ഗീബത്ത് അഥവാ പരദൂഷണം പറയല്‍

ഒരാളെ കുറിച്ച് അവന്റെ അഭാവത്തിൽ അവനിഷ്ടമില്ലാത്തത് പറയലാണ് ഗീബത്ത് അഥവാ പരദൂഷണം പറയല്‍. ഒരു സത്യവിശ്വാസിയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ദു൪ഗുണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണത്. പലരും ധരിച്ചിരിക്കുന്നത് അത് ഒരു വ്യക്തിയെ കുറിച്ച് ഇല്ലാത്തത് പറയലാണ് ‘ഗീബത്ത്’ എന്നാണ്. എന്നാൽ കാര്യം അങ്ങനെല്ല. ഒരാളിൽ ഉള്ളത് പറയലാണത്. ഇല്ലാത്തത് പറയലാണെങ്കിൽ അത് കളവുമാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَتَدْرُونَ مَا الْغِيبَةُ ‏”‏ ‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏”‏ ذِكْرُكَ أَخَاكَ بِمَا يَكْرَهُ ‏”‏ ‏.‏ قِيلَ أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ قَالَ ‏”‏ إِنْ كَانَ فِيهِ مَا تَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ ‏”‏ ‏.‏

അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം; നബി ﷺ  ചോദിച്ചു: ‘പരദൂഷണം’  എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലുമാണ് കൂടുതല്‍ അറിയുന്നവര്‍. നബി ﷺ പറഞ്ഞു: ‘നിന്റെ സഹോദരനെകുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയലാണത്.’ അന്നേരം ചോദിക്കപ്പെട്ടു: ‘ഞാന്‍ പറയുന്നത് ഉള്ളതാണെങ്കിലോ?’ അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില്‍ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില്‍ നീ കളവും പറഞ്ഞു. (മുസ്ലിം:2589)

തന്റെ സഹോദരനെ കുറിച്ച് ‘പരദൂഷണം’ പറയുന്നതിനെ, അവന്റെ ശവം തിന്നുന്നതിനോടാണ് വിശുദ്ധ ഖു൪ആന്‍ ഉപമിച്ചിട്ടുള്ളത്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺟْﺘَﻨِﺒُﻮا۟ ﻛَﺜِﻴﺮًا ﻣِّﻦَ ٱﻟﻈَّﻦِّ ﺇِﻥَّ ﺑَﻌْﺾَ ٱﻟﻈَّﻦِّ ﺇِﺛْﻢٌ ۖ ﻭَﻻَ ﺗَﺠَﺴَّﺴُﻮا۟ ﻭَﻻَ ﻳَﻐْﺘَﺐ ﺑَّﻌْﻀُﻜُﻢ ﺑَﻌْﻀًﺎ ۚ ﺃَﻳُﺤِﺐُّ ﺃَﺣَﺪُﻛُﻢْ ﺃَﻥ ﻳَﺄْﻛُﻞَ ﻟَﺤْﻢَ ﺃَﺧِﻴﻪِ ﻣَﻴْﺘًﺎ ﻓَﻜَﺮِﻫْﺘُﻤُﻮﻩُ ۚ ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﺗَﻮَّاﺏٌ ﺭَّﺣِﻴﻢٌ

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍ :49/12)

മനസ്സുകള്‍ക്ക് ഏറ്റവും വെറുപ്പുള്ള, മരിച്ചവന്റെ മാംസം ഭക്ഷിക്കുന്നതിനോടാണ് ഗീബത്തിനെ സാദൃശ്യപ്പെടുത്തിയത്. അത് നിങ്ങള്‍ അവന്റെ മാംസം ഭക്ഷിക്കാന്‍ വെറുക്കുന്നതുപോലെത്തന്നെയാണ് എന്നര്‍ഥം; പ്രത്യേകിച്ചും മരിച്ചുകിടക്കുമ്പോള്‍. അതുപോലെ നിങ്ങള്‍ ഗീബത്തും വെറുക്കണം. (തഫ്സീറുസ്സഅ്ദി)

عَنْ عَائِشَةَ رضي اللَّهُ عنها، قَالَتْ قُلْتُ لِلنَّبِيِّ صلى الله عليه وسلم حَسْبُكَ مِنْ صَفِيَّةَ كَذَا وَكَذَا قَالَ غَيْرُ مُسَدَّدٍ تَعْنِي قَصِيرَةً ‏.‏ فَقَالَ ‏”‏ لَقَدْ قُلْتِ كَلِمَةً لَوْ مُزِجَتْ بِمَاءِ الْبَحْرِ لَمَزَجَتْهُ ‏”‏ ‏.‏

ആയിശ رضي اللَّهُ عنها പറയുന്നു : ഞാന്‍ നബി ﷺ യോട്  പറയുകയുണ്ടായി: ഇന്നയിന്ന സ്വഭാവമുള്ള സ്വഫിയ്യയില്‍ നിന്ന് താങ്കള്‍ക്ക് മതിയായില്ലേ, അവള്‍ കുറിയവളാണല്ലോ? അപ്പോള്‍ നബി ﷺ പറഞ്ഞു: നീ പറഞ്ഞ പദം സമുദ്രത്തില്‍ ഒഴുക്കുകയാണെങ്കില്‍ അത് മുഴുവനും ചീത്തയാകാന്‍ അത് മതിയാകുന്നതാണ്. (അബൂദാവൂദ്:4875)

عَنْ سَعِيدِ بْنِ زَيْدٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ إِنَّ مِنْ أَرْبَى الرِّبَا الاِسْتِطَالَةَ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ

സഈദ്‌ ഇബ്നു സൈദ് رضى الله عنه വില്‍ നിന്ന് നിവേദനം: നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്യായമായി ഒരു മുസ്‌ലിമിന്റെ അഭിമാനത്തിന്‌ പോറലേൽപ്പിക്കുന്നത്‌ നീചമായ പലിശയെപ്പോലെ മഹാപാപമാണ്‌. (അബൂദാവൂദ്‌: 4876)

قال الشيخ ابن عثيمين -رحمه الله-: الغيبة من الكبائر التي لا تكفرها الصلاة ولا الصدقة ولا الصيام ولا الحج

ഇബ്നു ഉഥൈമീന്‍ رحمه الله പറഞ്ഞു:പരദൂഷണം പറയല്‍ വന്‍പാപത്തില്‍ പെട്ടതാകുന്നു. നമസ്ക്കാരമൊ, സ്വദഖയോ, നോമ്പൊ, ഹജ്ജൊ, അതിനെ മായ്ച്ച് കളയുകയില്ല. (ശറഹു രിയാളുസ്വാലിഹീൻ: 6/109)

قَالَ القُرْطُبِيُّ رحمه الله: لا خِلَافَ أنَّ الغِيبةَ مِنَ الكَبَائِرِ، وَأنَّ مَنِ اغْتَابَ أحَدًا عَلَيْهِ أنْ يَتُوبَ إلَى ﷲِ عَزَّ وَجَلَّ

ഇമാം ഖുർതുബി رحمه الله പറയുന്നു: ഗീബത്ത് (പരദൂഷണം) വൻപാപമാണന്നതിൽ യാതൊരു തർക്കവുമില്ല. വല്ലവനും പരദൂഷണം പറഞ്ഞാൽ അവൻ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങൽ (തൗബ ചെയ്യൽ) നിർബന്ധമാണ്. الجامع لأحكام القرآن (16 /337)

قال الشيخ ابن عثيمين -رحمه الله-: الغيبة من كبائر الذنوب وتتضاعف إثماً وعقوبة كلما ترتب عليها سوء أكثر فغيبة القريب ليست كغيبة البعيد لأن غيبة القريب غيبة وقطيعة رحم وغيبة الجار ليست كغيبة بعيد الدار لأن غيبة الجار منافية لقوله ﷺ‏ ((من كان يؤمن بالله واليوم الآخر فليكرم جاره)).

ശൈഖ് ഇബ്നു ഉഥൈമീൻ  رحمه الله  പറഞ്ഞു:പരദൂഷണം വൻപാപമാണ്. അതിലൂടെ ഉണ്ടാകുന്ന ഉപദ്രവത്തിന്റെ ആധിക്യമനുസരിച്ച് പാപവും കുറ്റവും ഇരട്ടിച്ച് കൊണ്ടിരിക്കും. അപ്പോൾ കുടുംബബന്ധമുള്ളവരെ കുറിച്ച് പരദൂഷണം പറയുന്നത് അപരരെക്കുറിച്ച് പറയുന്നതു പോലെയല്ല. കാരണം ബന്ധുവിനെക്കുറിച്ച് ആകുമ്പോൾ പരദൂഷണവും ഒപ്പം കുടുംബബന്ധം മുറിയുകയും ചെയ്യുന്നു എന്ന രണ്ട് പ്രധാന കുറ്റങ്ങൾ ഉണ്ട്. അതുപോലെ തന്നെ അയൽവാസിയെക്കുറിച്ച് പരദൂഷണം പറയുന്നത് വീട്ടിൽ നിന്നും അകലെ താമസിക്കുന്നവനെക്കുറിച്ച് പറയും പോലെയല്ല. കാരണം അയൽവാസിയെ ക്കുറിച്ചുള്ള പരദൂഷണം നബി ﷺ യുടെ ഈ വാക്കിന് എതിരാണ്: {ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസിയെ ആദരിക്കട്ടെ} [ഫതാവാ നൂറുൻ അലദ്ദർബ്]

قال سفيان بن عيينة رحمه الله : الغِيبَةُ أشَدُّ مِنَ الدَّيْنِ ،الدَّيْنُ يُقْضَى وَالغِيبَةُ لَا يُقْضَى

സുഫ് യാൻ ബിൻ ഉയൈന رحمه الله പറഞ്ഞു: കടത്തേക്കാൾ ഗൗരവപ്പെട്ടതാണ് പരദൂഷണം. കാരണം കടം വീട്ടാവുന്നതാണ്, പരദൂഷണമാകട്ടേ വീട്ടാൻ സാധിക്കുകയില്ല. (പറഞ്ഞത് തിരിച്ചെടുക്കാൻ സാധിക്കുകയില്ല) الحلية التهذيبية -٤٢٨/٢

قال ابنُ الجَوزِي رحمه الله : مَثَلُ صَاحِبِ الغِيبَةِ كَمَثَلِ مَنْ نَصَبَ مِنْجَنِيقًا فَهُوَ يَرْمِي بِهِ حَسَنَاتِهِ يَمِينًا وَشِمَالًا وَشَرْقًا وَغَرْبًا

ഇമാം ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: പരദൂഷണം പറയുന്നവന്റെ ഉപമ (പീരങ്കി പോലെയുള്ള) ഒരു യുദ്ധോപകരണം നാട്ടിവെച്ചവനെപ്പോലെയാകുന്നു: അതിലൂടെ അവന്റെ നൻമകൾ ഇടത്തോട്ടും വലത്തോട്ടും കിഴക്കോട്ടും പടിഞ്ഞാറിലേക്കും അവൻ എറിഞ്ഞ് കൊണ്ടിരിക്കുന്നു. بحر الدموع (١٣١)

ദീനിവിഷയങ്ങളില്‍ താല്പര്യം കാണിക്കുന്ന പലരിലും പരദൂഷണം പറയുന്ന സ്വഭാവം നിലനില്‍ക്കുന്നതായി കാണാം. വ്യഭിചാരം, മദ്യപാനം, പോലെയുള്ള കുറ്റങ്ങളെ ഗൌരവപൂര്‍വ്വം കാണുന്നവര്‍ പോലും പരദൂഷണത്തെ വളരെ ലാഘവത്തോടെയും നിസ്സാരവുമായിട്ടാണ് കാണാറുള്ളത്‌. അതിന്റെ ഗൌരവം ചിന്തിക്കാത്തതുകൊണ്ടാണ് ആളുകള്‍ അത്തരം പ്രവൃത്തികളില്‍ വ്യാപൃതരാരാകുന്നത്.

ഇമാം നവവി رحمه الله പറഞ്ഞു: അറിയുക, എറ്റവും മോശപ്പെട്ടതും ദുഷിച്ചതും, എന്നാൽ ജനങ്ങളിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്നതുമാണ് പരദൂഷണം. കുറഞ്ഞ ആളുകളല്ലാതെ അതിൽ നിന്നും മോചിതരാകുന്നില്ല.

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ يَا مَعْشَرَ مَنْ آمَنَ بِلِسَانِهِ وَلَمْ يَدْخُلِ الإِيمَانُ قَلْبَهُ لاَ تَغْتَابُوا الْمُسْلِمِينَ وَلاَ تَتَّبِعُوا عَوْرَاتِهِمْ فَإِنَّهُ مَنِ اتَّبَعَ عَوْرَاتِهِمْ يَتَّبِعِ اللَّهُ عَوْرَتَهُ وَمَنْ يَتَّبِعِ اللَّهُ عَوْرَتَهُ يَفْضَحْهُ فِي بَيْتِهِ ‏”‏ ‏.‏

അബൂബര്‍സ رضى الله عنه വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ഹൃദയത്തിലേക്ക് ഈമാന്‍ പ്രവേശിക്കാതെ നാവുകൊണ്ട് മാത്രം വിശ്വസിച്ചവരേ! നിങ്ങള്‍ മുസ്‌ലിംകളെക്കുറിച്ച് പരദൂഷണം പറഞ്ഞു നടക്കരുത്. അവരുടെ കുറവ് അന്വേഷിച്ച് പിറകെ നിങ്ങള്‍ നടക്കുകയുമരുത്. കാരണം ആരാണോ അവരുടെ കുറവുകള്‍ അന്വേഷിച്ച് അവരുടെ പിറകെ നടക്കുന്നത് അവരുടെ കുറവുകള്‍ അല്ലാഹു പിന്തുടര്‍ന്ന് പിടിക്കും. ആരുടെ കുറവുകളാണോ അല്ലാഹു പിന്തുടര്‍ന്ന് പിടികൂടുന്നത് അവനെ തന്റെ ഭവനത്തില്‍ വെച്ച് അല്ലാഹു വഷളാക്കും. (സുനനു അബീദാവൂദ്:4880 – സ്വഹീഹ് അല്‍ബാനി)

പരദൂഷണം ക൪മ്മങ്ങളെ നിഷ്ഫലമാക്കും

ദീനാറും ദിർഹമും ഉപകാരപ്പെടാത്ത പരലോകത്ത് നമുക്ക് ആശ്വാസമാകുന്നത് സൽകർമങ്ങളാണ്. പരദൂഷണം പറഞ്ഞു നടന്നാല്‍ പരലോകത്തെത്തുമ്പോള്‍ നമ്മുടെ ക൪മ്മങ്ങളെല്ലാം നഷ്ടപ്പെട്ട അവസ്ഥയായിരിക്കും ഉണ്ടാകുന്നത്. നമ്മുടെ പ്രവൃത്തികളും വാക്കുകളും മുറിവേൽപ്പിച്ചവർക്ക് പ്രായശ്ചിത്തമായി നൽകപ്പെടുന്നത് ആ സൽകർമങ്ങളുടെ പ്രതിഫലങ്ങളായിരിക്കും.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَتَدْرُونَ مَا الْمُفْلِسُ ‏”‏ ‏.‏ قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ ‏.‏ فَقَالَ ‏”‏ إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ‏”‏

അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം; നബിﷺ ചോദിച്ചു: ‘പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.’ നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുനാണ്, നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി അപവാദം പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും’. (മുസ്‌ലിം:2581)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ كَانَتْ لَهُ مَظْلَمَةٌ لأَحَدٍ مِنْ عِرْضِهِ أَوْ شَىْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ، قَبْلَ أَنْ لاَ يَكُونَ دِينَارٌ وَلاَ دِرْهَمٌ، إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ ‏”‏‏.‏

അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: വല്ലവനും തന്റെ സ്നേഹിതന്‍റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്‍റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്‍റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്‍റെ പാപത്തില്‍ ഒരു ഭാഗം ഇവന്‍റെ മേല്‍ ചുമത്തും. (ബുഖാരി:2449)

قال سعيد بن جبير رحمه الله :يؤتى بالعبد يوم القيامة فيدفع له كتابه، فلا يرى فيه صلاته ولا صيامه، ويرى أعماله الصالحة، فيقول يا رب، هذا كتاب غيري، كانت لي حسنات ليس في هذا الكتاب، فيقال له: إن ربك لا يضل ولا ينسى، ذهب عملك باغتيابك الناس.

സഈദ് ഇബ്നു ജുബൈർ رحمه الله പറഞ്ഞു: അന്ത്യനാളിൽ ഒരുവനെ കൊണ്ടുവരപ്പെടുകയും അവന്റെ കർമ പുസ്തകം അവന് നൽകുകയും ചെയ്യും. എന്നാൽ അവനതിൽ തൻ്റെ നിസ്കാരമോ, നോമ്പോ, മറ്റു സൽകർമങ്ങളോ കാണുകയില്ല. അപ്പൊൾ അവൻ പറയും: അല്ലാഹുവേ,ഇത് മറ്റാരുടെയോ പുസ്തകമാണ്,എനിക്ക് ഈ പുസ്തകത്തിൽ ഇല്ലാത്ത ഒരുപാട് സൽകർമ്മങ്ങൾ ഉണ്ടായിരുന്നു. അവനോട് പറയപ്പെടും: നിൻ്റെ റബ്ബിന് തെറ്റോ, മറവിയോ സംഭവിക്കുകയില്ല. നിൻ്റെ ഗീബത്ത് കാരണമാണ് നിൻ്റെ കർമങ്ങളൊക്കെ നഷ്ടപ്പെട്ടിരിക്കുന്നത്. [بحر الدموع لابن الجوزي ص١٣٣]

وقيل للحسن البصري : اغتابك فلان .. فبعث إليه بطبق فيه رطب وقال: أهديت إليَّ بعض حسناتك، فأحببت مكافأتك.

ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറയപ്പെട്ടു: ‘ഇന്നയാൾ നിങ്ങളെ കുറിച്ച് ഗീബത്ത് പറഞ്ഞിട്ടുണ്ട്’. ഇത് കേട്ടയുടനെ അദ്ദേഹം ഒരു പാത്രം ഈത്തപ്പഴം അയാൾക്ക് കൊടുത്തയച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘താങ്കൾ താങ്കളുടെ കുറച്ച് നന്മകൾ എനിക്ക് സമ്മാനമായി തന്നു, അതിന് പ്രത്യുപകാരം എന്ന നിലക്കാണ് ഞാൻ ഈ ഈത്തപ്പഴം കൊടുത്തയക്കുന്നത്’! [ فيض القدير للمناوي (٣/١٦٦) ]

قال عبدالله بن المبارك رحمه الله: لو كنت مغتابا أحدا لاغتبت والدي، لأنهما أحق بحسناتي

ഇമാം ഇബ്നുൽ മുബാറക് رحمه الله പറഞ്ഞു: ഞാൻ ആരെക്കുറിച്ചെങ്കിലും പരദൂഷണം പറയുമായിരുന്നുവെങ്കിൽ എൻ്റെ മാതാപിതാക്കളെ പറ്റി പരദൂഷണം പറയുമായിരുന്നു. കാരണം, അവർ രണ്ടുപേരുമാണ് എൻ്റെ നന്മകൾക്ക് ഏറ്റവും അർഹരായവർ. (ശർഹ് സഹീഹുൽ ബുഖാരി -ഇബ്നു ബത്താൽ :9/245)

قَالَ ابْنُ الجَوْزِيِّ -رَحِمَهُ اللَّهُ-: فَكَمْ أَفْسَدَتْ الغِيبَةُ مِنْ أَعْمَالِ الصَّالِحِينَ، وَكَمْ أَحْبَطَتْ مِنْ أُجُورِ العَامِلِينَ، وَكَمْ جَبَلَتْ مِنْ سُخْطِ رَبِّ العَالَمِينَ، فَالغِيبَةُ فَاكِهَةُ الأَرْزَلِينَ، وَسِلَاحُ العَاجِزِينَ، مُضْغَةٌ طَالَمَا لَفَظَتْهَا أَفْوَاهُ المُتَّقِينَ، وَمَجَّتْهَا أَسْمَاعُ الأَكْرَمِينَ

ഇബ്‌നുല്‍ ജൗസി رحمه الله പറഞ്ഞു: സ്വാലിഹീങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്തു മാത്രമാണ് ഗീബത്ത് നശിപ്പിച്ചിട്ടുള്ളത്. സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലങ്ങള്‍ എന്തു മാത്രമാണ് അത് നിഷ്ഫലമാക്കിയിട്ടുള്ളത്. ലോകങ്ങളുടെ റബ്ബിന്റെ കോപം എന്തു മാത്രമാണ് അത് നേടിത്തന്നിട്ടുള്ളത്. നീചന്മാരുടെ ഭക്ഷ്യഫലമാണത്. ദുര്‍ബലര്‍ക്കതൊരു ആയുധമാണ്. തഖ്‌വയുള്ളവരുടെ (നാവുകള്‍) പോലും ചിലപ്പോള്‍ ചവച്ചു തുപ്പിയേക്കാവുന്ന; മാന്യന്മാരുടെ കേള്‍വികള്‍ പോലും ചവച്ചിറക്കിയേക്കാവുന്ന ഇറച്ചിക്കഷ്ണമാണത്.

ഖബ്ര്‍ശിക്ഷ ലഭിക്കും

عن أبي بكرة رضي الله عنه قال: بَيْنَا أَنَا أُمَاشِي رَسُولَ اللهِ صلى الله عليه وسلم وَهُوَ آخِذٌ بِيَدِي، وَرَجُلٌ عَنْ يَسَارِهِ، ‌فَإِذَا ‌نَحْنُ ‌بِقَبْرَيْنِ ‌أَمَامَنَا، فَقَالَ رَسُولُ اللهِ صلى الله عليه وسلم: ” إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ ، وَبَلَى، فَأَيُّكُمْ يَأْتِينِي بِجَرِيدَةٍ؟ ” فَاسْتَبَقْنَا، فَسَبَقْتُهُ، فَأَتَيْتُهُ بِجَرِيدَةٍ، فَكَسَرَهَا نِصْفَيْنِ، فَأَلْقَى عَلَى ذَا الْقَبْرِ قِطْعَةً، وَعَلَى ذَا الْقَبْرِ قِطْعَةً، وَقَالَ: إِنَّهُ يُهَوَّنُ عَلَيْهِمَا مَا كَانَتَا رَطْبَتَيْنِ، وَمَا يُعَذَّبَانِ إِلَّا فِي الْبَوْلِ وَالْغِيبَةِ “

അബൂബക്റ رضى الله عنه  പറയുന്നു: ‍ഞൻ അല്ലാഹുവിന്റെ റസൂൽ ﷺയുടെ കൂടെ നടക്കുകയായിരുന്നു. അവിടുന്ന് എന്റെ കൈ പിടിച്ചു. ഇടത് ഭാഗത്ത് മറ്റൊരാളും. അങ്ങനെ ഞങ്ങൾക്കു മുന്നിൽ രണ്ടു ഖബ്റുകൾ കണ്ടു. അപ്പോൾ നബി ﷺ പറഞ്ഞു: അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുകയാണ്.വലിയ കാര്യത്തിനല്ല അവർ ശിക്ഷിക്കപ്പെടുന്നത്. അവര്‍ ശിക്ഷിക്കപ്പെടുന്നത് ………………..അവര്‍ ശിക്ഷിക്കപ്പെടുന്നത് ഗീബത്തിന്റെയും മൂത്രവിസര്‍ജ്ജനത്തിൽ (ശ്രദ്ധിക്കാത്തതിന്റെയും) കാരണത്താലാണ്. (അഹ്മദ്)

നരകശിക്ഷ ലഭിക്കും

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لَمَّا عُرِجَ بِي مَرَرْتُ بِقَوْمٍ لَهُمْ أَظْفَارٌ مِنْ نُحَاسٍ يَخْمِشُونَ وُجُوهَهُمْ وَصُدُورَهُمْ فَقُلْتُ مَنْ هَؤُلاَءِ يَا جِبْرِيلُ قَالَ هَؤُلاَءِ الَّذِينَ يَأْكُلُونَ لُحُومَ النَّاسِ وَيَقَعُونَ فِي أَعْرَاضِهِمْ

അനസ് رضى الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മിഅ്‌റാജ് രാവിൽ ഞാൻ ചെമ്പിന്റെ നഖങ്ങളാൽ നെഞ്ചും മുഖവും മാന്തുന്ന ഒരു കൂട്ടം ആളുകൾക്കരികിലൂടെ കടന്നുപോയി. ഞാൻ ചോദിച്ചു. ജിബ്‌രീൽ ആരാണിവർ? അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മാംസം തിന്നുകയും അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്തവരാണവർ. (അബൂദാവൂദ് 4878 – സ്വഹീഹ് അല്‍ബാനി)

قَالَ رَسُولُ اللَّهِ صلى الله عليه وسلم:إن العبد ليتكلم بالكلمة من سخط الله لا يلقي لها بالا ؛ يهوي بها في نار جهنم

നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു മുസ്ലിമായ മനുഷ്യന്റെ മാംസം തിന്നുകയാണെങ്കില്‍ തീ൪ച്ചയായും അല്ലാഹു അവനെ നരകത്തില്‍ നിന്ന് അതുപോലെ തീറ്റിക്കുന്നതാണ്. (അബൂദാവൂദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عن ابن عباس – رضي الله عنهما – قال: ليلة أسري بالنبي – صلى الله عليه وسلم – نظر في النار فإذا قوم يأكلون الجيف فقال: من هؤلاء يا جبريل؟ , قال: هؤلاء الذين يأكلون لحوم الناس.

ഇബ്നു അബ്ബാസ് رضى الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നബി ﷺയെ കൊണ്ട് ഇസ്റാഅ് നടത്തിയ രാവില്‍ നബി ﷺ നരകത്തിലേക്ക് നോക്കി. അപ്പോഴതാ ഒരുവിഭാഗം ശവങ്ങള്‍ തിന്നുന്നു. നബി ﷺ ചോദിച്ചു: ജിബ്രീല്‍. ഇവ൪ ആരാണ്? ജിബ്രീല്‍ പറഞ്ഞു: ഇക്കൂട്ട൪ ജനങ്ങളുടെ മാംസം തിന്നുന്നവരാണ്. (മുസ്നദ് അഹ്മദ്)

ﻭَﻳْﻞٌ ﻟِّﻜُﻞِّ ﻫُﻤَﺰَﺓٍ ﻟُّﻤَﺰَﺓٍ

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം (അവ൪ക്ക ഹുത്വമ എന്ന നരകമുണ്ട്) (ഖു൪ആന്‍ :104/1)

പരദൂഷണത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി.

സ്വന്തം ന്യൂനതകളെയും ദൌര്‍ബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി. തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന്‍ അപരന്റെ ന്യൂനതകള്‍ അന്വേഷിച്ചു നടക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ല.

അതേപോലെ എന്തെങ്കിലും ഒരു വാര്‍ത്ത നാം കേട്ടാല്‍ അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാതെ അത് നാം പ്രചരിപ്പിക്കുകയും ചെയ്യരുത്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﻥ ﺟَﺎٓءَﻛُﻢْ ﻓَﺎﺳِﻖٌۢ ﺑِﻨَﺒَﺈٍ ﻓَﺘَﺒَﻴَّﻨُﻮٓا۟ ﺃَﻥ ﺗُﺼِﻴﺒُﻮا۟ ﻗَﻮْﻣًۢﺎ ﺑِﺠَﻬَٰﻠَﺔٍ ﻓَﺘُﺼْﺒِﺤُﻮا۟ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠْﺘُﻢْ ﻧَٰﺪِﻣِﻴﻦَ

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(ഖു൪ആന്‍ :49/6)

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ :‏ كَفَى بِالْمَرْءِ إِثْمًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ ‏

അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: താന്‍ കേട്ടതെല്ലാം പറഞ്ഞു നടക്കുക എന്നത് തന്നെ ഒരാളില്‍ മതിയായ പാപമാണ്. (അബൂദാവൂദ്:4992)

പരദൂഷണം പറയുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് ചിന്തിക്കുന്നത് അതിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സഹായിക്കും.

قال الإمام البخاري رحمه الله:ما اغتبت أحداً قط منذ علمت أن الغيبة تضر أهلها .

ഇമാം ബുഖാരി رحمه الله പറഞ്ഞു:ഗീബത്ത് പറയുന്നവർക്കത് ദോഷം ചെയ്യും എന്നറിഞ്ഞതിന് ശേഷം ഞാൻ ഒരാളെക്കുറിച്ചും, ഒരിക്കലും ഗീബത്ത് പറഞ്ഞിട്ടില്ല. [سير أعلام النبلاء【٤٣٩/١٢】]

اغتاب رجلٌ عند معروف الكرخي فقال له: اذكر القطن إذا وضع على عينيك.

മഅ്റൂഫ് അൽകർഖി رحمه الله യുടെ അടുക്കൽ വെച്ച് ഒരാൾ ഗീബത്ത് പറഞ്ഞപ്പോൾ അദ്ദേഹം അയാളോട് പറഞ്ഞു: നിന്റെ രണ്ട് കണ്ണിലും പഞ്ഞി വെക്കുന്ന സാഹചര്യം നീ ഓർക്കുക. [سير أعلام النبلاء【٨/٨٧】]

قال الشيخ ابن باز ـ رحمه الله ـ : إذا رأيت من نفسك إيذاء لأخيك في الله بالغيبة أو بالسّب أو بالنميمة أو بالكذب أو غير هذا، فاعرف أنك ضعيف الإيمان، لو كان إيمانك مستقيمًا كاملًا لما فعلت ما فعلت..، فالإيمان بالله ورسوله والتقوى لله والبر والهُدى، كلّ ذلك يمنع صاحبه عن التّعدي على أخيه في الله.

ശൈഖ് ഇബ്നു ബാസ്رحمه الله പറഞ്ഞു: പരദൂഷണം, ചീത്ത പറയൽ, ഏഷണി, കളവ് എന്നിത്യാദി കാര്യങ്ങളിലൂടെ മുസ്ലിമായ സഹോദരനെ നീ ഉപദ്രവിക്കുന്നുവെങ്കിൽ, അറിയുക നീ ദുർബല വിശ്വാസിയാണ്. നിന്റെ വിശ്വാസം പൂർണവും ദൃഢവുമായിരുന്നെങ്കിൽ അങ്ങനെയൊന്നും നീ ചെയ്യുമായിരുന്നില്ല. ഒരാൾ അല്ലാഹുവിലും അവന്റെ റസൂലിലുമുള്ള വിശ്വാസവും, തഖ്‌വയും പുണ്യവും സന്മാർഗവുമൊക്കെ ഉള്ള വ്യക്തിയാണെങ്കിൽ അവയൊക്കെ അവനെ തന്റെ സഹോദരനോട് അതിക്രമം കാണിക്കുന്നതിൽ നിന്ന് തടയുന്നതാണ്. [മജ്മൂഉൽ ഫതാവാ ]

 

 

www.kanzululoom.com

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *