മരണചിന്ത അധികരിപ്പിക്കുക

ജനിച്ചു കഴിഞ്ഞാല്‍ മരിക്കുമെന്ന കാര്യത്തെ ഇന്നുവരെ ആരും നിഷേധിച്ചിട്ടില്ല. മരണമെന്ന യാഥാര്‍ത്ഥ്യം ജീവനുള്ള എല്ലാറ്റിനും ബാധകമാണെന്ന കാര്യം വേദഗ്രന്ഥം വെച്ച് വിശദീകരിക്കേണ്ട ആവശ്യവുമുണ്ടായിട്ടില്ല. കാരണം മരണമെന്നത് എല്ലാവരും ഏകകണ്ഠേന അംഗീകരിക്കുന്ന കാര്യമാണ്. സൃഷ്ടിപ്പിന്റെ ഓരോ ഘട്ടവും എടുത്തുപറഞ്ഞശേഷം വിശുദ്ധ ഖുര്‍ആന്‍ മരണത്തെക്കുറിച്ച് പറയുന്നുണ്ട്.

ﺛُﻢَّ ﺇِﻧَّﻜُﻢ ﺑَﻌْﺪَ ﺫَٰﻟِﻚَ ﻟَﻤَﻴِّﺘُﻮﻥَ

പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.(ഖു൪ആന്‍: 23/15)

യഥാ൪ത്ഥത്തില്‍ മരണം ഒരു അനുഭവമാണ്. ജീവിതം ആസ്വദിക്കുന്നതുപോലെ മരണത്തെയും നാം ഓരോരുത്തരും ആസ്വദിക്കുന്നതാണ്.

ﻛُﻞُّ ﻧَﻔْﺲٍ ﺫَآﺋِﻘَﺔُ ٱﻟْﻤَﻮْﺕِ ۗ

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌……. (ഖു൪ആന്‍: 3/185)

പരലോക വിശ്വാസമില്ലാത്തവനും മരണത്തെ ഭയക്കുന്നു. ഈ ജീവിതത്തിലെ സുഖങ്ങള്‍ക്ക് അറുതി വരുത്തുന്നത്‌ കൊണ്ടാണ്‌ അവന്‍ മരണത്തെ ഭയക്കുന്നതും അതിനെ അനിഷ്‌ടകരമായി കാണുന്നതും. അതുകൊണ്ടുതന്നെ മരണത്തില്‍ നിന്ന്‌ പരമാവധി ഓടിയകലാന്‍ അവന്‍ കൊതിക്കുന്നു. എന്നാല്‍ അവന്‍ എത്ര ഓടി അകന്നാലും മരണം അവനെ പിടികൂടുന്നതാണ്.

ﻗُﻞْ ﺇِﻥَّ ٱﻟْﻤَﻮْﺕَ ٱﻟَّﺬِﻯ ﺗَﻔِﺮُّﻭﻥَ ﻣِﻨْﻪُ ﻓَﺈِﻧَّﻪُۥ ﻣُﻠَٰﻘِﻴﻜُﻢْ ۖ ﺛُﻢَّ ﺗُﺮَﺩُّﻭﻥَ ﺇِﻟَﻰٰ ﻋَٰﻠِﻢِ ٱﻟْﻐَﻴْﺐِ ﻭَٱﻟﺸَّﻬَٰﺪَﺓِ ﻓَﻴُﻨَﺒِّﺌُﻜُﻢ ﺑِﻤَﺎ ﻛُﻨﺘُﻢْ ﺗَﻌْﻤَﻠُﻮﻥَ

(നബിയേ) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്‌. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.(ഖു൪ആന്‍: 62 / 8)

അതേപോലെ മരണത്തില്‍ നിന്ന്‌ ഒരു രക്ഷാകവചവും ഒരു അഭയസ്ഥലവും അവനെ രക്ഷിക്കുകയില്ല.

قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُم مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ

(നബിയേ,) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. (ഖു൪ആന്‍:33/16)

.ﺃَﻳْﻨَﻤَﺎ ﺗَﻜُﻮﻧُﻮا۟ ﻳُﺪْﺭِﻛﻜُّﻢُ ٱﻟْﻤَﻮْﺕُ ﻭَﻟَﻮْ ﻛُﻨﺘُﻢْ ﻓِﻰ ﺑُﺮُﻭﺝٍ ﻣُّﺸَﻴَّﺪَﺓٍ ۗ

നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും……..(ഖു൪ആന്‍:4/78)

മരണത്തെ ഭയന്ന് എവിടെ പോയി ഒളിച്ചിരുന്നാലും എവിടെ വെച്ച് എങ്ങനെയാണോ അല്ലാഹു അവന് മരണം വിധിച്ചിട്ടുള്ളത് അതിലേക്ക് അല്ലാഹു അവനെ കൊണ്ടുവരുന്നതാണ്. അവിടേക്ക് വരുന്നതിലേക്ക് അപ്പോള്‍ അല്ലാഹു അവന് ഒരു കാരണം ഉണ്ടാക്കുന്നതാണ്.

ﻳَﻘُﻮﻟُﻮﻥَ ﻟَﻮْ ﻛَﺎﻥَ ﻟَﻨَﺎ ﻣِﻦَ ٱﻷَْﻣْﺮِ ﺷَﻰْءٌ ﻣَّﺎ ﻗُﺘِﻠْﻨَﺎ ﻫَٰﻬُﻨَﺎ ۗ ﻗُﻞ ﻟَّﻮْ ﻛُﻨﺘُﻢْ ﻓِﻰ ﺑُﻴُﻮﺗِﻜُﻢْ ﻟَﺒَﺮَﺯَ ٱﻟَّﺬِﻳﻦَ ﻛُﺘِﺐَ ﻋَﻠَﻴْﻬِﻢُ ٱﻟْﻘَﺘْﻞُ ﺇِﻟَﻰٰ ﻣَﻀَﺎﺟِﻌِﻬِﻢْ ۖ

….അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. …….(ഖു൪ആന്‍:3/154)

عَنْ أَبِي عَزَّةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا قَضَى اللَّهُ لِعَبْدٍ أَنْ يَمُوتَ بِأَرْضٍ جَعَلَ لَهُ إِلَيْهَا حَاجَةً أَوْ قَالَ بِهَا حَاجَةً

അബൂഅസ്സ(റ)യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ഒരു മനുഷ്യൻ ഇന്ന സ്ഥലത്ത്‌‌ വെച്ച്‌ മരിക്കണമെന്ന് അല്ലാഹു വിധിച്ചിട്ടുണ്ടെങ്കിൽ അവന്‌ അവിടേക്ക്‌ പോകാൻ അല്ലാഹു എന്തെങ്കിലും ഒരു ആവശ്യം ഉണ്ടാക്കും. (തിർമിദി‌: 2147)

മരണത്തിന് മുമ്പില്‍ മനുഷ്യന്‍ നിസ്സഹായനാണ്. എത്ര വലിയ ശക്തിയും അധികാരവും ഉള്ളവനാണെങ്കിലും അവിടെ കീഴടങ്ങാതെ രക്ഷയില്ല. സമ്പത്തും ആള്‍ബലവുമൊന്നും അതിനെ മറികടക്കാന്‍ പര്യാപ്തമല്ല. മനുഷ്യന്റെ ഈ നിസ്സഹായതയെ കുറിച്ച് അല്ലാഹു ഓ൪മ്മിപ്പിക്കുന്നുണ്ട്.

ﻓَﻠَﻮْﻻَٓ ﺇِﺫَا ﺑَﻠَﻐَﺖِ ٱﻟْﺤُﻠْﻘُﻮﻡَ

എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌?)(ഖു൪ആന്‍:56/83)

ﻓَﻠَﻮْﻻَٓ ﺇِﻥ ﻛُﻨﺘُﻢْ ﻏَﻴْﺮَ ﻣَﺪِﻳﻨِﻴﻦَ ﺗَﺮْﺟِﻌُﻮﻧَﻬَﺎٓ ﺇِﻥ ﻛُﻨﺘُﻢْ ﺻَٰﺪِﻗِﻴﻦَ

അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല. നിങ്ങള്‍ സത്യവാദികളാണെങ്കില്‍.(ഖു൪ആന്‍:56/86-87)

മരണത്തില്‍ നിന്നു ആ൪ക്കും ഒരാളേയും രക്ഷിക്കാന്‍ കഴിയില്ല. ഓരോരുത്തരുടേയും അവധി വരുമ്പോള്‍ അവരെ അല്ലാഹു മരണപ്പെടുത്തുന്നു.

ۖ ﻓَﺈِﺫَا ﺟَﺎٓءَ ﺃَﺟَﻠُﻬُﻢْ ﻻَ ﻳَﺴْﺘَـْٔﺨِﺮُﻭﻥَ ﺳَﺎﻋَﺔً ۖ ﻭَﻻَ ﻳَﺴْﺘَﻘْﺪِﻣُﻮﻥَ

അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല.(ഖു൪ആന്‍:16/61)

ഓരോ മനുഷ്യനും മരണം നിശ്ചയിച്ചതും, അത ഇന്ന സമയത്തും ഇന്ന പ്രകാരത്തിലുമായിരിക്കുമെന്നു കണക്കാക്കിയതും അല്ലാഹു തന്നെ. ഇതിലൊന്നും മനുഷ്യന് യാതൊരു പങ്കുമില്ല.

ﻧَﺤْﻦُ ﻗَﺪَّﺭْﻧَﺎ ﺑَﻴْﻨَﻜُﻢُ ٱﻟْﻤَﻮْﺕَ ﻭَﻣَﺎ ﻧَﺤْﻦُ ﺑِﻤَﺴْﺒُﻮﻗِﻴﻦَ

നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.(ഖു൪ആന്‍:56/ 60)

ﻗُﻞْ ﻳَﺘَﻮَﻓَّﻰٰﻛُﻢ ﻣَّﻠَﻚُ ٱﻟْﻤَﻮْﺕِ ٱﻟَّﺬِﻯ ﻭُﻛِّﻞَ ﺑِﻜُﻢْ ﺛُﻢَّ ﺇِﻟَﻰٰ ﺭَﺑِّﻜُﻢْ ﺗُﺮْﺟَﻌُﻮﻥَ

(നബിയേ) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് (സമയമാകുമ്പോള്‍) നിങ്ങളെ മരിപ്പിക്കുന്നതാണ്‌. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്‌.(ഖു൪ആന്‍: 32/11)

മനുഷ്യന്‍ എപ്പോള്‍ എവിടെ വെച്ച്‌ മരിക്കുമെന്ന് അല്ലാഹുവിന്‌ മാത്രമറിയാവുന്ന കാര്യമാണ്‌.

ﺇِﻭَﻣَﺎ ﺗَﺪْﺭِﻯ ﻧَﻔْﺲٌۢ ﺑِﺄَﻯِّ ﺃَﺭْﺽٍ ﺗَﻤُﻮﺕُ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻋَﻠِﻴﻢٌ ﺧَﺒِﻴﺮٌۢ…..

….താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല.(അല്ലാഹു മാത്രമാണത് അറിയുന്നത്) തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍: 31/34)

മരണം എന്നത് യാഥാര്‍ഥ്യമാണ്. ആര്‍ക്കുമതിനെ തട്ടിമാറ്റാനാകില്ല. അതില്‍നിന്ന് ഓടിയൊളിക്കാനുമാവില്ല. നമുക്കു ചെയ്യാനുള്ളത് മരണെത്ത സ്വീകരിക്കാന്‍ തയാറെടുക്കുക എന്നതാണ്. എന്നാല്‍ മരണമെന്ന യാഥാര്‍ത്ഥ്യം മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്നു. ഇഷ്‌ടമില്ലാത്ത കാര്യം മറക്കുക എന്നത്‌ മനുഷ്യസഹജമാണ്. അതുകൊണ്ടുതന്നെ സകല സുഖങ്ങളേയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ചുള്ള ചിന്ത അധികരിപ്പിക്കണമെന്നാണ് ഇസ്ലാം പറയുന്നത്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ ‏”‏ ‏.‏ يَعْنِي الْمَوْتَ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്നതിനെ നിങ്ങള്‍ ധാരാളമായി സ്മരിക്കുക’. അതായത് മരണത്തെ. (തിര്‍മിദി:2307)

മരണത്തെ ധാരാളമായി ഓ൪ക്കുന്നവനും മരണത്തിന് ശേഷമുള്ള ജീവിതത്തിനായി ഏറ്റവും നന്നായി തയ്യാറാകുന്നവനുമാണ് ബുദ്ധിമാന്‍.

عَنِ ابْنِ عُمَرَ، أَنَّهُ قَالَ ‏:‏ كُنْتُ مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَجَاءَهُ رَجُلٌ مِنَ الأَنْصَارِ فَسَلَّمَ عَلَى النَّبِيِّ ـ صلى الله عليه وسلم ـ ثُمَّ قَالَ ‏:‏ يَا رَسُولَ اللَّهِ أَىُّ الْمُؤْمِنِينَ أَفْضَلُ قَالَ ‏:‏ ‏”‏ أَحْسَنُهُمْ خُلُقًا ‏”‏ ‏.‏ قَالَ فَأَىُّ الْمُؤْمِنِينَ أَكْيَسُ قَالَ ‏:‏ ‏”‏ أَكْثَرُهُمْ لِلْمَوْتِ ذِكْرًا وَأَحْسَنُهُمْ لِمَا بَعْدَهُ اسْتِعْدَادًا أُولَئِكَ الأَكْيَاسُ ‏”‏ ‏.‏

ഇബ്നു ഉമർ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:ഞാന്‍ നബി ﷺ യുടെ അടുക്കലായിരിക്കവെ, അന്‍സ്വാരികളില്‍പെട്ട ഒരാള്‍ വന്നു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മുഅ്മിനീങ്ങളില്‍ ശ്രേഷ്ടതയുള്ളവ൪ ആരാണ്? നബി ﷺ പറഞ്ഞു: അവരിലെ സല്‍സ്വഭാവികള്‍. അദ്ദേഹം ചോദിച്ചു: ബുദ്ധിയുള്ള മുഅ്മിന്‍ ആരാണ്? നബി ﷺ പറഞ്ഞു: മരണത്തെ ധാരാളമായി ഓ൪ക്കുന്നവനും മരണത്തിന് ശേഷമുള്ള ജീവിതത്തിനായി ഏറ്റവും നന്നായി തയ്യാറാകുന്നവനുമാണ് ബുദ്ധിമാന്‍. (ഇബ്നുമാജ:37/4400)

ദുഃഖത്തിൽ ആണ്ടുപോകാതിരിക്കാനും, സന്തോഷത്തിൽ മതിമറന്നു പോകാതിരിക്കാനും എത്ര ഉപകാരപ്രദമാണ് മരണചിന്ത അധികരിപ്പിക്കൽ.

عن أبي هريرة أن النبي ﷺ قال: استكْثِروا ذكرَ هادمِ اللَّذَّاتِ فإنَّه ما ذكَره أحدٌ في ضيقٍ إلَّا وسَّعه ولا ذكَره في سَعَةٍ إلَّا ضيَّقها عليه

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന കാര്യത്തെ (മരണത്തെ) നിങ്ങൾ ധാരാളമായി ഓർക്കുക. നിശ്ചയം, ഒരു അടിമ ഏതൊരു ഞെരുക്കത്തിൽ മരണത്തെ ഓർത്താലും അത് അവന് വിശാലത നൽകും. ഏതൊരു വിശാലതയിൽ മരണത്തെ ഓർത്താലും അത് അവന് ഞെരുക്കമാക്കിക്കളയും. (ഇബ്നുഹിബ്ബാൻ:2993 – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنِ الْبَرَاءِ، قَالَ كُنَّا مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فِي جِنَازَةٍ فَجَلَسَ عَلَى شَفِيرِ الْقَبْرِ فَبَكَى حَتَّى بَلَّ الثَّرَى ثُمَّ قَالَ ‏ “‏ يَا إِخْوَانِي لِمِثْلِ هَذَا فَأَعِدُّوا ‏”‏ ‏.‏

ബറാഅ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ നബി ﷺ യുടെ കൂടെ ഒരു മയ്യിത്ത് സംസ്കരണ സമയം, നബി ﷺ ഖബ്റിന്റെ വക്കിൽ ഇരുന്നു,നിലം നനയും വിധം കരഞ്ഞു കൊണ്ട് പറഞ്ഞു: എന്റെ സഹോദരന്മാരേ, ഇതു പോലുള്ള ഒരു ദിവസം വരും, നിങ്ങൾ തയ്യാറെടുക്കൂ. (ഇബ്നു മാജ:4195)

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْكِبِي فَقَالَ ‏ “‏ كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ ‏”‏‏.‏ وَكَانَ ابْنُ عُمَرَ يَقُولُ إِذَا أَمْسَيْتَ فَلاَ تَنْتَظِرِ الصَّبَاحَ، وَإِذَا أَصْبَحْتَ فَلاَ تَنْتَظِرِ الْمَسَاءَ، وَخُذْ مِنْ صِحَّتِكَ لِمَرَضِكَ، وَمِنْ حَيَاتِكَ لِمَوْتِكَ

അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ എന്റെ ചുമല് പിടിച്ച് കൊണ്ട് പറഞ്ഞു: നീ ഈ ദുന്‍യാവില്‍ ഒരു അപരിചിതനെപ്പോലെയാകുക. അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെപ്പോലെ. ഇബ്നുഉമര്‍ رَضِيَ اللَّهُ عَنْهُ പറയാറുണ്ട്. നീ വൈകുന്നേരത്തില്‍ പ്രവേശിച്ചാല്‍ പ്രഭാതത്തെയും പ്രഭാതത്തില്‍ പ്രവേശിച്ചാല്‍ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നിന്റെ ആരോഗ്യത്തില്‍ നിന്റെ രോഗത്തിനുവേണ്ടി നീ സമ്പാദിക്കുക. നിന്റെ ജീവിതത്തില്‍ നിന്റെ മരണത്തിനു വേണ്ടിയും. (ബുഖാരി:6416)

മരണത്തെ ജീവിതത്തിന്റെ അവസാനമായി ആളുകള്‍ വിലയിരുത്തുമ്പോള്‍ മരണത്തെ ശാശ്വത ജീവിതത്തിലേക്കുള്ള പ്രവേശമ മാ൪ഗ്ഗമായാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. മരണത്തെചിന്ത അധികരിപ്പിക്കുന്നതുവഴി തിന്മകള്‍ക്ക് കടിഞ്ഞാണിടാനും നന്മകളില്‍ മുന്നേറുവാനും മനുഷ്യനെ പ്രാപ്തനാക്കുന്നു. ജീവിത സുഖങ്ങള്‍ വിഛേദിക്കുന്ന മരണം വരാനുണ്ടെന്ന വിചാരം കരുതലോടെ ജീവിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു.

قال الإمام اﻷﻭﺯاﻋﻲ -رحمه الله-: ﻣﻦ ﺃﻛﺜﺮ ﺫﻛﺮ اﻟﻤﻮﺕ ﻛﻔﺎﻩ اﻟﻴﺴﻴﺮ، ﻭﻣﻦ ﻋﺮﻑ ﺃﻥ ﻣﻨﻄﻘﻪ ﻣﻦ ﻋﻤﻠﻪ ﻗﻞ ﻛﻼﻣﻪ!

ഇമാം ഔസാഇ رحمه الله പറഞ്ഞു:ആരെങ്കിലും മരണ ചിന്ത വർധിപ്പിച്ചാൽ അവന് വളരെ തുഛ്ച്ചമായത് (തുച്ചമായ സുഖം, സൗകര്യം, ) മതിയാവും. ആരെങ്കിലും തന്റെ സംസാരം തന്റെ അമലിൽപ്പെട്ടതാണന്ന് മനസ്സിലാക്കിയാൽ അവന്റെ സംസാരം കുറയും. الزهد الكبير للبيهقي 594

قال الدقاق: من أكثر من ذكر الموت أُكرم بثلاثة أشياء: تعجيل التوبة, وقناعة القلب, ونشاط العبادة, ومن نسي الموت عوقب بثلاثة أشياء: تسويف التوبة, وترك الرضى بالكفاف, والتكاسل في العبادة .

ദഖാഖ് رحمه الله പറഞ്ഞു:ആരെങ്കിലും മരണ ചിന്ത വർധിപ്പിച്ചാൽ മൂന്ന് കാര്യങ്ങളെ കൊണ്ട് അവൻ ആദരിക്കപ്പെട്ടു. തൗബയിലേക്ക് ധൃതി കാണിക്കും, (രിസ്ഖ് കുറഞ്ഞാലും) മനസംതൃപ്തി ഉണ്ടാകും, ഇബാദത്തിന് ആവേശം ഉണ്ടാകും.  ആരെങ്കിലും മരണത്തെ കുറിച്ചുള്ള ഓർമ മറന്നാൽ മൂന്ന് കാര്യങ്ങളെ കൊണ്ട് അവൻ ശിക്ഷിക്കപ്പെടും. തൗബ ഒഴിവാക്കും, ഉള്ളതിൽ മനസംതൃപ്തി ഉണ്ടാകുകയില്ല, ഇബാദത്തിന് മടുപ്പ് തോന്നും.

സഈദ് ബ്നു ജുബൈർ رَحِمَهُ اللَّهُ  പറഞ്ഞു: മരണ ചിന്ത എൻ്റെ ഹൃദയത്തിൽ നിന്ന് ഇല്ലാതായാൽ എൻ്റെ ഹൃദയം നശിച്ചു പോകുമെന്ന് ഞാൻ ഭയപ്പെടുന്നു. الزهد للإمام أحمد【٢٧١】

قال سلمان الفارسي رضي اللّه عنه: ثلاثٌ أعجبتني، ثم أضحكتني:- مؤمل الدنيا والموت يطلبه، وغافلٍ وليس بمغفول عنه، وضاحك ملء فيه ولا يدري أساخط رب العالمين عليه أم راض عنه.

സൽമാനുൽ ഫാരിസി رَضِيَ اللَّهُ عَنْهُ പറഞ്ഞു: മൂന്ന് കാര്യങ്ങൾ എന്നെ അൽഭുതപ്പെടുത്തുന്നു, ശേഷം അതെന്നെ ചിരിപ്പിക്കുന്നു. ഒന്ന്) ദുൻയാവിന്റെ പിന്നാലെ ഓടുന്നവൻ മരണം അവന്റെ പിന്നാലെയുണ്ട്. രണ്ട്) അവൻ മരണത്തെ കുറിച്ച് അശ്രദ്ധനാണ് മരണമാകട്ടെ അവനെ കുറിച്ച് അശ്രദ്ധനല്ല. മൂന്ന്) ലോക രക്ഷിതാവായ അല്ലാഹുവിന് തന്നെ കുറിച്ച് കോപമാണോ തൃപ്തിയാണോ എന്നൊന്നും ചിന്തിക്കാതെ പൊട്ടിച്ചിരിച്ച്  നടക്കുന്നവൻ.

താബിഇയായ അഅമശ്  رَحِمَهُ اللَّهُ  പറയുന്നു: ഞങ്ങള്‍ ജനാസയില്‍ പങ്കെടുക്കാറുണ്ടായിരുന്നു; തേങ്ങലിന്റെ ആധിക്യം കാരണത്താല്‍ ആരാണ് മരിച്ച വ്യക്തിയുടെ ബന്ധുക്കൾ എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകാറില്ലായിരുന്നു; അവര്‍ കരഞ്ഞിരുന്നത് സ്വന്തം അവസ്ഥ ആലോചിച്ചായിരുന്നു.

ഹസനുല്‍ ബസ്വരി  رَحِمَهُ اللَّهُ  ഒരിക്കല്‍ മരണം ആസന്നമായ ഒരു വ്യക്തിയെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു വന്നു. പോകുമ്പോഴുള്ള അവസ്ഥയില്‍ നിന്ന് അദ്ദേഹം ഏറെ മാറിയിരുന്നു. വീട്ടുകാര്‍ ഭക്ഷണം ഒരുക്കിയ ശേഷം അദ്ദേഹത്തെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:എന്റെ വീട്ടുകാരേ! നിങ്ങളുടെ ഭക്ഷണവും പാനീയങ്ങളും അവിടെ തന്നെ വെച്ചേക്കുക. അല്ലാഹു സത്യം! ഞാന്‍ ഇന്നൊരു മല്‍പ്പിടുത്തം കണ്ടു. എന്റെ അടുക്കലേക്ക് അത് എത്തുന്നതിന് മുന്‍പ്‌ അതിന് വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്തു വെക്കട്ടെ.

മുന്‍ഗാമികള്‍ പറഞ്ഞു : ഉപദേശകനായി മരണം മതി നിനക്ക്.

جاء رجل إلى وهب بن منبه فقال: علمني شيئاً ينفعني الله به، قال: أكثر من ذكر الموت، واقصر أملك

വഹബ് ഇബ്’നു മുനബ്ബിഹ് رَحِمَهُ اللَّهُ  യുടെ അടുത്ത് ഒരാൾ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ അടുത്ത് എനിക്ക് ഉപകാരപ്പെടുന്ന ഒരു കാര്യത്തെ കുറിച്ച് എനിക്ക് പഠിപ്പിച്ച് തന്നാലും. അദ്ദേഹം പറഞ്ഞു: മരണത്തെ ധാരാളമായി ഓർക്കുക, നിന്റെ (ദുൻയാവിനോടുള്ള) ആഗ്രഹങ്ങൾ ചുരുക്കുക.

عن سفيان: لو أن البهائم تعقل من الموت ما تعقلون ما أكلتم منها سميناً

സുഫ്യാനുസ്സൗരി رَحِمَهُ اللَّهُ   പറഞ്ഞു: മരണത്തെ കുറിച്ച് നിങ്ങൾ മനസ്സിലാക്കിയത് മൃഗങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ അവയിൽ നിന്ന് തടിച്ച ഒന്ന് പോലും നിങ്ങൾ ഭക്ഷിക്കില്ലായിരുന്നു.

മരണത്തെ കുറിച്ച്  മൃഗങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ അതിനെ കുറിച്ചുള്ള ഭയത്താൽ യഥാസമയം ഭക്ഷണം പോലും കഴിക്കാൻ മറന്ന് അവ മെലിഞ്ഞു പോകുമായിരുന്നു. മരണത്തെ കുറിച്ച് മനസ്സിലാക്കിയ മനുഷ്യനാകട്ടെ അത് മറന്നുകൊണ്ടും തിന്നുംകുടിച്ചും മതിമറന്നു നടക്കുന്നു.

ഇസ്ലാമില്‍ ഖബ്ർ സിയാറത്ത്‌ സുന്നത്താക്കപ്പെട്ടതുതന്നെ  മരണചിന്ത ഉണ്ടാക്കുന്നതിനും കൂടിയാണ്.

عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا فَإِنَّهَا تُذَكِّرُكُمُ الموت

അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖബ്റുകള്‍ സന്ദ൪ശിക്കുന്നത് നിങ്ങളോട്‌ ഞാൻ നിരോധിച്ചിരുന്നു. ഇപ്പോൾ അത് നിങ്ങൾ സന്ദർശിച്ചു കൊള്ളുക. അത്‌ നിങ്ങളെ മരണത്തെകുറിച്ച്‌ ഓർമ്മിപ്പിക്കും. (സ്വഹീഹുല്‍ ജാമിഅ്:6790)

قال العلامة ابن عثيمين- رحمه الله – كلما غفل قلبك واندمجت نفسك في الحياة الدنيا ؛ فاخرج إلى القبور ، وتفكر في هؤلاء القوم الذين كانوا بالأمس مثلك على الأرض يأكلون ويشربون ويتمتعون والآن أين ذهبوا ؟ صاروا الآن مرتهنين بأعمالهم ، لم ينفعهم إلا عملهم

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:നിന്റെ ഹൃദയം അശ്രദ്ധമാവുകയും, മനസ്സ് ദുനിയാവിന്റെ കാര്യങ്ങളിൽ ലയിച്ച് ചേരുമ്പോഴൊക്കെയും നീ ഖബറിടങ്ങളിലേക്ക് പോയി നോക്കുക. നിന്നെപ്പോലെ ഇന്നലെകളിൽ ഭൂമിയുടെ ഉപരിയിൽ ഉണ്ടായിരുന്ന അവരെക്കുറിച്ച് ചിന്തിച്ച് നോക്കൂ. അവർ തിന്നുന്നവരും, കുടിക്കുന്നവരും, ആസ്വദിക്കുന്നവരുമായിരുന്നു ഇപ്പോൾ അവർ എവിടെപ്പോയി?! അവരിപ്പോൾ തങ്ങളുടെ കർമ്മങ്ങളെ ആശ്രയിച്ചവരായിത്തീർന്നിരിക്കുന്നു. കർമ്മങ്ങളല്ലാതെ മറ്റൊന്നും അവർക്കിനി ഉപകാരപ്പെടാനില്ല .(ശർഹു രിയാദി സ്വാലിഹീൻ: 3/473)

മരണത്തെ പേടിച്ച് നന്മയുടെ രംഗങ്ങളില്‍നിന്ന് ഉള്‍വലിയാനല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. നാളെ നിന്റെ അന്ത്യമാണെന്നറിഞ്ഞാലും കയ്യിലുള്ള വൃക്ഷത്തൈ വരും തലമുറക്കായി നട്ടുപിടിപ്പിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം. അഥവാ ആ മരണം വരുന്നതുവരേയും സമയം പാഴാക്കാതെ മരണത്തിന് ശേഷമുള്ള ജീവിതത്തിന് വേണ്ടി അദ്ധ്വാനിക്കണമെന്ന൪ത്ഥം.

ﻭَٱﻋْﺒُﺪْ ﺭَﺑَّﻚَ ﺣَﺘَّﻰٰ ﻳَﺄْﺗِﻴَﻚَ ٱﻟْﻴَﻘِﻴﻦُ

ഉറപ്പായ ആ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.(ഖു൪ആന്‍:15/99)

ഹസനുല്‍ ബസ്വരി (റഹി) പറഞ്ഞു: സത്യവിശ്വാസിയുടെ പ്രവര്‍ത്തനത്തിന് മരണമല്ലാതെ ഒരു അവധിയും അല്ലാഹു ഉണ്ടാക്കിയിട്ടില്ല.(മരണം വരെ അമല്‍ ചെയ്യുക എന്നര്‍ത്ഥം). പിന്നെ അദ്ദേഹം പാരായണം ചെയ്തു: {നിനക്ക് മരണം വന്നെത്തുന്നത് വരെ നിന്‍റെ റബ്ബിനെ നീ ആരാധിക്കുക(ഖു൪ആന്‍: 15/99)} لطائف المعارف ٢٢٣

عن الأوزاعي قال: من أكثر ذكر الموت كفاه اليسير، ومن علم أن منطقه من عمله قل كلامه.

ഇമാം ഔസാഈ (റഹി) പറഞ്ഞു:ആരെങ്കിലും മരണചിന്ത വർദ്ധിപ്പിച്ചാൽ ദുനിയാവിലെ കുറഞ്ഞ സൗകര്യങ്ങൾ തന്നെ അവന് മതിയാകുന്നതാണ്. ഒരുവൻ തൻ്റെ സംസാരം അവൻ്റെ അമലിൽ പെട്ടതാണെന്ന് മനസ്സിലാക്കിയാൽ അവൻ്റെ സംസാരം കുറയുന്നതാണ്.الزهد للبيهقي【٥٩٤】

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *