പിശുക്ക് നമ്മിലുണ്ടോ?

മനുഷ്യന്‍ സ്വതവേ പിശുക്കനാണ്. ഈ ലോകത്തുള്ള മുഴുവന്‍ സ്വത്തും അധീനത്തിലായിരുന്നുവെങ്കില്‍പോലും അവ തീര്‍ന്നു പോകുമെന്ന് ഭയപ്പെട്ട് അവയില്‍ നിന്ന് ചിലവഴിക്കുവാന്‍ അവന്‍ മടിക്കുന്നതാണ്.

قُل لَّوْ أَنتُمْ تَمْلِكُونَ خَزَآئِنَ رَحْمَةِ رَبِّىٓ إِذًا لَّأَمْسَكْتُمْ خَشْيَةَ ٱلْإِنفَاقِ ۚ وَكَانَ ٱلْإِنسَٰنُ قَتُورًا

(നബിയേ) പറയുക: എന്റെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കില്‍ ചെലവഴിച്ച് തീര്‍ന്ന് പോകുമെന്ന് ഭയന്ന് നിങ്ങള്‍ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു. മനുഷ്യന്‍ കടുത്ത പിശുക്കനാകുന്നു. (ഖു൪ആന്‍:17/100)

إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ ‎﴿٣٦﴾‏ إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَٰنَكُمْ ‎﴿٣٧﴾

ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കുള്ള പ്രതിഫലം അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്‌. നിങ്ങളോട് നിങ്ങളുടെ സ്വത്തുക്കള്‍ അവന്‍ ചോദിക്കുകയുമില്ല. നിങ്ങളോട് അവ (സ്വത്തുക്കള്‍) ചോദിച്ച് അവന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവന്‍ വെളിയില്‍ കൊണ്ടു വരികയും ചെയ്യുമായിരുന്നു. (ഖു൪ആന്‍:47/36-37)

മനുഷ്യ മനസ്സുകളില്‍ നിന്ന് വേറിട്ടുപോകാതെ സദാ അതില്‍ തങ്ങി നില്‍ക്കുന്ന ഒരു സഹജശീലമാണ് പിശുക്ക് എന്ന് അല്ലാഹു പ്രസ്താവിക്കുന്നു.

وَأُحْضِرَتِ ٱلْأَنفُسُ ٱلشُّحَّ ۚ

പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ട് മാറാത്തതാകുന്നു..(ഖു൪ആന്‍:4/128)

എന്താണ് പിശുക്ക് ?

തന്റെ സമ്പത്തില്‍ നിന്നും മറ്റുള്ളവരുടെ അവകാശങ്ങളായി നിര്‍ബന്ധമായോ ഐഛികമായോ കടമയായോ നല്‍കേണ്ടത് നല്‍കാതിരിക്കലാണ് പിശുക്ക്.

വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്ന ഒരു ഹൃദയ സംബന്ധമായ രോഗമാണ് പിശുക്ക്. ധര്‍മിഷ്ഠനായ ഒരു വ്യക്തി ചെലവഴിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ ഹൃദയം അതിലേക്ക് വിശാലമാകും. അവന്റെ കൈ അതിന് കീഴൊതുങ്ങും. എന്നാല്‍ പിശുക്കന്റെ ഹൃദയം കുടുസ്സാവുകയും അവന്റെ കൈ ചുരുട്ടിപ്പിടിക്കുകയും ചെയ്യും. അതെ, മനുഷ്യമനസ്സിന്റെ ഏറ്റവും മ്ളേഛമായ വികാരങ്ങളിലൊന്നാണ് പിശുക്ക്. മറ്റുള്ളവര്‍ക്ക് മുമ്പില്‍ നിന്ദ്യതയും ആദരവില്ലായ്മയും ജനങ്ങള്‍ക്ക് ഭാരവും പിശുക്ക് വരുത്തിവെക്കും . അല്ലാഹുവിന്റെയും ജനങ്ങളുടെയും വെറുപ്പിന് കാരണമാകുന്ന വിഷയവുമാണത്.

പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ലെന്ന് വിശുദ്ധ ഖു൪ആനില്‍ രണ്ട് ഭാഗത്ത് അല്ലാഹു പറഞ്ഞതിന് ശേഷം, അവരുടെ വിശേഷണമായി പറഞ്ഞിട്ടുള്ളത് അവ൪ പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍ എന്നാണ്.

وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ – ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ ۗ

…… അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല.അതായത് പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളോട് കല്‍പിക്കുകയും ചെയ്യുന്നവരെ……(ഖു൪ആന്‍:57/23-24)

إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا ‎﴿٣٦﴾‏ ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَأَعْتَدْنَا لِلْكَٰفِرِينَ عَذَابًا مُّهِينًا ‎﴿٣٧﴾‏

…… പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്‌. (ഖു൪ആന്‍:4/36-37)

ധനം ചെലവഴിക്കുന്നതിനെപ്പറ്റിയും അത്‌ സമ്പാദിക്കുന്നതിനെപ്പറ്റിയുമെല്ലാം ഇസ്‌ലാമില്‍ കൃത്യമായ നിയമ നിര്‍ദേശങ്ങളുണ്ട്‌. ധനം കണക്കില്ലാതെ ധൂര്‍ത്തടിച്ച് കളയുന്നതിനെ വിരോധിക്കുന്ന മതം, സമ്പത്ത്‌ ചെലവഴിക്കാതെ സൂക്ഷിച്ച് വെക്കുന്നതിനെ താക്കീത് ചെയ്യുകയും ചെയ്യുന്നു.

ﻭَﻻَ ﺗَﺠْﻌَﻞْ ﻳَﺪَﻙَ ﻣَﻐْﻠُﻮﻟَﺔً ﺇِﻟَﻰٰ ﻋُﻨُﻘِﻚَ ﻭَﻻَ ﺗَﺒْﺴُﻄْﻬَﺎ ﻛُﻞَّ ٱﻟْﺒَﺴْﻂِ ﻓَﺘَﻘْﻌُﺪَ ﻣَﻠُﻮﻣًﺎ ﻣَّﺤْﺴُﻮﺭًا

നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്‌. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.(ഖു൪ആന്‍:17/29)

ആവശ്യത്തിന്‌ പോലും ധനം ചിലവഴിക്കാതെ പിശുക്ക്‌ പിടിക്കരുതെന്നത്രെ, കൈ പിരടിയിലേക്ക്‌ ബന്ധിക്കപ്പെട്ടതാക്കരുത്‌ എന്ന്‌ പറഞ്ഞതിന്റെ താല്‍പര്യം. ആവശ്യവും കഴിവും നോക്കാതെ അമിതവ്യയം ചെയ്യരുതെന്നത്രെ കൈ മുഴുവനും അങ്ങ്‌ നീട്ടരുത്‌ എന്ന്‌ പറഞ്ഞതിന്റെ ഉദ്ദേശ്യം.

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് അവരുടെ ഒരു ഗുണമായി അല്ലാഹു എടുത്തു പറ‍ഞ്ഞിട്ടുള്ളത്, അവ൪ ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാത്തവരാണെന്നാണ്.

ﻭَٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﻧﻔَﻘُﻮا۟ ﻟَﻢْ ﻳُﺴْﺮِﻓُﻮا۟ ﻭَﻟَﻢْ ﻳَﻘْﺘُﺮُﻭا۟ ﻭَﻛَﺎﻥَ ﺑَﻴْﻦَ ﺫَٰﻟِﻚَ ﻗَﻮَاﻣًﺎ

ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കി പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍ (റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകള്‍) (ഖു൪ആന്‍:25/ 67)

പിശുക്ക് അപകടകരമായ രോഗമെന്ന് നബി ﷺ വിശേഷിപ്പിച്ചിട്ടുള്ളതായി കാണാം. പിശുക്കുള്ള വ്യക്തിയെ നബി ﷺ നേതൃസ്ഥാനത്ത് നിന്നും മാറ്റുകയും തല്‍സ്ഥാനത്ത് മറ്റൊരാളെ നിശ്ചയിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്: നബി ﷺ ചോദിച്ചു: ‘ആരാണ് ബനൂസലമാ നിങ്ങളുടെ നേതാവ്?’ അവര്‍ പറഞ്ഞു: ‘ജദ്ദുബ്‌നുഖൈസ്. പക്ഷേ, അദ്ദേഹത്തില്‍ പിശുക്കുണ്ട്.’ നബി ﷺ പറഞ്ഞു: ‘പിശുക്കിനെക്കാള്‍ അപകടകരമായ രോഗം വേറെ ഏതാണ്? ഇനി നിങ്ങളുടെ നേതാവ് ബിശ്‌റുബ്‌നുല്‍ബര്‍റാഉബ്‌നു മഅ്മൂറാണ്'(ഹാകിം)

ഭരണ നേതൃത്വത്തിലുള്ള‌ പിശുക്കന്‍മാ൪ക്ക് തങ്ങളുടെ അധികാരം, ദീനിന്റെയും സമൂഹത്തിന്റെയും നന്മക്കും ക്ഷേമത്തിനും ഉപയോഗപ്പെടുത്താന്‍ മനസ്സുണ്ടാകില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഒരാള്‍ അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചെലവഴിക്കുന്നത് അവന്റെ ഗുണത്തിന് വേണ്ടിതന്നെയാണെന്നതുപോലെ ഒരാള്‍ പിശുക്ക് കാണിക്കുന്നതിന്റെയും ഫലം അവന് തന്നെയാണ്.

وَمَا تُنفِقُوا۟ مِنْ خَيْرٍ فَلِأَنفُسِكُمْ

നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി തന്നെയാണ്‌. (ഖു൪ആന്‍:2/272)

وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ

വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌ (ഖു൪ആന്‍:47/38)

സമ്പത്ത് കൈകാര്യം ചെയ്യാനുള്ള താല്‍ക്കാലികമായ അവകാശവും അവസരവും മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ടെങ്കിലും അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അതുകൊണ്ടുതന്നെ അത് കെട്ടിപ്പൂട്ടിവെക്കുവാനും, അത് ചിലവഴിക്കാതിരിക്കുവാനും മനുഷ്യന് അധികാരമില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കഴിയുന്നത്ര ധനം ചിലവഴിക്കണമെന്നും, പിശുക്ക് പിടിച്ച് നാശഗര്‍ത്തത്തില്‍ പതിക്കുവാന്‍ ഇടവരാതെ സൂക്ഷിക്കണമെന്നും സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നുണ്ട്.

وَأَنفِقُوا۟ فِى سَبِيلِ ٱللَّهِ وَلَا تُلْقُوا۟ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ وَأَحْسِنُوٓا۟ ۛ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക. (പിശുക്കും ഉദാസീനതയും മൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും. (ഖു൪ആന്‍:2/195)

وَمِنْهُم مَّنْ عَٰهَدَ ٱللَّهَ لَئِنْ ءَاتَىٰنَا مِن فَضْلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّٰلِحِينَ ‎﴿٧٥﴾‏ فَلَمَّآ ءَاتَىٰهُم مِّن فَضْلِهِۦ بَخِلُوا۟ بِهِۦ وَتَوَلَّوا۟ وَّهُم مُّعْرِضُونَ ‎﴿٧٦﴾‏ فَأَعْقَبَهُمْ نِفَاقًا فِى قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُۥ بِمَآ أَخْلَفُوا۟ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُوا۟ يَكْذِبُونَ ‎﴿٧٧﴾‏

അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും ആ കൂട്ടത്തിലുണ്ട്‌. എന്നിട്ട് അവന്‍ അവര്‍ക്ക് തന്റെ അനുഗ്രഹത്തില്‍ നിന്ന് നല്‍കിയപ്പോള്‍ അവര്‍ അതില്‍ പിശുക്ക് കാണിക്കുകയും, അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുകയും ചെയ്തു. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്‌. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്‌. (ഖു൪ആന്‍:9/75-77)

فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُوا۟ وَأَطِيعُوا۟ وَأَنفِقُوا۟ خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക് തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര് മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:64/16)

هَٰٓأَنتُمْ هَٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَٰلَكُم

ഹേ, കൂട്ടരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്ക് കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്‌. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല. (ഖു൪ആന്‍:47/38)

മറ്റുള്ളവരുടെ കാര്യത്തില്‍ മാത്രമല്ലാതെ, സ്വന്തം കാര്യത്തില്‍പോലും പിശുക്കുന്നവരുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം പൂഴ്ത്തിവെക്കുന്നവരാണവ൪. അതായത്, അല്ലാഹു തനിക്ക് ഒരനുഗ്രഹവും ചെയ്തിട്ടില്ലെന്ന മട്ടില്‍ അവ൪ പെരുമാറുന്നു. അല്ലാഹു ഒരാള്‍ക്ക് സമ്പത്ത് നല്‍കിയിരിക്കെ, തന്റെ സ്ഥിതിയെക്കാള്‍ താഴ്ന്ന് അവശനെപ്പോലെ ജീവിക്കുന്നത് ഇതിന് ഉദാഹരണമാണ്. തന്റെയോ കുടുംബത്തിന്റെയോ ന്യായമായ ആവശ്യത്തിനുപോലും അവ൪ ചെലവഴിക്കയില്ല. ആളുകള്‍ കണ്ടാല്‍ ‘മഹാ ദരിദ്രന്‍’ എന്നേ തോന്നുകയുള്ളൂ. ഈ സ്വഭാവം വാസ്തവത്തില്‍ അല്ലാഹുവിനോടുള്ള നന്ദികേടാണ്.

ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَأَعْتَدْنَا لِلْكَٰفِرِينَ عَذَابًا مُّهِينًا

പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്‌. (ഖു൪ആന്‍:4/36-37)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: ‏ إِنَّ اللَّهَ يُحِبَّ أَنْ يُرَى أَثَرُ نِعْمَتِهِ عَلَى عَبْدِهِ‏

അംറിബ്നു ഷുഅയ്ബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു :അല്ലാഹു ഒരാള്‍ക്ക് വല്ല അനുഗ്രഹവും ചെയ്താല്‍ അതിന്റെ അടയാളം അവനില്‍ പ്രത്യക്ഷപ്പെട്ട് കാണപ്പെടുന്നത് ഇഷ്ടപ്പെടുന്നു. (തി൪മിദി:43/3051)

ഒരു മനുഷ്യന്റെ പെരുമാറ്റം, വസ്ത്രം, പാര്‍പ്പിടം എല്ലാംതന്നെ അല്ലാഹു പ്രദാനം ചെയ്തിട്ടുള്ള അനുഗ്രഹത്തെ പ്രകടിപ്പിക്കുന്നതായിരിക്കണമെന്ന൪ത്ഥം.

بخل എന്നാല്‍ പിശുക്ക് എന്നാണ൪ത്ഥം. شُحّ എന്ന പദവും പിശുക്ക് എന്ന൪ത്ഥത്തില്‍ ഉപയോഗിക്കുന്നു.കൈവശമുള്ളതു ചിലവഴിക്കാതെ പിശുക്ക് കാണിക്കുകയും, മറ്റുള്ളവരുടെ കയ്യിലുള്ളതുകൂടി ലഭിക്കണമെന്ന് മോഹിക്കുകയും ചെയ്യുന്നതാണ്  شُحّ .

وَأُحْضِرَتِ ٱلْأَنفُسُ ٱلشُّحَّ ۚ

പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ട് മാറാത്തതാകുന്നു..(ഖു൪ആന്‍:4/128)

وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

….. ആര് മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:64/16)

എല്ലാതരം പിശുക്കിനെയും നബി ﷺ ആക്ഷേപിക്കുകയും അതിനെകുറിച്ച് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَثَلُ الْبَخِيلِ وَالْمُنْفِقِ كَمَثَلِ رَجُلَيْنِ، عَلَيْهِمَا جُبَّتَانِ مِنْ حَدِيدٍ، مِنْ ثُدِيِّهِمَا إِلَى تَرَاقِيهِمَا، فَأَمَّا الْمُنْفِقُ فَلاَ يُنْفِقُ إِلاَّ سَبَغَتْ ـ أَوْ وَفَرَتْ ـ عَلَى جِلْدِهِ حَتَّى تُخْفِيَ بَنَانَهُ وَتَعْفُوَ أَثَرَهُ، وَأَمَّا الْبَخِيلُ فَلاَ يُرِيدُ أَنْ يُنْفِقَ شَيْئًا إِلاَّ لَزِقَتْ كُلُّ حَلْقَةٍ مَكَانَهَا، فَهُوَ يُوَسِّعُهَا وَلاَ تَتَّسِعُ

അബൂഹുറൈറ(റ) നിവേദനം: നബി ﷺ അരുളി: പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ രണ്ടു മനുഷ്യന്മാരെപ്പോലെയാണ്. അവര്‍ ഇരുമ്പിന്റെ ഓരോ ജൂബ്ബ ധരിച്ചിട്ടുണ്ട്. ആ ജൂബ്ബ രണ്ടും അവരുടെ മുല മുതല്‍ കഴുത്തില് എല്ല് വരേയുണ്ട്. ദാനശീലമുള്ളവന്‍ ദാനം ചെയ്യുമ്പോഴെല്ലാം ആ ജൂബ്ബ വലിഞ്ഞു നീണ്ടിട്ട് അവന്റെ ശരീരമാകെ മൂടും. അവന്റെ കൈവിരലുകളുടെ അറ്റങ്ങള്‍ പോലും കുപ്പായത്തിനുള്ളിലാവും. ഭൂമിയില്‍ പതിഞ്ഞു അവന്റെ കാലടികള്‍ ഈ കുപ്പായം ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുക കാരണം മാഞ്ഞ് പോകും. എന്നാല്‍ പിശുക്കന്‍ വല്ലതും ചിലവ് ചെയ്യാനുദ്ദേശിക്കുന്ന പക്ഷം അവന്റെ ജൂബയുടെ ഒരു കണ്ണിയും അവയുടെ സ്ഥാനങ്ങളിലേക്ക് ചേര്‍ന്ന് ഒട്ടിപ്പിടിച്ച് നില്‍ക്കും. അവന്‍ കുപ്പായം വലിച്ച് നീട്ടി വികസിപ്പിക്കാനൊരുങ്ങും. പക്ഷെ അത് വികസിക്കുകയില്ല. (ബുഖാരി:1443)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ خَطَبَ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ‏ “‏ إِيَّاكُمْ وَالشُّحَّ فَإِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِالشُّحِّ أَمَرَهُمْ بِالْبُخْلِ فَبَخَلُوا وَأَمَرَهُمْ بِالْقَطِيعَةِ فَقَطَعُوا وَأَمَرَهُمْ بِالْفُجُورِ فَفَجَرُوا ‏”‏ ‏.‏

അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് മുമ്പുള്ളവ൪ നശിച്ചത് പിശുക്ക് കാരണമാണ്. അത് അവരെ ലുബ്ധതക്ക് പ്രേരിപ്പിച്ചു. അങ്ങനെ അവ൪ ലുബ്ധത കാണിച്ചു. അത് (ലുബ്ധത) അവരോട് ബന്ധവിഛേദനത്തിന് കല്‍പ്പിച്ചു. അങ്ങനെ അത് (ബന്ധങ്ങള്‍) മുറിച്ചു. അത് അവരെ അധ൪മ്മം ചെയ്യാന്‍ കല്‍പ്പിച്ചു. അങ്ങനെ അവ൪ അധ൪മ്മകാരികളായി. (അബൂദാവൂദ്:1698 – സ്വഹീഹ് അല്‍ബാനി)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ اتَّقُوا الظُّلْمَ فَإِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ وَاتَّقُوا الشُّحَّ فَإِنَّ الشُّحَّ أَهْلَكَ مَنْ كَانَ قَبْلَكُمْ حَمَلَهُمْ عَلَى أَنْ سَفَكُوا دِمَاءَهُمْ وَاسْتَحَلُّوا مَحَارِمَهُمْ ‏

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അക്രമത്തെ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയമായും അക്രമം അന്ത്യദിനത്തിലെ ഇരുട്ടുകളില്‍ പെട്ടതാണ്. പിശുക്കിനെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം പിശുക്കാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. പരസ്പരം രക്തം ചിന്താനും പവിത്രതകള്‍ കളങ്കപ്പെടുത്താനും അവരെ പ്രേരിപ്പിച്ചത്. (മുസ്‌ലിം:2578).

