ഭയവിഹ്വലതയില്‍ നിന്ന് സുരക്ഷിതത്വം ലഭിക്കാൻ

ഖിയാമത്തുനാളില്‍ മനുഷ്യരെയെല്ലാം എഴുന്നേല്‍പ്പിച്ച് കൊണ്ടുവരുമ്പോഴുണ്ടാകുന്ന ഏറ്റവും ഭയങ്കരമായ വിഭ്രമത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആൻ സൂചിപ്പിച്ചിട്ടുണ്ട്.

وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۚ وَكُلٌّ أَتَوْهُ دَٰخِرِينَ

കാഹളത്തില്‍ ഊതപ്പെടുന്ന ദിവസത്തെ (ഓര്‍ക്കുക). അപ്പോള്‍ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും ഭയവിഹ്വലരായിപ്പോകും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. എല്ലാവരും എളിയവരായിക്കൊണ്ട് അവന്‍റെ അടുത്ത് ചെല്ലുകയും ചെയ്യും. (ഖു൪ആന്‍:27/87)

അന്ത്യനാളില്‍ ഉണ്ടാകുന്ന ഒന്നാമത്തെ കാഹളമൂത്തിലാണ് ഈ വിഭ്രമം സംജാതമാകുന്നത്. അന്ന് സുരക്ഷിതത്വം ലഭിക്കുന്നത് ആര്‍ക്കാണെന്ന് അല്ലാഹു പറയുന്നു:

إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَٰٓئِكَ عَنْهَا مُبْعَدُونَ ‎﴿١٠١﴾‏ لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَٰلِدُونَ ‎﴿١٠٢﴾‏ لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَٰٓئِكَةُ هَٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ ‎﴿١٠٣﴾

തീര്‍ച്ചയായും നമ്മുടെ പക്കല്‍ നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു. അതിന്‍റെ നേരിയ ശബ്ദം പോലും അവര്‍ കേള്‍ക്കുകയില്ല. തങ്ങളുടെ മനസ്സുകള്‍ക്ക് ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളില്‍ അവര്‍ നിത്യവാസികളായിരിക്കും. ഏറ്റവും വലിയ ആ സംഭ്രമം അവര്‍ക്ക് ദുഃഖമുണ്ടാക്കുകയില്ല. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നിങ്ങളുടേതായ ദിവസമാണിത് എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരെ സ്വാഗതം ചെയ്യുന്നതാണ്‌. (ഖു൪ആന്‍ :21/102,103)

الْحُسْنَىٰ എന്ന വാക്കിന്റെ ഉദ്ദേശ്യാര്‍ത്ഥമാണ് ‘സല്‍വാര്‍ത്താ’ എന്നു് കണ്ടത്. ‘ഏറ്റവും നല്ലത്’ എന്നാണ് വാക്കര്‍ത്ഥം. വിജയവും നല്ല പ്രതിഫലവും ലഭിക്കുമെന്നു് അല്ലാഹുവിങ്കല്‍നിന്നു് മുമ്പേ ഉണ്ടായിട്ടുള്ള സന്തോഷവാര്‍ത്തക്ക് അര്‍ഹരായിത്തീര്‍ന്ന സജ്ജനങ്ങള്‍ നരകശിക്ഷയുടെ യാതൊരു അനുഭവവും ഏല്‍ക്കേണ്ടി വരികയില്ല. അവര്‍ എന്തെല്ലാം ഇച്ഛിക്കുന്നുവോ അതെല്ലാം അവര്‍ക്ക് പരിപൂര്‍ണ്ണമായി ലഭിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിത്യസുഖം അനുഭവിക്കുകയാണവര്‍ ചെയ്യുക. മാത്രമല്ല, ഖിയാമത്തുനാളില്‍ മനുഷ്യരെയെല്ലാം എഴുന്നേല്‍പ്പിച്ച് കൊണ്ടുവരുമ്പോഴുണ്ടാകുന്ന ഏറ്റവും ഭയങ്കരമായ ആ വിഭ്രമവും അവരെ അലട്ടുകയില്ല. (അമാനി തഫ്സീര്‍)

مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا وَهُم مِّن فَزَعٍ يَوْمَئِذٍ ءَامِنُونَ

ആര് നന്‍മയും കൊണ്ട് വന്നോ അവന് (അന്ന്‌) അതിനെക്കാള്‍ ഉത്തമമായത് ഉണ്ടായിരിക്കും. അന്ന് ഭയവിഹ്വലതയില്‍ നിന്ന് അവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:27/89)

‘നന്മ’ (الحسنة ) കൊണ്ടുദ്ദേശ്യം സല്‍ക്കര്‍മ്മങ്ങളും, ‘തിന്മ’ (السيئة ) കൊണ്ടുദ്ദേശ്യം ദുഷ്കര്‍മ്മങ്ങളുമാണെന്ന് സാമാന്യമായിപ്പറയാം. എന്നാല്‍, അല്ലാഹുവിലും അവന്‍റെ ഏകത്വത്തിലും (തൌഹീദിലും) നിഷ്കളങ്കമായി വിശ്വസിക്കുന്നതാണ്‌ എല്ലാ നന്മകളിലുംവെച്ച് ഏറ്റവും പ്രധാനമായത് എന്നും, അതില്ലാത്തപക്ഷം മറ്റുള്ള കാര്യങ്ങളൊന്നുംതന്നെ അല്ലാഹുവിന്‍റെ അടുക്കല്‍ പരിഗണിക്കപ്പെടുകയില്ലെന്നും പറയേണ്ടതില്ല. (സൂ: ഫുര്‍ഖാന്‍ 23 പോലുള്ള സ്ഥലങ്ങളില്‍) ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണിത്. തിന്മകളുടെ കൂട്ടത്തില്‍ ഏറ്റവും വമ്പിച്ചത് ദൈവനിഷേധവും, ബഹുദൈവവിശ്വാസവുമാകുന്നു. ഇതുകൊണ്ടാണ് ചില മഹാന്മാര്‍ ഇവിടെ ‘നന്മ’യെ തൗഹീദിന്‍റെ വാക്യം (كلمة التوحيد ) എന്നും, തിന്മയെ കുഫ്റിന്‍റെ വാക്യം (كلمة الكفر ) എന്നും വ്യാഖ്യാനിച്ചിട്ടുള്ളത്‌. നന്മയുമായി വന്നിട്ടുള്ള സജ്ജനങ്ങള്‍ക്ക് അവരുടെ സല്‍ക്കര്‍മ്മങ്ങളുടെ അളവില്‍ കവിഞ്ഞ തോതിലാണ് പ്രതിഫലം നല്‍കപ്പെടുന്നത്. മാത്രമല്ല ആ ഭയങ്കര ദിവസത്തില്‍ യാതൊരു പേടിയും പരിഭ്രമവും കൂടാതെ രക്ഷപ്പെടുന്നവരുമായിരിക്കും അവര്‍. (അമാനി തഫ്സീര്‍)

أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِىٓ ءَامِنًا يَوْمَ ٱلْقِيَٰمَةِ

അപ്പോള്‍ നരകത്തിലെറിയപ്പെടുന്നവനാണോ ഉത്തമന്‍ അതല്ല ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിര്‍ഭയനായിട്ട് വരുന്നവനോ? (ഖു൪ആന്‍ :41/40)

وَمَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَٰتِ ءَامِنُونَ

നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്‌. അവര്‍ ഉന്നത സൌധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്‌. (ഖു൪ആന്‍ :34/37)

عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ، أَنَّ أَبَا قَتَادَةَ، طَلَبَ غَرِيمًا لَهُ فَتَوَارَى عَنْهُ ثُمَّ وَجَدَهُ فَقَالَ إِنِّي مُعْسِرٌ ‏.‏ فَقَالَ آللَّهِ قَالَ آللَّهِ ‏.‏ قَالَ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ مَنْ سَرَّهُ أَنْ يُنْجِيَهُ اللَّهُ مِنْ كُرَبِ يَوْمِ الْقِيَامَةِ فَلْيُنَفِّسْ عَنْ مُعْسِرٍ أَوْ يَضَعْ عَنْهُ ‏‏

 

അബൂക്വതാദ رضى الله عنه തന്റെ കടക്കാരനോട് (കടം വീട്ടാൻ) ആവശ്യപ്പെട്ടു, പക്ഷേ അയാൾ അപ്രത്യക്ഷനായി; പിന്നീട് അദ്ധേഹം അയാളെ തമ്മില്‍ കണ്ടുമുട്ടി. അയാൾ പറഞ്ഞു: ഞാന്‍ ഞെരുക്കക്കാരനാണ്. (എനിക്ക് കടം തന്നു തീര്‍ക്കുവാന്‍ കഴിവില്ല)  അപ്പോള്‍ അബൂക്വതാദ رضى الله عنه ചോദിച്ചു: ‘അല്ലാഹുവില്‍ സത്യമായും അതെയോ?’ അയാൾ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അതെ.’ അപ്പോള്‍ അബൂക്വതാദ رضى الله عنه  പറഞ്ഞു: റസൂല്‍ ﷺഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു: അന്ത്യനാളിലെ ദുഃഖങ്ങളില്‍ നിന്ന് അല്ലാഹു തന്നെ രക്ഷപ്പെടുത്തുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അവന്‍ ഞെരുക്കക്കാരന് ആശ്വാസം നല്‍കുകയോ അവന് വിട്ടുകൊടുക്കുകയോ ചെയ്തുകൊള്ളട്ടെ. (മുസ്‌ലിം:1563)

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ النَّبِيِّ صلى الله عليه و سلم قَالَ: مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، ….

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശ്വാസിയായ ആള്‍ക്ക് ഇഹലോകത്ത് വെച്ചുള്ള ഒരു പ്രയാസത്തില്‍ നിന്ന് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ പരലോകത്ത് വെച്ച് അവരുടെയൊരു പ്രയാസം അല്ലാഹു നീക്കി കൊടുക്കുന്നതാണ്.  (മുസ്‌ലിം : 245)

Leave a Reply

Your email address will not be published. Required fields are marked *