സുലൈമാൻ നബി عليه السلام
ഒന്ന്
സുലൈമാന്‍ നബി عليه السلام തന്റെ സൈന്യങ്ങളുമായി സഞ്ചരിക്കവെ, ഒരു ഉറുമ്പിൻ കൂട്ടത്തിന്റെ നേതാവിന്റെ സംസാരം കേൾക്കാൻ ഇടയായി.
حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ
അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ. (ഖുർആൻ:27/18)
അപ്പോൾ അദ്ദേഹം സ്വീകരിച്ച നിലപാടിൽ നമുക്ക് മാതൃകയുണ്ട്.
فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّٰلِحِينَ
അപ്പോള്‍ അതിന്‍റെ വാക്ക് കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ. (ഖുർആൻ:27/19)
ഉറുമ്പിന്‍റെ സംസാരവും, താക്കീതും കേട്ടതോടെ, ഉറുമ്പിന്‍ കൂട്ടത്തെ രക്ഷിക്കുവാന്‍ വേണ്ടുന്ന നടപടികള്‍ അദ്ദേഹം സ്വീകരിച്ചിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ അതിനേക്കാള്‍ വലിയ ഒരു മാതൃകാ സ്വഭാവമാണ് നമുക്കിവിടെ അദ്ദേഹത്തില്‍നിന്ന് പഠിക്കുവാനുള്ളത്. ഉറുമ്പിന്‍റെ സംസാരം മനസ്സിലാക്കുവാന്‍ കഴിഞ്ഞതിലുള്ള അഭിമാനമോ, കേവലം നിസ്സാര ജന്തുവായ അതിന്‍റെ താക്കീതിനെക്കുറിച്ചുള്ള അവഗണനയോ ഒന്നുമല്ല അദ്ദേഹത്തില്‍നിന്ന് പ്രകടമായത്. അത് മനസ്സിലാക്കുവാന്‍ സാധിച്ചത് അല്ലാഹു തനിക്ക് ചെയ്ത വലിയ ഒരനുഗ്രഹമാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമാണ്. അതിലും, അതുപോലെയുള്ള മറ്റു പല അനുഗ്രഹങ്ങളിലും അദ്ദേഹം അല്ലാഹുവോട് നന്ദി കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനറിയാം. ആ കടമ നിര്‍വ്വഹിക്കുവാന്‍ വേണ്ടുന്ന പ്രചോദനത്തിനായി അദ്ദേഹം അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയാണ്. തനിക്കു മാത്രമല്ല, തന്‍റെ മാതാപിതാക്കള്‍ക്കു സിദ്ധിച്ച അനുഗ്രഹങ്ങളും അദ്ദേഹം വിസ്മരിക്കുന്നില്ല. ഇതാണ് അല്ലാഹു ഇവിടെ ആ പ്രാര്‍ത്ഥന പ്രത്യേകം എടുത്തുദ്ധരിച്ചതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 27/19 ന്റെ വിശദീകരണം)
മൂന്ന് കാര്യങ്ങള്‍ക്കായാണ് സുലൈമാന്‍ عليه السلام അല്ലാഹുവിനോട് തേടുന്നത്. ഒന്ന്, അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ തോന്നിപ്പിക്കാന്‍ : അല്ലാഹുവാണ് മുഴുവന്‍ അനുഗ്രഹങ്ങളുടെയും ഉടമസ്ഥന്‍. അത് നമ്മുടെ മനസ്സിനെ ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്ന വചനമാണ് സൂറത്തുല്‍ ഫാതിഹയിലെ ‘അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍’ (ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും) എന്നത്. ലോകത്തുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും അവയ്ക്ക് ആവശ്യമായത് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. അവനോട് നന്ദികാണിക്കല്‍ അടിമകളുടെ ബാധ്യതയാണ്. അല്ലാഹുവിന് ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കലും അല്ലാഹുവിന് ഇഷ്ടമുള്ളത് മാത്രം ചെയ്യലുമാണ് യഥാര്‍ഥമായ നന്ദികാണിക്കല്‍. അവന്‍ നല്‍കിയ അനുഗ്രഹങ്ങളെ നന്മയില്‍ മാത്രം ഉപയോഗപ്പെടുത്തല്‍ അവയുടെ പേരിലുള്ള നന്ദി പ്രകടിപ്പിക്കലാണ്. രണ്ട്, അല്ലാഹുവിന് തൃപ്തിയുള്ള സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ തോന്നിപ്പിക്കാന്‍. അല്ലാഹുവിന് തൃപ്തിയുള്ള കര്‍മങ്ങള്‍ ചെയ്യലാണല്ലോ നന്ദിയുള്ള അടിമകളുടെ സ്വഭാവം. മൂന്ന്, സദ്‌വൃത്തരായ ദാസന്മാരുടെ കൂടെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും കൂടുതല്‍ സാമീപ്യം അര്‍ഹിക്കുന്നവരാണല്ലോ പ്രവാചകന്മാര്‍. അവര്‍ സ്വര്‍ഗാവകാശികളാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നിട്ടും സുലൈമാന്‍ നബി عليه السلام അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് നോക്കൂ!
രണ്ട്
عَنْ أَبِي هُرَيْرَةَ، قَالَ ” قَالَ سُلَيْمَانُ بْنُ دَاوُدَ ـ عَلَيْهِمَا السَّلاَمُ ـ لأَطُوفَنَّ اللَّيْلَةَ بِمِائَةِ امْرَأَةٍ، تَلِدُ كُلُّ امْرَأَةٍ غُلاَمًا، يُقَاتِلُ فِي سَبِيلِ اللَّهِ، فَقَالَ لَهُ الْمَلَكُ قُلْ إِنْ شَاءَ اللَّهُ. فَلَمْ يَقُلْ وَنَسِيَ، فَأَطَافَ بِهِنَّ، وَلَمْ تَلِدْ مِنْهُنَّ إِلاَّ امْرَأَةٌ نِصْفَ إِنْسَانٍ ”. قَالَ النَّبِيُّ صلى الله عليه وسلم ” لَوْ قَالَ إِنْ شَاءَ اللَّهُ لَمْ يَحْنَثْ، وَكَانَ أَرْجَى لِحَاجَتِهِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സുലൈമാന്‍ عليه السلام പറഞ്ഞു: ‘ഒരു രാത്രിയില്‍ ഞാന്‍ എഴുപത് ഭാര്യമാരെ സന്ദര്‍ശിക്കുന്നതാണ്. (അങ്ങനെ) അവര്‍ ഒരോ സ്ത്രീയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന കുതിരപ്പടയാളിയെ പ്രസവിക്കുന്നതാണ്. അപ്പോള്‍ അദ്ദേഹത്തോട് (അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന) ആള്‍ പറഞ്ഞു: ‘ഇന്‍ശാ അല്ലാഹ്.’ എന്നാല്‍ സുലൈമാന്‍ عليه السلام അത് പറഞ്ഞില്ല. (അങ്ങനെ) ഒരാള്‍ അല്ലാത്ത ആരും പ്രസവിച്ചില്ല.”എന്നിട്ട് നബി ﷺ പറഞ്ഞു: ”സുലൈമാന്‍(അ) അത് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ എല്ലാവരും (പ്രസവിക്കുകയും അങ്ങനെ എല്ലാ മക്കളും) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്യുമായിരുന്നു”. (ബുഖാരി:5242)
‘അല്ലാഹു ഉദ്ദേശിച്ചാൽ’ എന്നാണ് ‘ഇന്‍ശാ അല്ലാഹ്’ എന്നതിന്റെ അർത്ഥം. إن – شاء – الله എന്നീ മൂന്ന് ഭാഗങ്ങളുണ്ട് ഈ പദത്തിന്. ഒരു കാര്യം ചെയ്യും എന്ന് നാം പറയുമ്പോള്‍ ‘ഇന്‍ശാ അല്ലാഹ്’ എന്നുകൂടി പറയണമെന്ന് ഈ ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാം.
وَلَا تَقُولَنَّ لِشَا۟ىْءٍ إِنِّى فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّآ أَن يَشَآءَ ٱللَّهُ ۚ… ﴿٢٤﴾
യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്. അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ (ചെയ്യാമെന്ന്) അല്ലാതെ. (ഖുർആൻ:18/23-24)
ആത്മാവ്, ഗുഹാവാസികള്‍, ദുല്‍ഖര്‍നൈന്‍ എന്നിവയെ സംബന്ധിച്ച് ജൂതന്മാരുടെ പ്രേരണ പ്രകാരം അറബികള്‍ നബി ﷺ യോട് ചോദിച്ചു. നാളെ പറഞ്ഞുതരാമെന്ന് അവിടുന്ന് മറുപടി പറഞ്ഞു. അവിടുന്ന് ഇന്‍ശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാല്‍) എന്ന് പറഞ്ഞതുമില്ല. പിന്നീട് വഹ്‌യ് വരുവാന്‍ കൂറെ വൈകുകയുണ്ടായി. അങ്ങനെ നബി ﷺ വിഷമിച്ചു. ഈ അവസരത്തിലാണ് ‘ഇന്‍ശാഅല്ലാഹ്’ എന്ന് പറയണമെന്ന് കല്‍പിക്കുന്ന വചനമിറങ്ങിയത്.
ഇബ്രാഹിം عليه السلام
هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ ﴿٢٤﴾ إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَٰمًا ۖ قَالَ سَلَٰمٌ قَوْمٌ مُّنكَرُونَ ﴿٢٥﴾ فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ ﴿٢٦﴾ فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ﴿٢٧﴾
ഇബ്രാഹീമിന്‍റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ? അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു. എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? (ഖുർആൻ:51/25-27)
ഇബ്രാഹിം عليه السلام യുടെ അടുക്കലേക്ക് അതിഥികളായി ചിലയാളുകള്‍ വന്ന ഉടനെ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും, അവര്‍ക്ക് വേണ്ട ഭക്ഷണം ഒരു ക്കുകയും ചെയ്തു. എന്നാല്‍ തന്റെ വിട്ടിലേക്ക് വന്ന അതിഥികള്‍ ഭക്ഷണ പാനീയങ്ങള്‍ ആവശ്യമില്ലാത്ത മലക്കുകളാണെന്ന് പിന്നീടാണ് അദ്ദേഹത്തിന് മനസിലാകുന്നത്. ഇവിടെ അതിഥികളെ സംബന്ധിച്ച് കൃത്യമായി മനസിലാകുന്നതിന് മുമ്പുതന്നെ അദ്ദേഹം അവര്‍ക്ക് വേണ്ട ഭക്ഷണ പാനിയങ്ങള്‍ ഒരുക്കുകയാണ് ചെയുന്നത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നയാൾ തൻ്റെ അതിഥിയെ ആദരിക്കട്ടെ. (ബുഖാരി: 6475)
ഇസ്മാഈൽ عليه السلام
رَبِّ هَبْ لِي مِنَ الصَّالِحِينَ ﴿١٠٠﴾ فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ ﴿١٠١﴾ فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ ﴿١٠٢﴾فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ ﴿١٠٣﴾ وَنَادَيْنَاهُ أَن يَا إِبْرَاهِيمُ ﴿١٠٤﴾ قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿١٠٥﴾ إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ ﴿١٠٦﴾ وَفَدَيْنَاهُ بِذِبْحٍ عَظِيمٍ ﴿١٠٧﴾ وَتَرَكْنَا عَلَيْهِ فِي الْآخِرِينَ ﴿١٠٨﴾
(ഇബ്റാഹിം നബി അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചു)എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നിന്റെ അഭിപ്രായം എന്താണ്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പ്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം:നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ ഇബ്റാഹീം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്റാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. (ഖു൪ആന്‍ : 37/100-108 )
തുടരും إِنْ شَاءَ اللَّه
kanzululoom.com