ഹവയുടെ ആളുകൾക്കൊരു താക്കീത്

ഹഖ് (സത്യം) പിന്‍പറ്റുക എന്നത് ഏതു മനുഷ്യനും വളരെ ആവശ്യമാണ്‌. കാരണം അവന്‍ മൃഗങ്ങളെയോ പക്ഷികളെയോ പോലെ അല്ല. അവന്റെ ജീവിതത്തിന് പിന്നില്‍ ലക്ഷ്യവും കൃത്യതയുമുണ്ട്. ചിന്തിക്കാന്‍ ബുദ്ധിശക്തിയും മഹത്തരമായ സൃഷ്ടിപ്പും അവന് നല്‍കപ്പെട്ടിരിക്കുന്നു. സത്യത്തിനെതിരെ തന്നിഷ്ടത്തെ (ഹവ) പിൻപറ്റൽ പാടില്ലാത്തതാണ്. ‘ഹഖ്’ അല്ലാഹുവിൽ നിന്നും ഉള്ളതാണെങ്കിൽ ‘ഹവ’ സ്വന്തം ആഗ്രഹത്തിൽ നിന്നും താല്പര്യത്തിൽ നിന്നും ഉണ്ടാകുന്നതാണ്. തന്നിഷ്ടങ്ങളെ പിൻപറ്റുന്നതാകട്ടെ സത്യത്തിൽ നിന്ന് തെറ്റിക്കുകയും ചെയ്യും. ദാവൂദ് നബിയോട്  അല്ലാഹു പറയുന്നു:

يَٰدَاوُۥدُ إِنَّا جَعَلْنَٰكَ خَلِيفَةً فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌ شَدِيدُۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ

(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്‌, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്‌. കാരണം അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്‍റെ ഫലമത്രെ അത്‌. (ഖുർആന്‍:5/48)

മുഹമ്മദ് നബി ﷺ  യോട്  അല്ലാഹു പറയുന്നു:

وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ

യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. (ഖുർആൻ:2/120)

وَأَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ ۚ

(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്‌. (ഖുർആൻ:2/120)

ثُمَّ جَعَلْنَٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ

(നബിയേ,) പിന്നീട് നിന്നെ നാം (മത) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്‌. (ഖുർആൻ:45/18)

പിന്നീട് എല്ലാ നന്മയിലേക്കും ക്ഷണിക്കുന്ന സമ്പൂർണമായ ഒരു ശരീഅത്തിനെ നിനക്ക് നാം നിശ്ചയിച്ചുതന്നു. നമ്മുടെ ഈ ശരീഅത്ത് എല്ലാ തിന്മകളെയും വിരോധിക്കുകയും ചെയ്യുന്നു. {നീ അതിനെ പിന്തുടരുക} തീർച്ചയായും അത് പിന്തുടരുന്നതിൽ നിത്യസൗഭാഗ്യവും നന്മയും വിജയവുമുണ്ട്. {അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്} അറിവിനെ പിൻപറ്റാത്ത, അതിനു പിന്നിൽ സഞ്ചരിക്കാത്ത തന്നിഷ്ടക്കാരെ. റസൂലിന്റെ ﷺ ഉപദേശങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും ആഗ്രഹിക്കുകയും ഇച്ഛിക്കുകയും ചെയ്യുന്ന എല്ലാവരും അറിവില്ലാത്തവർ എന്ന വിശേഷണത്തിൽ വരുന്നു. (തഫ്സീറുസ്സഅ്ദി)

നബി ﷺ നമുക്ക് എത്തിച്ചു തന്നിട്ടുള്ള ദീൻ സമ്പൂര്‍ണ്ണമായും ഹഖ് മാത്രമാണ്. അതിൽ ഹവയുടെ അംശം പോലുമില്ല.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ‎﴿٤﴾

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് വഹ്‌യായി (ദിവ്യസന്ദേശമായി) നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖുർആന്‍:53/3-4)

{وَمَا يَنْطِقُ عَنِ الْهَوَى} أَيْ: ما يقول قولاً عن هوى وغرض { إن هو إلا وحي يوحى} أي إنما يقول ما أمر به، يبلغه إلى الناس كاملاً موفوراً،

ഇബ്‌നു കഥീർ رَحِمَهُ اللَّهُ പറഞ്ഞു: അതായത് അദ്ദേഹം തന്നിഷ്ടപ്രകാരമോ, തോന്നിയതു പോലെയോ പറയുന്നില്ല. നിശ്ചയം അദ്ദേഹത്തോട് കല്‍പിക്കപ്പെട്ടത് ഒന്നും കൂട്ടി ചേര്‍ക്കാതെ, കുറച്ചു കളയാതെ പരിപൂര്‍ണമായിത്തന്നെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. (ഇബ്‌നു കഥീര്‍ 4/1787)

{وَمَا يَنْطِقُ عَنِ الْهَوَى} أَيْ: لَيْسَ نُطْقُهُ صَادِرًا عَنْ هَوَى نَفْسِهِ. {إِنْ هُوَ إِلا وَحْيٌ يُوحَى} أَيْ: لَا يَتَّبِعُ إِلَّا مَا أَوْحَى اللَّهُ إِلَيْهِ مِنَ الْهُدَى وَالتَّقْوَى، فِي نَفْسِهِ وَفِي غَيْرِهِ.

{അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല} അദ്ദേഹത്തിന്റെ സംസാരം സ്വന്തം മനസ്സിന്റെ താല്‍പര്യത്തില്‍നിന്നുണ്ടാവുന്നതല്ല. {അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു} തന്റെ കാര്യത്തിലാണെങ്കിലും മറ്റുള്ളവരുടെ കാര്യത്തിലാണെങ്കിലും, ധര്‍മനിഷ് ഠയില്‍നിന്നും സന്മാര്‍ഗത്തില്‍നിന്നും തനിക്ക് ദിവ്യസന്ദേശമായി കിട്ടുന്നതിനെ മാത്രമെ അദ്ദേഹം പിന്‍പറ്റുന്നുള്ളൂ. (തഫ്സീറുസ്സഅ്ദി)

സത്യം തന്നിഷ്ടങ്ങൾക്ക് അനുസരിച്ചുകൊണ്ടായിരിക്കുകയില്ല. സത്യം പിന്‍പറ്റുകയല്ലാതെ മനുഷ്യന് ഗത്യന്തരമില്ലെന്നും തന്റെ ഇച്ഛകളെയും മോഹങ്ങളെയും അതിനനുയോജ്യമാക്കുകയാണ് വേണ്ടത്.

وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ ۚ بَلْ أَتَيْنَٰهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ

സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്‌. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു. (ഖുർആൻ:23/71)

സത്യ സ്വീകരിക്കാതെ തന്നിഷ്ടത്തെ പിന്തുടരുന്നവന്‍ ഏറ്റവും വഴിപിഴച്ചവനാണ്.

ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦِ ٱﺗَّﺒَﻊَ ﻫَﻮَﻯٰﻩُ ﺑِﻐَﻴْﺮِ ﻫُﺪًﻯ ﻣِّﻦَ ٱﻟﻠَّﻪِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟﻈَّٰﻠِﻤِﻴﻦ

….അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌ ? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച. (ഖു൪ആന്‍ :28/50)

സത്യം വന്നത്തുമ്പോൾ അത് സ്വീകരിക്കാതെ തന്നിഷ്ടത്തെ പുൽകുന്നവര്‍ വഴികേടിലാണ് എത്തിയിട്ടുള്ളത്. വേദക്കാര്‍ക്കും മുശ്രിക്കുകൾക്കും കപടവിശ്വാസികൾക്കും സംഭവിച്ചത് അതുതന്നെയാണ്.

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولُۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ

മൂസായ്ക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന് ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ? (ഖു൪ആന്‍ :2/87)

لَقَدْ أَخَذْنَا مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ وَأَرْسَلْنَآ إِلَيْهِمْ رُسُلًا ۖ كُلَّمَا جَآءَهُمْ رَسُولُۢ بِمَا لَا تَهْوَىٰٓ أَنفُسُهُمْ فَرِيقًا كَذَّبُوا۟ وَفَرِيقًا يَقْتُلُونَ ‎

ഇസ്രായീല്‍ സന്തതികളോട് നാം കരാര്‍ വാങ്ങുകയും, അവരിലേക്ക് നാം ദൂതന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്‌. അവരുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത് ഏതെങ്കിലുമൊരു ദൂതന്‍ ചെന്നപ്പോളൊക്കെ ദൂതന്‍മാരില്‍ ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച് തള്ളുകയും, മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുകയുമാണ് ചെയ്തത്‌. (ഖു൪ആന്‍ :5/70)

ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ‎﴿١﴾‏ وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ‎﴿٢﴾‏ وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ ‎﴿٣﴾‏

ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു. (ഖു൪ആന്‍ :54/1-3)

وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ

അവരുടെ കൂട്ടത്തില്‍ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരുണ്ട്‌. എന്നാല്‍ നിന്‍റെ അടുത്ത് നിന്ന് അവര്‍ പുറത്ത് പോയാല്‍ വേദ വിജ്ഞാനം നല്‍കപ്പെട്ടവരോട് അവര്‍ (പരിഹാസപൂര്‍വ്വം) പറയും: എന്താണ് ഇദ്ദേഹം ഇപ്പോള്‍ പറഞ്ഞത്‌? അത്തരക്കാരുടെ ഹൃദയങ്ങളിന്‍മേലാകുന്നു അല്ലാഹു മുദ്രവെച്ചിരിക്കുന്നത്‌. തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയാണവര്‍ ചെയ്തത്‌. (ഖു൪ആന്‍ :47/16)

فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ

ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍ :28/50)

തന്നിഷ്ടങ്ങൾക്ക് അടിമപ്പെടുന്നതിനെ വിശുദ്ധ ഖുര്‍ആൻ ശക്തമായി അധിക്ഷേപിക്കുന്നുണ്ട്:

أَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا

തന്‍റെ ആരാധ്യനെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ? എന്നിരിക്കെ നീ അവന്‍റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ? (ഖു൪ആന്‍ :25/43)

وَهَلْ فَوْقَ ضَلَالِ مَنْ جَعَلَ إِلَهَهُ مَعْبُودَهُ هَوَاهُ، فَمَا هَوِيَهُ فَعَلَهُ فَلِهَذَا قَالَ: {أَرَأَيْتَ مَنِ اتَّخَذَ إِلَهَهُ هَوَاهُ} أَلَا تَعْجَبُ مِنْ حَالِهِ وَتَنْظُرُ مَا هُوَ فِيهِ مِنَ الضَّلَالِ؟ وَهُوَ يَحْكُمُ لِنَفْسِهِ بِالْمَنَازِلِ الرَّفِيعَةِ؟

തന്റെ ദേഹേച്ഛകളെ ആരാധ്യനാക്കിയവനേക്കാൾ വഴിപിഴവുണ്ടോ? അവന്റെ ദേഹേച്ഛകൾക്കനുസരിച്ച് അവൻ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞിട്ടുള്ളത് {തന്‍റെ ആരാധ്യനെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ?} അവന്റെ അവസ്ഥയിൽ നിങ്ങൾ അൽഭുതപ്പെടുന്നില്ലേ, അവൻ എന്തൊരു വഴിപിഴവിലാണ് എന്ന് നോക്കൂ? അവൻ ഉയർന്ന പദവിയിലാണെന്ന് അവൻ വിധിക്കുകയാണോ? (തഫ്സീറുസ്സഅ്ദി)

أَفَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ

തന്‍റെ ആരാധ്യനെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്‌? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ? (ഖു൪ആന്‍ :45/23)

{أرأيت من اتخذ إلهه هواه} أي : مهما استحسن من شيء ورآه حسنا في هوى نفسه ، كان دينه ومذهبه ، كما قال تعالى : {أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَٰتٍ} [ فاطر : 8 ] ;

{തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ?}അതായത് :ഏതെങ്കിലും ഒരു കാര്യം ഒരാള്‍ക്ക്‌ നന്നായി തോന്നുകയും, തന്റെ ഇച്ഛയുടെ അടിസ്ഥാനത്തില്‍ അത് നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താല്‍, ആ കാര്യം തന്റെ മതവും, ആദര്‍ശവുമാണ്. അല്ലാഹു പറഞ്ഞതുപോലെ:{എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ (ഫാത്വിര്‍:8)} (ഇബ്നു കസീര്‍)

يَقُولُ تَعَالَى: {أَفَرَأَيْتَ} الرَّجُلَ الضَّالَّ الَّذِي {اتَّخَذَ إِلَهَهُ هَوَاهُ} فَمَا هَوِيَهُ سَلَكَهُ سَوَاءٌ كَانَ يُرْضِي اللَّهَ أَوْ يُسْخِطُهُ.

അല്ലാഹു പറയുന്നു: {നീ കണ്ടുവോ} വഴിതെറ്റിയ മനുഷ്യനെ. {തന്റെ ആരാധ്യനെ തന്റെ തന്നിഷ്ടമാക്കിയവനെ} അവന്റെ ഇഷ്ടം അവൻ ചെയ്യും. അല്ലാഹു തൃപ്തിപ്പെട്ടാലും വെറുത്താലും അവനൊരുപോലെയാണ്.  (തഫ്സീറുസ്സഅ്ദി)

അതിനാൽ ഹഖ് പിൻപറ്റൽ നമുക്ക് മിര്‍ബന്ധമാണ്. ഇതിനെതിരായി ഇന്ന് സമൂഹത്തിലുള്ളതെല്ലാം ഹവയിൽ നിന്നും ഉൽഭൂതമായിട്ടുള്ളതാണ്. ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും കാര്യം മാത്രം എടുക്കുക.

قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ ۚ قُل لَّآ أَتَّبِعُ أَهْوَآءَكُمْ ۙ قَدْ ضَلَلْتُ إِذًا وَمَآ أَنَا۠ مِنَ ٱلْمُهْتَدِينَ

(നബിയേ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞാന്‍ പിഴച്ചു കഴിഞ്ഞു; സന്‍മാര്‍ഗം പ്രാപിച്ചവരുടെ കൂട്ടത്തില്‍ ഞാന്‍ ആയിരിക്കുകയുമില്ല. (ഖുർആന്‍:6/56)

قال ابن رجب رحمه الله:  البدع إنما تنشأ من تقديم الهوى على الشرع، ولهذا يسمى أهلها أهل الأهواء.

ഇബ്നു റജബ് رحمه الله പറഞ്ഞു : ശരീഅത്തിനു മുകളിൽ ഹവ’ക്കു (ദേഹേച്ചകൾക്ക്) പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് ബിദ്അത്തുകൾ ഉത്ഭവിക്കുന്നത്‌. അത് കൊണ്ടാണ് ബിദ്അത്തിന്റെ ആളുകളെ ഹവയുടെ ആളുകൾ എന്ന് വിളിക്കപ്പെടുന്നത്. (تفسير ابن رجب – ٢٠٢)

അല്ലാഹു അനുവദിച്ചതോ നിരോധിച്ചതോ എന്ന വിവേചനമില്ലാതെ തോന്നിയതൊക്കെ പ്രവര്‍ത്തിക്കുക,  അല്ലാഹു കല്പിച്ചത് തന്റെ മനസ്സിന് താല്‍പ്പര്യം തോന്നാത്തതാണെങ്കിൽ നിര്‍വ്വഹിക്കാതിരിക്കുക, അതേപോലെ അല്ലാഹു വിരോധിച്ചത് തന്റെ മനസ്സിന് താല്‍പ്പര്യം തോന്നുന്നതാണെങ്കിൽ പ്രവര്‍ത്തിക്കുക ഇതൊക്കെ മനുഷ്യന്‍ ദേഹേച്ഛകളുടെ അടിമയായിത്തീര്‍ന്നതുകൊണ്ടാണ്. അതിനാൽ ദേഹേച്ഛകളോട് ജിഹാദ് ചെയ്യേണ്ടതുണ്ട്. എന്നിട്ട് ദേഹേച്ഛകളില്‍ നിന്നു മനസ്സിനെ തടഞ്ഞുനിറുത്തണം.

وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ‎﴿٤٠﴾‏ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ‎﴿٤١﴾

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്‌) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ഖുർആൻ:79/40-41)

قَالَ اِبْنُ الْقَيِّمِ  رَحِمَـهُ اللّٰـهُ  : إذا أرَدتَ أنْ تعْرِف مَدىٰ إيمَانك فَراقِب نفْسَك فِي الخَلواَت؛‏ إنَّ الإيمَان لاَ يظهَرُ فِي صَلاة ركْعَتَينِ ، أوْ صِيام نهَار؛ بلْ يظهَرُ فِي مُجاهَدة النَّفس وَالهوَىٰ ».

ഇബ്നുൽ ഖയ്യിം رَحِمَـهُ اللّٰـهُ പറഞ്ഞു: നിനക്ക് നിന്റെ ഈമാനിന്റെ തോത് തിരിച്ചറിയണമെങ്കിൽ; തനിച്ചാകുമ്പോഴുള്ള നിന്റെ മനസ്സിനെ നിരീക്ഷിക്കുക. നിശ്ചയം, ഈമാൻ കേവലം രണ്ട് റക്അത്ത് നമസ്കാരത്തിലോ, ഒരു പകലിലെ നോമ്പിലോ പ്രകടമാകുന്നതല്ല, മറിച്ച് അത് ദേഹേച്ഛയോട് ധർമ്മസമരത്തിൽ ഏർപ്പെടുന്നതിലൂടെയാണ് വെളിപ്പെടുക. (മദാരിജുസ്സാലികീൻ : 164/82)

قال سلمة بن دينار يرحمه الله قاتل هواك أشد مما تقاتل عدوك

സലമത് ഇബ്നു ദീനാർ رَحِمَهُ اللَّهُ പറഞ്ഞു: ശത്രുവിനോട് പോരാടുന്നതിനെക്കാൾ കഠിനമായി നീ നിന്റെ ഹവയോട് (തന്നിഷ്ടത്തോട്) പോരാടുക. (حلية الأولياء ۳/٢٣١)

‏قال ابن القيم رحمه الله : إذا تأملت السبعة الذين يظلهم الله عز وجل في ظل عرشه يوم لا ظل إلا ظله وجدتهم إنما نالوا ذلك الظل بمخالفة الهوى.

ഇമാം ഇബ്നുല്‍ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:ഒരു തണലുമില്ലാത്ത ദിവസം അല്ലാഹു അവന്‍റെ അര്‍ശിന്‍റെ തണല്‍ നല്‍കുന്ന ഏഴു വിഭാഗത്തെപറ്റി നീ ചിന്തിച്ചാല്‍,അവരെ നീ കണ്ടെത്തും അവര്‍ക്ക് ആ തണല്‍ ലഭിച്ചത് ദേഹേച്ഛക്ക് (ഹവക്ക്) എതിരായത് കൊണ്ട് മാത്രമാണെന്ന്.’ [روضة 475]

ഹഖ് പിൻപറ്റുന്നതും അതിന്റെ ആളാകുന്നതും ഒരാളെ സ്വര്‍ഗത്തിലേക്ക് നയിക്കും. സത്യത്തിനെതിരെ തന്നിഷ്ടത്തെ  പിൻപറ്റൽ നരകത്തിലേക്കാണ് നയിക്കുന്നത്. തന്റെ തന്നിഷ്ടങ്ങളെ പിൻപറ്റുകയും അതോടൊപ്പം താൻ സത്യത്തിലാണെന്ന് ധരിക്കുകയും ചെയ്തവനേക്കാൾ വലിയ വിഡ്ഢി ആരാണുള്ളത്?

أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم

തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാള്‍ സ്വന്തം ദുഷ് പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ? (ഖുർആൻ:47/14)

عَنْ شَدَّادِ بْنِ أَوْسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: الْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا وَتَمَنَّى عَلَى اللَّهِ

ശദ്ദാദിബ്നു ഔസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തെ കീഴ്പ്പെടുത്തിയവനും മരണാനന്തര ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്‍. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍. (അഹ്മദ് – തി൪മിദി)

عَنْ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم : لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ

അംറിബ്നു ആസ്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരുവന്റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നിട്ടുള്ളതിനെ അനുകരിച്ചുകൊണ്ടാകുന്നതുവരെ അവന്‍ വിശ്വാസിയായിരിക്കുകയില്ല. (ഇമാം നവവിയുടെ 40 ഹദീസുകള്‍ – ഹദീസ് നമ്പ൪:41)

قال الألباني رحمه الله: طالب الحق يكفيه دليل ، و صاحب الهوى لا يكفيه ألف دليل ، الجاهل يُعلّم و صاحب الهوى ليس لنا عليه سبيل.

ശൈഖ് അൽബാനി رَحِمَهُ اللَّهُ പറഞ്ഞു: ഹഖ് അന്വേഷിക്കുന്നവന് ഒരു തെളിവ് മതി. എന്നാല്‍, ദേഹേച്ഛയെ പിന്തുടരുന്നവന് ആയിരം തെളിവുകള്‍ കണ്ടാലും തൃപ്തിയാവുകയില്ല.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *