മങ്കൂസ് മൌലിദ് ചൊല്ലുന്നവരോട് സ്നേഹപൂ൪വ്വം

നമ്മുടെ നാടുകളില്‍ നല്ലൊരു വിഭാഗം മുസ്ലിംകളും ഏറെ പുണ്യകരമെന്ന് വിചാരിച്ച് പാരായണം ചെയ്തുവരുന്ന ഗ്രന്ഥമാണ് മങ്കൂസ് മൌലിദ്. റമളാനിലും, റബീഉല്‍ അവ്വലിലും, പുതിയ വീട്ടില്‍ താമസം ആരംഭിക്കുമ്പോഴും, മരണാനന്തരം മൂന്നിനും ഏഴിനും നാല്‍പ്പതിനും ആണ്ടിനും, മറ്റ് സന്ദ൪ഭങ്ങളിലും ഇത് പാരായണം ചെയ്യാറുണ്ട്. നബി ﷺ യെ പുകഴ്ത്തുന്ന കാവ്യങ്ങളാണ് അതെന്ന വിചാരത്തിലാണ് സാധാരണക്കാരായ ആളകള്‍ ഇങ്ങനെ ചെയ്യുന്നത്.

ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് മങ്കൂസ് മൌലിദ് പാരായണം ചെയ്യുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ആദ്യമായി മനസ്സിലാക്കേണ്ടതാണ്. നബിചര്യയിലോ നമ്മുടെ മുന്‍ഗാമികളായ സ്വലഫുകളുടെ നടപടിക്രമങ്ങളിലോ ഇതിന് മാതൃകയില്ല. സ്വലഫുകള്‍ എന്നാല്‍ സ്വഹാബികളും താബിഉകളും താബിഉത്താബിഉകളുമാണ്. അവരെയാണ് നബി ﷺ ഉത്തമതലമുറ എന്നു വിശേഷിപ്പിച്ചത്.

നബി ﷺ യെ പ്രശംസിച്ചുകൊണ്ട് എന്തെങ്കിലും കാവ്യങ്ങള്‍ ചൊല്ലുന്നതിനെ ഇസ്ലാം വിലക്കിയിട്ടില്ല. നബി ﷺ യും സ്വഹാബികളും കവിതാസ്വാദനവും നശീദകൾ പോലുള്ള കവിതാലാപനവും നടിത്തിയിരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്‌. മറ്റുള്ളവരെക്കൊണ്ട്‌ കവിതകളാലപിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം കാവ്യങ്ങള്‍ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ അവ൪ പാരായണം ചെയ്തിരുന്നില്ല. ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് മൌലിദ് പാരായണം ചെയ്യുമ്പാള്‍ അത് ബിദ്അത്തായി മാറും. അതുകൊണ്ട് തന്നെ ഇന്ന് നമ്മുടെ നാടുകളില്‍ നടക്കുന്ന മൌലിദ് പാരായണം അടിസ്ഥാനപരമായി ബിദ്അത്താണ് അഥവാ കുറ്റകരമായ പുത്തനാചാരമാണ്. അത് ഒഴിവാക്കേണ്ടതാണ്. അത്തരം ചടങ്ങുകളില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതാണ്.

وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ

നബി ﷺ പറഞ്ഞു: (മതത്തില്‍ ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്‌. എല്ലാ അനാചാരങ്ങളും വഴി കേടുമാണ്‌. (അബൂദാവൂദ്‌ :4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ ‏

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി:2697)

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ ‏”‏ صَبَّحَكُمْ وَمَسَّاكُمْ ‏”‏ ‏.‏ وَيَقُولُ ‏”‏ بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ‏”‏ ‏.‏ وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ ‏”‏ أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ‏”

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ ഖുതുബ നി൪വ്വഹിക്കുമ്പോള്‍ അവിടുത്തെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സേനാ നായകനെപ്പോലെ………….. അവിടുന്ന് (ഖുതുബകളില്‍ ഇപ്രകാരം) പറയാറുണ്ട് : നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്. (മുസ്ലിം:867)

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ

അനസ് ബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു, അവന്‍ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ. (ത്വബ്റാനി)

പരലോകത്ത്‌ ദാഹാർത്ഥനായി എത്തുമ്പോള്‍ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി നബി ﷺ യുടെ കൈയ്യില്‍ നിന്ന് ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാല്‍ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതില്‍ നിന്ന് കുടിക്കാന്‍ കഴിയില്ല. അവരുടെയും നബി ﷺ യുടേയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്.

وَأَنَا فَرَطُهُمْ عَلَى الْحَوْضِ أَلاَ لَيُذَادَنَّ رِجَالٌ عَنْ حَوْضِي كَمَا يُذَادُ الْبَعِيرُ الضَّالُّ أُنَادِيهِمْ أَلاَ هَلُمَّ ‏.‏ فَيُقَالُ إِنَّهُمْ قَدْ بَدَّلُوا بَعْدَكَ ‏.‏ فَأَقُولُ سُحْقًا سُحْقًا

നബി ﷺ പറയുന്നു: ഹൗളിന്റെ അടുത്ത് അവരെ ഞാന്‍ കാത്തിരിക്കും. എന്നാല്‍ ചിലയാളുകളെ ഹൗളിന്റ അടുത്ത് നിന്ന് ആട്ടിയോടിക്കപ്പെടും, കൂട്ടംതെറ്റി (മറ്റുള്ളതിന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ വരുന്ന) ഒട്ടകത്തെ ആട്ടിയോടിക്കുന്നതുപോലെ. വരൂ, വരൂ എന്ന് അവരെ ഞാന്‍ വിളിച്ചു കൊണ്ടിരിക്കും. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) മാറ്റം വരുത്തിയവരാണ്. അപ്പോള്‍ ഞാന്‍ പറയും:ദൂരോപ്പോകൂ! ദൂരെപ്പോകൂ! (മുസ്ലിം: 249)

فَأَقُولُ إِنَّهُمْ مِنِّي‏.‏ فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ‏.‏ فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي

നബി ﷺ പറയുന്നു: അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരെപ്പോകൂ ദൂരെപ്പോകൂ. (ബുഖാരി:6584)

ബിദ്അത്തുകാ൪ക്ക് ഹൌളില്‍ നിന്ന് കുടിക്കാന്‍ ലഭിക്കാത്തതിന്റെ കാരണം മതത്തില്‍ നബി ﷺ പഠിപ്പിക്കാത്ത പുതിയ കാര്യങ്ങള്‍ അനുഷ്ഠിച്ചതാണ്‌. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോള്‍ നബി ﷺ യുടെ പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.

أَصْدَقَ الْحَدِيثِ كِتَابُ اللَّهِ وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ

നബി ﷺ പറഞ്ഞു: നിശ്ചയം, സത്യസന്ധമായ സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.(ബിദ്അത്താകുന്ന) എല്ലാ വഴികേടുകളും നരകത്തിലാണ്‌. (നസാഇ:1578)

ഇനി മങ്കൂസ് മൌലിദിന്റെ ഉള്ളടക്കത്തിലേക്ക് കടന്നാല്‍ അതില്‍ ധാരാളം അബദ്ധങ്ങള്‍ കാണാന്‍ കഴിയും.അത് ആരംഭിക്കുന്നതുതന്നെ ഇസ്ലാം പഠിപ്പിച്ചിട്ടില്ലാത്ത തെറ്റായ ഒരു വിശ്വാസ കാര്യത്തെ പരാമർശിച്ചു കൊണ്ടാണ്. പ്രസ്തുത വചനം കാണുക:

سُبْحَانَ الَّذِي أَطْلَعَ فِي شَهْرِ رَبِيعِ اْلأَوَّلِ قَمَرَ نَبِيِّ الْهُدَى وَأَوْجَدَ نُورَهُ قَبْلَ خَلْقِ الْعَالَمِ وَسَمَّاهُ مُحَمَّدًا

റബീഉല്‍ അവ്വല്‍ മാസത്തില്‍ നേര്‍മാര്‍ഗ്ഗ പ്രവാചക ചന്ദ്രനെ ഉദിപ്പിക്കുകയും ലോകം സൃഷ്ടിക്കുന്നതിനും മുന്‍പേ നബിയുടെ പ്രകാശത്തെ സൃഷ്ടിക്കുകയും അതിനെ മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും ചെയ്തവന്‍ എത്രയോ പരിശുദ്ധന്‍.

അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തെയാണെന്നും മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തില്‍നിന്ന് മറ്റു മുഴുവന്‍ ചരാചരങ്ങളെയും സൃഷ്ടിച്ചുവെന്നും , യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടര്‍ വിശ്വസിച്ചുപോരുന്നു. അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്താണെന്ന് നബി ﷺ പറയുന്നത് കാണുക:

إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ فَقَالَ لَهُ اكْتُبْ ‏.‏ قَالَ رَبِّ وَمَاذَا أَكْتُبُ قَالَ اكْتُبْ مَقَادِيرَ كُلِّ شَىْءٍ حَتَّى تَقُومَ السَّاعَةُ

തീ൪ച്ചയായും അല്ലാഹു ആദ്യം സൃഷ്ടിച്ചിട്ടുള്ളത് പേനയാണ്. എന്നിട്ട് അതിനോട് പറഞ്ഞു: എഴുതുക. അത് ചോദിച്ചു:എന്റെ രക്ഷിതാവേ, ഞാന്‍ എന്താണ് എഴുതേണ്ടത്? അല്ലാഹു പറഞ്ഞു: അന്ത്യനാള്‍ വരെയുള്ള എല്ലാത്തിന്റെയും വിധികള്‍ എഴുതുക. (അബൂദാവൂദ് : 4700 – സ്വഹീഹ് അല്‍ബാനി)

ഖു൪ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട ഒരു സംഭവത്തില്‍, ഇല്ലാത്ത ഒരുകാര്യം കൂട്ടിച്ചേ൪ത്തുകൊണ്ട് മങ്കൂസ് മൗലിദിൽ പറയുന്നത് കാണുക:

ﻭﻫﻮﺍﻟﺬﻱ توسل ﺑﻪ ﺁﺩﻡ ﻋﻠﻴﻪ ﺍﻟﺴﻼﻡ

വഹുവല്ലദീ തവസ്സല ബിഹീ ആദം അലൈഹിസ്സലാം

മുഹമ്മദ് നബി ﷺ യെ കൊണ്ട് ആദം(അ) ഇടതേടി പ്രാർത്ഥിച്ചുു.

ആദമിനും (അ) ഹവ്വാക്കും(അ) അല്ലാഹു സ്വ൪ഗ്ഗത്തില്‍ താമസ സൌകര്യം ഒരുക്കി.യഥേഷ്ടം എവിടെ നിന്നും എന്തും ഭക്ഷിക്കാനും അനുവദിച്ചു. പക്ഷേ, ഒരു വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുതെന്ന് പ്രത്യേകം അവരെ വിലക്കി. അതില്‍ നിന്ന് ഭുജിക്കുന്നത് അക്രമമാണെന്നു പ്രത്യേകം ഉണര്‍ത്തുകയും ചെയ്തു. ഇത് ഒരു പരീക്ഷണമായിരുന്നു. ദുരുപദേശങ്ങളും ദുഷ്‌പ്രേരണകളും നല്‍കി പിശാച് അവരെ അബദ്ധത്തില്‍ ചാടിച്ചു. അങ്ങനെ, ആദമും ഹവ്വാഉം (അ) ആ വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചുകളഞ്ഞു. തന്റെ പക്കല്‍ വന്നുപോയ തെറ്റിനെപ്പറ്റി ആദം (അ) ഖേദിച്ചു. അദ്ദേഹം മുഹമ്മദ് നബി ﷺ യെ ഇടയാളനാക്കി അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചുവെന്നാണ് മങ്കൂസ് മൌലിദിലുള്ളത്.

എന്നാൽ ഇത് വിശുദ്ധ ഖുർആനിന് എതിരാണ്. പശ്ചാത്തപിച്ചു മടങ്ങേണ്ടുന്ന വിധവും അതിനുള്ള വാക്കുകളും അല്ലാഹുവിങ്കല്‍ നിന്നുതന്നെയാണ് അദ്ദേഹത്തിന് ലഭിച്ചത്. അങ്ങനെ, ആ വാക്കുകള്‍ മുഖേന അദ്ദേഹം പാപമോചനം തേടുകയും അല്ലാഹു അത് സ്വീകരിച്ചു പൊറുത്തു കൊടുക്കുകയും ചെയ്തുവെന്നാണ് ഖു൪ആന്‍ പറയുന്നത്.

ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ۚ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ

അപ്പോള്‍ ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍) മുഖേന പശ്ചാത്തപിച്ചുപ്പോള്‍ അല്ലാഹു ആദമിന് പാപമോചനം നല്‍കി. തീ൪യായും അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും ദയാപരനുമത്രെ (ഖു൪ആന്‍ :2/37)

ആദം(അ) തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ മുഖാന്തിരം അല്ലാഹുവിനോട് പശ്ചാത്തപിച്ചുവെന്നാണ് ഈ ആയത്തില്‍ പറയുന്നത്. ആ വചനങ്ങൾ എന്തായിരുന്നുവെന്ന് ഖു൪ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ

അവ൪ രണ്ടുപേരും പറഞ്ഞു: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും’. (ഖു൪ആന്‍ :7/23)

മുഹമ്മദ്‌ നബി ﷺ യെ  ഇടയാളനാക്കി പ്രാ൪ത്ഥിച്ചതുകൊണ്ടാണ്‌ (തവസ്സുല്‍) അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടതെന്നും മറ്റുമുള്ളത് അടിസ്ഥാന രഹിതമായ കാര്യമാണെന്ന് വ്യക്തം.

അതേപോലെ ശി൪ക്കിന്റേതായ വരികളും മങ്കൂസ് മൌലിദില്‍ കാണാവുന്നതാണ്.

ﻳﺎﺳﻴﺪ ﺍﻟﺴﺎﺩﺍﺕ ﺟﺄﺗﻚ ﻗﺎﺻﺪﺍ – ﺍﺭﺟﻮ ﺣﻤﺎﻙ ﻓﻼ ﺗﺨﻴﺐ ﻣﻘﺼﺪ ﻗﺪﺣﻞ ﺑﻲ ﻣﺎ ﻗﺪ ﻋﻠﻢ ﺍﻷﺫﻯ – ﻭﻟﻈﻠﻢ ﻭﺍﻟﻀﻌﻒ ﺷﺪﻳﺪ ﻓﺄﺳﻌﺪ

യാ സൈയ്യിദസ്സാദാത്തി ജിഅ്ത്തുക ഖ്വാസ്വിദാ – അർജ്ജൂ ഹിമാക ഫലാ തുഖയ്യിബ് മഖ്സ്വദീ ഖദ് ഹല്ല ബീ മാ ഖദ് അലിംത മിനൽ അദാ – വള്ളുൽമി വ ള്ളുഅ്ഫി ശ്ശദീദി ഫ അസ്അദീ

നേതാക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ്. അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം നേടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ. ഉപദ്രവം, അക്രമം, ശക്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ് എന്നെ സഹായിക്കണമേ.

എത്ര ഗുരുതരമാണ് ഈ വരികളെന്ന് ചിന്തിക്കേണ്ടതാണ്.ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ സംരക്ഷണവും കാവലുമാണ് ഏപ്പോഴും ആഗ്രഹിക്കേണ്ടത്. അല്ലാഹുവല്ലാത്ത ആരുടെ സംരക്ഷണവും കാവലും ആരെങ്കിലും ആഗ്രഹിക്കുകയോ പ്രതക്ഷിക്കുകയോ ചെയ്താല്‍ അത് ശി൪ക്കാണ്. ഇവിടെ മങ്കൂസ് മൌലിദിലൂടെ ഇക്കാര്യം നബി ﷺ യോടാണ് ചോദിക്കുന്നത്. ഇന്നൊരാള്‍ മങ്കൂസ് മൌലിദ് ചൊല്ലുമ്പോള്‍ 1400 ല്‍പരം വ൪ഷങ്ങള്‍ക്ക് മുമ്പ് വഫാത്തായിപ്പോയ നബി ﷺ യില്‍ നിന്ന് അഭൌതികമായ കാര്യകാരണങ്ങള്‍ക്കതീതമായ രീതിയിലുള്ള സംരക്ഷണവും കാവലുമാണ് പ്രതീക്ഷിക്കുന്നത്. ഒരു സത്യവിശ്വാസി ഏത് സമയത്തും അല്ലാഹുവില്‍ നിന്ന് മാത്രമാണ് അഭൌതികമായ കാര്യകാരണങ്ങള്‍ക്കതീതമായ രീതിയിലുള്ള സംരക്ഷണവും കാവലും പ്രതീക്ഷിക്കുകയും തേടുകയും ചെയ്യേണ്ടത്.

കഷ്ടപ്പാടുകളും വിഷമങ്ങളും നീക്കാൻ നബി ﷺ യോട് പ്രാർത്ഥിക്കുന്നതായി ഈ വചനങ്ങളില്‍തന്നെ കാണാം.

എന്നാൽ നബി ﷺ യുടെ  അവസ്ഥ എന്താണെന്ന് അല്ലാഹു ഖുർആനിലൂടെ പറയുന്നത് കാണുക:

ﻗُﻞ ﻻَّٓ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻰ ﻧَﻔْﻌًﺎ ﻭَﻻَ ﺿَﺮًّا ﺇِﻻَّ ﻣَﺎ ﺷَﺎٓءَ ٱﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨﺖُ ﺃَﻋْﻠَﻢُ ٱﻟْﻐَﻴْﺐَ ﻟَﭑﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ٱﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻰَ ٱﻟﺴُّﻮٓءُ ۚ ﺇِﻥْ ﺃَﻧَﺎ۠ ﺇِﻻَّ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِّﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ

(നബിയേ) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാ൪ത്ത അറിയിക്കുന്നവനും.(ഖു൪ആന്‍: 7/188 )

മാത്രവുമല്ല അല്ലാഹു വരുത്തുന്ന ഗുണമോ,ദോഷമോ തട്ടിമാറ്റാൻ ആർക്കും കഴിയില്ലന്നും അല്ലാഹു പറയുന്നു.

ﻭَﺇِﻥ ﻳَﻤْﺴَﺴْﻚَ ٱﻟﻠَّﻪُ ﺑِﻀُﺮٍّ ﻓَﻼَ ﻛَﺎﺷِﻒَ ﻟَﻪُۥٓ ﺇِﻻَّ ﻫُﻮَ ۖ ﻭَﺇِﻥ ﻳُﺮِﺩْﻙَ ﺑِﺨَﻴْﺮٍ ﻓَﻼَ ﺭَآﺩَّ ﻟِﻔَﻀْﻠِﻪِۦ ۚ ﻳُﺼِﻴﺐُ ﺑِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ﻣِﻦْ ﻋِﺒَﺎﺩِﻩِۦ ۚ ﻭَﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ

നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍: 10/107 )

മങ്കൂസ് മൗലിദിൽ നബി ﷺ യോട് പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതായും കാണാം.

ﺇﺭﺗﺎﻛﺒﺖ ﻋﻠﻰ ﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨ

ഇർത്തകബ്തു അലൽഖത്വാ ഗൈറഹസ്’രിൻ വ അദദ് ലക അശ്കൂ ഫീഹി യാ സൈയ്യിദീ ഖൈറന്നബീ

ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി, നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ചുപോയാല്‍ അവന്‍ അല്ലാഹുവിനോട് മാത്രമാണ് ആവലാതിപ്പെടേണ്ടത്. അവനോട് മാത്രമാണ് പശ്ചാത്തപിക്കേണ്ടത്. കാരണം പാപം പൊറുക്കാൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല.

ﻭَٱﻟَّﺬِﻳﻦَ ﺇِﺫَا ﻓَﻌَﻠُﻮا۟ ﻓَٰﺤِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮٓا۟ ﺃَﻧﻔُﺴَﻬُﻢْ ﺫَﻛَﺮُﻭا۟ ٱﻟﻠَّﻪَ ﻓَﭑﺳْﺘَﻐْﻔَﺮُﻭا۟ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺇِﻻَّ ٱﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭا۟ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮا۟ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ

വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അവ൪ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യും. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌? ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.(ഖു൪ആന്‍: 3/135 )

അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങള്‍ നബി ﷺ യോട് ചോദിക്കുമ്പോള്‍ അങ്ങനെ ശി൪ക്ക് സംഭവിക്കുന്നു. ശി൪ക്ക് ജീവിതത്തില്‍ സംഭവിച്ചാല്‍ അവന്‍ തൌബ ചെയ്യാതെയാണ് മരണപ്പെടുന്നതെങ്കില്‍ കാലാകാലം നരകത്തിലായിരിക്കും.

ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻐْﻔِﺮُ ﺃَﻥ ﻳُﺸْﺮَﻙَ ﺑِﻪِۦ ﻭَﻳَﻐْﻔِﺮُ ﻣَﺎ ﺩُﻭﻥَ ﺫَٰﻟِﻚَ ﻟِﻤَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪِ ٱﻓْﺘَﺮَﻯٰٓ ﺇِﺛْﻤًﺎ ﻋَﻈِﻴﻤًﺎ

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര് അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.(ഖു൪ആന്‍: 4/48)

….. ﺇِﻧَّﻪُۥ ﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪْ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﻋَﻠَﻴْﻪِ ٱﻟْﺠَﻨَّﺔَ ﻭَﻣَﺄْﻭَﻯٰﻩُ ٱﻟﻨَّﺎﺭُ ۖ…..

…..അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. (ഖു൪ആന്‍: 5/72)

മങ്കൂസ് മൗലിദിൽ അല്ലാഹുവിന്റെ അവന്റെ ഗ്രന്ഥത്തിലൂടെ പറഞ്ഞിട്ടുള്ള ചരിത്ര സംഭവങ്ങളെ തള്ളിക്കളഞ്ഞ് പച്ചക്കളം പ്രചരിപ്പിക്കു്ന്നതായി കാണാം.

ﻭﺍﺳﺘﻐﺎﺙ ﺑﻪ ﻧﻮﺡٌ ﻓﻨﺠﻰ ﻣﻦ ﺍﻟﺮﺩﻯ

വതഗാസ ബിഹീ നൂഹൻ ഫ നജാ മിനര്റദാ

നൂഹ് നബി(അ) അദ്ദേഹത്തോട് (മുഹമ്മദ് നബി ﷺ യോട്) സഹായാഭ്യർത്ഥന നടത്തി പ്രാർത്ഥിച്ചു. അതിനാൽ ജലപ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടു.

950 വ൪ഷം പ്രബോധനം നടത്തിയ പ്രവാചകനാണ് നൂഹ് നബി(അ). ഈ കാലയളവില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് അദ്ദേഹത്തില്‍ വിശ്വസിച്ചത്. സത്യനിഷേധികളായ ആളുകളെ അല്ലാഹു ഒരു വലിയ ജലപ്രളയത്തിലൂടെ മുക്കിനശിപ്പിച്ചു. നൂഹ് നബിയേയും (അ) സത്യവിശ്വാസികളേയും അല്ലാഹു കാത്തുരക്ഷിച്ചു. എന്നാല്‍ മങ്കൂസ് മൌലിദില്‍ പറയുന്നത് നൂഹ് നബി(അ) മുഹമ്മദ് നബി ﷺ യോട് സഹായാഭ്യർത്ഥന നടത്തി പ്രാർത്ഥിച്ചപ്പോള്‍ ജലപ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ്.

എന്നാല്‍ അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ പറയുന്നത് നൂഹ് നബി(അ) അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചെന്നും അവന്‍ നൂഹ് നബിയേയും (അ) സത്യവിശ്വാസികളേയും കാത്തുരക്ഷിച്ചുവെന്നുമാണ്.

ﻭَﻧُﻮﺣًﺎ ﺇِﺫْ ﻧَﺎﺩَﻯٰ ﻣِﻦ ﻗَﺒْﻞُ ﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻓَﻨَﺠَّﻴْﻨَٰﻪُ ﻭَﺃَﻫْﻠَﻪُۥ ﻣِﻦَ ٱﻟْﻜَﺮْﺏِ ٱﻟْﻌَﻈِﻴﻢِﻭَﻧَﺼَﺮْﻧَٰﻪُ ﻣِﻦَ ٱﻟْﻘَﻮْﻡِ ٱﻟَّﺬِﻳﻦَ ﻛَﺬَّﺑُﻮا۟ ﺑِـَٔﺎﻳَٰﺘِﻨَﺎٓ ۚ ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮا۟ ﻗَﻮْﻡَ ﺳَﻮْءٍ ﻓَﺄَﻏْﺮَﻗْﻨَٰﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ

നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം (തന്റെ രക്ഷിതാവിനോട്) വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം രക്ഷനല്‍കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു. അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു കളഞ്ഞു.(ഖു൪ആന്‍:21/76-77)

ﻗَﺎﻝَ ﺭَﺏِّ ٱﻧﺼُﺮْﻧِﻰ ﺑِﻤَﺎ ﻛَﺬَّﺑُﻮﻥِ ﻓَﺄَﻭْﺣَﻴْﻨَﺎٓ ﺇِﻟَﻴْﻪِ ﺃَﻥِ ٱﺻْﻨَﻊِ ٱﻟْﻔُﻠْﻚَ ﺑِﺄَﻋْﻴُﻨِﻨَﺎ ﻭَﻭَﺣْﻴِﻨَﺎ ﻓَﺈِﺫَا ﺟَﺎٓءَ ﺃَﻣْﺮُﻧَﺎ ﻭَﻓَﺎﺭَ ٱﻟﺘَّﻨُّﻮﺭُ ۙ ﻓَﭑﺳْﻠُﻚْ ﻓِﻴﻬَﺎ ﻣِﻦ ﻛُﻞٍّ ﺯَﻭْﺟَﻴْﻦِ ٱﺛْﻨَﻴْﻦِ ﻭَﺃَﻫْﻠَﻚَ ﺇِﻻَّ ﻣَﻦ ﺳَﺒَﻖَ ﻋَﻠَﻴْﻪِ ٱﻟْﻘَﻮْﻝُ ﻣِﻨْﻬُﻢْ ۖ ﻭَﻻَ ﺗُﺨَٰﻄِﺒْﻨِﻰ ﻓِﻰ ٱﻟَّﺬِﻳﻦَ ﻇَﻠَﻤُﻮٓا۟ ۖ ﺇِﻧَّﻬُﻢ ﻣُّﻐْﺮَﻗُﻮﻥَ

അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ. അപ്പോള്‍ നാം അദ്ദേഹത്തിന് ഇപ്രകാരം ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ നിര്‍മിച്ചു കൊള്ളുക. അങ്ങനെ നമ്മുടെ കല്‍പന വരുകയും, അടുപ്പില്‍ നിന്ന് ഉറവ് പൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട് ഇണകളെയും, നിന്‍റെ കുടുംബത്തെയും നീ അതില്‍ കയറ്റികൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിച്ചു പോകരുത്‌. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്‌.(ഖു൪ആന്‍:23/26 -27)

ﻗَﺎﻝَ ﺭَﺏِّ ﺇِﻥَّ ﻗَﻮْﻣِﻰ ﻛَﺬَّﺑُﻮﻥِ ﻓَﭑﻓْﺘَﺢْ ﺑَﻴْﻨِﻰ ﻭَﺑَﻴْﻨَﻬُﻢْ ﻓَﺘْﺤًﺎ ﻭَﻧَﺠِّﻨِﻰ ﻭَﻣَﻦ ﻣَّﻌِﻰَ ﻣِﻦَ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻓَﺄَﻧﺠَﻴْﻨَٰﻪُ ﻭَﻣَﻦ ﻣَّﻌَﻪُۥ ﻓِﻰ ٱﻟْﻔُﻠْﻚِ ٱﻟْﻤَﺸْﺤُﻮﻥِ ﺛُﻢَّ ﺃَﻏْﺮَﻗْﻨَﺎ ﺑَﻌْﺪُ ٱﻟْﺒَﺎﻗِﻴﻦَ

അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു.അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ ‍നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എന്റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും ഭാരം നിറക്കപ്പെട്ട കപ്പലില്‍ ‍നാം രക്ഷപ്പെടുത്തി. പിന്നെ ബാക്കിയുള്ളവരെ അതിന് ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു.(ഖു൪ആന്‍:26/117-120)

ജലപ്രളയമുണ്ടായപ്പോള്‍ നൂഹ് നബി(അ) ആയിരക്കണക്കിന് വ൪ഷങ്ങള്‍ക്ക് ശേഷം ജനിക്കാനിരിക്കുന്ന മുഹമ്മദ് നബി ﷺ യെ വിളിച്ച് സഹായം തേടിയെന്ന് പറയുമ്പോള്‍ തന്നെ അതിന്റെ നിര൪ത്ഥകത ബോധ്യപ്പെടുന്നതാണ്. അല്ലാഹുവിന്റെ വചനങ്ങളെ തള്ളുക്കളയുകയും അല്ലാഹുവിന്റേയും നബിയുടേയും പേരില്‍ കളവ് ആരോപിക്കുന്നവരും അല്ലാഹുവും അവന്റെ റസൂൽ ﷺ യും  പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ ഗൌരവത്തോടെ ഓ൪ക്കേണ്ടതാണ്.

ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ﺍﻓْﺘَﺮَﻯٰ ﻋَﻠَﻰ ﺍﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِﺂﻳَﺎﺗِﻪِ ۚ ﺇِﻧَّﻪُ ﻟَﺎ ﻳُﻔْﻠِﺢُ ﺍﻟْﻤُﺠْﺮِﻣُﻮﻥَ

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? പാപികള്‍ ഒരിക്കലും വിജയിക്കുകയില്ല.(ഖു൪ആന്‍: 10/17)

ﻭَﻟَﺎ ﺗَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟَّﺬِﻳﻦَ ﻛَﺬَّﺑُﻮﺍ ﺑِﺂﻳَﺎﺕِ ﺍﻟﻠَّﻪِ ﻓَﺘَﻜُﻮﻥَ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ

അല്ലാഹുവിന്റെ ആയത്തുകളെ (ദൃഷ്ടാന്തങ്ങളെ) കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല്‍ നീ പരാജിതരുടെ കൂട്ടത്തില്‍ പെട്ടുപോകും. (ഖു൪ആന്‍: 10/95)

عَنِ ابْنِ عَبَّاسٍ ، أَنَّ رَجُلًا، قَالَ لِلنَّبِيِّ ﷺ: مَا شَاءَ اللَّهُ، وَشِئْتَ، فَقَالَ لَهُ النَّبِيُّ ﷺ: “أَجَعَلْتَنِي وَاللَّهَ عَدْلًا ، بَلْ مَا شَاءَ اللَّهُ وَحْدَهُ”

ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു: ഒരാൾ നബി ﷺ യോട് പറഞ്ഞു:
അല്ലാഹുവും താങ്കളും ഉദ്ദേശിച്ചതുപോലെ. അപ്പോൾ നബി ﷺ പറഞ്ഞു: നീ എന്നെ അല്ലാഹുവിന് സമനാക്കുകയാണോ? അല്ല! അല്ലാഹു ഒരുവൻ മാത്രം ഉദ്ദേശിച്ചതുപോലെ. (മുസ്നദ് അഹ്മദ്:1839)

“അല്ലാഹുവും താങ്കളും ഉദ്ദേശിച്ചതുപോലെ” എന്ന തെറ്റായ പ്രയോഗത്തോട് നബി ﷺ പ്രതികരിച്ചത് എങ്ങനെയെന്ന് നോക്കുക. എത്ര ശക്തമായിട്ടാണ് അവിടുന്ന് ﷺ അതിനെ എതിർത്തത്! ഇതിനെക്കാൾ എത്രയോ അപകടംപിടിച്ച വരികളാണ് മൻഖൂസ് മൗലിദിലുള്ളത്.

മൌലിദ് ചൊല്ലുന്നത് നബി ﷺ യെ പുകഴ്ത്താനാണെന്നാണ് ചില൪ പറയുന്നത്. എന്നാല്‍ നബി ﷺ യെ അതിരുവിട്ട് പുകഴ്ത്തുന്നത് നബി ﷺ  നിരോധിച്ചിട്ടുണ്ട്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تُطْرُونِي كَمَا أُطْرِيَ عِيسَى ابْنُ مَرْيَمَ وَقُولُوا عَبْدُ اللَّهِ وَرَسُولُهُ

നബി ﷺ പറഞ്ഞു : മർയമിന്റെ പുത്രന്‍ ഈസായെ ക്രിസ്ത്യാനികൾ (അതിരുകടന്ന്) പുകഴ്ത്തിയതുപോലെ നിങ്ങൾ എന്നെ പുകഴ്ത്തരുത്. തീർച്ചയായും ഞാൻ അല്ലാഹുവിന്റെ ദാസൻ മാത്രമാണ്. അതിനാൽ നിങ്ങൾ (എന്നെ) അല്ലാഹുവിന്റെ ദാസനെന്നും അവന്റെ ദൂതനെന്നും പറയുക.(ബുഖാരി:6830)

عَنْ عَلِيًّا،قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَكْذِبُوا عَلَىَّ، فَإِنَّهُ مَنْ كَذَبَ عَلَىَّ فَلْيَلِجِ النَّارَ

അലി(റ) പറയുന്നു. നബി ﷺ പറയുന്നതായി ഞാൻ കേട്ടു:എന്റെ പേരിൽ നിങ്ങൾ കളവ് പറയരുത്. എന്റെ പേരിൽ ആരെങ്കിലും കള്ളം ചമച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം തയ്യാറാക്കിക്കൊള്ളട്ടെ. (ബുഖാരി: 106)

عَنْ سَلَمَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ: مَنْ يَقُلْ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ

സലമയില്‍(റ)നിന്ന് നിവേദനം:നബി ﷺ  ഇപ്രകാരം പറഞ്ഞതായി ഞാൻ കേട്ടു: പറയാത്ത കാര്യം ഞാൻ പറഞ്ഞുവെന്ന് എന്റെ പേരിൽ ആരെങ്കിലും ആരോപിച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം ഒരുക്കികൊള്ളട്ടെ.(ബുഖാരി: 109)

സത്യം മനസ്സിലാക്കിയാലും ചിലർ അത് അംഗീകരിക്കാതെ, ഇതെല്ലാം ഞങ്ങളുടെ കാരണവന്മാർ മുതൽ ചെയ്തുവരുന്നതാണെന്നും അവർ നരകത്തിൽ ആണെങ്കിൽ ഞങ്ങളും അവിടാകട്ടേയെന്ന് പറയാറുണ്ട്. ഇത് മക്കയിലെ മുശ്രിക്കുകളുടെ സ്വഭാവമാണെന്നാണ് അല്ലാഹു പറയുന്നത്.

ﻭَﺇِﺫَﺍ ﻗِﻴﻞَ ﻟَﻬُﻢُ ﺍﺗَّﺒِﻌُﻮﺍ ﻣَﺎ ﺃَﻧْﺰَﻝَ ﺍﻟﻠَّﻪُ ﻗَﺎﻟُﻮﺍ ﺑَﻞْ ﻧَﺘَّﺒِﻊُ ﻣَﺎ ﺃَﻟْﻔَﻴْﻨَﺎ ﻋَﻠَﻴْﻪِ ﺁﺑَﺎﺀَﻧَﺎ ۗ ﺃَﻭَﻟَﻮْ ﻛَﺎﻥَ ﺁﺑَﺎﺅُﻫُﻢْ ﻟَﺎ ﻳَﻌْﻘِﻠُﻮﻥَ ﺷَﻴْﺌًﺎ ﻭَﻟَﺎ ﻳَﻬْﺘَﺪُﻭﻥَ*

അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ പൂർവ്വ പിതാക്കള്‍ പിന്തുടർന്നുകണ്ട പാതയേ ഞങ്ങള്‍ പിൻപറ്റുകയുള്ളൂ.അവരുടെ പിതാക്കള്‍ ചിന്തിക്കുകയോ നേർവഴി പ്രാപിക്കുകയോ ചെയ്യാത്തവരായിരുന്നിട്ടും (നിങ്ങള്‍ അവരെ പിന്തുടരുകയോ?). (ഖു൪ആന്‍: 2/170)

സത്യം മനസ്സിലാക്കിയ ശേഷം പിന്നെയും അസത്യത്തില്‍ തുടരുകയും സത്യം അംഗീകരിക്കാിരിക്കുകയും ചെയ്യുന്നത് നരകത്തിലെത്താന്‍ കാരണമാകും.

ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം.(ഖു൪ആന്‍: 4/115)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *