ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ് മലക്കുകളിലുള്ള വിശ്വാസം. മനുഷ്യന് തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത സൃഷ്ടികളാണ് മലക്കുകള്‍. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍(അ) വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّ

നബി ﷺ പറഞ്ഞു: ‘ഈമാന്‍’ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിധിനിര്‍ണയത്തിലും വിശ്വസിക്കലാകുന്നു. (ബുഖാരി:2)

كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ

അവരെല്ലാം (റസൂലും സത്യവിശ്വാസികളും) അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. (ഖു൪ആന്‍: 2/285)

ഖുര്‍ആനിലെ പല വചനങ്ങളിലും അല്ലാഹുവിനോടുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് മലക്കുകളിലുള്ള വിശ്വാസത്തെ സൂചിപ്പിച്ചിട്ടുള്ളത്.

مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّۦنَ

ആര് അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും … (ഖു൪ആന്‍:2/177)

മലക്കുകളില്‍ വിശ്വാസിക്കാത്തവര്‍ അവിശ്വാസികളാണെന്ന് ഖു൪ആന്‍ പ്രഖ്യാപിക്കുന്നത് കാണുക:

وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْءَاخِرِ فَقَدْ ضَلَّ ضَلَٰلًۢا بَعِيدًا

അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:4/136)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: മതഗ്രന്ഥങ്ങളില്‍ വിശ്വസിക്കാത്തവര്‍ മലക്കുകളുടെ അസ്തിത്വം നിഷേധിക്കുക സ്വാഭാവികമാണ്. എന്നാല്‍, മുസ്‌ലിം സമുദായത്തിനുള്ളില്‍തന്നെ ചില ‘യുക്തിവാദി’കളുണ്ട്. മലക്കുകള്‍ എന്നു പറയപ്പെടുന്നതു വിദ്യുച്ഛക്തിപോലെയുള്ള എന്തോ ഒരു ശക്തിയായിരിക്കുമെന്നാണവരുടെ ധാരണയും, പ്രസ്താവനകളും. ധാരാളക്കണക്കിലുള്ള ഖുര്‍ആന്‍ വചനങ്ങളുടെയും, നബിവചനങ്ങളുടെയും പരസ്യമായ നിഷേധമാണത്. അല്ലാമാ ഫരീദു വജ്ദീ പറഞ്ഞതുപോലെ, മലക്കുകളെ തങ്ങള്‍ക്കു കാണുവാന്‍ സാധിച്ചിട്ടില്ല എന്നല്ലാതെ, അവര്‍ക്കു യാതൊരു തെളിവും അതിനില്ല. മനുഷ്യരില്‍വെച്ച് ഏറ്റവും സത്യവാന്മാരും, ചിന്തകന്മാരും, ബുദ്ധിമാന്മാരുമാണെന്നു സമ്മതിക്കപ്പെട്ട പ്രവാചകന്മാരും, പുണ്യാത്മാക്കളായ ചില മഹാന്മാരും മലക്കുകളെ കണ്ടിട്ടുണ്ടുതാനും. ഇവര്‍ മുഖാന്തരമാണ് സന്മാര്‍ഗ്ഗത്തിന്‍റെ ആധാരങ്ങള്‍ നമുക്കു ലഭിച്ചിരിക്കുന്നതും. എന്നിരിക്കെ, അതിനെ നിഷേധിക്കുവാന്‍ ആര്‍ക്കാണധികാരം? (അമാനി തഫ്സീ൪ – ഖു൪ആന്‍ : 35/1 ന്റെ വിശദീകരണം)

മലക്കുകളുടെ അസ്തിത്വം, അല്ലാഹുവിന് ആരാധന നിര്‍വഹിക്കുവാനും അവന്റെ കല്‍പനകള്‍ നിറവേറ്റുവാനും നിര്‍വഹിക്കപ്പെട്ടവരാണവര്‍, അവര്‍ ആദരണീയരാണ്, എന്നിങ്ങനെയൊക്കെയുള്ള വിശ്വാസമാണ് അവരെക്കുറിച്ച് നമുക്ക് വേണ്ടത്. അവരുടെ ഇനങ്ങള്‍ വിശേഷണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, അല്ലാഹുവിന്റെയടുക്കല്‍ അവര്‍ക്കുള്ള സ്ഥാനവും ശ്രേഷ്ഠതയും തുടങ്ങിയവയെല്ലാം ഖുര്‍ആനിലും ഹദീസിലും വന്നപ്രകാരം വിശ്വസിക്കണം..

അല്ലാഹുവിന്റെ സൃഷ്ടികളിലും അവന്റെ കാര്യങ്ങളിലും ഏല്‍പിക്കപ്പെട്ട ദൂതന്മാരാണ് മലക്കുകള്‍. സന്ദേശം എന്നര്‍ഥമുള്ള ‘അലൂകത്’ എന്ന പദത്തില്‍ നിന്നാണ് മലക് എന്ന പേര് തന്നെ ഉണ്ടായിട്ടുള്ളത് എന്നതിനാല്‍ സന്ദേശവാഹകന്‍ എന്ന അര്‍ത്ഥവും അതില്‍ ഉള്‍ക്കൊള്ളുന്നു. അല്ലാഹു പറയുന്നു:

ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍ مَّثْنَىٰ وَثُلَٰثَ وَرُبَٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:35/1)

{മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവൻ} അതായത്, തന്റെ നിശ്ചയങ്ങൾ നടപ്പിലാക്കാനും തനിക്കും സൃഷ്ടികൾക്കുമിടയിൽ ഇടനിലക്കാരനാകാനും മതപരമായ കാര്യങ്ങൾ എത്തിച്ചുകൊടുക്കാനുമുള്ളവരായി. ആരെയും ഒഴിവാക്കാതെ എല്ലാ മലക്കുകളെയും ദൂതന്മാരാക്കി എന്നാണ് പറഞ്ഞത്. (തഫ്സീറുസ്സഅ്ദി)

يُنَزِّلُ ٱلْمَلَٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱتَّقُونِ

തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ തന്‍റെ കല്‍പനപ്രകാരം (സത്യസന്ദേശമാകുന്ന) ചൈതന്യവും കൊണ്ട് മലക്കുകളെ അവന്‍ ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങളെന്നെ സൂക്ഷിച്ച് കൊള്ളുവിന്‍ എന്ന് നിങ്ങള്‍ താക്കീത് നല്‍കുക. (എന്നത്രെ ആ സന്ദേശം)(ഖു൪ആന്‍:16/2)

ٱللَّهُ يَصْطَفِى مِنَ ٱلْمَلَٰٓئِكَةِ رُسُلًا وَمِنَ ٱلنَّاسِ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ

മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്‍മാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (ഖു൪ആന്‍:22/75)

മലക്കുകളുടെ സൃഷ്ടിപ്പ്

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ ‏

ആയിശയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: മലക്കുകൾ സൃഷ്ടിക്കപ്പെട്ടത് പ്രകാശം കൊണ്ടാണ്. ജിന്നുകൾ സൃഷ്ടിക്കപ്പെട്ടത് കത്തിജ്വലിക്കുന്ന അഗ്നികൊണ്ടാണ്. ആദം സൃഷ്ടിക്കപ്പെട്ടത് നിങ്ങളോട് വിവരിക്കപ്പെട്ട വസ്‌തു (മണ്ണ്) കൊണ്ടുമാണ്. (മുസ്‌ലിം: 2996)

ആദരണീയരായ സൃഷ്ടികള്‍

മലക്കുകളുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന വചനങ്ങള്‍ വിശുദ്ധ ഖു൪ആനില്‍ കാണാം.ആദരവ് എന്ന നിലക്ക് അല്ലാഹുവിനോടൊപ്പം മലക്കുകളെയും അവനിലേക്ക് ചേര്‍ത്തിപ്പറയുന്നത് കാണുക:

ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ

തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. (ഖു൪ആന്‍: 33/56)

هُوَ ٱلَّذِى يُصَلِّى عَلَيْكُمْ وَمَلَٰٓئِكَتُهُۥ

അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും (കരുണ കാണിക്കുന്നു.) (ഖു൪ആന്‍:33/43)

مَن كَانَ عَدُوًّا لِّلَّهِ وَمَلَٰٓئِكَتِهِۦ وَرُسُلِهِۦ وَجِبْرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوٌّ لِّلْكَٰفِرِينَ

ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.(ഖു൪ആന്‍:2/98)

മറ്റൊരിടത്ത്, അല്ലാഹു താന്‍ സാക്ഷിയാണെന്നതിനോടൊപ്പം മലക്കുകളെയും ചേര്‍ത്തിപ്പറഞ്ഞിരിക്കുന്നത് കാണുക:

ﺷَﻬِﺪَ ٱﻟﻠَّﻪُ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔُ ﻭَﺃُﻭ۟ﻟُﻮا۟ ٱﻟْﻌِﻠْﻢِ

താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) (ഖു൪ആന്‍: 3/18)

لَّٰكِنِ ٱللَّهُ يَشْهَدُ بِمَآ أَنزَلَ إِلَيْكَ ۖ أَنزَلَهُۥ بِعِلْمِهِۦ ۖ وَٱلْمَلَٰٓئِكَةُ يَشْهَدُونَ ۚ وَكَفَىٰ بِٱللَّهِ شَهِيدًا

എന്നാല്‍ അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്‍റെ കാര്യത്തില്‍ അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്‍റെ അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്‌. മലക്കുകളും (അതിന്‌) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി.(ഖു൪ആന്‍:4/166)

മലക്കുകളെ കുറിച്ച് അത്യുന്നതമായ സമൂഹം എന്ന് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത് കാണുക:

لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ

അത്യുന്നതമായ സമൂഹത്തിന്‍റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്‌) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും. (ഖു൪ആന്‍: 37/8)

അത്യുന്നതമായ സമൂഹം (الْمَلَإِ الْأَعْلَىٰ) എന്ന് പറഞ്ഞാല്‍ ആകാശലോകത്തുള്ള മലക്കുകള്‍ എന്നാകുന്നു.
മലക്കുകളെ കുറിച്ച് അവ൪ അല്ലാഹുവിന്റെ സൈന്യങ്ങളാണെന്ന് വിശേഷിപ്പിച്ചിട്ടുള്ളത് കാണുക.

وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ

നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. (ഖു൪ആന്‍ :74/31)

മലക്കുകളുടെ പ്രത്യേകതയായി അല്ലാഹു പറഞ്ഞിട്ടുള്ള ചില വചനങ്ങള്‍ കൂടി കാണുക:

لَّن يَسْتَنكِفَ ٱلْمَسِيحُ أَن يَكُونَ عَبْدًا لِّلَّهِ وَلَا ٱلْمَلَٰٓئِكَةُ ٱلْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِۦ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا

അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്‍റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്‌. (ഖു൪ആന്‍:4/172)

كِرَامٍۭ بَرَرَةٍ

മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരായ(മലക്കുകളാണവര്‍) (ഖു൪ആന്‍:80/16)

كِرَامًا كَٰتِبِينَ

രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.(ഖു൪ആന്‍:82/1)

بَلْ عِبَادٌ مُّكْرَمُونَ

എന്നാല്‍ (അവര്‍ – മലക്കുകള്‍) അവന്‍റെ ആദരണീയരായ ദാസന്‍മാര്‍ മാത്രമാകുന്നു. (ഖു൪ആന്‍:21/26)

يَشْهَدُهُ ٱلْمُقَرَّبُونَ

അതിന്റെ അടുക്കല്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവര്‍ സന്നിഹിതരാകുന്നതാണ്. (ഖു൪ആന്‍:83/21)

അല്ലാഹുവിനെ സദാവാഴ്ത്തുകയും ആരാധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന സൃഷ്ടികള്‍.

മലക്കുകള്‍ എല്ലായ്പ്പോഴും അല്ലാഹുവിനെ വാഴ്ത്തുകയും ആരാധന നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

فَٱلتَّٰلِيَٰتِ ذِكْرًا

എന്നിട്ട് കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം. (ഖു൪ആന്‍:37/3)

وَإِنَّا لَنَحْنُ الْمُسَبِّحُونَ

തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് (അല്ലാഹുവിന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍.(ഖു൪ആന്‍:37/166)

تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَٱلْمَلَٰٓئِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ

ആകാശങ്ങള്‍ അവയുടെ ഉപരിഭാഗത്ത് നിന്ന് പൊട്ടിപ്പിളരുമാറാകുന്നു. മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.(ഖു൪ആന്‍:42/5)

يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ

അവര്‍ രാവും പകലും (അല്ലാഹുവിന്‍റെ പരിശുദ്ധിയെ) പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ തളരുകയില്ല. (ഖു൪ആന്‍:21/20)

إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسْجُدُونَ

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.(ഖു൪ആന്‍:7/206)

عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنِّي أَرَى مَا لاَ تَرَوْنَ وَأَسْمَعُ مَا لاَ تَسْمَعُونَ أَطَّتِ السَّمَاءُ وَحُقَّ لَهَا أَنْ تَئِطَّ مَا فِيهَا مَوْضِعُ أَرْبَعِ أَصَابِعَ إِلاَّ وَمَلَكٌ وَاضِعٌ جَبْهَتَهُ سَاجِدًا لِلَّهِ

അബൂദ൪റില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങൾ കാണാത്തത് ഞാൻ കാണുകയും നിങ്ങൾ കേൾക്കാത്തത് ഞാൻ കേൾക്കുകയും ചെയ്യുന്നു. ആകാശം ശബ്ദിക്കാറായിരിക്കുന്നു. അതിന് ശബ്ദിക്കാൻ അവകാശവുമുണ്ട്. നാല് വിരലിന് അവിടെ സ്ഥലമുണ്ടെങ്കിൽ അവിടെ മലക്ക് അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ട് നെറ്റിത്തടം വെക്കുകയാണ്. (തിർമിദി:2312)

ക്ഷീണമോ മടുപ്പോ തളര്‍ച്ചയോ ഇല്ലാത്തവ൪

അല്ലാഹുവിനുള്ള ആരാധനയില്‍ ക്ഷീണമോ മടുപ്പോ തളര്‍ച്ചയോ ഇല്ലാത്തവരാകുന്നു മലക്കുകള്‍.

يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ

അവര്‍ രാവും പകലും (അല്ലാഹുവിന്‍റെ പരിശുദ്ധിയെ) പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ തളരുകയില്ല. (ഖു൪ആന്‍:21/20)

وَلَهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَمَنْ عِندَهُۥ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَلَا يَسْتَحْسِرُونَ

അവന്റേതാകുന്നു ആകാശങ്ങളിലും, ഭൂമിയിയും ഉള്ളവരെല്ലാം. അവന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവര്‍ക്ക് ക്ഷീണം തോന്നുകയുമില്ല. (ഖു൪ആന്‍:21/19)

فَإِنِ ٱسْتَكْبَرُوا۟ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيْلِ وَٱلنَّهَارِ وَهُمْ لَا يَسْـَٔمُونَ

ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. അവര്‍ക്ക് മടുപ്പ് തോന്നുകയില്ല.(ഖു൪ആന്‍:41/38)

അല്ലാഹുവിന്റെ കല്‍പ്പന അനുസരിക്കുന്നവരും ധിക്കാരം പ്രവ൪ത്തിക്കാത്തവരും

മലക്കുകള്‍ അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു, ഒരിക്കലും അവനെ ധിക്കരിക്കുന്നില്ല

لَا يَسْبِقُونَهُۥ بِٱلْقَوْلِ وَهُم بِأَمْرِهِۦ يَعْمَلُونَ

അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു. (ഖു൪ആന്‍:21/27)

لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.(ഖു൪ആന്‍:66/6)

إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسْجُدُونَ

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.(ഖു൪ആന്‍:7/206)

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: آتِي بَابَ الْجَنَّةِ يَوْمَ الْقِيَامَةِ فَأَسْتَفْتِحُ فَيَقُولُ الْخَازِنُ مَنْ أَنْتَ فَأَقُولُ مُحَمَّدٌ ‏.‏ فَيَقُولُ بِكَ أُمِرْتُ لاَ أَفْتَحُ لأَحَدٍ قَبْلَكَ ‏

അനസില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: പുനരുത്ഥാന നാളിൽ സ്വർഗ കവാടത്തിലെത്തി ഞാൻ അതിന്റെ വാതിൽ തുറന്നു തരാനായി ആവശ്യപെടും. അപ്പോൾ സ്വർഗ്ഗത്തിലെ കാവൽക്കാരൻ ചോദിക്കും. “ആരാണ് നീ”?ഞാൻ പറയും:മുഹമ്മദാണ് ഞാൻ. അപ്പോൾ കാവൽകാരൻ പറയും:നിന്റെ കാര്യത്തിൽ എനിക്ക് കല്പന കിട്ടിയിരിക്കുന്നു. താങ്കൾക്ക് മുമ്പ് ഈ കവാടം മറ്റൊലാൾക്കും ഞാൻ തുറന്നു കൊടുക്കുകയില്ല. (മുസ്ലിം:197)

വ്യത്യസ്ത പദവിയുള്ളവ൪

ഓരോ മലക്കിനും ഓരോ നിശ്ചിത പദവിയും സ്ഥാനവുമുണ്ട്. അതനുസരിച്ചായിരിക്കും അവരുടെ ആരാധനാകര്‍മ്മങ്ങളും, ദൈവ കീര്‍ത്തനങ്ങളും തുടങ്ങി എല്ലാ കാര്യങ്ങളും നടത്തപ്പെടുന്നത്. അവരവരുടെ നിലപാടനുസരിച്ചുള്ള സ്ഥാനങ്ങളില്‍ അണിനിരന്നുകൊണ്ടായിരിക്കും അവര്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ നടത്തുക.

وَمَا مِنَّا إِلَّا لَهُ مَقَامٌ مَعْلُومٌ

(മലക്കുകള്‍ ഇപ്രകാരം പറയും:) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല.(ഖു൪ആന്‍:37/164)

അവർക്കോരോരുത്തർക്കും നിയുക്ത സ്ഥലവും ചുമതലകളും ഉണ്ട്. അവർ അതിനപ്പുറം പോകില്ല. അവർക്ക് അവരുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ല. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിനെ ഭയപ്പെടുന്ന സൃഷ്ടികള്‍

അല്ലാഹുവിനെ ഭയപ്പെട്ടും അവനോടു വിനയം കാണിച്ചും ജീവിക്കുന്നവരാണ് മലക്കുകള്‍.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ قَالَ‏ “‏ إِذَا قَضَى اللَّهُ الأَمْرَ فِي السَّمَاءِ ضَرَبَتِ الْمَلاَئِكَةُ بِأَجْنِحَتِهَا خُضْعَانًا لِقَوْلِهِ كَأَنَّهُ سِلْسِلَةٌ عَلَى صَفْوَانٍ فَإِذَا فُزِّعَ عَنْ قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ، قَالُوا لِلَّذِي قَالَ الْحَقَّ وَهُوَ الْعَلِيُّ الْكَبِيرُ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ആകാശത്ത്‌ ഒരു കാര്യം വിധിച്ചാൽ അല്ലാഹുവിന്റെ വാക്കിന് വിനയാന്വിതരായി മലക്കുകൾ തങ്ങളുടെ ചിറകുകളടിക്കും. ( കേള്‍ക്കപ്പെടുന്ന പ്രസ്തുത ശബ്ദം ) മിനുസമുള്ള പാറയിൽ ചങ്ങല വലിക്കുന്നത്‌ പോലെയിരിക്കും. ആ ശബ്ദം (അല്ലാഹുവിന്റെ വചനം ) മലക്കുകളിലേക്ക്‌ ചെന്നെത്തും. അല്ലാഹു പറഞ്ഞു :അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും: നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത്. അവര്‍ മറുപടി പറയും: (അവന്‍ പറഞ്ഞത്‌) സത്യമാണ്, അവന്‍ ഉന്നതനും മഹാനുമാകുന്നു. …. (ബുഖാരി:4800)

ﻳَﻌْﻠَﻢُ ﻣَﺎ ﺑَﻴْﻦَ ﺃَﻳْﺪِﻳﻬِﻢْ ﻭَﻣَﺎ ﺧَﻠْﻔَﻬُﻢْ ﻭَﻻَ ﻳَﺸْﻔَﻌُﻮﻥَ ﺇِﻻَّ ﻟِﻤَﻦِ ٱﺭْﺗَﻀَﻰٰ ﻭَﻫُﻢ ﻣِّﻦْ ﺧَﺸْﻴَﺘِﻪِۦ ﻣُﺸْﻔِﻘُﻮﻥَ

അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.(ഖു൪ആന്‍: 21/28)

ﺨَﺎﻓُﻮﻥَ ﺭَﺑَّﻬُﻢ ﻣِّﻦ ﻓَﻮْﻗِﻬِﻢْ ﻭَﻳَﻔْﻌَﻠُﻮﻥَ ﻣَﺎ ﻳُﺆْﻣَﺮُﻭﻥَ

അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും, അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.(ഖു൪ആന്‍: 16/50)

മലക്കുകളുടെ എണ്ണം

وَكَم مِّن مَّلَكٍ فِى ٱلسَّمَٰوَٰتِ لَ

ആകാശങ്ങളില്‍ എത്രയെത്ര മലക്കുകളാണുള്ളത്‌ ….. (ഖു൪ആന്‍ :53/26)

وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ

നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. (ഖു൪ആന്‍ :74/31)

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا‏ ‏.

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിന് എഴുപതിനായിരം ചങ്ങലകളുണ്ട്. ഓരോ ചങ്ങലയോടൊപ്പവും എഴുപതിനായിരം മലക്കുകളും. അവര്‍ അതിനെ വലിച്ചുകൊണ്ടുവരും. (മുസ്ലിം2842)

നബി ﷺ യുടെ മിഅ്റാജ് യാത്രയെ കുറിച്ച് വിവരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം.

ثُمَّ رُفِعَ لِيَ الْبَيْتُ الْمَعْمُورُ فَقُلْتُ يَا جِبْرِيلُ مَا هَذَا قَالَ هَذَا الْبَيْتُ الْمَعْمُورُ يَدْخُلُهُ كُلَّ يَوْمٍ سَبْعُونَ أَلْفَ مَلَكٍ إِذَا خَرَجُوا مِنْهُ لَمْ يَعُودُوا فِيهِ آخِرُ مَا عَلَيْهِمْ

….. നബി ﷺ പറയുന്നു: ശേഷം ബൈതുല്‍ മഅ്മൂറിലേക്ക് ഞാന്‍ ഉയ൪ത്തപ്പെട്ടു. ഞാന്‍ ചോദിച്ചു: ഹേ, ജിബ്രീല്‍, ഇത് എന്താണ്?ജിബ്രീല്‍ പറഞ്ഞു: ഇത് ബൈതുല്‍ മഅ്മൂറാണ്. എല്ലാ ദിവസവും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതില്‍ നിന്നും അവ൪ പുറത്തുപോയാല്‍ പിന്നീടൊരിക്കലും അതിലേക്ക് മടങ്ങി വരുന്നതല്ല. (ഇത് എല്ലാ ദിവസവും നടന്നുകൊണ്ടിരിക്കുന്നു.) (മുസ്ലിം:164)

മലക്കുകളുടെ എണ്ണം മനുഷ്യ൪ക്ക് തിട്ടപ്പെടുത്താന്‍ കഴിയുന്നതിനും അപ്പുറമാണ്. അല്ലാഹുവിന് മാത്രമാണ് മലക്കുകളുടെ എണ്ണം കൃത്യമായി അറിയാന്‍ കഴിയുന്നത്.

മലക്കുകളുടെ ഭക്ഷണം

وَلَقَدْ جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوا۟ سَلَٰمًا ۖ قَالَ سَلَٰمٌ ۖ فَمَا لَبِثَ أَن جَآءَ بِعِجْلٍ حَنِيذٍ – فَلَمَّا رَءَآ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا۟ لَا تَخَفْ إِنَّآ أُرْسِلْنَآ إِلَىٰ قَوْمِ لُوطٍ

എന്നിട്ട്നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു. അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്‍റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌. (ഖു൪ആന്‍ :11/69-70)

عن عائشة، أن رسول الله صلى الله عليه وسلم ذكر جهدا شديدا يكون بين يدي الدجال، فقلت: يا رسول الله، فأين العرب يومئذ؟ قال: ” يا عائشة، العرب يومئذ قليل “، فقلت: ما يجزئ المؤمنين يومئذ من الطعام؟ قال: ” ما يجزئ الملائكة التسبيح، والتكبير، والتحميد، والتهليل “

ആയിശ (റ) പറഞ്ഞു: മസീഹുദ്ദജ്ജാലിന്റെ കാലത്തുണ്ടാകുന്ന കടുത്ത പരീക്ഷണങ്ങളെ കുറിച്ച നബി ﷺ അറിയിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അറബികളുടെ അന്നത്തെ അവസ്ഥ എന്തായിരിക്കും? നബി ﷺ പറഞ്ഞു: ആയിശാ, അറബികള്‍ അന്ന് എണ്ണത്തില്‍ കുറവായിരിക്കും. ഞാന്‍ ചോദിച്ചു: അന്ന് സത്യവിശ്വാസികളുടെ ഭക്ഷണം എന്തായിരിക്കും? നബി ﷺ പറഞ്ഞു: (അവ൪ക്കന്ന്) മലക്കുകളുടെ ഭക്ഷണമായിരിക്കും. (അഥവാ)തസ്ബീഹും തക്ബീറും തഹ്മീദും തഹ്ലീലും.

ചിറകുകളുള്ള സൃഷ്ടി

ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍ مَّثْنَىٰ وَثُلَٰثَ وَرُبَٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:35/1)

{ചിറകുകളുള്ള മലക്കുകളെ}അവരോട് കൽപിക്കപ്പെട്ടത് നടപ്പിലാക്കാൻ വേഗത്തിൽ പറന്നുപോകാൻ. {രണ്ടും മൂന്നും നാലും} അവരിൽ രണ്ട് ചിറകുകളുള്ളവരുണ്ട്. മൂന്നും നാലും ചിറകുകളുള്ളവരുമുണ്ട്. അത് അവന്റെ യുക്തിക്കനുസരിച്ച് അവൻ നൽകുന്നു. (തഫ്സീറുസ്സഅ്ദി)

നബി ﷺ ജിബ്‌രീലിനെ(അ) അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍ രണ്ട് പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. അദ്ദേഹത്തിന് അറുനൂറു ചിറകുകള്‍ ഉണ്ടായിരുന്നു

عن عبد الله قال: رأى رسول الله يَة جبريل في صورته وله ستمائة جناح، كل جناح منها قد سد الأفق

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: നബി ﷺ ജിബ്‌രീലിനെ യഥാ൪ത്ഥ രൂപത്തില്‍ കാണുകയുണ്ടായി. അദ്ദേഹത്തിന്ന അറുന്നൂറ് ചിറകുകളുണ്ട്. ഓരോ ചിറകുകളും പ്രപഞ്ചം മുഴുവന്‍ വലയം ചെയ്തിരിക്കുന്നു. (അഹ്മദ്)

ഇബ്‌നു മസ്ഊദ്(റ) لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَى എന്ന വചനം വിശദീകരിച്ചു പറഞ്ഞു: സിദ്‌റത്തുല്‍ മുന്‍തഹാക്കടുത്ത് നബി ﷺ ജിബ്‌രീലിനെ അറുന്നൂറ് ചിറകുകളോടെ കണ്ടു. (മുസ്ലിം:174)

മലക്കുകളുടെ വലിപ്പവും ശക്തിയും

عَنْ جَابِرِ بْنِ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ أُذِنَ لِي أَنْ أُحَدِّثَ عَنْ مَلَكٍ مِنْ مَلاَئِكَةِ اللَّهِ مِنْ حَمَلَةِ الْعَرْشِ إِنَّ مَا بَيْنَ شَحْمَةِ أُذُنِهِ إِلَى عَاتِقِهِ مَسِيرَةُ سَبْعِمِائَةِ عَامٍ ‏”‏ ‏.‏

ജാബിറില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മലക്കുകളില്‍ പെട്ട അ൪ശ് വഹിക്കുന്ന ഒരു മലക്കിനെ കുറിച്ച് നിങ്ങളെ അറിയിക്കാന്‍ അല്ലാഹു എനിക്ക് അനുമതി നല്‍കി. അതിന്റെ ചെവിയുടെ അടിഭാഗം മുതൽ അതിന്റെ തോൾ വരെ 700 വർഷം യാത്രചെയ്യാനുളള ദൂരമുണ്ട്. (അബൂദാവൂദ് : 4727 – സ്വഹീഹ് അല്‍ബാനി)

عَلَّمَهُۥ شَدِيدُ ٱلْقُوَىٰ – ذُو مِرَّةٍ فَٱسْتَوَىٰ

ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. (ഖു൪ആന്‍:53/5-6)

സൌന്ദര്യമുള്ള സൃഷ്ടികള്‍

ذُو مِرَّةٍ فَٱسْتَوَىٰ

കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. (ഖു൪ആന്‍:53/6)

قال ابن عباس : ( ذو مرة ) ذو منظر حسن

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഭംഗിയുള്ള ഘടനയോട് കൂടിയ സൃഷ്ടി. (ഇബ്നു കസീ൪)

قال قتادة : ذو خلق طويل حسن

ഖതാദ(റ) പറഞ്ഞു: ഭംഗിയുള്ള നീണ്ട ആകാര സൌഷ്ടവമുള്ള സൃഷ്ടി. (ഇബ്നു കസീ൪)

ذُو مِرَّةٍ ) أي: قوة، وخلق حسن، وجمال ظاهر وباطن)

ശക്തിയുള്ളതും ഭംഗിയുള്ളതുമായ സൃഷ്ടി, പ്രത്യക്ഷത്തിലും പരോക്ഷത്തിലും അഴകുള്ളത്. (തഫ്സീറുസ്സഅ്ദി)

فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَأً وَآتَتْ كُلَّ وَاحِدَةٍ مِنْهُنَّ سِكِّينًا وَقَالَتِ اخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَاشَ لِلَّهِ مَا هَٰذَا بَشَرًا إِنْ هَٰذَا إِلَّا مَلَكٌ كَرِيمٌ

അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് അവള്‍ ആളെ അയക്കുകയും അവര്‍ക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരില്‍ ഓരോരുത്തര്‍ക്കും (പഴങ്ങള്‍ മുറിക്കാന്‍) അവള്‍ ഓരോ കത്തി കൊടുത്തു. (യൂസുഫിനോട്‌) അവള്‍ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക് അവനെപ്പറ്റി (അവന്റെ സൌന്ദര്യത്തെപ്പറ്റി) വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍ അവര്‍ തന്നെ അറുത്ത് പോകുകയും ചെയ്തു. അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഇതൊരു മനുഷ്യനല്ല. ആദരണീയനായ ഒരു മലക്ക് തന്നെയാണ്‌.(ഖു൪ആന്‍:12/31)

മലക്കുകളുടെ വാസസ്ഥലം

മലക്കുകളുടെ വാസസ്ഥലം ഉപരിലോകമാണെന്നാണ് ഖു൪ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നത്.

فَإِنِ ٱسْتَكْبَرُوا۟ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيْلِ وَٱلنَّهَارِ وَهُمْ لَا يَسْـَٔمُونَ

ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. അവര്‍ക്ക് മടുപ്പ് തോന്നുകയില്ല.(ഖു൪ആന്‍:41/38)

ഉപരിലോകത്ത് നിന്നും ആവശ്യാനുസരണം അവ൪ ഭൂമിയിലേക്ക് ഇറങ്ങുന്നു.

وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُۥ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّا

(നബിﷺയോട് ജിബ്‌രീല്‍ പറഞ്ഞു:) താങ്കളുടെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവന്‍റെതത്രെ. താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല.(ഖു൪ആന്‍:19/64)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ، وَيَجْتَمِعُونَ فِي صَلاَةِ الْفَجْرِ وَصَلاَةِ الْعَصْرِ، ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ، فَيَسْأَلُهُمْ وَهْوَ أَعْلَمُ بِهِمْ كَيْفَ تَرَكْتُمْ عِبَادِي فَيَقُولُونَ تَرَكْنَاهُمْ وَهُمْ يُصَلُّونَ، وَأَتَيْنَاهُمْ وَهُمْ يُصَلُّونَ ‏‏

അബൂഹുറൈറ(റ) നിവേദനം: നബി ﷺ അരുളി: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക്‌ മലക്കുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നിട്ട്‌ അസ്ര്‍ നമസ്കാരവേളയിലും സുബ്ഹി നമസ്കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട്‌ നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്‍പോട്ട്‌ കയറിപ്പോകും. അന്നേരം അല്ലാഹു അവരോട്‌ ചോദിക്കും. ആ ദാസന്‍മാരെക്കുറിച്ച്‌ അല്ലാഹുവിന്‌ പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്‍മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്കരിക്കുക തന്നെയാണ്‌. (ബുഖാരി:555)

മലക്കുകള്‍ നടക്കും, പറക്കും

ഒരു ജനാസ കൊണ്ടുപോകുന്ന അവസരത്തില്‍ നബിﷺക്ക് ഒരു വാഹനം കൊണ്ടുവരപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു:

إِنَّ الْمَلاَئِكَةَ كَانَتْ تَمْشِي فَلَمْ أَكُنْ لأَرْكَبَ وَهُمْ يَمْشُونَ فَلَمَّا ذَهَبُوا رَكِبْتُ

തീ൪ച്ചയായും മലക്കുകള്‍ നടക്കുകയാണ്. അവ൪ നടക്കുമ്പോള്‍ ഞാന്‍ എങ്ങനെ വാഹനത്തില്‍ സഞ്ചരിക്കും. (അബൂദാവൂദ്:3177 – സ്വഹീഹ് അല്‍ബാനി)

ജഗ്ഫര്‍(റ) ശഹീദായതുമായി ബന്ധപ്പെട്ട് നബി ﷺ പറഞ്ഞു:

رَأَيْتُ جَعْفَرًا يَطِيرُ فِي الْجَنَّةِ مَعَ الْمَلاَئِكَةِ

സ്വ൪ഗത്തില്‍ മലക്കുകളോടൊപ്പം പറക്കുന്നതായി ജഗ്ഫറിനെ ഞാന്‍ കണ്ടു. (തി൪മിദി : 49/4130)

മനുഷ്യ൪ക്ക് മുമ്പേയുള്ള സൃഷ്ടികള്‍

മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു മലക്കുകളെ അറിയിക്കുന്ന രംഗം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്. ഇതില്‍ നിന്നും മലക്കുകള്‍ മനുഷ്യ൪ക്ക് മുമ്പേയുള്ള സൃഷ്ടികളാണെന്ന് വ്യക്തം.

وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى جَاعِلٌ فِى ٱلْأَرْضِ خَلِيفَةً ۖ قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ

ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.(ഖു൪ആന്‍:2/30)

വ്യത്യസ്ത ജോലി നി൪വ്വഹിക്കുന്നവ൪

പ്രപഞ്ചത്തിലെ അനേകം കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ട മലക്കുകള്‍ ഉണ്ട്. അല്ലാഹുവിന്റെ സന്ദേശം പ്രവാചകന്‍മാ൪ക്ക് എത്തിച്ചു കൊടുക്കുന്നത് ജിബ്രീല്‍ എന്ന മലകാണ്. മീകാഈല്‍ എന്ന മലക് മഴയുടെ കാര്യം ഏല്‍പ്പിക്കപ്പെട്ട മലകാണ്. ഇസ്റാഫീല്‍ ലോകാവസാനത്തിനും ഉയിര്‍ത്തെഴുന്നേല്‍പിനുള്ള കാഹളമൂതാനും ഏല്‍പിക്കപ്പെട്ടവരാണ്. ജോലികളനുസരിച്ച് മലക്കുകള്‍ പലതരമുണ്ട്. അതില്‍ പ്രധാനപ്പെട്ടത് താഴെ സൂചിപ്പിക്കുന്നു:

1. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ എഴുതി സൂക്ഷിക്കുന്നവര്‍

مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ

അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല. (ഖു൪ആന്‍:50/18)

وَإِنَّ عَلَيْكُمْ لَحَٰفِظِينَ – كِرَامًا كَٰتِبِينَ – يَعْلَمُونَ مَا تَفْعَلُونَ

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു. (ഖു൪ആന്‍:82/10-12)

أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ

അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്‌.(ഖു൪ആന്‍:43/80)

وَقَالَ قَرِينُهُۥ هَٰذَا مَا لَدَىَّ عَتِيدٌ

(മഹ്ശറയില്‍ വെച്ച്) അവന്റെ സഹചാരി (മലക്ക്‌) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത് (രേഖ). (ഖു൪ആന്‍:50/23)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ، وَيَجْتَمِعُونَ فِي صَلاَةِ الْفَجْرِ وَصَلاَةِ الْعَصْرِ، ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ، فَيَسْأَلُهُمْ وَهْوَ أَعْلَمُ بِهِمْ كَيْفَ تَرَكْتُمْ عِبَادِي فَيَقُولُونَ تَرَكْنَاهُمْ وَهُمْ يُصَلُّونَ، وَأَتَيْنَاهُمْ وَهُمْ يُصَلُّونَ ‏‏

അബൂഹുറൈറ(റ) നിവേദനം: നബി ﷺ അരുളി: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക്‌ മലക്കുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നിട്ട്‌ അസ്ര്‍ നമസ്കാരവേളയിലും സുബ്ഹി നമസ്കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട്‌ നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്‍പോട്ട്‌ കയറിപ്പോകും. അന്നേരം അല്ലാഹു അവരോട്‌ ചോദിക്കും. ആ ദാസന്‍മാരെക്കുറിച്ച്‌ അല്ലാഹുവിന്‌ പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്‍മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്കരിക്കുക തന്നെയാണ്‌. (ബുഖാരി:555)

2. മനുഷ്യരെ സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മലക്കുകള്‍

لَهُۥ مُعَقِّبَٰتٌ مِّنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ يَحْفَظُونَهُۥ مِنْ أَمْرِ ٱللَّهِ ۗ

മനുഷ്യന്ന് അവന്‍റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന് കൊണ്ട് അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട്‌. (ഖു൪ആന്‍:13/11)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:ഓരോ തരത്തിലായി എല്ലായ്പോഴും മലക്കുകള്‍ മനുഷ്യനോടു ബന്ധപ്പെട്ടു വരുന്നുണ്ടെന്നു പല ഹദീസുകളില്‍നിന്നും അറിയപ്പെട്ടതും, ചില ഖുര്‍ആന്‍ വചനങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാകുന്നു. അത്രയുമല്ല, ഈ ഭൗമിമായ കാര്യങ്ങളില്‍തന്നെയും മലക്കുകള്‍ പല തരത്തില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം – അതു ഭൗതിക ദൃഷ്ടികള്‍ക്കോ മനുഷ്യശാസ്ത്രങ്ങള്‍ക്കോ അജ്ഞാതമാണെങ്കിലും ഖുര്‍ആനും ഹദീസും മുഖേന സ്ഥാപിതമായിട്ടുള്ളതാണ്. അല്ലാഹുവിലും , അദൃശ്യ കാര്യങ്ങളിലും വിശ്വാസമുള്ളവര്‍ക്കൊന്നും അതു നിഷേധിക്കേണ്ടുന്ന ഗതികേടും വരുകയില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 13/11 ന്റെ വിശദീകരണം)

മനുഷ്യരെ അവരുടെ മുമ്പിലൂടെയും പിന്നിലൂടെയും മലക്കുകള്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ വിധി വന്നാല്‍ അവര്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

عن ابن عباس : ( يحفظونه من أمر الله ) قال : ملائكة يحفظونه من بين يديه ومن خلفه ، فإذا جاء قدر الله خلوا عنه .

ഇബ്നു അബ്ബാസ് (റഹി ) പറഞ്ഞു: (അല്ലാഹുവിന്റെ കല്‍പ്പന നിമിത്തം അവര്‍ അവനെ കാക്കുന്നു) : അവര്‍ അവനെ മുമ്പിലൂടെയും പിമ്പിലൂടെയും കാക്കുന്നു. എന്നാല്‍, അല്ലാഹുവിന്റെ വിധി നിശ്ചയം വരുമ്പോള്‍ അവര്‍ അവനില്‍നിന്നു ഒഴിഞ്ഞുപോകും. (ഇബ്നു കസീ൪)

وقال مجاهد : ما من عبد إلا له ملك موكل ، يحفظه في نومه ويقظته من الجن والإنس والهوام ، فما منها شيء يأتيه يريده إلا قال الملك : وراءك إلا شيء يأذن الله فيه فيصيبه

മുജാഹിദ് (റഹി ) പറഞ്ഞു: ‘ഒരു അടിയാനും തന്നെ അവന്റെ ഉറക്കിലും, അവന്റെ ഉണര്‍ച്ചയിലും ജിന്ന്, മനുഷ്യന്‍, പ്രാണികള്‍ എന്നിവയില്‍ നിന്നു അവനെ കാക്കുവാന്‍ ഏല്‍പിക്കപ്പെട്ട ഒരു മലക്കു ഇല്ലാത്തവനില്ല. അവയില്‍പെട്ട വല്ലതും അവനെ ഉദ്ദേശിച്ചു വരുമ്പോള്‍, അല്ലാഹു അനുവാദം നല്‍കിയതൊഴിച്ചു ബാക്കി എല്ലാറ്റിനോടും ആ മലക്ക് ‘പിന്നോക്കം പോകുക’ എന്നു പറയാതിരിക്കുകയില്ല’. (ഇബ്നു കസീ൪)

ആപത്തുകളില്‍ നിന്നും തിന്മകളില്‍ നിന്നും മനുഷ്യനെ കാത്തു രക്ഷിക്കുവാന്‍ മലക്കുകള്‍ ഉണ്ടെങ്കില്‍ പിന്നെ, മനുഷ്യന്‍ എന്തുകൊണ്ടു ചിലപ്പോള്‍ ആപത്തുകള്‍ക്കd വിധേയനാകുന്നുവെന്ന ചോദ്യത്തിനുള്ള മറുപടിയും ഇതില്‍നിന്നു വ്യക്തമാണ്‌. ചുരുക്കത്തില്‍ ദ്രോഹങ്ങളില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കുകയും അവന്റെ പ്രവര്‍ത്തനങ്ങള്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന മലക്കുകള്‍ മനുഷ്യരുടെ കൂടെയുണ്ട്.

3. അല്ലാഹുവിന്റെ അ൪ശിന്റെ വാഹകര്‍

ٱﻟَّﺬِﻳﻦَ ﻳَﺤْﻤِﻠُﻮﻥَ ٱﻟْﻌَﺮْﺵَ ﻭَﻣَﻦْ ﺣَﻮْﻟَﻪُۥ ﻳُﺴَﺒِّﺤُﻮﻥَ ﺑِﺤَﻤْﺪِ ﺭَﺑِّﻬِﻢْ ﻭَﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻥَ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮا۟

സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു.(ഖു൪ആന്‍:40/7)

وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَٰنِيَةٌ

മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌.(ഖു൪ആന്‍:69/17)

4. സ്വര്‍ഗത്തിന്റെ കാര്യങ്ങള്‍ ഏല്‍പിക്കപ്പെട്ടവര്‍

وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَٰلِدِينَ

തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെ കവാടങ്ങള്‍ തൂറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക.(ഖു൪ആന്‍:39/73)

لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَٰٓئِكَةُ هَٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ

ഏറ്റവും വലിയ ആ സംഭ്രമം അവര്‍ക്ക് ദുഃഖമുണ്ടാക്കുകയില്ല. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നിങ്ങളുടേതായ ദിവസമാണിത് എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരെ സ്വാഗതം ചെയ്യുന്നതാണ്‌. (ഖു൪ആന്‍:21/103)

4.നരകത്തിന്റെ കാര്യങ്ങള്‍ ഏല്‍പിക്കപ്പെട്ടവര്‍

നരകത്തിന് കാവല്‍ക്കാരായി അല്ലാഹു മലക്കുകളെയാണ് നിശ്ചയിച്ചിട്ടുള്ളത്. അവ൪ ഭീമാകാരികളും കഠിന പ്രകൃതക്കാരുമാണ്.

وَمَا جَعَلْنَآ أَصْحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةً ۙ

നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്‌. (ഖു൪ആന്‍:74/31)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.(ഖു൪ആന്‍:66/6)

عَلَيْهَا تِسْعَةَ عَشَرَ

അതിന്റെ (നരകത്തിന്റെ) മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്‌. (ഖു൪ആന്‍:74/30)

നരകത്തിലുള്ളവര്‍ നിലവിളിച്ചാലും കരഞ്ഞാലുമൊന്നും കാവല്‍ക്കാരായ മലക്കുകള്‍ അവരോട് യാതൊരു ദയയും കാണിക്കുകയില്ല.

وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُوا۟ رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ ٱلْعَذَابِ – قَالُوٓا۟ أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِٱلْبَيِّنَٰتِ ۖ قَالُوا۟ بَلَىٰ ۚ قَالُوا۟ فَٱدْعُوا۟ ۗ وَمَا دُعَٰٓؤُا۟ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍ

നരകത്തിലുള്ളവര്‍ നരകത്തിന്‍റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ. അവര്‍ (കാവല്‍ക്കാര്‍) പറയും: നിങ്ങളിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ. അവര്‍ (കാവല്‍ക്കാര്‍) പറയും: എന്നാല്‍ നിങ്ങള്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ത്ഥന വൃഥാവിലായിപ്പോകുകയേയുള്ളൂ. (ഖു൪ആന്‍:40/49-50)

5. ഗര്‍ഭാവസ്ഥയില്‍ വരുന്ന മലക്കുകള്‍:

മനുഷ്യന്‍ തന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ 40 ദിവസം ഭ്രൂണമായി കഴിച്ചുകൂട്ടുന്നു. പിന്നീട് രക്തപിണ്ഡമായും ശേഷം മാംസപിണ്ഡമായും അതേപോലെ കഴിച്ച്കൂട്ടുന്നു. അതിനു ശേഷം ഒരു മലക്ക് നിയോഗിക്കപ്പെടുന്നു. അങ്ങനെ ആത്മാവിനെ ഇട്ടുകൊടുക്കുന്നു. അവന്റെ ഉപജീവനം, ആയുസ്സ്, കര്‍മങ്ങള്‍, സൗഭാഗ്യവാനോ ദൗര്‍ഭാഗ്യവാനോ തുടങ്ങി നാല് കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പിക്കപ്പെടുകയും ചെയ്യുന്നു.

عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ اللَّهَ ـ عَزَّ وَجَلَّ ـ وَكَّلَ بِالرَّحِمِ مَلَكًا يَقُولُ يَا رَبِّ نُطْفَةٌ، يَا رَبِّ عَلَقَةٌ، يَا رَبِّ مُضْغَةٌ‏.‏ فَإِذَا أَرَادَ أَنْ يَقْضِيَ خَلْقَهُ قَالَ أَذَكَرٌ أَمْ أُنْثَى شَقِيٌّ أَمْ سَعِيدٌ فَمَا الرِّزْقُ وَالأَجَلُ فَيُكْتَبُ فِي بَطْنِ أُمِّهِ ‏”‏‏.‏

അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഗര്‍ഭപാത്രത്തില്‍ ഒരു മലക്കിനെ നിയമിച്ചിട്ടുണ്ട്. ആ മലക്ക് വിളിച്ചു പറയും. എന്റെ രക്ഷിതാവേ! ഇപ്പോള്‍ ഭ്രൂണമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ രക്തപിണ്ഡമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ മാംസക്കഷ്ണമായി, അങ്ങനെ അതിന്റെ സൃഷ്ടിപ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയും. ആണോ പെണ്ണോ? നിര്‍ഭാഗ്യവാനോ? സൌഭാഗ്യവാനോ? ആഹാരം എന്ത്? അവധി എത്ര? അങ്ങനെ അവന്റെ മാതാവിന്റെ ഗര്‍ഭപ്രാതത്തില്‍ വെച്ച് തന്നെ എഴുതപ്പെടും. (ബുഖാരി:318)

عَنْ عَبْدُ اللَّهِ عَنْ رَسُولُ اللَّهِ صلى الله عليه وسلم وَهْوَ الصَّادِقُ الْمَصْدُوقُ قَالَ ‏ “‏ إِنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يَبْعَثُ اللَّهُ مَلَكًا، فَيُؤْمَرُ بِأَرْبَعِ كَلِمَاتٍ، وَيُقَالُ لَهُ اكْتُبْ عَمَلَهُ وَرِزْقَهُ وَأَجَلَهُ وَشَقِيٌّ أَوْ سَعِيدٌ‏.‏ ثُمَّ يُنْفَخُ فِيهِ الرُّوحُ، فَإِنَّ الرَّجُلَ مِنْكُمْ لَيَعْمَلُ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَ الْجَنَّةِ إِلاَّ ذِرَاعٌ، فَيَسْبِقُ عَلَيْهِ كِتَابُهُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ، وَيَعْمَلُ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَ النَّارِ إِلاَّ ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ ‏”‏‏.‏

അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: റസൂല്‍ ﷺ – അവിടുന്ന് സത്യസന്ധനും സത്യസന്ധനായി അംഗീകരിക്കപ്പെട്ടവനുമാണ് – അരുളി: നിങ്ങളിൽ ഓരോരുത്തരുടെയും സൃഷ്ടിപ്പിനുളള തയ്യാറെടുപ്പ് നിങ്ങളുടെ മാതാവിന്റെ ഗർഭാശയത്തിൽവെച്ച് 40 ദിവസം കൊണ്ടാണ് നടക്കുന്നത്. മറ്റൊരു 40 ദിവസത്തിനുളളിൽ അതു ഒരു രക്തപിണ്ഡമായി മാറുന്നു. അനന്തരം വേറൊരു 40 ദിവസത്തിനകം അതൊരു മാംസപിണ്ഡമായി മാറുന്നു. ശേഷം നാല് കൽപനകൾ നൽകിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവർത്തനങ്ങൾ, അവന്റെ ആഹാരം, അവന്റെ ആയുസ്, അവൻ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതിവെക്കാൻ അല്ലാഹു ആ മലക്കിനോട് നിർദ്ദേശിക്കും. അനന്തരം അവനിൽ ആത്മാവിനെ ഊതുന്നതാണ്. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യൻ പ്രവർത്തിക്കുക. അവൻ ചിലപ്പോൾ സ്വർഗ്ഗത്തെ സമീപിക്കും. അവന്നും സ്വർഗ്ഗത്തിനുമിടയിൽ ഒരു മുഴം അകലം മാത്രമേ ദൂരമുണ്ടായിരിക്കുകയുളളൂ. ആ ഘട്ടത്തിൽ അവന്റെ കാര്യത്തിലുളള എഴുത്ത് അവന്റെ കർമ്മങ്ങളെ കവച്ച് വെക്കും. പിന്നീട് നരകവാസികളുടെ കർമ്മമാണ് അവനാരംഭിക്കുക. അതുപോലെ മറ്റൊരു മനുഷ്യൻ പാപം ചെയ്ത് നരകത്തെ സമീപിക്കും അവസാനം അവനും നരകത്തിനുമിടയിലുളള ദൂരം ഒരു മുഴം മാത്രമായി അവശേഷിക്കും. അന്നേരം അവന്റെ പ്രശ്നത്തിലുളള എഴുത്ത് അവന്റെ പ്രവർത്തനത്തെ കവച്ചു വെയ്ക്കും. അപ്പോൾ അവൻ സ്വർഗ്ഗവാസികളുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. (ബുഖാരി: 3208)

6. നബി ﷺ ക്ക് സലാം എത്തിക്കുന്നവ൪

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِنَّ لِلَّهِ مَلاَئِكَةً سَيَّاحِينَ فِي الأَرْضِ يُبَلِّغُونِي مِنْ أُمَّتِي السَّلاَمَ

അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്റെ സമുദായത്തില്‍ നിന്നുള്ള സലാം (സ്വലാത്ത്) അവര്‍ എനിക്ക് എത്തിക്കുന്നതാണ്. (നസാഇ :1282 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

فَٱلْمُقَسِّمَٰتِ أَمْرًا

കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ (മലക്കുകള്‍) തന്നെയാണ, സത്യം. (ഖു൪ആന്‍:51/4)

അല്ലാഹുവിന്റെ അനുമതിപ്രകാരം കാര്യങ്ങള്‍ നിയന്ത്രിക്കുകയും വിഭജിച്ച് കൊടുക്കുകയും ചെയ്യുന്നവരായ മലക്കുകള്‍. അവരില്‍ ഓരോരുത്തര്‍ക്കും അല്ലാഹു ഇഹപര കാര്യങ്ങള്‍ നിശ്ചയിച്ച് കൊടുക്കുന്നു. അല്ലാഹു നിശ്ചയിച്ചു കൊടുത്ത പരിധി അവര്‍ വിട്ടുകടക്കുന്നില്ല. അതിലൊരു കുറവും വരുത്തുന്നുമില്ല. (തഫ്സീറുസ്സഅ്ദി)

പേര് സ്ഥിരപ്പെട്ടിട്ടുള്ള മലക്കുകളും അവരുടെ ജോലിയും

1.ജിബ്‌രീല്‍ (നബിമാര്‍ക്ക് സന്ദേശം എത്തിക്കൽ)

قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلْبِكَ بِإِذْنِ ٱللَّهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ

(നബിയേ,) പറയുക: (ഖുര്‍ആന്‍ എത്തിച്ചുതരുന്ന) ജിബ്‌രീല്‍ എന്ന മലക്കിനോടാണ് ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത് നിന്റെ മനസ്സില്‍ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്‌. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക് വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്‌). (ഖു൪ആന്‍:2/97)

അല്ലാഹുവിന്റെ സന്ദേശം മനുഷ്യരില്‍ പെട്ട അവന്റെ ദൂതന്മാര്‍ക്ക് – നബിമാര്‍ – എത്തിച്ചു കൊടുക്കുക എന്നതാണ് ജിബ്രീലിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

2.മീകാഈല്‍, മീകാല്‍ എന്നും പേരുണ്ട് (മഴയുടെ കാര്യം ഏല്‍പ്പിക്കപ്പെട്ട മലക്ക്)

مَن كَانَ عَدُوًّا لِّلَّهِ وَمَلَٰٓئِكَتِهِۦ وَرُسُلِهِۦ وَجِبْرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوٌّ لِّلْكَٰفِرِينَ

ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു. (ഖു൪ആന്‍:2/98)

മീകാഈല്‍ എന്ന മലക് മഴയുടെ കാര്യം ഏല്‍പ്പിക്കപ്പെട്ട മലകാണ്.

3.മാലിക് (നരകത്തിന്റെ പാറാവുകാരന്‍)

മാലിക് എന്ന പേരിലാണ് നരകത്തിന്റെ പാറാവുകാരന്‍ അറിയപ്പെടുന്നത്. പാറാവുകാരുടെ നേതാവാണ് ഈ മലക്ക്.

وَنَادَوْا۟ يَٰمَٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّٰكِثُونَ‌

അവര്‍ വിളിച്ചുപറയും; ഹേ, മാലിക്‌! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേല്‍ (മരണം) വിധിക്കട്ടെ. അദ്ദേഹം (മാലിക്‌) പറയും: നിങ്ങള്‍ (ഇവിടെ) താമസിക്കേണ്ടവര്‍ തന്നെയാകുന്നു.(ഖു൪ആന്‍:43/77)

4.മലക്കുല്‍ മൌത്ത് (ആത്മാവിനെ പിടിക്കാന്‍ ഏല്‍പിക്കപ്പെട്ടവര്‍)

وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ

അവനത്രെ തന്‍റെ ദാസന്‍മാരുടെ മേല്‍ പരമാധികാരമുള്ളവന്‍. നിങ്ങളുടെ മേല്‍നോട്ടത്തിനായി അവന്‍ കാവല്‍ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. (ഖു൪ആന്‍:6/61)

ﻗُﻞْ ﻳَﺘَﻮَﻓَّﻰٰﻛُﻢ ﻣَّﻠَﻚُ ٱﻟْﻤَﻮْﺕِ ٱﻟَّﺬِﻯ ﻭُﻛِّﻞَ ﺑِﻜُﻢْ ﺛُﻢَّ ﺇِﻟَﻰٰ ﺭَﺑِّﻜُﻢْ ﺗُﺮْﺟَﻌُﻮﻥَ

(നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്‌. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്‌.(ഖു൪ആന്‍:32/11)

ശൈഖ് നാസ്വിറുദ്ധീൻ അൽബാനി (റഹി) പറയുന്നു: മരണത്തിന്റെ മലക്കിനെ മലക്കുൽ മൗത്ത് എന്നാണ് ഖുർആൻ വിളിച്ചത്. (ക്വുർആൻ – 32:11) ആളുകൾക്കിടയിൽ അറിയപ്പെട്ടത് പോലെ ‘അസ്റാഈൽ’ എന്ന പേരിന് ഒരു അടിസ്ഥാനവുമില്ല. അത് ഇസ്രാഈലിയാത്തിൽ നിന്ന് (ബനൂ ഇസ്റാഈലുകാരിൽ നിന്ന്) വന്നതാണ്. (https://bit.ly/3mAapEc)

5. ഇസ്റാഫീൽ (കാഹളത്തിൽ ഊതൽ)

അന്ത്യനാൾ സംഭവിക്കുന്നതിനായി കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലകിൻ്റെ പേര് ഇസ്റാഫീൽ എന്നാണ്. അദ്ദേഹം രണ്ട് തവണ കാഹളത്തിൽ ഊതുന്നതാണ്.

അബൂസഈദ്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു :കാഹളം ഏൽപിക്കപ്പെട്ട മലക്ക് കാഹളവും വായിൽ വെച്ച്, ഉത്തരവും ചെവിയോർത്ത് കൽപ്പന പ്രകാരം അതിൽ ഊതാൻ വേണ്ടി കാത്ത് നിൽക്കവെ, ഞാൻ എങ്ങനെയാണ് സുഖലോലുപനായി ജീവിക്കുക? ഇത് പ്രവാചകന്റെ അനുചരന്മാർക്ക് വിഷമം സൃഷ്ടിച്ചു. അപ്പോൾ നബി ﷺ  അവരോട് പറഞ്ഞു: നിങ്ങൾ ഇങ്ങനെ പറയുക: ഞങ്ങൾക്ക് അല്ലാഹു മതി. അവൻ ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമനാണ്. (തിർമുദി: 2433)

മലക്കുകള്‍ക്ക് മരണമുണ്ട്.

ۚ كُلُّ شَىْءٍ هَالِكٌ إِلَّا وَجْهَهُۥ

അവന്റെ (അല്ലാഹുവിന്റെ) തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. (ഖു൪ആന്‍:28/88)

كُلُّ مَنْ عَلَيْهَا فَانٍ – وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ

അവിടെ (ഭൂമുഖത്ത്‌)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു. മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്‌. (ഖു൪ആന്‍:55/26-27)

അത്യുന്നതന്നും പരമ പരിശുദ്ധനുമായ അല്ലാഹുവിന് മാത്രമായുള്ളതാകുന്നു അനശ്വരതയും ശാശ്വതികത്വവും. അവനല്ലാത്ത എല്ലാ വസ്തുക്കളും നാശത്തിന് വിധേയമാണ് അവന്‍ മാത്രമേ നാശത്തിനു വിധേയനാകാത്തവനായുള്ളു.

മലക്കുകള്‍ക്ക് ലിംഗ വ്യത്യസമില്ല

عن سعيد بن المسيب قال الملائكة ليسوا ذكورا ولا إناثا ولا يأكلون ولا يشربون ولا يتناكحون ولا يتوالدون

സഈദിബ്നു മുസയ്യബ് പറഞ്ഞു: മലക്കുകള്‍ പുരുഷന്‍മാരോ സ്ത്രീകളോ അല്ല, അവ൪ ഭക്ഷിക്കുകയോ കുടിക്കുകയോ ഇല്ല, അവ൪ വിവാഹം കഴിക്കുകയോ സന്താനങ്ങളെ ജനിപ്പിക്കുകയോ ചെയ്യുന്നില്ല.

ഫക്റുദ്ദീൻ അൽ റാസിയിൽ (റഹി) നിന്നും ഇമാം സുയൂത്വി(റഹി) ഉദ്ദരിക്കുന്നു: മലക്കുകൾ ആഹരിക്കുകയോ പാനം ചെയ്യുകയോ വിവാഹ ബന്ധത്തിൽ ഏർപ്പെടുകയോ ഇല്ലെന്ന കാര്യത്തിൽ മുസ്ലിം പണ്ഢിത ലോകം ഏകാഭിപ്രായക്കാരാണ്. (അൽ ഹ ബാഇക് ഫീ അഖ്ബാരിൽ മലാഇക് : പേജ് – 264)

മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണെന്ന മുശ്രിക്കുകളുടെ വാദം

മലക്കുകള്‍ സ്ത്രീകളാണെന്ന് മക്കയിലെ മുശ്രിക്കുകള്‍ വിശ്വസിച്ചിരുന്നു. മാത്രമല്ല മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും അവ൪ ജല്‍പ്പിച്ചിരുന്നു. ഇത് രണ്ടും തീര്‍ത്തും തെറ്റാണ്. എന്ന് മാത്രമല്ല, സര്‍വോല്‍കൃഷ്ടനും മഹാപരിശുദ്ധനുമായ ലോകരക്ഷിതാവിന്റെ മഹത്ത്വത്തെയും പരിശുദ്ധിയെയും ഇടിച്ചുതാഴ്ത്തുന്നതുമാണ്. ഈ രണ്ട് വാദത്തെയും അല്ലാഹു ആക്ഷേപിക്കുന്നത് കാണുക:

وَجَعَلُوا۟ ٱلْمَلَٰٓئِكَةَ ٱلَّذِينَ هُمْ عِبَٰدُ ٱلرَّحْمَٰنِ إِنَٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَٰدَتُهُمْ وَيُسْـَٔلُونَ

പരമകാരുണികന്‍റെ ദാസന്‍മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.(ഖു൪ആന്‍:43/19)

أَمْ خَلَقْنَا ٱلْمَلَٰٓئِكَةَ إِنَٰثًا وَهُمْ شَٰهِدُونَ

അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവര്‍ ദൃക്സാക്ഷികളായിരുന്നോ?(ഖു൪ആന്‍:37/150)

أَفَأَصْفَىٰكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلَٰٓئِكَةِ إِنَٰثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا

എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കുകയും, അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു വാക്ക് തന്നെയാകുന്നു നിങ്ങള്‍ പറയുന്നത്‌. (ഖു൪ആന്‍:17/40)

മലക്ക് എന്നതിന് ‘മാലാഖ’ എന്ന് വ്യാപകമായി അത്ര്‍ഥം നല്‍കപ്പെട്ട് കാണുന്നുണ്ട്. ‘മാലാഖ’ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് സ്ത്രീയുടെ രൂപത്തിലാണ് മനസ്സില്‍ വരിക.അതുകൊണ്ട് ‘മാലാഖ’ എന്ന് പറയാതെ മലക്കുകള്‍ എന്ന് തന്നെ പറയുന്നതാണ് നല്ലത്. കാരണം മലക്കുകൾകിടയിൽ പുരുഷ-സ്ത്രീ ലിംഗ വ്യത്യാസങ്ങൾ ഇല്ല.

إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ ‎﴿٢٧﴾‏ وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ‎﴿٢٨﴾

തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.  അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല. (ഖു൪ആന്‍:53/27-28)

മലക്കുകളെ എന്തുകൊണ്ട്‌ അല്ലാഹു പ്രവചകന്മാരായി അയചില്ല ?

അല്ലാഹു പ്രവാചകന്‍മാരെ അയച്ചിട്ടുള്ളത് മലക്കുകളിലേക്കല്ല, മനുഷ്യരിലേക്കാണ് എന്നതാണ് ഇതിനുളള ഒന്നാമത്തെ മറുപടി. ഒരു കൂട്ടരിലേക്ക് റസൂലായി നിയോഗിക്കപ്പെടുന്ന ആള്‍ അവരുമായി ഇടപഴകുവാന്‍ പറ്റിയവരായിരിക്കേണ്ടതുണ്ട്. എന്നിരിക്കെ, ആത്മീയ ജീവികളും മനുഷ്യപ്രകൃതിയില്‍ നിന്നു വ്യത്യസ്തരുമായ മലക്കുകളെ മനുഷ്യരിലേക്ക് റസൂലായി അയച്ചിട്ട് കാര്യമില്ലല്ലോ.

وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًا رَّسُولًا – قُل لَّوْ كَانَ فِى ٱلْأَرْضِ مَلَٰٓئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًا رَّسُولًا

ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. (നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു. (ഖു൪ആന്‍:17/94-95)

മലക്കുകളെ അവരുടെ യഥാ൪ത്ഥ രൂപത്തില്‍ മനുഷ്യ൪ക്ക് കാണാന്‍ സാധിക്കുകയില്ല. മാത്രമല്ല, മലക്ക് മലക്കിന്റെ സ്വഭാവ പ്രകൃതിയോടു കൂടിയായിരിക്കുന്നപക്ഷം മനുഷ്യ൪ക്ക് മലക്കുമായി ബന്ധപ്പെടുവാനും സമ്പര്‍ക്കം പുലര്‍ത്തുവാനും സാധ്യമല്ല. മനുഷ്യരെ അപേക്ഷിച്ച് മലക്കുകളുടെ പ്രകൃതിയും വ്യത്യസ്തമാണ്. മനുഷ്യനോട്‌ മലക്‌ വന്നിട്ട് നന്‍മകള്‍ പ്രവ൪ത്തിക്കൂ, തിന്‍മകള്‍ പ്രവ൪ത്തിക്കരുത് എന്ന് പറയുമ്പോൾ ‘നിങ്ങൾ മലക്കുകളാണ് , ഞങ്ങൾ മനുഷ്യരാണ്, ഞങ്ങള്‍ നിങ്ങളെപ്പോലെയല്ല’ എന്നായിരിക്കും മനുഷ്യന്റെ ന്യായം. അപ്പോൾ മനുഷ്യനെ മതം പഠിപ്പിക്കാൻ മനുഷ്യ വികാര -വിചാരങ്ങളറിയുന്ന ഒരു മനുഷ്യൻ തന്നെ പ്രവാചകനായി വരുന്നതാണ് നല്ലത്‌.

മലക്കുകളെ പ്രവാചകന്മാരായി മനുഷ്യ രൂപത്തിലായി അയച്ചാല്‍ തന്നെയും ജനങ്ങൾ വിശ്വസിക്കില്ല. കാരണം മനുഷ്യരെതന്നെ പ്രവാചകരായി അയച്ചിട്ടും അവരെ നിഷധിച്ചതിന്റെ ഒരു ന്യായം അവരും നമ്മേ പോലെ മനുഷ്യരാണ് എന്നതായിരുന്നു.

وَلَوْ جَعَلْنَٰهُ مَلَكًا لَّجَعَلْنَٰهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ

ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്‌) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്‌. (ഖു൪ആന്‍:6/9)

നബി ﷺ ജിബ്‌രീലിനെ കണ്ടപ്പോള്‍

നബി ﷺ ജിബ്‌രീലിനെ(അ) അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍ രണ്ട് പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. ഒന്നാമത്തേത്, ഹിറാമലയിലെ ഗുഹയില്‍ വെച്ചായിരുന്നു. പ്രസ്തുത കാഴ്ച വിവരിച്ചതില്‍, لَقَدْ خَشِيتُ عَلَى نَفْسِي (ഞാന്‍ എന്നെപ്പറ്റി ഭയപ്പെട്ടുപോയി) എന്ന് നബി പറഞ്ഞിട്ടുള്ളതായി കാണാം. (ബുഖാരി : 3 കാണുക)

രണ്ടാമത്തേത് മിഅ്റാജ്’ യാത്രയില്‍ ഉപരിലോകത്ത് വെച്ചാണ് ജിബ്‌രീലിനെ(അ) കണ്ടത്. അത് വിശുദ്ധ ഖു൪ആന്‍ സൂചിപ്പിച്ചിട്ടുള്ളത് കാണുക:

وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ – عِندَ سِدْرَةِ ٱلْمُنتَهَىٰ

മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌. അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്‌ . (ഖു൪ആന്‍:53/13-14)

وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ

തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌. (ഖു൪ആന്‍:81/23)

عن عبد الله قال: رأى رسول الله يَة جبريل في صورته وله ستمائة جناح، كل جناح منها قد سد الأفق

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: നബി ﷺ ജിബ്‌രീലിനെ യഥാ൪ത്ഥ രൂപത്തില്‍ കാണുകയുണ്ടായി. അദ്ദേഹത്തിന്ന അറുന്നൂറ് ചിറകുകളുണ്ട്. ഓരോ ചിറകുകളും പ്രപഞ്ചം മുഴുവന്‍ വലയം ചെയ്തിരിക്കുന്നു. (അഹ്മദ്)

ഇബ്‌നു മസ്ഊദ്(റ) لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَى എന്ന വചനം വിശദീകരിച്ചു പറഞ്ഞു: സിദ്‌റത്തുല്‍ മുന്‍തഹാക്കടുത്ത് നബി ﷺ ജിബ്‌രീലിനെ അറുന്നൂറ് ചിറകുകളോടെ കണ്ടു. (മുസ്ലിം:174)

 രണ്ടാമത്തെ കാഴ്ച്ചയുടെ വിവരണത്തില്‍, فجثت منه رعبا حتى هويت الى الارض ‘ഞാന്‍ പേടിച്ചു നടുങ്ങി നിലത്തേക്കു വീഴാന്‍ പോയി’  എന്നും അവിടുന്ന് പറഞ്ഞിട്ടുണ്ട്.

മലക്കുകള്‍ മനുഷ്യ രൂപത്തില്‍ വന്നത്

മലക്കുകള്‍ മനുഷ്യ രൂപത്തില്‍ വന്നിട്ടുള്ളതിന് ധാരാളം ഉദാഹരണങ്ങള്‍ ഖു൪ആനിലും സുന്നത്തിലും കാണാം. ഇബ്‌റാഹീം നബി(അ)യുടെയും ലൂത്വ് നബി(അ)യുടേയും അടുക്കലേക്ക് അതിഥികളായിക്കൊണ്ട് (മനുഷ്യരൂപത്തില്‍) മലക്കുകള്‍ കയറിച്ചെന്നു.

وَلَقَدْ جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوا۟ سَلَٰمًا ۖ قَالَ سَلَٰمٌ ۖ فَمَا لَبِثَ أَن جَآءَ بِعِجْلٍ حَنِيذٍ – فَلَمَّا رَءَآ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا۟ لَا تَخَفْ إِنَّآ أُرْسِلْنَآ إِلَىٰ قَوْمِ لُوطٍ

എന്നിട്ട്നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു.അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്‍റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌. (ഖു൪ആന്‍ :11/69-70)

മറിയം ബീവിക്ക് മുന്നില്‍ ജിബ്രീല്‍(അ) തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും പരസ്പരം സംസാരിക്കുകയും ചെയ്തത് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

فَٱتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَآ إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا – قَالَتْ إِنِّىٓ أَعُوذُ بِٱلرَّحْمَٰنِ مِنكَ إِن كُنتَ تَقِيًّا – قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمًا زَكِيًّا

എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ.)അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.(ഖു൪ആന്‍ :19/17-19)

നബി ﷺ സ്വഹാബികളോടൊത്ത് ഇരിക്കുന്ന സമയത്ത് അവര്‍ക്കൊന്നും പരിചയമില്ലാത്ത ഒരു മനുഷ്യരൂപത്തില്‍ യാത്രയുടെ അടയാളങ്ങളൊന്നും കൂടാതെ നല്ല വെളുത്ത വസ്ത്രം ധരിച്ച, കറുത്ത മുടിയോടുകൂടിയ നിലയില്‍ ജിബ്രീല്‍(അ) പ്രത്യക്ഷപ്പെടുകയും നബിﷺയുടെ കാല്‍ മുട്ടുകളോട് തന്റെ മുട്ടകാല്‍ ചേര്‍ത്തുവെച്ച് തന്റെ രണ്ടു കൈപ്പത്തികളും നബിﷺയുടെ ഇരു തുടകളിലും വെച്ചുകൊണ്ട് ഇരുന്ന് നബിﷺയോട് സംസാരിക്കുകയും നബി ﷺ അദ്ദേഹത്തോടും സംസാരിക്കുകയുണ്ടായിട്ടുണ്ട്. അനന്തരം നബി ﷺ സ്വഹാബികളോടായി പറഞ്ഞു

فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ

‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം പഠിപ്പിച്ച് തരുവാന്‍ വേണ്ടി ജിബ്‌രീല്‍(അ) ആകുന്നു ആ വന്നത്.’ (മുസ്ലിം:8)

നബി ﷺ യുടെ അടുക്കലേക്ക് തന്നെ പല രൂപത്തിലായി ജിബ്‌രീല്‍(അ) വരാറുണ്ട്. ദിഹ്‌യത്തുല്‍ കല്‍ബിയുടെയും മറ്റൊരിക്കല്‍ ഒരു അഅ്‌റാബിയുടെ രൂപത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മലക്കുകളുടെ ശുപാര്‍ശ

പരലോകത്ത് പ്രവാചകന്‍മാ൪, സത്യവിശ്വാസികള്‍, ശുഹദാക്കള്‍ , എന്നിവ൪രോടൊപ്പം മലക്കുകള്‍ക്കും ശുപാര്‍ശ ചെയ്യുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് വിശുദ്ധ ഖു൪ആനും സുന്നത്തും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇവ൪ക്കാ൪ക്കും സ്വന്തം ഇഷ്ട പ്രകാരമോ ഇഷ്ടപ്പെട്ടവ൪ക്ക് വേണ്ടിയോ ശുപാര്‍ശ ചെയ്യാന്‍ കഴിയില്ല. അല്ലാഹു ഉദ്ദേശിക്കുകയും, തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ മലക്കുകള്‍ ശുപാര്‍ശ ചെയ്യുകയുള്ളൂ. അല്ലാഹു തൃപ്തിപ്പെട്ടവരെ അവന്‍ അനുവദിക്കുമ്പോള്‍ മാത്രമാണ് ശുപാ൪ശ ചെയ്യുന്നത് എന്ന൪ത്ഥം.

ﻭَﻛَﻢ ﻣِّﻦ ﻣَّﻠَﻚٍ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻻَ ﺗُﻐْﻨِﻰ ﺷَﻔَٰﻌَﺘُﻬُﻢْ ﺷَﻴْـًٔﺎ ﺇِﻻَّ ﻣِﻦۢ ﺑَﻌْﺪِ ﺃَﻥ ﻳَﺄْﺫَﻥَ ٱﻟﻠَّﻪُ ﻟِﻤَﻦ ﻳَﺸَﺎٓءُ ﻭَﻳَﺮْﺿَﻰٰٓ

ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌. അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്റെ ശേഷമല്ലാതെ.(ഖു൪ആന്‍:53/26)

മനുഷ്യ൪ക്ക് മലക്കുകളില്‍ മാതൃക

അല്ലാഹു ആദമിനെ സൃഷ്ടിച്ച ശേഷം അദ്ദേഹത്തോട് കല്‍പ്പിച്ച ഒരു കാര്യം നബി ﷺ നമുക്ക് ഇപ്രകാരം പറഞ്ഞു തരുന്നു:

اذْهَبْ فَسَلِّمْ عَلَى أُولَئِكَ النَّفَرِ وَهُمْ نَفَرٌ مِنَ الْمَلاَئِكَةِ جُلُوسٌ فَاسْتَمِعْ مَا يُجِيبُونَكَ فَإِنَّهَا تَحِيَّتُكَ وَتَحِيَّةُ ذُرِّيَّتِكَ قَالَ فَذَهَبَ فَقَالَ السَّلاَمُ عَلَيْكُمْ فَقَالُوا السَّلاَمُ عَلَيْكَ وَرَحْمَةُ اللَّهِ – قَالَ – فَزَادُوهُ وَرَحْمَةُ اللَّهِ

നീ പോയി ആ സംഘത്തിന് (മലക്കുകള്‍ക്ക്) സലാം പറയുക. അവ൪, ഇരിക്കുന്ന മലക്കുകളുടെ ഒരു സംഘമാണ്. എന്നിട്ട് അവ൪ നിനക്ക് ഉത്തരം നല്‍കുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. അത് നിന്റെയും നിന്റെ സന്തതികളുടെയും അഭിവാദ്യമാകുന്നു. അദ്ദേഹം പോയിട്ട് പറഞ്ഞു: അസ്സലാമു അലൈക്കും (നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ) അപ്പോള്‍ അവ൪ പറഞ്ഞു: അസ്സലാമു അലൈക്ക വ റഹ്മത്തുല്ലാഹ് (നിനക്ക് അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും ഉണ്ടാകട്ടെ). അവ൪ (പ്രത്യഭിവാദ്യത്തില്‍) റഹ്മത്തുല്ലാഹ് എന്ന് വ൪ദ്ധിപ്പിച്ചു. (മുസ്ലിം:2841)

وَإِنَّا لَنَحْنُ الصَّافُّونَ

തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് അണിനിരന്ന് നില്‍ക്കുന്നവര്‍.(ഖു൪ആന്‍:37/165)

عَنْ جَابِرِ بْنِ سَمُرَةَ، قَالَ خَرَجَ إِلَيْنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ أَلاَ تَصُفُّونَ كَمَا تَصُفُّ الْمَلاَئِكَةُ عِنْدَ رَبِّهِمْ ‏”‏ ‏.‏ قَالُوا “وَكَيْفَ تَصُفُّ الْمَلاَئِكَةُ عِنْدَ رَبِّهِمْ” قَالَ ‏”‏ يُتِمُّونَ الصَّفَّ الأَوَّلَ ثُمَّ يَتَرَاصُّونَ فِي الصَّفِّ”

ജാബിറിൽ(റ) നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു: ‘മലക്കുകൾ തങ്ങളുടെ റബ്ബിന്റെ അടുക്കൽ അണിയായി നിൽക്കുന്നതുപോലെ നമസ്‌കാരത്തിൽ നിങ്ങൾക്കും അണി നിന്നുകൂടെ?’ ഞങ്ങൾ ചോദിച്ചു: ‘പ്രവാചകരേ, മലക്കുകൾ റബ്ബിന്റെ അടുത്ത് എങ്ങനെയാണ് അണിയായി നിൽക്കുന്നത്’? അവിടുന്ന്‌ പറഞ്ഞു: ‘അവ൪ ആദ്യത്തെ സ്വഫ് ആദ്യം പൂർത്തീകരിക്കും. വിടവില്ലാത്തവിധം പരസ്പരം അവ൪ ചേ൪ന്ന് നില്‍ക്കും’. (നസാഇ:816)

മലക്കുകൾക്ക് പ്രയാസമുണ്ടാക്കരുത്

മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉപദ്രവകരമായ കാര്യങ്ങൾ മലക്കുകൾക്കും പ്രയാസമുണ്ടാക്കും.എന്നത് നബി(ﷺ) പറഞ്ഞിട്ടുണ്ട്.ദുർഗന്ധം മനുഷ്യർ ഇഷ്ടപ്പെടാത്ത പോലെ അല്ലെങ്കിൽ പ്രയാസമാകുന്ന പോലെ മലക്കുകൾക്കും അത് പ്രയാസമായിത്തീരും.

عَنْ جَابِرَ بْنَ عَبْدِ اللَّهِ، زَعَمَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَنْ أَكَلَ ثُومًا أَوْ بَصَلاً فَلْيَعْتَزِلْنَا ـ أَوْ قَالَ ـ فَلْيَعْتَزِلْ مَسْجِدَنَا، وَلْيَقْعُدْ فِي بَيْتِهِ

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും വെളുത്തുള്ളിയോ ചുവന്നുള്ളിയോ ഭക്ഷിച്ചാല്‍ നമ്മളില്‍ നിന്നും വിട്ടു നില്‍ക്കട്ടെ, അല്ലെങ്കില്‍ നബി ﷺ പറഞ്ഞു: നമ്മുടെ പള്ളികളില്‍ നിന്നും വിട്ടു നില്‍ക്കുകയും അവന്‍ അവന്റെ വീട്ടില്‍ ഇരിക്കുകയും ചെയ്യട്ടെ. (ബുഖാരി:855)

عَنْ جَابِرٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَكَلَ مِنْ هَذِهِ الشَّجَرَةِ الْمُنْتِنَةِ فَلاَ يَقْرَبَنَّ مَسْجِدَنَا فَإِنَّ الْمَلاَئِكَةَ تَأَذَّى مِمَّا يَتَأَذَّى مِنْهُ الإِنْسُ

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും വെളുത്തുള്ളിയില്‍ നിന്ന് തിന്നാല്‍ നമ്മുടെ പള്ളിയോട് അടുക്കരുത്. കാരണം മനുഷ്യ൪ക്ക് ഉപദ്രവകരമായത് മലക്കുകളേയും ബുദ്ധിമുട്ടിക്കും. (മുസ്ലിം:563)

മലക്കുകള്‍ പ്രവേശിക്കാത്ത വീടുകള്‍

عَنْ أَبِي طَلْحَةَ ـ رضى الله عنهم ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لاَ تَدْخُلُ الْمَلاَئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ ‏‏

അബൂത്വൽഹയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നായയോ രൂപങ്ങളോ (ജീവനുള്ളവയുടെ ചിത്രങ്ങളോ) ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല. (ബുഖാരി:3322)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ لاَ تَصْحَبُ الْمَلاَئِكَةُ رُفْقَةً فِيهَا كَلْبٌ وَلاَ جَرَسٌ ‏ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നായയോ മണിനാദമോ കൂടെയുള്ള യാത്രാ സംഘത്തിൽ മലക്കുകൾ സഹവസിക്കുകയില്ല. (മുസ്‌ലിം: 2113)

 

 

kanzululoom.com

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *