ഈസാ عليه السلام ദൈവമാണെന്നും ദൈവപുത്രനാണെണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ അദ്ദേഹം, താൻ ദൈവമാണെന്നോ ദൈവപുത്രനാണെന്നോ പറഞ്ഞിട്ടുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. അദ്ദേഹം അപ്രകാരം യാതൊന്നും പറഞ്ഞിട്ടില്ലെന്നതാണ് സത്യം. അദ്ദേഹം പറയുകയും പഠിപ്പിക്കുകയും ചെയ്തിട്ടുളളതിന്റെ കാമ്പ് വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്.

മറിയം عليه السلام ക്ക് ഈസാ എന്ന മകനെ കുറിച്ച് അല്ലാഹുവിന്റെ ഭാഗത്ത് നിന്നും സന്തോഷവാർത്ത അറിയക്കപ്പെട്ട സന്ദർഭം വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക:

إِذْ قَالَتِ ٱلْمَلَٰٓئِكَةُ يَٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ ‎﴿٤٥﴾‏ وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّٰلِحِينَ ‎﴿٤٦﴾‏ قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ‎﴿٤٧﴾

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്‌. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും.  (ഖു൪ആന്‍ :3/45-47)

ഈസാ عليه السلام തൊട്ടിലില്‍വെച്ചും മധ്യവയസ്‌കനായിരിക്കുമ്പോഴും ജനങ്ങളോട് സംസാരിക്കുമെന്നതിന്‍റെ താല്പര്യം ഒരു ദൃഷ്ടാന്തമെന്ന നിലക്ക് ശൈശവത്തിലും, നബിയും റസൂലുമെന്ന നിലക്ക് വലുപ്പത്തിലും സംസാരിക്കുമെന്നാണ്. ഈസാ عليه السلام യുടെ ഈ രണ്ട് സന്ദർഭങ്ങളിലെയും സംസാരം വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്. ആ സംസാരത്തിലെങ്ങും അദ്ദേഹം ദൈവമാണെന്നോ ദൈവപുത്രനാണെണെന്നോ അവകാശപ്പെടുന്നില്ല.

ഈസാ ﷺ ചെറിയ കുട്ടിയായിരിക്കെ തൊട്ടിലിൽ കിടന്നുകൊണ്ട് ആദ്യമായി സംസാരിച്ചത് ഇപ്രകാരമാണ്:

قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّا

അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :19/30)

ഇമാം ഇബ്നു കഥീർ رحمه الله പറഞ്ഞു : ഈസാ ﷺ ചെറിയ കുട്ടിയായിരിക്കെ തൊട്ടിലിൽ കിടന്നുകൊണ്ട് ആദ്യമായി സംസാരിച്ചത് ഇപ്രകാരമാണ്: {ഞാന്‍ അല്ലാഹുവിന്‍റെ അടിമയാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ പ്രവാചകനായി നിയോഗിക്കുകയും ചെയ്തിരിക്കുന്നു}
അതല്ലാതെ ; ഞാൻ ദൈവമാണെന്നോ, ദൈവ പുത്രനാണെന്നോ എന്നല്ല അദ്ദേഹം പറഞ്ഞത്. (തഫ്സീർ ഇബ്നി കഥീർ : 3/157)

ഈസാ ﷺ ചെറിയ മദ്ധ്യവയസ്കനായിരിക്കെ  സംസാരിച്ചതും വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നുണ്ട്:

ﻭَﺇِﻥَّ ٱﻟﻠَّﻪَ ﺭَﺑِّﻰ ﻭَﺭَﺑُّﻜُﻢْ ﻓَﭑﻋْﺒُﺪُﻭﻩُ ۚ ﻫَٰﺬَا ﺻِﺮَٰﻁٌ ﻣُّﺴْﺘَﻘِﻴﻢٌ

(ഈസാ പറഞ്ഞു) തീര്‍ച്ചയായും അല്ലാഹു എന്റേയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം. (ഖു൪ആന്‍ :19/36)

لَقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۖ وَقَالَ ٱلْمَسِيحُ يَٰبَنِىٓ إِسْرَٰٓءِيلَ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۖ إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് (ഈസാ) പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌. (ഖു൪ആന്‍ :5/72)

ﻭَﺇِﺫْ ﻗَﺎﻝَ ﻋِﻴﺴَﻰ ٱﺑْﻦُ ﻣَﺮْﻳَﻢَ ﻳَٰﺒَﻨِﻰٓ ﺇِﺳْﺮَٰٓءِﻳﻞَ ﺇِﻧِّﻰ ﺭَﺳُﻮﻝُ ٱﻟﻠَّﻪِ ﺇِﻟَﻴْﻜُﻢ ﻣُّﺼَﺪِّﻗًﺎ ﻟِّﻤَﺎ ﺑَﻴْﻦَ ﻳَﺪَﻯَّ ﻣِﻦَ ٱﻟﺘَّﻮْﺭَﻯٰﺓِ ﻭَﻣُﺒَﺸِّﺮًۢا ﺑِﺮَﺳُﻮﻝٍ ﻳَﺄْﺗِﻰ ﻣِﻦۢ ﺑَﻌْﺪِﻯ ٱﺳْﻤُﻪُۥٓ ﺃَﺣْﻤَﺪُ ۖ

മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവം (ശ്രദ്ധേയമാകുന്നു): ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. …..(ഖു൪ആന്‍ :61/6)

أَنِّى قَدْ جِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. (ഖു൪ആന്‍: 3/49)

وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ‎﴿٥٠﴾‏ إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَٰذَا صِرَٰطٌ مُّسْتَقِيمٌ ‎﴿٥١﴾

……… നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം. (ഖു൪ആന്‍ :3/50-51)

ഈസാ നബി عليه السلام യെ പരലോകത്ത് വിചാരണ ചെയ്യുന്ന രംഗം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നുണ്ട്. അവിടെ അദ്ദേഹം പറയുന്നതും വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നുണ്ട്:

وَإِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ ‎﴿١١٦﴾‏ مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ ‎﴿١١٧﴾‏ إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ‎﴿١١٨﴾‏

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം (ഈസാ) പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.  നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.  നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. (ഖു൪ആന്‍ :5/116-118)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *