നമ്മുടെ ആദർശം ഖുർആനും സുന്നത്തും ആകട്ടെ

‏ إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا

തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍ :17/9)

وَهَٰذَا كِتَٰبٌ أَنزَلْنَٰهُ مُبَارَكٌ فَٱتَّبِعُوهُ وَٱتَّقُوا۟ لَعَلَّكُمْ تُرْحَمُونَ

ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.(ഖു൪ആന്‍:6/155)

عن أبي سعيد الخدري: قَالَ رَسُولُ اللَّهِ صلى الله عليه وسلم : كتابُ اللهِ هو حبلُ اللهِ الممدودَ من السماءِ إلى الأرضِ

അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം ആകാശത്തുനിന്ന് ഭൂമിയിലേക്ക് നീട്ടിയിടപ്പെട്ട പാശമാകുന്നു. (സ്വഹീഹുല്‍ ജാമിഅ്: 4473)

عَنْ أَبِي شُرَيْحٍ الْخُزَاعِيِّ قَالَ : خَرَجَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : أَبْشِرُوا أَبْشِرُوا ؛ أَلَيْسَ تَشْهَدُونَ أَنْ لَا إلَهَ إلَّا اللَّهُ وَأَنِّي رَسُولُ اللَّهِ ؟ قَالُوا : نَعَمْ ، قَالَ : فَإِنَّ هَذَا الْقُرْآنَ سَبَبٌ طَرَفُهُ بِيَدِ اللَّهِ وَطَرَفُهُ بِأَيْدِيكُمْ فَتَمَسَّكُوا بِهِ ، فَإِنَّكُمْ لَنْ تَضِلُّوا وَلَنْ تَهْلِكُوا بَعْدَهُ أَبَدًا .

അബൂ ശുറൈഹ് അൽഖുസാഇയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ  ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു: നിങ്ങൾ സന്തോഷിക്കുക, നിങ്ങൾ സന്തോഷിക്കുക, ആരാധനക്കർഹനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , ഞാൻ അല്ലാഹുവിന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുന്നില്ലേ? അവർ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: തീര്‍ച്ചയായും ഈ ക്വുര്‍ആന്‍; അതിന്റെ ഒരറ്റം അല്ലാഹുവിന്റെ കയ്യിലും ഒരറ്റം നിങ്ങളുടെ കൈകളിലുമാണ്. അതിനാല്‍ അത് മുറുകെ പിടിക്കുക. എന്നാല്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല, നശിക്കുകയില്ല. (السلسلة الصحيحة ٧١٣)

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍ :33/21)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَقَدْ تَرَكْتُكُمْ عَلَى مِثْلِ الْبَيْضَاءِ لَيْلُهَا وَنَهَارُهَا سَوَاءٌ

നബി ﷺ പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം, നിങ്ങളെ ഞാന്‍ വിട്ടേച്ച് പോകുന്നത് തെളിമയാര്‍ന്ന ഒരു മാര്‍ഗത്തിലാകുന്നു, അതിന്റെ രാവും പകലും ഒരുപോലെയാകുന്നു. എന്റെ കാലശേഷം അതിൽ നിന്ന് നാശകാരിയല്ലാതെ തെറ്റുകയില്ല. (ഇബ്‌നുമാജ)

قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ

നബി ﷺ പറഞ്ഞു : നിങ്ങള്‍ക്ക് ഞാന്‍ രണ്ട് കാര്യങ്ങള്‍ വിട്ടേച്ച് കൊണ്ടാകുന്നു പോകുന്നത്. അത് മുറുകെ പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ സുന്നത്തുമാകുന്നു. (മുവത്വ)

നമ്മുടെ ജീവിതവും ആദർശവും ഖുർആനും സുന്നത്തും ആകണമെങ്കിൽ ആദ്യം അവയ കുറിച്ച് പഠിക്കണം. സലഫുകൾ പഠിച്ചതുപോലെ.

عن ابن مسعود، قال: كانَ الرجل مِنَّا إذا تعلَّم عَشْر آياتٍ لم يجاوزهُنّ حتى يعرف معانيهُنَّ، والعملَ بهنَّ

ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങളിലൊരാള്‍ ഖു൪ആനിലെ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല.

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *