ഇഹലോക ജീവിതം തുച്ഛവും പരലോക ജീവിതം വിശാലവുമാണ്
قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌ وَٱلْـَٔاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ
പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മതപാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. (ഖു൪ആന്‍:4/77)
عَنْ مُسْتَوْرِدًا،قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَاللَّهِ مَا الدُّنْيَا فِي الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ هَذِهِ – وَأَشَارَ يَحْيَى بِالسَّبَّابَةِ – فِي الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ
മുസ്‌തൗരിദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്. (അതില്‍ നിന്ന്) അവന്‍ എന്തുമായി മടങ്ങിയെന്ന് അവന്‍ നോക്കട്ടെ. (മുസ്‌ലിം:2858)
ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: ഇഹലോകമെന്നാൽ, ഉറക്കിനിടയിൽ സുന്ദരമായ സ്വപ്‌നം കാണുകയും, പൊടുന്നനെ ഉണരുകയും ചെയ്തത് പോലെ മാത്രമാണ്.
قال ابن السماك رحمه الله: الدنيا كلها قليل، والذي بقي منها قليل، والذي لك من الباقي قليل، ولم يبق من قليلك إلا قليل
ഇബ്നു സമ്മാഖ് رحمه الله പറഞ്ഞു: ദുൻയാവ് മൊത്തം വളരെ കുറഞ്ഞതാണ്. അതിൽ ഇനി അവശേഷിക്കുന്നത് വളരെ കുറച്ച്. ആ അവശേഷിക്കുന്നതിൽ നിനക്കുള്ളത് വളരെ കുറച്ച്. നിനക്കുള്ള ആ കുറച്ച് ഭാഗത്തിൽ ഇനി ബാക്കിയുള്ളത് വളരെ കുറച്ച് മാത്രം. (سير اعلام النبلاء)
يَٰقَوْمِ إِنَّمَا هَٰذِهِ ٱلْحَيَوٰةُ ٱلدُّنْيَا مَتَٰعٌ وَإِنَّ ٱلْـَٔاخِرَةَ هِىَ دَارُ ٱلْقَرَارِ
എന്‍റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം. (ഖു൪ആന്‍:40/39)
{يَا قَوْمِ إِنَّمَا هَذِهِ الْحَيَاةُ الدُّنْيَا مَتَاعٌ} يَتَمَتَّعُ بِهَا وَيَتَنَعَّمُ قَلِيلًا ثُمَّ تَنْقَطِعُ وَتَضْمَحِلُّ، فَلَا تَغُرَّنَّكُمْ وَتَخْدَعَنَّكُمْ عَمَّا خُلِقْتُمْ لَهُ {وَإِنَّ الآخِرَةَ هِيَ دَارُ الْقَرَارِ} الَّتِي هِيَ مَحَلُّ الْإِقَامَةِ، وَمَنْزِلُ السُّكُونِ وَالِاسْتِقْرَارِ، فَيَنْبَغِي لَكُمْ أَنْ تُؤْثِرُوهَا، وَتَعْمَلُوا لَهَا عَمَلًا يُسْعِدُكُمْ فِيهَا.
{എന്റെ ജനങ്ങളേ, ഐഹിക ജീവിതം ഒരു -താൽക്കാലിക-വിഭവം മാത്രമാണ്} അത് അനുഭവിക്കാനും ആസ്വദിക്കാനും കുറച്ചുകാലം മാത്രം. അത് കഴിഞ്ഞാൽ അത് നഷ്ടപ്പെടുകയും നിന്നുപോവുകയും ചെയ്യും. അതിനാൽ നിങ്ങൾ എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നത് മറന്ന് നിങ്ങൾ വഞ്ചിതരാവരുത്. {തീർച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം} അതാണ് സ്ഥിരതാമസത്തിന്റെ സ്ഥലം. സമാധാനത്തിന്റെയും നിത്യതയുടെയും ഭവനം. അതിനാണ് നിങ്ങൾ മുൻഗണന നൽകേണ്ടത്. അവിടെ സൗഭാഗ്യം ലഭിക്കാനാവശ്യമായ പ്രവർത്തനങ്ങളാണ് നിങ്ങൾ ചെയ്യേണ്ടത്. (തഫ്സീറുസ്സഅ്ദി)
وَمَا ٱلْحَيَوٰةُ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا مَتَٰعٌ
പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം (നിസ്സാരമായ) ഒരു സുഖാനുഭവം മാത്രമാകുന്നു.(ഖു൪ആന്‍:13/26)
ﺑَﻞْ ﺗُﺆْﺛِﺮُﻭﻥَ ٱﻟْﺤَﻴَﻮٰﺓَ ٱﻟﺪُّﻧْﻴَﺎ ﻭَٱﻻْءَﺧِﺮَﺓُ ﺧَﻴْﺮٌ ﻭَﺃَﺑْﻘَﻰٰٓ
പക്ഷെ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.(ഖു൪ആന്‍:87/16-17)
ഇഹലോക ജീവിതം വിനോദവും കളിയും പരലോക ജീവിതം യഥാര്‍ത്ഥ ജീവിതവുമാണ്
ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ
ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍(ഖു൪ആന്‍:29/64)
ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻌِﺐٌ ﻭَﻟَﻬْﻮٌ ۖ ﻭَﻟَﻠﺪَّاﺭُ ٱﻻْءَﺧِﺮَﺓُ ﺧَﻴْﺮٌ ﻟِّﻠَّﺬِﻳﻦَ ﻳَﺘَّﻘُﻮﻥَ ۗ ﺃَﻓَﻼَ ﺗَﻌْﻘِﻠُﻮﻥَ
ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങളെന്താണ് ചിന്തിക്കാത്തത് ? (ഖു൪ആന്‍:6/32)
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : اللَّهُمَّ لاَ عَيْشَ إِلاَّ عَيْشُ الآخِرَة،
അനസ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവേ! പാരത്രിക ജീവിതമല്ലാതെ ജീവിതമില്ല. (ബുഖാരി: 6413)
ഇഹലോക ജീവിതം നശ്വരവും പരലോക ജീവിതം അനശ്വരവുമാണ്
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا صَارَ أَهْلُ الْجَنَّةِ إِلَى الْجَنَّةِ، وَأَهْلُ النَّارِ إِلَى النَّارِ، جِيءَ بِالْمَوْتِ حَتَّى يُجْعَلَ بَيْنَ الْجَنَّةِ وَالنَّارِ، ثُمَّ يُذْبَحُ، ثُمَّ يُنَادِي مُنَادٍ يَا أَهْلَ الْجَنَّةِ لاَ مَوْتَ، يَا أَهْلَ النَّارِ لاَ مَوْتَ، فَيَزْدَادُ أَهْلُ الْجَنَّةِ فَرَحًا إِلَى فَرَحِهِمْ. وَيَزْدَادُ أَهْلُ النَّارِ حُزْنًا إِلَى حُزْنِهِمْ
ഇബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വ൪ഗീയവാസികള്‍ സ്വ൪ഗത്തിലും നരകവാസികള്‍ നരകത്തിലുമായിക്കഴിഞ്ഞാല്‍ മരണത്തെ കൊണ്ടുവരികയും നരകത്തിനും സ്വ൪ഗത്തിനും ഇടയില്‍ വെക്കുകയും തുട൪ന്ന് അതിനെ അറുക്കുകയും ചെയ്യുന്നു. പിന്നീട് ഒരാള്‍ വിളിച്ച് പറയും. ഹേ, സ്വ൪ഗീയവാസികളേ ഇനി മരണമില്ല, ഹേ നരകവാസികളേ ഇനി മരണമില്ല. അപ്പോള്‍ സ്വ൪ഗീയവാസികള്‍ക്ക് സന്തോഷത്തിനുമേല്‍ സന്തോഷം വ൪ദ്ധിക്കുകയും നരകവാസികള്‍ക്ക് ദുഖത്തിനുമേല്‍ അവരുടെ ദുഖം വ൪ദ്ധിക്കുകയും ചെയ്യുന്നതാണ്. (ബുഖാരി:6548)
സത്യവിശ്വാസികളേ, നശ്വരവും വിനോദവും കളിയുമെന്ന് അല്ലാഹു വിശേഷിപ്പിച്ച വളരെ കുറച്ച് മാത്രമുള്ള ഇഹലോക ജീവിതത്തെ ലക്ഷ്യം വെക്കാതെ അനശ്വരവും യഥാര്‍ത്ഥ ജീവിതമെന്ന് അല്ലാഹു വിശേഷിപ്പിച്ച ഒരിക്കലും അവസാനിക്കാത്ത പരലോക ജീവിതത്തെ ലക്ഷ്യം വെക്കുക.
ﺯُﻳِّﻦَ ﻟِﻠﻨَّﺎﺱِ ﺣُﺐُّ ٱﻟﺸَّﻬَﻮَٰﺕِ ﻣِﻦَ ٱﻟﻨِّﺴَﺎٓءِ ﻭَٱﻟْﺒَﻨِﻴﻦَ ﻭَٱﻟْﻘَﻨَٰﻄِﻴﺮِ ٱﻟْﻤُﻘَﻨﻄَﺮَﺓِ ﻣِﻦَ ٱﻟﺬَّﻫَﺐِ ﻭَٱﻟْﻔِﻀَّﺔِ ﻭَٱﻟْﺨَﻴْﻞِ ٱﻟْﻤُﺴَﻮَّﻣَﺔِ ﻭَٱﻷَْﻧْﻌَٰﻢِ ﻭَٱﻟْﺤَﺮْﺙِ ۗ ﺫَٰﻟِﻚَ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ ﻭَٱﻟﻠَّﻪُ ﻋِﻨﺪَﻩُۥ ﺣُﺴْﻦُ ٱﻟْﻤَـَٔﺎﺏِ ﻗُﻞْ ﺃَﺅُﻧَﺒِّﺌُﻜُﻢ ﺑِﺨَﻴْﺮٍ ﻣِّﻦ ﺫَٰﻟِﻜُﻢْ ۚ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ﻭَﺃَﺯْﻭَٰﺝٌ ﻣُّﻄَﻬَّﺮَﺓٌ ﻭَﺭِﺿْﻮَٰﻥٌ ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﺑَﺼِﻴﺮٌۢ ﺑِﭑﻟْﻌِﺒَﺎﺩِ
ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.(ഖു൪ആന്‍:3/14-15)
فَلْيُقَٰتِلْ فِى سَبِيلِ ٱللَّهِ ٱلَّذِينَ يَشْرُونَ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۚ وَمَن يُقَٰتِلْ فِى سَبِيلِ ٱللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا
ഇഹലോക ജീവിതത്തെ പരലോക ജീവിതത്തിന് പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്. (ഖു൪ആന്‍:4/74)
യുദ്ധവുമായി ബന്ധപ്പെട്ട് അവതരിച്ച ആയത്താണിത്. ഇതിലെ “ഇഹലോക ജീവിതത്തെ പരലോക ജീവിതത്തിന് പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍“ എന്ന പ്രയോഗം ശ്രദ്ധേയമാണ്.
ഐഹിക സുഖങ്ങളെല്ലാം വര്‍ജ്ജിക്കണമെന്നോ, പാടില്ലാത്തതാണെന്നോ ഇപ്പറഞ്ഞതിന് അര്‍ത്ഥമാക്കേണ്ടതില്ല. അത്യാവശ്യമായ അളവില്‍ മാത്രം വിനിയോഗിക്കുക, ഉപയോഗിക്കുന്നതെല്ലാം അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും, പാരത്രിക നന്മക്ക് ഉതകുന്ന വിധത്തിലും ആയിരിക്കുക, ഇതാണ് വേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പരലോകത്തേക്ക് സമ്പാദിക്കുവാനുള്ള വിളനിലമായി മാത്രം ഇഹലോക ജീവിതത്തെ കണക്കാക്കുക.
kanzululoom.com