ദുൻയാവിൽ പലകാര്യത്തിലും നാം നടുക്കം അനുഭവിച്ചിട്ടുണ്ട്. ചില അപകടങ്ങളും മറ്റുമൊക്കെ കാണുമ്പോൾ ‘നടുങ്ങിപ്പോയി, ഭയവിഹ്വലരായി’ എന്നൊക്കെ നാം പറയാറുണ്ട്.
അല്ലാഹുവിനെ ഓര്‍ത്ത് നടുങ്ങുക എന്നത് ഒരു സത്യവിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട ഗുണമാണ്. അവനെയാണ് മുഷ്‌ഫിക് എന്ന് പറയുന്നത്.
രഹസ്യത്തിലും പരസ്യത്തിലും വിധി വിലക്കുകൾ പാലിച്ച് ജീവിക്കുക എന്ന അമാനത്ത് അല്ലാഹു സൃഷ്ടികൾക്കു മുമ്പിൽ പ്രദർശിപ്പിച്ചപ്പോൾ അത് ഏറ്റെടുക്കുന്നതിൽ ആകാശങ്ങളും ഭൂമിയും പർവതങ്ങളും നടുങ്ങുകയും വിസമ്മതിക്കുകയും ചെയ്തു. എന്നാൽ മനുഷ്യൻ ആ വലിയ ഭാരം ഏറ്റെടുത്തു.
إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَٰنُ ۖ إِنَّهُۥ كَانَ ظَلُومًا جَهُولًا
തീര്‍ച്ചയായും നാം അമാനത്ത് (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു. (ഖു൪ആന്‍:33/72)
ഈ അമാനത്ത് അല്ലാഹു നാളെ പരലോകത്ത് ചോദ്യം ചെയ്യുന്നതാണ്. അതിനാൽ മനുഷ്യന് മുഷ്‌ഫിക് ആകാൻ കഴിയണം.
മലക്കുകളെ കുറിച്ച് അല്ലാഹു പറയുന്നു:
لَا يَسْبِقُونَهُۥ بِٱلْقَوْلِ وَهُم بِأَمْرِهِۦ يَعْمَلُونَ ﴿٢٧﴾ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ ﴿٢٨﴾
അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു. അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു. (ഖു൪ആന്‍:21/27-28)
മനുഷ്യന് സൃഷ്ട്യാ ചില പോരായ്മകളുണ്ട്. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അക്ഷമനായികൊണ്ടാണ്. മനുഷ്യന്റെ പ്രകൃതിപരമായ ഒരു സവിശേഷതയാണ് ഇത്. ആ ക്ഷമയില്ലായ്മ എന്താണെന്ന് വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നത് കാണുക:
إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا ﴿١٩﴾ إِذَا مَسَّهُ ٱلشَّرُّ جَزُوعًا ﴿٢٠﴾ وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا ﴿٢١﴾
തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായികൊണ്ടാണ്. അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും. നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും. (ഖു൪ആന്‍:70/19-21)
എന്നാല്‍ മനുഷ്യൻ സൃഷ്ട്യാ തന്നെ ഇങ്ങിനെ ഒരു പോരായ്മയുള്ളവനാണെങ്കിലും ഈ സ്വഭാവത്തെ നിയന്ത്രിക്കുവാനുള്ള പ്രതിവിധികളും അല്ലാഹു അവന് നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. തുടര്‍ന്ന് 22-35 ആയത്തുകളിൽ ചില ഗുണങ്ങളുള്ളവര്‍ ഈ പോരായ്മയിൽ നിന്ന് ഒഴിവാണെന്ന് പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് അല്ലാഹുവിന്റെ ശിക്ഷയെ ഓര്‍ത്ത് നടുങ്ങുക എന്ന ഗുണം.
وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ
തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയപ്പാടുള്ളവരും. (ഖു൪ആന്‍:70/27)
മുത്തഖീങ്ങളുടെ വിശേഷണമായി വിശുദ്ധ ഖുര്‍ആൻ പറഞ്ഞിട്ടുള്ളത് അവര്‍ അന്ത്യനാളിനെപ്പറ്റി ഭയവിഹ്വലരാണ് എന്നാണ്.
وَلَقَدْ ءَاتَيْنَا مُوسَىٰ وَهَٰرُونَ ٱلْفُرْقَانَ وَضِيَآءً وَذِكْرًا لِّلْمُتَّقِينَ ﴿٤٨﴾ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَهُم مِّنَ ٱلسَّاعَةِ مُشْفِقُونَ ﴿٤٩﴾
മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവര്‍ക്കുള്ള ഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരും, അന്ത്യനാളിനെപ്പറ്റി പേടിക്കുന്നവരുമാരോ (അവര്‍ക്കുള്ള ഉല്‍ബോധനം.) (ഖു൪ആന്‍:21/48-49)
നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവരുടെ വിശേഷണമായി വിശുദ്ധ ഖുര്‍ആൻ പറഞ്ഞിട്ടുള്ളതിൽ ഒന്ന് അവര്‍ അല്ലാഹുവിനെ ഓര്‍ത്ത് നടുങ്ങുന്നവരാണ് എന്നാണ്.
إِنَّ ٱلَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ ﴿٥٧﴾ …… أُو۟لَٰٓئِكَ يُسَٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَٰبِقُونَ ﴿٦١﴾
തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവര്‍. …….അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും. (ഖു൪ആന്‍:23/57,61)
ഈമാനിന്റെ ആളുകൾക്ക് മാത്രമേ മുഷ്‌ഫിക് ആകാൻ കഴിയുകയുള്ളൂ.
