ഇഹലോകവും പരലോകവും : ഏതാനും ഉപദേശങ്ങൾ

زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ ‎﴿١٤﴾‏ ۞ قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَأَزْوَٰجٌ مُّطَهَّرَةٌ وَرِضْوَٰنٌ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرُۢ بِٱلْعِبَادِ ‎﴿١٥﴾‏

ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്‍റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്‌) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം. (നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍ :3/14-15)

وَمَا ٱلْحَيَوٰةُ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا مَتَٰعٌ

പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം (നിസ്സാരമായ) ഒരു സുഖാനുഭവം മാത്രമാകുന്നു.(ഖു൪ആന്‍:13/26)

قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌ وَٱلْـَٔاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ

പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മതപാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. (ഖു൪ആന്‍:4/77)

عَنْ مُسْتَوْرِدًا،قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَاللَّهِ مَا الدُّنْيَا فِي الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ هَذِهِ – وَأَشَارَ يَحْيَى بِالسَّبَّابَةِ – فِي الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ

മുസ്‌തൗരിദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:പരലോകത്തെ അപേക്ഷിച്ച്‌ ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്‌. (അതില്‍ നിന്ന്‌) അവന്‍ എന്തുമായി മടങ്ങിയെന്ന്‌ അവന്‍ നോക്കട്ടെ. (മുസ്‌ലിം:2858)

يَٰقَوْمِ إِنَّمَا هَٰذِهِ ٱلْحَيَوٰةُ ٱلدُّنْيَا مَتَٰعٌ وَإِنَّ ٱلْـَٔاخِرَةَ هِىَ دَارُ ٱلْقَرَارِ

എന്‍റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്‌. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം. (ഖു൪ആന്‍:40/39)

{يَا قَوْمِ إِنَّمَا هَذِهِ الْحَيَاةُ الدُّنْيَا مَتَاعٌ} يَتَمَتَّعُ بِهَا وَيَتَنَعَّمُ قَلِيلًا ثُمَّ تَنْقَطِعُ وَتَضْمَحِلُّ، فَلَا تَغُرَّنَّكُمْ وَتَخْدَعَنَّكُمْ عَمَّا خُلِقْتُمْ لَهُ {وَإِنَّ الآخِرَةَ هِيَ دَارُ الْقَرَارِ} الَّتِي هِيَ مَحَلُّ الْإِقَامَةِ، وَمَنْزِلُ السُّكُونِ وَالِاسْتِقْرَارِ، فَيَنْبَغِي لَكُمْ أَنْ تُؤْثِرُوهَا، وَتَعْمَلُوا لَهَا عَمَلًا يُسْعِدُكُمْ فِيهَا.

{എന്റെ ജനങ്ങളേ, ഐഹിക ജീവിതം ഒരു -താൽക്കാലിക-വിഭവം മാത്രമാണ്} അത് അനുഭവിക്കാനും ആസ്വദിക്കാനും കുറച്ചുകാലം മാത്രം. അത് കഴിഞ്ഞാൽ അത് നഷ്ടപ്പെടുകയും നിന്നുപോവുകയും ചെയ്യും. അതിനാൽ നിങ്ങൾ എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നത് മറന്ന് നിങ്ങൾ വഞ്ചിതരാവരുത്. {തീർച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം} അതാണ് സ്ഥിരതാമസത്തിന്റെ സ്ഥലം. സമാധാനത്തിന്റെയും നിത്യതയുടെയും ഭവനം. അതിനാണ് നിങ്ങൾ മുൻഗണന നൽകേണ്ടത്. അവിടെ സൗഭാഗ്യം ലഭിക്കാനാവശ്യമായ പ്രവർത്തനങ്ങളാണ് നിങ്ങൾ ചെയ്യേണ്ടത്. (തഫ്സീറുസ്സഅ്ദി)

ﺃَﺭَﺿِﻴﺘُﻢ ﺑِﭑﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻣِﻦَ ٱﻻْءَﺧِﺮَﺓِ ۚ ﻓَﻤَﺎ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻓِﻰ ٱﻻْءَﺧِﺮَﺓِ ﺇِﻻَّ ﻗَﻠِﻴﻞٌ.

പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു. (ഖു൪ആന്‍:9/38)

ﺑَﻞْ ﺗُﺆْﺛِﺮُﻭﻥَ ٱﻟْﺤَﻴَﻮٰﺓَ ٱﻟﺪُّﻧْﻴَﺎ ﻭَٱﻻْءَﺧِﺮَﺓُ ﺧَﻴْﺮٌ ﻭَﺃَﺑْﻘَﻰٰٓ

പക്ഷെ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.(ഖു൪ആന്‍:87/16-17)

ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. (ഖു൪ആന്‍:29/64)

ഐഹിക ജീവിതത്തില്‍ മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങളും, ഉപാധികളുമായി പലതുണ്ടെങ്കിലും, അവയുടെ ആകെത്തുക പരിശോധിച്ചു നോക്കിയാല്‍ വെറും കളിവിനോദമാണെന്നു കാണാം. ഒന്നിനും നിലനില്‍പില്ല. എല്ലാം ക്ഷണഭംഗുരങ്ങളാണ്. ഭാവിയിലേക്കു നേട്ടമുണ്ടാക്കുന്നതോ, ശാശ്വതമായി നിലകൊള്ളുന്നതോ ഒന്നുംതന്നെ അതിലില്ല. അനശ്വരമായ പാരത്രിക ജീവിതമാണ് അവനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമായ ജീവിതം. അതുകൊണ്ട് ആ ജീവിതത്തിലേക്ക് ഉപയോഗപ്രദമായിത്തീരുന്നതെന്തോ അതു സമ്പാദിക്കുവാന്‍ ശ്രമിക്കുകയാണ് അവന്‍ ഇവിടെവെച്ച് ചെയ്യേണ്ടത്. (അമാനി തഫ്സീര്‍)

يَعْلَمُونَ ظَٰهِرًا مِّنَ ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ عَنِ ٱلْـَٔاخِرَةِ هُمْ غَٰفِلُونَ

ഐഹികജീവിതത്തില്‍ നിന്ന് പ്രത്യക്ഷമായത് അവര്‍ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവര്‍ അശ്രദ്ധയില്‍ തന്നെയാകുന്നു. (ഖുര്‍ആൻ:30/7)

{പരലോകത്തെപ്പറ്റിയാകട്ടെ അവർ അശ്രദ്ധയിൽ തന്നെയാകുന്നു} കാരണം അവരുടെ ഹൃദയങ്ങളും ഇച്ഛകളും ആഗ്രഹങ്ങളും ഈ ജീവിതത്തിലും അതിന്റ വിലകുറഞ്ഞ വിഭവങ്ങളിലും മാത്രം കേന്ദ്രീകരിക്കുന്നു. അതിനു മാത്രമാണവർ പരിശ്രമിക്കുന്നത്. തങ്ങളുടെ എല്ലാ ശ്രമങ്ങളും അതിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പരലോകത്തെ അവഗണിക്കുന്നു. അതിനാൽ അവർ ഒരു സ്വർഗത്തെ കൊതിക്കുന്നില്ല. നരകത്തെ ഭയപ്പെടുന്നുമില്ല. ഇത് നാശത്തിന്റെ ലക്ഷണമാണ്. പരലോകത്തെ അവഗണിക്കലാണ് അതിന്റെ അടിസ്ഥാനം.  (തഫ്സീറുസ്സഅ്ദി)

ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻌِﺐٌ ﻭَﻟَﻬْﻮٌ ۖ ﻭَﻟَﻠﺪَّاﺭُ ٱﻻْءَﺧِﺮَﺓُ ﺧَﻴْﺮٌ ﻟِّﻠَّﺬِﻳﻦَ ﻳَﺘَّﻘُﻮﻥَ ۗ ﺃَﻓَﻼَ ﺗَﻌْﻘِﻠُﻮﻥَ

ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങളെന്താണ് ചിന്തിക്കാത്തത്‌ ? (ഖു൪ആന്‍:6/32)

ഐഹികജീവിതം കളിയും വിനോദവുമാണു – പരലോക ജീവിതമാണു സാക്ഷാല്‍ ജീവിതവും കാര്യപ്പെട്ടതും – എന്നു പറയുമ്പോള്‍, ഐഹിക ജീവിതത്തില്‍വെച്ചു ഒന്നും നേടുവാനില്ലെന്ന്‍ ധരിക്കേണ്ടതില്ല. പരലോകത്ത് വിജയവും മോക്ഷവും ലഭിക്കുവാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം സമ്പാദിക്കേണ്ടതു ഇഹത്തില്‍ വെച്ചാണല്ലോ. പക്ഷേ, പാരത്രിക ജീവിത യാഥാര്‍ത്ഥ്യങ്ങളെ അപേക്ഷിച്ചു ഐഹിക ജീവിതം വെറും കളിയും വിനോദവും മാത്രമാണു. അതിനു സ്ഥിരതയോ സാക്ഷാല്‍ക്കാരമോ ഇല്ല. അതുകൊണ്ടു പരലോക ജീവിതത്തിനാണു ഐഹിക ജീവിതത്തെക്കാള്‍ വിലകല്‍പിക്കേണ്ടതു എന്നാണുദ്ദേശ്യം. (അമാനി തഫ്സീര്‍)

فَلْيُقَٰتِلْ فِى سَبِيلِ ٱللَّهِ ٱلَّذِينَ يَشْرُونَ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۚ وَمَن يُقَٰتِلْ فِى سَبِيلِ ٱللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا

ഇഹലോക ജീവിതത്തെ പരലോക ജീവിതത്തിന് പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌. (ഖു൪ആന്‍:4/74)

യുദ്ധവുമായി ബന്ധപ്പെട്ട് അവതരിച്ച ആയത്താണിത്. ഇതിലെ “ഇഹലോക ജീവിതത്തെ പരലോക ജീവിതത്തിന് പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍“ എന്ന പ്രയോഗം ശ്രദ്ധേയമാണ്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ كَانَتِ الآخِرَةُ هَمَّهُ جَعَلَ اللَّهُ غِنَاهُ فِي قَلْبِهِ وَجَمَعَ لَهُ شَمْلَهُ وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ وَمَنْ كَانَتِ الدُّنْيَا هَمَّهُ جَعَلَ اللَّهُ فَقْرَهُ بَيْنَ عَيْنَيْهِ وَفَرَّقَ عَلَيْهِ شَمْلَهَ وَلَمْ يَأْتِهِ مِنَ الدُّنْيَا إِلاَّ مَا قُدِّرَ لَهُ ‏

അനസ്‌ ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും പ്രധാന ചിന്ത പരലോകമാണെങ്കിൽ, അല്ലാഹു അവന്റെ ഹൃദയത്തിൽ ഐശ്വര്യമുണ്ടാക്കും, അവന്റെ എല്ലാ കാര്യങ്ങളും അല്ലാഹു ഒരുമിപ്പിച്ച് കൊടുക്കും. ദുനിയാവ് അവന്റെ പിന്നാലെ അടങ്ങിയൊതുങ്ങി വരും! ആരുടെയെങ്കിലും ചിന്ത ദുൻയാവ് ആയാൽ അല്ലാഹു അവൻ്റെ കണ്ണുകൾക്കിടയിൽ ദാരിദ്രം ഉണ്ടാക്കും. അവൻ്റെ കാര്യങ്ങള് ഭിന്നിപ്പിക്കും, അവനു എന്താണോ വിധിച്ചത് അത് മാത്രമേ ദുൻയാവിൽ നിന്നും അവനു ലഭിക്കുകയുള്ളൂ. (തിർമിദി)

عَنْ عَبْدُ اللَّهِ قَالَ سَمِعْتُ نَبِيَّكُمْ، ـ صلى الله عليه وسلم ـ يَقُولُ ‏ :‏ مَنْ جَعَلَ الْهُمُومَ هَمًّا وَاحِدًا هَمَّ الْمَعَادِ كَفَاهُ اللَّهُ هَمَّ دُنْيَاهُ وَمَنْ تَشَعَّبَتْ بِهِ الْهُمُومُ فِي أَحْوَالِ الدُّنْيَا لَمْ يُبَالِ اللَّهُ فِي أَىِّ أَوْدِيَتِهِ هَلَكَ

അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അവന്റെ ചിന്താകുലതകളെ ഒന്നാക്കിയാൽ,[അതായത്]പരലോകത്തിന്റെ വിഷയത്തിൽ മാത്രം. ദുനിയാവിന്റെ പ്രശ്നങ്ങളിൽ [ചിന്താകുലതയിൽ] അവന് അല്ലാഹു മതിയായവനാകും. ആരെങ്കിലും അവന്റെ ചിന്തകളെ [വ്യാകുലതകളെ] ദുനിയാവിന്റെ കാര്യങ്ങളിൽ മാത്രമാക്കിയാൽ, അവൻ ഏത് താഴ്വരയിൽ ചെന്ന് നശിക്കുമെന്നത് അല്ലാഹുവിന് ഒരു വിഷയമേയല്ല. (ഇബ്നുമാജ:4106 – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

قال علي بن أبي طالب رضي الله عنه :ارتحلت الدُّنيا مدبرةً، وارتحلت الآخرة مقبلةً، ولكلِّ واحدةٍ منهما بّنُونَ، فكونوا من أبناءِ الآخرةِ، ولا تكونوا من أبناءِ الدنيا؛ فإنَّ اليومَ عملٌ ولا حساب، وغدًا حسابٌ ولا عملٌ

അലിയ്യു ബ്നു അബീ ത്വാലിബ്  رَضِيَ الله عَنْهُ പറഞ്ഞു:ദുനിയാവ് പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയും, ആഖിറം മുന്നോട്ട് വന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിലോരോന്നിനും അതിന്റേതായ സന്താനങ്ങളുണ്ട്. അതിനാൽ നിങ്ങൾ ആഖിറത്തിന്റെ സന്താനങ്ങളാകുക, ദുനിയാവിന്റെ സന്താനങ്ങളാകരുത്. കാരണം ഇന്ന് പ്രവർത്തിക്കാൻ അവസരമുണ്ട്, വിചാരണയില്ല. നാളെ (മരണ ശേഷം) പ്രവർത്തിക്കാൻ അവസരമില്ല, വിചാരണ മാത്രമായിരിക്കും. (ബുഖാരി)

ഇബ്നു ഹജർ رحمه الله  പറഞ്ഞു:അലിയ്യു ബ്നു അബീ ത്വാലിബ്  رَضِيَ الله عَنْهُ  വിന്റെ ഈ വാക്ക് കടമെടുത്ത് കൊണ്ട് ചില വിവരമുള്ളവർ പറഞ്ഞതായി കാണാം: ദുനിയാവ് പിന്നോട്ട് പോകുന്നു, ആഖിറം മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നു. എന്നാൽ പിന്നോട്ട് പോകുന്നതിലേക്ക് മുന്നിട്ട് പോകുകയും, മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞോടുകയും ചെയ്യുന്നവരുടെ കാര്യമാണ് ഏറെ അത്ഭുതം..! (ഫത്ഹുൽബാരി)

ഉസ്മാൻ -رضي الله عنه- പറഞ്ഞു:അല്ലാഹു നിങ്ങൾക്ക്‌ ദുനിയാവ് തന്നത് അതിനെ ഉപയോഗപ്പെടുത്തി ആഖിറം നേടാൻ വേണ്ടിയാണ്. നിങ്ങൾ ദുനിയാവിലേക്ക് ചാഞ്ഞു പോകാൻ വേണ്ടിയല്ല. البداية والنهاية【٢٤١/٧】

قال الحسن البصري رحمه الله : يا ابن آدم
بع الدنيا بالآخرة تربحهما جميعا ولا تبع الآخرة بالدنيا تخسرهما جميعا

‘മനുഷ്യ പുത്രാ! പരലോകത്തിന് പകരമായി നീ ഇഹലോകത്തെ വില്‍ക്കുക. എങ്കില്‍ ഇരുലോകത്തും നിനക്ക് ലാഭം കൊയ്യാം. ഇഹലോകത്തിനു പകരമായി നീ പരലോകത്തെ വില്‍ക്കരുത്, കാരണം അങ്ങനെയെങ്കില്‍ ഇരുലോകത്തും നിനക്ക് വലിയ നഷ്ടമായിരിക്കും ഉണ്ടാവുക’ (ഹില്‍യ: 2/143)

സലഫുകളില്‍ ചിലര്‍ പറഞ്ഞു:

ابن آدم أنت محتاج إلى نصيبك من أحوج فإن بدأت بنصيبك من الدنيا أضعت نصيبك من الآخرة وكنت من نصيب الدنيا على خطر وإن بدأت بنصيبك من الآخرة فزت بنصيبك من الدنيا فانتظمته انتظاما

