قُلْ إِنَّ ٱلْخَٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَٰمَةِ ۗ أَلَا ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ
പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ് വ്യക്തമായ നഷ്ടം. (ഖു൪ആന്‍:39/15)
അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്തവര്‍
وَٱلَّذِينَ ءَامَنُوا۟ بِٱلْبَٰطِلِ وَكَفَرُوا۟ بِٱللَّهِ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. (ഖു൪ആന്‍:29/52)
അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം അവർ നഷ്ടപ്പെടുത്തിയതിനാൽ അവർക്കാണ് നഷ്ടം സംഭവിക്കുന്നത്. അവർക്ക് ശാശ്വത സുഖം നഷ്ടപ്പെടും. അവർക്ക് കിട്ടിയത് ശരിയായ സത്യത്തിന് പകരം മോശമായ അസത്യമാണ്. സുഖാനുഗ്രഹത്തിന് പകരം വേദനയേറിയ ശിക്ഷയും. അതിനാൽ അവരുടെ സ്വന്തങ്ങളെയും കുടുംബങ്ങളെയും അവർക്ക് അന്ത്യനാളിൽ നഷ്ടമായി. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിന്‍റെ തെളിവുകളെ നിഷേധിച്ചവര്‍
لَّهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِ ٱللَّهِ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാരോ അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍. (ഖു൪ആന്‍ :39/63)
അല്ലാഹുവിനെക്കുറിച്ച് ഹൃദയത്തിൽ ആദരവും മഹത്ത്വബോധവും ഉണ്ടാകത്തക്കവിധത്തിലാണ് ഈ വചനത്തിലെ പരാമർശം. അതിന് വിപരീതമായി പ്രവർത്തിക്കുകയും തനിക്ക് അർഹമായ അംഗീകാരം നൽകാതിരിക്കുകയും ചെയ്യുന്നവരെയാണ് അല്ലാഹു ഇപ്പോൾ പരാമർശിക്കുന്നത്. {അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാരോ അവർ} യഥാർഥ സത്യത്തിന്റെ തെളിവുകളെ. {അവർതന്നെയാകുന്നു നഷ്ടക്കാർ} ഹൃദയങ്ങൾക്കു ഗുണം ലഭിക്കുന്ന തൗഹീദിനെ അവർ നഷ്ടപ്പെടുത്തി. അവന്റെ നാമങ്ങൾ ഉരുവിടുന്നത് നാവുകൾക്ക് നന്മ വരുത്തുന്നു. അവനെ അനുസരിക്കുന്നത് ബാഹ്യശരീരത്തിന് ഗുണം നൽകുന്നു. ഇതെല്ലാം അവർ നഷ്ടപ്പെടുത്തി. ശരീരത്തിനും മനസ്സിനും ദോഷകരമായതാണ് അവർ പകരം സ്വീകരിച്ചത്. അതിലൂടെ സുഖാനുഗ്രഹത്തിന്റെ സ്വർഗവും അവർ നഷ്ടപ്പെടുത്തി. അതിനു പകരമാക്കിയതാകട്ടെ വേദനിക്കുന്ന ശിക്ഷയും. (തഫ്സീറുസ്സഅ്ദി)
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَٰلَهُمْ فَهُمْ يَعْمَهُونَ ﴿٤﴾ أُو۟لَٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ ﴿٥﴾
പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവര്‍ വിഹരിച്ചുകൊണ്ടിരിക്കുന്നു. അവരത്രെ കഠിനശിക്ഷയുള്ളവര്‍. പരലോകത്താകട്ടെ അവര്‍ തന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവര്‍. (ഖു൪ആന്‍ :27/4-5)
ശിര്‍ക്ക് ചെയ്യുന്നവര്‍
وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَٰسِرِينَ
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും. (ഖു൪ആന്‍ :39/65)
{തീർച്ചയായും നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും} നിന്റെ ദീനും പരലോകവും. ശിർക്കിനാൽ കർമങ്ങൾ നിഷ്ഫലമായി ശിക്ഷക്ക് അർഹനാവുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)
മുനാഫിഖുകൾ
وَعَدَ ٱللَّهُ ٱلْمُنَٰفِقِينَ وَٱلْمُنَٰفِقَٰتِ وَٱلْكُفَّارَ نَارَ جَهَنَّمَ خَٰلِدِينَ فِيهَا ۚ هِىَ حَسْبُهُمْ ۚ وَلَعَنَهُمُ ٱللَّهُ ۖ وَلَهُمْ عَذَابٌ مُّقِيمٌ ﴿٦٨﴾كَٱلَّذِينَ مِن قَبْلِكُمْ كَانُوٓا۟ أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَٰلًا وَأَوْلَٰدًا فَٱسْتَمْتَعُوا۟ بِخَلَٰقِهِمْ فَٱسْتَمْتَعْتُم بِخَلَٰقِكُمْ كَمَا ٱسْتَمْتَعَ ٱلَّذِينَ مِن قَبْلِكُم بِخَلَٰقِهِمْ وَخُضْتُمْ كَٱلَّذِى خَاضُوٓا۟ ۚ أُو۟لَٰٓئِكَ حَبِطَتْ أَعْمَٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ ﴿٦٩﴾
കപടവിശ്വാസികള്‍ക്കും കപടവിശ്വാസിനികള്‍ക്കും, സത്യനിഷേധികള്‍ക്കും അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതു മതി. അല്ലാഹു അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെ. നിങ്ങളെക്കാള്‍ കനത്ത ശക്തിയുള്ളവരും, കൂടുതല്‍ സ്വത്തുക്കളും സന്തതികളുമുള്ളവരുമായിരുന്നു അവര്‍. അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട് അവര്‍ സുഖമനുഭവിച്ചു. എന്നാല്‍ നിങ്ങളുടെ ആ മുന്‍ഗാമികള്‍ അവരുടെ ഓഹരികൊണ്ട് സുഖമനുഭവിച്ചത് പോലെ ഇപ്പോള്‍ നിങ്ങളുടെ ഓഹരികൊണ്ട് നിങ്ങളും സുഖമനുഭവിച്ചു. അവര്‍ (അധര്‍മ്മത്തില്‍) മുഴുകിയത് പോലെ നിങ്ങളും മുഴുകി. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. (ഖു൪ആന്‍:9/68-69)
ബിദ്അത്ത് ചെയ്യുന്നവര്‍
قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَٰلًا ﴿١٠٣﴾ ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴿١٠٤﴾
(നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. (ഖു൪ആന്‍:18/103-104)
കാരാര്‍ ലംഘിക്കുന്നവര്‍
ബന്ധം മുറിക്കുന്നവര്‍
ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവര്‍
ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
അല്ലാഹുവിന്റെ ഉത്തരവ് (അഥവാ അവനോടുള്ള കരാര്‍) ഉറപ്പിച്ചതിന്റെ ശേഷം അതിനെ ലംഘിക്കുകയും അല്ലാഹു കൂട്ടിചേര്‍ക്കുവാന്‍ കല്‍പിച്ചതിനെ മുറിച്ച് വേര്‍പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ഫാസിഖുകള്‍). അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍. (ഖു൪ആന്‍:2/26-27)
അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് സ്വത്തുക്കളും സന്താനങ്ങളും തടഞ്ഞവര്‍
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര് അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍. (ഖു൪ആന്‍ :63/9)
അല്ലാഹുവിനുള്ള ദിക്ര്‍ (സ്മരണ) വര്‍ധിപ്പിക്കാനാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. അതില്‍ ലാഭവും വിജയവുമുണ്ട്, ധാരാളം നന്മകളും. അവന്റെ സ്മരണയില്‍ നിന്ന് മക്കളും സന്താനങ്ങളും തടയുന്നതിനെ വിലക്കുകയും ചെയ്യുന്നു. അധിക മനസ്സുകള്‍ക്കും സ്വത്തിനോടും സന്താനങ്ങളോടും അമിതസ്‌നേഹമുള്ള പ്രകൃതമാണ്. അത് അല്ലാഹുവിനോടുള്ള സ്‌നേഹത്തെക്കാള്‍ അവയ്ക്ക് മുന്‍ഗണന നല്‍കും. അത് വമ്പിച്ച് നഷ്ടമാണ്. (തഫ്സീറുസ്സഅ്ദി)
നഷ്ടക്കാര്‍ എന്നാൽ: ശാശ്വത സൗഭാഗ്യവും നിത്യസുഖാനുഗ്രഹങ്ങളും നഷ്ടപ്പെട്ടവര്‍. (തഫ്സീറുസ്സഅ്ദി)
എന്നെന്നും അവശേഷിക്കുന്നതിന് പകരം നശിക്കുന്നതിനെയാണ് അവര്‍ തെരഞ്ഞെടുത്തത്. (തഫ്സീറുസ്സഅ്ദി)
ശൈഖ് ഇബ്നു ഉസൈമീന്‍ رَحِمَهُ اللَّهُ പറഞ്ഞു: നമ്മുടെ സമ്പത്തും, സന്താനങ്ങളും അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍നിന്ന് നമ്മെ അശ്രദ്ധമാക്കുന്നതിനെ അല്ലാഹു വിരോധിച്ചിരിക്കുകയാണ്. ആരെയാണൊ ഈ കാര്യങ്ങള്‍ അല്ലാഹുവിന്‍റെ ഓര്‍മയില്‍നിന്നും അശ്രദ്ധനാക്കിയത് അവന്‍ എന്തൊക്കെ ലാഭം നേടിയാലും അവന്‍ നഷ്ടക്കാരനാണെന്ന് അല്ലാഹു വ്യക്തമാക്കി. (ശറഹുരിയാളിസ്സ്വാലിഹീന്‍ – 3/446)
വിശുദ്ധ ഖുര്‍ആനിൽ അവിശ്വസിക്കുന്നവര്‍
ٱﻟَّﺬِﻳﻦَ ءَاﺗَﻴْﻨَٰﻬُﻢُ ٱﻟْﻜِﺘَٰﺐَ ﻳَﺘْﻠُﻮﻧَﻪُۥ ﺣَﻖَّ ﺗِﻼَﻭَﺗِﻪِۦٓ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ۗ ﻭَﻣَﻦ ﻳَﻜْﻔُﺮْ ﺑِﻪِۦ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﺨَٰﺴِﺮُﻭﻥَ
നാം ഈ വേദഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. (ഖു൪ആന്‍:2/121)
ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു സ്വയംതന്നെ ഒരു പുണ്യകര്‍മ്മമാകുന്നു. അതിലടങ്ങിയ തത്വങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, നിയമനിര്‍ദ്ദേശങ്ങള്‍ ആദിയായ വശങ്ങള്‍ മനസ്സിലാക്കുകയും, അവയെക്കുറിച്ച് ചിന്തിക്കുകയുമാണ് വായനയുടെ ആവശ്യം. അതു പ്രവര്‍ത്തനത്തിലും, പ്രയോഗത്തിലും വരുത്തുകയാണ് അതിന്‍റെ പരമമായ ലക്ഷ്യം. (അമാനി തഫ്സീ൪ : ഖു൪ആന്‍ :29/45 ന്റെ വിശദീകരണത്തില്‍ നിന്ന്)
നേര്‍മാര്‍ഗത്തിൽ നിന്ന് തെറ്റിയവര്‍
مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِى ۖ وَمَن يُضْلِلْ فَأُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ് നഷ്ടം പറ്റിയവര്‍. (ഖു൪ആന്‍ :7/178)
അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിച്ചവര്‍
وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيْنَهُمْ ۚ قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ وَمَا كَانُوا۟ مُهْتَدِينَ
അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലില്‍ നിന്ന് അല്‍പസമയം മാത്രമേ അവര്‍ (ഇഹലോകത്ത്) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന പോലെ തോന്നും. അവര്‍ അന്യോന്യം തിരിച്ചറിയുന്നതുമാണ്. അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ നിഷേധിച്ചുതള്ളിയവര്‍ നഷ്ടത്തിലായിരിക്കുന്നു. അവര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരായതുമില്ല. (ഖു൪ആന്‍ :10/45)
قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ ۖ حَتَّىٰٓ إِذَا جَآءَتْهُمُ ٱلسَّاعَةُ بَغْتَةً قَالُوا۟ يَٰحَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ ۚ أَلَا سَآءَ مَا يَزِرُونَ
അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിച്ചു തള്ളിയവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. അങ്ങനെ പെട്ടെന്ന് ആ സമയം വന്നെത്തുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇത് സംബന്ധിച്ച കാര്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ ഹോ! ഞങ്ങള്‍ക്ക് കഷ്ടം! അവര്‍ അവരുടെ പാപഭാരങ്ങള്‍ അവരുടെ മുതുകുകളില്‍ വഹിക്കുന്നുണ്ടായിരിക്കും. അവര്‍ പേറുന്ന ഭാരം എത്രയോ ചീത്ത! (ഖു൪ആന്‍ :6/31)
ശൈത്വാന് കീഴടങ്ങിയവര്‍
ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَٰٓئِكَ حِزْبُ ٱلشَّيْطَٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَٰنِ هُمُ ٱلْخَٰسِرُونَ
പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ദിക്റ് അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍. (ഖു൪ആന്‍ :58/19)
استحوذ على قلوبهم الشيطان حتى أنساهم أن يذكروا الله ، عز وجل ، وكذلك يصنع بمن استحوذ عليه
ശൈത്വാൻ അവരുടെ ഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു. അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ അവരെ അവന്‍ മറപ്പിച്ചിരിക്കുന്നു. (തഫ്സീ൪ ഇബ്നുകസീ൪)
استحوذ عليهم الشيطان أي : غلب واستعلى ، أي : بوسوسته في الدنيا
{പിശാച് അവരെ കീഴടക്കി വെക്കുകയും} അതായത് : പിശാച് അവരുടെ കാര്യത്തില്‍ വിജയം നേടിയിരിക്കുന്നു. അതായത് : ദുന്‍യാവിന്റെ കാര്യത്തില്‍ (മനഷ്യനെ) പലതും തോന്നിപ്പിച്ചുകൊണ്ട്. (തഫ്സീറുല്‍ ഖു൪ത്വുബി)
فأنساهم ذكر الله أي : أوامره في العمل بطاعته . وقيل : زواجره في النهي عن معصيته . والنسيان قد يكون بمعنى الغفلة ، ويكون بمعنى الترك ، والوجهان محتملان هنا
{അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ അവരെ അവന്‍ മറപ്പിച്ചിരിക്കുന്നു} അതായത് : അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതില്‍ നിന്നും അല്ലാഹു വിരോധിച്ച കാര്യങ്ങൾ ഉപേക്ഷിക്കുന്നതിൽനിന്നും അവനെ മറപ്പിച്ചു കളഞ്ഞു. മറപ്പിക്കുന്നത് ഒരു അശ്രദ്ധയുടെ തരത്തിലായും ഉപേക്ഷയുടെ തരത്തിലായുമായിരിക്കും. ഇത് രണ്ടും അതിൽ ഉൾക്കൊള്ളുന്നു. (തഫ്സീറുല്‍ ഖു൪ത്വുബി)
പിശാച് കീഴടക്കി വെക്കുകയും ആധിപത്യം ചെലുത്തുകയും ചെയ്തവര്‍ക്ക് സംഭവിക്കുന്നതിതാണ്. അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കാരമാക്കി കാണിക്കുകയും അല്ലാഹുവിന്റെ സ്മരണയെ വിസ്മരിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് തിന്മ മാത്രം ഉദ്ദേശിക്കുന്ന അവരുടെ പ്രത്യക്ഷനായ ശത്രു. {അവന്‍ അവന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടി മാത്രമാണ്: 35/6} (അക്കൂട്ടരാകുന്നു പിശാചിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും പിശാചിന്റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍). അവര്‍ക്കവരുടെ മതവും ഭൗതിക ജീവിതവും സ്വന്തങ്ങളെയും കുടുംബങ്ങളെയും നഷ്ടപ്പെട്ടിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)
മീസാനിൽ ഘനം കുറഞ്ഞവര്‍
وَٱلْوَزْنُ يَوْمَئِذٍ ٱلْحَقُّ ۚ فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿٨﴾ وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُم بِمَا كَانُوا۟ بِـَٔايَٰتِنَا يَظْلِمُونَ ﴿٩﴾
അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍. ആരുടെ തുലാസുകള്‍ ഘനം കുറഞ്ഞുവോ അവരാണ് തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിയവര്‍. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവര്‍ അന്യായം കൈക്കൊണ്ടിരുന്നതിന്റെ ഫലമത്രെ അത്. (ഖു൪ആന്‍:7/8-9)
فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿١٠٢﴾ وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَٰلِدُونَ ﴿١٠٣﴾
അപ്പോള്‍ ആരുടെ (സല്‍കര്‍മ്മങ്ങളുടെ) തൂക്കങ്ങള്‍ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍. ആരുടെ (സല്‍കര്‍മ്മങ്ങളുടെ) തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവര്‍, നരകത്തില്‍ നിത്യവാസികള്‍. (ഖു൪ആന്‍:7/102-103)
വിശ്വാസത്തില്‍ സ്ഥിരതയില്ലാത്തവര്‍
وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ
ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം. (ഖു൪ആന്‍:22/11)
മതത്തില്‍ അടിയുറപ്പും, വിശ്വാസത്തില്‍ സ്ഥിരതയുമില്ലാതെ, അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ചിലരെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഇവരുടെ വിശ്വാസവും, ആരാധനകളുമെല്ലാം, അപ്പപ്പോള്‍ തങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന പരിത സ്ഥിതികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. മതത്തിന്റെ ഉള്ളിലേക്കോ മദ്ധ്യത്തിലേക്കോ അവര്‍ പ്രവേശിക്കുന്നില്ല. നേരെമറിച്ച് അതിന്റെ പുറവക്കില്‍ ആടിക്കളിച്ചുകൊണ്ടിരിക്കുകയായിരിക്കും. സുഖസന്തോഷങ്ങളും, സൗകര്യവുമാണ് അവര്‍ക്കു കൈവരുന്നതെങ്കില്‍, അവര്‍ സംതൃപ്തരായി സമാധാനമടയും. തങ്ങളുടെ വിശ്വാസത്തിന്റെയും, നടപടിയുടെയും ഗുണഗണങ്ങളെപ്പറ്റി ഒരുപക്ഷേ അവര്‍ ആത്മപ്രശംസ നടത്തുകയും ചെയ്യും. ശാരീരികമോ, മാനസികമോ, ധനപരമോ ആയ വല്ല ദോഷവും ബാധിച്ചു വെന്നിരിക്കട്ടെ, അവരുടെ നില പെട്ടെന്ന് അവതാളത്തിലാകുന്നു. അങ്ങനെ, അവിശ്വാസത്തിലേക്കും ദുര്‍നടപ്പിലേക്കും വഴുതിപ്പോകുകയും ചെയ്യും. അതേവരെ തങ്ങള്‍ ആചരിച്ചുവന്ന നടപടികളെ പഴിക്കുകയും ചെയ്തേക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 22/11 ന്റെ വിശദീകരണം)
അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാത്തവർ
عَنْ أَبِي ذَرٍّ، قَالَ انْتَهَيْتُ إِلَيْهِ وَهُوَ يَقُولُ فِي ظِلِّ الْكَعْبَةِ ” هُمُ الأَخْسَرُونَ وَرَبِّ الْكَعْبَةِ، هُمُ الأَخْسَرُونَ وَرَبِّ الْكَعْبَةِ ” قُلْتُ مَا شَأْنِي أَيُرَى فِيَّ شَىْءٌ مَا شَأْنِي فَجَلَسْتُ إِلَيْهِ وَهْوَ يَقُولُ، فَمَا اسْتَطَعْتُ أَنْ أَسْكُتَ، وَتَغَشَّانِي مَا شَاءَ اللَّهُ، فَقُلْتُ مَنْ هُمْ بِأَبِي أَنْتَ وَأُمِّي يَا رَسُولَ اللَّهِ قَالَ ” الأَكْثَرُونَ أَمْوَالاً، إِلاَّ مَنْ قَالَ هَكَذَا وَهَكَذَا وَهَكَذَا ”.
അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാൻ നബി ﷺ യുടെ അടുക്കൽ ചെന്നപ്പോൾ കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവർ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി. കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവർ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി എന്ന് കഅ്ബ:യുടെ നിഴലിൽ ഇരുന്നുകൊണ്ട് അവിടുന്ന് പറയുന്നുണ്ട്. അവിടുന്ന് എന്നിൽ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ അവിടുത്തെ മുമ്പിൽ ചെന്നിരുന്നു. അപ്പോഴും അവിടുന്ന് അങ്ങിനെ അരുളിക്കൊണ്ടിരുന്നു. എനിക്ക് മൗനം ദീക്ഷിക്കുവാൻ കഴിഞ്ഞില്ല. എന്നെ വളരെയേറെ ദു:ഖം ബാധിച്ചു. ഞാൻ ചോദിച്ചു: പ്രവാചകരേ! എന്റെ മാതാപിതാക്കൾ അങ്ങേക്ക് വേണ്ടി ബലി. ആരെക്കുറിച്ചാണ് താങ്കൾ അരുളിക്കൊണ്ടിരിക്കുന്നത്? നബി ﷺ പറഞ്ഞു: കൂടുതൽ ധനമുള്ളവർ തന്നെ. പക്ഷെ, ആ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചെയ്തവർ (അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിച്ചവർ) അതിലുൾപ്പെടുകയില്ല. (ബുഖാരി:6638)
വസ്ത്രം വലിച്ചിഴക്കുന്നവന്‍
കൊടുത്തത് എടുത്ത് പറയുന്നവന്‍
കള്ള സത്യം ചെയ്ത് തന്റെ ചരക്ക് വിറ്റൊഴിക്കുന്നവന്‍
عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ” قَالَ فَقَرَأَهَا رَسُولُ اللَّهِ صلى الله عليه وسلم ثَلاَثَ مِرَارٍ . قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ قَالَ ” الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ ” .
അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അന്ത്യദിനത്തില്‍ അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ല. വേദനജനകമായ ശിക്ഷ അവര്‍ക്കുണ്ടായിരിക്കും.നബി ﷺ ഇത് മൂന്ന് പ്രവാശ്യം പറഞ്ഞു.) ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ അവര്‍ ആരാണ്? എങ്കില്‍ അവര്‍ പരാജയപ്പെടുകയും നഷ്ടക്കാരാകുകയും ചെയ്തു. നബി ﷺ പറഞ്ഞു: വസ്ത്രം വലിച്ചിഴക്കുന്നവന്‍, കൊടുത്തത് എടുത്ത് പറയുന്നവന്‍, കള്ള സത്യം ചെയ്ത് തന്റെ ചരക്ക്
വിറ്റൊഴിക്കുന്നവന്‍. (മുസ്ലിം:106)
www.kanzululoom.com