മുതിര്‍ന്നവരോടുള്ള കടമകൾ

സമൂഹത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്നവരാണ് പ്രായം ചെന്നയാളുകൾ.  അവഗണണയും അകല്‍ച്ചയുമാണ് അവര്‍ക്ക് സമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്. ഇസ്‌ലാം മുതിര്‍ന്നവര്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. മുതിര്‍ന്നവരോട് നമുക്ക് ചില കടമകളും കടപ്പാടുകളുമുണ്ട് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവരെ ആദരിക്കുകയും പരിഗണിക്കുകയും അതില്‍ പെട്ടതാണ്.

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ: جَاءَ شَيْخٌ يُرِيدُ النَّبِيَّ صلى الله عليه وسلم فَأَبْطَأَ الْقَوْمُ عَنْهُ أَنْ يُوَسِّعُوا لَهُ فَقَالَ النَّبِيُّ صلى الله عليه وسلم ‏ :‏ لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرَنَا.

അനസ് ഇബ്‌നു മാലിക് رَضِيَ اللهُ عَنْهُ പറയുന്നു: ഒരിക്കല്‍ പ്രായമുള്ള ഒരാള്‍ നബി ﷺ യെ ലക്ഷ്യമാക്കി വന്നു. അദ്ദേഹത്തിന് സൗകര്യമൊരുക്കാന്‍ ആളുകള്‍ അമാന്തം കാണിക്കുന്നത് കണ്ട് നബി ﷺ പറഞ്ഞു: ‘നമ്മിലെ ചെറിയവരോട് കരുണ കാണിക്കാത്തവനും മുതിര്‍ന്നവരെ ആദരിക്കാത്തവനും നമ്മില്‍ പെട്ടവനല്ല. (തിര്‍മിദി:1919)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، يَرْوِيهِ – قَالَ ابْنُ السَّرْحِ – عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : مَنْ لَمْ يَرْحَمْ صَغِيرَنَا وَيَعْرِفْ حَقَّ كَبِيرِنَا فَلَيْسَ مِنَّا

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  നമ്മിലെ ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരോടുള്ള കടമകൾ  അറിയാത്തവനും (നിർവഹിക്കാത്തവരും) നമ്മിൽ പെട്ടവരല്ല. (അബൂദാവൂദ്:4943)

قال النبي صلى الله عليه وسلم:  أمرني جبريل أن أقدم الأكابر

നബി ﷺ പറഞ്ഞു: മുതിര്‍ന്നവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ജിബ്‌രീല്‍ عليه السلام എന്നോട് കല്‍പിക്കുകയുണ്ടായി (അസ്സില്‍സിലതുസ്സ്വഹീഹ:1555)

മുതിര്‍ന്നവരെ ഇസ്‌ലാം പ്രത്യേകം പരിഗണിക്കുകയും, അവർക്ക് ആദരവും ബഹുമാനവും വകവെച്ച് നൽകുകയും ചെയ്തതിന് ചില ഉദാഹരണങ്ങൾ കാണുക:

(ഒന്ന്) മുതിര്‍ന്നവരെ പരിഗണിച്ച് കൊണ്ട് ഇമാം നമസ്ക്കാരം ലഘൂകരിക്കണമെന്ന് പഠിപ്പിച്ചു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِذَا صَلَّى أَحَدُكُمْ لِلنَّاسِ فَلْيُخَفِّفْ، فَإِنَّ مِنْهُمُ الضَّعِيفَ وَالسَّقِيمَ وَالْكَبِيرَ، وَإِذَا صَلَّى أَحَدُكُمْ لِنَفْسِهِ فَلْيُطَوِّلْ مَا شَاءَ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങളിലാരെങ്കിലും ഇമാമായി നമസ്ക്കരിക്കുകയാണെങ്കിൽ അവൻ നമസ്ക്കാരം ലഘൂകരിച്ച് കൊള്ളട്ടെ. കാരണം ആളുകളുടെ കൂട്ടത്തിൽ പ്രായമുള്ളവരും, രോഗികളും, ദുർബലരുമുണ്ടാകും. ഒറ്റക്ക് നിസ്കരിക്കുകയാണെങ്കിൽ ഉദ്ദേശിക്കുന്നത്ര ദീർഘിപ്പിച്ച് കൊള്ളട്ടെ. (ബുഖാരി:703)

(രണ്ട്) മുതിര്‍ന്നവരെ പരിഗണിച്ച് സദസ്സുകളിൽ ആദ്യം സംസാരിക്കാനുള്ള അവകാശം അവർക്ക് നൽകി

عَنْ سَهْلِ بْنِ أَبِي حَثْمَةَ، قَالَ انْطَلَقَ عَبْدُ اللَّهِ بْنُ سَهْلٍ وَمُحَيِّصَةُ بْنُ مَسْعُودِ بْنِ زَيْدٍ إِلَى خَيْبَرَ، وَهْىَ يَوْمَئِذٍ صُلْحٌ، فَتَفَرَّقَا، فَأَتَى مُحَيِّصَةُ إِلَى عَبْدِ اللَّهِ بْنِ سَهْلٍ وَهْوَ يَتَشَحَّطُ فِي دَمٍ قَتِيلاً، فَدَفَنَهُ ثُمَّ قَدِمَ الْمَدِينَةَ، فَانْطَلَقَ عَبْدُ الرَّحْمَنِ بْنُ سَهْلٍ وَمُحَيِّصَةُ وَحُوَيِّصَةُ ابْنَا مَسْعُودٍ إِلَى النَّبِيِّ صلى الله عليه وسلم، فَذَهَبَ عَبْدُ الرَّحْمَنِ يَتَكَلَّمُ فَقَالَ ‏”‏ كَبِّرْ كَبِّرْ ‏”‏‏.‏ وَهْوَ أَحْدَثُ الْقَوْمِ، فَسَكَتَ

സഹ്’ല് ബ്നു അബീഹത്മ رَضِيَ اللهُ عَنْهُ പറയുന്നു: അബ്‌ദുല്ലാഹിബ്‌നു സഹ്’ലും, മുഹൈസ്വത്തുബ്നു‌ മസ്ഊദുബ്‌നു സൈദും ഖൈബറിലേക്ക് പോയി. ഖൈബറുകാരുമായി അന്ന് സന്ധി നിലനിൽക്കുകയായിരുന്നു. അവർ ഇടയ്ക്ക് വേർപിരിഞ്ഞു. അബ്ദുല്ലാഹിബ്‌നു സഹ്ൽ വധിക്കപ്പെട്ട് രക്തം പുരണ്ട് കിടക്കുന്ന സ്ഥലത്തേക്ക് മുഹൈസ്വത്ത് എത്തി. അങ്ങിനെ അദ്ദേഹത്തെ മറമാടി. പിന്നെ മദീനയിൽ വന്നു. അപ്പോൾ അബ്‌ദുർറഹ്‌മാനുബ്‌നു സഹ‌ലും മസ്ഊദിന്റെ മക്കളായ മുഹയിസ്വത്തും ഹുവൈസത്തും നബി ﷺ യുടെ അടുത്തേക്ക് ചെന്നു. അബ്‌ദുർറഹ്‌മാൻ സംസാരിക്കാൻ തുടങ്ങി. അപ്പോൾ നബി ﷺ പറഞ്ഞു; മുതിര്‍ന്നവര്‍ സംസാരിക്കട്ടെ, മുതിര്‍ന്നവര്‍ സംസാരിക്കട്ടെ. അബ്‌ദുർറഹ്‌മാൻ അവരിലെ പ്രായംകുറഞ്ഞവനായിരുന്നു. അപ്പോൾ അദ്ദേഹം നിശ്ശബ്ദനായി. (ബുഖാരി:703)

(മൂന്ന്) വിതരണം ചെയ്യുമ്പോൾ ആദ്യം കൂട്ടത്തിൽ മുതിർന്നവർക്ക് നൽകി

عَنِ ابْنِ عُمَرَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ أَرَانِي أَتَسَوَّكُ بِسِوَاكٍ، فَجَاءَنِي رَجُلاَنِ أَحَدُهُمَا أَكْبَرُ مِنَ الآخَرِ، فَنَاوَلْتُ السِّوَاكَ الأَصْغَرَ مِنْهُمَا، فَقِيلَ لِي كَبِّرْ‏.‏ فَدَفَعْتُهُ إِلَى الأَكْبَرِ مِنْهُمَا ‏”‏‏.‏

ഇബ്നു ഉമർ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഞാൻ മിസ്‌വാക് കൊണ്ട് പല്ലു തേക്കുന്നതായി സ്വ‌പ്നം കണ്ടു. ആ സമയത്ത് രണ്ടാളുകൾ എന്റെ അടുത്തുവന്നു. അതിലൊരാൾ മറ്റേ ആളേക്കാൾ പ്രായമുള്ളവനായിരുന്നു. ഞാൻ മിസ്‌വാക് ചെറിയവന് നൽകി. അപ്പോൾ പറയപ്പെട്ടു: മുതിര്‍ന്നവന് കൊടുക്കൂ. അപ്പോൾ ഞാനത് മുതിര്‍ന്നവന് കൊടുത്തു. (ബുഖാരി:246)

(നാല്) അനിവാര്യ സാഹചര്യങ്ങളിൽ മാത്രം ചെറിയവർ മുതിര്‍ന്നവരുടെ സാന്നിദ്ധ്യത്തിൽ സംസാരിക്കൽ

عن أبي سعيد سمرة بن جندب رضي الله عنه قال‏:‏ لقد كنت على عهد رسول الله صلى الله عليه وسلم غلامًا ، فكنت أحفظ عنه، فما يمنعني من القول إلا أن ههنا رجالاً أسن مني‏.‏ ‏

സമുറത്ത് ബ്നു ജുൻദുബ്  رضي الله عنه  പറയുന്നു: ഞാൻ നബി ﷺ യുടെ കാലത്ത് ചെറിയ കുട്ടിയായിരുന്നു. നബി ﷺ യിൽ നിന്ന് ഞാൻ കേട്ട് ഹൃദ്യസ്തമാക്കാറുണ്ടായിരുന്നു. സംസാരിക്കുന്നതിന് എനിക്ക് തടസ്സമായത് അവിടെ എന്നേക്കാൾ മുതിർന്നവർ ഉണ്ട് എന്നതായിരുന്നു. (ബുഖാരി)

(അഞ്ച്) മുതിർന്നവരെ നമസ്കാരത്തിൽ ഇമാമത്തിന് മുന്തിച്ചു

عن أبي مسعود، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ :‏ يَؤُمُّ الْقَوْمَ أَقْرَؤُهُمْ لِكِتَابِ اللَّهِ، فَإِنْ كَانَتْ قِرَاءَتُهُمْ سَوَاءً، فَلْيَؤُمَّهُمْ أَقْدَمُهُمْ هِجْرَةً، فَإِنْ كَانَتِ الْهِجْرَةُ سَوَاءً، فَلْيَؤُمَّهُمْ أَكْبَرُهُمْ سِنًّا،

അബൂമസ്ഊദ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഏറ്റവും കൂടുതൽ ഖുർആൻ അറിയുന്നവർ ആളുകൾക്ക് ഇമാം നിൽക്കട്ടെ. ഖുർആനിന്റെ കാര്യത്തിൽ തുല്യരാണെങ്കിൽ ആദ്യം ഹിജ്റ വന്നവര്‍ ഇമാം നിൽക്കട്ടെ. അതിലും തുല്യരാണെങ്കിൽ മുതിര്‍ന്നവര്‍ ഇമാം നിൽക്കട്ടെ. (ഇബ്നുമാജ:980)

മുതിര്‍ന്നവര്‍ സ്വന്തം മാതാപിതാക്കളാണെങ്കിലും അല്ലെങ്കിലും ബന്ധുക്കളാണെങ്കിലും അല്ലെങ്കിലും അയല്‍വാസികളാണെങ്കിലും അല്ലെങ്കിലും വിശ്വാസികളാണെങ്കിലും അല്ലെങ്കിലും മുതിര്‍ന്നവരെന്ന പരിഗണന അവര്‍ക്ക് നല്‍കണം. അവരോട് ഒച്ചയിട്ട് സംസാരിക്കുക, അവരുടെ അഭിപ്രയങ്ങളെ വിലവെക്കാതിരിക്കുക, അവർ പറയുന്നത് അവഗണിച്ച് തിരിഞ്ഞ് നടക്കുക ഇതൊന്നും പാടില്ലാത്തതാണ്. വാഹനങ്ങളിലും സദസ്സുകളിലും അവര്‍ക്ക് ഇരിപ്പിടം നൽകാൻ ശ്രദ്ധിക്കണം. അവരെ ആദരിക്കുക എന്നത് അല്ലാഹുവിനോടുള്ള ആദരവിന്റെ ഭാഗമാണ്.

عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنَّ مِنْ إِجْلاَلِ اللَّهِ إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ

അബൂമൂസൽ അശ്അരി رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രായമായി നരവന്നവരെ ആദരിക്കുക എന്നത് അല്ലാഹുവിനോടുള്ള ആദരവിന്റെ ഭാഗമാണ്. (അബൂദാവൂദ്: 4843)

 

kanzululoom.com

One Response

  1. ഈ ബ്ലോഗ് വളരെ ഉപകാരമാണ്.
    വിഷയസംബന്ധിയാണ് എല്ലാ ലേഖനങ്ങളും നീട്ടി വലിക്കൽ ഇല്ല കാര്യങ്ങൾ മാത്രം

Leave a Reply

Your email address will not be published. Required fields are marked *