പ്രവാചക പത്നിമാരോടായി അല്ലാഹു പറഞ്ഞു:
وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا
നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖുർആൻ:33/34)
ഖുര്‍ആന്‍ വചനങ്ങളും, അല്ലാത്തവയുമായ വഹ്‌യുകള്‍ (ദൈവിക സന്ദേശങ്ങള്‍) നബി ﷺ ക്ക് മിക്കപ്പോഴും അവിടുത്തെ വീട്ടിൽ വെച്ചായിരിക്കും ലഭിക്കുന്നത്. അവ കാണുവാനും, കേള്‍ക്കുവാനും, ഗ്രഹിക്കുവാനും, മറ്റുള്ളവര്‍ക്കു പഠിപ്പിക്കുവാനും നബി ﷺ യുടെ പതിന്മാർക്കാണ് കൂടുതൽ അവസരമുണ്ടായത്. നമ്മുടെ വീടുകളും ഖുർആനും സുന്നത്തും പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വേദിയാകട്ടെ. അതേപോലെ സുന്നത്ത് നമസ്കാരം, ഖുർആൻ പാരായണം എന്നിവയൊക്കെ നമ്മുടെ വീട്ടിൽ സദാ ഉണ്ടാകട്ടെ.
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَثَلُ الْبَيْتِ الَّذِي يُذْكَرُ اللَّهُ فِيهِ وَالْبَيْتِ الَّذِي لاَ يُذْكَرُ اللَّهُ فِيهِ مَثَلُ الْحَىِّ وَالْمَيِّتِ .
അബൂമൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിനെ കുറിച്ച സ്മരണയുള്ള വീട് ജീവനുള്ള വീടും അല്ലാഹുവിനെ കുറിച്ച സ്മരണയില്ലാത്ത വീട് നിർജീവമായ വീടുമാണ്. (മുസ്‌ലിം 779)
عَن عبْدِ اللَّهِ بْنِ سَعْدٍ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم: أَيُّمَا أَفْضَلُ الصَّلاَةُ فِي بَيْتِي أَوِ الصَّلاَةُ فِي الْمَسْجِدِ قَالَ: أَلاَ تَرَى إِلَى بَيْتِي مَا أَقْرَبَهُ مِنَ الْمَسْجِدِ فَلأَنْ أُصَلِّيَ فِي بَيْتِي أَحَبُّ إِلَىَّ مِنْ أَنْ أُصَلِّيَ فِي الْمَسْجِدِ إِلاَّ أَنْ تَكُونَ صَلاَةً مَكْتُوبَةً.
അബ്ദുല്ലാഹ് ഇബ്നു സഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ‘എന്റെ വീട്ടിൽ വെച്ച് നമസ്കരിക്കുന്നതാണോ പള്ളിയിൽ വെച്ച് നമസ്കരിക്കുന്നതാണോ ഉത്തമം?’ എന്ന് ഞാൻ നബി ﷺ യോട് ചോദിച്ചു. നബി ﷺ പമറുപടി പറഞ്ഞു: എന്റെ വീടിന്റെ എത്ര അടുത്താണ് പള്ളി എന്ന് നീ കാണുന്നതല്ലേ? പക്ഷെ, വീട്ടിൽ വെച്ച് നമസ്കരിക്കുന്നതാണ് പള്ളിയിൽ വെച്ച് നമസ്കരിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം, നിർബന്ധ നമസ്കാരങ്ങളൊഴികെ. (ഇബ്നു മാജ 1378)
فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ، فَإِنَّ أَفْضَلَ الصَّلاَةِ صَلاَةُ الْمَرْءِ فِي بَيْتِهِ إِلاَّ الْمَكْتُوبَةَ
നബി ﷺ പറഞ്ഞു: ജനങ്ങളേ, നിങ്ങളുടെ വീടുകളിൽ വെച്ച് നിങ്ങൾ സുന്നത്ത് നമസ്‌കരിക്കുക. തീർച്ചയായും ഫർളല്ലാത്ത നമസ്‌കാരങ്ങളിൽ വെച്ച് ഏറ്റവും ശ്രഷ്ഠമായത് മനുഷ്യൻ തന്റെ വീട്ടിൽവെച്ച് നിർവ്വഹിക്കുന്ന നമസ്‌കാരമാണ്. (ബുഖാരി:731)
عَنْ أَبِي سُفْيَانَ، عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا قَضَى أَحَدُكُمُ الصَّلاَةَ فِي مَسْجِدِهِ فَلْيَجْعَلْ لِبَيْتِهِ نَصِيبًا مِنْ صَلاَتِهِ فَإِنَّ اللَّهَ جَاعِلٌ فِي بَيْتِهِ مِنْ صَلاَتِهِ خَيْرًا
അബൂസുഫ്യാനിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും (ഫർള് നമസ്കാരങ്ങൾ) പള്ളിയിൽ നമസ്‌കരിക്കുമ്പോൾ അവന്റെ നമസ്കാരത്തിന്റെ ഒരു ഭാഗം (അതായത് സുന്നത്ത് നമസ്കാരങ്ങൾ) അവന്റെ വീടിനായി നീക്കിവെക്കണം, കാരണം അല്ലാഹു അവന്റെ നമസ്കാരത്താൽ അവന്റെ ഭവനത്തിൽ നന്മ വരുത്തും. (മുസ്ലിം:778)
قال الحافظ ابن رجب رحمه الله : من عادة السلف أن يتخذوا في بيوتهم أماكن معدة للصلاة فيها.
ഹാഫിള് ഇബ്നു റജബ് അൽ ഹമ്പലീ رحمه الله പറഞ്ഞു :വീടുകളിൽ നിസ്കാരത്തിനായി പ്രത്യേകം സ്ഥലം സജ്ജമാക്കൽ മുൻഗാമി (സലഫു)കളുടെ പതിവായിരുന്നു. (ഫത്ഹുൽ ബാരീ: 3/169)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ സ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്‌ലിം:780)
‘ക്വബ്ര്‍ സ്ഥാനങ്ങളാക്കുക’ എന്നുവെച്ചാല്‍ ക്വബ്ര്‍ സ്ഥാനങ്ങളെപ്പോലെ മൂകങ്ങളാക്കുക എന്നു സാരം. ‘ക്വബ്ര്‍ സ്ഥാനങ്ങളില്‍ ഖു൪ആന്‍ പാരായണം പാടില്ലാത്തതാണ്. വീടുകളില്‍ ഖു൪ആന്‍ പാരായണം ചെയ്യാതെ അവിടം ക്വബ്ര്‍ സ്ഥാനങ്ങളാക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. ചുരുക്കത്തില്‍ വീടുകളില്‍ ഖു൪ആന്‍ പാരായണം പതിവാക്കണമെന്ന് ഈ വചനം ഓ൪മ്മിപ്പിക്കുന്നു.
قال عبد الله بن مسعود رضي الله عنه: إن أصفر البيوت الذي أصفر من كتاب الله
അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: ഏറ്റവും ദരിദ്രമായ വീട് അല്ലാഹുവിന്റെ കിതാബ് ഇല്ലാതായ വീടാണ്. (مصنف إبن أبي شيبة 30024)
ശൈഖ് അബ്ദുറസാഖ് അൽ ബദർ (റഹി)പറയുന്നു :അതായത് വീടുകളിൽ വെച്ച് ഏറ്റവും നന്മയുംബറകത്തും കുറഞ്ഞ വീട് പാരായണം ചെയ്യപെടാതെ ഖുർആൻ ശൂന്യമായ വീടാണ്. ങ്ങനെ (പാരായണം ചെയ്യപ്പെടാതിരിക്കുക എന്നത്) ബറകത്തിനെ മായിച്ചു കളയുന്നതും പിശാചുക്കളെ കൊണ്ട് വരുന്നതുമായ കാര്യമാണ്.
عن حَفْص بْنُ عِنَانٍ الْحَنَفِيُّ، أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ: إِنَّ الْبَيْتَ لَيَتَّسِعُ عَلَى أَهْلِهِ وَتَحْضُرُهُ الْمَلَائِكَةُ وَتَهْجُرُهُ الشَّيَاطِينُ، وَيَكْثُرُ خَيْرُهُ أَنْ يُقْرَأَ فِيهِ الْقُرْآنُ، وَإِنَّ الْبَيْتَ لَيَضِيقُ عَلَى أَهْلِهِ وَتَهْجُرُهُ الْمَلَائِكَةُ، وَتَحْضُرُهُ الشَّيَاطِينُ، وَيَقِلُّ خَيْرُهُ أَنْ لَا يُقْرَأَ فِيهِ الْقُرْآنُ
അബൂഹുറൈറ(റ) പറയാറുണ്ടായിരുന്നു:തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് വിശാലമാവുകയും, അതിൽ മലക്കുകൾ സന്നിഹിതരാവുകയും, പിശാചുക്കൾ അതിനെ വെടിയുകയും, അതിലെ ഐശ്വര്യങ്ങൾ വർധിക്കുകയും ചെയ്യും, അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടുന്നതിനാൽ.തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് ഇടുങ്ങിയതാവുകയും, മലക്കുകൾ അതിനെ വെടിയുകയും, അതിൽ പിശാചുക്കൾ സന്നിഹിതരാവുകയും, അതിലെ ഐശ്വര്യങ്ങൾ കുറയുകയും ചെയ്യും, അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടാതിരിക്കുന്നതിനാൽ. (ദാരിമി)
عَنِ النُّعْمَانِ بْنِ بَشِيرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ اللَّهَ كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِأَلْفَىْ عَامٍ أَنْزَلَ مِنْهُ آيَتَيْنِ خَتَمَ بِهِمَا سُورَةَ الْبَقَرَةِ وَلاَ يُقْرَآنِ فِي دَارٍ ثَلاَثَ لَيَالٍ فَيَقْرَبُهَا شَيْطَانٌ
നുഉമാന്‍ ഇബ്നു ബഷീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു ഗ്രന്ഥം രേഖപ്പെടുത്തി.അതില്‍ നിന്ന് രണ്ട് വചനങ്ങളെ അവന്‍ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുല്‍ ബഖറ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ രണ്ടും ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ മൂന്ന് രാവുകള്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല.(സുനനുത്തി൪മുദി:45/3124-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ . وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ . وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ
ജാബിറുബ്‌നു അബ്ദില്ല(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുകയും അങ്ങനെ അവന്‍ അവന്റെ പ്രവേശനസമയത്തും ആഹരിക്കുന്ന സമയത്തും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താല്‍, (അപ്പോള്‍) പിശാച് പറയും: ‘നിങ്ങള്‍ക്ക് (ഇവിടെ) രാത്രി താമസിക്കാനിടമോ രാത്രി ഭക്ഷണമോ ഇല്ല.’ (എന്നാല്‍) ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിക്കാതിരുന്നാല്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനിടം കിട്ടിയിരിക്കുന്നു.’ (ഇനി) ഭക്ഷണം കഴിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനുള്ള ഇടവും രാത്രി ഭക്ഷണവും കിട്ടിയിരിക്കുന്നു’ (മുസ്‌ലിം:2018)
അതേപോലെ നമ്മുടെ വീട്ടിൽ മലക്കുകൾ പ്രവേശിക്കാൻ തടസ്സമുള്ള കാര്യങ്ങളൊന്നും ഉണ്ടായിരിക്കരുത്.
عَنْ أَبِي طَلْحَةَ ـ رضى الله عنهم ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ تَدْخُلُ الْمَلاَئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ
അബൂത്വൽഹ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നായയോ രൂപങ്ങളോ (ജീവനുള്ളവയുടെ ചിത്രങ്ങളോ) ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല. (ബുഖാരി:3322)
عَنْ عَائِشَةَ، أَنَّهَا قَالَتْ وَاعَدَ رَسُولَ اللَّهِ صلى الله عليه وسلم جِبْرِيلُ عَلَيْهِ السَّلاَمُ فِي سَاعَةٍ يَأْتِيهِ فِيهَا فَجَاءَتْ تِلْكَ السَّاعَةُ وَلَمْ يَأْتِهِ وَفِي يَدِهِ عَصًا فَأَلْقَاهَا مِنْ يَدِهِ وَقَالَ ” مَا يُخْلِفُ اللَّهُ وَعْدَهُ وَلاَ رُسُلُهُ ” . ثُمَّ الْتَفَتَ فَإِذَا جِرْوُ كَلْبٍ تَحْتَ سَرِيرِهِ فَقَالَ ” يَا عَائِشَةُ مَتَى دَخَلَ هَذَا الْكَلْبُ هَا هُنَا ” . فَقَالَتْ وَاللَّهِ مَا دَرَيْتُ . فَأَمَرَ بِهِ فَأُخْرِجَ فَجَاءَ جِبْرِيلُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” وَاعَدْتَنِي فَجَلَسْتُ لَكَ فَلَمْ تَأْتِ ” . فَقَالَ مَنَعَنِي الْكَلْبُ الَّذِي كَانَ فِي بَيْتِكَ إِنَّا لاَ نَدْخُلُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ .
ആയിശ رضي الله عنها പറഞ്ഞു : ജിബ്രീൽ عليه السلام നബി ﷺ യോട് ഇന്ന സമയത്ത് അദ്ദേഹത്തിന്റെ അടുത്ത് എത്താം എന്ന് വാഗ്ദാനം നൽകി, ആ സമയം എത്തിച്ചർന്നിട്ടും , അദ്ദേഹം വന്നില്ല , നബി ﷺ യുടെ കയ്യിൽ ഒരു വടി ഉണ്ടായിരുന്നു, അത് അദ്ദേഹം കയ്യിൽ നിന്ന് എറിഞ്ഞു , എന്നിട്ട് പറഞ്ഞു : അല്ലാഹുവോ അല്ലാഹുവിന്റെ ദൂതന്മാരോ ഇത് വരെ അവരുടെ വാഗ്ദാനം ലംഘിച്ചിട്ടില്ല. അപ്പോഴാണ് തന്റെ കട്ടിലിനടിയിൽ ഒരു നായകുട്ടിയെ ശ്രദ്ധിച്ചത് , അദ്ദേഹം പറഞ്ഞു :അല്ലയോ ആയിശാ! ഈ നായ ഇവിടെ എപ്പോഴാണ് പ്രവേശിച്ചത് ? ആയിശ رضي الله عنها പറഞ്ഞു: അല്ലാഹുവാണെ സത്യം ! ഞാൻ അറിയില്ല. അദ്ദേഹം കൽപിച്ചത് പ്രകാരം അതിനെ പുറത്താക്കപ്പെട്ടു. അങ്ങനെ ജിബ്രീൽ عليه السلام വന്നു. അപ്പോൾ നബി ﷺ പറഞ്ഞു: താങ്കൾ എന്നോട് വാഗ്ദാനം നൽകിയത് പ്രകാരം ഞാൻ കാത്തിരിന്നു, എന്നാൽ താങ്കൾ വന്നില്ല. ജിബ്രീൽ عليه السلام പറഞ്ഞു : താങ്കളുടെ വീട്ടിൽ ഉണ്ടായിരുന്ന നായ എന്നെ താങ്കളിലക്ക് പ്രവേശിക്കുന്നതിനെ തടഞ്ഞു, നിശ്ചയമായും ഞങ്ങൾ (മലക്കുകൾ) നായ ഉള്ള വീടുകളിലും ചിത്രം ഉള്ള വീടുകളിലും പ്രവേശിക്കുകയില്ല. (മുസ്ലിം:2104)
വീട് ജീവനുള്ളവയുടെ രൂപങ്ങൾ, ചിത്രങ്ങൾ എന്നിവയിൽ നിന്നെല്ലാം മുക്തമാക്കണം.
عَنْ أَبِيهِ، أَنَّهُ سَمِعَ عَائِشَةَ، تَقُولُ دَخَلَ عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَقَدْ سَتَرْتُ سَهْوَةً لِي بِقِرَامٍ فِيهِ تَمَاثِيلُ فَلَمَّا رَآهُ هَتَكَهُ وَتَلَوَّنَ وَجْهُهُ وَقَالَ “ يَا عَائِشَةُ أَشَدُّ النَّاسِ عَذَابًا عِنْدَ اللَّهِ يَوْمَ الْقِيَامَةِ الَّذِينَ يُضَاهُونَ بِخَلْقِ اللَّهِ ” . قَالَتْ عَائِشَةُ فَقَطَعْنَاهُ فَجَعَلْنَا مِنْهُ وِسَادَةً أَوْ وِسَادَتَيْنِ .
ആയിശ رضي الله عنها പറഞ്ഞു: നബി ﷺ ഒരിക്കൽ എന്റെ വീട്ടിൽ പ്രവേശിച്ചു , വീട്ടിലെ ഷെൽഫ് ഞാൻ രൂപങ്ങൾ ഉള്ള ഒരു മറകൊണ്ട് മൂടിയിരുന്നു. അത് കണ്ടപ്പൊൾ അദ്ദേഹം അത് അതിന്റെ സഥാനത്ത് നിന്ന് വലിച്ച് കീറുകയും അദ്ദേഹത്തിന്റെ മുഖം വിവർണമാകുകയും ചെയ്തു. എന്നിട്ട് പറഞ്ഞു : അല്ലയോ ആയിശാ , ഖിയാമത്ത് നാളിൽ അല്ലാഹുവിന്റെ അടുത്ത് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്ന (ഒരു) ജനവിഭാഗം അല്ലാഹുവിന്റെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നവരാണ്. ആയിശ رضي الله عنها പറഞ്ഞു: ഞങ്ങൾ അതിനെ മുറിച്ചു, അത് കൊണ്ട് ഒന്നോ രണ്ടോ തലയിണ ഉണ്ടാക്കി. (മുസ്ലിം:2107)
മരിച്ച് പോയവരുടെ ഫോട്ടോ ചുമരിൽ തൂക്കുന്നതിന്റെ വിധിയെന്താണ്?
لا يجوز تعليق صور ذوات الأرواح في البيوت، ولا غير البيوت، سواء كانت لأحياء أو لأموات، أو للذكرى أو لغير ذلك؛ لقول النبي- صلى الله عليه وسلم- لعلي – رضي الله عنه-: «لا تدع صورة إلا طمستها، ولا قبرا مشرفا إلا سويته» رواه مسلم في صحيحه.
ആത്മാവുള്ളവയുടെ ഫോട്ടോ, വീട്ടിലോ അല്ലാത്ത ഇടങ്ങളിലോ തൂക്കാൻ പാടില്ല. അത് അനുവദനീയമല്ല. അത് ജീവിച്ചിരിക്കുന്നവരുടെ ചിത്രമായാലും, മരിച്ചവരുടെ ചിത്രമായാലും ശരി. അവരുടെ ഓർമ്മക്ക് വേണ്ടിയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾക്ക് വേണ്ടിയോ ഒന്നും അങ്ങനെ ചെയ്യരുത്. കാരണം, അലി(റ)വിനോട് നബിﷺ പറഞ്ഞത് ഇപ്രകാരമാണ്: {ജീവനുള്ളവയുടെ രൂപങ്ങൾ നശിപ്പിക്കാതെയും, കെട്ടിയുയർത്തിയ ക്വബ്റുകൾ തട്ടി നിരപ്പാക്കാതെയും നീ വിട്ടുകളയരുത് (മുസ്‌ലിം: 969) } ഇമാം മുസ്‌ലിം അദ്ദേഹത്തിന്റെ സ്വഹീഹിൽ ഉദ്ധരിച്ച ഹദീഥാണിത്. (ലജ്നത്തുദ്ദാഇമ)
വീട് ഉപകരണ സംഗീതങ്ങളിൽ നിന്നും മുക്തമാകാൻ വേണ്ടി പരിശ്രമിക്കുക.
لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ
നബി ﷺ പറഞ്ഞു: ‘വ്യഭിചാരവും, സംഗീതോപകരണങ്ങളും, പുരുഷന്മാർക്ക് പട്ടും, മദ്യപാനവും ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂഹത്തിൽ ഉണ്ടായി തീരുക തന്നെ ചെയ്യും.’ (ബുഖാരി:5590)
عن أنس بن مالك رضى الله عنه قال قال رسول الله صلى الله عليه وسلم: لَيكوننَّ في هذه الأُمَّةِ خسفٌ ، و قذفٌ ، و مسخٌ ، و ذلك إذا شرِبُوا الخمورَ ، و اتَّخذوا القَيْناتِ ، و ضربُوا بالمعازفِ
നബി ﷺ പറഞ്ഞു: ‘ഈ ഉമ്മത്തിൽ ഭൂമിയിലേക്കാഴ്ത്തുന്ന ശിക്ഷയും, ചരൽ വർഷവും, രൂപമാറ്റവും വന്നു ഭവിക്കും. അത് അവർ കള്ള് കുടിക്കുകയും, പാട്ടുകാരികളെ സ്വീകരിക്കുകയും, സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തു തുടങ്ങുമ്പോൾ.'(സിൽസിലത്തു സ്വഹീഹ: 2203)
kanzululoom.com