അങ്ങാടികളിലേക്ക് പോകാത്ത മനുഷ്യരുണ്ടാകില്ല. കാരണം ആളുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി അങ്ങാടികളിലേക്ക് പോകേണ്ടി വരും. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു മേഖലയിലെന്നതുപോലെ അങ്ങാടിയിൽ പോകുമ്പോഴും ചില കാര്യങ്ങൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങാടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
ഒന്നാമതായി, നാടുകളില്‍ ഏറ്റവും മോശം അങ്ങാടികളാകുന്നു.
عَنْ جُبَيْرِ بْنِ مُطْعِمٍ أَنَّ رَجُلًا أَتَى النَّبِيَّ -ﷺ-، فَقَالَ: يَا رَسُولَ اللَّهِ، أَيُّ الْبُلْدَانِ شَرٌّ؟ قَالَ: فَقَالَ: «لَا أَدْرِي» فَلَمَّا أَتَاهُ جِبْرِيلُ عَلَيْهِ السَّلَامُ قَالَ: «يَا جِبْرِيلُ، أَيُّ الْبُلْدَانِ شَرٌّ؟» قَالَ: لَا أَدْرِي حَتَّى أَسْأَلَ رَبِّي عَزَّ وَجَلَّ، فَانْطَلَقَ جِبْرِيلُ عَلَيْهِ السَّلَامُ، ثُمَّ مَكَثَ مَا شَاءَ اللَّهُ أَنْ يَمْكُثَ، ثُمَّ جَاءَ، فَقَالَ: يَا مُحَمَّدُ، إِنَّكَ سَأَلْتَنِي أَيُّ الْبُلْدَانِ شَرٌّ، فَقُلْتُ: لَا أَدْرِي، وَإِنِّي سَأَلْتُ رَبِّي عَزَّ وَجَلَّ: أَيُّ الْبُلْدَانِ شَرٌّ؟ فَقَالَ: أَسْوَاقُهَا.
ജുബൈർ ബിൻ മുത്ഇം -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! നാടുകളിൽ ഏതാണ് ഏറ്റവും മോശം നാട്?!” നബി -ﷺ- പറഞ്ഞു: “എനിക്കറിയില്ല!” അങ്ങനെ ജിബ്രീൽ വന്നപ്പോൾ അദ്ദേഹത്തോട് നബി -ﷺ- ഇക്കാര്യം ചോദിച്ചു… അദ്ദേഹവും പറഞ്ഞു: “എനിക്കറിയില്ല. ഞാൻ എന്റെ രക്ഷിതാവിനോട് ചോദിക്കട്ടെ.” … (അങ്ങനെ ജിബ്രീൽ അല്ലാഹുവിനോട് ചോദിച്ചതിന് ശേഷം നബി -ﷺ- യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു:) “നാടുകളിൽ ഏറ്റവും മോശം അങ്ങാടികളാണ്.” (അഹ്മദ്: 16744)
രണ്ടാമതായി, നാടുകളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളത് അങ്ങാടികളാകുന്നു.
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : أَحَبُّ الْبِلاَدِ إِلَى اللَّهِ مَسَاجِدُهَا وَأَبْغَضُ الْبِلاَدِ إِلَى اللَّهِ أَسْوَاقُهَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള പള്ളികളും ഏറ്റവും വെറുപ്പുള്ളത് അങ്ങാടികളുമാകുന്നു. (മുസ്‌ലിം:671)
മൂന്നാമതായി, അങ്ങാടിയിൽ പോകുന്നതിനെ ഇസ്ലാം വിലക്കിയിട്ടില്ല. എന്നാൽ അങ്ങാടിയിൽ പോയി കാര്യം നിര്‍വ്വഹിച്ച് കഴിഞ്ഞാൽ തിരിച്ച പോകുക. അനാവശ്യമായി അങ്ങാടിയിൽ തങ്ങുന്നവരാകാതിരിക്കുക.
عَنْ سَلْمَانَ، قَالَ لاَ تَكُونَنَّ إِنِ اسْتَطَعْتَ أَوَّلَ مَنْ يَدْخُلُ السُّوقَ وَلاَ آخِرَ مَنْ يَخْرُجُ مِنْهَا فَإِنَّهَا مَعْرَكَةُ الشَّيْطَانِ وَبِهَا يَنْصِبُ رَايَتَهُ
സല്‍മാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിശ്ചയം അത് പിശാചിന്റെ സങ്കേതമാണ്. അവിടെയാണ് അവന്‍ പതാക നാട്ടുന്നത്. (മുസ്‌ലിം:2451)
قال القرطبي: ففي هذه الأحاديث ما يدل على كراهة دخول الأسواق، ومحل هذه الكراهة لمن لم يكن له حاجة في السوق من بيع وشراء أو حسبة أو زيارة ونحو ذلك من المقاصد.
ഖുര്‍ത്വുബി رَضِيَ اللَّهُ عَنْهُ رحمه الله പറഞ്ഞു: ഈ ഹദീസുകളിൽ അങ്ങാടിയിൽ പ്രവേശിക്കുന്നത് വെറുക്കപ്പെട്ടതാണെന്നതിന് തെളിവുകളുണ്ട്. പ്രത്യേകിച്ച് കച്ചവടമോ മറ്റ് യാതൊരു ആവശ്യമോ ഇല്ലാതെ അങ്ങാടിയിൽ പോകുന്നവര്‍ക്കാണ് ഇത് വെറുക്കപ്പെട്ടത്.
നാലാമതായി, അങ്ങാടിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന ചൊല്ലുക. ചെറിയൊരു കര്‍മ്മത്തിൽ വലിയ പ്രതിഫലമാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അങ്ങാടിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന ചൊല്ലിയാൽ പത്ത് ലക്ഷം പ്രതിഫലം ലഭിക്കും.
عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَالَ فِي السُّوقِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ كَتَبَ اللَّهُ لَهُ أَلْفَ أَلْفِ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ وَبَنَى لَهُ بَيْتًا فِي الْجَنَّةِ
നബി ﷺ പറഞ്ഞു: ‘ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് പത്ത് ലക്ഷം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ പത്ത് ലക്ഷം (തിന്മകള്‍) മായ്ക്കപ്പെടുകയും, അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു വീട് ഉണ്ടാക്കപ്പെടുന്നതുമാണ്.’ (തി൪മിദി:3429, ഇബ്നുമാജ: 2235 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْـكُ ولهُ الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت، بِيَـدِهِ الْخَـيْرُ وَهوَ على كلّ شيءٍ قدير
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്ക് വലഹുല്‍ ഹംദു, യുഹ്’യീ വയുമീതു വഹുവ ഹയ്യുന്‍ ലാ യമൂത്തു, ബിയദിഹില്‍ ഖൈറു വഹുവ അലാ കുല്ലി ശയ്ഇന്‍ കദീര്‍.
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യവും) എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. ഒരിക്കലും മരിക്കുകയില്ല. എല്ലാ നന്മകളും അവന്റെ കയ്യിലാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും പരിമിതികളില്ലാതെ ശക്തിയും കഴിവുള്ളവനാണ്.
അഞ്ചാമതായി, അങ്ങാടിയിലുള്ളവരോട് സലാം പറയണം.
أَنَّ الطُّفَيْلَ بْنَ أُبَىِّ بْنِ كَعْبٍ، أَخْبَرَهُ أَنَّهُ، كَانَ يَأْتِي عَبْدَ اللَّهِ بْنَ عُمَرَ فَيَغْدُو مَعَهُ إِلَى السُّوقِ قَالَ فَإِذَا غَدَوْنَا إِلَى السُّوقِ لَمْ يَمُرَّ عَبْدُ اللَّهِ بْنُ عُمَرَ عَلَى سَقَاطٍ وَلاَ صَاحِبِ بَيْعَةٍ وَلاَ مِسْكِينٍ وَلاَ أَحَدٍ إِلاَّ سَلَّمَ عَلَيْهِ – قَالَ الطُّفَيْلُ – فَجِئْتُ عَبْدَ اللَّهِ بْنَ عُمَرَ يَوْمًا فَاسْتَتْبَعَنِي إِلَى السُّوقِ فَقُلْتُ لَهُ وَمَا تَصْنَعُ فِي السُّوقِ وَأَنْتَ لاَ تَقِفُ عَلَى الْبَيِّعِ وَلاَ تَسْأَلُ عَنِ السِّلَعِ وَلاَ تَسُومُ بِهَا وَلاَ تَجْلِسُ فِي مَجَالِسِ السُّوقِ قَالَ وَأَقُولُ اجْلِسْ بِنَا هَا هُنَا نَتَحَدَّثْ . قَالَ فَقَالَ لِي عَبْدُ اللَّهِ بْنُ عُمَرَ يَا أَبَا بَطْنٍ – وَكَانَ الطُّفَيْلُ ذَا بَطْنٍ – إِنَّمَا نَغْدُو مِنْ أَجْلِ السَّلاَمِ نُسَلِّمُ
ത്വുഫൈൽ ഇബ്നു ഉബയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം അബ്ദുല്ലാഹ് ബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുക്കൽ ചെല്ലുകയും അദ്ദേഹത്തോടൊപ്പം അങ്ങാടിയിലേക്ക് പോവുകയും ചെയ്യുമായിരുന്നു. ഞങ്ങൾ അങ്ങാടിയിൽ ചെന്നാൽ തരംതാണ സാധനങ്ങൾ വിറ്റഴിക്കുന്നവൻ, ഇടപാട് നടത്തുന്നവൻ, മിസ്കിൻ എന്നിവർക്കരികിൽ അബ്ദുല്ലാഹ് നടന്നാൽ അദ്ദേഹം അവരോട് സലാം പറയുമായിരുന്നു.
ത്വുഫൈൽ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു ദിവസം ഞാൻ അബ്ദുല്ലാഹ് ബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുക്കൽ ചെന്നു. അദ്ദേഹം എന്നെ അങ്ങാടിയിലേക്ക് കൂടെ കൂട്ടി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ കച്ചവടത്തിന് നിൽക്കുന്നില്ല, ചരക്കുകളെ കുറിച്ച് ചോദിക്കുന്നില്ല, വില പേശുന്നില്ല, ഞങ്ങളോട് ഒന്നിച്ച് താങ്കൾ ഇരിക്കൂ നമുക്ക് സംസാരിക്കാം എന്ന് ഞാൻ പറഞ്ഞിട്ടും താങ്കൾ അങ്ങാടിയിലെ സദസ്സുകളിൽ ഇരിക്കുന്നുമില്ല. താങ്കൾ അങ്ങാടിയിൽ എന്താണ് ചെയ്യുന്നത്?
അദ്ദേഹം പറഞ്ഞു: അബാബത്വൻ (ത്വുഫൈൽ വയറുള്ള വ്യക്തിയായിരുന്നു) നാം (അങ്ങാടിയിലേക്ക്) പോകുന്നത് സലാം പറയാൻ മാത്രമാണ്. അപ്പോൾ നാം കണ്ടുമുട്ടുന്നവരോടെല്ലാം സലാം പറയും. (മുവത്വ മാലിക്:53/1764)
ആറാമതായി, അങ്ങാടി മധ്യത്തിൽ മലമൂത്ര വിസര്‍ജ്ജനം നടത്തരുത്.
عَنْ عُقْبَةَ بْنِ عَامِرٍ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : … وَمَا أُبَالِي أَوَسَطَ الْقُبُورِ قَضَيْتُ حَاجَتِي أَوْ وَسَطَ السُّوقِ
ഉഖ്ബത്ത ബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖബ്റുകൾക്ക് നടുവിലാണോ അതല്ല അങ്ങാടി മധ്യത്തിലാണോ ഞാൻ വിസർജിച്ചത് (എന്ന് തുല്യപ്പെടുത്തി പറയുന്നത്) ഞാൻ പ്രശ്നമാക്കുന്നില്ല. (ഇബ്നുമാജ:1567)
kanzululoom.com