തിന്‍മയെ നന്‍മ കൊണ്ട് തടുക്കുക

മുഹമ്മദ് നബി ﷺ യോടുള്ള ഉപദേശങ്ങളിൽ ഇപ്രകാരമുണ്ട്:

ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ

ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്‍മയെ തടുത്തു കൊള്ളുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖു൪ആന്‍:23/96)

هذا من مكارم الأخلاق، التي أمر الله رسوله بها فقال: { ادْفَعْ بِالَّتِي هِيَ أَحْسَنُ السَّيِّئَةَ } أي: إذا أساء إليك أعداؤك، بالقول والفعل، فلا تقابلهم بالإساءة، مع أنه يجوز معاقبة المسيء بمثل إساءته، ولكن ادفع إساءتهم إليك بالإحسان منك إليهم، فإن ذلك فضل منك على المسيء، ومن مصالح ذلك، أنه تخف الإساءة عنك، في الحال، وفي المستقبل، وأنه أدعى لجلب المسيء إلى الحق، وأقرب إلى ندمه وأسفه، ورجوعه بالتوبة عما فعل، وليتصف العافي بصفة الإحسان، ويقهر بذلك عدوه الشيطان، وليستوجب الثواب من الرب، قال تعالى: { فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ }

അല്ലാഹു തന്റെ ദൂതനോട് കൽപ്പിച്ച മഹത്തായ സ്വഭാവഗുണങ്ങളിൽ ഒന്നാണിത്. അല്ലാഹു പറയുന്നു: {ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്‍മയെ തടുത്തു കൊള്ളുക}അതായത്: നിങ്ങളുടെ ശത്രുക്കൾ വാക്കാലോ പ്രവൃത്തിയാലോ നിങ്ങളോട് തിൻമ ചെയ്താൽ, നിങ്ങൾ അവരോട് തിൻമകൊണ്ട് (പകരം) ചെയ്യരുത്. അവനെ അതേ തിൻമക്ക് ശിക്ഷിക്കുന്നത് അനുവദനീയമാണ്.  എന്നാൽ അവരോട് നന്മ ചെയ്തുകൊണ്ട് അവരുടെ ദുഷ്പ്രവൃത്തികളെ നീ തടയുക. കാരണം, അത് അക്രമികൾക്ക് നിങ്ങളുടെ പക്കൽ നിന്നുള്ള ഒരു ഔദാര്യമാകുന്നു. ഇതിന്റെ ഗുണങ്ങളിൽ ഒന്ന്, ഇപ്പോഴും ഭാവിയിലും നിങ്ങൾക്ക് സംഭവിച്ച ദ്രോഹം കുറയും എന്നതാണ്. തെറ്റ് ചെയ്തയാളെ സത്യത്തിലേക്ക് കൊണ്ടുവരാനും, അയാൾ ചെയ്തതിൽ ഖേദിച്ച് പശ്ചാത്തപിക്കാനും സാധ്യതയുണ്ട്. ക്ഷമിക്കുന്നയാൾ ഔദാര്യത്തിന്റെ ഗുണത്താൽ വിശേഷിപ്പിക്കപ്പെടുകയും, അതുവഴി തന്റെ ശത്രുവായ ശൈത്വാനെ പരാജയപ്പെടുത്തുകയും, റബ്ബിൽ നിന്ന് പ്രതിഫലം അർഹിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: {എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു (42/40)} (തഫ്സീറുസ്സഅ്ദി)

ഒന്നാമത്തെ ഉപദേശം, തിന്‍മകളെ ഏറ്റവും നല്ല മാര്‍ഗ്ഗത്തിലൂടെ തടുത്തുകൊള്ളണമെന്നാണ്. ക്ഷമ, സഹനം, മാപ്പ്, വിട്ടുവീഴ്ച, നല്ലവാക്ക്, ഇങ്ങോട്ട് തിന്‍മ ചെയ്തവനോട്‌ അങ്ങോട്ട്‌ നന്മചെയ്യുക മുതലായവയാണ് ‘ഏറ്റവും നല്ല കാര്യം’ കൊണ്ട് ഉദ്ദേശ്യം. ഇതേ ഉപദേശം നല്‍കിക്കൊണ്ടുള്ള മറ്റൊരു ആയത്തില്‍ അല്ലാഹു ഇപ്രകാരം പറയുന്നു:-

ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ

ഏറ്റവും നല്ലകാര്യംകൊണ്ട് തടുത്ത് കൊള്ളുക. എന്നാല്‍, നീയുമായി ശത്രുതയുള്ളവന്‍ ഒരു ഉറ്റബന്ധുവെപ്പോലെ ആയിത്തീരുന്നതാണ്. (41:34)

ഹാ! എത്ര ഫലപ്രദമായ ഔഷധമാണിത്! (അമാനി തഫ്സീര്‍)

ബുദ്ധിമാന്‍മാരുടെ ലക്ഷണങ്ങളായി അല്ലാഹു വിവരിച്ചതിൽ ഒന്ന് ഈ ഗുണമാണ്.

وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ

തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍.  (ഖു൪ആന്‍:13/22)

أي: من أساء إليهم بقول أو فعل، لم يقابلوه بفعله، بل قابلوه بالإحسان إليه. فيعطون من حرمهم، ويعفون عمن ظلمهم، ويصلون من قطعهم، ويحسنون إلى من أساء إليهم، وإذا كانوا يقابلون المسيء بالإحسان، فما ظنك بغير المسيء؟

അതായത്: വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരൊക്കെ അവരോട് തിൻമ ചെയ്താലും, അവര്‍ അതേ ദുഷ് പ്രവൃത്തികൾ കൊണ്ടല്ല അവരെ നേരിട്ടത്, മറിച്ച് നൻമ കൊണ്ടാണ് നേരിട്ടത്. അവര്‍ക്ക് ലഭിക്കാനുള്ളത് നിഷേധിക്കുന്നവർക്കും അവർ നൽകുന്നു, തങ്ങളോട് അക്രമം ചെയ്തവര്‍ക്ക് മാപ്പ് നൽകുന്നു, ബന്ധം മുറിച്ചവരോട് ബന്ധം ചേര്‍ക്കുന്നു, തിൻമ ചെയ്നതവരോട് നൻമ ചെയ്യുന്നു. തങ്ങളോട് തിൻമ ചെയ്തവരോടും നൻമ കൊണ്ടാണ് അവര്‍ അഭിമുഖീകരിക്കുന്നത്. (തഫ്സീറുസ്സഅ്ദി)

നന്മകൊണ്ടു തിന്മയെ തടുക്കുക. അഥവാ തിന്മക്കു പകരം തിന്മ ചെയ്യാതിരിക്കുക, ഇങ്ങോട്ടു തിന്മ ചെയ്തവരോട്‌ അങ്ങോട്ട്‌ നന്മചെയ്യുക, പാപം ചെയ്‌താല്‍ പശ്ചാത്തപിച്ചു മടങ്ങുക, വല്ല ദുഷ്ക്കര്‍മ്മവും ചെയ്തുപോയാല്‍ ഉടനെ വല്ല സല്‍ക്കര്‍മ്മവും ചെയ്യുക, അക്രമികള്‍ക്കു മാപ്പു നല്‍കുക, ഒരു തിന്മയെ തടയുവാന്‍ പല മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ അവയില്‍ കൂടുതല്‍ നയപരവും ലഘുവായതുമായ മാര്‍ഗ്ഗം സ്വീകരിക്കുക ആദിയായവയെല്ലാം ഈ ഇനത്തില്‍പെടുന്നു. (അമാനി തഫ്സീര്‍)

വേദക്കാരിൽ നിന്നും ഇസ്ലാമിലേക്ക് വന്നവരുടെ ഗുണമായി അല്ലാഹു പറഞ്ഞു:

وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ

അവര്‍ നന്‍മകൊണ്ട് തിന്‍മയെ തടുക്കും. (ഖുർആൻ:.28/54)

തിന്മയെ നന്മകൊണ്ട് നേരിട്ടാൽ ഉണ്ടാകുന്ന ഫലമോ?

وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ

നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. (ഖുർആൻ :41/34)

{ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ തിന്മ യെ പ്രതിരോധിക്കുക} പടപ്പുകളിൽനിന്ന് ആരെങ്കിലും നിന്നോട് തിന്മ ചെയ്താൽ; പ്രത്യേകിച്ചും നിന്നോട് വലിയ കടമകളുള്ള ഒരാൾ, ബന്ധുക്കൾ, കൂട്ടുകാർ പോലെയുള്ളവർ, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉള്ള തിന്മയാകാം. അതിനുപകരം അവന് നീ നന്മ ചെയ്യുക. നിന്നോട് അവൻ ബന്ധം മുറിച്ചാൽ നീ അവനോട് ബന്ധം ചേർക്കുക. നിന്നോട് അവൻ അക്രമം ചെയ്താൽ നീ അവന് വിട്ടുവീഴ്ച നൽകുക. നിന്റെ അസാന്നിധ്യത്തിലോ സാന്നിധ്യത്തിലോ നിന്നെക്കുറിച്ച് സംസാരിച്ചാൽ നീ അവനെ നേരിടരുത്. മറിച്ച്, വിട്ടുവീഴ്ച ചെയ്യണം. മൃദുലമായ വാക്കുകൊണ്ട് പെരുമാറണം. ഇനി അവൻ നിന്നെ വെടിയുകയും നിന്നോട് മിണ്ടാതിരിക്കുകയും ചെയ്താൽ നീ അവനോട് നല്ലത് പറയണം. അവന് സലാം പറയുകയും ചെയ്യണം. തിന്മയെ നന്മകൊണ്ട് നേരിട്ടാൽ അതിന് വലിയ ഫലമുണ്ടാകും: (അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ-നിന്റെ-ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു) (തഫ്സീറുസ്സഅ്ദി)

വളരെ മഹത്തായ ഒരു തത്വമാണ് ഈ വചനം ഉൾക്കൊള്ളുന്നത്. ‘നന്മയും തിന്മയും സമമാവുകയില്ല’ (وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ) എന്നതാണ് ആ തത്വത്തിന്റെ അടിത്തറ. നന്മക്കു അതിന്റേതായ നല്ല ഗുണങ്ങളും, തിന്മക്കു അതിന്റേതായ ചീത്ത ഗുണങ്ങളുമാണുള്ളത്. നന്മ വരുത്തുവാൻ തിന്മക്കു സാധ്യമല്ല. ഒരു തിന്മ പലപ്പോഴും പല തിന്മകൾ ചെയ്‍വാൻ കാരണമായേക്കും. അതുകൊണ്ടു തിന്മയെ തടുക്കുവാനും, മുടക്കുവാനും ഏറ്റവും നല്ല ആയുധം നന്മയാകുന്നു. പക്ഷേ, നയപൂർവ്വം അതു പ്രയോഗിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ അതിന്റെ യഥാർത്ഥ ഫലം അനുഭവപ്പെട്ടെന്നു വരികയുള്ളൂ. ‘കൂടുതൽ നല്ലതു ഏതോ അതുകൊണ്ടു തിന്മയെ തടയണം’ (ادْفَعْ بِالَّتِي هِيَ أَحْسَنُ) എന്നു അല്ലാഹു ഉപദേശിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ലവാക്ക്, പ്രതികാരമനസ്ഥിതി ഉപേക്ഷിക്കുക മുതലായവയാണ്‌ ഇതിനുള്ള മാർഗ്ഗങ്ങൾ. ഈ മാർഗ്ഗം സ്വീകരിക്കുന്നപക്ഷം തമ്മിൽ ശത്രുതയോടെ വർത്തിക്കുന്നവർ പരസ്പരം ഉറ്റബന്ധുക്കളായി മാറുമെന്നു തീർച്ചയാണ്. (فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ)

പക്ഷേ, ഈ മഹത്തായ തത്വം പ്രായോഗികമാക്കുന്നവർ എത്ര ചുരുക്കം?! നന്മ ചെയ്തവരോടുപോലും തിന്മ ചെയ്യുന്നവർ, ഒരു തിന്മക്കു പകരം ഒന്നിലധികം തിന്മ ചെയ്യുന്നവർ, ഇങ്ങിനെയുള്ളവരാണ് അധികവും നന്മക്കു നന്മയും, തിന്മക്കു അതേ അളവിൽ കവിയാത്ത തിന്മയും ചെയ്യുകയെന്ന നീതീബോധമെങ്കിലും ഉള്ളവർ തുലോം കുറവായിരിക്കും. എന്നിരിക്കെ, തിന്മയെ തടയുവാൻ നന്മയെ മാത്രം ഉപയോഗപ്പെടുത്തുകയും, അതു കൂടുതൽ പ്രായോഗികമായ രീതിയിലാകുവാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ കാര്യം പറയുവാനുണ്ടോ?! (അമാനി തഫ്സീര്‍)

അതു കൊണ്ടുതന്നെയാണ് അല്ലാഹു ഇപ്രകാരം പ്രത്യേകം ഉണർത്തിയിരിക്കുന്നതും:

وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ ‎

ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. (ഖുർആൻ :41/35)

عَنْ أَبِي، هُرَيْرَةَ أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَىَّ وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَىَّ ‏.‏ فَقَالَ ‏ “‏ لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلاَ يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ ‏”‏ ‏.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ നബി ﷺ യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാൻ അവരോട് ബന്ധം ചേർക്കുന്നു. അവർ ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്ന. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവർക്കുവേണ്ടി ക്ഷമിക്കുന്നു. അവർ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോൾ നബി ﷺ പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്റെ സ്ഥിതിയെങ്കിൽ ചൂടുള്ള വെണ്ണീർ നീ അവരെ തീറ്റിയതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. (മുസ്ലിം:2558)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *