നബി ﷺ യുടെ ഒരു പ്രാർത്ഥനയിൽ ഇപ്രകാരം കാണാം:
..وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ..
(അല്ലാഹുവേ), നിന്റെ മുഖത്തേക്കുള്ള നോട്ടത്തിന്റെ ആസ്വാദനവും നിന്നെ കാണാനുള്ള അതിയായ ആഗ്രഹത്തേയും ഞാൻ നിന്നോട് ചോദിക്കുന്നു. (നസാഇ:1305)
പരലോകത്ത് ഏറ്റവും ആസ്വാദ്യമായത് അല്ലാഹുവിലേക്കുള്ള നോട്ടമാണ്. ഇത് നബി ﷺയിൽ നിന്ന് സ്ഥിരപ്പെട്ട കാര്യമാണ്. ഈ പ്രാര്‍ത്ഥനയിൽ അതിനോട് ചേര്‍ത്ത് പറഞ്ഞ കാര്യമാണ് ‘അല്ലാഹുവിനെ കാണാനുള്ള അതിയായ ആഗ്രഹം’. ദുനിയാവിലെ ഏറ്റവും വലിയ ആനന്ദമാണ് ‘അല്ലാഹുവിനെ കാണാനുള്ള അതിയായ ആഗ്രഹം’.
قال شيخ الإسلام ابن تيمية رحمه الله: ولا ريب أن لذة العلم أعظم اللذات، و اللذة التي تبقى بعد الموت وتنفع في الآخرة هي لذة العلم بالله والعمل له وهو الإيمان به.
ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ رحمه الله പറഞ്ഞു: തീർച്ചയായും ഇൽമിന്റെ ആസ്വാദനം, ആസ്വാദനങ്ങളിൽ ഏറ്റവും മഹത്തമായതാണെന്നതിൽ സംശയമേയില്ല. ശരിയായ ആസ്വാദനമെന്നത്, മരണ ശേഷം നിലനിൽക്കുന്നതും, പരലോകത്ത് പ്രയോജനപ്പെടുന്നതുമാണ്. അത് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെയും, അവന് വേണ്ടിയുള്ള അമലിന്റെയും അവനെക്കുറിച്ചുള്ള ഇൽമിന്റേയും ആസ്വാദനമാകുന്നു. (മജ്മൂഉൽ ഫതാവാ : 162/14 )
قال الإمام ابن القيم رحمه الله :فإنّ مَن لم يرَ نعمة الله عليه إلا في مأكله و مشربه و عافية بدنه ؛ فليس له نصيب مِن العقل البتة ، فنعمة الله بالإسلام و الإيمان ، و جذب عبده إلى الإقبال عليه ، و التلذذ بطاعته ؛ هي أعظم النعم ، و هذا إنما يُدرك : بنور العقل ، وهداية التوفيق.
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഒരുവന് (ദുനിയാവിൽ) തിന്നാനും, കുടിക്കാനും കിട്ടിയതിലും, ശാരീരിക സൗഖ്യം ലഭിച്ചതിലുമല്ലാതെ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവന് തീരെ ബുദ്ധിയില്ലെന്നർഥം. ഇസ്’ലാമും, ഈമാനുമാകുന്ന അല്ലാഹുവിന്റെ അനുഗ്രഹം, അതുപോലെ അവനിലേക്ക് അടുക്കാൻ അടിമക്കുണ്ടായ താൽപര്യം, അവനെ അനുസരിച്ച് കഴിയുന്നതിലുള്ള ആസ്വാദനം, ഇതൊക്കെ തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം. സൽബുദ്ധിയും, ഹിദായത്തിനുള്ള ഭാഗ്യവും കൊണ്ടേ അത് മനസ്സിലാക്കാൻ കഴിയൂ. [മദാരിജുസ്സാലികീൻ: 1/227]
قال الإمام ابن القيِّم -رحمه اللّه-: ليس للقلب والرُّوح ألذ ولا أطيّب ولا أحلى ولا أنعم من محبّة اللّه والإقبال عليه وعبادته وحده، وقرّة العين به، والأنس بقربه، والشوق إلى لقائه ورؤيته. وإن مثقال ذرّة من هذه اللذة لا يعدل بأمثال الجبال من لذات الدنيا.
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിനോടുള്ള സ്നേഹം, അവനിലേക്ക് അടുക്കൽ, അവനെ മാത്രമായി ആരാധിക്കൽ, അവനിലൂടെ കൺകുളിർമനേടൽ, അവന്റെ സാമീപ്യത്തിലൂടെ സംതൃപ്തിയുണ്ടാകൽ, അവനെ അഭിമുഖീകരിക്കാനും, നേരിട്ട് കാണാനും ആഗ്രഹിക്കൽ – ഇപ്പറഞ്ഞതിനെക്കാളൊന്നും ആസ്വാദ്യകരവും, ഹൃദ്യവും, മാധുര്യമേറിയതും, സുഖാനുഭൂതിയുള്ളതുമായ മറ്റൊന്നും ഹൃദയത്തിനും ആത്മാവിനും ലഭിക്കാനില്ല. ദുൻയാവിന്റെ ആസ്വാദനങ്ങളിൽ നിന്ന് പർവതനിരകൾക്ക് സമാനമായത് കിട്ടിയാലും മേൽപ്പറഞ്ഞ ആസ്വാദനത്തിന്റെ ഉറുമ്പിന്റെ തൂക്കത്തോടു പോലും അവകിടയൊക്കുന്നതല്ല. (റൗദത്തുൽ മുഹിബ്ബീൻ)
قال الإمام ابن القيم رحمه الله :لو علِم المتصدق أن صدقته تقع في يد الله قبل يد الفقير لكانت لذة المعطي أكثر من لذة الآخذ.
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ദാനധർമ്മം ചെയ്യുന്നവൻ തന്റെ ധർമ്മം ദരിദ്രന്റെ കരങ്ങളിൽ എത്തും മുമ്പ് അല്ലാഹുവിന്റെ കരങ്ങളിൽ എത്തും എന്ന കാര്യം മനസ്സിലാക്കിയിരുന്നെങ്കിൽ വാങ്ങുന്നവനെക്കാളും കൂടുതൽ ആസ്വാദനം കൊടുക്കുന്നവന് ലഭിക്കുമായിരുന്നു. (മദാരിജുസ്സാലിക്കീൻ: 1/26)
قال محمد بن المنكدر – رحمه الله – :لم يبق من لذة الدنيا ؛ إلا قضاء حوائج الإخوان
മുഹമ്മദ് ബിൻ മുൻഖദിർ رحمه الله പറഞ്ഞു : സഹോദരങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കൽ മാത്രമാണ്, ദുൻയാവിന്റെ ആസ്വാദനത്തിൽ നിന്ന് ബാക്കിയായി നില നിൽക്കുക |[ آداب الصحبة (صـ ١٠٢) ]|
قال إِبْرَاهِيم بن أدهم رحمه الله: لَوْ عَلِمَ الْمُلُوكُ وَأَبْنَاءُ الْمُلُوكِ مَا نَحْنُ فِيهِ مِنَ النَّعِيمِ وَالسُّرُورِ لَجَالَدُونَا بِالسُّيُوفِ
ഇബ്റാഹീം ബിൻ അദ്ഹം رَحِمَهُ اللَّهُ പറഞ്ഞു: രാജാക്കന്മാരും രാജപുത്രന്മാരും നാം അനുഭവിക്കുന്ന ആസ്വാദനവും ആനന്ദവും അറിഞ്ഞിരുന്നെങ്കിൽ, അവർ അത് നേടാൻ വാളുമായി നമ്മോട് യുദ്ധം ചെയ്യുമായിരുന്നു. (تاريخ دمشق)
www.kanzululoom.com