അൽ വസീല . അല്ലാഹുവിൻ്റെ അടുക്കൽ ഒരു പദവിയാണത്. അതിൻ്റെ മുകളിൽ യാതൊരു പദവിയുമില്ല. അതിനാൽ ആ വസീലയെ എനിക്ക് ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ അല്ലാഹുവിനോട് തേടുക.(മുസ്നദ് അഹ്മദ് – സ്വഹീഹ് അല്‍ബാനി)
عن عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنه أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ، ثُمَّ صَلُّوا عَلَيَّ ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ، ثُمَّ سَلُوا اللَّهَ لِي الْوَسِيلَةَ ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ ، وَأَرْجُو أَنْ أَكُونَ أَنَا هُوَ ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ
അബ്ദുല്ലാഹിബ്‌നു അംറ് ബിന്‍ അല്‍ആസ്വില്‍(റ) നിന്ന് നിവേദനം. നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു: മുഅദ്ദിന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ അത് നിങ്ങള്‍ ഏറ്റു പറയുക. ശേഷം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുമുഖേന അല്ലാഹു അവന്റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. തുടര്‍ന്ന് എനിക്ക് വസ്വീലത്ത് കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അത് സ്വര്‍ഗത്തിലെ ഒരു സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരാള്‍ക്ക് മാത്രമേ അതിന് അവകാശമുള്ളൂ. ആ ഒരാള്‍ ഞാനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ എനിക്ക് വസ്വീലത്ത് ചോദിക്കുന്നുവോ അവന് ശഫാഅത്ത് ലഭിക്കും (മുസ്‌ലിം:384 ).
ബാങ്കിന് ശേഷമുള്ള പ്രാ൪ത്ഥനയില്‍ മുഹമ്മദ് നബി ﷺ ക്ക് വസീല, ഫദീല എന്നീ പദവികൾക്ക് വേണ്ടി ചോദിക്കുന്നുണ്ട്.
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ الْقَائِمَةِ، آتِ مُحَمَّداً الوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامَاً مَحمُوداً الَّذِي وَعَدْتَهُ
അല്ലാഹുമ്മ റബ്ബ ഹാദിഹി ദ്ദഅവതിത്താമ്മ, വസ്സ്വലാതിൽ ഖാഇമ ആതി മുഹമ്മദൻ അൽ വസീലത വൽഫളീല, വബ്അസ്ഹു മഖാമൻ മഹ്മൂദനില്ലദീ വഅദ്ത
ഈ പരിപൂർണമായ വിളിയുടെയും (ബാങ്കിന്റേയും) ആസന്നമായ നമസ്കാരത്തിന്റേയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദ് നബി ﷺ ക്ക് വസീല, ഫദീല എന്നീ പദവികൾ നൽകേണമേ. നീ വാഗ്ദാനം ചെയ്ത സ്തുത്യർമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ. (ബുഖാരി : 614)
kanzululoom.com