മനുഷ്യനിലെ പോരായ്മ മാറ്റാൻ ഈ ഗുണങ്ങള്‍ ഉൾക്കൊള്ളുക

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അക്ഷമനായികൊണ്ടാണ്‌. മനുഷ്യന്റെ പ്രകൃതിപരമായ ഒരു സവിശേഷതയാണ് ഇത്.   ആ ക്ഷമയില്ലായ്മ എന്താണെന്ന് വിശുദ്ധ ഖുർആൻ  വിശദീകരിക്കുന്നത് കാണുക:

إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا ‎﴿١٩﴾‏ إِذَا مَسَّهُ ٱلشَّرُّ جَزُوعًا ‎﴿٢٠﴾‏ وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا ‎﴿٢١﴾

തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായികൊണ്ടാണ്‌. അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും. നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും. (ഖു൪ആന്‍:70/19-21)

{إِذَا مَسَّهُ الشَّرُّ جَزُوعًا} فَيَجْزَعُ إِنْ أَصَابَهُ فَقْرٌ أَوْ مَرَضٌ، أَوْ ذَهَابُ مَحْبُوبٍ لَهُ، مِنْ مَالٍ أَوْ أَهْلٍ أَوْ وَلَدٍ، وَلَا يُسْتَعْمَلُ فِي ذَلِكَ الصَّبْرُ وَالرِّضَا بِمَا قَضَى اللَّهُ.

{അതായത് തിന്മബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായിരിക്കൊണ്ടും} ദാരിദ്ര്യമോ രോഗമോ ബാധിക്കുകയോ തനിക്കിഷ്ടപ്പെട്ട ധനമോ ബന്ധുക്കളോ മക്കളോ നഷ്ടപ്പെടുകയോ ചെയ്താല്‍ അവര്‍ അക്ഷമരാകും. അല്ലാഹുവിന്റെ വിധിയില്‍ തൃപ്തിപ്പെടാനോ ക്ഷമിക്കാനോ കഴിയുന്നില്ല. (തഫ്സീറുസ്സഅ്ദി)

{وَإِذَا مَسَّهُ الْخَيْرُ مَنُوعًا} فَلَا يُنْفِقُ مِمَّا آتَاهُ اللَّهُ، وَلَا يَشْكُرُ اللَّهَ عَلَى نِعَمِهِ وَبَرِّهِ، فَيَجْزَعُ فِي الضَّرَّاءِ، وَيَمْنَعُ فِي السَّرَّاءِ.

{നന്മകൈവന്നാല്‍ തടഞ്ഞുവെക്കുന്നവനായിക്കൊണ്ടും} അല്ലാഹു നല്‍കിയതില്‍ നിന്നും അവര്‍ ചെലവഴിക്കില്ല. അവന്‍ നല്‍കിയ അനുഗ്രഹത്തിനും ഗുണത്തിനും നന്ദി കാണിക്കുകയുമില്ല. പ്രയാസങ്ങള്‍ വരുമ്പോള്‍ ക്ഷമകേട് കാണിക്കുകയും സൗകര്യങ്ങളുണ്ടാകുമ്പോള്‍ തടഞ്ഞുവെക്കുന്നവരാകുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

ധനത്തിലാകട്ടെ, ദേഹത്തിലാകട്ടെ വല്ല ദോഷവും ബാധിക്കുമ്പോള്‍ വ്യസനവും, പരാതിയും, ഭയവും, നിരാശയും വല്ല ഗുണമോ നന്മയോ ബാധിച്ചാല്‍ അത് വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ വിനിയോഗിക്കുകയോ ചെയ്യാതെ പിശുക്ക് കാണിച്ചും മറ്റും അതിന് തടസ്സം വരുത്തുക. ഇതാണ് മനുഷ്യന്‍ അക്ഷമനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞതിന്‍റെ അര്‍ഥം. (അമാനി തഫ്സീ൪ – ഖു൪ആന്‍:70/19-21 ന്റെ വിശദീകരണത്തില്‍ നിന്ന്)

എന്നാല്‍ മനുഷ്യൻ സൃഷ്ട്യാ തന്നെ ഇങ്ങിനെ ഒരു പോരായ്മയുള്ളവനാണെങ്കിലും ഈ സ്വഭാവത്തെ നിയന്ത്രിക്കുവാനുള്ള പ്രതിവിധികളും അല്ലാഹു അവന് നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അതാണ് അല്ലാഹു തുടർന്ന് പറയുന്നത് :

إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا ‎﴿١٩﴾‏ إِذَا مَسَّهُ ٱلشَّرُّ جَزُوعًا ‎﴿٢٠﴾‏ وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا ‎﴿٢١﴾‏ إِلَّا ٱلْمُصَلِّينَ ‎﴿٢٢﴾‏ ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ ‎﴿٢٣﴾‏ وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ ‎﴿٢٤﴾‏ لِّلسَّآئِلِ وَٱلْمَحْرُومِ ‎﴿٢٥﴾‏ وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ ‎﴿٢٦﴾‏ وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ‎﴿٢٧﴾‏ إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ ‎﴿٢٨﴾‏ وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ‎﴿٢٩﴾‏ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٣٠﴾‏ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ‎﴿٣١﴾‏ وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ‎﴿٣٢﴾‏ وَٱلَّذِينَ هُم بِشَهَٰدَٰتِهِمْ قَآئِمُونَ ‎﴿٣٣﴾‏ وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ ‎﴿٣٤﴾‏ أُو۟لَٰٓئِكَ فِى جَنَّٰتٍ مُّكْرَمُونَ ‎﴿٣٥﴾

തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌. അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും, നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും. നമസ്കരിക്കുന്നവരൊഴികെ – അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍ തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും, ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ. തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു. തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ) തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു. എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍. തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും, തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും, തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ). അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു. (ഖു൪ആന്‍:70/19-35)

മനുഷ്യനിലെ അക്ഷമയെന്ന പോരായ്മ മാറ്റാനുള്ള ഒന്നാമത്തെ പ്രതിവിധി നമസ്കാരമാണ്.

إِلَّا ٱلْمُصَلِّينَ

നമസ്കരിക്കുന്നവരൊഴികെ. (ഖു൪ആന്‍:70/22)

{إِلا الْمُصَلِّينَ} الْمَوْصُوفِينَ بِتِلْكَ الْأَوْصَافِ فَإِنَّهُمْ إِذَا مَسَّهُمُ الْخَيْرُ شَكَرُوا اللَّهَ، وَأَنْفَقُوا مِمَّا خَوَّلَهُمُ اللَّهُ، وَإِذَا مَسَّهُمُ الشَّرُّ صَبَرُوا وَاحْتَسَبُوا.

{നമസ്‌കരിക്കുന്നവരൊഴികെ} എന്നാല്‍ ഈ വിശേഷണങ്ങളുള്ളവര്‍ മറിച്ചാണ്. അവര്‍ക്ക് നന്മ ലഭിച്ചാല്‍ അവര്‍ അല്ലാഹുവിന് നന്ദി കാണിക്കുകയും അവര്‍ക്ക് അധീനമായി കിട്ടിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും. തിന്മ ബാധിച്ചാലാകട്ടെ, ക്ഷമിക്കുകയും പ്രതിഫലമാഗ്രഹിക്കുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ

അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍. (ഖു൪ആന്‍:70/23)

وَقَوْلُهُ فِي وَصْفِهِمْ {الَّذِينَ هُمْ عَلَى صَلاتِهِمْ دَائِمُونَ} أَيْ: مُدَاوِمُونَ عَلَيْهَا فِي أَوْقَاتِهَا بِشُرُوطِهَا وَمُكَمِّلَاتِهَا. وَلَيْسُوا كَمَنْ لَا يَفْعَلُهَا، أَوْ يَفْعَلُهَا وَقْتًا دُونَ وَقْتٍ، أَوْ يَفْعَلُهَا عَلَى وَجْهٍ نَاقِصٍ.

അവരുടെ മറ്റൊരു വിശേഷണം: {അതായത് തങ്ങളുടെ നമസ്‌കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവരും} അതിന്റെ പൂര്‍ണ നിയമങ്ങളോടും നിബന്ധനകളോടും കൂടി സമയത്തു തന്നെ നിത്യമായി നിര്‍വഹിക്കും. അവര്‍ നമസ്‌കരിക്കാത്തവരെ പോലെയോ സമയകൃത്യതയില്ലാതെ ചെയ്യുന്നവരോ അപൂര്‍ണമായി ചെയ്യുന്നവരോ അല്ല. (തഫ്സീറുസ്സഅ്ദി)

وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ ‎﴿٢٤﴾‏ لِّلسَّآئِلِ وَٱلْمَحْرُومِ ‎﴿٢٥﴾

തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും. ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും. (ഖു൪ആന്‍:70/24-25)

{وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَعْلُومٌ} مِنْ زَكَاةٍ وَصَدَقَةٍ

{തങ്ങളുടെസ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും} സകാത്ത്, സ്വദക്വ പോലുള്ളത്. (തഫ്സീറുസ്സഅ്ദി)

ചോദിച്ചാവശ്യപ്പെട്ടു വരുന്നവര്‍ക്കും, അഭിമാനം കൊണ്ടോ, അംഗവൈകല്യം, രോഗം മുതലായ കാരണങ്ങള്‍ നിമിത്തമോ അന്യനോട്‌ ചോദിച്ചുവാങ്ങാന്‍ മുന്നോട്ട് വരാത്തവര്‍ക്കും, തങ്ങളുടെ സ്വത്തില്‍ നിന്ന് അവകാശവും ഓഹരിയും കൊടുക്കേണ്ടതുണ്ടെന്ന ബോധമുള്ളവര്‍ എന്ന്‍ സാരം. (അമാനി തഫ്സീര്‍)

وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ

പ്രതിഫല നടപടിയുടെ ദിവസത്തെ (സത്യമാക്കി) വിശ്വസിക്കുന്നവരും. (ഖു൪ആന്‍:70/26)

{وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ} أَيْ: يُؤْمِنُونَ بِمَا أَخْبَرَ اللَّهُ بِهِ، وَأَخْبَرَتْ بِهِ رُسُلُهُ، مِنَ الْجَزَاءِ وَالْبَعْثِ، وَيَتَيَقَّنُونَ ذَلِكَ فَيَسْتَعِدُّونَ لِلْآخِرَةِ، وَيَسْعَوْنَ لَهَا سَعْيَهَا. وَالتَّصْدِيقُ بِيَوْمِ الدِّينِ يُلْزِمُ مِنْهُ التَّصْدِيقَ بِالرُّسُلِ، وَبِمَا جَاءُوا بِهِ مِنَ الْكُتُبِ.

{പ്രതിഫല ദിനത്തില്‍ വിശ്വസിക്കുന്നവരും} പ്രതിഫലത്തെക്കുറിച്ചും ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ചും അല്ലാഹുവും പ്രവാചകനും അറിയിച്ച കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍, അതില്‍ ദൃഢബോധ്യമുള്ളവര്‍. അവര്‍ പരലോകത്തിനു വേണ്ടി തയ്യാറായിക്കൊണ്ടിരിക്കുകയും അതിനു വേണ്ടതായ പരിശ്രമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരലോകത്തെ സത്യപ്പെടുത്തുക എന്നതിന് പ്രവാചകന്‍മാര്‍ കൊണ്ടുവന്ന വേദങ്ങളെ കൂടി സത്യപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നു. (തഫ്സീറുസ്സഅ്ദി)

وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ‎﴿٢٧﴾‏ إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ ‎﴿٢٨﴾

തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ. തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു. (ഖു൪ആന്‍:70/27-28)

{وَالَّذِينَ هُمْ مِنْ عَذَابِ رَبِّهِمْ مُشْفِقُونَ} أَيْ: خَائِفُونَ وَجِلُونَ، فَيَتْرُكُونَ لِذَلِكَ كُلَّ مَا يُقَرِّبُهُمْ مِنْ عَذَابِ اللَّهِ.

{തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവര്‍} അവർ ഭയപ്പെടുന്നവരും വിറകൊള്ളുന്നവരും എന്നിട്ട് അല്ലാഹുവിൻറെ ശിക്ഷയിലേക്ക് അടുപ്പിക്കുന്നതായ എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുന്നവരുമാണ്. (തഫ്സീറുസ്സഅ്ദി)

{إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ} أَيْ: هُوَ الْعَذَابُ الَّذِي يَخْشَى وَيُحْذَرُ.

{തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു} ആ ശിക്ഷ ഭയപ്പെടേണ്ടതും ആശങ്കപ്പെടേണ്ടതും തന്നെ. (തഫ്സീറുസ്സഅ്ദി)

തങ്ങളുടെ നന്മ കൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അല്ലാഹുവിന്‍റെ ശിക്ഷ തങ്ങളില്‍ ബാധിച്ചേക്കുകയില്ലെന്ന് കരുതി അവര്‍ വഞ്ചിതരാവുകയോ അതിനെക്കുറിച്ച് ഭയമില്ലാതെ സമാധാനപ്പെട്ടുകൊണ്ടിരിക്കുകയോ ചെയ്കയില്ല എന്ന് സാരം. (അമാനി തഫ്സീര്‍)

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ‎﴿٢٩﴾‏ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٣٠﴾‏ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ‎﴿٣١﴾‏

തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)  തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.  എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍. (ഖു൪ആന്‍:70/29-31)

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ فَلَا يَطَأُونَ بِهَا وَطْأً مُحَرَّمًا، مِنْ زِنَى أَوْ لِوَاطٍ، أَوْ وَطْءٍ فِي دُبُرٍ، أَوْ حَيْضٍ، وَنَحْوِ ذَلِكَ، وَيَحْفَظُونَهَا أَيْضًا مِنَ النَّظَرِ إِلَيْهَا وَمَسِّهَا، مِمَّنْ لَا يَجُوزُ لَهُ ذَلِكَ، وَيَتْرُكُونَ أَيْضًا وَسَائِلَ الْمُحَرَّمَاتِ الدَّاعِيَةِ لِفِعْلِ الْفَاحِشَةِ.

{തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും}വ്യഭിചാരം പോലുള്ള നിഷിദ്ധമായ ശാരീരിക ബന്ധങ്ങള്‍, സ്വവര്‍ഗരതി, ആര്‍ത്തവ സമയത്ത് ബന്ധം പുലര്‍ത്തുക, വികൃതമായ ലൈംഗിക ബന്ധങ്ങള്‍ മുതലായവയൊന്നും അവര്‍ ചെയ്യില്ല. തനിക്ക് അനുവദനീയമല്ലാത്ത സ്ത്രീകളെ നോക്കുന്നതും സ്പര്‍ശിക്കുന്നതുമെല്ലാം അവര്‍ സൂക്ഷിക്കും. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന നിഷിദ്ധ മാര്‍ഗങ്ങളും അവരുപേക്ഷിക്കും. (തഫ്സീറുസ്സഅ്ദി)

സ്വന്തം ഭാര്യമാരുടെ അടുക്കലോ, മതത്തില്‍ അനുവദിക്കപ്പെട്ടപ്രകാരം അടിമകളില്‍നിന്നു ധര്‍മ്മിണികളായി സ്വീകരിച്ചിട്ടുള്ളവരുടെ അടുക്കലോ അല്ലാതെ, ലൈംഗികമായ യാതൊരു ഇടപാടും അവര്‍ ചെയ്കയില്ലെന്നര്‍ത്ഥം. അനുവദിക്കപ്പെട്ട ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍നിന്നും അകന്നുനിന്നു കൊണ്ടുള്ള അവിഹിത ജീവിതം, ഇസ്‌ലാമില്‍ വെറുക്കപ്പെട്ടതാണ്. ഈ രണ്ടിനും പുറമെയുള്ള ലൈംഗിക ഇടപാടുകളാകട്ടെ, വ്യഭിചാരവൃത്തിയുമാകുന്നു. അതുകൊണ്ടാണ്, ഈ രണ്ടു കൂട്ടരുമായി ഇടപെടുന്നതിനെപ്പറ്റി ആക്ഷേപിക്കുവാനില്ലെന്നും, അതിനപ്പുറം ആവശ്യപ്പെടുന്നവരാണ് അതിരുവിട്ടവരെന്നും അല്ലാഹു പ്രത്യേകം പ്രസ്താവിച്ചത്.

وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ‎

തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും. (ഖു൪ആന്‍:70/32)

{وَالَّذِينَ هُمْ لأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ} أَيْ: مُرَاعُونَ لَهَا، حَافِظُونَ مُجْتَهِدُونَ عَلَى أَدَائِهَا وَالْوَفَاءِ بِهَا، وَهَذَا شَامِلٌ لِجَمِيعِ الْأَمَانَاتِ الَّتِي بَيْنَ الْعَبْدِ وَبَيْنَ رَبِّهِ، كَالتَّكَالِيفِ السِّرِّيَّةِ، الَّتِي لَا يَطَّلِعُ عَلَيْهَا إِلَّا اللَّهُ، وَالْأَمَانَاتُ الَّتِي بَيْنَ الْعَبْدِ وَبَيْنَ الْخَلْقِ، فِي الْأَمْوَالِ وَالْأَسْرَارِ، وَكَذَلِكَ الْعَهْدُ، شَامِلٌ لِلْعَهْدِ الَّذِي عَاهَدَ عَلَيْهِ اللَّهَ، وَالْعَهْدِ الَّذِي عَاهَدَ الْخَلْقَ عَلَيْهِ، فَإِنَّ الْعَهْدَ يُسْأَلُ عَنْهُ الْعَبْدُ، هَلْ قَامَ بِهِ وَوَفَّاهُ، أَمْ رَفَضَهُ وَخَانَهُ فَلَمْ يَقُمْ بِهِ؟.

{തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചുപോരുന്നവരും}) അത് പൂര്‍ത്തിയാക്കാനും നിര്‍വഹിക്കാനും പ്രയാസപ്പെട്ട് സൂക്ഷിച്ചും പാലിച്ചും പോരുന്നു. അടിമയുടെയും രക്ഷിതാവിന്റെയും ഇടയിലുള്ള എല്ലാ അമാനത്തുകളും ഇതില്‍ ഉള്‍പ്പെടും; അല്ലാഹു അല്ലാതെ മറ്റാരും കാണാത്ത രഹസ്യമായ ബാധ്യതകള്‍, രഹസ്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സൃഷ്ടികള്‍ പരസ്പരമുള്ള അമാനത്തുകള്‍ പോലുള്ളവ. കരാര്‍ എന്ന് പറഞ്ഞാല്‍ സമ്പൂര്‍ണമാണ്. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള എല്ലാ കരാറുകളും ഇതില്‍ പെടും. കരാറുകളെക്കുറിച്ച് അടിമ ചോദിക്കപ്പെടും. അത് നിര്‍വഹിച്ച് പൂര്‍ത്തിയാക്കിയോ അതോ നിരാകരിച്ചുവോ, നിര്‍വഹിക്കാതെ വഞ്ചന കാണിച്ചോ എന്നെല്ലാം. (തഫ്സീറുസ്സഅ്ദി)

وَٱلَّذِينَ هُم بِشَهَٰدَٰتِهِمْ قَآئِمُونَ

തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും. (ഖു൪ആന്‍:70/33)

{وَالَّذِينَ هُمْ بِشَهَادَاتِهِمْ قَائِمُونَ} أَيْ: لَا يَشْهَدُونَ إِلَّا بِمَا يَعْلَمُونَهُ، مِنْ غَيْرِ زِيَادَةٍ وَلَا نَقْصٍ وَلَا كِتْمَانٍ، وَلَا يُحَابِي فِيهَا قَرِيبًا وَلَا صَدِيقًا وَنَحْوَهُ، وَيَكُونُ الْقَصْدُ بِإِقَامَتِهَا وَجْهَ اللَّهِ.

{തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും} തങ്ങള്‍ക്കറിയാത്തതില്‍ അവര്‍ സാക്ഷ്യം വഹിക്കുകയോ സാക്ഷ്യത്തില്‍ കൂട്ടുകയോ കുറക്കുകയോ മറച്ചുവെക്കുകയോ ഇല്ല. ബന്ധുവെന്നോ കൂട്ടുകാരനെന്നോ ഉള്ള സ്‌നേഹബന്ധങ്ങളെയും അതിലവര്‍ പരിഗണിക്കുകയില്ല. അത് നിര്‍വഹിക്കുന്നതില്‍ അവരുടെ ഉദ്ദേശ്യം അല്ലാഹുവിന്റെ പ്രീതി മാത്രമാണ്.

അല്ലാഹു പറയുന്നു:

وَأَقِيمُوا الشَّهَادَةَ لِلَّهِ ۚ

… അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുക. (ഖു൪ആന്‍:65/2)

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنْفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (ഖു൪ആന്‍:4/135) (തഫ്സീറുസ്സഅ്ദി)

وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ

തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും. (ഖു൪ആന്‍:70/34)

{وَالَّذِينَ هُمْ عَلَى صَلاتِهِمْ يُحَافِظُونَ} بِالْمُدَاوَمَةِ عَلَيْهَا عَلَى أَكْمَلِ الْوُجُوهِ.

{തങ്ങളുടെ നമസ്‌കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും} ശരിയായ രൂപത്തില്‍ സ്ഥിരമായി നിര്‍വഹിക്കുന്നവര്‍. (തഫ്സീറുസ്സഅ്ദി)

മേല്‍ പറഞ്ഞ ഗുണവിശേഷണങ്ങളുള്ളവര്‍ക്ക് ലഭിക്കുന്നതാകട്ടെ, സ്വര്‍ഗമാണ്. അവിടെ അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും. ഇക്കാര്യം കൂടി പറഞ്ഞുകൊണ്ടാണ് അല്ലാഹു വിഷയം അവസാനിപ്പിക്കുന്നത്.

أُو۟لَٰٓئِكَ فِى جَنَّٰتٍ مُّكْرَمُونَ

അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു. (ഖു൪ആന്‍:70/35)

{أُولَئِكَ} أَيِ: الْمَوْصُوفُونَ بِتِلْكَ الصِّفَاتِ {فِي جَنَّاتٍ مُكْرَمُونَ} أَيْ: قَدْ أَوْصَلَ اللَّهُ لَهُمْ مِنَ الْكَرَامَةِ وَالنَّعِيمِ الْمُقِيمِ مَا تَشْتَهِيهِ الْأَنْفُسُ، وَتَلَذُّ الْأَعْيُنُ، وَهُمْ فِيهَا خَالِدُونَ.

{അത്തരക്കാര്‍} ഈ പറയപ്പെട്ട ഗുണങ്ങളുള്ളവര്‍. {സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു} ആദരവും നിത്യസുഖങ്ങളും മനസ്സിന്റെ ആഗ്രഹങ്ങളും കണ്ണുകള്‍ക്കാനന്ദവും അല്ലാഹു അവര്‍ക്ക് നല്‍കും. അവരതില്‍ ശാശ്വതരായിരിക്കും. (തഫ്സീറുസ്സഅ്ദി)

സ്വര്‍ഗത്തില്‍ വെച്ച് ആദരിക്കപ്പെടുന്നവരെന്ന് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുകയും, അക്ഷമരും ദുര്‍ബലരുമല്ലാത്തവരെന്ന്‍ അവന്‍ പ്രശംസിക്കുകയും ചെയ്ത ഈ സജ്ജനങ്ങളുടെ സവിശേഷത പലതും ഈ വചനത്തില്‍ അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു. അവയില്‍ ഒന്നാമത്തേതായി എണ്ണിയത് നമസ്കരിക്കുന്നവരെയാണ്. നമസ്കരിക്കുന്നവരെന്ന് പറഞ്ഞ് മതിയാക്കാതെ, അതില്‍ നിത്യനിഷ്ഠപാലിക്കുന്നവരെന്നു കൂടി പറഞ്ഞിരിക്കുന്നു. ഏറ്റവും അവസാനമായി എടുത്ത് പറഞ്ഞതും നമസ്കാരത്തെപ്പറ്റി തന്നെ. നമസ്കാരങ്ങളുടെ എണ്ണം പൂര്‍ത്തിയാക്കിയാലും പോരാ, അതിലെ കടമകളും മര്യാദകളും പാലിച്ചുകൊണ്ടും അതിനു വേണ്ടത്ര വിലയും നിലയും കൽപിച്ചുകൊണ്ടും അതില്‍ സൂക്ഷ്മത പാലിക്കുകകൂടി വേണമെന്നാണ് അവസാനം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ഇതെല്ലാം നമസ്കാരത്തിന് ഇസ്‌ലാമിലുള്ള പ്രാധാന്യത്തെയാണ് കുറിക്കുന്നത്. ഇവിടെ മാത്രമല്ല, ക്വുര്‍ആനില്‍ പലപ്പോഴും ഇങ്ങനെ നമസ്കാരത്തെപ്പറ്റി വിവിധ വാചകങ്ങളില്‍ ഊന്നിപ്പറഞ്ഞും ആവര്‍ത്തിച്ചും കൊണ്ടിരിക്കുന്നത് കാണാം. (അമാനി തഫ്സീര്‍)

وَحَاصِلُ هَذَا، أَنَّ اللَّهَ وَصَفَ أَهْلَ السَّعَادَةِ وَالْخَيْرِ بِهَذِهِ الْأَوْصَافِ الْكَامِلَةِ، وَالْأَخْلَاقِ الْفَاضِلَةِ، مِنَ الْعِبَادَاتِ الْبَدَنِيَّةِ، كَالصَّلَاةِ، وَالْمُدَاوَمَةِ عَلَيْهَا، وَالْأَعْمَالِ الْقَلْبِيَّةِ، كَخَشْيَةِ اللَّهِ الدَّاعِيَةِ لِكُلِّ خَيْرٍ، وَالْعِبَادَاتِ الْمَالِيَّةِ، وَالْعَقَائِدِ النَّافِعَةِ، وَالْأَخْلَاقِ الْفَاضِلَةِ، وَمُعَامَلَةِ اللَّهِ، وَمُعَامَلَةِ خَلْقِهِ، أَحْسَنَ مُعَامَلَةٍ مِنْ إِنْصَافِهِمْ، وَحِفْظِ حُقُوقِهِمْ وَأَمَانَاتِهِمْ ، وَالْعِفَّةِ التَّامَّةِ بِحِفْظِ الْفُرُوجِ عَمَّا يَكْرَهُ اللَّهُ تَعَالَى.

ചുരുക്കത്തില്‍ സൗഭാഗ്യത്തിന്റെയും നന്മയുടെയും ആളുകള്‍ക്ക് അല്ലാഹു നല്‍കിയ സമ്പൂര്‍ണ വിശേഷണങ്ങളാണിവ: സ്ഥിരമായി നിര്‍വഹിക്കേണ്ട നമസ്‌കാരം പോലുള്ള ശ്രേഷ്ഠമായ ആരാധനകളാല്‍ തൃപ്തിപ്പെട്ട സ്വഭാവം, എല്ലാ നന്മകള്‍ക്കും പ്രേരകമാകുന്ന അല്ലാഹുവിലുള്ള ഭയം, സാമ്പത്തികമായ ആരാധനകള്‍, ഉപകാരപ്രദമായ വിശ്വാസം, ശ്രേഷ്ഠമായ സ്വഭാവങ്ങള്‍, അല്ലാഹുവോടും സൃഷ്ടികളോടുമുള്ള ഏറ്റവും നല്ല പെരുമാറ്റം, അവരോടുള്ള നീതിയും അവര്‍ക്കുള്ള കടമകളും കടപ്പാടുകളും സൂക്ഷിക്കുകയും ചെയ്യല്‍, അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്നും ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിച്ചുകൊണ്ടുള്ള സമ്പൂര്‍ണ പരിശുദ്ധി. (തഫ്സീറുസ്സഅ്ദി)

എന്നാല്‍ അവന്‍ സൃഷ്ട്യാ തന്നെ ഇങ്ങിനെ ഒരു പോരായ്മയുള്ളവനാണെങ്കിലും ഈ സ്വഭാവത്തെ നിയന്ത്രിക്കുവാനുള്ള പ്രതിവിധികളും അല്ലാഹു അവന് നിശ്ചയിച്ചു കൊടുക്കാതിരുന്നിട്ടില്ല. അല്ലാഹുവിനെക്കുറിച്ചുള്ള ബോധം, അവന്‍റെ അനുഗ്രഹത്തിലുള്ള വിശ്വാസം, മനക്കരുത്ത്, ഔദാര്യശീലം, ഭയഭക്തി, മരണാനന്തര രക്ഷാശിക്ഷകളെക്കുറിച്ചുള്ള സ്മരണ ആദിയായവയത്രെ അവ. ഈ ഗുണങ്ങള്‍ ആരിലുണ്ടോ അവരില്‍ ആ ചീത്ത സ്വഭാവം പ്രകടമാവുകയില്ല. അവര്‍ സന്താപത്തില്‍ ക്ഷമയുള്ളവരും, സന്തോഷത്തില്‍ നന്ദിയുള്ളവരുമായിരിക്കും. അങ്ങിനെ രണ്ടവസ്ഥയിലും അവര്‍ മാന്യന്മാരും പുണ്യവാന്മാരും ആയിരിക്കുന്നതുമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍:70/19-21 ന്റെ വിശദീകരണത്തില്‍ നിന്ന്)

ഇങ്ങിനെയുള്ള വിജയികളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ! ആമീന്‍.

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

One Response

Leave a Reply

Your email address will not be published.