അലി(റ) പറയുന്നു: ”എല്ലാ തിന്മകളുടെയും സംഗമമാണ് പിശുക്ക്.” ഇമാം അബൂഹനീഫ പറയുന്നു: ”പിശുക്കനെ ഞാനൊരിക്കലും നീതിമാനായി കാണുന്നില്ല. കാരണം പിശുക്കന്‍ എല്ലാം പൂര്‍ണമായി എടുക്കും. അതിനാല്‍ മറ്റുള്ളവന്റെ അവകാശവും എടുക്കാന്‍ സാധ്യതയുണ്ട്. അവന്‍ വഞ്ചിച്ചേക്കാം. ഇങ്ങനെയുള്ള ഒരാള്‍ വിശ്വസ്തനാവുകയില്ല”(ഇഹ്‌യാ:3/252)

പിശുക്കന്റെ സാക്ഷിപോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. (അഹ്കാമുല്‍ ക്വുര്‍ആന്‍ 2/235).

മുഹമ്മദ് നബി ﷺ യുടെ ജീവിതം പരിശോധിച്ചാല്‍ അവിടുന്ന് തീരെ പിശുക്ക് കാണിക്കാത്ത വ്യക്തിയായിരുന്നുവെന്ന് കാണാന്‍ കഴിയും.

أَنَّ مُحَمَّدَ بْنَ جُبَيْرٍ، قَالَ أَخْبَرَنِي جُبَيْرُ بْنُ مُطْعِمٍ، أَنَّهُ بَيْنَمَا هُوَ يَسِيرُ مَعَ رَسُولِ اللَّهِ صلى الله عليه وسلم وَمَعَهُ النَّاسُ، مَقْفَلَهُ مِنْ حُنَيْنٍ، فَعَلِقَهُ النَّاسُ يَسْأَلُونَهُ حَتَّى اضْطَرُّوهُ إِلَى سَمُرَةٍ فَخَطِفَتْ رِدَاءَهُ، فَوَقَفَ النَّبِيُّ صلى الله عليه وسلم فَقَالَ ‏ “‏ أَعْطُونِي رِدَائِي، لَوْ كَانَ لِي عَدَدُ هَذِهِ الْعِضَاهِ نَعَمًا لَقَسَمْتُهُ بَيْنَكُمْ، ثُمَّ لاَ تَجِدُونِي بَخِيلاً وَلاَ كَذُوبًا وَلاَ جَبَانًا ‏”‏‏.‏

മുഹമ്മദ് ബ്നു ജുബൈറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ജൂബൈറുബ്നു മുത്വിം(റ) എന്നോട് പറഞ്ഞു: അദ്ദേഹം നബി ﷺ യുടെ കൂടെ ഹൂനൈന്‍ യുദ്ധത്തില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ഒരു സംഘം ആളുകളും ഉണ്ടായിരുന്നു. യാചിച്ചും കൊണ്ട് ജനങ്ങള്‍ നബി ﷺ യെ ബന്ധിക്കുകയും ഒരു എലന്തമരത്തിന്റെ അടുത്തേക്ക് നീങ്ങുവാന്‍ അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയും ചെയ്തു. അവിടുത്തെ തട്ടം അതിന്മേല്‍ കൊളുത്തി വലിച്ചു. നബി ﷺ അവിടെ നിന്നുകൊണ്ട് പറഞ്ഞു: നിങ്ങള്‍ എന്റെ തട്ടം എനിക്ക് തരിക. ഈ കാണുന്ന മരങ്ങള്‍ക്ക് എണ്ണം ഒട്ടകങ്ങള്‍ എനിക്കുണ്ടായാല്‍ ഞാന്‍ അത് നിങ്ങള്‍ക്കിടയില്‍ മുഴുവനും വീതിച്ച് തരുന്നതാണ്. നിങ്ങള്‍ എന്നെ പിശുക്കനായും വ്യാജനായും ഭീരുവായും ദര്‍ശിക്കുകയില്ല. (ബുഖാരി. 2821)

عَنْ عُمَرُ بْنُ الْخَطَّابِ رضى الله عنه قَالَ قَسَمَ رَسُولُ اللَّهِ صلى الله عليه وسلم قَسْمًا فَقُلْتُ وَاللَّهِ يَا رَسُولَ اللَّهِ لَغَيْرُ هَؤُلاَءِ كَانَ أَحَقَّ بِهِ مِنْهُمْ ‏.‏ قَالَ ‏ : إِنَّهُمْ خَيَّرُونِي أَنْ يَسْأَلُونِي بِالْفُحْشِ أَوْ يُبَخِّلُونِي فَلَسْتُ بِبَاخِلٍ‏

ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഒരിക്കല്‍ നബി ﷺ കുറെ ധനം ഭാഗിച്ചുകൊടുത്തു. അപ്പോള്‍ ഞാന്‍ പറഞ്ഞു : അല്ലാഹുവിനെ തന്നെയാണ് സത്യം, അല്ലാഹുവിന്റെ റസൂലേ, വേറൊരുകൂട്ടരാണ് ഇവരേക്കാള്‍ ഇതിന് അര്‍ഹതയുള്ളവര്‍. നബി ﷺ പറഞ്ഞു: ഒന്നുകില്‍ ഇവര്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് കൊടുക്കേണ്ടിവരും. അതല്ലെങ്കില്‍ എന്നെ പിശുക്കനാണെന്ന് അവര്‍ ആരോപിക്കും. ഞാന്‍ പിശുക്കനല്ലതാനും. (മുസ്ലിം:1056)

عن عمر بن الخطاب رضي الله عنه أن رسول الله صلى الله عليه وسلم قال : إِنَّ أَحَدَهُمْ لَيَسْأَلُنِي الْمَسْأَلَةَ فَأُعْطِيهَا إِيَّاهُ فَيَخْرُجُ بِهَا مُتَأَبِّطُهَا ، وَمَا هِيَ لَهُمْ إِلا نَارٌ ، قَالَ عُمَرُ : يَا رَسُولَ اللَّهِ ، فَلِمَ تُعْطِيهِمْ ؟ قَالَ : إِنَّهُمْ يَأْبَوْنَ إِلا أَنْ يَسْأَلُونِي ، وَيَأْبَى اللَّهُ لِي الْبُخْلَ

ഉമറുബ്നുൽഖത്വാബിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്നോട് ചില ആളുകൾ ചിലത് ചോദിക്കുന്നു. അപ്പോൾ ഞാൻ അത് അവർക്ക് കൊടുക്കുന്നു. അതു തന്‍റെ കക്ഷത്തിൽ വച്ച് അവൻ പോകുന്നു. അത് അവർക്ക് നരകം മാത്രമാണ്. ഉമർ (റ)ചോദിച്ചു: അപ്പോൾ പിന്നെ എന്തിനാണ് അല്ലാഹുവിന്‍റെ പ്രവാചകരെ നിങ്ങൾ അവർക്ക് അത് കൊടുക്കുന്നത്. നബി ﷺ പറഞ്ഞു: അവർ എന്നോട് ചോദിക്കാതെ അടങ്ങുന്നില്ല. അല്ലാഹുവാകട്ടെ ഞാൻ പിശുക്ക് കാണിക്കുന്നത് ഇഷ്ടപ്പെടുന്നുമില്ല. (അഹ്മദ്)

عَنْ جَابِرٍ ـ رضى الله عنه ـ قَالَ: مَا سُئِلَ النَّبِيُّ صلى الله عليه وسلم عَنْ شَىْءٍ قَطُّ فَقَالَ لاَ‏.‏

ജാബിറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ യോട് എന്തെങ്കിലും ചോദിച്ചിട്ട്, ഇല്ലയെന്ന് നബി ﷺ പറയുകയുണ്ടായിട്ടില്ല. (ബുഖാരി: 6034)

പിശുക്കില്‍ നിന്നും നബി ﷺ അല്ലാഹുവിനോട് അഭയം തേടുമായിരുന്നു.

عَنْ أَنَسَ بْنَ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ وَالْهَرَمِ

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പ്രാ൪ത്ഥിച്ചു: അല്ലാഹുവേ, പിശുക്കില്‍ നിന്നും വാ൪ദ്ധക്യത്തിലെ പ്രയാസത്തില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു. (അബൂദാവൂദ്:3972-സ്വഹീഹ് അല്‍ബാനി)

നബി ﷺ യില്‍ നിന്ന് ദീന്‍ പഠിച്ച സ്വഹാബികളും പിശുക്ക് കാണിക്കാത്തവരായിരുന്നു. അന്‍സ്വാറുകളെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത് കാണുക:

وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

അവരുടെ (മുഹാജിറുകളുടെ) വരവിന് മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്കും). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്‌) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:59/9)

മനുഷ്യന്‍ സ്വതവേ പിശുക്കനാണന്ന് പറഞ്ഞുവല്ലോ. അതോടൊപ്പം അവന്‍ പിശുക്ക് കാണിക്കുന്നതിന് മറ്റ് ചില കാരണങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈമാനിന്റെ ദൌ൪ബല്യം. ഈമാന്‍ പരിപൂ൪ണ്ണമായ വ്യക്തിയില്‍ പിശുക്ക് ഉണ്ടാകുകയില്ല.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ يَجْتَمِعُ شُحٌّ وَإِيمَانٌ فِي قَلْبِ رَجُلٍ مُسْلِمٍ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ……… ഈമാനും പിശുക്കും ഒരു മുസ്ലിമിന്റെ ഹൃദയത്തിൽ ഒരിക്കലും ഒന്നിച്ച് നില നിൽക്കുകയില്ല. (നസാഇ:3114)

അതോടൊപ്പം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നതില്‍ നിന്ന് പിശാച് മനുഷ്യന് ദു൪ബോധനം നല്‍കുന്നു. പിശാച് ദാരിദ്യത്തെപ്പറ്റി മനുഷ്യനെ പേടിപ്പെടുത്തും. അങ്ങനെ അവന്‍ പിശുക്കനാകുന്നു.

ٱﻟﺸَّﻴْﻄَٰﻦُ ﻳَﻌِﺪُﻛُﻢُ ٱﻟْﻔَﻘْﺮَ ﻭَﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟْﻔَﺤْﺸَﺎٓءِ ۖ ﻭَٱﻟﻠَّﻪُ ﻳَﻌِﺪُﻛُﻢ ﻣَّﻐْﻔِﺮَﺓً ﻣِّﻨْﻪُ ﻭَﻓَﻀْﻼً ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ

പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.(ഖു൪ആന്‍:2/268)

കയ്യില്‍ ഉളളത് ചിലവഴിച്ചാല്‍ തീ൪ന്ന് പോകും, സ്വന്തം അത്യാവശ്യങ്ങളില്‍ വിനിയോഗിക്കുവാന്‍ മാര്‍ഗമില്ലാതെ ദാരിദ്ര്യം പിടികൂടം എന്നിങ്ങനെയുള്ള ചിന്ത പിശാച് മനുഷ്യന്റെ മനസ്സില്‍ ഇട്ടു കൊടുക്കും. മനുഷ്യമനസ്സില്‍ ദുര്‍മന്ത്രം നടത്തി വഴി പിഴപ്പിക്കലാണ് പിശാചിന്റെ ജോലി.

الولد محزنة مجبنة مجهلة مبخلة

നബി ﷺ പറഞ്ഞു: മക്കള്‍ ദുഖത്തിനും ഭീരുത്വത്തിനും അജ്ഞതക്കും പിശുക്കിനുമൊക്കെ കാരണമാണ്. (ത്വബ്റാനി : 24/241 – സ്വഹീഹുല്‍ ജാമിഅ് :1990)

ഒരു മനുഷ്യന്‍ അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചിലവഴിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ പിശാച് അവന്റെ മക്കളെ കുറിച്ച് ഓ൪മ്മിപ്പിക്കും. എന്റെ മക്കള്‍ ധനത്തിന് ആവശ്യമുള്ളവരാണ്, അതിനാല്‍ എന്റെ മക്കള്‍ക്ക് വേണ്ടി അത് നീക്കിവെക്കാം. അങ്ങനെ അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചിലവഴിക്കുന്നതില്‍ നിന്നു അയാള്‍ പിശുക്ക് കാണിക്കും. സമ്പത്തിനോടുള്ള അമിത സ്നേഹവും പിശുക്കിന് കാരണമാണ്.

كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ – وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ – وَتَأْكُلُونَ ٱلتُّرَاثَ أَكْلًا لَّمًّا – وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا

അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല. അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:89/17-20)

ഈമാന്‍ പരിപൂ൪ണ്ണമാക്കുക, അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ച് സമ്പത്ത് ചെലവഴിക്കുക, ഇഹലോക ജീവിതത്തിന്റെ നശ്വരതയും പരലോക ജീവിതത്തിന്റെ അനശ്വരതയും ഉള്‍ക്കൊള്ളുക തുടങ്ങിയ കാര്യങ്ങളിലൂടെ പിശുക്ക് ഇല്ലാതാക്കാന്‍ കഴിയും.

പിശുക്ക് കൊണ്ട് ഒരാള്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകുകയില്ലെന്ന് മാത്രമല്ല, അത് നഷ്ടമാണുണ്ടാക്കുകയെന്നത് ഗൌരവപൂ൪വ്വം ചിന്തിക്കേണ്ടതാണ്.

عَنْ أَسْمَاءَ ـ رضى الله عنها ـ قَالَتْ قَالَ لِي النَّبِيُّ صلى الله عليه وسلم ‏”‏ لاَ تُوكِي فَيُوكَى عَلَيْكِ ‏”‏‏.‏ حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، عَنْ عَبْدَةَ، وَقَالَ، ‏”‏ لاَ تُحْصِي فَيُحْصِيَ اللَّهُ عَلَيْكِ ‏”‏

അസ്മാഅ് ബിൻതു അബൂബക്കർ(റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: ധനം സൂക്ഷിച്ച് വെച്ച് പാത്രത്തിന്റെ വായ് മൂടിക്കെട്ടി വെക്കരുത്. അപ്പോൾ അല്ലാഹുവും നിനക്ക് ഒന്നും തരാതെ മൂടിക്കെട്ടിവെക്കും. മറ്റൊരു റിപ്പോർട്ടിൽ, നീ എണ്ണിത്തിട്ടപ്പെടുത്തിവെക്കരുത്. അപ്പോൾ അല്ലാഹുവും നിനക്ക് (വിട്ടുതരാതെ) എണ്ണിത്തിട്ടപ്പെടുത്തിവെക്കും.(ബുഖാരി:1433)

عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ ـ رضى الله عنهما ـ أَنَّهَا جَاءَتْ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ ‏ “‏ لاَ تُوعِي فَيُوعِيَ اللَّهُ عَلَيْكِ، ارْضَخِي مَا اسْتَطَعْتِ ‏”‏‏.‏

അസ്മാഅ്(റ) നിവേദനം: അവര്‍ നബി ﷺ യുടെ സന്നിധിയില്‍ വന്നപ്പോള്‍ നബി ﷺ പറഞ്ഞു: നീ ധനം പാത്രത്തില്‍ ആക്കി കെട്ടിവെക്കരുത്. അപ്പോള്‍ അല്ലാഹുവും തന്റെ പാത്രത്തിന്റെ വായ നിനക്കെതിരായി കെട്ടി വെക്കും. കഴിവുള്ളത്ര ദാനം നീ ചെയ്തുകൊള്ളുക. (ബുഖാരി.1435)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: ‏ مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا

അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: എല്ലാ ദിവസവും പ്രഭാതത്തിൽ രണ്ട് മലക്കുകൾ ഇറങ്ങിവരികയും എന്നിട്ട് അവരിൽ ഒരു മലക്ക്‌ അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചിലവ് ചെയ്യുന്നവന് നീ പകരം കൊടുക്കേണമേ എന്നും മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് (പിശുക്ക് കാണിക്കുന്നവന്) നീ നാശം ഉണ്ടാക്കണമേ എന്നും പ്രാർത്ഥിക്കുന്നതാണ്.(ബുഖാരി: 1442 – മുസ്ലിം:1010)

പിശുക്ക് കാണിക്കുന്നവന്റെ സമ്പത്ത് വളരുകയില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല, ആക്ഷേപകരമായ കാര്യങ്ങളിലേക്കും പ്രയാസകരമായ അവസ്ഥയിലേക്കും പിശുക്ക് കാണിക്കുന്നവന്‍ എളുപ്പമെത്തുകയും ചെയ്യുന്നതാണ്.

وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ – وَكَذَّبَ بِٱلْحُسْنَىٰ – فَسَنُيَسِّرُهُۥ لِلْعُسْرَىٰ

എന്നാല്‍ ആര് പിശുക്ക് കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ അവന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കി കൊടുക്കുന്നതാണ്‌. (ഖു൪ആന്‍:92/8-10)

പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുതെന്നും അത് അവര്‍ക്ക് ദോഷകരമാണെന്നും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَأَعْتَدْنَا لِلْكَٰفِرِينَ عَذَابًا مُّهِينًا

പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്‌.(ഖു൪ആന്‍:4/37)

ﻭَﻻَ ﻳَﺤْﺴَﺒَﻦَّ ٱﻟَّﺬِﻳﻦَ ﻳَﺒْﺨَﻠُﻮﻥَ ﺑِﻤَﺎٓ ءَاﺗَﻰٰﻫُﻢُ ٱﻟﻠَّﻪُ ﻣِﻦ ﻓَﻀْﻠِﻪِۦ ﻫُﻮَ ﺧَﻴْﺮًا ﻟَّﻬُﻢ ۖ ﺑَﻞْ ﻫُﻮَ ﺷَﺮٌّ ﻟَّﻬُﻢْ ۖ ﺳَﻴُﻄَﻮَّﻗُﻮﻥَ ﻣَﺎ ﺑَﺨِﻠُﻮا۟ ﺑِﻪِۦ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ۗ ﻭَﻟِﻠَّﻪِ ﻣِﻴﺮَٰﺙُ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ

അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.(ഖു൪ആന്‍:3/180)

അബൂ ഉമാമ (റ)നിവേദനം: നബി ﷺ പറയുകയുണ്ടായി: മനുഷ്യാ, നീ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ചെലവഴിക്കുന്നതാണ് നിനക്ക് നല്ലത്, അത് പിശുക്കി വെക്കുന്നത് ദോഷമാണ്. നിത്യവൃത്തിക്കുള്ളത് കരുതി വെക്കുന്നതിന്റെ പേരിൽ നീ ആക്ഷേപിക്കപ്പെടില്ല. നീ ചെലവിടുമ്പോൾ അടുത്ത കുടുംബങ്ങളിൽ നിന്ന് ആരംഭിക്കുക. (തിർമിദി)

സക്കാത്തും അല്ലാത്തതുമായ ധനപരമായ കടമകള്‍ നിര്‍വ്വഹിക്കുന്നതിലും, ദാനധര്‍മാദി സല്‍ക്കാര്യങ്ങള്‍ ചെയ്യുന്നതിലുമുള്ള എല്ലാതരം പിശുക്കുകളും ആക്ഷേപിക്കപ്പെട്ടതാകുന്നു. പക്ഷേ, നിര്‍ബന്ധകാര്യങ്ങളിലുള്ള പിശുക്കുകളെല്ലാം കുറ്റകരവും ശിക്ഷക്ക് വിധേയവുമായിരിക്കുമെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു പറയുന്നത്.

നല്ല മാര്‍ഗങ്ങളില്‍ ചിലവഴിക്കാതെയും, കടമകള്‍ കൊടുത്തുതീര്‍ക്കാതെയും കെട്ടിപ്പൂട്ടിവെക്കുന്ന സ്വത്തുക്കളെ, ക്വിയാമത്തുനാളില്‍ അവയുടെ ഉടമകളായ പിശുക്കന്‍മാര്‍ക്ക് കഴുത്താഭരണമായി അണിയിക്കപ്പെടുമെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു.

وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ – يَوْمَ يُحْمَىٰ عَلَيْهَا فِى نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا۟ مَا كُنتُمْ تَكْنِزُونَ

സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (ഖു൪ആന്‍:9/34-35)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ آتَاهُ اللَّهُ مَالاً، فَلَمْ يُؤَدِّ زَكَاتَهُ مُثِّلَ لَهُ يَوْمَ الْقِيَامَةِ شُجَاعًا أَقْرَعَ، لَهُ زَبِيبَتَانِ، يُطَوَّقُهُ يَوْمَ الْقِيَامَةِ، ثُمَّ يَأْخُذُ بِلِهْزِمَتَيْهِ ـ يَعْنِي شِدْقَيْهِ ـ ثُمَّ يَقُولُ أَنَا مَالُكَ، أَنَا كَنْزُكَ ‏”‏ ثُمَّ تَلاَ ‏{‏لاَ يَحْسِبَنَّ الَّذِينَ يَبْخَلُونَ‏}‏ ‏‏ الآيَةَ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാല്‍ പരലോക ദിവസം ആ ധനം അവന്റെ മുമ്പില്‍ തലയില്‍ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില്‍ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്റെ ധനമാണ്. ഞാന്‍ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി ﷺ പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി.:1403)

കുറെ ധനം ശേഖരിച്ചുണ്ടാക്കുകയും, അത് വേണ്ടപ്പെട്ട വിഷയങ്ങളില്‍ വിനിയോഗിക്കാതെ അഹങ്കാരപൂര്‍വ്വം അതിന്റെ എണ്ണവും വണ്ണവും മാത്രം ചിന്താവിഷയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നവ൪ക്കുള്ള ശിക്ഷയെ കുറിച്ച് പരാമ൪ശിച്ച് വിശുദ്ധ ഖു൪ആന്‍ ഒരു സൂറത്ത് തന്നെ ഇറക്കിയിട്ടുണ്ട്.

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ‎﴿١﴾‏ ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ ‎﴿٢﴾‏ يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ ‎﴿٣﴾‏ كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ ‎﴿٤﴾‏ وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ ‎﴿٥﴾‏ نَارُ ٱللَّهِ ٱلْمُوقَدَةُ ‎﴿٦﴾‏ ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ ‎﴿٧﴾‏ إِنَّهَا عَلَيْهِم مُّؤْصَدَةٌ ‎﴿٨﴾‏ فِى عَمَدٍ مُّمَدَّدَةِۭ ‎﴿٩﴾

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?. അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ. തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌. (ഖു൪ആന്‍:104/1-9)

സമ്പത്ത് ശേഖരിച്ചുണ്ടാക്കുകയും, അത് ചെലവഴിക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നവരുടെ സ്വഭാവമാണ് അന്യരെ കുത്തുവാക്കുകള്‍ ഉപയോഗിച്ച് ഇടിച്ചു താഴ്ത്തലും, കുറ്റവും കുറവും എടുത്തുകാട്ടി ദുഷിച്ചുകൊണ്ടിരിക്കലും. തങ്ങളുടെ ധനം തങ്ങള്‍ക്ക് ഈ ലോകത്ത് ശാശ്വത ജീവിതം നേടിക്കൊടുത്തിട്ടുണ്ടെന്നും, തങ്ങളും തങ്ങളുടെ ധനവും ഒരിക്കലും നശിക്കുകയില്ലെന്നുമുള്ള ഭാവമായിരിക്കും ആ ധനപൂജകന്‍മാരില്‍ നിന്നും പ്രകടമാകുന്നത്. ഇങ്ങിനെയുള്ളവര്‍ക്ക് വമ്പിച്ച നാശമാണുള്ളതെന്ന് ഈ സൂറത്തിലൂടെ അല്ലാഹു അവരെ താക്കീത് ചെയ്യുകയാണ് .

പിശുക്കു കാണിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.

عن أبي بكر الصديق رضي الله عنه قال: قال رسول الله صلى الله عليه وسلم: لا يدخل الجنة بخيل ولا خبٌّ ولا خائن

നബി ﷺ പറഞ്ഞു:പിശുക്ക് കാണിക്കുന്നവനും ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നവനും താന്‍ ഉടമപ്പെടുത്തിയതില്‍ ചീത്ത ഇടപാട് നടത്തുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. (അഹ്മദ് – തുര്‍മുദി)

അന്ത്യനാളിന്റെ അടയാളമായി പിശുക്കിനെയും നബി ﷺ എണ്ണിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّه صلى الله عليه وسلم أَنَّهُ قَالَ: ” وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لا تَقُومُ السَّاعَةُ حَتَّى يَظْهَرَ الْفُحْشُ وَالْبُخْلُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍തന്നെ സത്യം. അന്ത്യനാള്‍ സംഭവിക്കുകയില്ല, നീചകൃത്യങ്ങളും പിശുക്കും വെളിവാകുന്നതുവരെ …….. (ഹാകിം – ത്വബ്റാനി – സില്‍സിലത്തുല്‍ സ്വഹീഹ – 3211)

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ يَتَقَارَبُ الزَّمَانُ وَيَنْقُصُ الْعِلْمُ وَتَظْهَرُ الْفِتَنُ وَيُلْقَى الشُّحُّ وَيَكْثُرُ الْهَرْجُ ‏”‏ ‏.‏ قِيلَ يَا رَسُولَ اللَّهِ أَيَّةُ هُوَ قَالَ ‏”‏ الْقَتْلُ الْقَتْلُ ‏”‏ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാള്‍ അടുക്കുമ്പോള്‍ അറിവ് ഉയ൪ത്തപ്പെടും, കുഴപ്പങ്ങള്‍ പ്രകടമാകും, (ആളുകളുടെ ഹൃദയങ്ങളില്‍) പിശുക്ക് ഇടപ്പെടും, ഹ൪ജ് വ൪ദ്ധിക്കും. പറയപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, അത്(ഹ൪ജ്) എന്താണ്? നബി ﷺ പറഞ്ഞു: കൊലപാതകം, കൊലപാതകം. (അബൂദാവൂദ് : 4255 – സ്വഹീഹ് അല്‍ബാനി)

മനുഷ്യന്‍ സ്വതവേ പിശുക്കനാണെങ്കിലും സത്യവിശ്വാസം സ്വീകരിക്കുന്നവരില്‍ നിന്ന് പിശുക്ക് ഇല്ലാതെയാകുന്നു. കാരണം ഈമാനും പിശുക്കും ഒരു സത്യവിശ്വാസിയുടെ ഹൃദയത്തിൽ ഒന്നിച്ച് നില നിൽക്കുകയില്ല.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ يَجْتَمِعُ الشُّحُّ وَالإِيمَانُ فِي قَلْبِ عَبْدٍ أَبَدًا‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: ഈമാനും പിശുക്കും ഒരു അടിമയുടെ ഹൃദയത്തിൽ ഒരിക്കലും ഒന്നിച്ച് നില നിൽക്കുകയില്ല. (നസാഇ:3110)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لاَ يَجْتَمِعُ غُبَارٌ فِي سَبِيلِ اللَّهِ وَدُخَانُ جَهَنَّمَ فِي مَنْخَرَىْ مُسْلِمٍ وَلاَ يَجْتَمِعُ شُحٌّ وَإِيمَانٌ فِي قَلْبِ رَجُلٍ مُسْلِمٍ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനും പിശുക്കും ഒരു മുസ്ലിമിന്റെ ഹൃദയത്തിൽ ഒരിക്കലും ഒന്നിച്ച് നില നിൽക്കുകയില്ല. (നസാഇ:3114)

അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചെലവഴിക്കുന്നതില്‍ നിന്നും പിശുക്ക് നമ്മെ തടയുന്നുണ്ടോ? തന്റെ ശരീരം കൊണ്ട് അല്ലാഹുവിന്റെ മാ൪ഗത്തില്‍ പ്രവ൪ത്തിക്കുന്നതാണെന്നും തന്റെ സമ്പത്തില്‍ നിന്ന് അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചെലവഴിക്കുന്നതാണെന്നും ഒരാള്‍ സത്യവിശ്വാസിയാകുന്നതോട് കൂടി അല്ലാഹുവിനോട് കരാറിലാകുകയാണ്. പിന്നെങ്ങനെ ഒരു സത്യവിശ്വാസിക്ക് അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ കഴിയും?

إِنَّ ٱللَّهَ ٱشْتَرَىٰ مِنَ ٱلْمُؤْمِنِينَ أَنفُسَهُمْ وَأَمْوَٰلَهُم بِأَنَّ لَهُمُ ٱلْجَنَّةَ ۚ

തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു ….(ഖു൪ആന്‍:9/111)

അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചെലവഴിക്കുന്നതില്‍ നിന്നും പിശുക്ക് നമ്മെ തടയുന്നത് നമ്മുടെ ഈമാന്‍ പൂ൪ണ്ണമായിട്ടില്ല എന്നതിനാലാണ്. ഐഹിക ജീവിതത്തെ നാം പരലോകത്തേക്കാള്‍ കൂടുതലായി ഇഷ്ടപ്പെടുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്.

സകാത്ത്, കുടുംബത്തിന്റെ ചെലവ്, ജനങ്ങളുടെ അവകാശങ്ങള്‍, അത്യാവശ്യക്കാരനെ സഹായിക്കല്‍, അയല്‍വാസികളെ പരിഗണിക്കല്‍ തുടങ്ങിയവയെ ഒരുമുസ്‌ലിമിന്റെ ബാധ്യതകളാണ്. ഇത്തരം കാര്യങ്ങളിലൊന്നും ഒരിക്കലും പിശുക്ക് കടന്നുവരാന്‍ പാടില്ല. ചിലര്‍ ചെലവഴിക്കും; എന്നാല്‍ വെറുപ്പോടെയും ഇഷ്ടമില്ലാതെയുമായിരിക്കുമത്. വളരെ മോശമായ ഒരു കാര്യമാണിത്. കപടവിശ്വാസിയുടെ സ്വഭാവമായിക്കൊണ്ടാണ് അല്ലാഹു അതിനെ പരിചയപ്പെടുത്തുന്നത്.

وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَٰتُهُمْ إِلَّآ أَنَّهُمْ كَفَرُوا۟ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأْتُونَ ٱلصَّلَوٰةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَٰرِهُونَ

അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും,മടിയന്‍മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്കാരത്തിന് ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്‌. (ഖു൪ആന്‍:9/54)

സമ്പത്തുമായി ബന്ധമില്ലാതെയും ചില വിഭാഗം ആളുകളെ അവ൪ പിശുക്കന്‍മാരാണെന്ന് നബി ﷺ വിശേഷിപ്പിച്ചത് കാണാം.

عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ الْبَخِيلُ الَّذِي مَنْ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَىَّ ‏

അലിയ്യില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : എന്റെ പേര് ഒരാളുടെ അടുക്കല്‍ പറയപ്പെട്ട്, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കന്‍. (തി൪മിദി : 3546 )

وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

….. ആര് മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:64/16)

{وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ} وَوِقَايَةُ شُحِّ النَّفْسِ، يَشْمَلُ وِقَايَتَهَا الشُّحَّ، فِي جَمِيعِ مَا أَمَرَ بِهِ، فَإِنَّهُ إِذَا وُقِيَ الْعَبْدُ شُحَّ نَفْسِهِ، سَمَحَتْ نَفْسُهُ بِأَوَامِرِ اللَّهِ وَرَسُولِهِ، فَفَعَلَهَا طَائِعًا مُنْقَادًا، مُنْشَرِحًا بِهَا صَدْرُهُ، وَسَمَحَتْ نَفْسُهُ بِتَرْكِ مَا نَهَى اللَّهُ عَنْهُ، وَإِنْ كَانَ مَحْبُوبًا لِلنَّفْسِ، تَدْعُو إِلَيْهِ، وَتَطَّلِعُ إِلَيْهِ، وَسَمَحَتْ نَفْسُهُ بِبَذْلِ الْأَمْوَالِ فِي سَبِيلِ اللَّهِ وَابْتِغَاءِ مَرْضَاتِهِ، وَبِذَلِكَ يَحْصُلُ الْفَلَاحُ وَالْفَوْزُ، بِخِلَافِ مَنْ لَمْ يُوقَ شُحَّ نَفْسِهِ، بَلِ ابْتُلِيَ بِالشُّحِّ بِالْخَيْرِ، الَّذِي هُوَ أَصْلُ الشَّرِّ وَمَادَّتُهُ، فَهَذَانَ الصِّنْفَانِ، الْفَاضِلَانِ الزَّكِيَّانِ هُمُ الصَّحَابَةُ الْكِرَامُ وَالْأَئِمَّةُ الْأَعْلَامُ، الَّذِينَ حَازُوا مِنَ السَّوَابِقِ وَالْفَضَائِلِ وَالْمَنَاقِبِ مَا سَبَقُوا بِهِ مَنْ بَعْدَهُمْ، وَأَدْرَكُوا بِهِ مَنْ قَبْلَهُمْ، فَصَارُوا أَعْيَانَ الْمُؤْمِنِينَ، وَسَادَاتِ الْمُسْلِمِينَ، وَقَادَاتِ الْمُتَّقِينَ .

{ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെട്ടുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം വരിച്ചവര്‍} മനസ്സിന്റെ പിശുക്കില്‍ നിന്ന് രക്ഷപ്പെട്ടത് എല്ലാ മതകല്‍പനകളിലും സംഭവിക്കാവുന്ന പിശുക്കില്‍ നിന്നുള്ള രക്ഷ കൂടി ഉള്‍ക്കൊള്ളുന്നു. കാരണം മനസ്സിന്റെ പിശുക്കില്‍ നിന്ന് ഒരടിമ രക്ഷപ്പെട്ടാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകള്‍ നിറവേറ്റാന്‍ അവന്റെ മനസ്സ് വിശാലമാകും. ഹൃദയവിശാലതയോടെ കീഴ്‌പ്പെട്ടവനായി അനുസരണയുള്ളവാരായി അവനത് പ്രവര്‍ത്തിക്കും. വിരോധിക്കപ്പെട്ടത് ഉപേക്ഷിക്കുന്നതിലും അവന്റെ മനസ്സ് വിശാലമാകും. മനസ്സ് ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതുമാണെങ്കിലും. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അവന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കാന്‍ അവന്റെ മനസ്സ് വിശാലമാകും. അതിനാല്‍ അവന്‍ പിശുക്കുള്ള മനസ്സില്‍ നിന്ന് വ്യത്യസ്തമായി വിജയം നേടും. മാത്രവുമല്ല, തിന്മകളുടെ അടിസ്ഥാനമായ പിശുക്കിനാല്‍ നന്മയുടെ കാര്യത്തില്‍ പരീക്ഷിക്കപ്പെട്ടവനാകുന്നു മനസ്സിന്റെ പിശുക്കില്‍ നിന്ന് രക്ഷപ്പെടാത്തവന്‍. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.