1.ജിന്നിനെ അല്ലാഹു തീയിൽ നിന്നാണ് സൃഷ്ടിച്ചത്.
وَٱلْجَآنَّ خَلَقْنَٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ
അതിന് മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു. (ഖു൪ആന്‍:15/26-27)
سَمُوم എന്നാല്‍, രോമകൂപങ്ങളിലൂടെ ഉള്ളിലേക്ക് തുളച്ചു കടക്കുമാറ് അത്യുഷ്ണമായത് എന്നര്‍ത്ഥം. (അമാനി തഫ്സീര്‍)
وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ
തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു. (ഖു൪ആന്‍:55/15)
{مِنْ مَارِجٍ مِنْ نَارٍ} أي: من لهب النار الصافي، أو الذي قد خالطه الدخان،
{പുകയില്ലാത്ത തീജ്വാലയില്‍ നിന്ന്} തെളിഞ്ഞ തീജ്വാലയില്‍ നിന്ന്. മറ്റൊരര്‍ഥം പുകകലര്‍ന്ന തീജ്വാലയില്‍നിന്ന് എന്നാണ്. (തഫ്സീറു്സസഅ്ദി)
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ
ആയിശ رضي الله عنها യില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: മലക്കുകൾ സൃഷ്ടിക്കപ്പെട്ടത് പ്രകാശം കൊണ്ടാണ്. ജിന്നുകൾ സൃഷ്ടിക്കപ്പെട്ടത് കത്തിജ്വലിക്കുന്ന അഗ്നികൊണ്ടാണ്. ആദം സൃഷ്ടിക്കപ്പെട്ടത് നിങ്ങളോട് വിവരിക്കപ്പെട്ട വസ്‌തു (മണ്ണ്) കൊണ്ടുമാണ്. (മുസ്‌ലിം: 2996)
2. മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുന്നേ ജിന്നിനെ സൃഷ്ടിച്ചിട്ടുണ്ട്.
وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ ﴿٢٦﴾ وَٱلْجَآنَّ خَلَقْنَٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ ﴿٢٧﴾
കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അതിന് മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു. (ഖു൪ആന്‍:15/26-27)
3.മനുഷ്യരെ സംബന്ധിച്ചിടത്തോളം ജിന്നുകൾ അദൃശ്യ സൃഷ്ടികളാണ്. മനുഷ്യന്റെ ബാഹേന്ദ്രിയങ്ങളാല്‍ അവരെ കണ്ടെത്തുവാന്‍ കഴിയില്ല. ജിന്ന് എന്ന് വിളിക്കാനുള്ള കാരണം അത് നമ്മുടെ കാഴ്ച്ചക്ക് അപ്പുറത്ത് മറഞ്ഞു നിൽക്കുന്ന ഒന്നായതു കൊണ്ടാണ്.
ﻳَٰﺒَﻨِﻰٓ ءَاﺩَﻡَ ﻻَ ﻳَﻔْﺘِﻨَﻨَّﻜُﻢُ ٱﻟﺸَّﻴْﻄَٰﻦُ ﻛَﻤَﺎٓ ﺃَﺧْﺮَﺝَ ﺃَﺑَﻮَﻳْﻜُﻢ ﻣِّﻦَ ٱﻟْﺠَﻨَّﺔِ ﻳَﻨﺰِﻉُ ﻋَﻨْﻬُﻤَﺎ ﻟِﺒَﺎﺳَﻬُﻤَﺎ ﻟِﻴُﺮِﻳَﻬُﻤَﺎ ﺳَﻮْءَٰﺗِﻬِﻤَﺎٓ ۗ ﺇِﻧَّﻪُۥ ﻳَﺮَﻯٰﻛُﻢْ ﻫُﻮَ ﻭَﻗَﺒِﻴﻠُﻪُۥ ﻣِﻦْ ﺣَﻴْﺚُ ﻻَ ﺗَﺮَﻭْﻧَﻬُﻢْ ۗ ﺇِﻧَّﺎ ﺟَﻌَﻠْﻨَﺎ ٱﻟﺸَّﻴَٰﻄِﻴﻦَ ﺃَﻭْﻟِﻴَﺎٓءَ ﻟِﻠَّﺬِﻳﻦَ ﻻَ ﻳُﺆْﻣِﻨُﻮﻥَ
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ ശൈത്വാന്‍ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് ശൈത്വാന്‍മാരെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു. (ഖു൪ആന്‍ :7/27)
ജിന്നുകൾ ഗോപ്യമായ ഒരു ലോകത്താണ്. അവയെ നമ്മൾ കാണുന്നില്ല, അവർ നമ്മുടെ കൂടെ ജീവിക്കുന്നു
4. ജിന്നുകൾക്ക് വ്യത്യസ്ത ദൃശ്യരൂപങ്ങൾ സ്വീകരിക്കാൻ കഴിയും. ഏതെങ്കിലും സന്ദർഭങ്ങളിൽ ജിന്നുകൾ മറ്റേതെങ്കിലും രൂപം സ്വീകരിച്ചാൽ ചിലപ്പോൾ മനുഷ്യർക്ക് അവരെ കാണാൻ കഴിഞ്ഞേക്കാം. അപ്പോഴും അത് ജിന്നാണെന്ന് തിരിച്ചറിയണമെന്നില്ല.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ سَمِعْتُهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ بِالْمَدِينَةِ نَفَرًا مِنَ الْجِنِّ قَدْ أَسْلَمُوا فَمَنْ رَأَى شَيْئًا مِنْ هَذِهِ الْعَوَامِرِ فَلْيُؤْذِنْهُ ثَلاَثًا فَإِنْ بَدَا لَهُ بَعْدُ فَلْيَقْتُلْهُ فَإِنَّهُ شَيْطَانٌ ” .
അബൂസഈദുൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും മദീനയിൽ മുസ്‌ലിമായ ജിന്നുകളുണ്ട്; നിങ്ങൾ അവരിൽ ആരെയെങ്കിലും കണ്ടാൽ അവിടെ നിന്ന് പോകാൻ മൂന്നു ദിവസം ആവശ്യപ്പെടുക, അതിന് ശേഷവും അവനെ കാണുകയാണെങ്കിൽ കൊല്ലണം, കാരണം നിശ്ചയം അവൻ പിശാചാണ്. (മുസ്ലിം:2236)
5. ജിന്നുകൾ ഭൂമിയിൽ നമ്മോടൊപ്പമാണ് ജീവിക്കുന്നത്. പക്ഷേ അവർ ജീവിക്കുന്നത് മറ്റൊരു സ്ഥല-സമയ മാനത്തിലാണ്.
6.ജിന്നുകൾ ഭക്ഷണം കഴിക്കുന്നവരാണ്. ജിന്നുകൾ അവരുടെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ നബി ﷺ പറഞ്ഞു:
لَكُمْ كُلُّ عَظْمٍ ذُكِرَ اسْمُ اللَّهِ عَلَيْهِ يَقَعُ فِي أَيْدِيكُمْ أَوْفَرَ مَا يَكُونُ لَحْمًا وَكُلُّ بَعَرَةٍ عَلَفٌ لِدَوَابِّكُمْ ”
അല്ലാഹുവിന്റെ നാമം ഉച്ചരിച്ച എല്ലുകൾ നിങ്ങൾക്കുള്ളതാണ്. അത് നിങ്ങളുടെ കൈകളിലെത്തുമ്പോൾ അതിൽ മാംസം നിറയും. മൃഗങ്ങളുടെ ചാണകം നിങ്ങളുടെ മൃഗങ്ങളുടെ ഭക്ഷണവുമാണ്.
ശേഷം നബി ﷺ സ്വഹാബികളോട് പറഞ്ഞു:
فَلاَ تَسْتَنْجُوا بِهِمَا فَإِنَّهُمَا طَعَامُ إِخْوَانِكُمْ
അവ രണ്ടും നിങ്ങൾ മല, മൂത്ര ശുചീകരണത്തിനായി ഉപയോഗിക്കരുത് കാരണം, അവ രണ്ടും നിങ്ങളുടെ സഹോദരന്മാരുടെ ഭക്ഷണമാണ്. (മുസ്ലിം:450)
7.ജിന്നുകൾ വിവാഹം കഴിക്കുകയും സന്താനോല്പാദനം നടത്തുന്നവരുമാണ്.
സ്വര്‍ഗ സ്ത്രീകളെ കുറിച്ച് അല്ലാഹു പറയുന്നു:
لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ
അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ (സ്വര്‍ഗ സ്ത്രീകളെ) സ്പര്‍ശിച്ചിട്ടില്ല. (ഖു൪ആന്‍:55/74)
ജിന്നുകൾ മനുഷ്യരെ പോലെ സ്വസമുദായത്തിലെ സ്ത്രീകളുമായി ബന്ധപ്പെടുന്നവരാണ് എന്ന് വ്യക്തം.
ﻭَﺇِﺫْ ﻗُﻠْﻨَﺎ ﻟِﻠْﻤَﻠَٰٓﺌِﻜَﺔِ ٱﺳْﺠُﺪُﻭا۟ ﻻِءَﺩَﻡَ ﻓَﺴَﺠَﺪُﻭٓا۟ ﺇِﻻَّٓ ﺇِﺑْﻠِﻴﺲَ ﻛَﺎﻥَ ﻣِﻦَ ٱﻟْﺠِﻦِّ ﻓَﻔَﺴَﻖَ ﻋَﻦْ ﺃَﻣْﺮِ ﺭَﺑِّﻪِۦٓ ۗ ﺃَﻓَﺘَﺘَّﺨِﺬُﻭﻧَﻪُۥ ﻭَﺫُﺭِّﻳَّﺘَﻪُۥٓ ﺃَﻭْﻟِﻴَﺎٓءَ ﻣِﻦ ﺩُﻭﻧِﻰ ﻭَﻫُﻢْ ﻟَﻜُﻢْ ﻋَﺪُﻭٌّۢ ۚ ﺑِﺌْﺲَ ﻟِﻠﻈَّٰﻠِﻤِﻴﻦَ ﺑَﺪَﻻً
നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്) പകരം കിട്ടിയത് വളരെ ചീത്ത തന്നെ. (ഖു൪ആന്‍:18/50)
ഇതിൽ നിന്നും, അവരിൽ വിവാഹവും ജനനവും നടക്കുന്നുണ്ടെന്നാണ് വരുന്നത്.
8. ജിന്നുകൾ ബുദ്ധിയുള്ളവരാണ് അല്ലാഹുവിൻറെ നിയമങ്ങൾ അനുസരിക്കാൻ ആജ്ഞാപിക്കപ്പെട്ടവരും വിചാരണ ചെയ്യപ്പെടുന്നവരുമാണ്.
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍ :51/56)
സ്വഹീഹുൽ ബുഖാരിയിൽ ‘ജിന്നുകളെയും, അവരുടെ പ്രതിഫലത്തെയും അവരുടെ ശിക്ഷയെയും കുറിച്ചു പ്രസ്‌താവിക്കുന്ന അദ്ധ്യായം ( بَابُ ذِكْرِ الْجِنِّ وَثَوَابِهِمْ وَعِقَابِهِمْ) എന്നൊരു അദ്ധ്യായമുണ്ട്. മഹ്ശറിൽ വെച്ചു ജിന്നുകളോടും മനുഷ്യരോടും അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യം അടങ്ങിയ സൂറ: അൻആമിലെ 128-ാം വചനവും ഒരു ഹദീസുമാണ് ആ അദ്ധ്യായത്തിൽ ബുഖാരി رحمه الله പ്രധാനമായും ഉദ്ധരിച്ചിരിക്കുന്നത്. ആയത്ത് ഇതാണ്:
يَٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَٰتِى وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَٰذَا
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? (ഖു൪ആന്‍:6/130)
അപ്പോൾ, അല്ലാഹുവിന്റെ വിധിവിലക്കുകൾ ജിന്നുകൾക്കും ബാധകമാണെന്നു വന്നുവല്ലോ. അതിലെ ഹദീസിന്റെ ചുരുക്കം ഇപ്രകാരമാകുന്ന്: ‘നമസ്കാരത്തിനു ബാങ്കു വിളിക്കുന്നത് ഉച്ചത്തിലായിരിക്കണം. കാരണം, അതു കേൾക്കുന്ന ജിന്നും, മനുഷ്യനും, മറ്റു വസ്‌തുക്കളും, ക്വിയാമത്തു നാളിൽ ബാങ്കു വിളിച്ചവന്നു സാക്ഷിയായി വരുന്നതാണ് എന്നു നബി ﷺ അരുളിച്ചെയ്‌തിരിക്കുന്നു.’
ഈ അദ്ധ്യായത്തിന്റെ വിവരണത്തിൽ ഇമാം അസ്ക്വലാനീ رحمه الله ഫത്ഹുൽബാരിയിൽ സുദീർഘമായ ഒരു പ്രസ്താവന ചെയ്തതു കാണാം. അതിലെ പ്രസക്തഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമാണ്. അദ്ദേഹം പറയുന്നു: ഈ ശീർഷകം കൊണ്ട് ബുഖാരിയുടെ ഉദ്ദേശ്യം, ജിന്ന് എന്നൊരു കൂട്ടരുണ്ടെന്നും, അവർ മതശാസനകൾക്കു വിധേയരാണെന്നും സ്ഥാപിക്കലാണ്. (അമാനി തഫ്സീര്‍)
9.ജിന്നുകളിൽ മുസ്ലീമും കാഫിറും മറ്റ് വ്യത്യസ്ത കക്ഷികളും ഉണ്ട്.
ജിന്നുകൾ തന്നെ പറഞ്ഞതായി അല്ലാഹു പറയുന്നു:
وَأَنَّا مِنَّا ٱلصَّٰلِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَآئِقَ قِدَدًا
ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാരുണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിതീര്‍ന്നിരിക്കുന്നു. (ഖു൪ആന്‍:72/11)
وَأَنَّا مِنَّا ٱلْمُسْلِمُونَ وَمِنَّا ٱلْقَٰسِطُونَ ۖ فَمَنْ أَسْلَمَ فَأُو۟لَٰٓئِكَ تَحَرَّوْا۟ رَشَدًا ﴿١٤﴾ وَأَمَّا ٱلْقَٰسِطُونَ فَكَانُوا۟ لِجَهَنَّمَ حَطَبًا ﴿١٥﴾
ഞങ്ങളുടെ കൂട്ടത്തില്‍ (അല്ലാഹുവിന്) കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ആര്‍ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു. അനീതി പ്രവര്‍ത്തിച്ചകരാകട്ടെ നരകത്തിനുള്ള വിറക് ആയി തീരുന്നതാണ്. (ഖു൪ആന്‍:72/14)
10. ജിന്നുകൾക്ക് ചില പ്രത്യേക കഴിവുകൾ അല്ലാഹു നൽകിയിട്ടുണ്ട്. രൂപം മാ നുള്ള കഴിവ്, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അതിശയിപ്പിക്കുന്ന വേഗത്തിൽ സഞ്ചരികാനുള്ള കഴിവ്, കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങാനുള്ള കഴിവ്, വലിയ കെട്ടിടങ്ങൾ പണിയാനുള്ള കഴിവ് ഇങ്ങനെ പല കഴിവുകളും അവക്കുണ്ട്.
സുലൈമാൻ നബിക്ക് ജിന്നുകകളെ കീഴ്പ്പെടുത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:
وَٱلشَّيَٰطِينَ كُلَّ بَنَّآءٍ وَغَوَّاصٍ
എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു.) (ഖു൪ആന്‍:38/37)
يَعْمَلُونَ لَهُۥ مَا يَشَآءُ مِن مَّحَٰرِيبَ وَتَمَٰثِيلَ وَجِفَانٍ كَٱلْجَوَابِ وَقُدُورٍ رَّاسِيَٰتٍ ۚ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ
അദ്ദേഹത്തിന് വേണ്ടി ഉന്നത സൌധങ്ങള്‍, ശില്‍പങ്ങള്‍, വലിയ ജലസംഭരണിപോലെയുള്ള തളികകള്‍, നിലത്ത് ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവര്‍ (ജിന്നുകള്‍) നിര്‍മിച്ചിരുന്നു. ദാവൂദ് കുടുംബമേ, നിങ്ങള്‍ നന്ദിപൂര്‍വ്വം പ്രവര്‍ത്തിക്കുക. തികഞ്ഞ നന്ദിയുള്ളവര്‍ എന്‍റെ ദാസന്‍മാരില്‍ അപൂര്‍വ്വമത്രെ. (ഖു൪ആന്‍:34/13)
11.ജിന്നു വര്‍ഗ്ഗത്തിലെ ദുഷിച്ച ഒരു വിഭാഗമാണു ശൈത്വാന്‍. എല്ലാ ജിന്നും ശൈത്വാനല്ല.
12. നമുക്ക് കാണാൻ കഴിയില്ല എങ്കിലും ജിന്നുകളെക്കുറിച്ചും അവരുടെ അദൃശ്യമായ ലോകത്തെക്കുറിച്ചും വിശ്വസിക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ജിന്നുകളെ നിഷേധിക്കുന്നവൻ കാഫിറാണെന്നത് അഹ്ലുസുന്നവൽ ജമാഅയുടെ ഏകാഭിപ്രായമാണ്. എന്തുകൊണ്ടെന്നാൽ ഖുർആനിലും സുന്നത്തിലും വ്യക്തമായി വന്ന ഒരു സംഗതിയാണവൻ നിഷേധിച്ചിരിക്കുന്നത്. ഖുർആനിൽ പത്ത് സൂറത്തുകളിലായി നാൽപതിലതികം ആയത്തുകളിൽ ജിന്നുകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. ഒരു സൂറത്തിന്റെ പേരു തന്നെ അൽ ജിന്ന് എന്നാണ്.
www.kanzululoom.com