ٱللَّهُ ٱلَّذِىٓ أَنزَلَ ٱلْكِتَٰبَ بِٱلْحَقِّ وَٱلْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٌ ﴿١٧﴾ يَسْتَعْجِلُ بِهَا ٱلَّذِينَ لَا يُؤْمِنُونَ بِهَا ۖ وَٱلَّذِينَ ءَامَنُوا۟ مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا ٱلْحَقُّ ۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِى ٱلسَّاعَةِ لَفِى ضَلَٰلِۭ بَعِيدٍ ﴿١٨﴾
അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും ഇറക്കിത്തന്നവന്‍. നിനക്ക് എന്തറിയാം. ആ അന്ത്യസമയം അടുത്ത് തന്നെ ആയിരിക്കാം. അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാത്തവര്‍ അതിന്‍റെ കാര്യത്തില്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവര്‍ക്കറിയാം അത് സത്യമാണെന്ന്. ശ്രദ്ധിക്കുക: തീര്‍ച്ചയായും അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ വിദൂരമായ പിഴവില്‍ തന്നെയാകുന്നു. (ഖു൪ആന്‍:42/17-18)
{ وَالَّذِينَ آمَنُوا مُشْفِقُونَ مِنْهَا } أي: خائفون، لإيمانهم بها، وعلمهم بما تشتمل عليه من الجزاء بالأعمال، وخوفهم، لمعرفتهم بربهم، أن لا تكون أعمالهم منجية لهم ولا مسعدة، ولهذا قال: { وَيَعْلَمُونَ أَنَّهَا الْحَقُّ } الذي لا مرية فيه، ولا شك يعتريه
{വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു} അതിലുള്ള വിശ്വാസത്താൽ അവർ ഭയന്ന് ജീവിക്കുന്നവരാണ്. അന്ന് പ്രവർത്തനങ്ങൾക്ക് പ്രതിഫലമുണ്ടെന്ന് മനസ്സിലാക്കിയിതനാലും, തങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് അറിയുന്നതുകൊണ്ടും. അവരുടെ പ്രവർത്തനങ്ങൾ അവരെ രക്ഷപ്പെടുത്തുകയില്ല എന്നതാണ് അവരുടെ ആശങ്ക. അതാണ് അല്ലാഹു പറഞ്ഞത് {അവർക്കറിയാം അത് സത്യമാണെന്ന്} അതിലവർക്ക് സംശയമില്ല. യാതൊരു ശങ്കയും അതില്ല. (തഫ്സീറുസ്സഅ്ദി)
സ്വര്‍ഗപ്രവേശനത്തിന് കാരണമാക്കുന്ന ഒരു ഗുണമാണ് മുഷ്‌ഫിക് ആകൽ. സ്വഗ്ഗക്കാര്‍ തമ്മില്‍ നടക്കുന്ന ചില സംഭാഷണങ്ങളെയും, സന്തോഷ സല്ലാപങ്ങളെയും വിശുദ്ധ ഖുര്‍ആൻ ഉദ്ദരിക്കുന്നത് കാണുക:
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ ﴿٢٥﴾ قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ ﴿٢٦﴾ فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ ﴿٢٧﴾
പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരായിരുന്നു. അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്ത് രക്ഷിക്കുകയും ചെയ്തു. (ഖുർആൻ :52/25-27)
{നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരായിരുന്നു} അതായത്: ഭയപ്പെടുന്നവരും പേടിക്കുന്നവരും. ആ ഭയത്താല്‍ നാം പാപമുപേക്ഷിച്ചു. നമ്മുടെ ന്യൂനതകള്‍ പരിഹരിച്ചു. (തഫ്സീറുസ്സഅ്ദി)
അവര്‍ അന്യോന്യം പലതും സംസാരിച്ചും ചോദ്യോത്തരങ്ങള്‍ നടത്തിയും കൊണ്ടിരിക്കുമ്പോള്‍, തങ്ങള്‍ ഐഹിക ജീവിതത്തില്‍ തങ്ങളുടെ സ്വന്തക്കാര്‍ക്കിടയില്‍ കഴിഞ്ഞു കൂടിയ കാലത്തു അല്ലാഹുവിനെ ഭയന്നും, അവന്റെ ശിക്ഷയെ പേടിച്ചും, അവനെ വിളിച്ചു പ്രാര്‍ത്ഥിച്ചും കൊണ്ടിരുന്നതിന്റെ ഫലമായിട്ടാണ് തങ്ങള്‍ക്കു ഈ ഉന്നത പദവികളെല്ലാം ലഭിച്ചതെന്നു അനുസ്മരിച്ചു സന്തോഷിക്കുകയാണ്. (അമാനി തഫ്സീര്‍)
അവസാനമായി, പരലോകത്ത് ഭയവിഹ്വലരാകാതിരിക്കാൻ ഇവിടെ മുഷ്‌ഫിക് ആകുക
وَوُضِعَ ٱلْكِتَٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ
(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. (ഖു൪ആന്‍:19/49)
تَرَى ٱلظَّٰلِمِينَ مُشْفِقِينَ مِمَّا كَسَبُوا۟ وَهُوَ وَاقِعُۢ بِهِمْ ۗ
(പരലോകത്ത് വെച്ച്) ആ അക്രമകാരികളെ തങ്ങള്‍ സമ്പാദിച്ചു വെച്ചതിനെപ്പറ്റി ഭയചകിതരായ നിലയില്‍ നിനക്ക് കാണാം. അത് (സമ്പാദിച്ചു വെച്ചതിനുള്ള ശിക്ഷ) അവരില്‍ വന്നുഭവിക്കുക തന്നെചെയ്യും. (ഖു൪ആന്‍:42/22)
www.kanzululoom.com