عَنْ مَالِكِ بْنِ صَعْصَعَةَ ـ رضى الله عنهما ـ أَنَّ نَبِيَّ اللَّهِ صلى الله عليه وسلم حَدَّثَهُمْ عَنْ لَيْلَةَ أُسْرِيَ بِهِ ” بَيْنَمَا أَنَا فِي الْحَطِيمِ ـ وَرُبَّمَا قَالَ فِي الْحِجْرِ ـ مُضْطَجِعًا، إِذْ أَتَانِي آتٍ فَقَدَّ ـ قَالَ وَسَمِعْتُهُ يَقُولُ فَشَقَّ ـ مَا بَيْنَ هَذِهِ إِلَى هَذِهِ ـ فَقُلْتُ لِلْجَارُودِ وَهْوَ إِلَى جَنْبِي مَا يَعْنِي بِهِ قَالَ مِنْ ثُغْرَةِ نَحْرِهِ إِلَى شِعْرَتِهِ، وَسَمِعْتُهُ يَقُولُ مِنْ قَصِّهِ إِلَى شِعْرَتِهِ ـ فَاسْتَخْرَجَ قَلْبِي، ثُمَّ أُتِيتُ بِطَسْتٍ مِنْ ذَهَبٍ مَمْلُوءَةٍ إِيمَانًا، فَغُسِلَ قَلْبِي ثُمَّ حُشِيَ، ثُمَّ أُوتِيتُ بِدَابَّةٍ دُونَ الْبَغْلِ وَفَوْقَ الْحِمَارِ أَبْيَضَ ”. ـ فَقَالَ لَهُ الْجَارُودُ هُوَ الْبُرَاقُ يَا أَبَا حَمْزَةَ قَالَ أَنَسٌ نَعَمْ، يَضَعُ خَطْوَهُ عِنْدَ أَقْصَى طَرْفِهِ ـ ” فَحُمِلْتُ عَلَيْهِ،
മാലിക് ബ്നു സഅ്സഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഇസ്റാഅ് രാത്രിയിലെ സംഭവങ്ങൾ നബി ﷺ അവരോട് പറഞ്ഞു: ഞാൻ ഹത്വീമിൽ അല്ലെങ്കിൽ ഹിജ്ർ ഇസ്മാഈലിൽ വിശ്രമിക്കവെ ഒരാൾ എൻ്റെ അടുത്തുവന്ന് പറഞ്ഞു; ഞാനത് കേട്ടു. ഇവിടെ മുതൽ ഇവിടെ വരെ – റിപ്പോർട്ടർ പറയുന്നു; നെഞ്ചിലെ കുഴി മുതൽ ഗുഹ്യരോമം വരെ – കീറി. എന്നിട്ട് എൻ്റെ ഹൃദയം പുറത്തേക്കെടുത്തു. പിന്നെ ഈമാൻ നിറച്ച ഒരു സ്വർണ്ണത്തളിക കൊണ്ട് വന്ന് എന്റെ ഹൃദയം കഴുകി. പിന്നെ അതിൽ ഈമാൻ നിറച്ച് അത് തൽസ്ഥാനത്ത് വെച്ചു. പിന്നെ കോവർ കഴുതയോളം വലിപ്പമില്ലാത്തതും എന്നാൽ സാധാരണ കഴുതയെക്കാളും വലിപ്പമുള്ളതുമായ ഒരു വെളുത്ത മൃഗം എൻ്റെ അടുത്തേക്ക് കൊണ്ടുവന്നു. റിപ്പോർട്ടർ പറയുന്നു: ആ മൃഗമാണ് ബുറാഖ്. നോട്ടമെത്തുന്നിടത്ത് അതിന്റെ കാൽ എത്തും, അതിൻ്റെ പുറത്ത് എന്നെ കയറ്റി.
فَانْطَلَقَ بِي جِبْرِيلُ حَتَّى أَتَى السَّمَاءَ الدُّنْيَا فَاسْتَفْتَحَ، فَقِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ. قِيلَ وَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ، فَنِعْمَ الْمَجِيءُ جَاءَ فَفَتَحَ، فَلَمَّا خَلَصْتُ، فَإِذَا فِيهَا آدَمُ، فَقَالَ هَذَا أَبُوكَ آدَمُ فَسَلِّمْ عَلَيْهِ. فَسَلَّمْتُ عَلَيْهِ فَرَدَّ السَّلاَمَ ثُمَّ قَالَ مَرْحَبًا بِالاِبْنِ الصَّالِحِ وَالنَّبِيِّ الصَّالِحِ.
എന്നെയും കൊണ്ട് ജിബ്രീൽ യാത്ര ചെയ്ത് ഒന്നാമത്തെ ആകാശത്തെത്തി അത് തുറക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ ചോദിക്കപ്പെട്ടു; ആരാണത്? അദ്ദേഹം പറഞ്ഞു: ഞാൻ ജിബരീലാണ്. ചോദിക്കപ്പെട്ടു: ആരാണ് താങ്കളോടൊപ്പമുള്ളത്? അദ്ദേഹം പറഞ്ഞു: മുഹമ്മദാണ്. ചോദിക്കപ്പെട്ടു; അദ്ദേഹം പ്രവാചകനായി നിയുക്തനാക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: അതെ. പറയപ്പെട്ടു; അദ്ദേഹത്തിന് സ്വാഗതം, എത്ര നല്ല ആഗതനാണ് എത്തിയിട്ടുള്ളത്. പിന്നെ അത് തുറക്കപ്പെട്ടു. ഞാൻ അകത്തെത്തിയപ്പോൾ അതാ അവിടെ ആദം عليه السلام. ജിബ്‌രീൽ പറഞ്ഞു: ഇത് താങ്കളുടെ പിതാവ് ആദമാണ്. അദ്ദേഹത്തോട് സലാം പറഞ്ഞാലും. അപ്പോൾ ഞാൻ സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയിട്ട് പറഞ്ഞു; സദ്‌വൃത്തനായ പുത്രനും സദ്‌വൃത്തനായ പ്രവാചകനും സ്വാഗതം.(*)
ثُمَّ صَعِدَ حَتَّى أَتَى السَّمَاءَ الثَّانِيَةَ فَاسْتَفْتَحَ، قِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ. قِيلَ وَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ فَنِعْمَ الْمَجِيءُ جَاءَ. فَفَتَحَ، فَلَمَّا خَلَصْتُ، إِذَا يَحْيَى وَعِيسَى، وَهُمَا ابْنَا الْخَالَةِ قَالَ هَذَا يَحْيَى وَعِيسَى فَسَلِّمْ عَلَيْهِمَا. فَسَلَّمْتُ فَرَدَّا، ثُمَّ قَالاَ مَرْحَبًا بِالأَخِ الصَّالِحِ وَالنَّبِيِّ الصَّالِحِ.
പിന്നെ മേലോട്ട് കയറി രണ്ടാനാകാശത്തിലെത്തി. അത് തുറക്കാൻ ആവശ്യപ്പെട്ടു. ചോദിക്കപ്പെട്ടു; ആരാണത്? അദ്ദേഹം പറഞ്ഞു: ജിബ്‌രീലാണ്. ചോദിക്കപ്പെട്ടു: ആരാണ് കൂടെയുള്ളത്? അദ്ദേഹം പറഞ്ഞു: മുഹമ്മദാണ്. അപ്പോൾ ചോദിക്കപ്പെട്ടു: അദ്ദേഹം പ്രവാചകനായി നിയുക്തനാക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു; അതെ. പറയപ്പെട്ടു: അദ്ദേഹത്തിന് സ്വാഗതം, എത്ര നല്ല ആഗതനാണ് വന്നിട്ടുള്ളത്! പിന്നെ അത് തുറക്കപ്പെട്ടു. അങ്ങിനെ അവിടേക്ക് എത്തിയപ്പോൾ യഹ്‌യാ നബി عليه السلام യും ഈസാ നബി عليه السلام യും അവിടെയുണ്ടായിരുന്നു. അവർ മാതൃസഹോദരീ പുത്രന്മാരാണ്. ജിബ്‌രീൽ പറഞ്ഞു: ഇവർ യഹ്‌യയും ഈസയുമാണ്. അവരോട് സലാം പറഞ്ഞാലും. അപ്പോൾ ഞാൻ സലാം പറഞ്ഞു. അവർ ഇരുവരും സലാം മടക്കിയിട്ട് പറഞ്ഞു: സദ്‌വൃത്തനായ സഹോദരനും സദ്‌വൃത്തനായ പ്രവാചകനും സ്വാഗതം.
ثُمَّ صَعِدَ بِي إِلَى السَّمَاءِ الثَّالِثَةِ، فَاسْتَفْتَحَ قِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ. قِيلَ وَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ، فَنِعْمَ الْمَجِيءُ جَاءَ. فَفُتِحَ، فَلَمَّا خَلَصْتُ إِذَا يُوسُفُ. قَالَ هَذَا يُوسُفُ فَسَلِّمْ عَلَيْهِ. فَسَلَّمْتُ عَلَيْهِ فَرَدَّ، ثُمَّ قَالَ مَرْحَبًا بِالأَخِ الصَّالِحِ وَالنَّبِيِّ الصَّالِحِ،
പിന്നെ എന്നെയുംകൊണ്ട് മൂന്നാനാകാശത്തിലേക്ക് കയറി; അത് തുറക്കാൻ ആവശ്യപ്പെട്ടു. ചോദിക്കപ്പെട്ടു; ആരാണത്? അദ്ദേഹം പറഞ്ഞു; ജിബ്‌രീൽ. ചോദിക്കപ്പെട്ടു: ആരാണ് കൂടെയുള്ളത്? അദ്ദേഹം പറഞ്ഞു; മുഹമ്മദാണ്. ചോദിക്കപ്പെട്ടു; അദ്ദേഹം പ്രവാചകനായി നിയുക്തനാക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: അതെ. പറയപ്പെട്ടു: അദ്ദേഹത്തിന് സ്വാഗതം, എത്ര നല്ല ആഗതനാണ് വന്നിട്ടുള്ളത്. പിന്നെ അത് തുറക്കപ്പെട്ടു. ഞാൻ അകത്തെത്തിയപ്പോൾ അതാ അവിടെ യൂസുഫ് عليه السلام. ജിബ്‌രീൽ പറഞ്ഞു; ഇത് യൂസുഫാണ്; അദ്ദേഹത്തിന് സലാം പറഞ്ഞാലും. ഞാൻ സലാം പറഞ്ഞു. അപ്പോൾ അദ്ദേഹം സലാം മടക്കിയിട്ട് പറഞ്ഞു; സദ്‌വൃത്തനായ സഹോദരനും സദ്‌വൃത്തനായ പ്രവാചകനും സ്വാഗതം.
ثُمَّ صَعِدَ بِي حَتَّى أَتَى السَّمَاءَ الرَّابِعَةَ، فَاسْتَفْتَحَ، قِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ. قِيلَ أَوَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ، فَنِعْمَ الْمَجِيءُ جَاءَ. فَفُتِحَ، فَلَمَّا خَلَصْتُ إِلَى إِدْرِيسَ قَالَ هَذَا إِدْرِيسُ فَسَلِّمْ عَلَيْهِ. فَسَلَّمْتُ عَلَيْهِ فَرَدَّ ثُمَّ قَالَ مَرْحَبًا بِالأَخِ الصَّالِحِ وَالنَّبِيِّ الصَّالِحِ.
പിന്നെയും എന്നെയുംകൊണ്ട് നാലാനാകാശത്തിലെത്തി അത് തുറക്കാൻ ആവശ്യപ്പെട്ടു. ചോദിക്കപ്പെട്ടു: ഇതാരാണ്? അദ്ദേഹം പറഞ്ഞു: ജിബ്‌രീൽ. ചോദിക്കപ്പെട്ടു; ആരാണ് താങ്കളോടൊപ്പമുള്ളത്? ജിബ്‌രീൽ പറഞ്ഞു: മുഹമ്മദാണ്. ചോദിക്കപ്പെട്ടു; അദ്ദേഹം പ്രവാചകനായി നിയുക്തനാക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: അതെ. പറയപ്പെട്ടു: അദ്ദേഹത്തിന് സ്വാഗതം. എത്ര നല്ല ആഗതനാണ് വന്നിട്ടുള്ളത്. പിന്നെ വാതിൽ തുറക്കപ്പെട്ടു. ഞാൻ ഇദ്‌രീസിന്റെ അടുത്തെത്തിയപ്പോൾ ജിബ്‌രീൽ പറഞ്ഞു: ഇത് ഇദ്‌രീസാണ്. അദ്ദേഹത്തോട് സലാം ചൊല്ലുക. അപ്പോൾ ഞാൻ സലാം ചൊല്ലി. അദ്ദേഹം സലാം മടക്കിയിട്ട് പറഞ്ഞു: സദ്‌വൃത്തനായ സഹോദരനും, സദ്‌വൃത്തനായ പ്രവാചകനും സ്വാഗതം.
ثُمَّ صَعِدَ بِي حَتَّى أَتَى السَّمَاءَ الْخَامِسَةَ، فَاسْتَفْتَحَ، قِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ صلى الله عليه وسلم. قِيلَ وَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ، فَنِعْمَ الْمَجِيءُ جَاءَ. فَلَمَّا خَلَصْتُ فَإِذَا هَارُونُ قَالَ هَذَا هَارُونُ فَسَلِّمْ عَلَيْهِ. فَسَلَّمْتُ عَلَيْهِ فَرَدَّ ثُمَّ قَالَ مَرْحَبًا بِالأَخِ الصَّالِحِ وَالنَّبِيِّ الصَّالِحِ.
പിന്നെയും എന്നെയുംകൊണ്ട് കയറി, അഞ്ചാമത്തെ ആകാശത്തിലെത്തി, അത് തുറക്കാനാവശ്യപ്പെട്ടു. ചോദിക്കപ്പെട്ടു; ആരാണത്? അദ്ദേഹം പറഞ്ഞു; ജിബ്‌രീലാണ്. ചോദിക്കപ്പെട്ടു: താങ്കളുടെ കൂടെ ആരാണ്? ജിബ്‌രീൽ പറഞ്ഞു; മുഹമ്മദാണ്. ചോദിക്കപ്പെട്ടു; അദ്ദേഹം പ്രവാചകനായി നിയുക്തനാക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: അതെ. പറയപ്പെട്ടു; അദ്ദേഹത്തിന് സ്വാഗതം. എത്ര നല്ല ആഗതനാണ് വന്നിട്ടുള്ളത്. ഞാനവിടെ എത്തിയപ്പോഴതാ ഹാറൂൻ عليه السلام. ജിബ്‌രീൽ പറഞ്ഞു. ഇത് ഹാറൂൻ. അദ്ദേഹത്തിന് സലാം പറയുക. അപ്പോൾ ഞാൻ സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയിട്ട് പറഞ്ഞു: സദ്‌വൃത്തനായ സഹോദരനും സദ്‌വൃത്തനായ പ്രവാചകനും സ്വാഗതം.
ثُمَّ صَعِدَ بِي حَتَّى أَتَى السَّمَاءَ السَّادِسَةَ، فَاسْتَفْتَحَ، قِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ مَنْ مَعَكَ قَالَ مُحَمَّدٌ. قِيلَ وَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ. قَالَ مَرْحَبًا بِهِ، فَنِعْمَ الْمَجِيءُ جَاءَ، فَلَمَّا خَلَصْتُ، فَإِذَا مُوسَى قَالَ هَذَا مُوسَى فَسَلِّمْ عَلَيْهِ، فَسَلَّمْتُ عَلَيْهِ فَرَدَّ ثُمَّ قَالَ مَرْحَبًا بِالأَخِ الصَّالِحِ وَالنَّبِيِّ الصَّالِحِ. فَلَمَّا تَجَاوَزْتُ بَكَى، قِيلَ لَهُ مَا يُبْكِيكَ قَالَ أَبْكِي لأَنَّ غُلاَمًا بُعِثَ بَعْدِي، يَدْخُلُ الْجَنَّةَ مِنْ أُمَّتِهِ أَكْثَرُ مَنْ يَدْخُلُهَا مِنْ أُمَّتِي.
പിന്നെയും എന്നെയും കൊണ്ട് കയറിപ്പോയി ആറാമത്തെ ആകാശത്തെത്തി; അത് തുറക്കാൻ ആവശ്യപ്പെട്ടു. ചോദിക്കപ്പെട്ടു: ആരാണത്? അദ്ദേഹം പറഞ്ഞു: ജിബ്‌രീലാണ്. ചോദിക്കപ്പെട്ടു: ആരാണ് താങ്കളുടെ കൂടെയുള്ളത്? ജിബ്‌രീൽ പറഞ്ഞു: മുഹമ്മദാണ്. ചോദിക്കപ്പെട്ടു: അദ്ദേഹം പ്രവാചകനായി നിയുക്തനാക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു; അതെ. പറയപ്പെട്ടു: അദ്ദേഹത്തിന് സ്വാഗതം. എത്ര നല്ല ആഗതനാണ് വന്നിട്ടുള്ളത്. ഞാൻ അവിടെ എത്തിയപ്പോൾ അവിടെ അതാ മൂസാ عليه السلام. ജിബ്‌രീൽ പറഞ്ഞു: ഇത് മൂസയാണ്. അദ്ദേഹത്തോട് സലാം പറയുക. ഞാൻ സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയിട്ട് പറഞ്ഞു; സദ്‌വൃത്തനായ സഹോദരനും, സദ്‌വൃത്തനായ പ്രവാചകനും സ്വാഗതം. ഞാൻ മൂസാ عليه السلام യെ കടന്നു പോയപ്പോൾ അദ്ദേഹം കരയുന്നുണ്ടായിരുന്നു. എന്തിനാണ് കരയുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു; എനിക്കുശേഷം ഒരു പ്രായംകുറഞ്ഞവൻ പ്രവാചകനായി നിയുക്തനായിരിക്കുന്നു. അദ്ദേഹത്തിന്റെ സമുദായത്തിൽ നിന്ന്, എൻ്റെ സമുദായത്തിലേതിനെക്കാൾ കൂടുതൽ ആളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അതിനാലാണ് ഞാൻ കരയുന്നത്.
ثُمَّ صَعِدَ بِي إِلَى السَّمَاءِ السَّابِعَةِ، فَاسْتَفْتَحَ جِبْرِيلُ، قِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ. قِيلَ وَقَدْ بُعِثَ إِلَيْهِ. قَالَ نَعَمْ. قَالَ مَرْحَبًا بِهِ، فَنِعْمَ الْمَجِيءُ جَاءَ فَلَمَّا خَلَصْتُ، فَإِذَا إِبْرَاهِيمُ قَالَ هَذَا أَبُوكَ فَسَلِّمْ عَلَيْهِ. قَالَ فَسَلَّمْتُ عَلَيْهِ، فَرَدَّ السَّلاَمَ قَالَ مَرْحَبًا بِالاِبْنِ الصَّالِحِ وَالنَّبِيِّ الصَّالِحِ.
പിന്നെ ജിബ്‌രീൽ എന്നെയുംകൊണ്ട് ഏഴാനാകാശത്തേക്ക് കയറി അത് തുറക്കാൻ ആവശ്യപ്പെട്ടു. ചോദിക്കപ്പെട്ടു; ആരാണത്? അദ്ദേഹം പറഞ്ഞു; ജിബ്‌രീലാണ്. ചോദിക്കപ്പെട്ടു; ആരാണ് താങ്കളുടെ കൂടെയുള്ളത്. ജിബ്‌രീൽ പറഞ്ഞു; മുഹമ്മദാണ്. ചോദിക്കപ്പെട്ടു; അദ്ദേഹം (പ്രവാചകനായി) നിയുക്തനാക്കപ്പെട്ടുവോ? ജിബ്‌രീൽ പറഞ്ഞു; അതെ. പറയപ്പെട്ടു; അദ്ദേഹത്തിന് സ്വാഗതം; എത്ര നല്ല ആഗതനാണ് വന്നിട്ടുള്ളത്! ഞാൻ അകത്തെത്തിയപ്പോൾ അതാ അവിടെ ഇബ്‌റാഹീം عليه السلام. ജിബ്രീൽ പറഞ്ഞു: ഇദ്ദേഹം താങ്കളുടെ പിതാവാണ്; അദ്ദേഹത്തോട് സലാം പറയുക. ഞാൻ അദ്ദേഹത്തിന് സലാം പറഞ്ഞു: അദ്ദേഹം സലാം മടക്കിയിട്ട് പറഞ്ഞു: സദ്‌വൃത്തനായ പുത്രനും സദ്‌വൃത്തനായ പ്രവാചകനും സ്വാഗതം.
ثُمَّ رُفِعَتْ لِي سِدْرَةُ الْمُنْتَهَى، فَإِذَا نَبِقُهَا مِثْلُ قِلاَلِ هَجَرَ، وَإِذَا وَرَقُهَا مِثْلُ آذَانِ الْفِيَلَةِ قَالَ هَذِهِ سِدْرَةُ الْمُنْتَهَى، وَإِذَا أَرْبَعَةُ أَنْهَارٍ نَهْرَانِ بَاطِنَانِ، وَنَهْرَانِ ظَاهِرَانِ. فَقُلْتُ مَا هَذَانِ يَا جِبْرِيلُ قَالَ أَمَّا الْبَاطِنَانِ، فَنَهَرَانِ فِي الْجَنَّةِ، وَأَمَّا الظَّاهِرَانِ فَالنِّيلُ وَالْفُرَاتُ.
പിന്നെ സിദ്റത്തുൽ മുൻതഹാ എന്റെ മുമ്പിൽ ഉയർത്തിക്കാണിക്കപ്പെട്ടു. അതിൻ്റെ ഫലങ്ങൾ ഹജറിലെ തോൽപ്പാത്രങ്ങൾ പോലെയും അതിൻ്റെ ഇലകൾ ആനയുടെ ചെവി പോലെയുമായിരുന്നു. ജിബ്‌രീൽ പറഞ്ഞു: ഇതാണ് സിദ്‌റത്തുൽ മുൻതഹാ. അവിടെയതാ നാലു നദികൾ. രണ്ടെണ്ണം ആന്തരികവും രണ്ടെണ്ണം ബാഹ്യവുമാണ്. ഞാൻ ജിബ്‌രീലിനോട് നദികളെക്കുറിച്ച് ചോദിച്ചു. ജിബ്‌രീൽ പറഞ്ഞു; ആന്തരികമായ രണ്ടെണ്ണം സ്വർഗ്ഗത്തിലെ രണ്ട് നദികളാണ്. ബാഹ്യമായവ യൂഫ്രട്ടീസും ടൈഗ്രീസുമാണ്. (**)
ثُمَّ رُفِعَ لِي الْبَيْتُ الْمَعْمُورُ،
പിന്നെ ബൈത്തുൽ മഅ്‌മൂർ എനിക്ക് ഉയർത്തിക്കാണിക്കപ്പെട്ടു. (അതിനകത്തേക്ക് ഓരോദിവസവും എഴുപതിനായിരം മലക്കുകൾ പ്രവേശിക്കും.)
ثُمَّ أُتِيتُ بِإِنَاءٍ مِنْ خَمْرٍ، وَإِنَاءٍ مِنْ لَبَنٍ وَإِنَاءٍ مِنْ عَسَلٍ، فَأَخَذْتُ اللَّبَنَ، فَقَالَ هِيَ الْفِطْرَةُ أَنْتَ عَلَيْهَا وَأُمَّتُكَ.
പിന്നെ ഒരു പാത്രം മദ്യവും ഒരു പാത്രം പാലും ഒരു പാത്രം തേനും എൻ്റെ അടുത്ത് കൊണ്ടുവരപ്പെട്ടു. അപ്പോൾ ഞാൻ പാൽ എടുത്തു. അപ്പോൾ ജിബ്‌രീൽ പറഞ്ഞു: താങ്കളും താങ്കളുടെ സമുദായവും നിലകൊള്ളുന്ന പ്രകൃതിയാണിത്.
ثُمَّ فُرِضَتْ عَلَىَّ الصَّلَوَاتُ خَمْسِينَ صَلاَةً كُلَّ يَوْمٍ. فَرَجَعْتُ فَمَرَرْتُ عَلَى مُوسَى، فَقَالَ بِمَا أُمِرْتَ قَالَ أُمِرْتُ بِخَمْسِينَ صَلاَةً كُلَّ يَوْمٍ. قَالَ إِنَّ أُمَّتَكَ لاَ تَسْتَطِيعُ خَمْسِينَ صَلاَةً كُلَّ يَوْمٍ، وَإِنِّي وَاللَّهِ قَدْ جَرَّبْتُ النَّاسَ قَبْلَكَ، وَعَالَجْتُ بَنِي إِسْرَائِيلَ أَشَدَّ الْمُعَالَجَةِ، فَارْجِعْ إِلَى رَبِّكَ فَاسْأَلْهُ التَّخْفِيفَ لأُمَّتِكَ. فَرَجَعْتُ، فَوَضَعَ عَنِّي عَشْرًا، فَرَجَعْتُ إِلَى مُوسَى فَقَالَ مِثْلَهُ، فَرَجَعْتُ فَوَضَعَ عَنِّي عَشْرًا، فَرَجَعْتُ إِلَى مُوسَى فَقَالَ مِثْلَهُ، فَرَجَعْتُ فَوَضَعَ عَنِّي عَشْرًا، فَرَجَعْتُ إِلَى مُوسَى فَقَالَ مِثْلَهُ، فَرَجَعْتُ فَأُمِرْتُ بِعَشْرِ صَلَوَاتٍ كُلَّ يَوْمٍ، فَرَجَعْتُ فَقَالَ مِثْلَهُ، فَرَجَعْتُ فَأُمِرْتُ بِخَمْسِ صَلَوَاتٍ كُلَّ يَوْمٍ، فَرَجَعْتُ إِلَى مُوسَى، فَقَالَ بِمَا أُمِرْتَ قُلْتُ أُمِرْتُ بِخَمْسِ صَلَوَاتٍ كُلَّ يَوْمٍ. قَالَ إِنَّ أُمَّتَكَ لاَ تَسْتَطِيعُ خَمْسَ صَلَوَاتٍ كُلَّ يَوْمٍ، وَإِنِّي قَدْ جَرَّبْتُ النَّاسَ قَبْلَكَ، وَعَالَجْتُ بَنِي إِسْرَائِيلَ أَشَدَّ الْمُعَالَجَةِ، فَارْجِعْ إِلَى رَبِّكَ فَاسْأَلْهُ التَّخْفِيفَ لأُمَّتِكَ. قَالَ سَأَلْتُ رَبِّي حَتَّى اسْتَحْيَيْتُ، وَلَكِنْ أَرْضَى وَأُسَلِّمُ ـ قَالَ ـ فَلَمَّا جَاوَزْتُ نَادَى مُنَادٍ أَمْضَيْتُ فَرِيضَتِي وَخَفَّفْتُ عَنْ عِبَادِي ”.
പിന്നെ ഓരോ ദിവസത്തിലും അമ്പത് വഖ്ത് നമസ്ക്‌കാരം എനിക്ക് നിർബന്ധമാക്കപ്പെട്ടു. അങ്ങിനെ ഞാൻ മടങ്ങി. മൂസാ عليه السلامയുടെ അടുത്തുകൂടി സഞ്ചരിക്കവെ അദ്ദേഹം ചോദിച്ചു; എന്താണ് താങ്കൾ കൽപിക്കപ്പെട്ടത്. അവിടുന്ന് പറഞ്ഞു: ഓരോ ദിവസവും അമ്പത് വഖ്ത് നമസ്ക്കാരം നിർവ്വഹിക്കണമെന്ന് കൽപിക്കപ്പെട്ടിരിക്കുന്നു. മൂസാ عليه السلام പറഞ്ഞു: ഓരോ ദിവസവും അമ്പത് വഖ്‌ത് നമസ്‌കരിക്കുവാൻ താങ്കളുടെ സമുദായത്തിന് സാധ്യമല്ല. താങ്കൾക്കു മുമ്പുള്ള ജനങ്ങളുടെ സ്ഥിതി അനുഭവിച്ചറിഞ്ഞവനാണ് ഞാൻ. ഇസ്രായീൽ ജനതയുമായി വളരെ നന്നായി ഇടപഴകിയവനാണ് ഞാൻ. അതിനാൽ താങ്കളുടെ റബ്ബിന്റെയടുത്തേക്ക് മടങ്ങിച്ചെന്ന് താങ്കളുടെ ജനതക്കുവേണ്ടി അത് ലഘൂകരിച്ചു തരുവാൻ ആവശ്യപ്പെടുക. അങ്ങിനെ ഞാൻ തിരിച്ചുചെന്നപ്പോൾ എനിക്ക് പത്ത് കുറച്ചുതന്നു. ഞാൻ മൂസയുടെ അടുത്തേക്ക് വന്നപ്പോൾ അദ്ദേഹം മുമ്പത്തെപ്പോലെ പറഞ്ഞു; അപ്പോൾ ഞാൻ വീണ്ടും ചെന്നു. എനിക്ക് പത്ത് കൂടി കുറച്ചുകിട്ടി. പിന്നെയും ഞാൻ മുസയുടെ അടുത്തേക്ക് ചെന്നു. മുമ്പത്തെപ്പോലെ അപ്പോഴും അദ്ദേഹം പറഞ്ഞു. ഞാൻ തിരിച്ചുചെന്നപ്പോൾ ഒരു ദിവസം പത്ത് വഖ്‌ത് നമസ്കരിക്കാൻ ഞാൻ കൽപ്പിക്കപ്പെട്ടു. ഞാൻ മൂസയുടെ അടുത്തേക്ക് മടങ്ങി, മുമ്പത്തെപ്പോലെ അദ്ദേഹം പറഞ്ഞു. അപ്പോഴും ഞാൻ മടങ്ങിച്ചെന്നു. അപ്പോൾ ഓരോ ദിവസവും അഞ്ച് വഖ്ത് നമസ്ക്‌കരിക്കുവാൻ കൽപിക്കപ്പെട്ടു. എന്നിട്ട് മൂസയുടെ അടു ത്തേക്ക് ഞാൻ തിരിച്ചുചെന്നു. അദ്ദേഹം ചോദിച്ചു; എന്താണ് താങ്കൾ കൽപിക്കപ്പെട്ടിരിക്കുന്നത്? ഞാൻ പറഞ്ഞു: എല്ലാ ദിവസവും അഞ്ച് വഖ്‌ത് നമസ്കരിക്കണമെന്ന് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: താങ്കളുടെ സമുദായത്തിന് എല്ലാദിവസവും അഞ്ച് വഖ്‌ത് നമസ്‌കരിക്കുവാൻ സാധിക്കുകയില്ല. താങ്കൾക്ക് മുമ്പ് ജനങ്ങളെ പരീക്ഷിച്ചറിഞ്ഞവനാണ് ഞാൻ. ബനൂഇസ്രായീല്യരുമായി നല്ലവണ്ണം ഇടപഴകിയവനുമാണ്. അതിനാൽ താങ്കൾ തിരിച്ചുചെന്ന് സമുദായത്തിനുവേണ്ടി കുറച്ചുതരാൻ ആവശ്യപ്പെടുക. നബി ﷺ പറഞ്ഞു; എന്റെ റബ്ബിനോട് ഞാൻ കുറേയധികം ചോദിച്ചു. എനിക്ക് ഇനിയും ചോദിക്കാൻ നാണമായിരിക്കുന്നു. ഇതിൽ ഞാൻ തൃപ്‌തിപ്പെടുകയും അത് അംഗീകരിക്കുകയും ചെയ്യുകയാണ്. നബി ﷺ പറയുന്നു; ഞാൻ അവിടെ നിന്ന് മുന്നോട്ടു നടന്നപ്പോൾ വിളിച്ചുപറയപ്പെട്ടു; ‘എൻ്റെ നിയമം ഞാൻ നടപ്പിലാക്കിയിരിക്കുന്നു. എന്റെ അടിമകൾക്ക് ഞാൻ ലഘൂകരിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു.’ (ബുഖാരി:3887)
(*) മറ്റൊരു റിപ്പോര്‍ട്ടിൽ ഇപ്രകാരമുണ്ട്:
فَلَمَّا فَتَحَ عَلَوْنَا السَّمَاءَ الدُّنْيَا، فَإِذَا رَجُلٌ قَاعِدٌ عَلَى يَمِينِهِ أَسْوِدَةٌ وَعَلَى يَسَارِهِ أَسْوِدَةٌ، إِذَا نَظَرَ قِبَلَ يَمِينِهِ ضَحِكَ، وَإِذَا نَظَرَ قِبَلَ يَسَارِهِ بَكَى، فَقَالَ مَرْحَبًا بِالنَّبِيِّ الصَّالِحِ وَالاِبْنِ الصَّالِحِ. قُلْتُ لِجِبْرِيلَ مَنْ هَذَا قَالَ هَذَا آدَمُ. وَهَذِهِ الأَسْوِدَةُ عَنْ يَمِينِهِ وَشِمَالِهِ نَسَمُ بَنِيهِ، فَأَهْلُ الْيَمِينِ مِنْهُمْ أَهْلُ الْجَنَّةِ، وَالأَسْوِدَةُ الَّتِي عَنْ شِمَالِهِ أَهْلُ النَّارِ، فَإِذَا نَظَرَ عَنْ يَمِينِهِ ضَحِكَ، وَإِذَا نَظَرَ قِبَلَ شِمَالِهِ بَكَى،
അങ്ങിനെ (വാതിൽ) തുറന്നപ്പോൾ ഞങ്ങൾ ഒന്നാമത്തെ ആകാശത്തേക്കു കയറി. അപ്പോഴതാ അവിടെ ഒരാൾ ഇരിക്കുന്നു. അദ്ദേഹത്തിൻ്റെ വലതുവശത്ത് മനുഷ്യരൂപങ്ങളുടെ സംഘങ്ങളുണ്ട്. ഇടതുവശത്തും മനുഷ്യരൂപങ്ങളുടെ സംഘങ്ങളുണ്ട്. വലതുവശത്തേക്ക് അദ്ദേഹം നോക്കുമ്പോൾ ചിരിക്കുന്നു. ഇടതുവശത്തേക്ക് നോക്കുമ്പോൾ അദ്ദേഹം കരയുന്നു. അദ്ദേഹം പറഞ്ഞു. സദ്വൃത്തനായ പ്രവാചകനും സദ്വൃത്തനായ പുത്രനും സ്വാഗതം. ഞാൻ ജിബ്‌രീലിനോട് ചോദിച്ചു. ഇതാരാണ്? ജിബ്‌രീൽ പറഞ്ഞു: ഇത് ആദമാണ്. വലതുവശത്തും ഇടതുവശത്തും കാണുന്ന ഈ മനുഷ്യരൂപങ്ങൾ അദ്ദേഹത്തിന്റെ സന്താനങ്ങളുടെ ആത്മാക്കളാണ്. അവരിൽ വലതുഭാഗത്തുള്ളവർ സ്വർഗ്ഗാവകാശികളും ഇടതുഭാഗത്തുള്ളവർ നരകാവകാശികളുമാണ്. വലതുവശത്തേക്ക് അദ്ദേഹം നോക്കുമ്പോൾ അദ്ദേഹം ചിരിക്കും. ഇടതുവശത്തേക്കു നോക്കിയാൽ കരയും. (ബുഖാരി:349)
(**) മറ്റൊരു റിപ്പോര്‍ട്ടിൽ ഇപ്രകാരമുണ്ട്:
ثُمَّ انْطَلَقَ بِي حَتَّى انْتَهَى بِي إِلَى سِدْرَةِ الْمُنْتَهَى، وَغَشِيَهَا أَلْوَانٌ لاَ أَدْرِي مَا هِيَ، ثُمَّ أُدْخِلْتُ الْجَنَّةَ، فَإِذَا فِيهَا حَبَايِلُ اللُّؤْلُؤِ، وَإِذَا تُرَابُهَا الْمِسْكُ ”.
പിന്നെ ജിബ്രീൽ എന്നെയും കൊണ്ട് യാത്ര തുടർന്നു. സിദ്‌റത്തുൽ മുൻതഹ വരെയെത്തി. വർണ്ണിക്കാനാവാത്ത നിറങ്ങൾകൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു. പിന്നെ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോഴതാ അതിൽ മുത്തു മാലകൾ തൂക്കിയിടപ്പെട്ടിരിക്കുന്നു. അതിലെ മണ്ണ് കസ്‌തൂരിയാണ്. (ബുഖാരി:349)
kanzululoom.com