മുസ്ലിംകള്‍ ജൂതായിസം പേറുമ്പോള്‍

ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബദ്ധവൈരികളായി എന്നും പ്രവര്‍ത്തിച്ച് പോന്നവരും ഇന്നും അങ്ങനെതന്നെ നിലകൊള്ളുന്നവരുമാണ് ജൂതന്മാര്‍. മുസ്‌ലിംകളോട് ശത്രുത കാണിച്ച മറ്റൊരു സമൂഹം ജൂതന്‍മാരെപ്പോലെ കഴിഞ്ഞ് പോയിട്ടില്ല.

لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ

ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. (ഖു൪ആന്‍:5/82)

അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് വിധേയമായവരാണ് ജൂതന്‍മാ൪.

بَل لَّعَنَهُمُ اللَّـهُ بِكُفْرِهِمْ

അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. (ഖു൪ആന്‍:2/88)

وَضُرِبَتْ عَلَيْهِمُ ٱلذِّلَّةُ وَٱلْمَسْكَنَةُ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ

നിന്ദ്യതയും നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെടുക [അവരെ മൂടിക്കളയുക]യും ചെയ്തു. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തു. (ഖു൪ആന്‍:2/61)

സമ്പത്തും അധികാരവും ഉപയോഗപ്പെടുത്തി എന്നും ഇസ്‌ലാമിന്റെ പ്രകാശകിരണങ്ങളെ ഊതിക്കെടുത്താനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. തങ്ങളുടെ നിലനില്‍പിന്റെയും ഭൗതിക ലാഭങ്ങളുടെയും ഭാഗമായിരുന്നു അത്. ഇസ്ലാമിനെ നശിപ്പിക്കുവാനായി അവ൪ മുനാഫിഖിന്റെ വേഷത്തില്‍ വരികയും അങ്ങനെ മുസ്ലിംകള്‍ക്കിടയില്‍ അവ൪ ഗ്രൂപ്പുകളും കക്ഷികളുമുണ്ടാക്കുകയും ചെയ്തു.

يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَٰفِرُونَ

തങ്ങളുടെ വായകൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശത്തെ (ഊതി) കെടുത്തുവാന്‍ അവര്‍ ഉദ്ദേശിക്കുന്നു. തന്‍റെ പ്രകാശത്തെ പൂര്‍ത്തിയാക്കുവാനല്ലാതെ (മറ്റൊന്നിന്‌) അല്ലാഹു വിസമ്മതിക്കുകയും ചെയ്യുന്നു; അവിശ്വാസികള്‍ വെറുത്താലും ശരി. (ഖു൪ആന്‍:9/32)

ജൂതന്‍മാരുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുസ്ലിംകളെ ഇസ്ലാമില്‍ നിന്നും അകറ്റുക എന്നുള്ളത്.

وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم

നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്‌.) (ഖു൪ആന്‍:2/109)

ജൂതന്മാരുടെ സ്വഭാവ സങ്കീര്‍ണതകള്‍ മുസ്‌ലിം സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ അവരെക്കുറിച്ച് സവിസ്തരം വിശദീകരിക്കുന്നുണ്ട്. ജൂതായിസം മുസ്ലിം സമുദായത്തിലേക്കും കടന്ന് കൂടുന്നതാണെന്ന് നബി ﷺ മുമ്പേതന്നെ താക്കീത് ചെയ്തിട്ടുണ്ടായിരുന്നു.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.

അബൂസഈദില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാല്‍ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാല്‍ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു : അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

നബി ﷺ യുടെ ഈ പ്രവചനം മുസ്ലിം സമുദായത്തില്‍ പുല൪ന്നു കഴിഞ്ഞു.മുസ്ലിംകളെ ഇസ്ലാമില്‍ നിന്നും അകറ്റി, ഇസ്ലാമിന്റെ അടിത്തറകളെ ഇളക്കിയെടുത്ത് ജൂത വിശ്വാസങ്ങള്‍ കടത്തിക്കൂട്ടി ഇസ്ലാമിനെ ആന്തരികമായി തക൪ക്കാന്‍ വേണ്ടി ജൂതന്‍മാ൪ ഉണ്ടാക്കിയ സംവിധാനമാണ് ശീയാഇസം. ഇസ്ലാമിന്റെ കുപ്പായമണിഞ്ഞ ജൂതായിസമാണ് ശീയാഇസം.

നമ്മുടെ നാടുകളിലും വ൪ഷങ്ങള്‍ക്ക് മുമ്പ് ജൂതായിസം കടന്നുകൂടിയിട്ടുണ്ട്. പക്ഷേ അതെല്ലാം ജൂതായിസമാണെന്ന് സാധാരണക്കാരായ മുസ്ലിംകള്‍ തിരിച്ചറിഞ്ഞിട്ടില്ല. ചില പുരോഹിതന്‍മാരാകട്ടെ, അതൊക്കെ ഇസ്ലാമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ ഇസ്ലാമിക പ്രമാണങ്ങള്‍ കൊണ്ട് പരിശോധിക്കുക മാത്രമാണ് ഏക പോംവഴി. ജൂതന്‍മാരുടെ പല വിശ്വാസ-ആചാര-സ്വഭാവങ്ങള്‍ മുസ്ലിം സമുദായത്തില്‍ കടന്നതിനുള്ള ചില ഉദാഹരണങ്ങള്‍ കാണുക:

(1) ഖബ്റുകള്‍ കെട്ടി ഉയ൪ത്തലും അതിന്‍മേല്‍ കെട്ടിടം നി൪മ്മിക്കല്‍

മഹാന്‍മാരുടെ ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിച്ചും ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നത് ജൂതക്രൈസ്തവരുടെ സമ്പ്രദായമാണ്. അവരുടെ ഈ പ്രവൃത്തി കൊണ്ടുമാത്രം അവ൪ അല്ലാഹുവിന്റെ ശാപത്തിന് അ൪ഹരാവുകയും ഖിയാമത്ത് നാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായ കൂട്ടരാകുകയും ചെയ്തു.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ ‏ “‏ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏”‏‏.‏ لَوْلاَ ذَلِكَ أُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خَشِيَ أَوْ خُشِيَ أَنَّ يُتَّخَذَ مَسْجِدًا‏ي

ആയിശയില്‍(റ) നിന്നും നിവേദനം: അവ൪ പറയുന്നു: : : നബി ﷺ വഫാത്തായ രോഗത്തില്‍ അവിടുന്ന് പറഞ്ഞു: ജൂത നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവ൪ തങ്ങളുടെടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. ആയിശ(റ) പറഞ്ഞു: അതല്ലായിരുന്നുവെങ്കില്‍ : നബിﷺയുടെ ഖബ്൪ (ആളുകള്‍ക്ക്) കാണപ്പെടാവുന്ന രൂപത്തില്‍ പുറത്താകുമായിരുന്നു. എന്നാല്‍ അവിടുത്തെ ഖബ്൪ മസ്ജിദാക്കുമോയെന്ന് ഭയപ്പെട്ടു. (ബുഖാരി:1390 – മുസ്ലിം :529)

عَنْ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ، قَالاَ لَمَّا نَزَلَ بِرَسُولِ اللَّهِ صلى الله عليه وسلم طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهْوَ كَذَلِكَ ‏ “‏ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏”‏‏.‏ يُحَذِّرُ مَا صَنَعُوا‏

ആയിശയില്‍(റ) നിന്നും അബ്ദില്ലാഹിബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: : നബിﷺക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം പോയാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയില്‍ : നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ ശാപം ജൂത നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവ൪ ചെയ്തതില്‍ നിന്ന് : നബി ﷺ തന്റെ സമുദായത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി:435 – മുസ്ലിം :531)

ശി൪ക്ക് വരുന്ന വഴികളില്‍ പ്രധാനമാണ് കെട്ടി ഉയ൪ത്തപ്പെട്ട മഖ്ബറകള്‍. നമ്മുടെ നാടുകളില്‍ ഔലിയാക്കളുടേതായി പറയപ്പെടുന്നവരുടെ ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിക്കുകയും ചെയ്തിട്ടുള്ളതിന് ഇസ്ലാമില്‍ യാതൊരു തെളിവുമില്ല. മുസ്‌ലിമിന്റെ ഖബ്റിന്റെ പരമാവധി ഉയരം ഒരു ചാൺ ആണെന്ന്: നബി ﷺ നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല ഖബർ കെട്ടി ഉയർത്തുന്നത്‌ നിരോധിക്കുകയും ചെയ്തിരിക്കുന്നു.

2. ദീനിലെ ചിലത് മാത്രം സ്വീകരിക്കല്‍

അല്ലാഹു അവതരിപ്പിച്ചിട്ടുള്ള കാര്യങ്ങളില്‍ ചിലതില്‍ വിശ്വസിക്കുകയും ചിലത് അംഗീകരിക്കാതിരിക്കുകയും ചെയ്യുക എന്നുള്ളത് ജൂതന്‍മാരുടെ സ്വഭാവമാണ്.തൗറാത്തില്‍ വിശ്വസിച്ച ജൂതന്‍മാ൪ വിശുദ്ധ ഖു൪ആനില്‍ വിശ്വസിക്കുന്നില്ല. മൂസാ നബി (അ)യില്‍ വിശ്വസിച്ച ജൂതന്‍മാ൪ ഈസാനബി(അ)യിലും മുഹമ്മദ് നബിﷺയിലും വിശ്വസിക്കുന്നില്ല.

أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَٰبِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ

നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (ഖുർആൻ:2/85)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ഈ വചനങ്ങള്‍ അവതരിച്ചത് യഹൂദികളുടെ പ്രസ്തുത വിഷയത്തിലാണെങ്കിലും ഇസ്‌ലാമിന്‍റെ വിധിവിലക്കുകളെ ശരിവെച്ചു സമ്മതിക്കുകയും എന്നിട്ട് അവയില്‍ചിലത് മാത്രം അനുഷ്ഠിക്കുകയും ചിലത് തീരെ വര്‍ജ്ജിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം ഇതിലെ താക്കീതും ആക്ഷേപവും ബാധകമാകുന്നു. ഉദാഹരണമായി മുസ്‌ലിംകളില്‍ ചിലര്‍ ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ബന്ധ കര്‍മമായ നമസ്‌കാരവും വേറെ ചിലര്‍ സക്കാത്തും പാടെ അവഗണിച്ചുകളയുന്നു. അതേ സമയത്ത് മറ്റു ചില മതാനുഷ്ഠാനങ്ങളില്‍ അവര്‍ക്ക് നിഷ്‌കര്‍ഷതയും ഉണ്ടായേക്കും. അതുപോലെ ചിലര്‍ പലിശയുടെ കാര്യത്തില്‍ യഹൂദികളുടെയും മററു ചില ദുര്‍വൃത്തികളില്‍ അവിശ്വാസികളുടെയും നിലപാടുകള്‍ സ്വീകരിച്ചു കാണാം. ചിലര്‍ ആരാധനകര്‍മങ്ങളില്‍ശ്രദ്ധയുള്ളവരും, സാമൂഹ്യ ബാധ്യതകള്‍ അവഗണിക്കുന്നവരുമായിരിക്കും. ചിലര്‍ നേരെമറിച്ചും. ഓരോന്നിനെക്കുറിച്ചുമുള്ള മതവിധിയും അതിന്‍റെ ഗൗരവവും അറിഞ്ഞും സമ്മതിച്ചും കൊണ്ട് തന്നെയാണ് പലരും അങ്ങിനെ ചെയ്യുന്നതെന്നുള്ളതാണ് വലിയ അല്‍ഭുതം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/85 ന്റെ വിശദീകരണം)

ഇസ്‌ലാമിലെ ചില നിയമനടപടികള്‍ അംഗീകരിക്കുകയും, മറ്റു ചിലത് അംഗീകരിക്കാതിരിക്കുകയും ചെയ്യാന്‍ പാടില്ലെന്നും, ഇസ്‌ലാമില്‍ പ്രവേശിക്കുന്നത് അതിലെ മുഴുവന്‍ നടപടി ക്രമങ്ങളെയും സ്വീകരിച്ചുകൊണ്ടായിരിക്കണമെന്നും അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു കല്‍പിക്കുന്നത് കാണുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةً وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു. (ഖുർആൻ:2/208)

(3) അല്ലാഹുവിന്റെ പേരിൽ കളവ് പറയൽ

അല്ലാഹുവിന്റെ പേരിൽ കളവ് പറയുന്നത് ജൂതന്‍മാരുടെ സമ്പ്രദായമാണ്.

وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ

അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ മേല്‍ വ്യാജം പറയുകയും ചെയ്യുന്നു. (ഖുർആൻ:3/75)

ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനയാണ് പ്രാ൪ത്ഥന. അതുകൊണ്ടുതന്നെ പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രമേ നി൪വ്വഹിക്കാന്‍ പാടുള്ളൂ. അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ പുരോഹിതന്‍മാ൪ സാധാരണക്കാരെ പ്രേരിപ്പിക്കാറുണ്ട്. അതിനായി ഖുർആനിൽ തന്നെ തെളിവുണ്ടെന്നാണ് അവ൪ പറയുന്നത്. അല്ലാഹു ഖുർആൻ അവതരിപ്പിച്ചതുതന്നെ അവനോട് മാത്രമെ പ്രാ൪ത്ഥിക്കാവൂ എന്ന് പഠിപ്പിക്കാനാണ്.

ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا

പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)

ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا

(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)

അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ പുരോഹിതന്‍മാ൪ പറയുന്ന ന്യായങ്ങളെല്ലാം കളവല്ലാതെ പിന്നെ മറ്റെന്താണ്.

(4) ദീനിലെ നിയമങ്ങള്‍ മറച്ച് വെക്കല്‍

വേദഗ്രന്ഥത്തിലെ പല സത്യങ്ങളും ജനങ്ങള്‍ക്ക വിവരിച്ചു കൊടുക്കാതെ ജൂതന്‍മാ൪ മറച്ച് വെച്ചിരുന്നു.

يَٰٓأَهْلَ ٱلْكِتَٰبِ لِمَ تَلْبِسُونَ ٱلْحَقَّ بِٱلْبَٰطِلِ وَتَكْتُمُونَ ٱلْحَقَّ وَأَنتُمْ تَعْلَمُونَ

വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌?(ഖു൪ആന്‍:3/71)

يَٰٓأَهْلَ ٱلْكِتَٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ ٱلْكِتَٰبِ وَيَعْفُوا۟ عَن كَثِيرٍ ۚ قَدْ جَآءَكُم مِّنَ ٱللَّهِ نُورٌ وَكِتَٰبٌ مُّبِينٌ

വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.(ഖു൪ആന്‍:5/15)

അല്ലാഹുവിന്റെ ദീനിലുള്ള ഒരു കാര്യത്തെ അത് തനിക്കോ തന്റെയോ കൂട്ടായ്മയുടൊ നിലപാടിന് എതിരാകുമെന്ന് കരുതി മറച്ച് വെക്കുന്നത് ഇന്ന് മുസ്ലിം സമൂഹത്തിലും കാണാറുണ്ട്. ഉദാഹരണത്തിന് സ്ത്രീകളുടെ ജുമുഅ-ജമാഅത്തിന്റെ വിഷയം. അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി ജമാഅത്തായി നി൪വ്വഹിക്കുന്നതും ജുമുഅയില്‍ പങ്കെടുക്കുന്നതും സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ പോലെ നി൪ബന്ധമില്ല. എന്നാല്‍ അത് അവ൪ക്ക് അനുവദനീയമാണ്.

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ: لاَ تَمْنَعُوا إِمَاءَ اللَّهِ أَنْ يُصَلِّينَ فِي الْمَسْجِدِ ‏‏ ‏

ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ പള്ളിയില്‍ നമസ്‌ക്കരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ തടയരുത്. ( ഇബ്‌നുമാജ :16 – അഹമ്മദ് :1327-അഹ്മദ്: 1335- ബസ്സാര്‍: 151)

عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ: إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ إِلَى الْمَسَاجِدِ فَأْذَنُوا لَهُنَّ

ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ ഭാര്യമാ൪ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവ൪ക്കക അനുവാദം നല്‍കുവിന്‍. (അഹ്മദ്:5211)

عَنِ الْحَسَنِ، قَالَ: كُنَّ نِسَاءُ الْمُهَاجِرِينَ يُصَلِّينَ الْجُمُعَةَ مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ يَحْتَسِبْنَ بِهَا مِنَ الظُّهْرِ

മുഹാജിറുകളായ സ്വഹാബാ വനിതകള്‍ നബിയോടൊത്ത് (സ്വ) ജുമുഅ നമസ്ക്കരിച്ചിരുന്നു . അത് ളുഹ്ര്‍ നമസ്ക്കാരത്തിന് പകരമായി അവര്‍ പരിഗണിക്കുകയും ചെയ്തിരുന്നു. (മുസന്നഫ് ഇബ്നു അബീ ശൈബ ഹദീസ് : 5159)

എന്നാല്‍ ഇന്ന് സ്ത്രീകള്‍ പള്ളിയിലേക്ക് ജുമുഅ-ജമാഅത്തിന് പോകുന്നത് ഹറാമാണെന്നാണ് പല പുരോഹിതന്‍മാരും പറയുന്നത്. സ്ത്രീകള്‍ക്ക് ജുമുഅ-ജമാഅത്ത് അനുവദനീയമാണെന്നുള്ള തെളിവുകളെ അവ൪ മറച്ച് വെക്കുകയും ചെയ്യുന്നു. ഇത് ജൂതായിസമാണ്.

(5)അല്ലാഹുവിനെക്കുറിച്ച് മോശം പറയൽ

അല്ലാഹുവിനെക്കുറിച്ച് മോശം പറയൽ ജൂതന്‍മാരുടെ സമ്പ്രദായമാണ്. “അല്ലാഹു ദരിദ്രനാണ്”, “അല്ലാഹുവിന്റെ കൈ ബന്ധിക്കപ്പെട്ടിരിക്കുന്നു” എന്നിവ അവയിൽ ചിലതുമാത്രം.

وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا۟ بِمَا قَالُوا۟ ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ ۚ

അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക് കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. (ഖു൪ആന്‍:5/64)

لَّقَدْ سَمِعَ ٱللَّهُ قَوْلَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ فَقِيرٌ وَنَحْنُ أَغْنِيَآءُ ۘ سَنَكْتُبُ مَا قَالُوا۟ وَقَتْلَهُمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُوا۟ عَذَابَ ٱلْحَرِيقِ

അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്‌. അവര്‍ ആ പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്‌. കത്തിഎരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന് നാം (അവരോട്‌) പറയുകയും ചെയ്യും.(ഖു൪ആന്‍:3/181)

അല്ലാഹുവിലേക്ക് ഇടയാളന്മാരില്ലാതെ അടുക്കാൻ കഴിയില്ല എന്ന് ചില പുരോഹിതന്‍മാ൪ പറയാറുണ്ട്. അതിന് അവ൪ പറയുന്ന ന്യായങ്ങളോ “ട്രാൻസ്ഫോമറിൽ നിന്ന് നേരിട്ട് കറണ്ട് എടുക്കാൻ കഴിയുമോ”, “മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണാന്‍ നേരിട്ട് പോകാമോ? MLA, MP മുഖാന്തിരമല്ലേ പാടുള്ളൂ” തുടങ്ങിയവ പോലുള്ളവയും. ഇത് ജൂതന്‍മാര്‍ പറഞ്ഞതിനോടാണ് സാമ്യപ്പെടുന്നത്.

(6) ഐഹിക ജീവിതത്തോടുള്ള ആ൪ത്തിയും മരിക്കാനുള്ള ഭയവും

ഐഹിക ജീവിതത്തോടുള്ള ആ൪ത്തിയും മരിക്കാനുള്ള ഭയവും ജൂതന്‍മാരുടെ സ്വഭാവമാണ്.

وَلَتَجِدَنَّهُمْ أَحْرَصَ ٱلنَّاسِ عَلَىٰ حَيَوٰةٍ وَمِنَ ٱلَّذِينَ أَشْرَكُوا۟ ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِۦ مِنَ ٱلْعَذَابِ أَن يُعَمَّرَ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ

തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് (ഐഹിക) ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ (യഹൂദരെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്‌. ഒരാള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുക എന്നത് അയാളെ ദൈവിക ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു. (ഖു൪ആന്‍:2/96)

وَلَا يَتَمَنَّوْنَهُۥٓ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَٱللَّهُ عَلِيمٌۢ بِٱلظَّٰلِمِينَ

എന്നാല്‍ അവരുടെ(ജൂതന്‍മാരുടെ) കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതിന്‍റെ ഫലമായി അവര്‍ ഒരിക്കലും അത് (മരണം) കൊതിക്കുകയില്ല. അല്ലാഹു അക്രമകാരികളെപ്പറ്റി അറിവുള്ളവനാകുന്നു.(ഖു൪ആന്‍:62/7)

أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْءَاخِرَةِ ۖ

പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അവര്‍ (ജൂതന്‍മാ൪). (ഖു൪ആന്‍:2/86)

എന്നാല്‍ മരണത്തെക്കുറിച്ചുള്ള ചിന്ത അധികരിപ്പിക്കണമെന്നാണ് ഇസ്ലാം പറയുന്നത്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)

ഐഹിക ജീവിതം നശ്വരവും പരലോക ജീവിതം അനശ്വരവുമാണ്.

ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം, അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. (ഖു൪ആന്‍:29/64)

ഇന്ന് മുസ്ലിം സമൂഹത്തിന്റെ പൊതുവെയുള്ള അവസ്ഥയും ജൂതന്‍മാരുടെ നിലപാടില്‍ നിന്നും വ്യത്യസ്തമല്ല.

عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ يُوشِكُ الأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الأَكَلَةُ إِلَى قَصْعَتِهَا ‏”‏ ‏.‏ فَقَالَ قَائِلٌ وَمِنْ قِلَّةٍ نَحْنُ يَوْمَئِذٍ قَالَ ‏”‏ بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ وَلَكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ وَلَيَنْزِعَنَّ اللَّهُ مِنْ صُدُورِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ وَلَيَقْذِفَنَّ اللَّهُ فِي قُلُوبِكُمُ الْوَهَنَ ‏”‏ ‏.‏ فَقَالَ قَائِلٌ يَا رَسُولَ اللَّهِ وَمَا الْوَهَنُ قَالَ ‏”‏ حُبُّ الدُّنْيَا وَكَرَاهِيَةُ الْمَوْتِ ‏”‏ ‏.‏

സൌബാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “(സത്യനിഷേധികളായ) സമൂഹങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിയാനായിരിക്കുന്നു, ഭക്ഷണം കഴിക്കുന്നവര്‍ തങ്ങളുടെ പാത്രത്തിലേക്ക് കൈ നീട്ടുന്നത് പോലെ.” ഒരാള്‍ ചോദിച്ചു: “അന്നേ ദിവസം ഞങ്ങളുടെ (എണ്ണ)ക്കുറവ് കൊണ്ടാണോ (ഇങ്ങനെ സംഭവിക്കുന്നത്?)” നബിﷺ പറഞ്ഞു: “അല്ല. നിങ്ങളന്ന് ധാരാളമുണ്ടായിരിക്കും. പക്ഷേ ഒഴുകുന്ന വെള്ളത്തിന് മുകളിലെ ചപ്പുചവറുകളെ പോലെയായിരിക്കും നിങ്ങള്‍.അല്ലാഹു നിങ്ങളുടെ ശത്രുവിന്റെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങളെ കുറിച്ചുള്ള ഭയം എടുത്തു നീക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ ‘വഹന്‍’ ഇടുകയും ചെയ്യും.”ഒരാള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് ‘വഹന്‍’?” നബിﷺ പറഞ്ഞു: “ദുനിയാവിനോടുള്ള ഇഷ്ടവും, മരണത്തോടുള്ള വെറുപ്പും.” (അബൂദാവൂദ്: 4297 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

(7) വേദഗ്രന്ഥത്തെ അവഗണിക്കല്‍

ബനൂഇസ്‌റാഈല്യര്‍ക്ക് നേര്‍മാര്‍ഗത്തിലൂടെ ജീവിക്കാനുള്ള മാര്‍ഗദര്‍ശനമായിട്ടാണ് മൂസാനബി(അ)ക്ക് അല്ലാഹു തൗറാത്ത് നല്‍കിയത്.

إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ

നിശ്ചയമായും, നാം തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നു; അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (ഖു൪ആന്‍: 5/44)

എന്നാല്‍ ജൂതന്‍മാ൪ തൗറാത്തിലെ വിധിവിലക്കുകള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തു കയും അതിനെ അഗണ്യമാക്കുകയും ചെയ്ത. അതുകൊണ്ട് അവരെ കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:

مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ

‘തൗറാത്ത്’ ചുമതലപ്പെടുത്തപ്പെട്ടിട്ട് പിന്നെ അതു ഏറ്റെടുത്ത് നിര്‍വഹിക്കാതിരുന്നവരുടെ ഉപമ, (വലിയ) ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയെ പോലെയാകുന്നു. അല്ലാഹുവിന്‍റെ ‘ആയത്തു’കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കിയവരുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല. (ഖു൪ആന്‍:62/5)

അതായത്, ഗ്രന്ഥക്കെട്ട് വഹിപ്പിക്കപ്പെടുന്ന കഴുത അതിന്റെ പുറത്ത് എന്താണുള്ളതെന്ന് അറിയാത്തതുപോലെ തൗറാത്ത് ചുമക്കുന്ന ഇക്കൂട്ടര്‍ ഈ ഗ്രന്ഥം എന്തിനുവേണ്ടി അവതരിച്ചതാണെന്നും അതു തങ്ങളില്‍നിന്ന് എന്താണാവശ്യപ്പെടുന്നതെന്നും അറിയുന്നില്ല. തൗറാത്തിലെ ഉള്ളടക്കം ഗ്രഹിക്കുവാനോ, അതിന്‍റെ അദ്ധ്യാപനങ്ങള്‍ അനുസരിക്കുവാനോ ജൂതന്‍മാ൪ ശ്രദ്ധിക്കുന്നേയില്ല. പകരം പരമ്പരാഗതമായ ഐതിഹ്യങ്ങള്‍ കൊണ്ടും തങ്ങളുടെ വ്യാമോഹങ്ങള്‍കൊണ്ടും തൃപ്തി അടയുകയാണവര്‍. വിശുദ്ധ ക്വുര്‍ആന്‍റെ അനുയായികളുടെ ഇന്നത്തെ പൊതുനിലയും ഈ വചനവും മുമ്പില്‍ വെച്ചുകൊണ്ട് ഏറെക്കുറെ സാമ്യമുള്ളതായി കാണാം.

(8) നഹ്സ് നോക്കല്‍

നഹ്സില്‍ വിശ്വസിക്കുന്നത് സംബന്ധിച്ച് ശാഫിഈ പണ്ഢിതനായ ഇബ്നു ഹജറുല്‍ ഹൈഥമി(റഹി) പറയുന്നു: നഹ്സ് നോക്കല്‍ ജൂതന്‍മാരുടെ നടപടിയില്‍ പെട്ടതാണ്. സൃഷ്ടാവും രക്ഷിതാവുമായ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്ന മുസ്ലിംകളുടെ മാ൪ഗത്തില്‍ പെട്ടവയല്ല.(ഫതാവാ അല്‍ ഹദീസിയ്യ – പേജ് :23)

ഇസ്‌ലാം ഏതെങ്കിലും ദിവസത്തെയോ മാസത്തെയോ ദുശ്ശകനത്തിന്റെ ദിവസമായും മാസമായും പഠിപ്പിക്കുന്നില്ല.ഏതെങ്കിലും ദിവസത്തെയോ മാസത്തെയോ ദുശിച്ച് പറയുന്നത് അല്ലാഹുവിലേക്ക് തന്നെയാണ് ചെന്നെത്തുന്നത്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لاَ تَسُبُّوا الدَّهْرَ فَإِنَّ اللَّهَ هُوَ الدَّهْرُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ കാലത്തെ ചീത്ത പറയരുത്. തീ൪ച്ചയായും അല്ലാഹുവാണ് കാലം.(മുസ്ലിം:2246)

എന്നാല്‍ ദിവസങ്ങളില്‍ ചിലതിന് ദോഷമുണ്ടെന്നും അന്നേദിവസങ്ങളില്‍ നല്ലതായ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നുമുള്ള ദുശ്ശകുന (നഹ്‌സ്) വിശ്വാസം കാലങ്ങളായി പുരോഹിതന്‍മാ൪ മുസ്ലിം സമുദായത്തെ പഠിപ്പിച്ചകൊണ്ടിരിക്കുകയാണ്. ഇത് ഇസ്ലാമികമല്ല, ജൂതായിസമാണ്.

അതേപോലെ ചില കാര്യങ്ങളില്‍ നിങ്ങള്‍ ജൂതന്‍മാ൪ക്ക് എതിരാകണം എന്ന് പ്രത്യേകം മതം പഠിപ്പിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ ജൂതന്‍മാ൪ക്ക് എതിരാകുന്നില്ലെങ്കില്‍ അത് ജൂതായിസമാണ്. ജൂതന്‍മാ൪ക്ക് എതിരാകണമെന്ന് പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ കാണുക:

(1)നരച്ച മുടിക്ക് ചായം കൊടുക്കുക.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : غَيِّرُوا هَذَا بِشَىْءٍ وَاجْتَنِبُوا السَّوَادَ

നബി ﷺ പറഞ്ഞു: നിങ്ങൾ അതിന് ചായം കൊടുക്കൂ. എന്നാൽ കറുപ്പ്ചായം നിങ്ങൾ വെടിയുക (മുസ്‌ലിം2120)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ إِنَّ الْيَهُودَ وَالنَّصَارَى لاَ يَصْبُغُونَ فَخَالِفُوهُمْ ‏

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരച്ച മുടിക്ക് ചായം കൊടുക്കുക. ജൂതക്രൈസ്തവര്‍ ചായം കൊടുക്കാറില്ല. നിങ്ങള്‍ അവര്‍ക്കെതിരാകണം. (ബുഖാരി:5899)

(2)അത്താഴം കഴിക്കുക

ജൂതക്രൈസ്തവര്‍ അവരുടെ നോമ്പില്‍ അത്താഴം കഴിക്കുമായിരുന്നില്ല.

عَنْ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ

അംറ് ബ്നു ആസില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നമ്മുടെ നോമ്പിന്റെയും വേദക്കാരുടെ നോമ്പിന്റെയും ഇടയിലുള്ള അന്തരം അത്താഴം കഴിക്കലാണ്. (മുസ്ലിം: 1096)

(3) മുഹറം പത്തിനും അതിനോട് ചേ൪ത്ത് മറ്റൊരു ദിവസവും നോമ്പ് അനുഷ്ടിക്കുക.

ജൂതന്‍മാര്‍ മുഹറം പത്തിന് നോമ്പെടുക്കുമായിരുന്നു. മുഹറം പത്തിനും അതിന് മുമ്പോ ശേഷമോ ഒരു ദിവസം വര്‍ധിപ്പിച്ചു നോമ്പെടുക്കണമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി ﷺ പറഞ്ഞു: ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അത് ജൂത ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇന്‍ശാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതാം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് നബി ﷺ വഫാത്തായിരുന്നു. (മുസ്‌ലിം: 1916)

ഇമാം ബൈഹഖിയുടെ (റഹി) റിപ്പോ൪ട്ടില്‍ നിങ്ങള്‍ ഒമ്പതിനും പത്തിനും നോമ്പ് നോറ്റ് ജൂതന്മാരോട് എതിരാകുക എന്നും കാണാവുന്നതാണ്. (ബൈഹഖി:4/287)

(4) നോമ്പ് തുറക്കാന്‍ ധൃതി കാണിക്കുക.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لاَ يَزَالُ الدِّينُ ظَاهِرًا مَا عَجَّلَ النَّاسُ الْفِطْرَ لأَنَّ الْيَهُودَ وَالنَّصَارَى يُؤَخِّرُونَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങള്‍ നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം കാലം(ഇസ്ലാം) ദീന്‍ വിജയിച്ചു കൊണ്ടേയിരിക്കും. കാരണം യഹൂദന്‍മാരും നസ്വാറാക്കളും നോമ്പ് തുറ വൈകിപ്പിക്കുന്നവരാണ്. (അബൂദാവൂദ് :2353- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

(5) ആര്‍ത്തവകാരികളുമായുള്ള സമീപനം.

عَنْ أَنَسٍ، أَنَّ الْيَهُودَ، كَانُوا لاَ يَجْلِسُونَ مَعَ الْحَائِضِ فِي بَيْتٍ وَلاَ يَأْكُلُونَ وَلاَ يَشْرَبُونَ ‏.‏ قَالَ فَذُكِرَ ذَلِكَ لِلنَّبِيِّ ـ صلى الله عليه وسلم ـ فَأَنْزَلَ اللَّهُ ‏{وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ}‏ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏”‏ اصْنَعُوا كُلَّ شَىْءٍ إِلاَّ الْجِمَاعَ ‏”‏ ‏.‏

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജൂതന്‍മാരിലെ സ്ത്രീകള്‍ ആര്‍ത്തവകാരികളായാല്‍ പുരുഷന്മാര്‍ അവരോടൊപ്പം വീട്ടില്‍ ഒന്നിച്ച് ഇരിക്കുമായിരുന്നില്ല. അവരോടൊപ്പം ഭക്ഷിക്കുകയോ, കുടിക്കുകയോ ചെയ്യാറില്ല. നബി ﷺ യുടെ അടുക്കല്‍ അതിനെ കുറിച്ച് പറയപ്പെട്ടു. അല്ലാഹു ആയത്ത് അവതരിപ്പിച്ചു:ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌ (ഖു൪ആന്‍:2/222). നബി ﷺ പറഞ്ഞു:’ലൈംഗിക ബന്ധമല്ലാത്ത എല്ലാം നിങ്ങള്‍ ചെയ്തുകൊള്ളുക’. (അബുദാവൂദ്:1/687)

(6) പള്ളികള്‍ അലങ്കരിക്കരുത്

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَا أُمِرْتُ بِتَشْيِيدِ الْمَسَاجِدِ ‏”‏ ‏.‏ قَالَ ابْنُ عَبَّاسٍ لَتُزَخْرِفُنَّهَا كَمَا زَخْرَفَتِ الْيَهُودُ وَالنَّصَارَى ‏.‏

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: പള്ളികള്‍ തശ്’യീദ് ചെയ്യുവാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല. ഇബ്നു അബ്ബാസ്(റ) പറഞ്ഞു:ജൂതരും ക്രൈസ്തവരും അലങ്കരിച്ചതുപോലെ നിങ്ങളും അവയെ അലങ്കരിക്കുക തന്നെ ചെയ്യും. (അബുദാവൂദ്: 448 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

(7) ചെരിപ്പ് ധരിച്ച് നസ്കരിക്കൽ

عَنْ أَوْسٍ بْنِ ثَابِتٍ الأَنْصَارِيِّ،، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : خَالِفُوا الْيَهُودَ فَإِنَّهُمْ لاَ يُصَلُّونَ فِي نِعَالِهِمْ وَلاَ خِفَافِهِمْ ‏

ഔസ് ബ്നു ഥാബിത് അൽഅന്‍സ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ജൂതന്മാരിൽ നിന്നും ഭിന്നരാവുക; അവർ ചെരുപ്പുകളും, ഖുഫ്ഫകളും (തോലിന്റെ സോക്സ്) ധരിച്ച് കൊണ്ട് നമസ്കരിക്കാറില്ല. (അബൂദാവൂദ്:652)

സത്യവിശ്വാസികളെ, ജൂതന്‍മാരുടെ വിശ്വാസ-ആചാര-സ്വഭാവങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ? ആരുടെയെങ്കിലും ജീവിതത്തില്‍ അത് ഉണ്ടെങ്കില്‍ അവ൪ ജൂതായിസത്തിലാണ്. ജൂതന്‍മാരുമായി എതിരാകാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ നാം എതിരാകാതെ അവരുമായി സാമ്യപ്പെടുന്നുണ്ടോ? ആരെങ്കിലും അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ അവരും ജൂതായിസത്തിലാണ്. അതല്ലാതെ, ജൂതന്‍മാരുടെ നാട്ടിലെ ഭക്ഷണം കഴിച്ചതുകൊണ്ടോ അവരുടെ നാട്ടിലെ ഭൌതികമായ സൌകര്യങ്ങള്‍ ഉപയോഗിച്ചതുകൊണ്ടോ ജൂതായിസമാകുകയില്ല, ഇസ്ലാം അത് പ്രത്യേകമായി വിലക്കിയിട്ടില്ലായെങ്കില്‍.

ٱلْيَوْمَ أُحِلَّ لَكُمُ ٱلطَّيِّبَٰتُ ۖ وَطَعَامُ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ

എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌.(ഖു൪ആന്‍:5/5)

 

kanzululoom.com        

 

Leave a Reply

Your email address will not be published. Required fields are marked *