ഈ ലോകവും അതിലെ സകലതും ലഭിക്കുന്നതിനേക്കാൾ ഉത്തമമായത്

ഇഹലോകവും അതിലുള്ള സകലതിനേക്കാളും ഉത്തമമായ കർമ്മം

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا

ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സുബഹിക്ക്‌ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം ഇഹലോകവും അതിലുള്ള മുഴുവനും ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ്. (മുസ്‌ലിം: 725)

عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ رِبَاطُ يَوْمٍ فِي سَبِيلِ اللَّهِ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا،

സഹ്ലിബ്നു സഅ്ദിൻ അസ്സാഇദിയ്യിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം കാവൽ നിൽക്കൽ ഈ ലോകവും അതിലെ സകലതും ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ്. (ബുഖാരി:2892)

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لَغَدْوَةٌ فِي سَبِيلِ اللَّهِ أَوْ رَوْحَةٌ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا ‏.‏

അനസ് ബ്നു മാലിക് رضي الله عنه യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ മാർഗ്ഗത്തിൽ രാവിലെയോ വൈകുന്നേരത്തിലോ പുറപ്പെടുന്നത് ഐഹിക ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാണ്. (ബുഖാരി: 2792)

സ്വർഗത്തിലെ ഏറ്റവും ചെറിയ സുഖസൗകര്യങ്ങൾപോലും ഇഹലോകവും അതിലുള്ള സകലതിനേക്കാളും ഉത്തമമാണ്

عَنْ أَنَسِ بْنِ مَالِكٍ ‏- رضى الله عنه ‏- عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : وَلَوْ أَنَّ امْرَأَةً مِنْ أَهْلِ الْجَنَّةِ اطَّلَعَتْ إِلَى أَهْلِ الأَرْضِ لأَضَاءَتْ مَا بَيْنَهُمَا وَلَمَلأَتْهُ رِيحًا، وَلَنَصِيفُهَا عَلَى رَأْسِهَا خَيْرٌ مِنَ الدُّنْيَا وَمَا فِيهَا ‏

അനസ് ബ്നു മാലിക് رضي الله عنه യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗ്ഗവാസികളിലെ ഒരു സ്ത്രീ ഭൂനിവാസികളിലേക്ക് എത്തിനോക്കിയിരുന്നെങ്കില്‍ ആകാശഭൂമികൾക്കിടയിലുള്ള സ്ഥലം അവൾ പ്രഭാപൂരിതമാക്കും. ഈ ഭൂതലം മുഴുവനും സുഗന്ധം പരത്തും. അവളുടെ തലയിലുള്ള ശിരോവസ്ത്രം ഈ ദുന്‍യാവിനേക്കാളും അതിലുള്ളതിനെക്കാളും ശ്രേഷ്ഠകരമാണ്. (ബുഖാരി: 2796)

عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَوْضِعُ سَوْطٍ فِي الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا

‏‏സഹ്‌ലുബ്‌നു സഅ്ദിസ്സാഇദിയ്യ് رضي الله عنه യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു ചാട്ടവെക്കുവാനുള്ള സ്ഥലം ഈ ഇഹലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാകുന്നു’. (ബുഖാരി:3250).

സുജൂദ് ഇഹലോകവും അതിലുള്ള സകലതിനേക്കാളും ഉത്തമമായ ഒരു കാലം വരും

അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി ﷺ എണ്ണിയതില്‍ ഒന്നാണ് ഈസാ നബി عليه السلام യുടെ പുനരാഗമനം. അതായത്, അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ട ഈസാ عليه السلام അന്ത്യനാളിനോട് അടുത്ത സമയത്ത് വീണ്ടും ഈ ലോകത്തേക്ക് തിരിച്ചു വരുന്നതാണ്. അന്ന് ഭൗതിക ലോകത്തേക്കാളും അതിലുള്ള സുഖത്തേക്കാളും ഒരു സുജുദ്‌ ഉത്തമമായിത്തീരും

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمُ ابْنُ مَرْيَمَ حَكَمًا عَدْلاً، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الْخِنْزِيرَ، وَيَضَعَ الْجِزْيَةَ، وَيَفِيضَ الْمَالُ حَتَّى لاَ يَقْبَلَهُ أَحَدٌ، حَتَّى تَكُونَ السَّجْدَةُ الْوَاحِدَةُ خَيْرًا مِنَ الدُّنْيَا وَمَا فِيهَا ‏”‏‏.‏ ثُمَّ يَقُولُ أَبُو هُرَيْرَةَ وَاقْرَءُوا إِنْ شِئْتُمْ ‏{‏وَإِنْ مِنْ أَهْلِ الْكِتَابِ إِلاَّ لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا‏}‏‏.‏

അബൂഹുറൈറ رضي الله عنه യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ആത്മാവ്‌ ആരുടെ കയിലാണോ അവൻ ( അല്ലാഹു) തന്നെയാണെ സത്യം, ഈസാ ഇബ്നു മറിയം നീതിമാനായ ഭരണാധികാരിയായി വന്നിറുങ്ങുവാന്‍ സമയമെടുത്തിരിക്കുന്നു. അദ്ദേഹം കുരിശ്‌ ഉടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നി൪ത്തലാക്കുകയും ചെയ്യും. യാതൊരാളും സമ്പത്ത്‌ സ്വീകരിക്കാത്ത വിധം സമ്പത്ത്‌ ഒഴുകും. എത്രത്തോളമെന്നാൽ ഭൗതിക ലോകത്തേക്കാളും അതിലുള്ള (ഭൌതിക സുഖത്തേക്കാളും) ഒരു സുജുദ്‌ ഉത്തമമായിത്തീരും. അബൂഹുറൈറ رضي الله عنه പറയുന്നു: നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പാരായണം ചെയ്യുക:വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും. (ഖു൪ആന്‍:4/159) (ബുഖാരി: 3448)

ഈ ലോകം മുഴുവൻ ലഭിച്ചതിനു തുല്യം

عَنْ عُبَيْدِ اللَّهِ بْنِ مِحْصَنٍ الأَنْصَارِيِّ،  قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ مَنْ أَصْبَحَ مِنْكُمْ مُعَافًى فِي جَسَدِهِ آمِنًا فِي سِرْبِهِ عِنْدَهُ قُوتُ يَوْمِهِ فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا ‏

ഉബൈദുല്ല (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ വീട്ടിൽ നിർഭയനും ആരോഗ്യവാനുമായിരിക്കുകയും അന്നന്നേക്കുള്ള ഭക്ഷണം ലഭിക്കുകയും ചെയ്തവന് ലോകം മുഴുവൻ തനിക്കു ലഭിച്ചതിനു തുല്യമാണ്. (ഇബ്നുമാജ: 4280)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *