സ്നേഹവും സൗഹൃദവും നിലനിർത്താൻ

സത്യവിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കല്‍ ഈമാനിന്റെ ഭാഗമാണ്. ഈമാന്‍ പരിപൂര്‍ണമാകണമെങ്കില്‍ ഈ സ്‌നേഹം കൂടിയേ തീരൂ. ഈ സ്‌നേഹം സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗ്ഗവുമാണ്.

إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ

സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. (ഖുർആൻ :49/10)

قال عمر بن الخطاب رضي الله عنه : إذا رزقك الله وُدَّ امرئ مُسلم، فتمسك به

ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹു നിനക്ക് മുസ്‌ലിമായ ഒരാളുടെ സ്നേഹം നല്‍കിയാല്‍ നീ അതിനെ മുറുകെപ്പിടിക്കുക. اعتلال القلوب(٢٤٤)

പരസ്പരമുള്ള സ്നേഹവും സൗഹൃദവും നിലനിർത്തുന്നതിനുള്ള ചില മാർഗങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا ‏.‏ أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ ‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസികളാവാതെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടയോ? അത് പ്രാവർത്തികമാക്കിയാൽ നിങ്ങൾ പരസ്പരം സ്നേഹമുള്ളവരായിരിക്കും. നിങ്ങൾക്കിടയിൽ നിങ്ങൾ സലാം വ്യാപിപ്പിക്കുക. (മുസ്‌ലിം: 54)

ഇമാം നവവി رحمه الله പറഞ്ഞു: സലാം പറയൽ ഇണക്കം ഉണ്ടാകുവാനുള്ള പ്രഥമ കാരണവും, സ്നേഹത്തിന്റെ താക്കോലുമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ تَهَادَوْا تَحَابُّوا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ പരസ്പരം സമ്മാനം (ഹദ്’യ) കൊടുക്കുക, എങ്കിൽ നിങ്ങൾക്കിടയിൽ പരസ്പ്പരം സ്നേഹമുണ്ടാകും. (സ്വഹീഹുൽ ജാമിഅ്:3004)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ تَهادَوْا؛ فإنَّ الهَديَّةَ تُذهِبُ وَغَرَ الصَّدرِ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്യോന്യം സമ്മാനങ്ങൾ നൽകുക. എന്തുകൊണ്ടെന്നാൽ സമ്മാനങ്ങൾ നെഞ്ചകത്തെ പക എടുത്തുകളയുന്നു. (അഹ്മദ് – അർനാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)

قال ابن حبان رحمه الله : الهَدِيَّةُ تُورِثُ المَحَبَّةَ وتُذهِبُ الضَّغِينَةَ

ഇബ്നു ഹിബ്ബാൻ رحمه الله പറഞ്ഞു: ഹദ്’യ(സമ്മാനം) സ്നേഹത്തിന് കാരണമാവുകയും വിദ്വേഷത്തെ ഇല്ലാതാക്കുകയും ചെയ്യും. (روضة العقلاء -٣٣٣)

ഇമാം ഹസൻ അൽ ബസ്വരി رحمه الله പറഞ്ഞു: ഹസ്തദാനം പരസ്പര സ്നേഹം വർധിപ്പിക്കുന്നതാണ്. (الإخوان لإبن أبي الدنيا)

عن النُّعْمَانِ بْنِ بَشِيرٍ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏: ‏ لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ ‏

നുഅ്മാനു ബ്‌നു ബഷീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ നമസ്‌കാരത്തിലെ സ്വഫ്ഫുകൾ നേരെയാക്കുക. അല്ലെങ്കിൽ നിങ്ങളുടെ മുഖങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയിടുന്നതാണ്. (ബുഖാരി: 717)

عَن ابن عُمرَ رضيَ اللَّه عنهما، أَنَّ رسولَ اللَّهِ ﷺ قالَ: أَقِيمُوا الصُّفُوفَ وَحَاذُوا بَينَ المنَاكِب، وسُدُّوا الخَلَلَ، وَلِينُوا بِأَيْدِي إِخْوَانِكُمْ، وَلا تَذَرُوا فَرُجَاتٍ للشيْطانِ، ومَنْ وصَلَ صَفًّا وَصَلَهُ اللَّه، وَمَنْ قَطَعَ صَفًّا قَطَعهُ اللَّه

ഇബ്‌നുഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ സ്വഫ് ശരിയാക്കുകയും ചുമലുകൾ നേരയാക്കുകയും വിടവുകൾ അടക്കുകയും നിങ്ങളുടെ സഹോദരന്മാരുടെ കൈക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്യുക. പിശാചിന് നിങ്ങൾ വിടവുകള്‍ ഉപേക്ഷിച്ചിടരുത്. സ്വഫ് ചേർക്കുന്നവനെ അല്ലാഹു ചേർക്കുകയും സ്വഫ് മുറിക്കുന്നവനെ അല്ലാഹു മുറിക്കുകയും ചെയ്യട്ടെ. (അബൂദാവൂദ്)

ജമാഅത്തായി നമസ്കരിക്കുമ്പോൾ സ്വഫുകൾ കൃത്യമായി ചേർക്കുകവഴി പരസ്പരം മനസ്സുകൾ അടുക്കുന്നതാണ്.

അതേപോലെ മറ്റ് സത്യവിശ്വാസികളുടെ സ്നേഹം നമുക്ക് ലഭിക്കുന്നതിനുള്ള മാർഗങ്ങളും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

قال عمر بن الخطاب رضي الله عنه : ثلاث يصفين لك من ود أخيك : أن تسلم عليه إذا لقيت ، وتوسع له في المجلس ، وتدعوه بأحب أسمائه إليه.

ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: മൂന്ന് കാര്യങ്ങൾ നിന്റെ സഹോദരന്റെ സ്നേഹം നേടാൻ സഹായിക്കും. നീ അവനെ കണ്ടു മുട്ടിയാൽ സലാം പറയുക. അവന് സദസ്സുകളിൽ ഇരിക്കാൻ സ്ഥലം നൽകുക. അവന്റെ പേരുകളിൽ അവന് ഏറ്റവും ഇഷ്ടമുള്ളത് നീ വിളിക്കുക. (ശുഅബുൽ ഈമാൻ – ബൈഹഖി)

സ്നേഹിതനോട് സലാം പറഞ്ഞ് ആരംഭിക്കുന്നത് അവന്റെ സ്നേഹം നിനക്ക് ലഭിക്കാൻ കാരണമാകുന്നതാണ്. (الجامع لابن وهب)

ഒരാളെ പ്രിയങ്കരമായ നാമം കൊണ്ട് അഭിസംബോധന ചെയ്യുകയെന്നത്  അയാളുടെ ഇഷ്ടം കരഗതമാക്കാൻ കാരണമാകുന്നതാണ്. (الجامع لابن وهب)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ مَا رَأَيْتُ النَّبِيَّ صلى الله عليه وسلم مُسْتَجْمِعًا قَطُّ ضَاحِكًا حَتَّى أَرَى مِنْهُ لَهَوَاتِهِ، إِنَّمَا كَانَ يَتَبَسَّمُ‏.‏

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം:അവർ പറഞ്ഞു:നബി ﷺ അണ്ണാക്ക് കാണുമാറ് ചിരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല, അദ്ദേഹം പുഞ്ചിരിക്കുകയാണ് ചെയ്തിരുന്നത്. (ബുഖാരി:6092)

ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: ജനങ്ങളുടെ മുമ്പിൽ വായ തുറന്ന് പൊട്ടിച്ചിരിക്കുന്നയാൾ അതുവഴി ജനങ്ങൾക്കിടയിൽ നിസ്സാരനാവുന്നു. എന്നാൽ ആ സ്ഥാനത്ത് പുഞ്ചിരി തൂകുന്നവർ ജനങ്ങളുടെ സ്നേഹം കരസ്ഥമാക്കുന്നു.

قال محمد بن واسع رحمه الله : إذا أقبل العبد بقلبه إلى الله أقبل الله بقلوب المؤمنين إليه.

മുഹമ്മദ് ബ്നു വാസിഅ് رحمه الله പറഞ്ഞു:ഒരു അടിമ തന്‍റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മുന്നിട്ടാല്‍,അല്ലാഹു സത്യവിശ്വാസികളുടെ ഹൃദയംകൊണ്ട് അവനിലേക്ക് മുന്നിടും. الحلية (تهذيبه) 1/410

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *