കോട്ടുവാ : ഇസ്ലാമിക മര്യാദകൾ

കോട്ടുവാ ശൈത്വാനിൽ നിന്ന്

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ ….. وَالتَّثَاؤُبُ مِنَ الشَّيْطَانِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കോട്ടുവാ ശൈത്വാനിൽ നിന്നുള്ളതാണ്. (തിർമിദി: 2746)

കോട്ടുവായിടുന്നത് അല്ലാഹുവിന് അനിഷ്ടം

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ اللَّهَ يُحِبُّ الْعُطَاسَ وَيَكْرَهُ التَّثَاؤُبَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു തുമ്മുന്നതിനെ ഇഷ്ടപ്പെടുന്നു. കോട്ടുവാ ഇടുന്നതിനെ അവന്‍ വെറുക്കുന്നു. (ബുഖാരി:6226)

കോട്ടുവായിടുന്നത് ശൈത്വാനെ ചിരിപ്പിക്കും

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:…… فَإِنَّ أَحَدَكُمْ إِذَا تَثَاءَبَ ضَحِكَ مِنْهُ الشَّيْطَانُ

നബി ﷺ പറഞ്ഞു:  നിങ്ങള്‍ കോട്ടുവായിടുമ്പോള്‍ പിശാച് ചിരിക്കുന്നതാണ്. (ബുഖാരി:6226)

കോട്ടുവാ നിയന്ത്രിക്കണം

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: وَأَمَّا التَّثَاؤُبُ فَإِنَّمَا هُوَ مِنَ الشَّيْطَانِ، فَإِذَا تَثَاوَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ، فَإِنَّ أَحَدَكُمْ إِذَا تَثَاءَبَ ضَحِكَ مِنْهُ الشَّيْطَانُ

നബി ﷺ പറഞ്ഞു: കോട്ടുവാ പിശാചില്‍ നിന്നുള്ളതാണ്. അതിനാല്‍ നിങ്ങള്‍ കോട്ടുവായിടുമ്പോള്‍ അതിനെ സാധ്യമായ രൂപത്തില്‍ പിടിച്ചു വെക്കുക. കാരണം നിങ്ങള്‍ കോട്ടുവായിടുമ്പോള്‍ പിശാച് ചിരിക്കുന്നതാണ്. (ബുഖാരി:6226)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ التَّثَاؤُبُ مِنَ الشَّيْطَانِ، فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ، فَإِنَّ أَحَدَكُمْ إِذَا قَالَ هَا‏.‏ ضَحِكَ الشَّيْطَانُ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കോട്ടുവായ് പിശാചിന്‍റെ പ്രവര്‍ത്തികളില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങളില്‍ വല്ലവനും കോട്ടുവായ് ഇട്ടാല്‍ തന്‍റെ കഴിവനുസരിച്ച് അതിനെ സാധ്യമായ രൂപത്തില്‍ പിടിച്ചു വെക്കുക. കോട്ടുവായിട്ടുകൊണ്ട് നിങ്ങളിലൊരാള്‍ “ഹാ” എന്നു പറയുമ്പോള്‍ പിശാച് ചിരിക്കുന്നതാണ്. (ബുഖാരി:3289)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ التَّثَاؤُبُ مِنَ الشَّيْطَانِ فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَكْظِمْ مَا اسْتَطَاعَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കോട്ടുവാ പിശാചില്‍ നിന്നുള്ളതാണ്. അതിനാല്‍ നിങ്ങള്‍ കോട്ടുവായിടുമ്പോള്‍ അതിനെ സാധ്യമായ രൂപത്തില്‍ അടക്കി പിടിക്കട്ടെ.  (മുസ്ലിം:2994)

കോട്ടുവായിടുമ്പോൾ വായ പൊത്തണം

عَنْ أَبِي سَعِيدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِذَا تَثَاوَبَ أَحَدُكُمْ فَلْيُمْسِكْ بِيَدِهِ عَلَى فِيهِ فَإِنَّ الشَّيْطَانَ يَدْخُلُ

അബൂ സഈദുൽ ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരെങ്കിലും കോട്ടുവാ ഇടുന്നുവെങ്കിൽ അവൻ തന്റെ കൈ കൊണ്ട് വായ പൊത്തിപ്പിടിക്കട്ടെ. കാരണം ശൈത്വാൻ (വായിൽ) പ്രവേശിക്കും. (മുസ്‌ലിം:2995)

قَالَ النَّوَوِيُّ رحمه الله : قَالَ العُلَمَاءُ أَمَرَ بِكَظْمِالتَّثَاوُبِ وَرَدِّهِ وَوَضْعِ اليَدِ عَلَى الفَمِ لِئَلَّا يَبْلُغَالشَّيْطَانُ مُرَادَهُ مِنْ تَشْوِيهِ صُورَتِهِ وَدُخُولِهِ فَمَهُ وَضَحْكِهِمِنْهُ وَاللَّهُ أَعْلَم

ഇമാം നവവി رحمه الله പറഞ്ഞു : പണ്ഡിത൯മാർ പറഞ്ഞു : കോട്ടുവായ അടക്കി നിർത്താനും പിടിച്ചു വെക്കാനും, കൈ വായയുടെ മീതെ വെക്കാനും അവിടുന്ന്‌ കൽപ്പിച്ചു. കോട്ടുവായ ഇടുന്നവന്റെ രൂപം വികൃതമാക്കുകയും, അവന്റെ വായിൽ പ്രവേശിക്കുകയും, അവനെ പരിഹസിച്ച്‌ ചിരിക്കുകയും ചെയ്യുക എന്ന പിശാചിന്റെ ലക്ഷ്യം സാധിക്കാതിരിക്കാൻ വേണ്ടിയാണ്‌ നബി ﷺ അപ്രകാരം പറഞ്ഞത്‌. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. (ശരഹു മുസ്ലിം:5/842.)

നമസ്കാരത്തിൽ കോട്ടുവായിടൽ

عَنْ أَبِي سَعِيدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِذَا تَثَاوَبَ أَحَدُكُمْ فِي الصَّلاَةِ فَلْيَكْظِمْ مَا اسْتَطَاعَ فَإِنَّ الشَّيْطَانَ يَدْخُلُ

അബൂ സഈദുൽ ഖുദ്‌രീ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരെങ്കിലും നമസ്കാരത്തിൽ കോട്ടുവാ ഇടുന്നുവെങ്കിൽഅതിനെ സാധ്യമായ രൂപത്തില്‍ അടക്കി പിടിക്കട്ടെ. കാരണം ശൈത്വാൻ (വായിൽ) പ്രവേശിക്കും. (മുസ്‌ലിം:2995)

ക്വുർആൻ പാരായണം ചെയ്യുന്നതിനിടെ കോട്ടുവായിടൽ

‏قال مجاهد رحمه الله: إذا تثاءبت وأنت تقرأ القرآن، فأمسك عن القراءة تعظيمًا حتى يذهب تثاؤبك

മുജാഹിദ് رحمه الله പറഞ്ഞു: ക്വുർആൻ പാരായണം ചെയ്യുന്നതിനിടെ നിനക്ക് കോട്ടുവായ് വരികയാണെങ്കിൽ, ക്വുർആനിനോടുള്ള ബഹുമാനമെന്നോണം കോട്ടുവായ് തീരുന്നത് വരെ നീ പാരായണം ചെയ്യാതിരിക്കുക. الجامع لأحكام القرآن【١/٤٩】

കോട്ടുവാ നിയന്ത്രിക്കുന്നതും വായ പൊത്തുന്നതും എന്തിന്?

മനു‍ഷ്യന്‍ അധികം കോട്ടുവാ ഇടുന്നത് പിശാചിന് ഏറെ ഇഷ്ടമാണ്. അത് ആലസ്യത്തിന്റെയും താല്‍പ്പര്യമില്ലായ്മയുടെയും അടയാളമാണെന്നതാണ് അതിന്റെ കാരണം. അതുകൊണ്ടുതന്നെ കോട്ടുവാ തടയുവാനും അതിനെ പിടിച്ച് നി൪ത്തുവാനും നബി ﷺ കല്‍പ്പിക്കുകയുണ്ടായി.

കോട്ടുവായിടുമ്പോള്‍ അതിനെ സാധ്യമായ രൂപത്തില്‍ പിടിച്ചു വെക്കണമെന്നും അടക്കി പിടിക്കണമെന്നും വായ പൊത്തിപ്പിടിക്കണന്നും പറഞ്ഞതിനെ തുടർന്ന് “കോട്ടുവായിടുമ്പോള്‍ പിശാച് ചിരിക്കുന്നതാണ്”, “ശൈത്വാൻ വായിൽ പ്രവേശിക്കും” എന്നൊക്കെ പറഞ്ഞിട്ടുള്ളത് മറക്കാതിരിക്കുക.

പിശാച് പ്രവേശിക്കും എന്ന്‌ നബി ﷺ പറഞ്ഞത്‌ അതിന്റെ യഥാർത്ഥ അർത്ഥത്തിലോ, പിശാച് അവന്റെ മേൽ അധികാരം ഏറ്റെടുക്കും എന്ന ഉദ്ദേശത്തിലോ ആകാം. الله أعلم

കോട്ടുവായുടെ സമയത്ത് അഊദു ചൊല്ലണോ?

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: ഹദീഥിൽ വന്നതുപോലെ, കോട്ടുവായ ശൈത്വാനിൽ നിന്നുള്ളതാണ്. (തിർമിദി: 2746) കോട്ടുവായുടെ സമയത്ത് ഒരു മുസ്‌ലിം അവന്റെ വായ കഴിയുന്നത്ര കടിച്ചുപിടിക്കണം. ഇനി, കടിച്ചുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ കൈ കൊണ്ട് വായ പൊത്തിപ്പിടിക്കണം. കോട്ടുവായയുടെ സമയത്ത് വായ തുറന്ന് പിടിക്കരുത്. ഇതൊക്കെ, കോട്ടുവായുടെ സമയത്ത് പാലിക്കേണ്ട മര്യാദകളിൽ പെട്ട കാര്യങ്ങളാണ്. എന്നാൽ, കോട്ടുവായുടെ സമയത്ത് أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ എന്ന് പറയേണ്ടതില്ല. കാരണം, അങ്ങനെ പറയണം എന്ന് പ്രമാണങ്ങളിൽ വന്നിട്ടില്ല. (https://youtu.be/pQipIJS8KMg)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *