മിതത്വവും മധ്യമ നിലപാടും ഇസ്ലാമിന്റെ ആദർശം

അല്ലാഹു പറയുന്നു:

وَكَذَٰلِكَ جَعَلْنَٰكُمْ أُمَّةً وَسَطًا لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًا

അപ്രകാരം നാം നിങ്ങളെ ഒരു മദ്ധ്യമ സമുദായം ആക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. (ഖുർആൻ:2/143)

ദിനേന ആവര്‍ത്തിച്ചുള്ള നമസ്‌കാരങ്ങളില്‍ അനിവാര്യമായും പ്രാര്‍ഥിക്കുവാന്‍ നാം പഠിപ്പിക്കപ്പെട്ട ഈ പ്രാര്‍ത്ഥനാ വചനം മിതത്വവും മധ്യമ നിലപാടും നമ്മെ പഠിപ്പിക്കുന്നു:

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ ‎﴿٦﴾‏ صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ ‎﴿٧﴾‏

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. (ഖുർആൻ:1/6-7)

ഇതില്‍ പരാമര്‍ശിക്കപ്പെട്ട കോപത്തിനിരയായവര്‍ സത്യം അറിഞ്ഞിട്ടും അതിനെ അവഗണിച്ചവരാണ്. പിഴച്ചുപോയവരാകട്ടെ സത്യം അറിയാതെ സത്യവഴിതെറ്റി ജീവിച്ചവരാണ്. സത്യം അറിഞ്ഞ് അതു കര്‍മപഥത്തില്‍ തെളിയിച്ചവരാണ് മധ്യമ നിലപാടുകാര്‍. അവരാണ് അനുഗൃഹീതര്‍. നബിമാര്‍, സ്വിദ്ദീക്വുകള്‍ (സത്യസന്ധന്മാര്‍), ശുഹദാഅ് (രക്തസാക്ഷികള്‍), സ്വാലിഹുകള്‍ (സല്‍കര്‍മകാരികള്‍) എന്നിവരുടെ രീതിയും മാര്‍ഗവുമാണത്. പ്രസ്തുത വഴി നമുക്ക് കനിയുവാന്‍ കൂടിയാണ് നാം അല്ലാഹുവോട് തേടുന്നത്.

വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്ന മറ്റൊരു പ്രാര്‍ഥനാ വചനവും മിതത്വത്തിന്റെ മറ്റൊരു ചിത്രം നമുക്കു നല്‍കുന്നു:

رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ ‎

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ, പരലോകത്തിലും നന്മ നല്‍കേണമേ, നരകശിക്ഷയില്‍നിന്ന് നീ ഞങ്ങളെ കാക്കേണമേ. (ഖുർആൻ:2/201)

ഇതിലൂടെ ഭൗതികലോകത്തെ നന്മയും പരലോകത്തെ നന്മയും ലഭിക്കുവാന്‍ യാചിക്കുകയാണ്. പരലോകത്തിനുവേണ്ടി ഇഹലോകത്തെ അവഗണിക്കുന്നില്ല. ഇഹലോകത്തെിനു വേണ്ടി പാരത്രിക നന്മ വിസ്മരിക്കുന്നുമില്ല. മധ്യമ നിലപാടും രീതിയും ഇതിലൂടെ പഠിപ്പിക്കപ്പെടുന്നു. പ്രസ്തുത പ്രാര്‍ഥന നബി ﷺ  ഏറ്റവും കൂടുതല്‍ നിര്‍വഹിച്ചിരുന്നതായി ഇമാം ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്.

മധ്യമ നിലപാടില്‍നിന്നും മിതത്വ രീതിയില്‍നിന്നും തെറ്റി തീവ്രതയിലേക്കു കാലുകുത്തിയ വേദക്കാരെ അല്ലാഹു വിലക്കിയത് വിശുദ്ധ ഖുര്‍ആനില്‍ നാം വായിക്കുന്നു:

يَٰٓأَهْلَ ٱلْكِتَٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ

വേദക്കാരേ, നിങ്ങള്‍ മതത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. (ഖുർആൻ:4/171)

قُلْ يَٰٓأَهْلَ ٱلْكِتَٰبِ لَا تَغْلُوا۟ فِى دِينِكُمْ غَيْرَ ٱلْحَقِّ

പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരു കവിയരുത്. (ഖുർആൻ:5/77)

നബി ﷺ യും ഇത്തരക്കാരെ അനുസ്മരിച്ചു. തീവ്രത അവരെ നശിപ്പിച്ചു എന്ന് മുന്നറിയിപ്പു നല്‍കി.

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ هَلَكَ الْمُتَنَطِّعُونَ ‏”‏ ‏.‏ قَالَهَا ثَلاَثًا ‏.‏

ഇബ്നു മസ്ഊദ് رضى الله عنه വില്‍ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: കാര്‍ക്കശ്യം പലര്‍ത്തുന്നവര്‍ (തീവ്രത പുലര്‍ത്തുന്നവര്‍) നശിച്ചതു തന്നെ.” ഇതു മൂന്നു പ്രാവശ്യം അവർത്തിച്ചു. (മുസ്‌ലിം: 2670)

ഇമാം നവവി رحمه الله പറഞ്ഞു: തീവ്രത എന്നാല്‍ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും മതത്തിന്റെ അതിര്‍ത്തി ലംഘിച്ചു തീവ്രതയേറി അഗാധതയിലാവുക എന്നതാണ്. (ശറഹു മുസ്‌ലിം).

ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി رحمه الله പറഞ്ഞു: ‘കാര്യങ്ങളില്‍ കടുപ്പമാക്കുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് മതത്തിലുള്ള അതിര് വിട്ട് കടക്കുക എന്നുള്ളതാണ്. തീവ്രതയാകട്ടെ മതത്തിന്റെ ചട്ടക്കൂട് വിട്ടുകൊണ്ടുള്ള കാര്‍ക്കശ്യത്തെ അറിയിക്കുന്നു.’

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ :‏ يَا أَيُّهَا النَّاسُ إِيَّاكُمْ وَالْغُلُوَّ فِي الدِّينِ فَإِنَّمَا أَهْلَكَ مَنْ كَانَ قَبْلَكُمُ الْغُلُوُّ فِي الدِّينِ ‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളേ, മതത്തില്‍ തീവ്രതയുണ്ടാക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുക. മതത്തിലുള്ള തീവ്രതയാണ് നിങ്ങളുടെ മുമ്പുള്ളവരെ നശിപ്പിച്ചത്. (ഇബ്‌നുമാജ : 3029 – സ്വഹീഹ് അല്‍ബാനി)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لَنْ يُنَجِّيَ أَحَدًا مِنْكُمْ عَمَلُهُ ‏”‏‏.‏ قَالُوا وَلاَ أَنْتَ يَا رَسُولَ اللَّهِ قَالَ ‏”‏ وَلاَ أَنَا، إِلاَّ أَنْ يَتَغَمَّدَنِي اللَّهُ بِرَحْمَةٍ، سَدِّدُوا وَقَارِبُوا، وَاغْدُوا وَرُوحُوا، وَشَىْءٌ مِنَ الدُّلْجَةِ‏.‏ وَالْقَصْدَ الْقَصْدَ تَبْلُغُوا ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ ആരുടെയും കർമ്മങ്ങൾ നിങ്ങളെ രക്ഷപ്പെടുത്തുകയില്ല. സ്വഹാബികൾ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരേ, അങ്ങയുടെ സ്ഥിതിയും അങ്ങിനെ തന്നെയാണോ..? നബിﷺ പറഞ്ഞു; ഞാനും അങ്ങിനെത്തന്നെ; അല്ലാഹു   അവന്റെ കാരുണ്യംകൊണ്ട് എന്നെ മൂടിയാലല്ലാതെ. നിങ്ങൾ കർമ്മങ്ങൾ നന്നാക്കുക. അല്ലാഹു വിലേക്കടുക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുക. പ്രഭാതത്തിലും പ്രദോഷത്തിലും രാവിന്റെയാമങ്ങളിലും ആരാധനകളിൽ മുഴുകുക. കാര്യങ്ങളിൽ മിതത്വം പാലിക്കുക. നിങ്ങൾക്ക് ലക്ഷ്യത്തിലെത്താൻ കഴിയും.(ബുഖാരി: 6463)

സമസ്ത മേഖലകളിലും മിതത്വവും മധ്യമ നിലപാടുമുണ്ട്. ആരാധനാ രംഗത്തെും അത് അനിവാര്യമാണ്.

عَنْ أَنَسِ بْنِ مَالِكٍ ‏ قَالَ : جَاءَ ثَلاَثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صلى الله عليه وسلم يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صلى الله عليه وسلم فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا فَقَالُوا وَأَيْنَ نَحْنُ مِنَ النَّبِيِّ صلى الله عليه وسلم قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ‏.‏ قَالَ أَحَدُهُمْ أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا‏.‏ وَقَالَ آخَرُ أَنَا أَصُومُ الدَّهْرَ وَلاَ أُفْطِرُ‏.‏ وَقَالَ آخَرُ أَنَا أَعْتَزِلُ النِّسَاءَ فَلاَ أَتَزَوَّجُ أَبَدًا‏.‏ فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ : أَنْتُمُ الَّذِينَ قُلْتُمْ كَذَا وَكَذَا أَمَا وَاللَّهِ إِنِّي لأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ، لَكِنِّي أَصُومُ وَأُفْطِرُ، وَأُصَلِّي وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي‏

അനസ് ബ്നു മാസിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മൂന്നുപേര്‍ നബി ﷺ യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട്‌ നബി ﷺ യുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബിﷺയുടെ ആരാധനയെക്കുറിച്ച്‌ കേട്ടപ്പോള്‍ അവര്‍ക്കത് വളരെ കുറഞ്ഞു പോയെന്ന്‌ തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി ﷺ ക്ക്‌ ആദ്യം ചെയ്തുപോയതും പിന്നീട്‌ ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ്‌ പിടിക്കും. ഒരു ദിവസവും നോമ്പ്‌ ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന്‌ നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി ﷺ അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ്‌ ഞാന്‍ . ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ്‌ ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. എന്‍റെ സുന്നത്തിനോട് ആരെങ്കിലും വിമുഖത കാണിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല. (ബുഖാരി: 5063)

عَنِ ابْنِ عَبَّاسٍ، قَالَ بَيْنَا النَّبِيُّ صلى الله عليه وسلم يَخْطُبُ إِذَا هُوَ بِرَجُلٍ قَائِمٍ فَسَأَلَ عَنْهُ فَقَالُوا أَبُو إِسْرَائِيلَ نَذَرَ أَنْ يَقُومَ وَلاَ يَقْعُدَ وَلاَ يَسْتَظِلَّ وَلاَ يَتَكَلَّمَ وَيَصُومَ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ مُرْهُ فَلْيَتَكَلَّمْ وَلْيَسْتَظِلَّ وَلْيَقْعُدْ وَلْيُتِمَّ صَوْمَهُ ‏”‏‏.‏

ഇബ്‌നു അബ്ബാസ് رضى الله عنهما വില്‍ നിന്നു നിവേദനം: നബി ﷺ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ അതാ ഒരു വ്യക്തി നില്‍ക്കുന്നു! നബി ﷺ അയാളെക്കുറിച്ച് ചോദിച്ചു. അവര്‍ പ്രതികരിച്ചു: ‘അബൂ ഇസ്‌റാഈല്‍ എന്ന വ്യക്തിയാണ്. സൂര്യനു താഴെ ചൂടേറ്റുനില്‍ക്കുവാനും തണലേല്‍ക്കാതിരിക്കുവാനും സംസാരിക്കാതിരിക്കുവാനും നോമ്പെടുക്കുവാനും അയാള്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു.’ നബി ﷺ പറഞ്ഞു: ‘സംസാരിക്കുവാനും തണല്‍കൊള്ളുവാനും ഇരിക്കുവാനും നോമ്പ് പൂര്‍ത്തിയാക്കുവാനും അയാളോട് കല്‍പിക്കുക. (ബുഖാരി:6704)

അബ്ദുല്ലാഹ് ഇബ്‌നുഅംറ് ഇബ്‌നുല്‍ആസ്വ് رضى الله عنه യൗവനാരംഭത്തില്‍ ധാരാളം ആരാധനകള്‍ ചെയ്യുന്ന വ്യക്തിയായിരുന്നു. അദ്ദേഹം കാലം മുഴുവന്‍ പകലില്‍ നോമ്പെടുക്കുമായിരുന്നു. രാത്രി മുഴുവന്‍ നമസ്‌കരിക്കുമായിരുന്നു. രാത്രിയിലെ തഹജ്ജുദ് നമസ്‌കാരത്തില്‍ ക്വുര്‍ആന്‍ ഓതിത്തീര്‍ക്കുമായിരുന്നു. ഇത് പിന്നീട് അദ്ദേഹത്തിന് ക്ലേശകരമായി. നിര്‍ബന്ധമായി ചെയ്തുതീര്‍ക്കേണ്ട ചില ബാധ്യതകള്‍ നഷ്ടപ്പെടുമാറ് അദ്ദേഹം ക്ഷീണിതനായി. അപ്പോള്‍ അദ്ദേഹത്തിന് നബി ﷺ നൽകിയ ഉപദേശം കാണുക:

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، – رضى الله عنهما – قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَلَمْ أُخْبَرْ أَنَّكَ تَقُومُ اللَّيْلَ وَتَصُومُ النَّهَارَ ‏”‏ ‏.‏ قُلْتُ إِنِّي أَفْعَلُ ذَلِكَ ‏.‏ قَالَ ‏”‏ فَإِنَّكَ إِذَا فَعَلْتَ ذَلِكَ هَجَمَتْ عَيْنَاكَ وَنَفِهَتْ نَفْسُكَ لِعَيْنِكَ حَقٌّ وَلِنَفْسِكَ حَقٌّ وَلأَهْلِكَ حَقٌّ قُمْ وَنَمْ وَصُمْ وَأَفْطِرْ ‏”‏ ‏.‏

അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ് رضى الله عنهم പറയുന്നു: നബി ﷺ  എന്നോട് പറഞ്ഞു: ‘നീ എല്ലാ രാത്രിയും (ക്വുര്‍ആന്‍ പാരായണം ചെയ്ത് ദീർഘമായി) നമസ്കരിക്കുന്നതായും പകൽ നോമ്പെടുക്കുകയും ചെയ്യുന്നതായി എനിക്ക് വിവരം കിട്ടിയിരിക്കുന്നു. ഞാൻ പറഞ്ഞു: ഞാൻ അങ്ങനെ ചെയ്യുന്നു. നബി ﷺ പറഞ്ഞു:നീ അങ്ങനെ ചെയ്‌താൽ, നിന്റെ കണ്ണുകൾക്ക് കനത്ത ആയാസമുണ്ടാക്കുകയും നിന്നെ ദുർബലനാക്കുകയും ചെയ്യും. താങ്കളുടെ കണ്ണിന് താങ്കളില്‍നിന്ന് അവകാശം ഉണ്ട്. താങ്കളുടെ ശരീരത്തിന് താങ്കളില്‍നിന്ന് അവകാശം ഉണ്ട്. താങ്കളുടെ ഭാര്യക്കും താങ്കളില്‍നിന്നു അവകാശമുണ്ട്. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുക, നോമ്പ് അനുഷ്ടിക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുക. (മുസ്ലിം:1159)

عَنْ جَابِرٍ، قَالَ كَانَ مُعَاذٌ يُصَلِّي مَعَ النَّبِيِّ صلى الله عليه وسلم ثُمَّ يَأْتِي فَيَؤُمُّ قَوْمَهُ فَصَلَّى لَيْلَةً مَعَ النَّبِيِّ صلى الله عليه وسلم الْعِشَاءَ ثُمَّ أَتَى قَوْمَهُ فَأَمَّهُمْ فَافْتَتَحَ بِسُورَةِ الْبَقَرَةِ فَانْحَرَفَ رَجُلٌ فَسَلَّمَ ثُمَّ صَلَّى وَحْدَهُ وَانْصَرَفَ فَقَالُوا لَهُ أَنَافَقْتَ يَا فُلاَنُ قَالَ لاَ وَاللَّهِ وَلآتِيَنَّ رَسُولَ اللَّهِ صلى الله عليه وسلم فَلأُخْبِرَنَّهُ ‏.‏ فَأَتَى رَسُولَ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّا أَصْحَابُ نَوَاضِحَ نَعْمَلُ بِالنَّهَارِ وَإِنَّ مُعَاذًا صَلَّى مَعَكَ الْعِشَاءَ ثُمَّ أَتَى فَافْتَتَحَ بِسُورَةِ الْبَقَرَةِ ‏.‏ فَأَقْبَلَ رَسُولُ اللَّهِ صلى الله عليه وسلم عَلَى مُعَاذٍ فَقَالَ ‏”‏ يَا مُعَاذُ أَفَتَّانٌ أَنْتَ اقْرَأْ بِكَذَا وَاقْرَأْ بِكَذَا ‏”‏ ‏.‏ قَالَ سُفْيَانُ فَقُلْتُ لِعَمْرٍو إِنَّ أَبَا الزُّبَيْرِ حَدَّثَنَا عَنْ جَابِرٍ أَنَّهُ قَالَ ‏”‏ اقْرَأْ وَالشَّمْسِ وَضُحَاهَا ‏.‏ وَالضُّحَى ‏.‏ وَاللَّيْلِ إِذَا يَغْشَى ‏.‏ وَسَبِّحِ اسْمَ رَبِّكَ الأَعْلَى ‏”‏ ‏.‏ فَقَالَ عَمْرٌو نَحْوَ هَذَا ‏.‏

ജാബിര്‍  رضى الله عنه വില്‍ നിന്നു നിവേദനം: ”മുആദ്ബ്‌നു ജബല്‍ رضى الله عنه നബി ﷺ യുടെ കൂടെ നമസ്‌കരിച്ചു. പിന്നീട് തന്റെ ജനതയിലേക്ക് ചെന്നുകൊണ്ട് അവര്‍ക്ക് ഇമാമായി സൂറത്തുല്‍ ബക്വറ ഓതി നമസ്‌കരിച്ചു. അന്നേരം ഒരാള്‍ ആ നമസ്‌കാരത്തില്‍നിന്നും വിട്ടകന്ന് ലഘുവായി ഓതി നമസ്‌കരിച്ചു. മുആദ് رضى الله عنه  ഈ വിവരം അറിഞ്ഞു. അദ്ദേഹം പറഞ്ഞു: ‘അയാള്‍ കപടവിശ്വാസിയാണ്.’ ഈ വിവമറിഞ്ഞ അയാള്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ കൈകള്‍കൊണ്ട് അധ്വാനിച്ചും കാലികളെക്കൊണ്ട് തേവിനനച്ചും ജീവിക്കുന്ന ആളുകളാണ്. ഇന്നലെ മുആദ് സൂറത്തുല്‍ ബക്വറ ഓതിയാണ് നമസ്‌കരിച്ചത്. അന്നേരം ഞാന്‍ ആ നമസ്‌കാരത്തില്‍ നിന്ന് വിട്ടുനിന്നു. അതിനാല്‍ ഞാന്‍ കപടവിശ്വാസിയാണെന്ന് മുആദ് പറഞ്ഞിരിക്കുന്നു.” നബി ﷺ പറഞ്ഞു: ”ഓ മുആദ്! നീ വലിയൊരു കുഴപ്പക്കാരനാണോ? ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കുമ്പോള്‍ താങ്കള്‍ വശ്ശംസി വദുഹാഹാ, വള്ളുഹാ വല്ലൈലി ഇദാ സജാ, സബ്ബിഹിസ്മ റബ്ബികല്‍ അഅ്‌ലാ പോലുള്ളവ പാരായണം ചെയ്യുക.”(മുസ്ലിം:465)

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ، إِنِّي وَاللَّهِ لأَتَأَخَّرُ عَنْ صَلاَةِ الْغَدَاةِ مِنْ أَجْلِ فُلاَنٍ، مِمَّا يُطِيلُ بِنَا فِيهَا‏.‏ قَالَ فَمَا رَأَيْتُ النَّبِيَّ صلى الله عليه وسلم قَطُّ أَشَدَّ غَضَبًا فِي مَوْعِظَةٍ مِنْهُ يَوْمَئِذٍ، ثُمَّ قَالَ ‏ “‏ يَا أَيُّهَا النَّاسُ، إِنَّ مِنْكُمْ مُنَفِّرِينَ، فَأَيُّكُمْ مَا صَلَّى بِالنَّاسِ فَلْيُوجِزْ، فَإِنَّ فِيهِمُ الْكَبِيرَ وَالضَّعِيفَ وَذَا الْحَاجَةِ ‏”‏‏.‏

അബൂമസ്ഊദ്  رضى الله عنه വില്‍ നിന്നു നിവേദനം: ”ഒരാള്‍ വന്ന് നബി ﷺ യോട് പരാതിപ്പെട്ടു: ‘ഇന്നയാള്‍ നമസ്‌കാരം ദീര്‍ഘിപ്പിക്കുന്നത് നിമിത്തം ഞാന്‍ സുബ്ഹി നമസ്‌കാരത്തിന് വൈകിയാണ് ചെല്ലുന്നത്.’ ഒരു ഉപദേശത്തിലും അന്നത്തെക്കാള്‍ നബി ﷺ കുപിതനായത് ഞാന്‍ കണ്ടിട്ടില്ല എന്ന് ഇബ്‌നുമസ്ഊദ് رضى الله عنه   ഓര്‍ക്കുന്നു. ശേഷം റസൂല്‍ ﷺ പറഞ്ഞു: ‘ഹേ, ജനങ്ങളേ, നിങ്ങളിലുണ്ട് ആളുകളെ വെറുപ്പിക്കുന്നവര്‍. അതിനാല്‍ നിങ്ങളില്‍ ആരെങ്കിലും ജനങ്ങള്‍ക്ക് ഇമാമാകുന്ന പക്ഷം ചുരുക്കി നമസ്‌കരിക്കട്ടെ. കാരണം അവന്റെ പിന്നില്‍ വൃദ്ധരും ദുര്‍ബലരും മറ്റാവശ്യങ്ങള്‍ക്കു പോകേണ്ടവരും ഉണ്ടാകും.” (ബുഖാരി:7159)

عَنْ عَوْنِ بْنِ أَبِي جُحَيْفَةَ، عَنْ أَبِيهِ، قَالَ آخَى النَّبِيُّ صلى الله عليه وسلم بَيْنَ سَلْمَانَ، وَأَبِي الدَّرْدَاءِ، فَزَارَ سَلْمَانُ أَبَا الدَّرْدَاءِ، فَرَأَى أُمَّ الدَّرْدَاءِ مُتَبَذِّلَةً‏.‏ فَقَالَ لَهَا مَا شَأْنُكِ قَالَتْ أَخُوكَ أَبُو الدَّرْدَاءِ لَيْسَ لَهُ حَاجَةٌ فِي الدُّنْيَا‏.‏ فَجَاءَ أَبُو الدَّرْدَاءِ، فَصَنَعَ لَهُ طَعَامًا‏.‏ فَقَالَ كُلْ‏.‏ قَالَ فَإِنِّي صَائِمٌ‏.‏ قَالَ مَا أَنَا بِآكِلٍ حَتَّى تَأْكُلَ‏.‏ قَالَ فَأَكَلَ‏.‏ فَلَمَّا كَانَ اللَّيْلُ ذَهَبَ أَبُو الدَّرْدَاءِ يَقُومُ‏.‏ قَالَ نَمْ‏.‏ فَنَامَ، ثُمَّ ذَهَبَ يَقُومُ‏.‏ فَقَالَ نَمْ‏.‏ فَلَمَّا كَانَ مِنْ آخِرِ اللَّيْلِ قَالَ سَلْمَانُ قُمِ الآنَ‏.‏ فَصَلَّيَا، فَقَالَ لَهُ سَلْمَانُ إِنَّ لِرَبِّكَ عَلَيْكَ حَقًّا، وَلِنَفْسِكَ عَلَيْكَ حَقًّا، وَلأَهْلِكَ عَلَيْكَ حَقًّا، فَأَعْطِ كُلَّ ذِي حَقٍّ حَقَّهُ‏.‏ فَأَتَى النَّبِيَّ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ، فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ صَدَقَ سَلْمَانُ ‏”‏‏.‏

ഓസ്ബ്നു അബുജുഹ്ഫാ   رضى الله عنه തന്റെ പിതാവില്‍ നിന്ന്‌ നിവേദനം: നബി ﷺ സല്‍മാനിന്റെയും, അബൂദ്ദര്‍ദ്ദാഇന്റെയും ഇടയില്‍ സാഹോദര്യമുണ്ടാക്കി. അങ്ങിനെ സല്‍മാന്‍ അബുദ്ദര്‍ദ്ദാഇനെ സന്ദര്‍ശിച്ചു. അപ്പോള്‍ ഉമ്മുദര്‍ദ്ദാഇനെ മുഷിഞ്ഞ വസ്ത്രമണിഞ്ഞ് കാണപ്പെടുകയുണ്ടായി. അദ്ദേഹം ചോദിച്ചു: എന്താണ്‌ നിങ്ങളുടെ പ്രശ്നം, ഈ വേഷത്തിലെന്താണ്‌ നിങ്ങള്‍ കഴിച്ചു കൂ ട്ടുന്നത്‌? അപ്പോള്‍ ഉമ്മുദര്‍ദ്ദാഅ്‌ പറഞ്ഞു: താങ്കളുടെ സഹോദരന്‍ അബുദര്‍ദ്ദാഇന്‌ ഇഹലോകത്ത്‌ ഒരു ആവശ്യവുമില്ലായെന്ന്‌ പറയപ്പെട്ടു. അങ്ങിനെ അബുദര്‍ദ്ദാഅ്‌ വീട്ടിലേക്ക്‌ വരികയും, സല്‍മാനിന്‌ ഭക്ഷണമുണ്ടാക്കികൊടുത്ത്‌ കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ അബൂദര്‍ദ്ദാഇനോട്‌ കഴിക്കാന്‍ പറഞ്ഞപ്പോള്‍ ഞാ൯ നോമ്പുകാരനാണെന്ന്‌ പറഞ്ഞു. അപ്പോള്‍ സല്‍മാന്‍ പറഞ്ഞു: താങ്കള്‍ ഭക്ഷണം കഴിക്കാതെ ഒരിക്കലും ഞാന്‍ ഭക്ഷിക്കുകയില്ല. അങ്ങിനെ അദ്ദേഹം ഭക്ഷിച്ചു. അങ്ങിനെ രാത്രിയായി, അബൂദര്‍ദ്ദാഅ്‌ നിന്ന്‌ നമസ്‌കരിക്കുവാന്‍ തുടങ്ങിയപ്പോള്‍ സല്‍മാന്‍ പറഞ്ഞു: നിങ്ങള്‍ ഉറങ്ങുക, അദ്ദേഹം ഉറങ്ങി, പിന്നെയും നിന്ന്‌ നമസ്‌കരിക്കുവാന്‍ ആരംഭിച്ചപ്പോള്‍ വീണ്ടും ഉറങ്ങാ൯ന്‍ കല്‍പ്പിച്ചു, അങ്ങിനെ രാത്രിയുടെ അവസാനമായപ്പോള്‍ സല്‍മാന്‍ പറഞ്ഞു: ഇനി എഴുന്നേല്‍ക്കുക, അവര്‍ രണ്ട്‌ പേരും നമസ്കരിക്കുകയുണ്ടായി. തുടര്‍ന്ന്‌ സല്‍മാന്‍ പറഞ്ഞു: നിനക്ക്‌ നിന്റെ റബ്ബിനോട്‌ ചില കടമകളുണ്ട്, നിന്റെ ദേഹത്തോ ട്‌ നിനക്ക്‌ ചില കടമകളുണ്ട്‌, നിന്റെ കുടുംബത്തോട്‌ നിനക്ക്‌ ചില കടമകളുണ്ട്‌ എല്ലാത്തിനും അതിന്റേതായ കടമകള്‍ നി നല്‍കേണ്ടതുണ്ട്‌. തുടര്‍ന്ന്‌ നബി ﷺ യുടെ അടുത്ത്‌ പോയപ്പോള്‍ ഇതിനെ സംബന്ധിച്ച്‌ പറയപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: “സല്‍മാന്‍ സത്യം പറഞ്ഞിരിക്കുന്നു” (ബുഖാരി:1968)

عَنْ جَابِرِ بْنِ سَمُرَةَ، قَالَ كُنْتُ أُصَلِّي مَعَ النَّبِيِّ صلى الله عليه وسلم الصَّلَوَاتِ فَكَانَتْ صَلاَتُهُ قَصْدًا وَخُطْبَتُهُ قَصْدًا ‏.‏

ജാബിർ ഇബ്നു സമുറ رَضِيَ اللَّهُ عَنْهُ  പറയുന്നു: ഞാൻ നബി ﷺ യുടെ കൂടെ പല നമസ്കാരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അവിടുത്തെ നമസ്കാരവും ഖുതുബയുമെല്ലാം മധ്യനിലയിലുള്ളതായിരുന്നു. (മുസ്‌ലിം: 866)

ശിക്ഷാനടപടികള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ പോലും ഇസ്‌ലാം മധ്യമനിലപാട് പഠിപ്പിച്ചു. ശിക്ഷാനടപടി സ്വീകരിക്കുമ്പോള്‍ തുല്യത്തിന് തുല്യം എന്നതാണ് ഇസ്‌ലാമിക നിലപാട്. അല്ലാഹു പറഞ്ഞു:

وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّٰبِرِينَ

നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതുതന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം. (ഖുർആൻ:16/126)

ഒരാള്‍ മറ്റൊരാള്‍ക്കു നേരെ അതിക്രമം പ്രവര്‍ത്തിച്ചാല്‍ തത്തുല്യമായി ശിക്ഷാനടപടി സ്വീകരിക്കുവാന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നു. അല്ലാഹു— പറഞ്ഞു:

فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ

അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന്ന് തുല്യമായി അവന്റെ നേരെയും ‘അതിക്രമം’ കാണിച്ചുകൊള്ളുക. (ഖുർആൻ:2/194)

അഥവാ തുല്യമായി മാത്രം. വര്‍ധനവ് പാടുള്ളതല്ല. മിതത്വത്തിന്റെ മാതൃകാവ്യക്തിത്വമായിരുന്നു നബി ﷺ . അനുവര്‍ത്തിച്ചും അരുളിയും അവിടുന്ന് അതില്‍ മാതൃകയായി.

ധനം ചെലവഴിക്കുന്ന വിഷയത്തിലും ഇതുതന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. അറുപിശുക്കനോ ധാരാളിയോ ആയി മാറരുതെന്നാണ് ഇസ്ലാമിന്റെ ഉപദേശം.

ﻭَﻻَ ﺗَﺠْﻌَﻞْ ﻳَﺪَﻙَ ﻣَﻐْﻠُﻮﻟَﺔً ﺇِﻟَﻰٰ ﻋُﻨُﻘِﻚَ ﻭَﻻَ ﺗَﺒْﺴُﻄْﻬَﺎ ﻛُﻞَّ ٱﻟْﺒَﺴْﻂِ ﻓَﺘَﻘْﻌُﺪَ ﻣَﻠُﻮﻣًﺎ ﻣَّﺤْﺴُﻮﺭًا

നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്‌. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും. (ഖു൪ആന്‍:17/29)

ആവശ്യത്തിന്‌ പോലും ധനം ചിലവഴിക്കാതെ പിശുക്ക്‌ പിടിക്കരുതെന്നത്രെ, കൈ പിരടിയിലേക്ക്‌ ബന്ധിക്കപ്പെട്ടതാക്കരുത്‌ എന്ന്‌ പറഞ്ഞതിന്റെ താല്‍പര്യം. ആവശ്യവും കഴിവും നോക്കാതെ അമിതവ്യയം ചെയ്യരുതെന്നത്രെ കൈ മുഴുവനും അങ്ങ്‌ നീട്ടരുത്‌ എന്ന്‌ പറഞ്ഞതിന്റെ ഉദ്ദേശ്യം.

  റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങളായി വിശുദ്ധ ഖുർആൻ വിവരിക്കുന്നതിൽ ഒന്ന് ഇപ്രകാരമാണ്:

ﻭَٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﻧﻔَﻘُﻮا۟ ﻟَﻢْ ﻳُﺴْﺮِﻓُﻮا۟ ﻭَﻟَﻢْ ﻳَﻘْﺘُﺮُﻭا۟ ﻭَﻛَﺎﻥَ ﺑَﻴْﻦَ ﺫَٰﻟِﻚَ ﻗَﻮَاﻣًﺎ

ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍. (ഖുർആൻ:25/ 67)

عن كعب بن فروخ, قال: ثنا قتادة, عن مطرِّف بن عبد الله, قال: خير هذه الأمور أوساطها, والحسنة بين السيئتين. فقلت لقتادة: ما الحسنة بين السيئتين؟ فقال: ( وَالَّذِينَ إِذَا أَنْفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا ) … الآية.

കഅബ് ബ്നു ഫാറൂഖ് ഖതാദയിൽ നിന്നും ഉദ്ദരിക്കുന്നു: മുത്‌രിഫ് ബ്നു അബ്ദുല്ല പറഞ്ഞു: കാര്യങ്ങളിൽ ഏറ്റവും മികച്ചത് അവയുടെ മധ്യമ നിലപാടാകുന്നു (മിതത്വം പാലിക്കൽ). നൻമയാകട്ടെ രണ്ട് തിന്മകൾക്കിടയിലാണ്. അപ്പോൾ ഞാൻ ഖതാദയോട് ചോദിച്ചു: രണ്ട് തിന്മകൾക്കിടയിലുള്ള നന്മ എന്താണ്? അദ്ദേഹം പറഞ്ഞു: (ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാത്തവർ) എന്ന ആയത്ത്. (ത്വബ്’രി)

സമ്പത്ത് ധാരാളം ലഭിച്ചയാളും സമ്പത്ത് കുറച്ചുമാത്രം ലഭിച്ചയാളും മിതത്വം പാലിക്കുന്നവരായിരിക്കണം. “അല്ലാഹുവേ, ദാരിദ്ര്യത്തിലും സമ്പത്തുള്ളപ്പോഴും മിതത്വം പാലിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമേ” എന്ന് നബി ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

മിതമായി ചിലവഴിക്കേണ്ടത് ദാനധര്‍മ്മങ്ങളില്‍ മാത്രമല്ല. സ്വന്താവശ്യങ്ങളിലും, വീട്ടാവശ്യങ്ങളിലും, എന്നു വേണ്ട മറ്റെല്ലാ കാര്യങ്ങളിലും അതാവശ്യമാണ്. വാസ്തവത്തില്‍ ദാനധര്‍മ്മാദി വിഷയങ്ങളെക്കാള്‍ മിതത്വം ഗൗനിക്കേണ്ടത് അവയിലാണ്. തിന്നുന്നതിലും കുടിക്കുന്നതിലും അതിരുകവിയരുതെന്നും ഇസ്‌ലാം കല്‍പിക്കുന്നു:

وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ

….  നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (ഖു൪ആന്‍:7/31)

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: كُلُوا وَاشْرَبُوا وَتَصَدَّقُوا وَالْبَسُوا مَا لَمْ يُخَالِطْهُ إِسْرَافٌ أَوْ مَخِيلَةٌ

നബി ﷺ പറഞ്ഞു :അമിതത്വവും, അഹങ്കാരവുമില്ലാത്ത വിധം തിന്നുകയും, കുടിക്കുകയും, ഉടുക്കുകയും, ധര്‍മ്മം കൊടുക്കുകയും ചെയ്യുവിന്‍.

ഇങ്ങനെ വവിധ മേഖലകളിലായി മിതത്വവും മധ്യമ നിലപാടും കൽപ്പിക്കുന്ന ധാരാളം വചനങ്ങൾ ഖുർആനിലും സുന്നത്തിലും വന്നിട്ടുണ്ട്. ചിലത് കൂടി കാണുക:

وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَٱبْتَغِ بَيْنَ ذَٰلِكَ سَبِيلًا

നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത് പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക. (ഖുർആൻ:17/ 110)

ٱدْعُوا۟ رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُۥ لَا يُحِبُّ ٱلْمُعْتَدِينَ

താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല. (ഖു൪ആന്‍ :7/55)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ

സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്‌. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്‌. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല.(ഖു൪ആന്‍ :5/87)

ﻭَٱﻗْﺼِﺪْ ﻓِﻰ ﻣَﺸْﻴِﻚَ ﻭَٱﻏْﻀُﺾْ ﻣِﻦ ﺻَﻮْﺗِﻚَ ۚ ﺇِﻥَّ ﺃَﻧﻜَﺮَ ٱﻷَْﺻْﻮَٰﺕِ ﻟَﺼَﻮْﺕُ ٱﻟْﺤَﻤِﻴﺮِ

നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.(ഖു൪ആന്‍ :31/19)

നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കണെമെന്നതാണ് അടുത്ത ഉപദേശം. വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ, മിതമായി നടക്കുകയെന്നര്‍ത്ഥം. ഒരു സത്യവിശ്വാസിയുടെ നടത്തില്‍ വരെ മിതത്വവും മാന്യതയും വിനയവും പ്രകടമാകും.

عَنْ شَقِيقٍ أَبِي وَائِلٍ، قَالَ كَانَ عَبْدُ اللَّهِ يُذَكِّرُنَا كُلَّ يَوْمِ خَمِيسٍ فَقَالَ لَهُ رَجُلٌ يَا أَبَا عَبْدِ الرَّحْمَنِ إِنَّا نُحِبُّ حَدِيثَكَ وَنَشْتَهِيهِ وَلَوَدِدْنَا أَنَّكَ حَدَّثْتَنَا كُلَّ يَوْمٍ ‏.‏ فَقَالَ مَا يَمْنَعُنِي أَنْ أُحَدِّثَكُمْ إِلاَّ كَرَاهِيَةُ أَنْ أُمِلَّكُمْ ‏.‏ إِنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَتَخَوَّلُنَا بِالْمَوْعِظَةِ فِي الأَيَّامِ كَرَاهِيَةَ السَّآمَةِ عَلَيْنَا ‏.‏

അബു വാഇൽ رَضِيَ اللَّهُ عَنْهُ  പറയുന്നു: ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ എല്ലാ വ്യാഴായ്ച തോറും ഞങ്ങളോട് ഉൽബോധനം നടത്താറുണ്ടായിരുന്നു. ഒരാൾ അദ്ദേഹത്തോട് പറഞ്ഞു: അബൂഅബ്ദു റഹ്മാൻ! നിങ്ങൾ ദിവസംതോറും ഞങ്ങളോട് ഉൽബോധനം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾക്ക് മുഷിപ്പുണ്ടാക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഞാൻ അപ്രകാരം ചെയ്യാതിരിക്കുന്നത്. ഞങ്ങൾ മുഷിഞ്ഞ് പോകുമോ എന്ന് ഭയപ്പെട്ട് സന്ദർഭവും സമയവും നോക്കിയായിരുന്നു നബി ﷺ ഞങ്ങളോട് ഉപദേശിച്ചിരുന്നത്. അതുപോലെയാണ് ഞാനും നിങ്ങളോട് ഉപദേശിക്കുന്നത്. (മുസ്‌ലിം: 2821)

عَنْ أَبِي هُرَيْرَةَ، أُرَاهُ رَفَعَهُ قَالَ ‏ :‏ أَحْبِبْ حَبِيبَكَ هَوْنًا مَا عَسَى أَنْ يَكُونَ بَغِيضَكَ يَوْمًا مَا وَأَبْغِضْ بَغِيضَكَ هَوْنًا مَا عَسَى أَنْ يَكُونَ حَبِيبَكَ يَوْمًا مَا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിനക്ക് പ്രിയപ്പെട്ടവരെ നീ മിതമായി സ്നേഹിക്കുക, ഒരു പക്ഷെ ഒരുനാൾ അവൻ നിനക്ക് വെറുക്കപ്പട്ടവനായേക്കാം. നിനക്ക് ദേഷ്യമുള്ളവരെ നീ മിതമായി വെറുക്കുക, ഒരുനാൾ അവൻ നിനക്ക് പ്രിയപ്പെട്ടവനായേക്കാം. (തിർമിദി:1997)

തീവ്ര നിലപാടുകളോട് മാത്രമല്ല ജീർണ്ണ നിലപാടുകളോടും ഇസ്ലാം പുറംതിരിഞ്ഞു നിൽക്കുന്നുവെന്നതിന് ഒരു സംഭവം കൂടി കാണുക:

عَنْ أَبِي الأَحْوَصِ، عَنْ أَبِيهِ، قَالَ أَتَيْتُ النَّبِيَّ صلى الله عليه وسلم فِي ثَوْبٍ دُونٍ فَقَالَ ‏”‏ أَلَكَ مَالٌ ‏”‏ ‏.‏ قَالَ نَعَمْ ‏.‏ قَالَ ‏”‏ مِنْ أَىِّ الْمَالِ ‏”‏ ‏.‏ قَالَ قَدْ أَتَانِيَ اللَّهُ مِنَ الإِبِلِ وَالْغَنَمِ وَالْخَيْلِ وَالرَّقِيقِ ‏.‏ قَالَ ‏”‏ فَإِذَا أَتَاكَ اللَّهُ مَالاً فَلْيُرَ أَثَرُ نِعْمَةِ اللَّهِ عَلَيْكَ وَكَرَامَتِهِ ‏”‏ ‏.‏

അബൂഅഹ്’വസ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഒരു മോശം വസ്ത്രം ധരിച്ച് നബി ﷺ യുടെ അടുക്കൽ വന്നപ്പോൾ നബി ﷺ പറഞ്ഞു: ‘താങ്കള്‍ക്ക് സമ്പത്തുേണ്ടാ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ നബി ﷺ പറഞ്ഞു: ‘ഏത് രീതിയിലുള്ള സമ്പത്താണ്?’ അയാള്‍ പറഞ്ഞു: ‘, ഒട്ടകങ്ങള്‍, ആടുകള്‍, കുതിരകൾ, അടിമകള്‍.’ നബി ﷺ പ്രതികരിച്ചു: ‘അല്ലാഹു, താങ്കള്‍ക്ക് സമ്പത്ത് നല്‍കിയിട്ടുെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും അടയാളം താങ്കളില്‍ കാണപ്പെടട്ടെ” (അബൂദാവൂദ്:4063 – സ്വഹീഹ് അൽബാനി)

അതുകൊണ്ട്, ഒരു മുസ്ലിം തന്റെ ദീനിന്റെ കാര്യത്തിലും, ദുനിയാവിന്റെ കാര്യത്തിലും മധ്യമ നിലപാട് സ്വീകരിക്കുക എന്നത് വളരെ അനിവാര്യമായ കാര്യമാണ്.

ഇബ്‌നുല്‍ ഖയ്യിം رَحِمَهُ اللَّهُ പറയുന്നു:അല്ലാഹുവിന്റെ ദീൻ, അതിര് കവിയലിനും വിട്ടൊഴിഞ്ഞ് പോകലിനും ഇടയിലാണ്. ജനങ്ങളില്‍ ഉത്തമന്‍ മദ്ധ്യമ മാര്‍ഗം സ്വീകരിച്ചവനാണ്. അതിര് വിട്ടവരുടെ ഗുലുവ്വില്‍ ചേരാതെ, വീഴ്ച്ച വരുത്തിയവരുടെ വീഴ്ച്ച വരുത്തലില്‍ നിന്ന് അകന്നവരുമാണവര്‍. അല്ലാഹു ഈ ഉമ്മതിനെ മദ്ധ്യമമാക്കിയിരിക്കുന്നു. അവരാണ് ഉത്തമര്‍. ആക്ഷേപകരമായ രണ്ട് അറ്റങ്ങള്‍ക്കും മദ്ധ്യേയാണവര്‍. വീഴ്ച്ച വരുത്തുക, അതിര് കടക്കുക എന്നീ രണ്ട് അറ്റങ്ങള്‍ക്കിടയിലുള്ള മദ്ധ്യമ മാര്‍ഗമാണ് അദ്‌ല്. രണ്ട് അറ്റങ്ങളിലേക്കാണ് ആപത്തുകള്‍ കടന്ന് വരിക. എന്നാല്‍, മദ്ധ്യത്തിലുള്ളവ രണ്ട് അറ്റങ്ങള്‍ കൊണ്ട് സംരക്ഷിക്കപ്പെടും. (ഇഗാഥതുല്‍ലഹ്ഫാന്‍:1/182)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *