قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَ
നീ പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. ആകയാല്‍ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നിങ്ങള്‍ നേരെ നിലകൊള്ളുകയും അവനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. ബഹുദൈവാരാധകര്‍ക്കാകുന്നു നാശം. (ഖുർആൻ:41/6)
{فَاسْتَقِيمُوا إِلَيْهِ} أَيِ: اسْلُكُوا الصِّرَاطَ الْمُوصِّلَ إِلَى اللَّهِ تَعَالَى، بِتَصْدِيقِ الْخَبَرِ الَّذِي أَخْبَرَ بِهِ، وَاتِّبَاعِ الْأَمْرِ، وَاجْتِنَابِ النَّهْيِ، هَذِهِ حَقِيقَةُ الِاسْتِقَامَةِ،
{ആകയാൽ അവങ്കലേക്കുള്ള മാർഗത്തിൽ നിങ്ങൾ നേരെ നിലകൊള്ളുക} അല്ലാഹുവിലേക്കെത്തുന്ന മാർഗത്തിൽ നിങ്ങൾ പ്രവേശിക്കുക. അവൻ അറിയിച്ച വിവരങ്ങളിൽ വിശ്വസിച്ചും അവന്റെ കൽപനകളെ പിൻതുടർന്നും അവന്റെ വിരോധങ്ങളെ ഉപേക്ഷിച്ചും. ഇതാണ് നേരെനിലകൊള്ളുക എന്നതിന്റെ താൽപര്യം.
ثُمَّ الدَّوَامِ عَلَى ذَلِكَ، وَفِي قَوْلِهِ: إِلَيْهِ تَنْبِيهٌ عَلَى الْإِخْلَاصِ، وَأَنَّ الْعَامِلَ يَنْبَغِي لَهُ أَنْ يَجْعَلَ مَقْصُودَهُ وَغَايَتَهُ، الَّتِي يَعْمَلُ لِأَجْلِهَا، الْوُصُولَ إِلَى اللَّهِ، وَإِلَى دَارِ كَرَامَتِهِ، فَبِذَلِكَ يَكُونُ عَمَلُهُ خَالِصًا صَالِحًا نَافِعًا، وَبِفَوَاتِهِ، يَكُونُ عَمَلُهُ بَاطِلًا.
തുടർന്ന് അതിൽ നിത്യമായി നിലകൊള്ളുകയും ചെയ്യുക. (അവനിലേക്ക്) എന്ന പദത്തിൽ ആത്മാർഥമായിരിക്കണം (ഇഖ്‌ലാസ്) എന്ന ഓർമപ്പെടുത്തലുമുണ്ട്. പ്രവർത്തിക്കുന്നവന്റെ ഉദ്ദേശ്യവും ലക്ഷ്യവും പ്രവർത്തിക്കുന്നവന്റെ യഥാർഥ ലക്ഷ്യത്തിനുവേണ്ടിയാവണം. അല്ലാഹുവിലേക്കെത്തുക, അവന്റെ പരിശുദ്ധ ഭവനത്തിൽ എത്തിച്ചേരുക. അങ്ങനെയാകുമ്പോൾ അവന്റെ പ്രവർത്തനം നിഷ്‌ക്കളങ്കവും ഫലപ്രദവുമായിരിക്കും. ഈ ആത്മാർഥത നഷ്ടപ്പെട്ടാൽഅവന്റെ പ്രവർത്തനം നിഷ്ഫലമാകും.
وَلَمَّا كَانَ الْعَبْدُ، -وَلَوْ حَرِصَ عَلَى الِاسْتِقَامَةِ- لَا بُدَّ أَنْ يَحْصُلَ مِنْهُ خَلَلٌ بِتَقْصِيرٍ بِمَأْمُورٍ، أَوِ ارْتِكَابِ مَنْهِيٍّ، أَمَرَهُ بِدَوَاءِ ذَلِكَ بِالِاسْتِغْفَارِ الْمُتَضَمِّنِ لِلتَّوْبَةِ فَقَالَ: {وَاسْتَغْفِرُوهُ}
ഒരു ദാസൻ നേരെ നിലകൊള്ളാൻ എത്രതന്നെ ആഗ്രഹിച്ചാലും ചില കാര്യങ്ങളിൽ അവന് വീഴ്ചകളും തകരാറുകളും സംഭവിക്കാതിരിക്കില്ല. ചില വിരോധങ്ങൾ പ്രവർത്തിച്ചെന്നും വരാം. പശ്ചാത്താപത്തെ ഉൾക്കൊള്ളുന്ന പാപമോചനം തേടാനുള്ള കൽപന അതിനുള്ള പ്രതിവിധിയായിട്ടാണ് നിർദേശിക്കുന്നത്. അതാണ് പറഞ്ഞത്: {അവനോട് പാപമോചനം തേടുകയും ചെയ്യുവിൻ}
തഫ്സീറുസ്സഅ്ദി
www.kanzululoom.com