മനുഷ്യ പുത്രാ! ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് ആവശ്യമാണ്. എന്നാല്‍ പരലോകത്തിലെ നിന്റെ വിഹിതം നിനക്ക് ഇതിലേറെ ആവശ്യമാണെന്നറിയുക. അതിനാല്‍ ദുന്‍യാവിന്റെ വിഹിതം വാരിക്കൂട്ടാനാണ് നീ ആദ്യപരിഗണന നല്‍കുന്നതെങ്കില്‍ പരലോകത്തെ നിന്റെ വിഹിതം തരപ്പെടുത്താനാകാതെ പോകുകയും ദുന്‍യാവിന്റെ വിഹിതത്തിന്റെ കാര്യത്തില്‍ നീ ഭീതിയിലായിരിക്കുകയും ചെയ്യും. എന്നാല്‍ പരലോകത്തെ നിന്റെ വിഹിതം ഒരുക്കുന്നതിലാണ് നിന്റെ പ്രഥമ ശ്രദ്ധയെങ്കില്‍ ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് നേടുവാനും അതിനെ നിനക്ക് ക്രമപ്പെടുത്തുവാനും കഴിയും. (മുആദ് ഇബ്‌നു ജബൽ رضي الله عنه വിന്റെ വാക്കുകളായി ഇബ്‌നു അബീ ശൈബ ‘മുസ്വന്നഫി’ലും ത്വബ്‌റാനി ‘മുഅ്ജമുല്‍ കബീറി’ലും ഉദ്ധരിച്ചത്)

قَالَ الإمَام أحمَد بِن حَنبَل رَحِمَهُ الله : الدُّنيَا دَارُ عَمَل والآخِرَةُ دَارُ جَزَاء ، فَمَن لَم يَعمَل هُنَا نَدِمَ هُنَاك.

ഇമാം അഹ്മദ് ബ്നു ഹംബൽ رحمه الله പറഞ്ഞു : ദുനിയാവ് പ്രവർത്തികളുടെ ഭവനവും, പരലോകം പ്രതിഫലങ്ങളുടെ ഭവനവുമാകുന്നു. അതിനാൽ, ഇവിടെ കർമ്മങ്ങൾ ചെയ്യാത്തവൻ അവിടെ വെച്ച് ഖേദിക്കുന്നതാണ്. (الزهد الكبير ٧٢٥)

ഇബ്നുൽ ജൗസി  رحمه الله  പറഞ്ഞു: അല്ലാഹുവാണേ, പരലോകത്തിൻ്റെ വഴി ഇടുക്കമാക്കുന്ന ദുനിയാവിന്റെ വിശാലതയിൽ യാതൊരു നന്മയുമില്ല.  صيد الخاطر 【١/٤٠١】

ഉമർ ബിൻ അബ്ദുൽ അസീസ് رَحِمَهُ اللَّهُ തന്റെ കൂടെ ഇരിക്കുന്നവരോട് ചോദിച്ചു: ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വിഡ്ഢി ആരാണെന്ന് നിങ്ങൾക്കറിയുമോ…?” കൂടെയുള്ളവർ പറഞ്ഞു : തന്റെ ദുനിയാവിന് വേണ്ടി സ്വന്തം ആഖിറത്തെ വിറ്റ് തുലച്ചവനാണ് ഏറ്റവും വലിയ വിഡ്ഢി. അദ്ദേഹം പറഞ്ഞു: അതിനേക്കാൾ പടു വിഡ്ഢിയെക്കുറിച്ച് ഞാൻ പറഞ്ഞ് തരട്ടെയോ…?” “മറ്റുള്ളവരുടെ ദുനിയാവിന് വേണ്ടി സ്വന്തം ആഖിറത്തെ വിറ്റ് തുലച്ചവനാണ് ഏറ്റവും വലിയ പമ്പര വിഡ്ഢിയായിട്ടുള്ളവൻ“.(ഹിൽയത്തുൽ ഔലിയാ :5/325)

قال الحسن البصري:إذا رأيت الناس يتنافسون في الدنيا فنافسهم في الآخرة فإنها تذهب دنياهم وتبقى الآخرة

താബിഈയായ ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞു: ആളുകൾ ദുനിയാവിൻ്റെ കാര്യത്തിൽ മത്സരിക്കുന്നത് കണ്ടാൽ, നീ ആഖിറത്തിൻ്റെ കാര്യത്തിൽ അവരോട് മത്സരിക്കുക. തീർച്ചയായും, അവരുടെ ദുനിയാവ് നശിക്കുകയും ആഖിറം അവശേഷിക്കുകയും ചെയ്യും.الزهد للإمام أحمد【١٦٣٤】

قال أحمد بن حرب – رحمه الله – عبدتُ اللهَ خمسين سنةً ، فما وجدت حلاوَةَ العبادة حتى تركتُ ثلاثة أشياء : تركتُ رِضى النّاس حتى قَدَرتُ أن أتكلَّمَ بالحقِّ ، وتركتُ صحبةَ الفاسقين حتى وجدتُ صحبَةَ الصالحينَ ، وتركتُ حلاوة الدنيا حتى وجدتُ حلاوةَ الآخرةِ .

ഇമാം അഹ്‌മദ്‌ ബ്നു ഹർബ് رحمه الله പറഞ്ഞു: അല്ലാഹുവിനു ഞാൻ അമ്പത് വർഷം ഇബാദത്ത് ചെയ്തു, മൂന്ന് കാര്യങ്ങൾ ഉപേക്ഷിക്കുന്നത്‌ വരെ ഇബാദത്തിന്റെ മാധുര്യം ഞാൻ അനുഭവിച്ചിട്ടില്ല. (ഒന്ന്) സത്യം തുറന്ന് പറയുന്നതിനായി ജനങ്ങളുടെ തൃപ്തി ഞാൻ ഒഴിവാക്കി. (രണ്ട്) സ്വാലിഹീങ്ങളുമായി സഹവസിക്കേണ്ടതിനായി അധർമ്മകാരികളുമായുള്ള ബന്ധം ഞാൻ വിച്ഛേദിക്കുകയും ചെയ്തു. (മൂന്ന്) പരലോകത്തെ സുഖാഡംബരങ്ങൾ ലഭിക്കുവാനായി ദുനിയാവിലെ ആസ്വാദനങ്ങൾ ഞാൻ ത്യജിക്കുകയും ചെയ്തു. ( سير أعلام النبلاء 11/34 )

قال العلامة ابن عثيمين رحمة الله: فالدنيا إذا لم تكن وسيلة إلى الآخرة فلا خير فيها ، حتى لو نعم فيها الإنسان فإن هذا النعيم جحيم، ولذلك تجد أشد الناس هما وأسى وحزنا وقلقا هم أصحاب الدنيا، ولا يغرنك ما عندهم من اللباس والقصور، والنعيم والسيارات وغيرها، من فقلوبهم والله أسوأ حالا من افقر المسلمين)) اهـ.

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു: ഇഹലോകം പാരത്രികലോകത്തേക്കുള്ള പാഥേയമാകുന്നില്ലെങ്കിൽ അതിൽ യാതൊരു നന്മയുമില്ല.എത്ര അനുഗ്രഹമാസ്വദിച്ചാലും അതൊക്കെ നരകത്തീയായി മാറും. അതിനാൽ നീ ആളുകളെ വിലയിരുത്തുക; ഏറ്റവും നിരാശയും ദുഃഖവും മനോവ്യഥയും അസ്വസ്ഥതയും അനുഭവിക്കുന്നവർ ദുനിയാവിൻ്റെ ആൾക്കാരാണ്. അവരുടെ വസ്ത്രാലങ്കാരങ്ങളോ കൊട്ടാരങ്ങളോ വാഹനസൗകര്യമോ മറ്റിതര അനുഗ്രഹങ്ങളോ നിന്നെ വഞ്ചിക്കാതിരിക്കട്ടെ. അവരുടെ മനസ്സ് മുസ്‌ലിംകളിലെ പരമദരിദ്രൻ്റെ മനസ്സിനേക്കാൾ മോശം സ്ഥിതിയിലായിരിക്കും. (തഫ്സീറുൽ ഖുർആനിൽ കരീം, സൂറത്തിസാഅ : 322/2)

إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ ‎

തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. (ഖു൪ആന്‍:31/33)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *