ഹിര്‍ഖലിന്റെ ചരിത്രത്തിലെ പാഠം

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ، أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ، أَخْبَرَهُ أَنَّ أَبَا سُفْيَانَ بْنَ حَرْبٍ أَخْبَرَهُ أَنَّ هِرَقْلَ أَرْسَلَ إِلَيْهِ فِي رَكْبٍ مِنْ قُرَيْشٍ ـ وَكَانُوا تُجَّارًا بِالشَّأْمِ ـ فِي الْمُدَّةِ الَّتِي كَانَ رَسُولُ اللَّهِ صلى الله عليه وسلم مَادَّ فِيهَا أَبَا سُفْيَانَ وَكُفَّارَ قُرَيْشٍ، فَأَتَوْهُ وَهُمْ بِإِيلِيَاءَ فَدَعَاهُمْ فِي مَجْلِسِهِ، وَحَوْلَهُ عُظَمَاءُ الرُّومِ ثُمَّ دَعَاهُمْ وَدَعَا بِتَرْجُمَانِهِ فَقَالَ أَيُّكُمْ أَقْرَبُ نَسَبًا بِهَذَا الرَّجُلِ الَّذِي يَزْعُمُ أَنَّهُ نَبِيٌّ فَقَالَ أَبُو سُفْيَانَ فَقُلْتُ أَنَا أَقْرَبُهُمْ نَسَبًا‏.‏ فَقَالَ أَدْنُوهُ مِنِّي، وَقَرِّبُوا أَصْحَابَهُ، فَاجْعَلُوهُمْ عِنْدَ ظَهْرِهِ‏.‏ ثُمَّ قَالَ لِتَرْجُمَانِهِ قُلْ لَهُمْ إِنِّي سَائِلٌ هَذَا عَنْ هَذَا الرَّجُلِ، فَإِنْ كَذَبَنِي فَكَذِّبُوهُ‏.‏ فَوَاللَّهِ لَوْلاَ الْحَيَاءُ مِنْ أَنْ يَأْثِرُوا عَلَىَّ كَذِبًا لَكَذَبْتُ عَنْهُ، ثُمَّ كَانَ أَوَّلَ مَا سَأَلَنِي عَنْهُ أَنْ قَالَ كَيْفَ نَسَبُهُ فِيكُمْ قُلْتُ هُوَ فِينَا ذُو نَسَبٍ‏.‏ قَالَ فَهَلْ قَالَ هَذَا الْقَوْلَ مِنْكُمْ أَحَدٌ قَطُّ قَبْلَهُ قُلْتُ لاَ‏.‏ قَالَ فَهَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ لاَ‏.‏ قَالَ فَأَشْرَافُ النَّاسِ يَتَّبِعُونَهُ أَمْ ضُعَفَاؤُهُمْ فَقُلْتُ بَلْ ضُعَفَاؤُهُمْ‏.‏ قَالَ أَيَزِيدُونَ أَمْ يَنْقُصُونَ قُلْتُ بَلْ يَزِيدُونَ‏.‏ قَالَ فَهَلْ يَرْتَدُّ أَحَدٌ مِنْهُمْ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ قُلْتُ لاَ‏.‏ قَالَ فَهَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ قُلْتُ لاَ‏.‏ قَالَ فَهَلْ يَغْدِرُ قُلْتُ لاَ، وَنَحْنُ مِنْهُ فِي مُدَّةٍ لاَ نَدْرِي مَا هُوَ فَاعِلٌ فِيهَا‏.‏ قَالَ وَلَمْ تُمْكِنِّي كَلِمَةٌ أُدْخِلُ فِيهَا شَيْئًا غَيْرُ هَذِهِ الْكَلِمَةِ‏.‏ قَالَ فَهَلْ قَاتَلْتُمُوهُ قُلْتُ نَعَمْ‏.‏ قَالَ فَكَيْفَ كَانَ قِتَالُكُمْ إِيَّاهُ قُلْتُ الْحَرْبُ بَيْنَنَا وَبَيْنَهُ سِجَالٌ، يَنَالُ مِنَّا وَنَنَالُ مِنْهُ‏.‏ قَالَ مَاذَا يَأْمُرُكُمْ قُلْتُ يَقُولُ اعْبُدُوا اللَّهَ وَحْدَهُ، وَلاَ تُشْرِكُوا بِهِ شَيْئًا، وَاتْرُكُوا مَا يَقُولُ آبَاؤُكُمْ، وَيَأْمُرُنَا بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ وَالصِّلَةِ‏.‏ فَقَالَ لِلتَّرْجُمَانِ قُلْ لَهُ سَأَلْتُكَ عَنْ نَسَبِهِ، فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ، فَكَذَلِكَ الرُّسُلُ تُبْعَثُ فِي نَسَبِ قَوْمِهَا، وَسَأَلْتُكَ هَلْ قَالَ أَحَدٌ مِنْكُمْ هَذَا الْقَوْلَ فَذَكَرْتَ أَنْ لاَ، فَقُلْتُ لَوْ كَانَ أَحَدٌ قَالَ هَذَا الْقَوْلَ قَبْلَهُ لَقُلْتُ رَجُلٌ يَأْتَسِي بِقَوْلٍ قِيلَ قَبْلَهُ، وَسَأَلْتُكَ هَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ فَذَكَرْتَ أَنْ لاَ، قُلْتُ فَلَوْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ رَجُلٌ يَطْلُبُ مُلْكَ أَبِيهِ، وَسَأَلْتُكَ هَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ فَذَكَرْتَ أَنْ لاَ، فَقَدْ أَعْرِفُ أَنَّهُ لَمْ يَكُنْ لِيَذَرَ الْكَذِبَ عَلَى النَّاسِ وَيَكْذِبَ عَلَى اللَّهِ، وَسَأَلْتُكَ أَشْرَافُ النَّاسِ اتَّبَعُوهُ أَمْ ضُعَفَاؤُهُمْ فَذَكَرْتَ أَنَّ ضُعَفَاءَهُمُ اتَّبَعُوهُ، وَهُمْ أَتْبَاعُ الرُّسُلِ، وَسَأَلْتُكَ أَيَزِيدُونَ أَمْ يَنْقُصُونَ فَذَكَرْتَ أَنَّهُمْ يَزِيدُونَ، وَكَذَلِكَ أَمْرُ الإِيمَانِ حَتَّى يَتِمَّ، وَسَأَلْتُكَ أَيَرْتَدُّ أَحَدٌ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ فَذَكَرْتَ أَنْ لاَ، وَكَذَلِكَ الإِيمَانُ حِينَ تُخَالِطُ بَشَاشَتُهُ الْقُلُوبَ، وَسَأَلْتُكَ هَلْ يَغْدِرُ فَذَكَرْتَ أَنْ لاَ، وَكَذَلِكَ الرُّسُلُ لاَ تَغْدِرُ، وَسَأَلْتُكَ بِمَا يَأْمُرُكُمْ، فَذَكَرْتَ أَنَّهُ يَأْمُرُكُمْ أَنْ تَعْبُدُوا اللَّهَ، وَلاَ تُشْرِكُوا بِهِ شَيْئًا، وَيَنْهَاكُمْ عَنْ عِبَادَةِ الأَوْثَانِ، وَيَأْمُرُكُمْ بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ‏.‏ فَإِنْ كَانَ مَا تَقُولُ حَقًّا فَسَيَمْلِكُ مَوْضِعَ قَدَمَىَّ هَاتَيْنِ، وَقَدْ كُنْتُ أَعْلَمُ أَنَّهُ خَارِجٌ، لَمْ أَكُنْ أَظُنُّ أَنَّهُ مِنْكُمْ، فَلَوْ أَنِّي أَعْلَمُ أَنِّي أَخْلُصُ إِلَيْهِ لَتَجَشَّمْتُ لِقَاءَهُ، وَلَوْ كُنْتُ عِنْدَهُ لَغَسَلْتُ عَنْ قَدَمِهِ‏.‏ ثُمَّ دَعَا بِكِتَابِ رَسُولِ اللَّهِ صلى الله عليه وسلم الَّذِي بَعَثَ بِهِ دِحْيَةُ إِلَى عَظِيمِ بُصْرَى، فَدَفَعَهُ إِلَى هِرَقْلَ فَقَرَأَهُ فَإِذَا فِيهِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏.‏ مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ‏.‏ سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ‏{‏يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ‏}‏ قَالَ أَبُو سُفْيَانَ فَلَمَّا قَالَ مَا قَالَ، وَفَرَغَ مِنْ قِرَاءَةِ الْكِتَابِ كَثُرَ عِنْدَهُ الصَّخَبُ، وَارْتَفَعَتِ الأَصْوَاتُ وَأُخْرِجْنَا، فَقُلْتُ لأَصْحَابِي حِينَ أُخْرِجْنَا لَقَدْ أَمِرَ أَمْرُ ابْنِ أَبِي كَبْشَةَ، إِنَّهُ يَخَافُهُ مَلِكُ بَنِي الأَصْفَرِ‏.‏ فَمَا زِلْتُ مُوقِنًا أَنَّهُ سَيَظْهَرُ حَتَّى أَدْخَلَ اللَّهُ عَلَىَّ الإِسْلاَمَ‏.‏ وَكَانَ ابْنُ النَّاظُورِ صَاحِبُ إِيلِيَاءَ وَهِرَقْلَ سُقُفًّا عَلَى نَصَارَى الشَّأْمِ، يُحَدِّثُ أَنَّ هِرَقْلَ حِينَ قَدِمَ إِيلِيَاءَ أَصْبَحَ يَوْمًا خَبِيثَ النَّفْسِ، فَقَالَ بَعْضُ بَطَارِقَتِهِ قَدِ اسْتَنْكَرْنَا هَيْئَتَكَ‏.‏ قَالَ ابْنُ النَّاظُورِ وَكَانَ هِرَقْلُ حَزَّاءً يَنْظُرُ فِي النُّجُومِ، فَقَالَ لَهُمْ حِينَ سَأَلُوهُ إِنِّي رَأَيْتُ اللَّيْلَةَ حِينَ نَظَرْتُ فِي النُّجُومِ مَلِكَ الْخِتَانِ قَدْ ظَهَرَ، فَمَنْ يَخْتَتِنُ مِنْ هَذِهِ الأُمَّةِ قَالُوا لَيْسَ يَخْتَتِنُ إِلاَّ الْيَهُودُ فَلاَ يُهِمَّنَّكَ شَأْنُهُمْ وَاكْتُبْ إِلَى مَدَايِنِ مُلْكِكَ، فَيَقْتُلُوا مَنْ فِيهِمْ مِنَ الْيَهُودِ‏.‏ فَبَيْنَمَا هُمْ عَلَى أَمْرِهِمْ أُتِيَ هِرَقْلُ بِرَجُلٍ أَرْسَلَ بِهِ مَلِكُ غَسَّانَ، يُخْبِرُ عَنْ خَبَرِ رَسُولِ اللَّهِ صلى الله عليه وسلم فَلَمَّا اسْتَخْبَرَهُ هِرَقْلُ قَالَ اذْهَبُوا فَانْظُرُوا أَمُخْتَتِنٌ هُوَ أَمْ لاَ‏.‏ فَنَظَرُوا إِلَيْهِ، فَحَدَّثُوهُ أَنَّهُ مُخْتَتِنٌ، وَسَأَلَهُ عَنِ الْعَرَبِ فَقَالَ هُمْ يَخْتَتِنُونَ‏.‏ فَقَالَ هِرَقْلُ هَذَا مَلِكُ هَذِهِ الأُمَّةِ قَدْ ظَهَرَ‏.‏ ثُمَّ كَتَبَ هِرَقْلُ إِلَى صَاحِبٍ لَهُ بِرُومِيَةَ، وَكَانَ نَظِيرَهُ فِي الْعِلْمِ، وَسَارَ هِرَقْلُ إِلَى حِمْصَ، فَلَمْ يَرِمْ حِمْصَ حَتَّى أَتَاهُ كِتَابٌ مِنْ صَاحِبِهِ يُوَافِقُ رَأْىَ هِرَقْلَ عَلَى خُرُوجِ النَّبِيِّ صلى الله عليه وسلم وَأَنَّهُ نَبِيٌّ، فَأَذِنَ هِرَقْلُ لِعُظَمَاءِ الرُّومِ فِي دَسْكَرَةٍ لَهُ بِحِمْصَ ثُمَّ أَمَرَ بِأَبْوَابِهَا فَغُلِّقَتْ، ثُمَّ اطَّلَعَ فَقَالَ يَا مَعْشَرَ الرُّومِ، هَلْ لَكُمْ فِي الْفَلاَحِ وَالرُّشْدِ وَأَنْ يَثْبُتَ مُلْكُكُمْ فَتُبَايِعُوا هَذَا النَّبِيَّ، فَحَاصُوا حَيْصَةَ حُمُرِ الْوَحْشِ إِلَى الأَبْوَابِ، فَوَجَدُوهَا قَدْ غُلِّقَتْ، فَلَمَّا رَأَى هِرَقْلُ نَفْرَتَهُمْ، وَأَيِسَ مِنَ الإِيمَانِ قَالَ رُدُّوهُمْ عَلَىَّ‏.‏ وَقَالَ إِنِّي قُلْتُ مَقَالَتِي آنِفًا أَخْتَبِرُ بِهَا شِدَّتَكُمْ عَلَى دِينِكُمْ، فَقَدْ رَأَيْتُ‏.‏ فَسَجَدُوا لَهُ وَرَضُوا عَنْهُ، فَكَانَ ذَلِكَ آخِرَ شَأْنِ هِرَقْلَ‏.‏

അബ്‌ദുല്ലാഹിബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:   അബുസുഫ്യാനു ബ്നു ഹർബ് رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് പറഞ്ഞു: ഖുറൈശികളിൽപെട്ട ഒരു സംഘത്തിൽ – അന്ന് അവർ സിറിയയിൽ കച്ചവടക്കാരായി എത്തിയതായിരുന്നു – ആയിരിക്കെ ഹിറഖ്ൽ ചക്രവർത്തി അദ്ദേഹത്തിന്റെ അടുത്തേക്ക് ആളെ അയച്ചു. അബു സുഫ‌്യാനുമായും ഖുറൈശികളുമായും റസൂൽ ﷺ സന്ധിചെയ്ത‌ കാലഘട്ടത്തിലായിരുന്നു അത്. അങ്ങിനെ അവർ അദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നു. അവർ ഈലിയാഅ് പ്രദേശത്തായിരുന്നു. അപ്പോൾ അദ്ദേഹം അവരെ അദ്ദേഹത്തിന്റെ സദസ്സിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിൻ്റെ ചുറ്റും റോമിലെ പ്രമാണിമാർ ഉണ്ടായിരുന്നു. അദ്ദേഹം തൻ്റെ ദ്വിഭാഷിയേയും വിളിച്ചുവരുത്തി, എന്നിട്ട് ചോദിച്ചു: ‘പ്രവാചകനാണെന്ന് അവകാശപ്പെടുന്ന ആ മനുഷ്യനോട് നിങ്ങളിൽ ഏറ്റവും കൂടുതൽ കുടുംബ ബന്ധമുള്ളത് ആർക്കാണ്?’

അബൂസുഫ്യാൻ പറയുകയാണ്. അപ്പോൾ ഞാൻ പറഞ്ഞു: ‘ഞാനാണ് അദ്ദേഹത്തോട് കൂടുതൽബന്ധമുള്ളവൻ’. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘അവനെ എൻ്റെ അടുത്തേക്ക് കൊണ്ടുവരൂ, അയാളുടെ സുഹൃത്തുക്കളെയും അടുത്തേക്ക് കൊണ്ടുവന്ന് അവരെ അയാളുടെ പിറകിൽ നിർത്തുക.’ പിന്നെ ദ്വിഭാഷിയോട് പറഞ്ഞു. ‘ഇവരോട് പറയുക: ആ മനുഷ്യനെ കുറിച്ച് ഇയാളോട് ഞാൻ ചോദിക്കും. അപ്പോൾ എന്നോട് ഇയാൾ കളവ് പറഞ്ഞാൽ അത് കളവാണെന്ന് നിങ്ങൾ പറയണം’. (അബൂസുഫ്‌യാൻ പറയുകയാണ്) ഞാൻ നുണ പറഞ്ഞുവെന്ന് അവർ പറയുമെന്ന ലജ്ജയില്ലായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തെ കുറിച്ച് നുണ പറയുകതന്നെ ചെയ്യുമായിരുന്നു. എന്നിട്ട് മുഹമ്മദ് നബിയെ കുറിച്ച് അദ്ദേഹം എന്നോട് ആദ്യമായി  ചോദിച്ചത്  ഇപ്രകാരമാണ്. ‘നിങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ കുടുംബസ്ഥിതി സ്ഥിതി എങ്ങിനെയാണ്? ഞാൻ പറഞ്ഞു; അദ്ദേഹം ഞങ്ങളിലെ ശ്രേഷ്‌ഠമായ തറവാടുള്ളവനാണ്.

അദ്ദേഹം ചോദിച്ചു: ‘അദ്ദേഹത്തിനുമുമ്പ് നിങ്ങളിൽ ആരെങ്കിലും ഈ  പറച്ചിൽ നടത്തിയിട്ടുണ്ടോ?’

ഞാൻ പറഞ്ഞു: ‘ഇല്ല’.

അദ്ദേഹം ചോദിച്ചു: ‘അദ്ദേഹത്തിന്റെ പൂർവ്വികപിതാക്കളിൽ രാജാക്കന്മാർ ഉണ്ടായിരുന്നുവോ?’

ഞാൻ പറഞ്ഞു: ‘ഇല്ല’.

അദ്ദേഹം ചോദിച്ചു: ‘ജനങ്ങളിലെ പ്രമാണിമാരാണോ അതോ ദുർബ്ബലരാണോ അദ്ദേഹത്തെ പിന്തുടരുന്നത്?’

അപ്പോൾ ഞാൻ പറഞ്ഞു: ‘അല്ല, അവരിലെ ദുർബ്ബലർ’.

അദ്ദേഹം ചോദിച്ചു: ‘അവർ വർദ്ധിക്കുകയാണോ? അതോ കുറയുകയാണോ?

ഞാൻ പറഞ്ഞു: ‘വർദ്ധിക്കുകയാണ്.’

അദ്ദേഹം ചോദിച്ചു: അദ്ദേഹത്തിൻ്റെ മതത്തിൽ പ്രവേശിച്ചശേഷം അതിനോടുള്ള വെറുപ്പു നിമിത്തം ആരെങ്കിലും ആ മതത്തിൽ നിന്ന് പിന്മാറുന്നുണ്ടോ?

ഞാൻ പറഞ്ഞു: ഇല്ല. അദ്ദേഹം ചോദിച്ചു: ഈ മതകാര്യം പറയുന്നതിനുമുമ്പ് അദ്ദേഹം നുണ പറയുന്നവനായിരുന്നുവോ? ഞാൻ പറഞ്ഞു: ഇല്ല.

അദ്ദേഹം ചോദിച്ചു: അദ്ദേഹം വഞ്ചിക്കാറുണ്ടോ? ഞാൻ പറഞ്ഞു: ഇല്ല. ഞങ്ങൾ അദ്ദേഹവുമായി ഇപ്പോൾ ഒരു സന്ധിയിലാണ്. അതിൽ അദ്ദേഹം എന്താണ് കാണിക്കുകയെന്ന് ഞങ്ങൾക്കറിയില്ല.

(അബൂസുഫ്യാൻ) പറഞ്ഞു: ഈയൊരു വാക്യമല്ലാതെ അദ്ദേഹത്തെ (മോശപ്പെടുത്തി പറയാൻ) എനിക്ക് കഴിഞ്ഞില്ല.

അദ്ദേഹം ചോദിച്ചു: നിങ്ങൾ അദ്ദേഹവുമായി യുദ്ധം ചെയ്‌തിട്ടുണ്ടോ?

ഞാൻ പറഞ്ഞു: ‘അതെ. ഉണ്ട്’.

അദ്ദേഹം ചോദിച്ചു: അദ്ദേഹവുമായുണ്ടായ യുദ്ധങ്ങൾ എങ്ങിനെയായിരുന്നു.

ഞാൻ പറഞ്ഞു: ഒന്നിടവിട്ട വിജയങ്ങൾ ഞങ്ങൾ ഇരുവർക്കും.

അദ്ദേഹം ചോദിച്ചു: ‘അദ്ദേഹം നിങ്ങളോട് കൽപ്പിക്കുന്നതെന്തൊക്കെയാണ്?

ഞാൻ പറഞ്ഞു: നിങ്ങൾ ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കുക; അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുക. നിങ്ങളുടെ പൂർവ്വപിതാക്കൾ പറഞ്ഞുണ്ടാക്കിയവ വർജ്ജിക്കുക. നമസ്കരിക്കുവാനും, സത്യം പറയുവാനും, സദാചാരം പുലർത്താനും കുടുംബബന്ധം ചേർക്കാനും അദ്ദേഹം ഞങ്ങളോട് കൽപ്പിക്കുന്നു.

അപ്പോൾ അദ്ദേഹം തൻ്റെ ദ്വിഭാഷിയോട് പറഞ്ഞു: അവനോട് പറയുക: അദ്ദേഹത്തിന്റെ (മുഹമ്മദിൻ്റെ) കുടുംബത്തെക്കുറിച്ച് തന്നോട് ഞാൻ ചോദിച്ചപ്പോൾ നിങ്ങളിലെ ഉയർന്ന കുടുംബക്കാരനാണെന്ന് നിങ്ങൾ മറുപടി പറഞ്ഞു. അങ്ങിനെത്തന്നെയാണ് ദൈവദൂതന്മാർ. അവരിലെ ഉയർന്ന കുടുംബത്തിൽ നിന്നാണവർ നിയോഗിതരാവുക. ഈ പുതിയ വാദം ഇതിനുമുമ്പ് നിങ്ങളിലാരെങ്കിലും ഉന്നയിച്ചിരുന്നുവോയെന്ന് ഞാൻ നിങ്ങളോട് ചോദിച്ചപ്പോൾ ഇല്ലയെന്നാണ് ഉത്തരം തന്നത്. അങ്ങിനെ ഇതിനുമുമ്പ് നിങ്ങളിലാരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ ഇദ്ദേഹവും അതിനെ പിന്തുടരുകയാണെന്ന് പറയാമായിരുന്നു. അദ്ദേഹത്തിൻ്റെ പൂർവ്വപിതാക്കളിൽ രാജാക്കന്മാരാരെങ്കിലും ഉണ്ടായിരുന്നുവോ എന്ന് ഞാൻ നിങ്ങളോട് ചോദിച്ചപ്പോൾ ഇല്ലയെന്ന് നിങ്ങൾ മറുപടി നൽകി. ഞാൻ പറയട്ടെ അദ്ദേഹത്തിൻ്റെ പൂർവ്വികരിൽ രാജാക്കന്മാരുണ്ടായിരുന്നുവെങ്കിൽ, തന്റെ പിതാവിന്റെ രാജാധിപത്യം തിരിച്ച് ആവശ്യപ്പെടുന്നവനാണദ്ദേഹം എന്ന് എനിക്ക് പറയാമായിരുന്നു. അദ്ദേഹം ഈ പുതിയ മതം പറയുന്നതിനുമുമ്പ് കളവ് പറഞ്ഞിരുന്നുവോയെന്ന് ഞാൻ ചോദിച്ചപ്പോൾ ഇല്ലയെന്ന് നിങ്ങൾ മറുപടി പറഞ്ഞു. ജനങ്ങളോട് കളവ് പറയാതിരിക്കുകയും അല്ലാഹുവിൻ്റെ പേരിൽ കളവ് പറയുകയും ചെയ്യുക ഉണ്ടാവുകയില്ലെന്ന് എനിക്കറിയാം. ജനങ്ങളിലെ പ്രമാണിമാരാണോ, ദുർബ്ബലന്മാരാണോ അദ്ദേഹത്തെ പിന്തുടരുന്നതെന്ന് നിങ്ങളോട് ഞാൻ ചോദിച്ചപ്പോൾ, നിങ്ങൾ പറഞ്ഞത് ദുർബ്ബലരാണ് അദ്ദേഹത്തെ പിന്തുടരുന്നതെന്നാണ്, (അതെ) അവർ തന്നെയാണ് ദൈവദൂതന്മാരെ പിന്തുടരുക പതിവ്. അവരുടെ എണ്ണം കൂടുകയാണോ കുറയുകയാണോയെന്ന് ഞാൻ നിങ്ങളോട് ചോദിച്ചപ്പോൾ കൂടിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾ മറുപടി പറഞ്ഞു. അങ്ങിനെത്തന്നെയാണ് സത്യവിശ്വാസത്തിന്റെ സ്ഥിതി; അത്‌പൂർണ്ണത പ്രാപിക്കും വരെ. ആ മതത്തിൽ പ്രവേശിച്ചശേഷം അതിനെ വെറുത്ത് ആരെങ്കിലും പിന്മാറുന്നുണ്ടോയെന്ന് ഞാൻ നിങ്ങളോട് ചോദിച്ചപ്പോൾ ഇല്ലയെന്നാണ് നിങ്ങൾ മറുപടി പറഞ്ഞത്. ഈമാനിൻ്റെ തിളക്കം ഹൃദയങ്ങളിൽ കലർന്നാൽ അതിന്റെ സ്ഥിതി അങ്ങിനെത്തന്നെയാണ്. അദ്ദേഹം വഞ്ചന നടത്തിയിട്ടുണ്ടോയെന്ന് ഞാൻ നിങ്ങളോട് ചോദിച്ചപ്പോൾ, ഇല്ലയെന്ന് നിങ്ങൾ പറഞ്ഞു. ദൈവദൂതന്മാർ വഞ്ചിക്കുകയില്ല. അദ്ദേഹം നിങ്ങളോട് കൽപിക്കുന്നതെന്താണെന്ന് ഞാൻ ചോദിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുവാനുമാണ് അദ്ദേഹം കൽപിക്കുന്നതെന്നും വിഗ്രഹാരാധന വിരോധിക്കുന്നുവെന്നും, നമസ്‌കരിക്കുവാനും സത്യം പറയുവാനും സദാചാരം പാലിക്കുവാനും കൽപിക്കുന്നുവെന്നും നിങ്ങൾ പറഞ്ഞു.

നിങ്ങൾ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ എൻ്റെ ഈ രണ്ട് കാലടി ഇരിക്കുന്ന സ്ഥലം വരെ അദ്ദേഹം അധീനപ്പെടുത്തും. ഒരു പ്രവാചകൻ്റെ പുറപ്പാടുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അദ്ദേഹം നിങ്ങളിൽ നിന്നാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. അദ്ദേഹത്തിൻ്റെയടുത്തേക്ക് എത്തിച്ചേരാൻ എനിക്ക് കഴിയുമായിരുന്നുവെങ്കിൽ എന്തുപ്രയാസം സഹിച്ചും ഞാനവിടെ എത്തുമായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കാൽപാദം ഞാൻ കഴുകുമായിരുന്നു..

പിന്നീട് ദിഹ്‌യത്തുൽ കൽബി رَضِيَ اللَّهُ عَنْهُ  വിൻ്റെ പക്കൽ ബുസ്‌റായിലെ ഭരണ കർത്താവ് മുഖേന ഹിറഖിൽ ചക്രവർത്തിക്ക് നബി ﷺ കൊടുത്തയച്ച കത്തു കൊണ്ടുവരാൻ കൽപിച്ചു. എന്നിട്ട് ആ കത്ത് വായിച്ചു. അതിൽ ഇപ്രകാരമായിരുന്നു ഉണ്ടായിരുന്നത്. “ബിസ്മ‌ില്ലാഹിർ റഹ്‌മാനിർറഹീം, ദൈവദാസനും അവന്റെ ദൂതനുമായ മുഹമ്മദ്, റോമയുടെ അധിപൻ ഹിറഖിലിന് എഴുതുന്നു: താങ്കൾ ഇസ്ല‌ാം സ്വീകരിക്കുക, എങ്കിൽ താങ്കൾ രക്ഷപ്പെടും. അല്ലാഹു താങ്കൾക്ക് ഇരട്ടിപ്രതിഫലം നൽകും. ഇനി താങ്കൾ പിൻമാറുന്നപക്ഷം അരീസിങ്ങളുടെ (റോമിലെ കർഷകരുടെ) പാപവും താങ്കൾക്കാണ് ലഭിക്കുക.

قُلْ يَٰٓأَهْلَ ٱلْكِتَٰبِ تَعَالَوْا۟ إِلَىٰ كَلِمَةٍ سَوَآءِۭ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا ٱللَّهَ وَلَا نُشْرِكَ بِهِۦ شَيْـًٔا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَقُولُوا۟ ٱشْهَدُوا۟ بِأَنَّا مُسْلِمُونَ

ഓ വേദക്കാരേ, ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങൾ വരുവിൻ, അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവ നോട് യാതൊന്നിനെയും പങ്ക് ചേർക്കാതിരിക്കുകയും. നമ്മിൽ ചിലർ മറ്റു ചിലരെഅല്ലാഹുവിനു പുറമെ രക്ഷാധികാരികളാക്കാതിരിക്കുകയും ചെയ്യുക എന്ന ത ത്വത്തിലേക്ക്. എന്നിട്ട് അവർ പിന്തിരിഞ്ഞു കളയുന്ന പക്ഷം നിങ്ങൾ പറയുക: ഞങ്ങൾ അല്ലാഹുവിന് കീഴ്പ്‌പെട്ടവരാണ് എന്നതിന് നിങ്ങൾ സാക്ഷ്യം വഹിച്ചു കൊള്ളുക. (ഖുര്‍ആൻ:3/64)

അബൂസുഫ്‌യാൻ പറയുന്നു: ഹി‍ര്‍ഖൽ പറഞ്ഞ് കഴിയുകയും കത്ത് വായനയിൽ നിന്ന് വിരമിക്കുകയും ചെയ്‌തപ്പോൾ അദ്ദേഹത്തിൻ്റെയടുക്കൽ ശബ്ദം ഉയരുകയും ബഹളം വർദ്ധിക്കുകയും ചെയ്തു. ഞങ്ങൾ അവിടെനിന്ന് പുറത്താക്കപ്പെട്ടു. അപ്പോൾ ഞാൻ എൻ്റെ സുഹ്യത്തുക്കളോട് പറഞ്ഞു: അബു കബയുടെ പുത്രൻ്റെ കാര്യം (മുഹമ്മദ് നബി) ഗംഭീരം തന്നെ. ബനൂൽ അസ‌ർകാരുടെ (റോമക്കാരുടെ) രാജാവ് പോലും അദ്ദേഹത്തെ ഭയപ്പെടുന്നു. അദ്ദേഹത്തിന് വിജയമുണ്ടാകുമെന്ന് അന്നു മുതലേ ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നു. അങ്ങിനെ അല്ലാഹു എൻ്റെ മനസ്സിൽ ഇസ്‌ലാമിനെ സന്നിവേശിപ്പിച്ചു.

ഈലിയാഇലെ ഭരണാധികാരിയും ഹിറ്‌ഖിലിൻ്റെ കൂട്ടുകാരനുമായിരുന്ന ഇബ്നു‌ന്നാളൂർ സിറിയയിലെ ക്രിസ്‌തീയ പുരോഹിത നേതാവായിരുന്നു. അദ്ദേഹം പറയുന്നു: ഹി‍ര്‍ഖൽ ചക്രവർത്തി ഈലിയാഇൽ വന്നപ്പോൾ ഒരു ദിവസം വലിയ മനഃപ്രയാസത്തിലായിത്തീർന്നു. അദ്ദേഹത്തിൻ പാത്രിയാർക്കീസിൽപെട്ട ചിലർ ചോദിച്ചു. അങ്ങുന്നേ, അവിടുത്തെ സ്ഥിതി ഞങ്ങൾക്കപരിചിതമായ വിധത്തിലാണല്ലോ? ഇബ്നു‌ന്നാളൂർ പറയുന്നു: ഹിറഖിലിന് ജോത്സ്യത്തിൽ പ്രാവീണ്യമുണ്ടായിരുന്നു- രാജാവിനോടവർ അങ്ങിനെ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ഇന്ന് രാത്രി ഞാൻ നക്ഷത്രവീക്ഷണം നടത്തിയപ്പോൾ ചേലാകർമ്മം നടത്തുന്നവരുടെ രാജാവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കണ്ടത്തി. ഈ സമൂഹത്തിൽ ചേലാകർമ്മം നടത്തുന്നതാരാണ്? അവർ പറഞ്ഞു: ജൂതരാണ് ചേലാകർമ്മം നടത്തുന്നത്, അവരുടെ കാര്യം അങ്ങക്ക് പ്രയാസമുണ്ടാക്കുന്നുവെങ്കിൽ അതുവേണ്ട; താങ്കൾ താങ്കളുടെ അധികാരസ്ഥലത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും അവിടെയുള്ള ജൂതന്മാരെ വധിക്കാൻ എഴുതുക.

അവർ ഇപ്രകാരം ചർച്ചയിലായിരിക്കെ, ഗസ്സാനിലെ രാജാവ് പറഞ്ഞയച്ച നബി ﷺ യെ സംബന്ധിച്ച് വിവരമറിയിക്കുന്ന ഒരാൾ ഫിറഖിലിന്റെയടുത്ത് കൊണ്ടുവരപ്പെട്ടു. അയാളോട് ഹിറഖിൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കെ അയാളെ കൊണ്ടുപോയി അയാൾ ചേലാകർമ്മം ചെയ്യപ്പെട്ടവനാണോ അല്ലേ എന്ന് പരിശോധിക്കുവാൻ ആവശ്യപ്പെട്ടു. പരിശോധനാനന്തരം അവർ രാജാവിന് വിവരമറിയിച്ചു; അയാൾ ചേലാകർമ്മം ചെയ്യപ്പെട്ടവനാണെന്ന്. അപ്പോൾ അറബികളുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: അവർ ചേലാകർമ്മം നടത്തുന്നവരാണെന്ന്. അപ്പോൾ ഹിറഖിൽ പറഞ്ഞു: എന്നാൽ ഈ സമുദായത്തിന്റെ ആധിപത്യം വെളിവായിട്ടുണ്ട്. പിന്നെ ഹിറഖിൽ ചക്രവർത്തി റൂമിയ്യയിലെ അദ്ദേഹത്തിൻ്റെ കൂട്ടുകാരന് എഴുതി- അദ്ദേഹവും ഹിറഖിലിനെപോലെ പാണ്ഡിത്യത്തിൽ തുല്യനായിരുന്നു- ഹിറഖിൽ ഹിംസ് പ്രദേശത്തേക്ക് സഞ്ചരിച്ചു. അദ്ദേഹം അവിടേക്ക് എത്തുമ്പോഴേക്കും കുട്ടുകാരൻ്റെ മറുപടി ലഭിച്ചു. നബി ﷺ യുടെ നിയോഗത്തെ സംബന്ധിച്ച് ഹിറഖിലിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നതും. അദ്ദേഹം പ്രവാചകൻ തന്നെയാണെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. ഹിറഖിൽ റോമിലെ പ്രധാന ആളുകൾക്കെല്ലാം ഹിംസിലെ തന്റെ കൊട്ടാരത്തിൽ പ്രവേശനാനുമതി നൽകി. എന്നിട്ട് അതിൻ്റെ വാതിലുകൾ അടക്കുവാൻ ഉത്തരവിട്ടു; വാതിലുകൾ അടക്കപ്പെട്ടു. എന്നിട്ട് അവർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ട് അവരോട് ഇപ്രകാരം പറഞ്ഞു. റോമൻ നിവാസികളേ, നിങ്ങൾക്ക് വിജയവും നേർവഴിയും ലഭിക്കണമെന്നും നിങ്ങളുടെ അധികാരം നിലനിൽക്കണ മെന്നും നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ ഈ പ്രവാചകന് നിങ്ങൾ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യുവിൻ. അതോടെ അവർ കാട്ടുകഴുതകളെപ്പോലെ മുരണ്ട് വാതിലുകളുടെ ഭാഗത്തേക്ക് ഓടി. അപ്പോഴത് അടച്ചിട്ടതായവർ കണ്ടു. ഹിറഖിൽ ചക്രവർത്തി അവരുടെ വെറുപ്പുകാണുകയും അവർ വിശ്വസിക്കുകയില്ലെന്ന് നിരാശപ്പെടുകയും ചെയ്‌തപ്പോൾ അദ്ദേഹം പറഞ്ഞു: അവരെ എന്റെ അടുത്തേക്ക് തിരിച്ചു വിളിക്കുവിൻ. അദ്ദേഹം പറഞ്ഞു: ഞാൻ ഇപ്രകാരം നിങ്ങളോട് പറഞ്ഞത് നിങ്ങളുടെ മതത്തിൽ നിങ്ങളുടെ തീവ്രത എത്രയുണ്ടെന്ന് നിങ്ങളെ പരിശോധിക്കാൻ വേണ്ടിയായിരുന്നു. ഞാനത് മനസ്സിലാക്കി. (ഇത് കേട്ട) അവർ അദ്ദേഹത്തിന് നമിച്ചു. ഇതായിരുന്നു ഈ വിഷയത്തിൽ ഹിറഖിലിന്റെ ഒടുക്കം. (ബുഖാരി:7)

ഈ സംഭാഷണത്തിലെ ചില പാഠങ്ങൾ സൂചിപ്പിക്കുന്നു. ഒന്നാമതായി, മുൻവേദങ്ങൾ ശരിയാംവണ്ണം പഠിച്ചവർ നബി ﷺ യെ തിരിച്ചറിഞ്ഞിരുന്നു. ഹിറഖ്ൽ ചക്രവർത്തി ഒരു പ്രവാചകന്റെ ആഗമനം അവർ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പ്രവാചകത്വ നിയോഗത്തിന്റെ സമയം കൃത്യമായി കണക്കുകൂട്ടിയിരുന്നു. ചേലാകർമ്മം ചെയ്യുന്ന ഒരു ഭരണാധികാരി വിജയിക്കും എന്നദ്ദേഹം കൃത്യമായി ഗ്രഹിച്ചിരുന്നു. തന്റെ പല സ്നേഹിതന്മാരെയും ഇക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു!

രണ്ടാമതായി, നബി ﷺ യുടെ ശത്രുക്കൾ പോലും അവിടുത്തെ കുടുംബമഹിമ അംഗീകരിച്ചിരുന്നു. അവർക്ക് നിഷേധിക്കാൻ പോലും സാധ്യമാകാത്ത രൂപത്തിൽ പ്രകടമായിരുന്നു അക്കാര്യം.

മൂന്നാമതായി, നബി ﷺ യുടെ ജീവിതത്തിന്റെ അകവും പുറവും ഒരു പോലെയായിരുന്നു. അതാണ് നബി ﷺ യുടെ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഹിര്‍ഖല്‍ ചക്രര്‍ത്തിക്ക് മുമ്പില്‍ നബി ﷺ യെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം സത്യസന്ധനാണ്, ബന്ധം ചേര്‍ക്കുന്നവനാണ് എന്നെല്ലാം പറയാന്‍ കാരണം.

നാലാമതായി, സത്യത്തിന്റെ സന്ദേശം സ്വീകരിക്കാൻ ഭൗതിക സുഖങ്ങൾ തടസ്സമാവുന്നതെങ്ങിനെയാണെന്ന് ഹിറഖ്ലിന്റെ ചരിത്രം നമ്മോട് പറയുന്നുണ്ട്. ആ പ്രവാചകനെ പിൻതുടരണം എന്ന് അദ്ദേഹത്തിന് ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ, അധികാരവും അനുയായികളും പലപ്പോഴും സത്യം സ്വീകരിക്കുന്നതിന് ചിലർക്ക് തടസ്സമാണ്. അത് ചരിത്രത്തിൽ അനവരതം തുടരുന്ന ഒരു യാഥാർത്ഥ്യവുമാണ്.

ഇബ്‌നുല്‍ ഖയ്യിം  رَحِمَهُ اللَّهُ  പറയുന്നു: ഹിര്‍ഖല്‍ സത്യം മനസ്സിലാക്കുകയും, അതില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ അയാളുടെ സമൂഹം അതിന് അയാളെ സമ്മതിച്ചില്ല. അയാള്‍ക്ക് സ്വന്തം കാര്യത്തില്‍ ഭയമുണ്ടായി. സത്യം മനസ്സിലായതിന് ശേഷം ഇസ്‌ലാമിന് പകരം കുഫ്ര്‍ അയാള്‍ തിരഞ്ഞെടുത്തു. (ഹിദായതുല്‍ ഹയാറ ഫീ അജ്–വിബതില്‍ യഹൂദിവന്നസ്വാറ: 18)

 

 

www.kanzululoom.com

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.

SIMILAR POSTS